യുകെയില് നിര്യാതനായ മലയാളി റോഷന് ജോണിന്റെ സംസ്കാര ചടങ്ങുകള് വ്യാഴാഴ്ച്ച. സംസ്കാര ശുശ്രൂഷകള് സെന്റ് മേരീസ് മദര് ഓഫ് ഗോഡ് റോമന് കാത്തലിക് ചര്ച്ചിലാണ് നടക്കുക. ജൂലൈ 12 വ്യാഴാഴ്ച്ച രാവിലെ 10 മണിക്കാണ് ചടങ്ങ്. ശേഷം ഉച്ചയ്ക്ക് 1.30ന് ഒക്കെന്ഡന്റ് റോഡിലെ അപ്മിന്സ്റ്റര് സെമിറ്ററിയില് മൃതദേഹം സംസ്ക്കരിക്കും.
റോഷന്റെ വിയോഗത്തില് കുടുംബാംഗങ്ങള്ക്കും സുഹൃത്തുക്കള്ക്കും സഹപ്രവര്ത്തകര്ക്കും നികത്താനാവാത്ത ഒരു വിടവും ദുഃഖവുമാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില് സാമൂഹ്യ ജീവികളായ നമ്മള് നമ്മുടേതായ സാമൂഹിക പ്രതിബദ്ധതയും സ്നേഹവും സഹകരണവും സഹായവും റോഷന്റെ കുടുംബത്തിന് നല്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ നിസ്വാര്ത്ഥമായ സഹായ സഹകരണങ്ങള് അതിനായി പ്രതീക്ഷിച്ചുകൊള്ളുന്നു.
തുടര്ന്നുള്ള പ്രാര്ത്ഥനാ ശുശ്രൂഷകളിലും വ്യാഴാഴ്ച നടക്കുന്ന മൃതസംസ്കാര ശുശ്രൂഷകളിലും കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം പങ്കുചേര്ന്നു നമ്മുടെ ആദരവും ബഹുമാനവും സ്നേഹവും ഏറ്റവും ഭംഗിയായി പ്രകടിപ്പിക്കണമെന്നും നിങ്ങളോട് താഴ്മയായി അപേക്ഷിക്കുന്നു.
സണ്ണിമോൻ മത്തായി
വാറ്റ്ഫോഡ്: ഓണാഘോഷത്തോടനുബന്ധിച്ച് കെ.സി.എഫ് വാറ്റ്ഫോഡ് നടത്തിയ ബാഡ്മിൻറൺ ടൂർണമെൻറിൽ ഡെന്നി-ഡാർവിൻ സഖ്യം ജേതാക്കളായി. തോമസ് പാർമിറ്റേസ് സ്പോർട്സ് സെൻററിൽ വച്ചു നടന്ന ബാഡ്മിൻറൺ ടൂർണമെൻറിൽ വാറ്റ്ഫോഡിൽ നിന്നുളള പ്രഗത്ഭരായ 11ടീമുകൾ അണിനിരന്നു. അത്യന്തം വീറും വാശിയും നിറഞ്ഞ മത്സരം കാണികൾക്ക് ഹരം പകരുന്നതായിരുന്നു. കൃത്യമായ ചിട്ടയോടു കൂടി നടന്ന മത്സരങ്ങൾ ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. രാവിലെ 11 ന് ആരംഭിച്ച മത്സരത്തിന്റെ ഉദ്ഘാടനം കേരളത്തിലെ പ്രമുഖ ബിൽഡേഴ്സ് ആയ Mumkiz Builder’s Pvt Ltd ഉടമ ഡോട്ടി ദാസ് നിർവഹിച്ചു.
First Runner up
Roy and Sunil Warrier
Second Runner up
Balaji and Benny
3rd Runner up
Charles and Beno.
എബിന് പുറവക്കാട്ട്
സെന്ട്രല് മാഞ്ചസ്റ്ററില് വി.തോമാശ്ലീഹായുടെയും വി.അല്ഫോന്സാമ്മയുടെയും തിരുനാള് ഭക്തി സാന്ദ്രമായി കൊണ്ടാടി. ഭാരതത്തിനു വിശ്വസ വെളിച്ചം പകര്ന്നു നല്കിയ അപ്പസ്തോലനായ വി.തോമാശ്ലീഹായുടെയും മലയാളക്കരയുടെ പ്രഥമ വിശുദ്ധയായ അല്ഫോന്സാമ്മയുടെയും തിരുന്നാള് ലോംഗ് സൈറ്റ് സെന്റ്.ജോസഫ് സീറോ മലബാര് ദേവാലയത്തില് ക്രൈസ്തവ വിശ്വാസത്തെ പ്രഘോഷിക്കപ്പെടുന്ന വിവിധ തിരുക്കര്മ്മങ്ങളോടും കലാപരിപാടികളോടും കൂടെ ആഘോഷിക്കപ്പെട്ടു.
ശനിയാഴ്ച്ച വൈകുന്നേരം സെന്റ്.ജോസഫ് പള്ളി വികാരി ഫാ.ഇയാന് ഫാരലിന്റെ കാര്മ്മികത്വത്തില് നടന്ന കൊടിയേറ്റോടു കൂടിയാണ് ചടങ്ങുകള്ക്ക് തുടക്കമായത് ഫാ.സാജന് നെട്ടപ്പൊങ്ങിന്റെ നേതൃത്വത്തില് നടന്ന ആഘോഷപൂര്വ്വമായ കുര്ബാനയോെടെ ആരംഭിച്ച തിരുക്കള്മ്മങ്ങള് ക്രൈസ്തവ മൂല്യങ്ങള് വിളിച്ചറിയിക്കപ്പെടുന്നതും അതുവഴി വിശ്വാസ സമുഹത്തെ ഭക്തിയുടെ പാരമ്യത്തില് എത്തിക്കുന്നതും ആയിരുന്നു.
ഞായറാഴ്ചത്തെ തിരുക്കര്മ്മങ്ങള് ഉച്ചകഴിഞ്ഞ് 3 മണിയോടു കൂടി ആരംഭിക്കുകയും സീറോ മലബാര് കമ്മ്യൂണിറ്റി സെന്റ്ററില് നിന്നും പ്രദക്ഷിണമായി വിശ്വാസികള് പളളിയിലേക്ക് വരുകയും ചെയ്തു സ്വര്ഗ്ഗത്തില് നിന്നുള്ള മാലാഖമാരെ പ്രതിനിധാനം ചെയ്തു വെള്ളയുടുപ്പുകള് അണിഞ്ഞ് കുഞ്ഞുങ്ങളും കേരള തനിമ വിളിച്ചോതുന്ന പരമ്പാരഗത വേഷങ്ങള് അണിഞ്ഞ ക്രൈസ്തവ സമൂഹം തിരുന്നാള് പ്രദക്ഷിണത്തിനു മാറ്റുകൂട്ടി. നാട്ടിലെ തിരുനാള് ആഘോഷങ്ങളുടെ പ്രതീതി ജനിപ്പിക്കുമാറ് പള്ളിയും പരിസരവും വര്ണ്ണശബളമായ മുത്തുക്കുടകളാലും കൊടിതോരണങ്ങളാലും അലംകൃതമായിരുന്നു.
ഇടവക ജനങ്ങളെ വിശ്വാസത്തില് ഊട്ടിയുറപ്പിക്കാനായി റവ.ഫാ.ജോസ് അഞ്ചാനിക്കലിന്റെ മുഖ്യ കാര്മ്മികത്വത്തില് അര്പ്പിച്ച ആഘോഷ നിര്ഭരമായ തിരുനാള് കുര്ബാനയും ലദീഞ്ഞും ക്രൈസ്തവ വിശ്വാസത്തെയും മൂല്യങ്ങളെയും പ്രഘോഷിക്കപ്പെടുന്നതായിരുന്നു.
ബാഹ്യമായ ആഘോഷങ്ങളെക്കാള് ഉപരിയായി വിമര്ശനങ്ങളെയും പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ച് നമ്മുടെ വിശ്വാസത്തെ പ്രലോഷിപ്പിക്കപ്പെടുന്നവയും വരും തലമുറയ്ക്ക് ആ വിശ്വാസത്തെ പകര്ന്നു കൊടുക്കാന് ഉതകുന്നതും ആയിരിക്കണം നമ്മുടെ തിരുനാള് ആഘോഷങ്ങള് എന്ന് അച്ചന് കുര്ബാന മധ്യേ പറയുകയുണ്ടായി തിരുനാള് ബലിയെ തുടര്ന്ന് അമ്പ് എഴുന്നള്ളിക്കുന്നതിനും നേര്ച്ച കാഴ്ചകള് അര്പ്പിക്കുന്നതിനും സൗകര്യമുണ്ടായിരുന്നു.
ഇടവക തിരുനാളിനോട് അനുബന്ധിച്ച് വുമന്സ് ഫോറം അംഗങ്ങള് ഒരുക്കിയ തട്ടുകടയില് നിന്ന് രുചിയൂറുന്ന വിഭവങ്ങള് ചൂടപ്പം പോലെ വിറ്റഴിഞ്ഞു തിരുനാള് ആലോഷങ്ങളുടെ ഭാഗമായി ഇടവക ജനങ്ങളുടെ വിവിധയിനം കലാപരിപാടികളും അതോടൊപ്പം സണ്ഡെ സ്കൂള് വാര്ഷികവും നടത്തപ്പെട്ടു ഇടവകയിലെ കുട്ടികളും മുതിര്ന്നവരുമായ കലാപ്രതിഭകള് അവതരിപ്പിച്ച വൈവിധ്യമാര്ന്ന കലാപരിപാടികള് പ്രേക്ഷകര്ക്ക് ഒരു നല്ല കലാവിരുന്നായി
വിഭവ സമൃദ്ധമായ സ്നേഹവിരുന്നോടു കൂടി തിരുന്നാള് ആഘോഷങ്ങള്ക്ക് സമാപനം കുറിച്ചു
ഫാ.മാത്യു പിണക്കാട്ടിന്റെ നേതൃത്വത്തില് തിരുനാള് കമ്മിറ്റി കണ്വീനര് ജോസി ജോസഫ്, ട്രസ്റ്റിമാരായ വര്ഗീസ് കോട്ടക്കല് ഹാന്സ് ജോസഫ് എന്നിവരടങ്ങുന്ന വിവിധ കമ്മിറ്റികളുടെയും വേദ പാഠ അധ്യാപകരുടെയും ഏറെ ദിവസത്തെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായിരുന്നു വളരെ മനോഹരമായ തിരുനാളും സണ്ഡെ സ്കൂള് വാര്ഷിക ആഘോഷവും.
തിരുനാള് തിരുക്കര്മ്മങ്ങളില് പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാനായി നാനാഭാഗങ്ങളില് നിന്നും എത്തിച്ചേര്ന്ന വിശ്വാസികള്ക്കും വിജയത്തിനായി സഹകരിച്ച എല്ലാവര്ക്കും നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള് അര്പ്പിക്കുന്നതായി തിരുനാള് സംഘാടക കമ്മറ്റി അറിയിച്ചു.
കാനേഷ്യസ് അത്തിപ്പൊഴിയില്
ദേശാന്തരങ്ങള് കടന്നു ജീവിതം കെട്ടിപ്പടുക്കുവാന് മറുനാട്ടിലെത്തിയ യുകെ മലയാളികള് ഓരോരുത്തരും എന്നും നെഞ്ചോട് ചേര്ത്ത് നിര്ത്തുന്ന ഒന്നാണ് നമ്മുടെ നാടിന്റെ ഓര്മ്മകളും ചിന്തകളും. അത്തരം ജന്മനാടിന്റെ ഓര്മ്മകളും പേറി, മറുനാട്ടില് നാടന്കലകളുടെ പൂരവുമായി, കടലും കായലും വലം വെച്ച് നൃത്തം ചെയ്യുന്ന തിരുവിതാംകൂറിന്റെ തലയെടുപ്പായ ചേര്ത്തലയുടെ മക്കള് നാലാമത് സംഗമത്തിനായി ജൂണ് 26 ശനിയാഴ്ച ഓക്സ്ഫോര്ഡില് ഒത്തു കൂടി. സ്കൂള്, കോളേജ് കാലഘട്ടങ്ങളിലെ ഓര്മ്മകളും, നാട്ടുവിശേഷങ്ങളും പങ്കു വെച്ച് ആട്ടവും പാട്ടുമായി ചേര്ത്തലക്കാര് ഒരു ദിവസം മനസ്സ് തുറന്ന് ആഘോഷിച്ചു. പ്രസിഡന്റ് സാജു ജോസഫിന്റെ അധ്യക്ഷത്തില് കൂടിയ ചടങ്ങില് യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി സിസിലി ജോര്ജ് മുഖ്യാതിഥിയായി പങ്കെടുത്തു.
ഓക്സ്ഫോര്ഡ് മലയാളി അസോസിയേഷന് രക്ഷാധികാരിയായ പ്രമോദ് കുമരകം ചടങ്ങില് ആശംസാ പ്രസംഗം നടത്തി. ചാരിറ്റിയുടെ മഹനീയ സന്ദേശവും പകര്ന്നു കൊണ്ട് കഴിഞ്ഞ സംഗമത്തില് അംഗങ്ങള് ചാരിറ്റിക്കായി സമാഹരിച്ച 68306 രൂപ, സാമ്പത്തിക പരാധീനതകളാല് ചികിത്സക്ക് ബുദ്ധിമുട്ടിയിരുന്ന ചേര്ത്തല നിവാസികളായ തണ്ണീര്മുക്കത്തുള്ള 19 വയസ്സുകാരന് അഹില്, 38 വയസുകാരനായ പട്ടണക്കാട്ടുള്ള ഉദയന് എന്നിവര്ക്ക് നല്കിയതായി ചാരിറ്റി കോര്ഡിനേറ്റര് സാജന് മാടമന യോഗത്തെ അറിയിച്ചു. പ്രസിഡന്റ് സാജു ജോസഫ്, സെക്രട്ടറി ടോജോ ഏലിയാസ്, ട്രഷറര് ജോണ് ഐസക്, ചാരിറ്റി കോര്ഡിനേറ്റര് സാജന് മാടമന എന്നിവര്ക്ക് യോഗം നന്ദി രേഖപ്പെടുത്തി. തുടര്ന്ന് ചേര്ത്തല സംഗമത്തിന്റെ 2018 -2019 ലെ ഭാരവാഹികളെ യോഗം തിരഞ്ഞെടുത്തു.
സ്റ്റോക്ക് ഓണ് ട്രെന്റില് നിന്നുള്ള റിജോ ജോണ് പ്രസിഡന്റ് ആയും സാജന് മാടമന സെക്രട്ടറി ആയും ജോസിച്ചന് ജോണ് ട്രഷറര് ആയും ഷെഫീല്ഡില് നിന്നുള്ള ആനി പാലിയത്ത് ചാരിറ്റി കോര്ഡിനേറ്ററായും തിരഞ്ഞെടുക്കപ്പെട്ടു. നാട്ടുകാര് തമ്മില് നിരന്തര ബന്ധവും പരസ്പര സഹകരണവും ഊട്ടിയുറപ്പിക്കുവാന് ഉതകുന്ന തലത്തിലും പ്രവര്ത്തന മേഖല വിപുലീകരിക്കുവാനുള്ള ഭാഗത്തിന്റെ അടിസ്ഥാനത്തിലും അടുത്ത പ്രാവശ്യം മുതല് സംഗമം കൂടുതല് ദിവസങ്ങള് നീണ്ടു നില്ക്കുന്ന ആഘോഷമാക്കുവാന് യോഗത്തില് തീരുമാനം ഉണ്ടായി.
ലക്ഷക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണവുമായി പിടിയിലായ പാകിസ്ഥാന് വംശജരുടെ സംഘത്തിന് 26 വര്ഷം തടവുശിക്ഷ നല്കാന് വിധി. ചൗധരി യഹ്യ, സഹോദരന് ഷഹബാസ് അലി, ആബിദ് ഹസ്സന്, ബോസ്താസ് എന്നിവര്ക്കാണ് തടവുശിക്ഷ ലഭിച്ചത്. യഹ്യയുടെ നേതൃത്വത്തിലാണ് സംഘം പ്രവര്ത്തിച്ചത്. സൗത്ത് മാഞ്ചസ്റ്ററിലെ ലോംഗ്സൈറ്റില് ഒരു പഴയ പോസ്റ്റ് ഓഫീസില് ഇയാള് ആരംഭിച്ച മണി സര്വീസ് ബ്യൂറോയിലൂടെയായിരുന്നു കള്ളപ്പണം വെളുപ്പിച്ചിരുന്നത്. സങ്കീര്ണ്ണമായ മാര്ഗ്ഗങ്ങളിലൂടെ കോടിക്കണക്കിന് പൗണ്ടിന്റെ കള്ളപ്പണം ഇവിടെ വെളുപ്പിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു..
ഇയാള് ആഡംബര ജീവിതമായിരുന്നു നയിച്ചിരുന്നത്. കുട്ടികള്ക്ക് പ്രൈവറ്റ് വിദ്യാഭ്യാസമായിരുന്നു നല്കിയിരുന്നത്. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില് രഹസ്യമായി നടത്തിയ അന്വേഷണങ്ങളിലാണ് സംഘത്തിന്റെ പ്രവര്ത്തനങ്ങള് വ്യക്തമായത്. ഈസ്റ്റ് മാഞ്ചസ്റ്ററിലെ ഓഡന്ഷോയിലുള്ള ആരോ ട്രേഡിംഗ് എസ്റ്റേറ്റിലാണ് സംഘത്തിന്റെ രഹസ്യനീക്കങ്ങള് നടന്നിരുന്നതെന്ന് വ്യക്തമായി. 2014 സെപ്റ്റംബറില് ഇവിടേക്ക് നിരവധി വലിയ ബാഗുകള് എത്തിച്ചിരുന്നതിന് പോലീസ് ദൃക്സാക്ഷിയായി. പിന്നീട് നാടകീയമായ ഒരു നീക്കത്തില് മാഞ്ചസ്റ്ററില് വെച്ച് യഹ്യയുടെ കാര് പോലീസ് തടഞ്ഞു. എന്നാല് ഉള്ളില് നിന്ന് ഡോറുകള് ലോക്ക് ചെയ്തതിനാല് പോലീസിന് വിന്ഡോകള് തകര്ക്കേണ്ടി വന്നു.
കാറിന്റെ പിന്സീറ്റില് ബിന് ബാഗുകളിലാക്കിയ നിലയില് 2.5 ലക്ഷം പൗണ്ടിന്റെ കറന്സി കണ്ടെത്തുകയും ചെയ്തു. ആബിദ് ഹസ്സന് എന്നയാളുടെ കാറിന്റെ ഹോള്ഡോളില് നിന്ന് 3 ലക്ഷം പൗണ്ടിന്റെ നോട്ടുകളാണ് പിടികൂടിയത്. ട്രാഫോര്ഡില് നിന്ന് സംഘത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കാര് പിടികൂടിയിരുന്നു. ഇതില് നിന്ന് 2.7 ലക്ഷം പൗണ്ടാണ് ലഭിച്ചത്. സംഘത്തിലെ നാലു പേരില് നിന്നായി 818,000 പൗണ്ടാണ് ആകെ പിടികൂടിയത്. ഇവരുടെ കേന്ദ്രത്തില്നിന്ന് 29,604 പൗണ്ടും പിടികൂടി. യഹ്യക്ക് 12 വര്ഷവും ഷഹബാസ് അലിക്ക് ഒമ്പതര വര്ഷവും ബോസ്താസിന് രണ്ടു വര്ഷവും എട്ടു മാസലും ഹസ്സന് രണ്ടു വര്ഷവും 11 മാസവുമാണ് തടവ് വിധിച്ചിരിക്കുന്നത്.
ബ്രിട്ടീഷ് മന്ത്രിസഭയിലെ പ്രമുഖരുള്പ്പെടെ രാജിവെച്ച സാഹചര്യത്തില് പുനഃസംഘടനയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി തെരേസ മേയ്. ബ്രെക്സിറ്റ് നയത്തില് പ്രതിഷേധിച്ചാണ് ബ്രെക്സിറ്റ് സെക്രട്ടറിയായിരുന്ന ഡേവിഡ് ഡേവിസും ഫോറിന് സെക്രട്ടറിയായിരുന്ന ബോറിസ് ജോണ്സണും രാജിവെച്ചത്. ഇവരെക്കൂടാതെ ജൂനിയര് മന്ത്രിമാരും രാജി നല്കിയിട്ടുണ്ട്. ഹെല്ത്ത് സെക്രട്ടറിയായിരുന്ന ജെറമി ഹണ്ടിനാണ് ഫോറിന് സെക്രട്ടറിയുടെ ചുമതല നല്കിയിരിക്കുന്നത്. കള്ച്ചര് സെക്രട്ടറി മാറ്റ് ഹാന്കോക്ക് ഹെല്ത്ത് സെക്രട്ടറി സ്ഥാനത്തേക്ക് നിയമിതനായി.
2019 മാര്ച്ച് 29നാണ് ഔദ്യോഗികമായി യൂറോപ്യന് യൂണിയനില് നിന്ന് യുകെ പിന്മാറേണ്ടത്. എന്നാല് ബ്രെക്സിറ്റ് കരാര് സംബന്ധിച്ച് ഇരു പക്ഷങ്ങളും നടത്തി വരുന്ന ചര്ച്ചകള് എങ്ങുമെത്തിയിട്ടില്ല. ഭരണകക്ഷിയായ കണ്സര്വേറ്റീവില് പോലും ഇക്കാര്യത്തില് കടുത്ത ആശയവ്യത്യാസങ്ങള് നിലവിലുണ്ട്. വെള്ളിയാഴ്ച ചെക്കേഴ്സില് നടന്ന പ്രധാനമന്ത്രിയുടെ കണ്ട്രി റിട്രീറ്റില് യൂറോപ്യന് യൂണിയനും യുകെയും തമ്മിലുള്ള ഭാവി ബന്ധങ്ങളെക്കുറിച്ച് ഒരു രൂപരേഖ ക്യാബിനറ്റ് തയ്യാറാക്കിയിട്ടുണ്ടെന്നാണ് വിവരം. ഇതനുസരിച്ച് പ്രധാനമന്ത്രിക്ക് പൂര്ണ്ണ പിന്തുണ നല്കുമെന്നാണ് ഫോറിന് സെക്രട്ടറി ചുമതലയിലെത്തിയതിനു പിന്നാലെ ജെറമി ഹണ്ട് പ്രഖ്യാപിച്ചത്.
എന്നാല് ക്യാബിനറ്റ് അംഗീകരിച്ച ഈ പോസ്റ്റ് ബ്രെക്സിറ്റ് ട്രേഡ് പ്രൊപ്പോസലുകള് രാജ്യത്തെ യൂറോപ്യന് യൂണിയന്റെ കോളനിയായി മാറ്റുമെന്നാണ് രാജിക്കത്തില് ബോറിസ് ജോണ്സണ് ചൂണ്ടിക്കാണിക്കുന്നത്. ആവശ്യമില്ലാത്ത സംശയങ്ങളുടെ പേരില് ബ്രെക്സിറ്റ് സ്വപ്നം മരിക്കുകയാണെന്നും ഒരു സെമി ബ്രെക്സിറ്റിലേക്കാണ് യുകെ നീങ്ങുന്നതെന്നുമാണ് ജോണ്സണ് പരിഭവിക്കുന്നത്. യുകെ സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം യൂറോപ്യന് യൂണിയന് സംവിധാനത്തിനു കീഴില് യുകെയുടെ നിയന്ത്രണമില്ലാതെ പ്രവര്ത്തിക്കുന്ന അവസ്ഥ ഇതോടെ സംജാതമാകുമെന്നും ജോണ്സണ് പറയുന്നു.
യുകെയില് ബര്മിംഗ്ഹാം മിഷനിലെ വികാരിയുടെ ചുമതല വഹിക്കുന്ന സീറോമലബാര് ചാപ്ലിന് റവ. ഫാ. ടെറിന് മുള്ളക്കരയുടെ അമ്മയുടെ അമ്മ മേരി ആന്റണി (86 വയസ്സ്) നിര്യാതയായി. പരേതനായ ചിറമ്മല് പെരിങ്ങോട്ടുകരക്കാരന് ആന്റണിയുടെ ഭാര്യയാണ്. ഇന്ന് (09-07-2018) രാവിലെ1030 മണിയോടെയായിരുന്നു വാര്ദ്ധക്യ സഹജമായ അസുഖങ്ങള് മൂലം മരണം സംഭവിച്ചത്. സംസ്കാര ശുശ്രൂഷകള് 11-07-2018 ബുധനാഴ്ച കാലത്ത് 09.30ന് പുറനാട്ടുകര സെന്റ് സെബാസ്റ്റ്യന്സ് ദേവാലയത്തില് വച്ച് നടക്കും.
മോഹിനി, മോഹന്, മോളി, മോണി എന്നിവര് മക്കളും തോമസ് മുള്ളക്കര, ബീന പുല്ലോക്കാരന്, ജോയ് ഫെറോസ് ചാലിശ്ശേരി, മേരീസ് ആലപ്പാട്ട് എന്നിവര് മരുമക്കളുമാണ്.
28 വര്ഷത്തിനു ശേഷം ലോകകപ്പ് ഫുട്ബോള് സെമിയില് പ്രവേശിച്ച ഇംഗ്ലണ്ട് ടീമിന്റെ പ്രതീക്ഷകള് വാനോളം. നമുക്ക് ചരിത്രമെഴുതാനാകുമെന്നാണ് ടീമിന്റെ നിര്ണ്ണായക മത്സരത്തില് രക്ഷകനായ ത്രീ ലയണ്സ് ഹീറോ ജോര്ദാന് പിക്ക്ഫോര്ഡ് പറഞ്ഞു. സ്വീഡന് ഗോള് നേടാന് ലഭിച്ച അവസരം തടഞ്ഞിട്ട പിക്ക്ഫോര്ഡ് തന്നെയാണ് സെമിയിലേക്കുള്ള ഇംഗ്ലണ്ടിന്റെ യാത്ര സുഗമമാക്കിയതിലൂടെ കളിയിലെ കേമനായത്. ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മോസ്കോയില് നടക്കുന്ന സെമിഫൈനല് മത്സരത്തില് ഇംഗ്ലണ്ട് ക്രൊയേഷ്യയെ നേരിടും.
ഇംഗ്ലണ്ട് അവസാനം ലോകകപ്പ് നേടുമ്പോള് ഞാന് ജനിച്ചിട്ടു പോലുമില്ല. നമുക്ക് ഒരു ഗെയിമുണ്ടാകും, അതിലൂടെ നാം ചരിത്രമെഴുതുമെന്ന് എപ്പോഴും ഞങ്ങള് പറയുമായിരുന്നുവെന്ന് പിക്ക്ഫോര്ഡ് ബിബിസിയോട് പറഞ്ഞു. ക്യാപ്റ്റന് ഹാരി കെയിനും പിക്ക്ഫോര്ഡിന്റെ വാക്കുകള് ആവര്ത്തിച്ചു. സെമിയില് കടുത്ത മത്സരമായിരിക്കും ഉണ്ടാവുകയെന്നറിയാം. പക്ഷേ ഞങ്ങള് ആത്മവിശ്വാസത്തിലാണ്. ഞങ്ങള് ഇത് ആസ്വദിക്കുകയാണ്. രാജ്യത്തിന്റെ അഭിമാനമുയര്ത്താനുള്ളതെല്ലാം ഞങ്ങള് ചെയ്യുമെന്നും കെയിന് പറഞ്ഞു.
ലെസ്റ്റർ സിറ്റി പ്രതിരോധ താരം ഹാരി മഗ്വയറും (30–ാം മിനിറ്റ്) ടോട്ടനം ഹോട്സ്പർ മിഡ്ഫീൽഡർ ഡെലെ അലിയുമാണ് (58) ഇംഗ്ലണ്ടിന് വേണ്ടി സ്കോർ ചെയ്തിരിക്കുന്നത്. ഇടതു മൂലയിൽനിന്ന് ആഷ്ലി യങ്ങിന്റെ കോർണർ കിക്കിൽനിന്നായിരുന്നു മഗ്വയറിന്റെ ഹെഡർ ഗോൾ. മഗ്വയറിന്റെ ഉയർന്ന് ചാടിയുള്ള തകർപ്പൻ ഹെഡർ സ്വീഡിഷ് ഗോളി റോബിൻ ഓൾസനെ കാഴ്ച്ചക്കാരനാക്കി വലയിലെത്തി. 58–ാം മിനിറ്റിലായിരുന്നു ഡെലെ അലിയുടെ ഗോൾ. ബോക്സിലേക്ക് ജെസ്സി ലിങാർഡ് നൽകിയ ക്രോസ് മനോഹരമായി ഹെഡ് ചെയ്ത് സ്വീഡിഷ് വലയിലെത്തിച്ചു.
ഇംഗ്ലണ്ട് ഗോൾ കീപ്പർ ജോർഡൻ പിക്ഫോർഡിന്റെ തകർപ്പൻ സേവുകളാണ് ഇംഗ്ലണ്ടിന് അർഹിച്ച വിജയം സമ്മാനിച്ചിരിക്കുന്നത്. 28 വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് ടീം സെമിയിൽ. പ്രതിരോധവും മുന്നേറ്റവും ഒന്നിനൊന്ന് മികച്ചതായി എന്നതാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന്റെ രഹസ്യം. സെമിയിൽ ക്രൊയേഷ്യയെ സമാന പ്രകടനം കാഴ്ച്ചവെക്കാനായാൽ ഇംഗ്ലണ്ട് ചരിത്രം കുറിക്കും.
ഫാ. ബിജു കുന്നയ്ക്കാട്ട്. പി.ആര്.ഒ
ബ്രിസ്റ്റോള്: നവംബര് 10നു നടക്കാനുള്ള ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാര് രൂപതാതല മത്സരങ്ങള്ക്ക് മുന്നോടിയായി വിവിധ റീജിയണുകളില് നടക്കുന്ന ബൈബിള് കലോത്സവ മത്സരങ്ങള് തകൃതിയായി ഒരുക്കങ്ങള് നടക്കുന്നു. രൂപതയുടെ എട്ട് റീജിയണുകളിലും മത്സരം നടക്കുന്ന തിയതിയും സ്ഥലവും പ്രസിദ്ധീകരിച്ചു കഴിഞ്ഞു. ഗ്രേറ്റ് ബ്രിട്ടണ് രൂപതാധ്യക്ഷന് മാര് ജോസഫ് സ്രാമ്പിക്കല് രക്ഷാധികാരിയും റവ. ഫാ. പോള് വെട്ടിക്കാട്ട് സിഎസ്ടി ഡയറക്ടറും ജോജി മാത്യൂ ചീഫ് കോ-ഓര്ഡിനേറ്ററുമായാണ് രൂപതാതല സംഘാടനം നിയന്ത്രിക്കുന്നത്.
ഗ്ലാസ്ഗോയില് സെപ്തംബര് 29നും മാഞ്ചസ്റ്ററില് ഒക്ടോബര് 28നും ബ്രിസ്റ്റോള്-കാര്ഡിഫില് ഒക്ടോബര് 6നും കവന്ട്രിയില് സെപ്തംബര് 29നും സൗത്താംപ്റ്റണില് സെപ്തംബര്29നും ലണ്ടന്, കേംബ്രിഡ്ജ് എന്നിവിടങ്ങളില് സെപ്തംബര് 29നും പ്രസ്റ്റണില് ഒക്ടോബര് 13നും റീജിയണല് തല മത്സരങ്ങള് നടക്കും. റവ. ഫാ. ജോസഫ് വെമ്പാടുംന്തറ, റവ. ഫാ. ബിജു കുന്നയ്ക്കാട്ട്, റവ. ഫാ. ജോയി വയലില് സി.എസ്.ടി, റവ. ഫാ. സെബാസ്റ്റിയന് നാമറ്റത്തില്, റവ. ഫാ. റ്റോമി ചിറയ്ക്കല് മണവാളന്, റവ. ഫാ. സെബാസ്റ്റിയന് ചാമക്കാല, റവ. ഫാ. ഫിലിപ്പ് പന്തമാക്കല്, റവ. ഫാ. സജി തോട്ടത്തില് എന്നിവരുടെ നേതൃത്വത്തില് വിവിധ റീജിയണുകളില് കമ്മറ്റികള് രൂപീകരിച്ച് റീജിയണല് തല മത്സരങ്ങള്ക്കുള്ള ക്രമീകരണങ്ങള് നടത്തിക്കൊണ്ടിരിക്കുന്നു. ബൈബിള് അധിഷ്ഠിതമായ കഥ, കവിത, ക്വിസ്, ചിത്രരചന, സംഗീതം, നൃത്തം, ഉപകരണ സംഗീതം, പ്രസംഗം തുടങ്ങിയ വിവിധ ഇനങ്ങളിലായി എല്ലാ പ്രായപരിധിയിലുള്ളവര്ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് മത്സരങ്ങള് ക്രമീകരിച്ചിരിക്കുന്നത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ബൈബിള് അധിഷ്ഠിത കലാമേളയെന്ന ഖ്യാതിയുള്ള ഈ ബൈബിള് കലോത്സവത്തില് പങ്കെടുക്കുവാന് വിവിധ വി. കുര്ബാന കേന്ദ്രങ്ങള് ഒരുക്കങ്ങള് പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
മൂന്നാം ലോകരാജ്യങ്ങളില് നിന്നുള്ള വിസിറ്റിംഗ് വിസ അപേക്ഷകള് നിരസിക്കുന്ന ഹോം ഓഫീസ് നടപടി വംശീയതയെന്ന് ഇമിഗ്രേഷന് ലോയര്മാര്. കുറഞ്ഞ കാലയളവിലേക്കുള്ള സന്ദര്ശക വിസയ്ക്ക് അപേക്ഷിച്ചാല് ഗൗരവമില്ലാത്തതും യുക്തിരഹിതവുമായ കാരണങ്ങള് ചൂണ്ടിക്കാട്ടി അവ ഹോം ഓഫീസ് നിരസിക്കുകയാണെന്ന ആരോപണമാണ് ഉയരുന്നത്. ഇതിനെതിരെ പരാതിപ്പെടുത്തുന്നവരെ ഭയപ്പെടുത്തുന്ന തന്ത്രമാണ് ഹോം ഓഫീസ് സ്വീകരിക്കുന്നതെന്നും ഇതിലൂടെ പരാതി പിന്വലിപ്പിക്കുകയാണ് ചെയ്യുന്നതെന്നും മറ്റൊരു സ്പെഷ്യലിസ്റ്റ് ലോയര് പറഞ്ഞു. എന്നാല് ആരോപണങ്ങള് അവാസ്തവവും തെറ്റിദ്ധാരണാജനകവുമാണെന്ന് ഹോം ഓഫീസ് പറഞ്ഞു.
ആഫ്രിക്കന് രാജ്യങ്ങള്, ഇന്ത്യന് ഉപഭൂഖണ്ഡം, ക്യൂബ, വിയറ്റ്നാം, ഫിജി, തായ്ലന്ഡ് എന്നിവിടങ്ങളില് നിന്ന് വിസിറ്റിംഗ് വിസയ്ക്കായി ലഭിച്ച അപേക്ഷകള് അകാരണമായി നിരസിച്ച ഒരുഡസന് സംഭവങ്ങളെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഗാര്ഡിയന് റിപ്പോര്ട്ട് ചെയ്യുന്നു. ഹോം ഓഫീസ് നിയമവിരുദ്ധമായാണ് പ്രവര്ത്തിക്കുന്നതെന്ന് തെളിഞ്ഞാല് നഷ്ടപരിഹാരമുള്പ്പെടെ നല്കേണ്ടി വരുമെന്ന് ഇമിഗ്രേഷന് ലോ പ്രാക്ടീഷണേഴ്സ് അസോസിയേഷന് ചെയര്മാനും അഭിഭാഷകനും ബാരിസ്റ്ററുമായ ഏഡ്രിയന് ബെറി പറഞ്ഞു. വിന്ഡ്റഷ് സ്കാന്ഡലിന്റെ പശ്ചാത്തലത്തില് പ്രധാനമന്ത്രിയുടെ കുടിയേറ്റ നയത്തിനെതിരെ വ്യാപക വിമര്ശനങ്ങള് ഉയര്ന്നിരുന്നു.
ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഹ്രസ്വകാല സന്ദര്ശക വിസകളിലുള്ള അനൗദ്യോഗിക വിലക്കിനെതിരെ ഇമിഗ്രേഷന് ലോയര്മാരും ക്യാംപെയിനര്മാരും എംപിമാരും രംഗത്തെത്തിയിരിക്കുന്നത്. ബ്രിട്ടീഷ് പൗരത്വമുള്ള തന്റെ കുട്ടികളെ പരിചരിക്കുന്നതിനായി വിസയ്ക്ക് അപേക്ഷിച്ച ബംഗ്ലാദേശി പിതാവിന്റെ അപേക്ഷ നിരസിച്ചതും സഹോദരിയുടെ വിവാഹത്തിനെത്താന് ശ്രമിച്ച നൈജീരിയക്കാര്ക്ക് പ്രവേശനം നിഷേധിച്ചതുമൊക്കെ ഇതിന് ഉദാഹരണങ്ങളാണെന്നും പ്രത്യക്ഷ വംശീയതയാണ് ഇതെന്നുമാണ് വിമര്ശനം.