ടോം ജോസ് തടിയംപാട്
ഇന്നത്തെ ടര്‍ക്കിയിലെ ഇസ്താംബൂള്‍ അഥവ പഴയ കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്ന പട്ടണം ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്ന അവശേഷിക്കുന്ന ചരിത്ര ശേഷിപ്പുകളുടെ ഒരു അടയാളമാണ്. റോമിലെ രാജാവായിരുന്ന കോണ്‍സ്റ്റന്റയിന്‍ ചക്രവര്‍ത്തി 330ല്‍ പണിത പട്ടണമായിരുന്നതുകൊണ്ട് ഇതിനെ കോണ്‍സ്റ്റാന്റിനോപ്പില്‍ എന്നറിയപ്പെട്ടിരുന്നുവെങ്കില്‍ 1453ല്‍ ഓട്ടോമന്‍ രാജാവ് മുഹമ്മദ് രണ്ടാമന്‍ ഈ പട്ടണം പിടിച്ചടക്കി ഇസ്താംബൂള്‍ അഥവ ഇസ്ലാമിന്റെ പട്ടണം എന്നു പേരാക്കി, പിന്നിട് ഈ പട്ടണം ടര്‍ക്കി രാജാവിനെ പുറത്താക്കി മുഹമ്മദു അറ്റിറ്റാക്ക് എന്ന പട്ടാള നേതാവ് പിടിച്ചടക്കി യംഗ് ടര്‍ക്കുകള്‍ എന്നറിയപ്പെടുന്ന ഇവര്‍ ജനാധിപത്യം സ്ഥാപിച്ചു, ചരിത്രത്തില്‍ ആദ്യമായി പര്‍ദ നിരോധിച്ച, വെള്ളിയാഴ്ച പൊതു അവധി അല്ലാതാക്കി പ്രഖ്യാപിച്ച ഒരു മുസ്ലിം ഭൂരിപക്ഷ രാജ്യത്തിന്റെ തലസ്ഥാനമായിമാറി ഈ പട്ടണം.
ചരിത്രം ഇഷ്ട്ടപ്പെടുന്ന ആരെയും ആകര്‍ഷിക്കുന്ന ഈ പട്ടണത്തിന്റെ എപ്പിക്ക് സെന്റര്‍ എന്നു പറയാവുന്ന ഹാഗി സോഫിയ എന്ന പള്ളിയും യുറോപ്പ് മുതല്‍ ഇന്ത്യവരെ വ്യാപിച്ചു കിടക്കുന്ന പ്രദേശം അടക്കി ഭരിച്ച സുലൈമാന്‍ ദി മഗ്‌നീഫിഷന്റ് ഉള്‍പ്പെടെയുള്ള മഹാ പ്രതാപികളായ മഹാ രാജാക്കന്മാര്‍ വാണരുളിയ ടോപ്പ്‌കോപ്പി പാലസും, അവിടെ സൂക്ഷിച്ചിരിക്കുന്ന പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഭൗതിക ശരിരഭാഗങ്ങളും അദേഹത്തിന്റെ വാളും, പട്ടണത്തെ ചുറ്റി റോമക്കാര്‍ പണിത കോട്ടയും, ബ്ലു മോസ്‌ക്കും ഗ്രേറ്റ് ബസാറും, ഈജിപ്ഷ്യന്‍ ബസാറും സുലൈമാന്‍ മോസ്‌ക്കും മഹാരാജാക്കന്മാരുടെ ശവകുടിരവും, ഏഷ്യയെയും യുറോപ്പിനെയും കൂട്ടി യോജിപ്പിക്കുന്ന ബോസ്പുറസ് കടലിനു കുറുകെയുള്ള ബോസ്പുറസ് പാലവും, വര്‍ണ്ണശബളമായ നദിക്കരയിലെ (Domabhce Palace) കൊട്ടാരവും എല്ലാം ഈ പട്ടണത്തിലെ സഞ്ചാരികളെ ആകര്‍ഷിച്ചു നില്‍ക്കുന്നു.
പഴയ കാലത്ത് ഏഷ്യയില്‍ നിന്നും റോഡ് മാര്‍ഗം യുറോപ്പിലേക്ക് ആളുകള്‍ എത്തിയിരുന്നത് കോണ്‍സ്റ്റാന്റിനോപ്പിള്‍ വഴി ആയിരുന്നു. ഒരുകാലത്ത് ലോകത്തെ മുഴുവന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും കേന്ദ്രം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആയിരുന്നു. ഇതൊക്കെ ലോക ചരിത്രത്തില്‍ പഠിക്കുന്ന കാലത്ത് ഈ പട്ടണം ഒക്കെ ഒരു സ്വപ്നം മാത്രമായിരുന്നു ഈ മഹാനഗരം കാണുന്നതിനു വേണ്ടി ഞാനും ജോസ് മാത്യുവും സജി തോമസും കൂടി കഴിഞ്ഞ സെപ്റ്റംബര്‍ മാസം 24നു മാഞ്ചസ്സ്റ്റര്‍ എയര്‍ പോര്‍ട്ടില്‍ നിന്നും യാത്രതിരിച്ചു. ആ വിമാനം ഞങ്ങളെ ജര്‍മിനിയിലെ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തില്‍ എത്തിച്ചു ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളം വലിയ കടലുപോലെ കണ്ണെത്തെത്ത ദൂരം നീണ്ടുകിടക്കുന്നതായി തോന്നി അവിടെ നിന്നും ഇസ്താംബൂളിലേക്ക് പോകുന്ന വിമാനം കിടക്കുന്നിടത്തേക്ക് എയര്‍പോര്‍ട്ട് ബസ് ഡ്രൈവര്‍ ഇല്ലാതെ ഓടുന്ന ട്രം എന്നിവ കൂടതെ വളരെ നേരം നടന്നാണ് എത്തിയത്. ഞങ്ങള്‍ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തിന്റെ വലുപ്പം കണ്ട് അന്തംവിട്ടുപോയി.
ഞാന്‍ ഈ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തെ പറ്റി ആദ്യമായി കേള്‍ക്കുന്നത് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന പുസ്തകത്തില്‍ നിന്നുമാണ് ജവഹര്‍ലാല്‍ നെഹ്റു സിറ്റ്‌സര്‍ലാന്‍ഡില്‍ വെച്ചു മരിച്ച അദ്ദേഹത്തിന്റെ ഭാര്യയുടെ ശരീരവുമായി ഇന്ത്യയിലേക്ക് യാത്ര തിരിച്ചത് ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളം വഴിയായിരുന്നു. ഫ്രാങ്ക് ഫോര്‍ട്ടില്‍ നെഹ്രുവിന്റെ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ജര്‍മ്മന്‍ ചാരസംഘടനയിലെ ഒരു ഓഫീസര്‍ വന്നിട്ട് നെഹ്റുവിനോട് പറഞ്ഞു, ഹിറ്റ്‌ലര്‍ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് നെഹ്റു എനിക്ക് ഒരു ഏകാധിപതിയെ കാണാന്‍ താല്‍പ്പര്യമില്ലന്ന് പറഞ്ഞു ആ ഓഫീസറെ പറഞ്ഞയച്ചു. ഞാന്‍ ഫ്രാങ്ക് ഫോര്‍ട്ട് വിമാനത്താവളത്തിലൂടെ നടന്നപ്പോള്‍ മനസ്സില്‍ നിറഞ്ഞു നിന്നത് ഭാരതം ലോകത്തിനു സംഭാവന ചെയ്ത വിശ്വപൗരനും ജനാധിപത്യ-മതേതരവാദിയും സയന്‍സിനെയും, അറിവിനെയും പ്രണയിച്ച ആ വലിയ പ്രതിഭയുടെ പാദ സ്പര്‍ശനം ഏറ്റ മണ്ണിലൂടെയാണല്ലോ ഞാന്‍ നടക്കുന്നത് എന്നതായിരുന്നു.
അവിടെ നിന്നും രണ്ടു മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങളെയും വഹിച്ചു കൊണ്ടുള്ള വിമാനം ഇസ്താംബൂള്‍ അഥവ പഴയ കോണ്‍സ്റ്റാന്റിനോപ്പിളിനെ ലക്ഷ്യമാക്കി പറന്നുയര്‍ന്നു ആ യാത്രയില്‍ എന്റെ അടുത്ത സീറ്റില്‍ ഇരുന്നത് കാനഡയില്‍ പഠിക്കുന്ന ടര്‍ക്കിയിലെ ഒരു എം.പിയുടെ മകനായിരുന്നു അദ്ദേഹവുമായി ടര്‍ക്കി രാഷ്ട്രീയവും ചരിത്രവും സംസാരിച്ചിരുന്നത് കൊണ്ട് സമയം പോയത് അറിഞ്ഞില്ല. അദ്ദേഹത്തിന്റെ പിതാവ് നിലവിലെ ഭരണാധികാരി പ്രസിഡന്റ് എതിരാളിയാണ് പിതാവ് യംഗ് ടര്‍ക്കുകള്‍ക്ക് നേതൃത്വം കൊടുത്ത മുഹമ്മദ് അറ്ററ്റാക്കിന്റെ അനുയായിയാണ് എന്നു പറഞ്ഞു. മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഞങ്ങളുടെ വിമാനം ഇസ്താംബൂള്‍ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തു. ആകാശത്തു നിന്നും നോക്കുമ്പോള്‍ തന്നെ പഴയ കോണ്‍സ്റ്റാന്റിനോപ്പിളിന്റെ കവജം എന്നു പറയാവുന്ന റോമന്‍ മതിലുകള്‍ കാണാമയിരുന്നു. ദീപാലംങ്കാരവിഭൂഷിതയായി ഏഷ്യയെയും യുറോപ്പിനെയും ബന്ധിപ്പിച്ചുകൊണ്ട് ബ്ലാക്ക് സീ യുടെ ഭാഗമായ മാര്‍മാറ സീ യോടു ചേര്‍ന്ന് കിടക്കുന്ന ബോസ്പുറസ് നദിക്കു കുറുകെ നില്‍ക്കുന്ന പാലത്തിന്റെ കാഴ്ച ആകാശത്തുനിന്നും കാണുമ്പോള്‍ അതിമനോഹരമായിരുന്നു ഞങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഒരു ടാക്‌സി പിടിച്ചു ബുക്ക് ചെയ്തിരുന്ന ഹോട്ടലില്‍ എത്തി അന്ന് അവിടെ അന്ന് കിടന്നുറങ്ങി.
നേരം വെളുത്ത് നോക്കിയപ്പോള്‍ പൂച്ചകളും പട്ടികളും തലങ്ങും വിലങ്ങും നടക്കുന്നതാണ് കണ്ടത് അന്വഷിച്ചപ്പോള്‍ പൂച്ച ഇവിടുത്തെ വിശുദ്ധ മ്യഗമാണ് എന്നാണ് മനസിലായത്. ‘കെഡി’ എന്നാണ് ഇവിടെ പൂച്ചകളുടെ പേര്. എവിടെയും അവരുണ്ട് തെരുവില്‍, മോസ്‌കിനുള്ളില്‍, കടല്‍തീരത്ത്, പാര്‍ക്കുകളില്‍, ശ്മശാനങ്ങളില്‍. എല്ലായിടത്തും അവര്‍ക്ക് ഭക്ഷണവും വെള്ളവും വിശ്രമിക്കാന്‍ കൂടുകളും കരുതിയിരിക്കുന്നു. വഴിയാത്രക്കാര്‍ അവരെ താലോലിക്കുന്നു. 99% മുസ്ലീങ്ങളാണെങ്കിലും മറ്റൊരു മുസ്ലീം രാജ്യത്തും കാണാത്തത്ര നായ്ക്കളെയും അവിടെ കണ്ടു. പക്ഷെ അവ തെരുവുനായ്ക്കളല്ല. ഓരോ തെരുവിലും പെറ്റ് ഷോപ്പുകളും വെറ്റിനറി ഷോപ്പുകളുമുണ്ട്. ഇസ്താംബുള്‍ നഗരത്തില്‍ മാത്രം 50000 തെരുവു പൂച്ചകളുണ്ടെന്നാണ് കണക്ക്. ശരിക്കും ഇതിലേറെ വരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. തന്റെ അടുത്ത് വിശ്രമിച്ച പൂച്ചയുടെ ഉറക്കം കെടുത്താതെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച പ്രവാചകന്‍ നിലതെറ്റി വീണ് കൈ ഒടിഞ്ഞ കഥ ഈ സമൂഹത്തില്‍ ഇവര്‍ക്കുണ്ടായിരുന്ന സ്ഥാനം പ്രഖ്യാപിക്കുന്നു.
പ്രവാചകനായ മുഹമ്മദ് നബിയെ ഒരു സര്‍പ്പത്തില്‍ നിന്നും ഒരു പൂച്ച രക്ഷിച്ച കഥ ഇവരുടെ സംരക്ഷണത്തിന് കാരണമായെന്നു പറയപ്പെടുന്നു. മറ്റൊരു കഥ പ്രവാചകന്‍ ഉറങ്ങിയപ്പോള്‍ ഒരു പൂച്ച അദ്ദേഹത്തിന്റെ പോക്കറ്റില്‍ കയറികിടന്നുറങ്ങി ആ പൂച്ചയുടെ ഉറക്കം നഷ്ട്ടപ്പെടുത്താതിരിക്കാന്‍ അദ്ദേഹം ആ പോക്കറ്റ് മുറിച്ചു മാറ്റി എന്നാണ്. പൂച്ചയെ കൊന്ന പാപം തീരണമെങ്കില്‍ ഒരു പള്ളി പണിതുനല്‍കണം എന്നിവര്‍ വിശ്വസിക്കുന്നതില്‍ നിന്നു മനസ്സിലാകും പൂച്ചയ്ക്ക് ഈ സമൂഹത്തിലുള്ള പ്രാധാന്യം. പതിമൂന്നാം നൂറ്റാണ്ടു മുതലുള്ള രേഖപ്പെടുത്തപ്പെട്ട പൂച്ച ചരിത്രം പലയിടത്തുമുണ്ട്. മറ്റൊരു പ്രത്യേകതയെന്നു പറയുന്നത് ഈ നഗരം മോസ്‌ക്കുകളുടെ നഗരമാണ് പ്രതിഭശാലികളായ മഹാരാജാക്കന്മാര്‍ പണിത ഭിമാകരന്‍ന്മരായ മോസ്‌ക്കുകള്‍ ധാരാളം ഇവിടെ കാണാം റോമില്‍ നിറയെ കാണുന്ന പള്ളികള്‍ പോലെ.
ന്യൂസ് ഡെസ്ക്
ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കനത്ത മഞ്ഞുവീഴ്ചയുണ്ടാകുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. രാത്രി ഒൻപത് മണി വരെ മഞ്ഞ് വീഴ്ച തുടർന്നേക്കും. ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തിലേയ്ക്ക് അതിശൈത്യത്തിന്റെ പിടിയിൽ അമരുകയാണ് ബ്രിട്ടൺ. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ടിലും സൗത്ത് വെയിൽസിലും മെറ്റ് ഓഫീസ് ആമ്പർ വാണിംഗ് പുറപ്പെടുവിച്ചു. മൂന്നു മുതൽ ഏഴ് സെൻറിമീറ്റർ വരെ മഞ്ഞ് രണ്ടു മൂന്നു മണിക്കൂറിൽ വീഴാൻ സാധ്യതയുണ്ട്. അടിയന്തിര സാഹചര്യം നേരിടാൻ മിലിട്ടറി തയ്യാറെടുപ്പ് തുടങ്ങി. വെയിൽസിന്റെ ചില പ്രദേശങ്ങളിൽ 15 സെന്റിമീറ്റർ വരെ മഞ്ഞ് പെയ്തേക്കും.
യോർക്ക് ഷയർ ആൻഡ് ഹമ്പർ അടക്കമുള്ള മിക്ക റീജിയണുകളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗാണ് നല്കിയിരിക്കുന്നത്. കഴിഞ്ഞ ഏഴു വർഷങ്ങൾക്കിടയിലെ ഏറ്റവും തണുപ്പുള്ള രാത്രിയാണ് കടന്നു പോയത്. അബർദീനിലെ ബ്രാമറിൽ മൈനസ് 14.4 ഡിഗ്രിയായിരുന്നു ഇന്ന് രാവിലെ താപനില. റെയിൽ സർവീസ് ക്യാൻസലേഷനും റോഡ് ബ്ളോക്കുകളും ഉണ്ടാവുമെന്ന് മെറ്റ് ഓഫീസ് അറിയിച്ചു. നിരവധി സ്കൂളുകൾ ഇന്ന് പ്രവർത്തിച്ചില്ല. പല വില്ലേജുകളും ഒറ്റപ്പെടും. പവർകട്ടും മൊബൈൽ നെറ്റ് വർക്ക് ഓട്ടേജും ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ലണ്ടന്‍: സ്പീഡിംഗ് കേസില്‍ പീറ്റര്‍ബറോ എം.പിക്ക് തടവ് ശിക്ഷ. ഏതാണ്ട് 30 വര്‍ഷത്തെ ബ്രിട്ടീഷ് പാര്‍ലമെന്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു സിറ്റിംഗ് എം.പിക്ക് തടവ് ശിക്ഷ ലഭിക്കുന്നത്. പീറ്റര്‍ബറോ എം.പിയായ ഫിയോന ഒനസന്യാ പോലീസ് ചാര്‍ത്തിയ സ്പീഡിംഗ് കേസ് നിരാകരിച്ചതോടെയാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. അമിത വേഗത്തില്‍ വാഹനമോടിക്കുകയും സമയത്ത് കാറിനുള്ളില്‍ വെച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയും ചെയ്തതായിട്ടാണ് എം.പിക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ട കുറ്റം. എന്നാല്‍ കൃത്യം ചെയ്തിട്ടില്ലെന്ന് എം.പി കോടതിയില്‍ വാദിച്ചു. ഇക്കാര്യം തെളിഞ്ഞതോടെയാണ് തടവ് ശിക്ഷ ഉറപ്പായത്. എം.പി രാജിവെക്കണമെന്ന് കണ്‍സര്‍വേറ്റീവ്, ലൈബര്‍ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ രാജിക്കാര്യത്തോടെ എം.പി പ്രതികരിച്ചിട്ടില്ല. 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മണിക്കൂറില്‍ 30 മൈല്‍ സ്പീഡില്‍ മാത്രം സഞ്ചരിക്കാന്‍ അനുവാദമുള്ള റോഡിലൂടെ എം.പി ഏതാണ്ട് 41 മൈല്‍ വേഗതയില്‍ സഞ്ചരിച്ചതായി പോലീസ് സ്ഥാപിച്ച ക്യാമറകള്‍ കണ്ടെത്തിയിരുന്നു. വാഹനമോടിക്കുന്ന സമയത്ത് എം.പി ഫോണ്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തി. എന്നാല്‍ പോലീസ് ചാര്‍ജ് ചെയ്ത വകുപ്പുകള്‍ എം.പി നിരാകരിച്ചു. പോലീസ് ഹാജരാക്കിയ തെളിവുകള്‍ പരിശോധിച്ച കോടതി എം.പി കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയായിരുന്നു. 1991ല്‍ പോള്‍ ടാക്‌സ് ബില്‍ കെട്ടിവെക്കാത്തതിന് സിറ്റിംഗ് എം.പിയായ ടെറി ഫീല്‍ഡ്‌സ് 60 ദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നിരുന്നു. ഇതിന് ശേഷം മറ്റൊരു സിറ്റിംഗ് എം.പിക്കും ജയില്‍ ശിക്ഷ ലഭിച്ചിട്ടില്ല.
ഓള്‍ഡ് ബെയിലില്‍ നടന്ന റീ-ട്രെയലിന് ശേഷം ഫിയോന ഒനസന്യാവിനെ മൂന്ന് മാസത്തേക്കാണ് ശിക്ഷിച്ചിരിക്കുന്നത്. കേസില്‍ അപ്പീല്‍ പോകുമെന്ന് എം.പി അറിയിച്ചിട്ടുണ്ട്. എം.പിയുടെ സഹോദരന്‍ സമാന കേസില്‍ 10 മാസം ശിക്ഷിക്കപ്പെട്ടിരുന്നു. 2017 ജൂണിലാണ് പീറ്റര്‍ബറോയില്‍ നിന്ന് ലൈബര്‍ ടിക്കറ്റില്‍ ഫിയോന പാര്‍ലമെന്റിലെത്തുന്നത്. എം.പി സ്ഥാനം ലഭിച്ച് ആഴ്ച്ചകള്‍ക്കകമാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. എം.പിയായതിന് ശേഷം ഫിയോനയുടെ ജീവിതം വലിയ തിരക്കുകളിലൂടെയാണ് സഞ്ചരിച്ചിരുന്നത്. പോലീസ് സംഭവം റിപ്പോര്‍ട്ട് ചെയ്യുന്ന സമയത്ത് ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്നുവെന്ന് എം.പിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി.
രാജ്യത്ത് ഈയാഴ്ച കനത്ത മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. 10 സെന്റീമീറ്റര്‍ (3.9 ഇഞ്ച്) മഞ്ഞുവീഴ്ചയുണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. സൗത്ത് ഈസ്റ്റ് പ്രദേശങ്ങള്‍ മഞ്ഞുവീഴ്ചയില്‍ ഒറ്റപ്പെട്ടേക്കുമെന്നും മെറ്റ് ഓഫീസ് അറിയിച്ചു. വാഹനങ്ങള്‍ വഴിയില്‍ കുരുങ്ങാനും വിമാനങ്ങളും ട്രെയിനുകളും താമസിക്കാനോ സര്‍വീസുകള്‍ തന്നെ റദ്ദാക്കപ്പെടാനോ സാധ്യതയുണ്ടെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. കനത്ത കാറ്റില്‍ വൈദ്യുതി വിതരണത്തിനും തടസമുണ്ടാകാനിടയുണ്ട്. റോഡുകളിലും നടപ്പാതകളിലും മറ്റും മഞ്ഞിന്റെ പാളികള്‍ രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് സൈക്കിള്‍ യാത്രക്കാര്‍ക്കും മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി.
അറ്റ്‌ലാന്റിക്കില്‍ നിന്നുള്ള മഴമേഘങ്ങള്‍ ചൊവ്വാഴ്ച യുകെയില്‍ എത്തും. യുകെയിലെ തണുത്ത കാലാവസ്ഥയുമായി ഇത് ചേരുന്നതോടെ കനത്ത മഞ്ഞുവീഴ്ചയായിരിക്കും ഉണ്ടാകുക. ഉച്ചക്കു ശേഷം മഞ്ഞുവീഴ്ച ആരംഭിക്കും. വൈകുന്നേരത്തോടെ ഇത് ലണ്ടനിലും സൗത്ത് ഈസ്റ്റിലും എത്തുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇതേത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്. മിക്കയിടങ്ങളിലും കുറഞ്ഞത് 1 സെന്റീമീറ്റര്‍ മഞ്ഞുവീഴ്ചയെങ്കിലും ഉണ്ടാകും. ഉയര്‍ന്ന പ്രദേശങ്ങളില്‍ ഇത് 5 സെന്റീമീറ്റര്‍ മുതല്‍ 10 സെന്റീമീറ്റര്‍ വരെയാകാം.
❄️ A yellow severe weather warning for #snow has been issued for Tuesday night and Wednesday morning for southeast England. 1-3 cm of #uksnow are expected widely. Stay #weatheraware ❄️ pic.twitter.com/FYEzwUo2Aq
— Met Office (@metoffice) January 27, 2019
നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സതേണ്‍ സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് വെയില്‍സ് എന്നിവിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച പ്രതീക്ഷിക്കാം. വ്യാഴാഴ്ച രാത്രിയില്‍ വീണ്ടും ഇതേ കാലാവസ്ഥ അനുഭവപ്പെടുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. രാജ്യത്തൊട്ടാകെ പൂജ്യത്തിലും താഴെയായിരിക്കും താപനില. ഇത് സ്‌കോട്ട്‌ലന്‍ഡിലെ ഗ്രാമ പ്രദേശങ്ങളില്‍ മൈനസ് 7 വരെ പോകാനിടയുണ്ടെന്നും മുന്നറിയിപ്പ് പറയുന്നു.
ടേം ടൈമില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് വകവെയ്ക്കാതെ കുട്ടികളെ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന മാതാപിതാക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു. വിലക്ക് ലംഘിച്ചതിന് പിഴശിക്ഷ ലഭിക്കുന്ന മാതാപിതാക്കളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നുവെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ടേം ടൈമുകളില്‍ ഹോളിഡേ യാത്രകള്‍ താരതമ്യേന ചെലവു കുറഞ്ഞതായിരിക്കുമെന്നതാണ് 60 പൗണ്ട് പിഴ അവഗണിച്ച് യാത്രകള്‍ നടത്താന്‍ രക്ഷിതാക്കള്‍ തയ്യാറാകുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് രക്ഷിതാക്കള്‍ ഈ രീതി അനുവര്‍ത്തിക്കുകയാണ്. സോമര്‍സെറ്റ് കൗണ്ടി കൗണ്‍സില്‍ 2016-17 വര്‍ഷത്തില്‍ 760 പെനാല്‍റ്റി നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ ഇത് 1491 ആയി ഉയര്‍ന്നു. ലങ്കാഷയര്‍ കൗണ്ടി കൗണ്‍സില്‍ കഴിഞ്ഞ വര്‍ഷം 7575 നോട്ടീസുകളാണ് നല്‍കിയത്. മുന്‍ വര്‍ഷം ഇത് 6876 ആയിരുന്നു.
ടേം ടൈം ഹോളിഡേകള്‍ക്കായി കുട്ടികളെ കൊണ്ടുപോകുന്ന രക്ഷിതാക്കളില്‍ നിന്ന് 1000 പൗണ്ടെങ്കിലും പിഴയീടാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് ഈ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ലങ്കാഷയറിലെ ബാലാഡെന്‍ കമ്യൂണിറ്റി പ്രൈമറി പെനാല്‍റ്റി വര്‍ദ്ധിപ്പിക്കുമെന്ന് രക്ഷിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. അനുവാദമില്ലാതെ കുട്ടികളെ ടേം ടൈമില്‍ ഹോളിഡേകള്‍ക്ക് കൊണ്ടുപോകുന്ന രക്ഷിതാക്കള്‍ക്ക് പിഴ ശിക്ഷ നല്‍കാനും വേണമെങ്കില്‍ നിയമ നടപടികള്‍ക്ക് വിധേയരാക്കാനും നിയമം അനുവദിക്കുന്നുണ്ട്. 60 പൗണ്ട് വരെ പിഴയീടാക്കാന്‍ ലോക്കല്‍ കൗണ്‍സിലുകള്‍ക്ക് അധികാരമുണ്ട്. 21 ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ ഇത് 120 പൗണ്ടായി ഉയരും. 28 ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ കുട്ടി ഹാജരാകാത്തതിന് നിങ്ങളെ പ്രോസിക്യൂട്ട് ചെയ്യാനും നിയമം അനുവദിക്കുന്നുണ്ടെന്ന് ഗവണ്‍മെന്റ് വെബ്‌സൈറ്റ് പറയുന്നു.
ഹെഡ്ടീച്ചറോട് നേരത്തേ അനുവാദം ചോദിക്കാന്‍ രക്ഷിതാക്കള്‍ക്ക് സാധിക്കും. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളുണ്ടെങ്കില്‍ അവ വിശദീകരിക്കാനും സാധിക്കും. എന്നാല്‍ അവധി അനുവദിക്കുന്നത് ഹെഡ്ടീച്ചറുടെ വിവേചനാധികാരത്തില്‍ പെട്ട കാര്യമാണ്. ഗൗരവമുള്ള കാര്യങ്ങള്‍ക്ക് മാത്രമേ ഇത്തരത്തില്‍ അവധി നല്‍കാറുള്ളുവെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ പറയുന്നു. ഫാമിലി ഹോളിഡേകള്‍ക്കായി വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കാറില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. അനധികൃതമായി വിദ്യാര്‍ത്ഥികള്‍ അവധിയെടുത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ അദ്ധ്യയന വര്‍ഷത്തില്‍ 40 ലക്ഷം സ്‌കൂള്‍ ദിനങ്ങള്‍ നഷ്ടമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ലണ്ടന്‍: യു.കെയിലെ ഏറ്റവും വലിയ ഇന്റര്‍നാഷണല്‍ സൗന്ദര്യ മത്സരങ്ങളില്‍ ഒന്നായ ഡി.ക്യൂ മിസ് ലിറ്റില്‍ വേള്‍ഡ് വൈഡ് സൗന്ദര്യ മത്സരത്തില്‍ റണ്ണറപ്പായി ചരിത്ര നേട്ടം കുറിച്ച് ജൈത്ര യാത്ര തുടങ്ങിയ സിയന്‍ മനോജ് ജേക്കബ് വീണ്ടും ലോക മലയാളികള്‍ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ മിസ് വേള്‍ഡ് വൈഡ് ചാരിറ്റി, മിസ് വേള്‍ഡ് വൈഡ് പബ്ലിസിറ്റി എന്നീ അവാര്‍ഡുകളും തൂത്തുവാരി കൊണ്ടാണ് സിയന്‍ മനോജ് ജേക്കബ് എന്ന ഏഴു വയസ്സുകാരി ആദ്യമായി യു.കെയില്‍ മുഴുവന്‍ ശ്രദ്ധാ കേന്ദ്രമായി മാറിയത്.
സിയാന്‍ മനോജ് ജേക്കബ്, ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ അംബാസിഡറായി തെരഞ്ഞെടുക്കപ്പെട്ടതും വലിയ വാര്‍ത്തയായിരുന്നു. ഇപ്പോള്‍ പുതുവര്‍ഷത്തില്‍ ഗംഭീരമായ തുടക്കമാണ് സിയന്‍ കുറിച്ചിരിക്കുന്നത്. പ്യൂവര്‍ ഇന്റര്‍നാഷണല്‍ 2019 ലിറ്റില്‍ മിസ് കിരീടം സ്വന്തമാക്കി കൊണ്ടാണ് ഈ എട്ടു വയസുകാരി ഈ മേഖലയില്‍ അത്ഭുതമായി മാറുന്നത്. ആറു വ്യത്യസ്ത റൗണ്ടുകളിലായിട്ടാണ് മത്സരങ്ങള്‍ നടന്നത്. ഫാഷന്‍ റൗണ്ട്, മോഡലിംഗ് റണ്‍വേ റൗണ്ട്, ഫോര്‍മല്‍ റൗണ്ട്, ഇന്റര്‍വ്യൂ എന്നിവയായിരുന്നു പ്രധാനപ്പെട്ടവ. ഇതുകൂടാതെ ബേസ്ഡ് ഓഫ് ബേസ്ഡ് ഉം സൂപ്പര്‍ ഓപ്ഷണല്‍ വിന്നര്‍ സൈഡ് അവാര്‍ഡിനും സിയന്‍ അര്‍ഹയായി. ഒപ്പം ക്യാഷ് പ്രൈസും ലഭിച്ചു. അടുത്തമാസം ലണ്ടന്‍ ഫാഷന്‍ വീക്കില്‍ പങ്കെടുക്കുന്ന സിയാന്‍, മാര്‍ച്ചില്‍ അമേരിക്കയിലെ ഒര്‍ലാണ്ടോയില്‍ വെച്ച് നടക്കുന്ന ഇന്റര്‍നാഷണല്‍ മത്സരത്തില്‍ യൂ.കെയെ പ്രതിനിധീകരിക്കും.
നൃത്തവും, ഡിസൈനിങ്ങും, മോഡലിങ്ങും ഈ കൊച്ചുമിടുക്കിയുടെ ഹരമാണ്. ഈ കൊച്ചു താരത്തിന്റെ പേരില്‍ 47 ചാരിറ്റി ഇവെന്റുകളാണ് കുറിക്കപ്പെട്ടത്. മെട്രോ മലയാളം ടി.വിയുടെ ഭാഗം കൂടിയായ ചേര്‍ത്തല നിവാസികളായ മനോജ് ജേക്കബിന്റെയും രസ്മിയുടെയും മകളായ സിയന്‍ യു.കെയില്‍ ഗ്ലോസ്റ്ററില്‍ സൈന്റ് പീറ്റേഴ്‌സ് സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ലണ്ടന്‍: സ്തന വളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടകല്ല് വയ്ക്കുന്ന രീതി ബ്രിട്ടനില്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ആണ്‍കുട്ടികളുടെ അനാവശ്യ നോട്ടങ്ങള്‍ ഒഴിവാക്കാനാണ് സ്തന വളര്‍ച്ച തടയാന്‍ കുടുംബാംഗങ്ങള്‍ പ്രാകൃതരീതി ഉപയോഗിക്കുന്നത്. ഗാര്‍ഡിയന്‍ പത്രമാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സ്തന വളര്‍ച്ച തടയാന്‍ പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് വിധേയമാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച ഉണ്ടാകുന്നതിനനുസരിച്ചാണ് എത്ര തവണ വേണമെന്ന് തീരുമാനിക്കുക. ആഴ്ചയിലൊരുക്കിലോ രണ്ടാഴ്ച കൂടുന്പോഴോ പെണ്‍കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് ക്യാന്‍സറും മറ്റ് നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല, ഭാവിയില്‍ ഉണ്ടാകുന്ന കുട്ടികള്‍ക്ക് പാലൂട്ടാനും വിഷമിക്കുന്നു.
ആഫ്രിക്കയിലെ ചില രാജ്യങ്ങളിലാണ് ഇത്തരത്തിലുളള ഈ പ്രാകൃതരീതി തുടര്‍ന്നുപോരുന്നത്. ബ്രസ്റ്റ് അയണിങ് എന്നാണ് ഇതിനെ യുഎന്‍ വിശേഷിപ്പിക്കുന്നത്. ബ്രസ്റ്റ് അയേണിങ്ങിന് വിധേയരാകുന്ന പെണ്‍കുട്ടികളെല്ലാം ബ്രിട്ടീഷ് പൗരത്വം ഉളളവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ലണ്ടനിലെ ക്രൊയ്ഡോണ്‍ പട്ടണത്തില്‍ മാത്രം 15 മുതല്‍ 20 വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലണ്ടന്‍, യോര്‍ക്ക്ഷൈന്‍, എസ്സെക്സ്, വെസ്റ്റ് മിഡ്ലാന്‍ഡ്, എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് സന്നദ്ധപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. എന്നാല്‍ ഇതുവരെയും ഇത് സംബന്ധിച്ച് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ പൊലീസ് പറയുന്നത്. യുകെയില്‍ മാത്രമായി ഇതുവരെ ആയിരത്തോളം പെണ്‍കുട്ടികള്‍ ബ്രസ്റ്റ് അയണിങ്ങിന് വിധേയരായി എന്ന് ചേലാകര്‍മ്മത്തിനെതിരെ പോരാടുന്ന സംഘടന പറയുന്നു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ നടക്കുന്ന നാലാമത് ഓള്‍ യു.കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16ന് രാവിലെ 10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വെച്ച് നടത്തുന്നതാണ്. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്. യു.കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും പ്രാത്സാഹിപ്പിക്കുന്നതിനുമുള്ള അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.
കഴിഞ്ഞ ഏഴു വര്‍ഷങ്ങളായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും നിരവധി അശരണരും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യ സ്‌നേഹപരമായ പല നന്‍മ പ്രവര്‍ത്തികള്‍ ഇടുക്കി ജില്ലാ സംഗമം ചെയ്തുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ ഇടുക്കി ജില്ലാ ‘സംഗമത്തിന്റെ ക്രിസ്മസ്/ന്യൂ ഇയര്‍ ചാരിറ്റി നടന്ന് കൊണ്ടിരിക്കുന്നു.
വിജയികള്‍ക്ക് കാഷ് പ്രൈസായി യഥാക്രമം £251, £151, £101, £75. പിന്നെ ട്രാഫികളും സമ്മാനിക്കുന്നതാണ്. കൂടാതെ പ്രോത്സാഹന സമ്മാനമായി കോര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്. അതോടപ്പം മല്‍സരങ്ങളോടപ്പം മറ്റ് സമ്മാനങ്ങളും കാണികള്‍ക്കും, കളിക്കാര്‍ക്കും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. യു.കെയിലുള്ള എല്ലാ ബാഡ്മിന്റണ്‍ സ്‌നേഹികളെയും ഫെബ്രുവരി 16ന് നോട്ടിംഗ്ഹാമിലേക്ക് ഹാര്‍ദവമായി ക്ഷണിച്ച് കൊള്ളുന്നൂ.
കൂടുതല്‍ വിവരങ്ങള്‍ക്കും, രജിസ്‌ട്രേഷനും;
Justin- 07985656204
Babu – 07730883823.
മത്സരവേദി;
David Ross Sports Village
Beeston Ln
Nottingham
NG7 2RD.
തിങ്കളാഴ്ച മുതൽ കാണാതായ അർജന്റീനൻ യുവ ഫുട്ബോൾ താരം എമിലിയാനോ സലായ്ക്കായുളള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി. ഒരു തരി പ്രതീക്ഷയെങ്കിലും ബാക്കി നിൽക്കുമ്പോൾ എമിലിയാനോയ്ക്കു വേണ്ടിയുളള തിരച്ചിൽ അവസാനിപ്പിക്കരുതെന്ന് സമൂഹമാധ്യമങ്ങളിലൂടെ മെസി അഭ്യർത്ഥിച്ചു. സാലയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത മെസി സലായ്ക്കായി പ്രാർത്ഥിക്കുന്നതായി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
ലഭിച്ച എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ സാലെയും ബ്രീട്ടുഷുകാരനായ പൈലറ്റ് ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാൻ സാധ്യതയില്ലെന്നും അതിനാൽ തിരച്ചിൽ അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു ഗേര്‍ണെസി പോലീസ് നൽകിയ വിശദീകരണം. മണിക്കൂറുകൾ നീണ്ട തിരച്ചിൽ ഫലം കാണാതെ വന്നപ്പോഴാണ് താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിച്ചത്. അവസാന 24 മണിക്കൂറുകളോളം നിര്‍ത്താതെ തിരഞ്ഞ സംഘത്തിനു വിമാനത്തിന്റെ ഒരു വിവരവും കണ്ടെത്താന്‍ ആയില്ല. ഫ്രാന്‍സിനെയും ഇംഗ്ലണ്ടിനെയും വേര്‍തിരിക്കുന്ന ഇംഗ്ലിഷ് ചാനലിലെ ദ്വീപുകളിലൊന്നായ ഗേർണെസി പൊലീസാണ് തിരച്ചില്‍ നടത്തിയത്. അതേസമയം താരത്തെ കണ്ടെത്താനുള്ള ശ്രമം അവസാനിപ്പിക്കരുതെന്നും തിരച്ചില്‍ തുടരണമെന്നും സലായുടെ കുടുംബം ആവശ്യപ്പെട്ടിരുന്നു.
അപകടകാരണമോ വിമാനം ഏതു ദിശയിലാകാം സഞ്ചരിച്ചതെന്നോ സംഘത്തിനു കണ്ടെത്താൻ കഴിഞ്ഞില്ല. വിമാനത്തെ കുറിച്ചോ സലായെ കുറിച്ചോ എന്തെങ്കിലും വിവരങ്ങൾ കിട്ടാനുളള സാധ്യത വളരെ കുറവാണെന്നും സലായുടെയും പൈലറ്റിന്റെയും കുടുംബത്തിന്റെ ദുഖത്തില്‍ പങ്കു ചേരുന്നു എന്നും തിരച്ചില്‍ അവസാനിപ്പിച്ച ശേഷം സംഘം പറഞ്ഞു.
സാലെയുടെ തിരോധാനത്തെ കുറിച്ച് അന്വേഷിക്കണമെന്നും ഇതിനു പിന്നിൽ ഫുട്ബോൾ മാഫിയയുടെ ഇടപെടലുളളതായിസംശയിക്കുന്നതായി എമിലിയാനൊ സാലയുടെ മുൻ കാമുകി ബെറെനിസ് ഷ്കെയർ ആരോപിച്ചിരുന്നു.ഇതെല്ലാം ഒരു ദുസ്വപ്നമാകണേ എന്നാണ് തന്റെ പ്രാർത്ഥനയെന്നും ശക്തിയെല്ലാം ചോർന്നു പോകുന്നുവെന്നും ബെറെനിസ് ട്വീറ്റിൽ കുറിച്ചു. കാലാവസ്ഥയിലെ മാറ്റം കൊണ്ട് സംഭവിച്ച ഒരു അപകടമാണെന്ന് ഇതെന്ന് ഞാൻ വിശ്വസിക്കുന്നില്ല. വിമാനം കാണാതായതിൽ കൂടുതൽ അന്വേഷണം വേണം’.– ബെറെനിസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച റെക്കോർഡ് തുകയായ 138 കോടി രൂപയ്ക്ക് കാര്‍ഡിഫ് സിറ്റി ഫ്രഞ്ച് ക്ലബ്ബ് നാന്റെസില്‍ നിന്ന് സാലെയെ വാങ്ങിയത്. തുടർന്ന് സഹതാരങ്ങളോടും ക്ലബിനോടും യാത്ര പറഞ്ഞ് പുതിയ ക്ലബിലേയ്ക്കുളള യാത്ര മദ്ധ്യേയാണ് ദുരന്തമെത്തിയത്. എമിലിയാനോ സാലെ വിമാനം കാണാതാകുന്നതിനു തൊട്ടു മുൻപ് മുൻ ക്ലബ് നാന്റെസിലെ സഹതാരങ്ങൾക്കും കുടുബാംഗങ്ങൾക്കും അവസാനമായി അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തു വന്നിരുന്നു. ദുരന്തത്തിലേയ്ക്ക് വിരൽ ചൂണ്ടുന്നതും ഞെട്ടിപ്പിക്കുന്നതുമായിരുന്നു ആ സന്ദേശം. വിമാനത്തിന്റെ നിയന്ത്രണം നഷ്ടമായെന്നും തകരാൻ പോകുകയാണെന്നും വ്യക്തമായി സൂചിപ്പിക്കുന്നതായിരുന്നു അത്. വല്ലാതെ ഭയം തോന്നുന്നുവെന്നും തന്നെ കണ്ടെത്താൻ ആരെയെങ്കിലും അവർ അയക്കുമോയെന്നും തനിക്ക് അറിയില്ലെന്നും വാട്സ്ആപ്പ് സന്ദേശത്തിൽ സാലെ പറയുന്നു.
ഫ്രാൻസിലെ നാന്റെസിൽ നിന്ന് കാർഡിഫിലേയ്ക്കുളള യാത്രമദ്ധ്യേ അൽഡേർനി ദ്വീപുകൾക്ക് സമീപം വിമാനം അപ്രത്യക്ഷമാകുകയായിരുന്നു. സിംഗിള്‍ ടര്‍ബൈന്‍ എഞ്ചിനുള്ള ‘പൈപ്പര്‍ പി.എ46 മാലിബു’ ചെറുവിമാനമാണ് കാണാതായ്ത. പ്രാദേശിക സമയം രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. യു.കെ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളുടെ സഹായത്തോടെയായിരുന്നു തിരച്ചിൽ. ഫ്രഞ്ച് ലീഗില്‍ തുടര്‍ച്ചയായി ‘പ്ലെയര്‍ ഓഫ് ദ മന്ത്’ പുരസ്‌കാരം വാങ്ങി മികച്ച ഫോമിലായിരുന്നു സാലെ. ഈ മികവാണ് താരത്തെ കാര്‍ഡിഫ് സിറ്റിയിലെത്തിച്ചത്.
സ്റ്റോക്ക് ഓൺ ട്രെൻഡ്: സ്റ്റോക്ക് ഓൺ ട്രെൻഡിൽ താമസിക്കുന്ന വിജി ദേവസ്യയുടെ പിതാവ് ജോസഫ് (81) ആണ് ഇന്ന് രാവിലെ നാട്ടിൽ മരണമടഞ്ഞത്. കാര്യാമായ അസുഖങ്ങൾ ഒന്നും ഇല്ലാതിരുന്ന ജോസഫ് പെട്ടെന്നാണ് മരണത്തിന് കീഴടങ്ങിയത്. വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ കണ്ടതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. നാട്ടിൽ ഉണ്ടായിരുന്ന വിജിയും ഭർത്താവു തങ്കച്ചനും മരണസമയത്ത് പിതാവിന്റെ അടുക്കൽ ഉണ്ടായിരുന്നു.
കർണാടക ഉടുപ്പിക്കടുത്തുള്ള ബൈണ്ടുർ ഇടവകയിലാണ് നാളെ രാവിലെ പത്തു മണിക്ക് മൃതസംസ്ക്കാരം നടക്കുന്നത്.