UK

ലണ്ടന്‍: ചെറിയ ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരോ കുടുംബത്തിനും വലിയ സാമ്പത്തിക ലാഭമുണ്ടാകുമെങ്കിലും പൊതുവെ ഇത്തരം കാര്യങ്ങളില്‍ നാം വലിയ പ്രധാന്യം നല്‍കാറില്ല. രാജ്യത്തിലെ മൂന്നില്‍ ഒരു വിഭാഗം ആളുകളും പണം ലാഭിക്കാനുള്ള വിദഗ്ദ്ധ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നതായി പുതിയ പഠനം വ്യക്തമാക്കുന്നു. ചെറിയ കാര്യങ്ങളാണെന്ന് കരുതി അവഗണിക്കുന്ന ഇത്തരം ടിപ്പുകള്‍ നമ്മുടെ കുടുംബ ബജറ്റില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നാണ് എന്‍പവറിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നു. ഏതാണ്ട് 2000തോളം ഉപഭോക്താക്കള്‍ക്ക് എനര്‍ജി സേവിംഗുമായി ബന്ധപ്പെട്ട ശരിയായ ധാരണയില്ലാത്തതും നഷ്ടങ്ങള്‍ വരുത്തുന്നതായി പഠനം ചൂണ്ടികാണിക്കുന്നു.

81 ശതമാനം ആളുകളും കരുതുന്നത് പവര്‍ ഷവര്‍ സാധാരണ കുളിയേക്കാള്‍ കുറവ് വെള്ളം ഉപയോഗിക്കുന്നുവെന്നാണ് എന്നാല്‍ പവര്‍ ഷവര്‍ 50 ലിറ്റര്‍ അധിക വെള്ളമാണ് ഉപയോഗപ്പെടുത്തുന്നത്. ഏത് സമയത്തും ഹീറ്റിംഗ് കുറവായി നിലനിര്‍ത്തിയാല്‍ ലാഭമാണെന്നാണ് 46 ശതമാനം വിശ്വസിക്കുന്നത്. എന്നാല്‍ താപനില അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുന്ന തെര്‍മോസ്‌റ്റേറ്റ് ഉള്ളത് വര്‍ഷം 150 പൗണ്ട് വരെ ലാഭിക്കാന്‍ സഹായിക്കും. 51 ശതമാനം പേര്‍ സ്മാര്‍ട്ട് മീറ്ററുകള്‍ അധിക ചെലവാണെന്ന് വിശ്വസിക്കുന്നു, പക്ഷേ ഇലക്ട്രിസിറ്റി ഉപയോഗം കൃത്യമായി നിരീക്ഷിക്കുന്നത് ചെലവ് ചുരുക്കാന്‍ സഹായിക്കും. 21 പൗണ്ട് വരെ ഇത് ലാഭമുണ്ടാക്കാന്‍ ഇത് സഹായിക്കും.

അടുക്കളയില്‍ പാത്രങ്ങള്‍ കഴുകാന്‍ പൈപ്പ് നേരിട്ട് ഉപയോഗിക്കാതെ ബൗളില്‍ വെള്ളം ശേഖരിച്ച് കഴുകുന്നത് വര്‍ഷം 25 പൗണ്ട് വരെ ലാഭിക്കാന്‍ സഹായിക്കും. വളരെ ദൈര്‍ഘ്യമേറിയ കുളികള്‍ ഒഴിവാക്കി ഒരു മിനിറ്റുകൊണ്ട് കുളിക്കുന്നത് 80 പൗണ്ട് വരെ വാട്ടര്‍ ബില്ലില്‍ വ്യത്യാസമുണ്ടാക്കും. ലാപ്‌ടോപ്പിനേക്കാളും എനര്‍ജി ഉപയോഗിക്കുന്നത് ഡെസ്‌ക്ടോപ്പുകളാണ്, അവയുടെ ഉപയോഗം നിയന്ത്രിക്കുന്നത് ഇലക്ട്രിസിറ്റി ബില്ലില്‍ 17 പൗണ്ടിന്റെ കുറവ് വരുത്താന്‍ സഹായപ്രദമാണ്. 19 ശതമാനം ആളുകള്‍ കരുതുന്നത് എത്ര അളവില്‍ വെള്ളം ചൂടാക്കിയാലും ഒരേ എനര്‍ജിയാണ് ആവശ്യം വരു എന്നാണ്.! പക്ഷേ അത്യാവശ്യമുള്ള അളവില്‍ മാത്രം വെള്ളം ചൂടാക്കുന്നത് 36 പൗണ്ട് ലാഭമുണ്ടാക്കും.

പഠനത്തില്‍ നിന്നും പ്രധാനമായും തിരിച്ചറിഞ്ഞിട്ടുള്ള ഇത്തരം തെറ്റിദ്ധാരണകള്‍ വലിയ നഷ്ടമാണ് കുടുംബ ബജറ്റില്‍ ഉണ്ടാക്കുന്നത്. വൈദ്യൂതി, വെള്ളം തുടങ്ങിയവ കൃത്യമായി ഉപയോഗിക്കാനായാല്‍ വലിയൊരളവില്‍ പണം പാഴാക്കുന്നത് നിര്‍ത്തലാക്കാന്‍ കഴിയും.

യുകെയിലെ, കായിക, വടംവലി പ്രേമികളുടെ ആവേശമായ സഹൃദയയുടെ വടംവലി മത്സരം ഇത് നാലാം വര്‍ഷത്തിലേയ്ക്ക്, കഴിഞ്ഞ വര്‍ഷങ്ങളില്‍ ടീമുകളുടെ പ്രാതിനിധ്യം കൊണ്ടും, സംഘാടന മികവുകൊണ്ടും യു.കെയിലെ ഏറ്റവും പ്രശസ്തമായ ഈ കരുത്തിന്റെ പോരാട്ടത്തിനോടൊപ്പം ഇദംപ്രഥമമായ് അത്തപ്പൂക്കള മത്സരവും ഒരുക്കി സഹൃദയര്‍…

സെപ്തംബര്‍ 23ന് sണ്‍ ബ്രിഡ്ജിലെ സാക്ക് വില്ലെ സ്‌കൂള്‍ അങ്കണത്തില്‍ ആണ് വടംവലി മത്സരവും, യു കെയില്‍ ആദ്യമായ് സംഘടിപ്പിക്കുന്ന ഓള്‍ യുകെ അത്തപ്പൂക്കള മത്സരവും അരങ്ങേറുന്നത്
വടംവലി മത്സരത്തിന്റെ ഒന്നാം സമ്മാനം 701 പൗണ്ടും ട്രോഫിയും അത്തപ്പൂക്കള മത്സരത്തിന്റെ വിജയികളെ കാത്തിരിക്കുന്നത് 501 പൗണ്ടും ട്രോഫിയും ആണ്.കൂടാതെ മറ്റു സ്ഥാനങ്ങളില്‍ വിജയിക്കുന്ന 5 ടീമുകള്‍ക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി ലഭിക്കുന്നതാണ്. 5 പേരടങ്ങുന്ന ഒരു ടീമിന് പൂക്കളമത്സരത്തില്‍ പങ്കെടുക്കുവാനുള്ള രജിസ്‌ട്രേഷന്‍ ഫീ 30 പൗണ്ട് ആണ്.

ഇതിനോടകം ഇരു മത്സരങ്ങളിലും നിരവധി ടീമുകള്‍ പങ്കെടുക്കുമെന്ന് ഉറപ്പായിട്ടുണ്, എങ്കിലും രജിസ്‌ട്രേഷന്‍ Sept 15 ന് വരെ തുടരുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. വടംവലി മത്സരത്തിന് 590 കിലോ വിഭാഗത്തില്‍ ആണ് മത്സരം നടക്കുന്നത്.

യു കെ യിലെ മലയാളി സംഘടനകളില്‍ എന്നും വേറിട്ട പ്രവര്‍ത്തനങ്ങളുമായ് മുന്നേറുന്ന സഹൃദയ സെപ്തംബര്‍ ഒന്നാം തീയതി അംഗങ്ങള്‍ പാകം ചെയ്ത ഓണസദ്യയിലൂടെ 500ല്‍ പരം പൗണ്ട് സമാഹരിക്കുകയുണ്ടായി. ഇതോടൊപ്പം Sahrudaya Kerala Flood Relief ഫണ്ടിലേക്ക് അപ്പീല്‍ വഴി സമാഹരിച്ച 2000 പൗണ്ടിനോട് അടുപ്പിച്ച് വരുന്ന തുകയും, വടംവലി മത്സരത്തിലും, പൂക്കള മത്സരത്തിലും സമാഹരിക്കുന്ന തുകയും ചേര്‍ത്ത് കേരളത്തിന് സഹായം എത്തിക്കുവാനുള്ള പദ്ധതിയാണ് സഹൃദയ കൂട്ടായ്മ ഉദ്ദേശിക്കുന്നതെന്നും അതോടൊപ്പം കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുവാന്‍ ഈ ഇരു മത്സരങ്ങളിലും പങ്കെടുത്ത് സഹകരിക്കണമെന്നും പ്രസിഡണ്ട് ശ്രീ സണ്ണി ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

രാവിലെ 9.30ന് രജിസ്‌ട്രേഷനോടുകൂടി ആരംഭിക്കുന്ന, വടംവലിയിലെ താരരാജക്കന്മാര്‍ ഏറ്റുമുട്ടുന്ന ,ഈ രാജകീയ മത്സരം കാണുവാനും, യു കെയില്‍ ആദ്യമായ് നടത്തുന്ന ഓള്‍ യുകെ അത്തപ്പൂക്കള മത്സരം ആസ്വദിക്കുവാനും ,ഉദ്യാന നഗരിയിലേക്ക് എല്ലാ യു കെ മലയാളികളേയും ക്ഷണിക്കുന്നതായ് ഭാരവാഹികള്‍ അറിയിച്ചു.
ഈ വര്‍ഷത്തെ പരിപാടികളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി വിവിധ കമ്മറ്റികള്‍ സജ്ജമായിക്കഴിഞ്ഞു, വിശാലമായ സൗജന്യ കാര്‍ പാര്‍ക്കിംഗ്, നാടന്‍ ഭക്ഷണശാല എന്നിവയും ലഭ്യമാണ്.

ടീം രജിസ്ട്രഷനും മറ്റ് വിശദ വിവരങ്ങള്‍ക്കും ബന്ധപ്പെടുക.
www.sahrudaya.co.uk
[email protected]
07886600478, 07956184796, 07984534481,

മത്സരവേദിയുടെ അഡ്രസ്സ്
Sackville school
Tonbridge road, Hildenborough
Tonbridge, Kent
TN11 9HN

കുട്ടികള്‍ക്ക് ഇലവന്‍ പ്ലസ് പരിശീലനം നല്‍കിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രൈവറ്റ് സ്‌കൂളുകള്‍ക്ക് ഗ്രാമര്‍ സ്‌കൂള്‍ എക്‌സാമില്‍ വിലക്കേര്‍പ്പെടുത്താന്‍ നീക്കം. ഗ്രാമര്‍ സ്‌കൂള്‍ പ്രവേശന പരീക്ഷ എഴുതുന്നതിനായി പരിശീലനം നല്‍കരുതെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇത് കുട്ടികള്‍ക്ക് ഒപ്പം പരീക്ഷയെഴുതുന്നവരേക്കാള്‍ അനാവശ്യ അര്‍ഹത നല്‍കുമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കെന്റിലെ 10 സ്‌കൂളുകളില്‍ ബിബിസി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് കുട്ടികള്‍ക്ക് ഇതിനായി പരിശീലനം നല്‍കുന്നതായി വെളിപ്പെട്ടത്.

ഒരു രക്ഷിതാവെന്ന വ്യാജേന ബിബിസി റിപ്പോര്‍ട്ടര്‍ നടത്തിയ അന്വേഷണത്തില്‍ 9 സ്‌കൂളുകളിലും പ്രത്യേക പരിശീലനം നല്‍കുന്നതായി വ്യക്തമായി. കുട്ടികളെ പരീക്ഷയ്ക്കായി പഠിപ്പിക്കരുതെന്ന് പറയുന്നത് വിഡ്ഢിത്തരമാണെന്നാണ് ഒരു അധ്യാപകന്‍ ബിബിസി റെക്കോര്‍ഡിംഗില്‍ പറയുന്നത്. മുന്‍ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ചും മോക്ക് ടെസ്റ്റുകള്‍ നടത്തിയുമാണ് ഇവര്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി വരുന്നത്. ഗ്രാമര്‍ സ്‌കൂളുകളുടെ അഡ്മിഷന്‍ പോളിസി പ്രാതിനിധ്യം ലഭിക്കാത്ത സമൂഹങ്ങളില്‍ നിന്നുള്ള കുട്ടികളെക്കൂടി പരിഗണിച്ചു കൊണ്ടാകണം എന്ന ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഈ സംഭവം.

പ്രൈമറി സ്‌കൂളുകളിലെയും പ്രൈവറ്റ് ട്യൂഷന്റെയും ചെലവുകള്‍ വഹിക്കാന്‍ കഴിയുന്ന മിഡില്‍ ക്ലാസുകാരുടെ കുട്ടികളെ മാത്രമാണോ തങ്ങള്‍ ലക്ഷ്യമിടുന്നത് എന്ന കാര്യം വ്യക്തമാക്കണമെന്ന് സെലക്ടീവ് സ്‌കൂളുകള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ഏറി വരികയുമാണ്. കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്കും അവസരം നല്‍കണമെന്ന വ്യവസ്ഥയിലാണ് ഈ വര്‍ഷം ആദ്യം ഗ്രാമര്‍ സ്‌കൂളുകളുടെ വികസനത്തിനായി 50 മില്യന്‍ പൗണ്ട് എജ്യുക്കേഷന്‍ സെക്രട്ടറി ഡാമിയന്‍ ഹിന്‍ഡ്‌സ് അനുവദിച്ചത്.

വീടുകളിലെ എയര്‍ കണ്ടീഷനുകള്‍ നമുക്ക് ഇഷ്ടാനുസരണം പ്രവര്‍ത്തിപ്പിക്കാം. നമുക്കാവശ്യമായ അളവില്‍ ഊഷ്മാവ് നിയന്ത്രിക്കുകയും ചെയ്യാം. എന്നാല്‍ ഓഫീസുകള്‍ പോലെയുള്ള പൊതുസ്ഥലങ്ങളില്‍ എസികള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ നമുക്ക് സ്വന്തം ഇഷ്ടാനുസരണം അവയെ നിയന്ത്രിക്കാന്‍ കഴിയാറില്ല. യുകെയിലെ എപ്പോഴും മാറിമറിയുന്ന കാലാവസ്ഥയില്‍ ഓഫീസുകളില്‍ എയര്‍കണ്ടീഷണറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പലപ്പോഴും ജീവനക്കാര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ക്ക് പോലും കാരണമാകാറുണ്ടത്രേ! ഓഫീസിലെ ടെംപറേച്ചര്‍ നിയന്ത്രണം സംബന്ധിച്ച് അഞ്ചില്‍ രണ്ട് ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്.

എയര്‍ കണ്ടീഷന്റെ പേരില്‍ സഹപ്രവര്‍ത്തകരുമായി പോരടിച്ചിട്ടുണ്ടെന്ന് യുകെയിലെ 42 ശതമാനം ജീവനക്കാര്‍ വെളിപ്പെടുത്തുന്നു. തണുപ്പ് കൂടുതലാകുന്നു എന്നാണ് ഇവരില്‍ 41 ശതമാനം പേരുടെ പരാതി. എന്നാല്‍ എസിയിലും വിയര്‍ത്ത് ഉരുകുന്നുവെന്ന് 36 ശതമാനം പേര്‍ പറയുന്നു. പത്തില്‍ നാലു പേര്‍ക്കെങ്കിലും ഓഫീസിലെ എയര്‍കണ്ടീഷനിംഗ് കടുത്ത തണുപ്പായാണ് അനുഭവപ്പെടുന്നതത്രേ! 21 ഡിഗ്രിയാണ് ഓഫീസുകളില്‍ നിലനിര്‍ത്തിയിരിക്കുന്ന ശരാശരി താപനില. എന്നാല്‍ 18 ഡിഗ്രിയായി ഇത് മാറ്റണമെന്ന് ചിലര്‍ ആവശ്യപ്പെടുന്നു. ഓഫീസിലെ ഊഷ്മാവ് നിയന്ത്രിക്കുന്നതിനായി തൊഴിലുടമകളാണ് നടപടിയെടുക്കേണ്ടതെന്നാണ് മൂന്നില്‍ രണ്ട് ജീവനക്കാരും കരുതുന്നത്.

2018 സമ്മര്‍ അടുത്ത കാലത്ത് അനുഭവപ്പെട്ട ഏറ്റവും ചൂടേറിയതായിരുന്നു. ഇതാണ് എയര്‍കണ്ടീഷനിംഗിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തി വിട്ടത്. ഈ സമ്മറില്‍ സൂര്യപ്രകാശം ലഭിക്കുന്നതിനായി ഓഫീസില്‍ നിന്ന് എക്‌സ്‌ക്യൂസുകള്‍ പറഞ്ഞ് പുറത്തിറങ്ങിയിട്ടുണ്ടെന്നും വലിയൊരു വിഭാഗം ജീവനക്കാര്‍ സമ്മതിക്കുന്നു. 2000 ഓഫീസ് ജീവനക്കാരില്‍ 31 ശതമാനം പേര്‍ ഈ വിധത്തില്‍ ചെയ്തതായി സമ്മതിച്ചു.

വാട്ടര്‍ നിരക്കുകള്‍ കുറയ്ക്കാനൊരുങ്ങി കമ്പനികള്‍. യുണൈറ്റഡ് യൂട്ടിലിറ്റീസ്, സെവന്‍ ട്രെന്റ് തുടങ്ങിയ കമ്പനികളും മറ്റുള്ളവരും തങ്ങളുടെ പുതിയ ബിസിനസ് പ്ലാനുകളുടെ ഭാഗമായി നിരക്കുകള്‍ കുറയ്ക്കാന്‍ ഒരുങ്ങുന്നത്. 2020നും 2025നുമിടയില്‍ 10.5 ശതമാനം കുറവു വരുത്തമെന്ന് യുണൈറ്റഡ് യൂട്ടിലിറ്റീസ് പ്രഖ്യാപിച്ചു. ഉപഭോക്താക്കള്‍ക്ക് പ്രതിവര്‍ഷം 45 പൗണ്ടിന്റെ കുറവ് ബില്ലുകളില്‍ വരുത്തുന്ന വിധത്തിലാണ് പദ്ധതി. അതേ സമയം ഏറ്റവും വലിയ സേവനദാതാവായ തെംസ് വാട്ടര്‍ തങ്ങളുടെ നിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്ന് അറിയിച്ചിട്ടുണ്ട്.

മുപ്പത് ലക്ഷത്തോളം ഉപഭോക്താക്കളുള്ള വെല്‍ഷ് വാട്ടര്‍ 2025 ഓടെ തങ്ങളുടെ നിരക്കുകളില്‍ 5 ശതമാനത്തിന്റെ കുറവു വരുത്തുമെന്ന് അറിയിച്ചു. ഈ ഇളവു മൂലമുള്ള നഷ്ടം പരിഹരിക്കാന്‍ ചെലവുകള്‍ 10 ശതമാനം വെട്ടിച്ചുരുക്കുമെന്നും കമ്പനി അറിയിച്ചു. നിരക്കുകള്‍ ഒരു ശതമാനം കുറയ്ക്കുമെന്നാണ് സൗത്ത് വെസ്റ്റ് വാട്ടര്‍ അറിയിക്കുന്നത്. ബിസിനസില്‍ ഉപഭോക്താക്കള്‍ക്ക് പങ്കാളിത്തം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. നിരക്കില്‍ വര്‍ദ്ധനയുണ്ടാകുമെന്നാണ് ആംഗ്ലിയന്‍ വാട്ടര്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് ഒരു ശതമാനത്തില്‍ താഴെ മാത്രമായിരിക്കും. ഇംഗ്ലണ്ടിലെ വാട്ടര്‍ നിരക്കില്‍ വരും വര്‍ഷങ്ങളില്‍ 4 ശതമാനത്തിന്റെ കുറവ് വരുത്തുമെന്നാണ് ഈ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ ലോബി ഗ്രൂപ്പായ ഓവറോള്‍ വാട്ടര്‍ യുകെ വ്യക്തമാക്കുന്നത്.

പ്രൊവൈഡര്‍മാര്‍ നിരക്കുകളില്‍ വരുത്തുന്ന ഇളവുകള്‍ സ്വാഗതം ചെയ്യപ്പെടുമ്പോഴും ഉപയോഗം ക്രമീകരിച്ചുകൊണ്ട് നിരക്കുകള്‍ വര്‍ദ്ധിക്കാതെ നോക്കേണ്ടത് ഉപഭോക്താക്കള്‍ തന്നെയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. തങ്ങള്‍ക്ക് ജല ഉപഭോഗം നിയന്ത്രിക്കാന്‍ കഴിയില്ലെന്നാണ് ഭൂരിപക്ഷം പേരും കരുതുന്നതെന്ന് മണിസേവിംഗ് എക്‌സ്‌പെര്‍ട്ട് ഡോട്ട്‌കോം പറയുന്നു. എന്നാല്‍ വാട്ടര്‍ മീറ്ററുകള്‍ ഘടിപ്പിച്ചുകൊണ്ടും ഉപയോഗം നിയന്ത്രിച്ചുകൊണ്ടും ബില്ലുകള്‍ വിജയകരമായി കുറച്ചവര്‍ ഏറെയാണെന്ന് സൈറ്റ് പറയുന്നു.

ന്യൂസ് ഡെസ്ക്

റോഡ് സേഫ്റ്റി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി യുകെ ഡ്രൈവർമാർക്ക് റോഡ് സൈഡ് ഐ ടെസ്റ്റുമായി പോലീസ് രംഗത്ത്. 20 മീറ്റർ ദൂരത്തുള്ള നമ്പർ പ്ലേറ്റ് വായിക്കാൻ സാധിച്ചില്ലെങ്കിൽ ഉടൻ തന്നെ ലൈസൻസ് റദ്ദാക്കും. ഏതു നിമിഷവും പോലീസ് ഡ്രൈവർമാരെ റോഡ് സൈഡിൽ കൈ കാണിച്ച് നിർത്തിച്ച് ഐ ടെസ്റ്റിൽ പങ്കെടുക്കാൻ ആവശ്യപ്പെടാം. തെംസ് വാലി, ഹാംപ് ഷയർ, വെസ്റ്റ് മിഡ്ലാൻഡ്സ് എന്നിവിടങ്ങളിലാണ് ഈ പൈലറ്റ് സ്കീം നടപ്പാക്കിയിരിക്കുന്നത്. റോഡ് സേഫ്റ്റി ചാരിറ്റി ബ്രേക്കും വിഷൻ എക്സ്പ്രസും ഈ സ്കീമിനെ സപ്പോർട്ട് ചെയ്യുന്നുണ്ട്. പൈലറ്റ് സ്കീമിൽ നിന്നും ലഭിക്കുന്ന വിവരങ്ങൾ വിശകലനം ചെയ്തതിനു ശേഷം രാജ്യമെമ്പാടും നടപ്പാക്കാനാണ് പദ്ധതി.

1937 മുതലാണ് കാഴ്ച പരിശോധന ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായി ആദ്യം ഏർപ്പെടുത്തിയത്. പുതിയ റോഡ് സൈഡ് ഐ ടെസ്റ്റ് സെപ്റ്റംബർ മുതലാണ് നടപ്പാക്കുന്നത്. ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനു ശേഷം കാഴ്ചയിൽ കുറവ് വന്നാൽ അത് ഡിവിഎൽഎയെ അറിയിക്കാൻ ഡ്രൈവർമാർ ബാധ്യസ്ഥരാണ്. മിക്കവാറും ഡ്രൈവർമാർ ഇങ്ങനെയുള്ള കാഴ്ച വ്യതിയാനം റിപ്പോർട്ട് ചെയ്യാറില്ല. കണ്ണിന് തകരാറുള്ള ഡ്രൈവർമാർ സൃഷ്ടിക്കുന്ന അപകടങ്ങൾ ദിനം തോറും വർദ്ധിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കർശന പരിശോധന നടപ്പിലാക്കുന്നത്. റോഡ് സൈഡ് പരിശോധനയിൽ പരാജയപ്പെട്ടാൽ ലൈസൻസ് ഉടൻ നഷ്ടപ്പെടുകയും ഡ്രൈവിംഗ് അവിടെ അവസാനിപ്പിക്കപ്പെടുകയും ചെയ്യും.

ദൈവം മിക്കപ്പോഴും പ്രവര്‍ത്തിക്കുന്നത് നമുക്ക് അജ്ഞാതവും അത്ഭുതകരവുമായ മാര്‍ഗങ്ങളിലൂടെയാകുമെന്നും എന്നാല്‍ എല്ലായ്‌പ്പോഴും അതു ഫലമണിയുമെന്ന്  ഒരു വിശ്വാസി വിശ്വസിക്കണം. എപ്പോഴും വിശ്വസിക്കുക, വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക എന്നതു പ്രധാനമാണ്. ദൈവകൃപയുടെ പ്രവര്‍ത്തനം തോട്ടത്തില്‍ കുഴിച്ചിടുന്ന വിത്തുകള്‍ക്കു സമാനമാണ്‌ എന്നറിയുക. ഇന്ന് ഈ ലോകത്തിൽ നടക്കുന്ന കാര്യങ്ങൾ നോക്കിയാല്‍ സ്വര്‍ഗീയപിതാവ് ആഗ്രഹിക്കുന്നതിന്റെ എതിര്‍ ദിശയിലേയ്ക്കാണ് ലോകം പോകുന്നതെന്നു നമുക്കു തോന്നിപ്പോകും. എന്നാൽ പ്രത്യാശയോടെ വിളവെടുപ്പിന്റെ കാലത്തിനായി കാത്തിരിക്കണം. പഴയ കാലത്തും ഇന്നും ദൈവരാജ്യം വളരുന്നത് നിഗൂഢവും അത്ഭുതകരവുമായ വിധത്തിലാണ്. കുഞ്ഞുവിത്തില്‍ മറഞ്ഞിരിക്കുന്ന ശക്തിയെ ഉണര്‍ത്തുകയും അതിന്റെ ജീവന്‍ വിജയം നേടുകയുമാണ് സംഭവിക്കുക. വ്യക്തിപരവും സാമൂഹ്യവുമായ മുറിവുകള്‍ പ്രത്യാശയുടെ കപ്പല്‍ച്ചേതത്തെ അടയാളപ്പെടുത്തുമ്പോഴും വിശ്വാസം കൈവിടാതിരിക്കുകയും ദൈവത്തിന്റെ ശക്തമായ പ്രവൃത്തികള്‍ക്കു കാത്തിരിക്കുകയും വേണം. ദൈവത്തോടുള്ള വിശ്വസ്തതയിലും അവന്റെ സാന്നിദ്ധ്യത്തിലും നങ്കൂരമിട്ടതായിരിക്കണം നമ്മുടെ ജീവിതം – ഈ പറഞ്ഞത് ഫ്രാൻസിസ് പാപ്പ – ക്രിസ്തീയത അല്ലെങ്കിൽ ഒരു ക്രിസ്ത്യാനിയുടെ ജീവിതം എന്തായിരിക്കണം എന്ന് വ്യക്തമാക്കുന്ന വാക്കുകൾ.

ദൈവകൃപയുടെ പ്രവര്‍ത്തനം തോട്ടത്തില്‍ കുഴിച്ചിടുന്ന വിത്തുകള്‍ക്കു സമാനമാണ്‌ എന്നറിയുക… അതുപോലെ തന്നെയാണ് നമ്മളടങ്ങുന്ന കുടുംബ ജീവിതവും. ജീവിതത്തിൽ എത്രമാത്രം പ്രതിസന്ധികൾ ഉണ്ടായാലും അവയെ തരണം ചെയ്യാൻ സാധിക്കുന്നത് നമ്മുടെ ജീവിതാനുഭവങ്ങളാണ്.. അല്ലെങ്കിൽ നമ്മെ പഠിപ്പിച്ചത് നമ്മുടെ മാതാപിതാക്കളുടെയും പൂർവികരുടെയും ജീവിതഭാരത്തിന്റെ വഴികൾ ആണ്. അവർ നമ്മളെ വിശ്വാസത്തിന്റെ വഴികളിലൂടെ നടത്തിയത് കൊണ്ടാണ് എന്ന് നാം തിരിച്ചറിയുന്നു.

ഈ തിരിച്ചറിവുകൾ പ്രവാസികളായ സ്റ്റോക്ക് ഓൺ ട്രെന്റിലെ മലയാളികളും തങ്ങളുടെ മക്കളുടെ വിശ്വാസ ജീവിതത്തെ നേർവഴിയിലൂടെ നടത്തുവാൻ തീരുമാനിച്ച നിമിഷങ്ങളക്കാണ് ഇന്നലെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്ററിൽ തുടക്കം ആയിരിക്കുന്നത്. പന്ത്രണ്ട് ക്ലാസുകളിലായി 300 റിൽ പരം കുട്ടികളുമായി വേദപാഠ ക്ലാസ്സുകൾക്ക് ഇന്നലെ തുടക്കമായി.സ്റ്റോക്ക് ഓൺ ട്രെന്റ് മിഷന്റെ ചുമല ഏറ്റെടുത്ത ഫാദർ ജോർജജ് എട്ടപറയിൽ അച്ചന് സ്വാഗതമോതിയത് ട്രസ്റ്റികളയായ റോയി ഫ്രാൻസിസ്, സുദീപ് എബ്രഹാം എന്നിവർ ചേർന്ന്… തുടർന്ന്  ജോർജജ് അച്ചൻ സ്റ്റോക്കിലെ സമൂഹത്തിന് സ്വയം പരിചയപ്പെടുത്തി. വർഷങ്ങളായി സ്റ്റോക്കിലെ മലയാളി വിശ്വാസിസമൂഹം ആഗ്രഹിച്ച നിമിഷങ്ങളുടെ പൂർത്തീകരമാണ് നടന്നത്.. അതോടൊപ്പം എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ മേലദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് സ്റ്റോക്ക് ഓൺ ട്രെന്റ് മാസ് സെന്ററിലെ മക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കപ്പെടുകയും ചെയ്‌തിരിക്കുന്നു. ഫാദർ ജെയ്‌സൺ കരിപ്പായി പ്രശംസനീയമായ വിശ്വാസ പരിപാടികളിലൂടെ സ്റ്റോക്ക് വിശ്വാസി സമൂഹത്തെ ആത്മീയ വളർച്ചയുടെ തലത്തിലേക്ക്  ഉയർത്തിയ സ്റ്റോക്ക് ഓൺ ട്രെന്റ് മാസ്സ് സെന്ററിന് പുതിയ ഇടയൻ എത്തിയിരിക്കുന്നു.എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ച അച്ചന്റെ മറുപടി പ്രസംഗം… ജോർജ് അച്ചൻ ചാപ്ലയിൻ ആയി സേവനം അനുഷ്ഠിക്കുന്ന സെയിന്റ് പീറ്റർ ഇൻ ചെയിൻ പള്ളിയിലെ ഇംഗ്ലീഷ് കുർബാനക്ക് ശേഷമാണ് അച്ചൻ മലയാളം കുർബാനക്ക് എത്തിയത്. കിംവദന്തികൾ പരത്തുന്നതിൽ ആരും പിന്നിലല്ല എന്ന് തെളിയിക്കുന്നതായിരുന്നു പിന്നീട് അച്ചൻ പറഞ്ഞ വാക്കുകൾ വെളിപ്പെടുത്തുന്നത്. ചാപ്ലൈൻ ആയി ഇരിക്കുന്ന പള്ളിയിൽ ഇനി ഇംഗ്ലീഷ് കുർബാനയില്ലെന്നും മലയാളം മാത്രമേ ഉണ്ടാകൂ എന്ന തെറ്റായ വർത്തകേട്ട് ഇംഗ്ലീഷ് കമ്മ്യൂണിറ്റി കുർബാനക്കെത്തിയത് പരാതിയുമായിട്ടായിരുന്നു എന്ന് അച്ചൻ സാക്ഷ്യപ്പെടുത്തി.

നിങ്ങൾ കേട്ടത് അസത്യമാണെന്നും ഈ പള്ളിയിലുള്ള സേവനങ്ങൾക്ക്‌ യാതൊരു മറ്റുവുമില്ലെന്ന തിരിച്ചറിവ് അവർക്ക് ജോർജജ് അച്ഛനിൽ നിന്നും ലഭിച്ചപ്പോൾ അതിൽ  ക്ഷമ പറയാൻ അവർ മടിച്ചില്ല. പിന്നീട് കണ്ടത് സ്നേഹാദരങ്ങളോടെ അച്ചനെ പരിചയപ്പെടുന്ന ഒരു സമൂഹത്തെയായിരുന്നു പിന്നീട് കണ്ടത്. ആര് എന്നോട് പിണങ്ങിയാലും ഞാൻ പിണങ്ങത്തില്ല എന്ന അച്ചന്റെ വാക്കുകൾ കേട്ട് പുഞ്ചിരി തൂക്കിയ പള്ളിയങ്കണത്തിലെ വിശ്വാസികൾ… നർമ്മത്തിൽ ചാലിച്ച മലയാള ഭാഷ…

വിശ്വാസികൾക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ തുറന്നു പറയണമെന്ന് അഭ്യർത്ഥിച്ച അച്ചൻ തിരിതെളിച്ച് 2018 ലെ വേദപാഠ ക്ലാസ്സുകൾക്ക് ഔദ്യോഗികമായ തുടക്കം കുറിച്ചു.  വേദപാഠ ക്ലാസ്സുകളുടെ ഹെഡ് ടീച്ചർ ആയ തോമസ് വര്ഗീസ് കഴിഞ്ഞ വർഷങ്ങളിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ വലിയ സഹകരണത്തിന് നന്ദി അറിയിക്കുകയും അത് തുടരണമെന്ന് അഭ്യർഥിക്കുകയും ചെയ്‌തു. പ്രസ്തുത ചടങ്ങിൽ സിസ്റ്റർ ലാലി, സാവിയോ ഫ്രണ്ട്‌സ് അനിമേറ്റർ ജോസ് വര്ഗീസ്, ജിത്തു ഡേവിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.തുടർന്ന് പുതുതായി ക്ലാസ്സുകളിൽ എത്തിച്ചേർന്ന കുട്ടികൾക്കായി സ്വീകരണം… തിരി തെളിച്ചു പിടിച്ചു കുട്ടികളുടെ പ്രതിജ്ഞ… ഒപ്പം മാതാപിതാക്കളും വേദപാഠ അദ്ധ്യാപകരും ഒത്തുചേർന്നപ്പോൾ പള്ളിയങ്കണം കേരളത്തിലെ ഒരു പള്ളിമേടയിൽ എത്തിനിൽക്കുന്ന ഒരനുഭവം… തുടർന്ന് ഭക്തിനിർഭരമായ കുർബാന… അതെ സ്റ്റോക്ക് ഓൺ ട്രെന്റ് വിശ്വാസത്തിൽ വളരുന്ന ഒരു തലമുറയുടെ ഒരു കൂട്ടായ്മ ആയിത്തീരുന്നു..

ആര്‍ക്കായി ദൈവത്തിന്റെ വചനം പിറന്നോ അവിടെയൊന്നും വചനം എത്തിയിട്ടിലെങ്കിൽ അതിന്റെ കാരണം വചനം അറിയിക്കേണ്ടവന്‍ എത്തിയില്ല എന്നതാണ്. നമ്മൾ പ്രവാസ ജീവിതത്തിന്റ തിരക്കിൽ വചനവുമായി നടക്കേണ്ടവർ അല്ല എന്ന ചിന്ത മാറ്റി നമ്മളുടെ പ്രശ്‌നങ്ങളുടെ നൂലാമാലകളിൽ പതറാതെ, സുഖലോലുപതയുടെ  അരമനവിട്ട്  ആത്മവിശ്വാസത്തോടെ വചനം നമ്മുടെ കുട്ടികളിൽ എത്തിക്കാൻ ശ്രമിക്കാം.. മാസാവസാനം എത്തുന്ന ബില്ലുകൾ എന്ന ഒഴിച്ചുകൂട്ടാൻ പറ്റാത്ത ഇവിടുത്തെ ജീവിത രീതികൾ നമ്മുടെയും നമ്മുടെ കുട്ടികളുടെയും ജീവിതത്തിൽ  വചനമെത്താന്‍ തടസ്സമാവാതെ ശ്രദ്ധിക്കാം. വചനദൂതന്‍ യാത്ര ചെയ്യുന്നുണ്ട് – നമ്മുടെ അനുദിന ജീവിത വഴികളിൽ. പക്ഷേ, എവിടെ?  സുഖസൗകര്യങ്ങളുടെ ഇടയിലൂടെ നടക്കുന്ന നമ്മൾ അത് മറക്കാറുണ്ടോ? ആള്‍ക്കൂട്ടത്തില്‍, അധികാരപടവുകളിലൂടെ അതിന്റെ ആരവങ്ങളില്‍, അതിന്റെ ലഹരിയില്‍ നമ്മൾ മയങ്ങി വചനം നമ്മളിൽ നിന്ന് അകലാതിരിക്കട്ടെ..

സ്വന്തം ദൗത്യം നിര്‍വഹിക്കാതെ ജീവിതം നടന്നുതീര്‍ക്കുന്നവരുണ്ടാകാം. അവരോടു യേശു ചോദിച്ചു: ‘ആത്മാവിനു പകരമായി എന്തു കൊടുക്കും?’ അവര്‍ ജീവിതംകൊണ്ടു കഴിച്ച യാത്രയില്‍ അവര്‍ക്ക് ആത്മാവു പോയ കാര്യം അവര്‍ അറിഞ്ഞില്ല. ജീവിതം പാഴാക്കിയ നടത്തങ്ങള്‍! 

ന്യുസ് ഡെസ്ക്

ഗ്ലോസ്റ്റര്‍ :  ഈ കഴിഞ്ഞ ആഴ്ചയില്‍ ജി സി എസ് ഇ പരീക്ഷയുടെ ഫലം പുറത്ത് വന്നപ്പോള്‍ പലരും ചര്‍ച്ച ചെയ്തതും , വാര്‍ത്തകളില്‍ ഇടം നേടിയതുമൊക്കെ യുകെയിലെ ഗ്രാമര്‍ സ്കൂളുകളെപ്പറ്റിയും അവിടെ പഠിച്ച് നല്ല മാര്‍ക്ക് വാങ്ങി വിജയിച്ച മലയാളി കുട്ടികളെ പറ്റിയുമായിരുന്നു .  എന്നാല്‍ ഇപ്പോള്‍ ഗ്ലോസ്റ്റര്‍ഷെയറില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ സാധാരണ സ്ക്കൂളില്‍ മക്കളെ പഠിപ്പിക്കുന്ന എല്ലാ യുകെ മലയാളി മാതാപിതാക്കള്‍ക്കും ആശ്വാസകരവും അതോടൊപ്പം അഭിമാനകരവുമായ ഒരു വാര്‍ത്തയാണ് .  അത് മറ്റൊന്നുമല്ല ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ കിട്ടാത്തതിന്റെ പേരില്‍ വേദനിക്കുകയും , അവസാനം സാധാരണ സ്ക്കൂളില്‍ ചേര്‍ന്ന് പഠിച്ച് ഗംഭീര വിജയം നേടുകയും ചെയ്ത ഒരു മലയാളി പെണ്‍കുട്ടിയെപ്പറ്റിയാണ് . ഗ്ലോസ്റ്റര്‍ഷെയറിലെ ഇംഗ്ലീഷ് മാധ്യമങ്ങളടക്കം ഈ മിടുക്കി കുട്ടിയുടെ വിജയം വാര്‍ത്തയാക്കി കഴിഞ്ഞു.

ഗ്ലോസ്റ്റര്‍ഷെയറില്‍ താമസിക്കുന്ന കോട്ടയംകാരായ ബൈജുവിന്റെയും ബിജിയുടെയും മൂത്ത മകളായ ഭവ്യ ബൈജുവാണ് സാധാരണ സ്ക്കൂളില്‍ പഠിച്ച് ജി സി എസ് ഇ പരീക്ഷയില്‍ അഭിമാനകരമായ വിജയം നേടിയതിന്റെ പേരില്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ ഇടം നേടിയത് . ഇപ്രാവശ്യത്തെ ജി സി എസ് ഇ പരീക്ഷയില്‍ രണ്ട് വിഷയങ്ങളില്‍ ഗ്രേഡ് 9  ( ഡബിള്‍‍ സ്റ്റാര്‍ ) നേടിയും , നാലു വിഷയങ്ങളില്‍ ഗ്രേഡ് 8 ( എ സ്റ്റാര്‍ ) നേടിയും, മറ്റ് രണ്ട് വിഷയങ്ങളില്‍ ഗ്രേഡ് 7 ( എ ) നേടിയുമാണ് ഭവ്യ ബൈജു ഗ്ലോസ്റ്ററിലെ ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളിന്റെ അഭിമാനമായി മാറിയത്.

ഭാവ്യയോടൊപ്പം ഗ്രാമര്‍ സ്ക്കൂള്‍ പരീക്ഷ എഴുതിയ കുട്ടികളില്‍ ഭവ്യയ്ക്ക് ഒഴികെ മറ്റ് എല്ലാം കുട്ടികള്‍ക്കും ഗ്രാമര്‍ സ്ക്കൂളില്‍ പ്രവേശനം ലഭിച്ചിരുന്നു .  പക്ഷെ തനിക്ക് മാത്രം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ കിട്ടാതിരുന്നത് ഭാവ്യയെ വളരെയധികം വേദനിപ്പിച്ചിരുന്നു .  എന്നാല്‍ ആ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ പഠിച്ച ഭവ്യ ബൈജു നേടിയത് തിളക്കമാര്‍ന്നതും , മാതൃകാപരവുമായ  വിജയമാണ് .  അതോടൊപ്പം സാധാരണ സ്ക്കൂളില്‍ പഠിച്ചാലും മനസ്സ് വച്ചാല്‍ ഏതൊരു യുകെ മലയാളി വിദ്യാര്‍ത്ഥിക്കും ഗ്രാമര്‍ സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികളെക്കാള്‍ അഭിമാനകരമായ നേട്ടം കൈവരിക്കാനാവുമെന്നും ഭവ്യ ബൈജു തന്റെ ഈ മനോഹരമായ വിജയത്തിലൂടെ തെളിയിച്ചു.

മക്കള്‍ ഗ്രാമര്‍ സ്ക്കൂള്‍ പരീക്ഷ വിജയിച്ചതിന്റെ പേരില്‍ സ്വന്തം മക്കളെ വാനോളം പുകഴ്ത്തുകയും , മറ്റ് കുട്ടികളെ പരിഹസിക്കുകയും ചെയ്യുന്ന ചുരുക്കം ചില യുകെയിലെ മലയാളി മാതാപിതാക്കള്‍ക്കും ഭവ്യ ബൈജുവിന്റെ ഈ തകര്‍പ്പന്‍ വിജയം ഒരു പാഠമാണ് .  ഏത് സ്ക്കൂളില്‍ പഠിക്കുന്നു എന്നതിനെക്കാള്‍ ഉപരി എങ്ങനെ പഠിക്കുന്നു എന്നതാണ് പ്രധാന്യമെന്നതാണ് ഭവ്യ ബൈജു തന്റെ വിജയത്തിലൂടെ തെളിയിച്ചിരിക്കുന്നത് .  അതോടൊപ്പം മക്കളെ തങ്ങളുടെ പൊങ്ങച്ചത്തരത്തിനും , മറ്റ് കുട്ടികളുമായുള്ള അനാരോഗ്യ മത്സരങ്ങള്‍ക്കും ഉപയോഗിക്കാതെ അവരുടെ വ്യക്തിപരമായി കഴുവുകളെ മനസ്സിലാക്കി പടിപ്പിക്കുക എന്നതാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

തങ്ങളുടെ മകള്‍ക്ക് മാത്രം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ ലഭിക്കാതെ വന്നപ്പോള്‍ വളരെയധികം വേദനയും നിരാശയും തോന്നിയിരുന്നുവെന്ന് മാതാപിതാക്കളായ ബൈജുവും ബിജിയും പങ്കുവയ്ക്കുന്നു . എന്നാല്‍ ഇന്ന് സ്വന്തം മകള്‍ നാടിനും വീടിനും യുകെയിലെ മറ്റ് എല്ലാ കുട്ടികള്‍ക്കും മാതൃകയായി വിജയിച്ചപ്പോള്‍ അവളെയോര്‍ത്ത് അഭിമാനം തോന്നുന്നുവെന്ന് അവര്‍ പറയുന്നു .  അതോടൊപ്പം ഗ്രാമര്‍ സ്ക്കൂളില്‍ അഡ്മിഷന്‍ ലഭിക്കാത്തതിന്റെ പേരില്‍ ആരും സ്വന്തം മക്കളെ കുറ്റപ്പെടുത്തുകയോ , പരിഹസിക്കുകയോ ചെയ്യരുത് എന്ന് ആ നല്ല മാതാപിതാക്കള്‍ ആവശ്യപ്പെടുന്നു .  മറിച്ച് എല്ലാ തരത്തിലുള്ള മാനസിക പിന്തുണയും നല്‍കി കൂടെ നിന്നാല്‍ ഏതൊരു യുകെ മലയാളി വിദ്യാര്‍ത്ഥിക്കും നല്ല വിജയം നേടിയെടുക്കാന്‍ കഴിയുമെന്ന് അവര്‍ ഉറപ്പിച്ചു പറയുന്നു.

ഇംഗ്ലീഷ് ഭാഷയ്ക്കും , ഇംഗ്ലീഷ് സാഹിത്യത്തിനും ഭവ്യ ബൈജു ഗ്രേഡ് 9 ( ഡബിള്‍‍ സ്റ്റാര്‍ ) നേടിയതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്ന് ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളിന്റെ ഹെഡ് ടീച്ചറായ സാറ ടഫ്നെല്‍ പറഞ്ഞു .  ഇന്ത്യയില്‍ ജനിച്ച് , ഏഷ്യന്‍ പശ്ചാത്തലത്തില്‍ പഠിച്ചു വളര്‍ന്നു വന്ന ഭവ്യ ബൈജുവിന് മാത്രമാണ് ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളില്‍ ഇംഗ്ലീഷ് ഭാഷയ്ക്കും , ഇംഗ്ലീഷ് സാഹിത്യത്തിനും ഗ്രേഡ് 9 ( ഡബിള്‍‍ സ്റ്റാര്‍ ) ലഭിച്ചത് .  മറ്റ് കുട്ടികളുടെ വിജയത്തില്‍ നിന്ന് ഭവ്യയെ വേറിട്ടതാക്കുന്നതും ഇംഗ്ലീഷ് വിഷയങ്ങളില്‍ നേടിയ ഈ ഗംഭീര വിജയം തന്നെയാണ്.

ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനിലെ അംഗമായ ഭവ്യ ബൈജു പഠിത്തത്തോടൊപ്പം കലാമത്സരങ്ങളിലും തന്റെ കഴിവുകള്‍ തെളിയിച്ച ഒരു തികഞ്ഞ കലാകാരിയാണ് .  തന്റെ സ്ക്കൂളായ ബാന്‍വുഡ് പാര്‍ക്ക് സ്ക്കൂളില്‍ നടന്ന യുകെ മാത്ത്സ് ചലഞ്ചിലും , കണ്ടംപ്രററി ഡാന്‍സിലും വിജയിയായിരുന്നു ഭവ്യ .  ഭരതനാട്യത്തില്‍ ഗ്രേഡ് 5 ഉം നേടിയിട്ടുണ്ട്  ഭവ്യ .  മോഹിനിയാട്ടം , ഭരതനാട്യം , സിനിമാറ്റിക്ക് ഡാന്‍സ് തുടങ്ങിയവയില്‍ മത്സരിച്ച് യുക്മയുടെ മത്സരവേദികളില്‍ ഗ്ലോസ്റ്റര്‍ഷെയര്‍ മലയാളി അസോസിയേഷനുവേണ്ടി അനേകം സമ്മാനങ്ങള്‍ നേടിയെടുത്തിട്ടുള്ള ഈ കലാകാരിക്ക് തുടര്‍ന്നുള്ള പഠനത്തിലും ഇതേ വിജയങ്ങള്‍ നേടിയെടുത്ത് യുകെയിലെ എല്ലാ മലയാളി കുട്ടികള്‍ക്കും മാതൃകയും , പ്രചോതനവുമായി മാറാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

ലീഡ്‌സ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ലീഡ്‌സ് സെന്റ്. മേരീസ് സീറോ മലബാര്‍ കമ്മ്യൂണിറ്റിയില്‍ പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിനും എട്ടുനോമ്പാചരണത്തിനും ഇന്നലെ കൊടിയേറി. ലീഡ്‌സ് സെന്റ്. വില്‍ഫ്രിഡ്‌സ് ദേവാലയത്തില്‍ ഞായറാഴ്ച രാവിലെ പത്തു മണിക്ക് റവ. ഫാ. മാത്യൂ മുളയോലില്‍ കൊടിയുയര്‍ത്തി പരി. കന്യകാ മാതാവിന്റെ തിരുസ്വരൂപം ദേവാലയത്തില്‍ പ്രതിഷ്ഠിച്ചു. തുടര്‍ന്ന് റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആഘോഷമായ ദിവ്യബലി അര്‍പ്പിയ്ക്കുകയും വചന സന്ദേശം നല്‍കുകയും ചെയ്തു. തിരുന്നാളുകള്‍ ഹൃദയത്തിന്റെ നടുവിലൂടെ കടന്നു പോകുകയും ജീവിതത്തിന്റെ തിരുത്തലാവുകയും വേണം. നിങ്ങളുടെ ഭവനത്തിലെ കര്‍ത്താവിന്റെ ആലയമാണ് ആദ്യം പടുത്തുയര്‍ത്തേണ്ടതുണ്ട്. മക്കളുടെ ജീവിതത്തില്‍ മാതാപിതാക്കള്‍ പ്രാര്‍ത്ഥനയാവണം. അതിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാവണം തിരുന്നാളുകള്‍. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല തന്റെ സന്ദേശത്തില്‍ പറഞ്ഞു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം
ദിവ്യകാരുണ്യ പ്രദക്ഷിണം നടന്നു.

സെപ്റ്റംബര്‍ 3 മുതല്‍ 7വരെ വൈകുന്നേരം 6.45 ന് നൊവേനയും വിശുദ്ധ കുര്‍ബാനയും നേര്‍ച്ചവിതരണവും നടക്കും. എട്ടാം തീയതി ശനിയാഴ്ച രാവിലെ 10ന് വി. കുര്‍ബാനയും നൊവേനയും നേര്‍ച്ചവിതരണവും നടക്കും. പ്രധാന തിരുന്നാള്‍ ദിവസമായ 9 ഞായര്‍ രാവിലെ പത്ത് മണിക്ക് റവ. ഫാ. തോമസ്സ് തയ്യില്‍ (തലശ്ശേരി അതിരൂപത) ആഘോഷമായ തിരുന്നാള്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നൊവേന, പ്രസംഗം, ലദീഞ്ഞ്, ദേവാലയംചുറ്റി ആഘോഷമായ പ്രദക്ഷിണം എന്നിവ നടക്കും.

തിരുന്നാള്‍ ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് കുമ്പസാരിക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുന്നാള്‍ ദിവസം അടിമ വയ്ക്കുന്നതിനും മാതാവിന്റെ കഴുന്ന് മുടി എന്നിവ എടുക്കുന്നതിനും അവസരം ഉണ്ടായിരിക്കുന്നതാണ്.

ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പുണ്യ പ്രവര്‍ത്തികളുടെയും എട്ടു ദിനങ്ങളാണ് ഇനിയുള്ളത് . 2013 മുതല്‍ യുകെയില്‍ പ്രസിദ്ധമായ ലീഡ്‌സ് എട്ടു നോമ്പാചരണത്തിലും പരി. കന്യകാ മാതാവിന്റെ പിറവിത്തിരുന്നാളിലും പങ്ക് ചേര്‍ന്ന് അനുഗ്രഹം പ്രാപിക്കാന്‍ ബ്രിട്ടണിലെ എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി റവ. ഫാ. മാത്യൂ മുളയോയില്‍ അറിയ്ച്ചു.

ഹരിപ്പാട്: ലണ്ടന്‍ വാറ്റ്‌ഫോര്‍ഡിലുള്ള സുരാജ് കൃഷ്ണന്റെ പിതാവ്, ഹാരിപ്പാട് താമല്ലാക്കല്‍ എസ്.എന്‍.വി.എല്‍.പി സ്‌കൂള്‍ മാനേജറും റിട്ട. ഹെഡ്മാസ്റ്ററുമായ സാധുപുരം കൃഷ്ണന്‍ കുഞ്ഞ് (78) ഹൃദയാഘാതം മൂലം നിര്യാതനായി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് 5.30ന് വിട്ടുവളപ്പില്‍.

ഭാര്യ ഭാസുര, മക്കള്‍:- സുധീര്‍ കൃഷ്ണന്‍ (കുമാരപുരം നോര്‍ത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്), സുചിത്ര, സുരാജ് കൃഷ്ണന്‍, മരുമക്കള്‍:- ദീജ, അഡ്വ. വിജയശ്രീ, മോഹന്‍

RECENT POSTS
Copyright © . All rights reserved