UK

ബര്‍മിങ്ങാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെ (BCMC) ആഭിമുഖ്യത്തില്‍ ആദ്യമായി നടത്തപ്പെടുന്ന ഷൈനി മെമ്മോറിയല്‍ ഓള്‍ യുകെ വടംവലി മത്സരത്തിന് ഇനി 5 ദിനങ്ങള്‍ മാത്രം. BCMC കമ്യൂണിറ്റിയിലെ അംഗമായ ബിനോയി മാത്യൂവിന്റെ അകാലത്തില്‍ വേര്‍പിരിഞ്ഞ ഭാര്യ ഷൈനി ബിനോയിയുടെ ഓര്‍മ്മയ്ക്കായി നടത്തപ്പെടുന്ന ഈ വടംവലി മത്സരത്തിന് ഇതിനോടകം തന്നെ വളരെ ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചിട്ടുള്ളത്. ഈ വരുന്ന ശനിയാഴ്ച്ച(ജൂണ്‍ 9) നടത്തപ്പെടുന്ന അത്യന്തം വാശിയേറിയ മത്സരത്തിന് ഇതിനോടകം തന്നെ പതിനാലോളം ടീമുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്‍പതോളം സമ്മാനങ്ങളാണ് മത്സരാര്‍ത്ഥികള്‍ക്കായി കാത്തിരിക്കുന്നത്.

മത്സര വിജയികള്‍ക്കായി ഷൈനി മെമ്മോറിയല്‍ ട്രോഫിയും മെഡലുകള്‍ക്കും പുറമെ ഒന്നാം സമ്മാനം 1001 പൗണ്ടും, രണ്ടാം സമ്മാനം 751 പൗണ്ടും, മൂന്നാം സമ്മാനം 501 പൗണ്ടും നാലാം സമ്മാനം 301 പൗണ്ടും ലഭിക്കുന്നതാണ്. കൂടാതെ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന മറ്റു ടീമുകള്‍ക്ക് ഇന്റര്‍മീഡിയേറ്റ് ലൈവലില്‍ പ്രത്യേക മത്സരം നടത്തി പ്രോത്സാഹന സമ്മാനങ്ങളായ 201 പൗണ്ട്, 151 പൗണ്ട്, 101 പൗണ്ട് എന്നിങ്ങനെ നല്‍കുന്നതാണ്. ഇതിന് പുറമെ ബെസ്റ്റ് എമേര്‍ജിംഗ് ടീമിന് 101 പൗണ്ടിന്റെ സമ്മാനവും നല്‍കപ്പെടുന്നതാണ്. അങ്ങനെ യുകെയില്‍ ഈ വര്‍ഷം നടത്തപ്പെടുന്ന ആദ്യത്തെ വടംവലി മത്സരം എന്നതിനേക്കാളുപരി യുകെയില്‍ നടത്തപ്പെട്ടിട്ടുള്ള മത്സരങ്ങളില്‍ വെച്ച് ഏറ്റവും വലിയ സമ്മാനങ്ങള്‍ നല്‍കപ്പെടുന്നു എന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.

ഈ മത്സര മാമാങ്കത്തില്‍ പങ്കെടുക്കുന്നതിനും സാക്ഷികളാവുന്നതിനും യുകെയിലുള്ള എല്ലാ മലയാളി സുഹൃത്തുക്കളെയും ബര്‍മ്മിങാമിലേക്ക് പ്രത്യേകം ക്ഷണിക്കുന്നതായി മത്സരത്തിന്റെ സംഘാടകര്‍ അറിയിക്കുന്നു.

മത്സരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍:-

Date: June 9th saturday 2018

Venue: Hodge Hill College, Birmingham, B36 8HB

Time: 10 am

Registration Fee (per team): 100 Pound

Team:- 7 Members ( 3 Substitutes)

Weight limti: 590kg (Team)

കൂടുതല്‍ വിവരങ്ങള്‍ക്കായി:- Sajan Karunakaran- 07828851527, Sirosh Francis- 07828659934

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത ഒരുക്കുന്ന രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന് ഒരുക്കമായുള്ള പ്രാര്‍ത്ഥന ശുശ്രൂഷ ജൂണ്‍ 6ാം തിയതി വൈകുന്നേരം 5.30 മുതല്‍ 9.30 വരെ ബ്രിസ്റ്റോള്‍, ഫിഷ്‌പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത വചന പ്രഘോഷകരായ റവ. ഫാ. സോജി ഓലിക്കല്‍, റവ. ഫാ. ടെറിന്‍ മുള്ളക്കര, ബ്രദ. സന്തോഷ് കരിമത്തറ എന്നിവരായിരിക്കും പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നയിക്കുന്നത്.

ഒക്ടോബര്‍ 28ന് ബഹുമാനപ്പെട്ട സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിക്കുന്ന രണ്ടാമത് അഭിഷേകാഗ്നി കണ്‍വെന്‍ഷന്റെ വിജയത്തിനുവേണ്ടി പ്രാര്‍ത്ഥിച്ച് പരിശുദ്ധാത്മാവിനാല്‍ നിറയുവാന്‍ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണിലുള്ള എല്ലാവരെയും പ്രത്യേകിച്ച് പ്രാര്‍ത്ഥന കൂട്ടായ്മകള്‍ക്കും ഭക്തസംഘടനകള്‍ക്കും നേതൃത്വം നല്‍കുന്നവരും ഇതില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ഡയറക്ടര്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് സി.എസി.ടി എല്ലാവരെയും സ്‌നേഹപുര്‍വ്വം ആഹ്വാനം ചെയ്യുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് റീജിയണല്‍ ട്രസ്റ്റിമാരായ ഫിലിപ്പ് കണ്ടോത്തിനെയും, റോയി സെബാസ്റ്റിയനെയും ബന്ധപ്പെടുക.

ലണ്ടന്‍ മലയാളികളെ ദുഖത്തിലാഴ്ത്തി മറ്റൊരു മലയാളി മരണം കൂടി. ലണ്ടന് സമീപം ഹോണ്‍സ്ലോയില്‍ താമസിക്കുന്ന ഫിലിപ്പ് വര്‍ഗീസ്‌ (ബെന്നി) ആണ് ഇന്നലെ രാത്രി മരണമടഞ്ഞത്. കേവലം മുപ്പത്തിയെട്ട് വയസ്സ് മാത്രം പ്രായമുള്ള ബെന്നിയെ ഇന്നലെ വൈകുന്നേരം സുഹൃത്തുക്കള്‍ക്ക് ഒപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ രാത്രിയോടെ ഹോസ്പിറ്റലില്‍ വച്ച് മരണമടയുകയായിരുന്നു.

പത്തനംതിട്ട ചെരിവ്കാലായില്‍ കുടുംബാംഗമായ ഫിലിപ്പ് വര്‍ഗീസ്‌ ഭാര്യ സിനി ഫിലിപ്പിനും രണ്ട് മക്കള്‍ക്കും ഒപ്പമായിരുന്നു ഹോണ്‍സ്ലോയില്‍ താമസിച്ചിരുന്നത്. ബെന്നിയുടെ അപ്രതീക്ഷിതമായ മരണത്തില്‍ പകച്ച് പോയ കുടുംബംഗങ്ങള്‍ക്ക് ആശ്വാസമേകി ഹോണ്‍സ്ലോയിലെ മലയാളികള്‍ രംഗത്തുണ്ട്. സംസ്കാര കര്‍മ്മങ്ങള്‍ നാട്ടില്‍ നടത്താനാണ് ബന്ധുക്കളുടെ തീരുമാനം. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം വിട്ടു കിട്ടുന്ന മുറയ്ക്ക് യുകെയിലെ പൊതുദര്‍ശനത്തിന് ശേഷമായിരിക്കും നാട്ടിലേക്ക് കൊണ്ട് പോകുന്നത്.

ബെന്നിയുടെ ആകസ്മിക നിര്യാണത്തില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഉണ്ടായ ദുഖത്തില്‍ മലയാളം യുകെ ന്യൂസ് ടീം പങ്ക് ചേരുന്നു. ആദരാഞ്ജലികള്‍.

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ കുര്‍ബ്ബാന കേന്ദ്രങ്ങളായ ഹെറഫോര്‍ഡ്, അബരീസ് വിത്ത് എന്നിവിടങ്ങളിലെ പ്രീസ്റ്റ് ഇന്‍ചാര്‍ജും ബ്രക്കന്‍ സെന്റ് മൈക്കിള്‍ ആര്‍.സി ദേവാലയത്തിലെ പാരിഷ് പ്രീസ്റ്റും കാര്‍ഡിഫ് യൂണിവേഴ്‌സിറ്റിയില്‍ ഫാമിലി സൈക്കോതെറാപ്പി വിദ്യാര്‍ത്ഥിയും എം.സി.ബി.എസ് സഭാംഗവും ആയ ഫാ. ജിമ്മി പുളിക്കക്കുന്നേലിന്റെ മാതാവ് മറിയക്കുട്ടി സെബാസ്‌ററ്യന്‍ നിര്യാതയായി. 75 വയസായിരുന്നു. മറിയക്കുട്ടി ഈരാറ്റുപേട്ട മണിയംകുളം കളപ്പുരക്കല്‍ കുടുംബാംഗമാണ്.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പൂഞ്ഞാര്‍ കുന്നോന്നിയില്‍ നിന്ന് കോഴിക്കോട്, തിരുവമ്പാടി പഞ്ചായത്തില്‍ കര്‍ഷകരായി കുടിയേറിയ പുളിക്കക്കുന്നേല്‍ ദേവസ്യ ആണ് പരേതയുടെ ഭര്‍ത്താവ്. തിരുവമ്പാടി ചവലപ്പാറയിലാണ് കുടുംബം താമസിച്ചു വരുന്നത്.

ജിമ്മി അച്ചന്‍, സിസ്റ്റര്‍ ലിന്‍സി മരിയ എഫ്.സി.സി (പൊന്നാനി സ്‌കൂള്‍ അദ്ധ്യാപിക) എന്നിവരടക്കം ഒമ്പതു മക്കളാണ് പരേതക്കുള്ളത്. ഔസേപ്പച്ചന്‍, തങ്കച്ചന്‍, ജോയിച്ചന്‍, ജാന്‍സി, മോളി, മിന്‍സി, സുജാമോള്‍ (ഇറ്റലി) എന്നിവരാണ് ഇതര മക്കള്‍.

ലില്ലി പൈമ്പിള്ളില്‍, റിന്‍സി(കൂമ്പാറ), റോസി കൂമുള്ളില്‍(മാള), ആന്റ്റോ(ഒല്ലൂര്‍), ഷാജു(കല്ലുരുട്ടി), ചാച്ചപ്പന്‍(ഇറ്റലി) എന്നിവര്‍ മരുമക്കളാണ്.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ്, താമരശ്ശേരി രൂപതാ മെത്രാന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍, വികാരി ജനറാള്‍ ഫാ.മാത്യു ചൂരപൊയികയില്‍, ലെസ്റ്റര്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ.ജോര്‍ജ്ജ് ചേലക്കല്‍, ഫാ.ജോസ് അന്ത്യാംകുളം, എം.സി.ബി. എസ് സന്യാസ സമൂഹം, താമരശ്ശേരി രൂപത വിശ്വാസി കൂട്ടായ്മ, തിരുവമ്പാടി-കൂടരഞ്ഞി സംഗമങ്ങള്‍ എന്നിവര്‍ തങ്ങളുടെ അഗാധമായ ദുംഖവും, അനുശോചനവും ജിമ്മി അച്ചനെ അറിയിക്കുകയും, പ്രാര്‍ത്ഥനകള്‍ നേരുകയും ചെയ്തു.

തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട് ഫൊറോനാ ഇടവകാംഗമായ മറിയക്കുട്ടിയുടെ അന്ത്യോപചാര ശുശ്രുഷകള്‍ തിരുവമ്പാടി ചവലപ്പാറയിലുള്ള സ്വഭവനത്തില്‍ ജൂണ്‍ 5ന് ചൊവ്വാഴ്ച രാവിലെ പത്തു മണിക്ക് ആരംഭിക്കും. തുടര്‍ന്ന് തിരുവമ്പാടി പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനക്ക് ശേഷം കുടുംബ കല്ലറയില്‍ സംസ്‌കാരം നടത്തുന്നതാണ്. ജിമ്മി അച്ചന്‍ രാവിലെ നാട്ടിലേക്ക് തിരിക്കും

ചാനല്‍ 4 എംബാരാസിംഗ് ബോഡീസ് എന്ന പരിപാടിയിലെ വിദഗ്ദ്ധനും മലയാളി യൂറോളജിസ്റ്റുമായ ഡോ.മനു നായരെ ട്രൈബ്യൂണലിന്റെ മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി. രോഗികളില്‍ പരീക്ഷണങ്ങള്‍ നടത്തിയെന്ന ആരോപണത്തിലാണ് മനു നായരെ ജിഎംസി കുറ്റവിമുക്തനാക്കിയിരിക്കുന്നത്. എന്‍എച്ച്എസില്‍ തുടരാനും മനു നായര്‍ക്ക് അനുമതി ലഭിച്ചു. 130 രോഗികള്‍ ഇയാള്‍ക്കെതിരെ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ നാല് ആശുപത്രികളില്‍ ഡോ.മനു നായര്‍ നടത്തിയ ശസ്ത്രക്രിയകളിലൂടെ രോഗികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളുണ്ടായെന്നാണ് ആരോപണം.

രോഗമില്ലാത്തവര്‍ക്ക് പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനുള്ള ചികിത്സ നടത്തിയെന്നും പരീക്ഷണ ഘട്ടത്തിലുള്ള ചികിത്സകള്‍ രോഗികളില്‍ നടത്തിയെന്നുമൊക്കെയാണ് പരാതികള്‍ ഉയര്‍ന്നത്. സോലിഹള്ളിലെ സ്പയര്‍ പാര്‍ക്ക് വേ, സ്പയര്‍ ലിറ്റില്‍ ആസ്റ്റണ്‍, ബിഎംഐ പ്രയറി, എഡ്ജ്ബാസ്റ്റണ്‍ തുടങ്ങിയ സ്വകാര്യാശുപത്രികളിലും ഹാര്‍ട്ട്‌ലാന്‍ഡ്‌സ് എന്‍എച്ച്എസ് ആശുപത്രിയിലും നടത്തിയ ശസ്ത്രക്രിയകളാണ് വിവാദത്തിലായത്. ഇതേത്തുടര്‍ന്ന് ഡോ. മനു ജിഎംസിയുടെ നിരീക്ഷണത്തിലായിരുന്നു.

 

ലോ ഫേമായ ഇര്‍വിന്‍ മിച്ചലും തോംപ്‌സണ്‍സ് സോളിസിറ്റേഴ്‌സുമാണ് രോഗികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്. എന്നാല്‍ മൂന്ന് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവില്‍ ഡോ.മനു നായര്‍ക്ക് എന്‍എച്ച്എസില്‍ തുടരാമെന്ന് ജിഎംസി വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഇദ്ദേഹം ജോലി ചെയ്യുന്നുണ്ടോ എന്ന കാര്യം വ്യക്തമാക്കാന്‍ ജിഎംസി തയ്യാറായില്ല. സിറ്റി ഹോസ്പിറ്റല്‍സ് സന്‍ഡര്‍ലാന്‍ഡ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ജിഎംസി സൂചന നല്‍കി.

അയണ്‍ മാന്‍ എന്ന ചിത്രത്തിലെ ടോണി സ്റ്റാര്‍ക്ക് എന്ന കഥാപാത്രത്തിനെ ഓര്‍മ്മയില്ലേ? അവഞ്ചേഴ്‌സ് സീരീസിലും പ്രഥാന കഥാപാത്രങ്ങളിലൊന്നായ സ്റ്റാര്‍ക്കിന്റെ ജീവനും അയണ്‍ മാന്‍ വാര്‍ഡ്‌റോബിനുള്ള ഊര്‍ജ്ജവും ലഭിക്കുന്നത് സ്റ്റാര്‍ക്കിന്റെ നെഞ്ചില്‍ ഘടിപ്പിച്ചിരിക്കുന്ന ആര്‍ക്ക് റിയാക്ടറില്‍ നിന്നാണ്. ഏതാണ്ട് അതേ മാതൃകയില്‍ ഒരു ചെറിയ റിയാക്ടര്‍ ശാസ്ത്രജ്ഞന്‍മാര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഹൃദ്രോഗികളില്‍ ഉപയോഗിക്കുന്ന പേസ്‌മേക്കറുകളില്‍ ഉപയോഗിക്കാനാകുന്ന ഒരു ആണവ ബാറ്ററിയുടെ പ്രോട്ടോടൈപ്പാണ് വികസിപ്പിച്ചിരിക്കുന്നത്. ഈ ബാറ്ററിക്ക് 50 വര്‍ഷം വരെയാണ് ആയുസ്. അതായത്, ഇടക്കിടക്ക് പേസ്‌മേക്കര്‍ ബാറ്ററികള്‍ മാറ്റേണ്ടി വരില്ല എന്നര്‍ത്ഥം.

റഷ്യന്‍ ശാസ്ത്രജ്ഞന്‍മാരാണ് ഈ കണ്ടുപിടിത്തത്തിന് പിന്നില്‍. ഡയമണ്ട് ഉപയോഗിച്ച് നിര്‍മിച്ച സെമി കണ്ടക്ടറും റേഡിയോആക്ടീവ് വസ്തുവുമാണ് ഇതിന്റെ പ്രധാന ഭാഗങ്ങള്‍. ബീറ്റാ കണങ്ങള്‍ അഥവാ ഇലക്ട്രോണുകളാണ് ഈ റിയാക്ടറില്‍ പുറത്തുവരുന്നത്. നിക്കല്‍ ഫോയില്‍ പാളികളിലേക്ക് ഇവ പതിക്കുമ്പോള്‍ വൈദ്യുതി ഉദ്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ ബീറ്റ റേഡിയേഷന്‍ പേസ്‌മേക്കറുകള്‍ക്കോ ശരീരത്തിനോ ഹാനികരമാകുന്നുമില്ലെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. ഒരു ഗ്രാം റേഡിയോആക്ടീവ് ഇന്ധനത്തിന് 3300 മില്ലി വാട്ട് അവര്‍ പവര്‍ ഉദ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. ഇത് മാര്‍ക്കറ്റില്‍ ലഭിക്കുന്ന കെമിക്കല്‍ സെല്‍ ബാറ്ററികളേക്കാള്‍ 10 മടങ്ങ് ശക്തമാണ്.

പേസ്‌മേക്കറുകള്‍ക്ക് സാധാരണഗതിയില്‍ 10 മൈക്രോവാട്ട്‌സ് പവര്‍ ആണ് ആവശ്യമായി വരിക. അതുകൊണ്ടുതന്നെ പേസ്‌മേക്കറുകളില്‍ ഈ ബാറ്ററി ഉപയോഗിക്കാനാകും. നാസ പോലെയുള്ള ബഹിരാകാശ ഏജന്‍സികള്‍ക്കും വലിപ്പം കുറഞ്ഞ ഈ ന്യൂക്ലിയര്‍ ബാറ്ററികള്‍ പ്രയോജനപ്രദമാകും. വൈദ്യശാസ്ത്ര രംഗത്തും ബഹിരാകാശ ശാസ്ത്ര മേഖലയിലും ഈ ബാറ്ററികള്‍ വിപ്ലവം സൃഷ്ടിക്കുമെന്ന് ബാറ്ററിയുടെ കണ്ടുപിടിത്തത്തിനു പിന്നിലുള്ള മോസ്‌കോയിലെ ടെക്‌നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സൂപ്പര്‍ഹാര്‍ഡ് ആന്‍ഡ് നോവല്‍ കാര്‍ബണ്‍ മെറ്റീരിയല്‍സ് ഡയറക്ടര്‍ പ്രൊഫ. വ്‌ളാഡിമിര്‍ ബ്ലാങ്ക് പറഞ്ഞു.

പോള്‍സണ്‍ ലോനപ്പന്‍

കുറഞ്ഞ കാലയളവുകൊണ്ട് തന്നെ ഇംഗ്ലണ്ടിലെ ഏറ്റവും നല്ല അസോസിയേഷന്‍ പുരസ്‌കാരം നേടി, അചഞ്ചലമായ നിലപാടുകളോടും, അടങ്ങാത്ത ആവേശോജ്വലതയോടും കുതിക്കുന്ന ഒരു ചെറു കൂട്ടായ്മയുടെ അഞ്ചാം വാര്‍ഷിക പ്രവര്‍ത്തന ഉദ്ഘാടനം നാളെ (ജൂണ്‍ 4) വൈകുന്നേരം 6 മണിക്ക് റുതര്‍ ഗ്ലന്‍ western Avenue ല്‍ വച്ച് മലയാളത്തിന്റെ ആര്‍ദ്ര ഗാനങ്ങളുടെ കളിത്തോഴന്‍ ശ്രീ. ജി വേണുഗോപാല്‍ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്യും.

ഏറെ ഉല്‍സാഹത്തോടും ആവേശത്തോടും കൂടി പ്രവര്‍ത്തിക്കുന്ന നവ നേതൃത്വവും അതിന് എല്ലാ പിന്തുണയും നല്‍കുന്ന മുഴുവന്‍ അംഗങ്ങളും ഒത്തുചേരുമ്പോള്‍ ഈ വര്‍ഷത്തെ കലാകേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അത്യുജ്വലമാകും.

ടീം കലാകേരളമൊരുക്കുന്ന വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും, സ്‌നേഹവിരുന്നും ചടങ്ങിന് മാറ്റുകൂട്ടും.

ബ്രിട്ടിനിലും യൂറോപ്പിന്റെ പല ഭാഗഭങ്ങളിലും വിസ കാര്‍ഡ് ഉപോഗിച്ചുള്ള ക്രയവിക്രയങ്ങള്‍ തടസപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്കു ശേഷം 2.30ഓടെയാണ് കാര്‍ഡ് ഇടപാടുകള്‍ക്ക് തടസം നേരിട്ടത്. ഒരു ഹാര്‍ഡ് വെയര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്ന് കമ്പനി അറിയിച്ചു. കാര്‍ഡ് ഇടപാടുകള്‍ തടസപ്പെട്ടതിനെത്തുടര്‍ന്ന് ലക്ഷക്കണക്കിന് ആളുകളാണ് ഷോപ്പുകളിലും പെട്രോള്‍ സ്‌റ്റേഷനുകളിലും റെയില്‍വേ സ്‌റ്റേഷനുകളിലും മറ്റുമായി കുടുങ്ങിയത്. അപ്രതീക്ഷിത തകരാറില്‍ പണമിടപാടുകള്‍ നടത്താനാകാതെ വന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഒരു സിസ്റ്റം തകരാറാണ് ഈയവസ്ഥയിലേക്ക് നയിച്ചതെന്ന് വിസ വക്താവ് പറഞ്ഞു. തകരാര്‍ പരിഹരിച്ചുവെന്നും ഇപ്പോള്‍ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്നും വക്താവ് വ്യക്തമാക്കി. വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കണം എന്നതാണ് കമ്പനിയുടെ ലക്ഷ്യമെന്നും എന്നാല്‍ അല്‍പ സമയത്തേക്ക് ഒരു തകരാര്‍ ഈ ലക്ഷ്യത്തില്‍ നിന്ന് കമ്പനിയെ പിന്നോട്ടടിച്ചുവെന്നും വക്താവ് വ്യക്തമാക്കി. ഉപഭോക്താക്കള്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ വിസ ഖേദം പ്രകടിപ്പിക്കുന്നതായും വിസ അറിയിച്ചു.

കാര്‍ഡ് പേയ്‌മെന്റുകള്‍ നടക്കാതെ വന്നതോടെ പെട്രോള്‍ സ്‌റ്റേഷനുകളില്‍ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. പ്രമുഖ റീട്ടെയിലര്‍മാര്‍ കാര്‍ഡ് പര്‍ച്ചേസുകള്‍ പരാജയപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. അതേസമയം മാസ്റ്റര്‍കാര്‍ഡ് ഇടപാടുകള്‍ക്ക് തകരാറുകളൊന്നും ഉണ്ടായതുമില്ല.

ഹരികുമാര്‍ ഗോപാലന്‍

ലിവര്‍പൂളിന്റെ മലയാളി അസോസിയേഷന്‍ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ വരുന്ന സെപ്റ്റംബര്‍ 22-ാം തിയതി പൂര്‍വാധികം ഭംഗിയായി നടത്തപ്പെടും. എല്ലാവര്‍ഷത്തെയും ലിമയുടെ ഓണം ലിവര്‍പൂള്‍ മലയാളി സാമൂഹിക മണ്ഡലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. അത് ഈ വര്‍ഷവും ഒട്ടും കുറവുവരുത്താതെ മുന്‍പോട്ടു പോകും. വിവിധ കലാപരിപാടികള്‍ യുകെ യുടെ പലഭാഗത്തുനിന്നും ഈ വര്‍ഷത്തെ ലിമയുടെ പരിപാടിയിലേക്ക് എത്തിച്ചേരും. കൂടാതെ ലിവര്‍പൂളിലെ കലാകായിക പ്രതിഭകളും പരിപാടിയില്‍ വിവിധ കലാപരിപാടികള്‍ അവധരിപ്പിക്കും

GCSC, A ലെവല്‍ പരിക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെ സമ്മേളനത്തില്‍ ആദരിക്കും. വരുന്ന സെപ്റ്റംബര്‍ മാസം 22-ാം തിയതി ശനിയാഴ്ച ലിവര്‍പൂളിലെ വിസ്റ്റന്‍ ടൗണ്‍ ഹാളാണ് ഓണാഘോഷ പരിപടികള്‍ക്ക് വേദിയാകുന്നത്. രാവിലെ 10 മണിക്ക് കായിക മത്സരങ്ങളോട്കൂടി പരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് നടക്കുന്ന രുചികരമായ ഓണസദ്യക്കു ശേഷം കലാപരിപാടികള്‍ ആരംഭിക്കും.

ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു ലിമ ഭാരവാഹികള്‍ അറിയിച്ചു. പരിപാടികളുമായി ബന്ധപ്പെടാന്‍ താല്‍പ്പരൃമുള്ളവര്‍ ഈ നമ്പരുകളില്‍ ബന്ധപ്പെടുക 07859060320, 07886247099, 07846443318.

ഡോക്ടര്‍മാരുടെ ഇമിഗ്രേഷന്‍ ക്യാപ്പ് എടുത്തു കളയണമെന്ന് ആവശ്യവുമായി മന്ത്രിമാര്‍. ഹെല്‍ത്ത് സെക്രട്ടറി ജെറമി ഹണ്ട്, ഹോം സെക്രട്ടറി സാജിദ് ജാവിദ് എന്നിവരാണ് ഇമിഗ്രേഷന്‍ ക്വോട്ടയില്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഇളവനുവദിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. കൂടുതല്‍ മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ പരിശീലനം നല്‍കി നിയമിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കുടിയേറ്റ നയത്തില്‍ ഇളവു കൊണ്ടുവരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്. ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട്, ബിസിനസ് സെക്രട്ടറി ഗ്രെഗ് ക്ലാര്‍ക്ക് എന്നിവരും ഇതിനെ പിന്തുണച്ചേക്കും.

ഇളവ് അനുവദിക്കപ്പെട്ടാല്‍ വിദഗ്ദ്ധ മേഖലയിലുള്ള ജീവനക്കാരെ നിയമിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന മറ്റു മേഖലയിലെ കമ്പനികള്‍ക്കും അത് ഉപകാരമാകും. വിസ ചട്ടങ്ങളില്‍ ഇളവ് വരുത്തണമെന്ന് ജാവിദിന്റെ മുന്‍ഗാമിയായ ആംബര്‍ റൂഡ് ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അനുവദിക്കാന്‍ പ്രധാനമന്ത്രി തയ്യാറായിരുന്നില്ല. ഹണ്ടും ക്ലാര്‍ക്കും റൂഡിനൊപ്പം ഈ ആവശ്യം ഉന്നയിച്ചിരുന്നു. ആരോഗ്യമേഖലയിലും വ്യവസായങ്ങളിലും വിദഗ്ദ്ധ ജീവനക്കാരുടെ കടുത്ത ക്ഷാമമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്. വിദേശത്തു നിന്ന് കൂടുതല്‍ നിയമനം നടത്തുകയാണ് ഇതിന് ഒരു പോംവഴി.

93,000 വേക്കന്‍സികള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്കു വേണ്ടി പണം മുടക്കി കനത്ത നഷ്ടമേറ്റുവാങ്ങല്‍, വെയിറ്റിംഗ് ലിസ്റ്റുകളുടെ ദൈര്‍ഘ്യം കൂടല്‍ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഇതു മൂലം സംജാതമാകുമെന്ന് റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സും മുന്നറിയിപ്പ് നല്‍കുന്നു. എന്‍എച്ച്എസ് ട്രെയിനിംഗ് പ്ലേസുകളില്‍ 25 ശതമാനം വര്‍ദ്ധന വരുത്താന്‍ തീരുമാനിച്ചിരുന്നു. ഇത് പ്രവര്‍ത്തനക്ഷമമാകാനായി ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നിലവിലുള്ള ഇമിഗ്രേഷന്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഇളവ് നല്‍കണമെന്നാണ് ഹണ്ട് ആവശ്യപ്പെടുന്നത്.

RECENT POSTS
Copyright © . All rights reserved