ഷിബു മാത്യൂ
കാർട്ടൂണിൻ്റെ ശക്തി പരിധിക്കപ്പുറമാണ്. ചിരിക്കാനും അതിലുപരി ചിന്തിപ്പിക്കാനും കാർട്ടൂണിനു കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. അതിന് വളരെ ലളിതമായ ഉദാഹരണമാണ് മലയാളത്തിൻ്റെ പ്രിയപ്പെട്ട ബോബനും മോളിയും.. അത് വായിച്ച് ചിരിക്കാത്ത മലയാളികൾ വിരളമാണ്. ചിരിയിൽ മാത്രം ഒതുങ്ങുന്നതല്ല കാർട്ടൂൺ. കലയുടെ വ്യത്യസ്ഥമായ ഒരു ഭാവത്തിനപ്പുറം സമൂഹത്തിൽ നടമാടികൊണ്ടിരിക്കുന്ന വിമർശകാത്മകമായ വിഷയങ്ങളെ വരകളിലൂടെയും ആക്ഷേപഹാസ്യങ്ങളിലൂടെയും ചോദ്യം ചെയ്യുകയാണ് കർട്ടൂണിസ്റ്റുകൾ സാധാരണ ചെയ്യുന്നത്. കാർട്ടൂണുകൾ സമൂഹത്തിൽ ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ ചെറുതല്ല.
മലയാളം യുകെ ന്യൂസ് പ്രവാസി മലയാളികൾക്കായി പരിചയപ്പെടുത്തുന്ന റോയി സി .ജെയും ഇതിൽ നിന്നൊന്നും വിഭിന്നമല്ല. റോയിയുടെ കാർട്ടൂൺ പബ്ളീഷ് ചെയ്യാത്ത മാധ്യമങ്ങൾ കേരളത്തിലില്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ കോട്ടയത്തുനിന്നുമിറങ്ങുന്ന ആഴ്ച്ചപ്പതിപ്പുകളിൽ മുൻനിരയിൽ നിന്നിരുന്ന മംഗളത്തിനോടും മനോരമയോടും കിടപിടിച്ചിരുന്ന സഖി വാരികയിലയിരുന്നു റോയിയുടെ ആദ്യ കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. അതൊരു തുടക്കമായിരുന്നു. സ്കൂൾ പഠനകാലത്ത് അഞ്ചാം ക്ലാസു മുതൽ ചിത്രരചനയിൽ റോയി ശ്രദ്ധ കേന്ദ്രീകരിച്ച് തുടങ്ങിയിരുന്നു. ഈ കാലയളവിൽ ജില്ലാതല മത്സരത്തിൽ വരെ നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടിയിട്ടുണ്ട്. തൻ്റെ കഴിവിനെ കൃത്യമായി മനസ്സിലാക്കിയ റോയി ശാസ്ത്രീയമായി പഠിക്കാൻ തീരുമാനിച്ചു. ഡ്രോയിംഗ് ആൻ്റ് പെയിംൻ്റിഗിൽ ഡിപ്ലോമാ ബിരുദമെടുത്തു. തുടർന്ന് ഫ്രീലാൻസായി ജോലി ചെയ്യുവാൻ തീരുമാനിച്ചു. തൻ്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ഏറ്റവും നല്ല സ്ഥലം അക്ഷര നഗരിയായ കോട്ടയമാണെന്ന് റോയി തിരിച്ചറിഞ്ഞു. തുടർന്നങ്ങോട്ട് മംഗളം, മനോരമയിൽ പോക്കറ്റ് കാർട്ടൂണിന് സ്ഥിരം കോളം കിട്ടി തുടങ്ങി. സുനന്ദ, താരാട്ട്, ദീപനാളം എന്നീ പ്രസിദ്ധീകരണങ്ങളിൽ സ്ഥിരം പംക്തിയും ചെയ്തു തുടങ്ങി. ക്രിസ്റ്റീൻ മാഗസിൻ്റെ ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ വരക്കാനുള്ള അവസരവും ഇക്കാലത്ത് ലഭിച്ചു.
പാലക്കാട് പൊറ്റശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായി ജോലി ചെയ്ത അഞ്ച് വർഷമാണ് റോയി എന്ന കാർട്ടൂണിസ്റ്റിൻ്റെ ജീവിതം അടിമുടി മറിച്ചത്. അക്കാലത്ത് റോയിയെ തേടിയെത്തിയ അവാർഡുകളുടെ എണ്ണം കൈയ്യിലൊതുങ്ങാത്തതാണ്. ഒരു കാർട്ടൂണിസ്റ്റിനപ്പുറം ചെറുകഥാ രചനയിലും നാടകരചനയിലും റോയി തൻ്റെ പ്രാവീണ്യം തെളിയ്ച്ചിട്ടുണ്ട്. അധ്യാപക ദിനത്തോട് അനുബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് അധ്യാപകർക്കായി സംഘടിപ്പിക്കുന്ന ചെറുകഥയ്ക്ക് രണ്ട് പ്രാവശ്യം സംസ്ഥാന അവാർഡിന് ഉടമയായി. പോസ്റ്റർ ഡിസൈനിംഗിന് സംസ്ഥാന അവാർഡ് ലഭിച്ചു. ഏകാംങ്ക നാടക രചനയ്ക്ക് സംസ്ഥാന അവാർഡ് ലഭിച്ചു. ഏത് മേഖലയിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും പങ്കെടുക്കാൻ സാധിക്കുന്ന കേരള സെക്രട്ടറിയേറ്റ് എംബ്ലോയീസ് അസ്സോസിയേഷൻ്റെ സുരേന്ദ്രൻ സ്മാരക ചെറുകഥ അവാർഡിന് 2003 ൽ അർഹനായി.
മലയാളത്തിലെ അറിയപ്പെടുന്ന പ്രസാധകരായ ലോഗോസ് ബുക്സ് റോയിയുടെ 12കഥകളുടെ സമാഹാരം ‘റെറ്റിനയിൽ പതിയാത്തത് ‘ എന്ന പേരിൽ 2018-ൽ പ്രസിദ്ധീകരിച്ചു. കാർട്ടുൺ രചനയോടൊപ്പം കാരിക്കേച്ചറും വരയ്ക്കാറുള്ള റോയിക്ക് കാരിക്കാറ്റുമാനിയ വേൾഡ് കാരിക്കേച്ചർ എന്ന ഓൺലൈൻ മത്സരവേദിയിൽ നിന്നും പലതവണ സമ്മാനം നേടിയിട്ടുണ്ടെന്നതും അഭിനന്ദനാർഹമാണ്.
ലോകത്തെമ്പാടുമുള്ള അതിപ്രഗത്ഭരായ ക്യാരിക്കേച്ചരിസ്റ്റുകൾ മത്സരിക്കുന്ന വേദിയാണ് ഇത് എന്നത് ആണ് ഈ മത്സരത്തിന്റെ പ്രത്യേകത.
ഒരു കാലത്ത് മലയാളത്തിൽ പ്രസിദ്ധീകരിച്ചു വന്നിരുന്ന ഒട്ടുമിക്ക ക്രിസ്ത്യൻ പ്രസിദ്ധീകരണങ്ങളുടെയും ലേ ഔട്ടും ഇല്ലസ്‌ട്രേഷനും റോയിയാണ് ചെയ്തിരുന്നത്. ക്രിസ്റ്റീൻ മാസികയുടെ മലയാളം ഇംഗ്ലീഷ് ഹിന്ദി പതിപ്പുകൾ, അതിരമ്പുഴ കാരീസ്ഭവനിൽനിന്നുള്ള കാരീസ് ജ്യോതി, പാലാ രൂപതയുടെ ദീപനാളം, ആലപ്പുഴ ഐ എം എസിൽ നിന്നുള്ള സ്നേഹധാരാ, കേരള കരിസ്‌മറ്റിക് പ്രസ്ഥാനങ്ങളുടെ മുഖപത്രമായ ജീവജ്വാല എന്നിവ അവയിൽ ചിലതു മാത്രം.
നൂറുകണക്കിന് സ്നേഹിദരുടെ മുഖചിത്രങ്ങൾ വരച്ചു ഫേസ്ബുക് പേജിലൂടെ പബ്ലിഷ് ചെയ്തു വന്നിരുന്ന പംക്തി ഒരുപാടു അഭിപ്രായങ്ങളും അഭിനന്ദനങ്ങളും നേടിയിരുന്നു.
തന്റെ എൻ എച്ച് എസ് ജോലിക്കൊപ്പം ഫ്രീ ടൈമുകളിൽ യുകെയിലുള്ള സുഹൃത്തുക്കളുടെ മരിച്ചുപോയ മാതാപിതാക്കളുടെയോ വേണ്ടപ്പെട്ടവരുടെയോ ഛായചിത്രങ്ങൾ ആവശ്യമനുസരിച്ചു ഡിജിറ്റൽ ആയി വരച്ചു ക്യാൻവാസിൽ പ്രിന്റ് അടിച്ചു കൊടുക്കുകയും ചെയ്തു വരുന്നു.
2004ൽ യുകെയിലെത്തിയ റോയി എൻഎച്ച്എസിൽ ടെക്നീഷ്യനായി ജോലി ചെയ്യുമ്പോഴും കാർട്ടൂണിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ആരുടെയും ശ്രദ്ധിക്കപ്പെടുന്ന രൂപം പകർത്താൻ അധിക സമയം റോയിക്കാവശ്യമില്ല.. കാർട്ടൂണായി വരയ്ക്കുന്ന ചിത്രങ്ങൾക്ക് റോയി നല്കുന്ന അടിക്കുറിപ്പാണ് റോയി എന്ന കാർട്ടൂണിന് ശക്തിയേകുന്നത്.
കാലഘട്ടത്തിനനുസരിച്ചുള്ള റോയി സി.ജെയുടെ ആക്ഷേപഹാസ്യങ്ങൾ കാർട്ടൂണായി മലയാളം യുകെ ന്യൂസിൽ പ്രസിദ്ധീകരിക്കും..
Contact details:-
Roy C J
Mobile # 07440468924
ബഹുമാനപ്പെട്ട ഷാജി അച്ഛന്റെ സംസ്കാര ചടങ്ങുകൾ രണ്ടുദിവസമായി ആണ് റെക്‌സം കത്തീഡ്രലിൽ നടത്തുന്നത് ഏപ്രിൽ 24- തീയതി 11- മണിക്ക് ഭൗതികശരീരം കത്തീഡ്രൽ ഡീൻ റെവ ഫാദർ നിക്കോളാസിന്റെ നേതൃത്വത്തിൽ പള്ളിയിൽ സ്വീകരിച്ച ശേഷം സീറോ മലബാർ ക്രമത്തിലുള്ള മലയാളം ഒപ്പീസും പ്രാർത്ഥനകളും നടത്തുന്നു. ഈ സമയം അച്ഛനെ സ്നേഹിക്കുന്ന യുകെയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ കഴിയുന്നതാണ്. 24 – തിയതി മാത്രമായിരിക്കും ഭൗദീക ശരീരം ഓപ്പൺ ആയി കാണാൻ അവസരം ഉണ്ടായിരിക്കുക.
NB – പൂക്കൾ, റീത്ത് എന്നിവ അർപ്പിക്കുന്നതിനുള്ള അവസരം അച്ചന്റെ കുടുംബത്തിൽ ഉള്ളവർക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. മറ്റുള്ള അച്ഛന്റെ സ്നേഹിതരും, മലയാളി കൂട്ടായ്മകളും നിങ്ങളുടെ അച്ഛനോടുള്ള സ്നേഹത്തിന്റെ പ്രതീകമായുള്ള ഡോനേഷൻ അച്ഛന്റെ മെമ്മറിക്കായുള്ള ഇന്ത്യയിലെ ബെനടി ക്റ്റൻ സിസ്റ്റേഴ്സ് ഓഫ് ലയൊബോസ് ഹോസ്പിസിനാണ്. (DONATIONS IN MEMORY OF Rev FATHER SHAJI THOMAS PUNNTTU For the Benedictine Sister’s of St. Liobas Hospice in India. C/O Bishops House, Sontley Road, Wrexham. LL13 7EN ) റെക്സം രൂപത ബിഷപ്പ് വഴി കൈമാറുന്നത്. ഡോനെഷൻ നൽകുവാനുള്ള ബോക്സ് പ്രത്യേകം പള്ളിയിൽ ക്രെമികരിച്ചിട്ടുണ്ട് . ഉച്ചയ്ക്ക് ശേഷം മൂന്നു മണിക്ക് റെക്‌സം രൂപതയിലുള്ള മലയാളി അച്ചന്മാരുടെ നേതൃത്വത്തിൽ യുകെയുടെ വിവിധ ഭാഗത്തുള്ള വൈദീകരും ചേർന്ന് പരിശുദ്ധ കുർബാനയും ഒപ്പീസും നടത്തുന്നു. കുർബാനക്ക് ശേഷം വൈകിട്ട് അഞ്ചു മണിയോടെ സമാപന പ്രാർത്ഥനകൾ നടത്തുന്നതാണ്. അച്ഛന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ അച്ഛന്റെ സഹോദരി സിസ്റ്റർ ഡോക്ടർ ബെറ്റിയും, ബെറ്റിയുടെ സുഹൃത്ത് സിസ്റ്ററും യുകെ യിൽ എത്തിച്ചേർന്നിട്ടുണ്ട് . ഇരുപത്തിനാലാം തീയതി പള്ളിയിൽ സൂക്ഷിക്കുന്ന ഭൗതികശരീരം 25 തീയതി പതിനൊന്നു മണിക്ക് ബഹുമാനപ്പെട്ട റെക്‌സം ബിഷപ്പ് പീറ്റർ ബ്രിഗനലിന്റെ മുഖ്യ കാർമികത്വത്തിൽ ശവസംസ്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും കുർബാനക്കും മറ്റു പ്രാർത്ഥനകൾക്കും ശേഷം ഭൗതികശരീരം ഷാജി അച്ഛന്റെ സഹവൈദീകർ ചേർന്ന് കാറിലേക്ക് ആനയിക്കുന്നതും തുടർന്ന് പന്ഥാസഫ് സെമിത്തേരിയിൽ ഭൗതികശരീരം അടക്കം ചെയ്യുന്നതുമാണ്.
ഫാദർ ഷാജി പൂനാട്ട് കഴിഞ്ഞമാസം 23-നാണ് ആകസ്മികമായി മരണമടഞ്ഞത് അദ്ദേഹത്തിന് 51 വയസ്സ് മാത്രമായിരുന്നു പ്രായം.
രണ്ടായിരത്തിഎട്ടിൽ വയനാട്ടിൽ നിന്നും എസ് ഡി വി സഭാംഗമായി യുകെയിലെത്തിയ അച്ഛൻ നോർത്ത് വെയിൽസിലെ റെക്‌സം രൂപതയിൽ അംഗമാകുകയും കഴിഞ്ഞ 18 വർഷക്കാലമായി റെക്‌സം രൂപതയിലുള്ള ഹോളി വെൽ ചർച്ച്, സെന്റ് റിച്ചെട് ഗുവാൻ സ്കൂൾ ചാപ്ലിൻ, ടെൺബീഗ് ചർച്, ബ്ലൈനോ ഫെസ്റ്റിന്യോഗ് ചർച്ച് തുടങ്ങിയ ഇടവകകളിൽ സേവനം ചെയ്തു. ഇപ്പോൾ ടവിൻ ചർച്ചിലും, മകംതലത്ത് ചർച്ചിലും സേവനം ചെയ്തു വരുകയാണ് ആകസ്മികമായി അച്ഛനെ മരണം തട്ടിയെടുത്തത്.
ഫാദർ ഷാജി റെക്‌സം രൂപതയിലെ ഓവർസീസ് പ്രീസ്റ്റ് കോഡിനേറ്റർ ആയും രൂപത സേഫ് ഗാർഡിന്റെ പ്രീസ്റ്റ് റെപ്രസെന്ററ്റീവ് ആയും സേവനം ചെയ്തുവയുകയായിരുന്നു.
അദ്ദേഹത്തിന്റെ വേർപാട് റെക്‌സം രൂപതയ്ക്കും അതോടൊപ്പം യുകെയിലുള്ള മലയാളികൾക്കും തീരാനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.അദ്ദേഹത്തിന്റെ വേർപാടിൽ റെക്‌സം രൂപതയും, റെക്‌സം കേരളാ കമ്മ്യൂണിട്ടിയും അഗാധമായ ദുഃഖം രേഹപെടുത്തുന്നു ആത്മ ശാന്തിക്കായി പ്രാർത്ഥിക്കുന്നു.
പൊതുദർശനം നടത്തപ്പെടുന്ന കത്തീഡ്രൽ അഡ്രസ് -St Mary’s Cathedral, Regent Street, Wrexham LL11 1RB
കതീഡ്രൽ കാർ പാർക്ക് ഫ്യൂണറൽ ഡയറക്ടറേഴ്സിനും വൈദീകർക്കു മായി ലിമിറ്റ് ചെയ്തിരിക്കുന്നതാണ്.
കാർ പാർക്കിങ് പെയ്ഡ് – Island Green Shopping Park, Wrexham, LL13 7LW
സംസ്‌കാരം നടത്തുന്ന പള്ളി സെമിത്തേരി അഡ്രസ് – Pantasaph Franciscan Friary, 5 Monastery Rd, Pantasaph, Holywell CH8 8PN
കൂടുതൽ വിവരങ്ങൾക്ക് CONDACT
FR. JOHNSON KATTIPARAMPIL CMI – 07401441108
FR, CYRIL THADATHIL – 07989965446
Rev Fr Nicholas Enzama AJ Cathedral Dean. – 07443826507
MANOJ CHACKO – 07714282764.
ഇരുപത്തി നാലാം തിയതിയും ഇരുപത്തി അഞ്ചാം തിയതിയും പള്ളിയിൽ നടക്കുന്ന സംസ്കാര ചടങ്ങുകൾ ലൈവ് ആയി കാണാൻ ഡയോസിസ് യൂട്യൂബ് സന്ദർശിക്കുക.
you tube live Diocese of Wrexham
face book live St Mary’s Cathedral. @wrexhamcathedral
റ്റിജി തോമസ്
ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായി ബാഗേജ് കളക്ഷന് വേണ്ടി കാത്തു നിന്നപ്പോൾ ദുബായ് എയർപോർട്ടിൽ വച്ച് പരിചയപ്പെട്ട വിദ്യാർത്ഥിനികൾക്കായി കണ്ണോടിച്ചു. അവരോട് എനിക്ക് ഒരു മാനസിക അടുപ്പ് തോന്നിയിരുന്നു . ഒരാൾ ഇടുക്കിക്കാരിയും മറ്റേയാൾ പത്തനംതിട്ട സ്വദേശിനിയുമാണ്. ഇടുക്കി ജില്ലയിലെ മേരിഗിരിയും കട്ടപ്പനയും ഒട്ടേറെ നാൾ എന്റെ സ്വദേശമായിരുന്നതു കൊണ്ടും ഞാൻ ജോലി ചെയ്യുന്ന മാക്ഫാസ്റ്റ് കോളേജ് പത്തനംതിട്ട ജില്ലയിലായതുകൊണ്ടു മാകാം നാടും കൂടും വിട്ട് ബ്രിട്ടനിലേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന ആ വിദ്യാർത്ഥിനികളോട് ഒരു മാനസിക അടുപ്പം എനിക്ക് തോന്നാൻ ഇടയായത്. രണ്ട് പെൺകുട്ടികൾ ദുബായ് എയർപോർട്ടിൽ ചിരപരിചിത യാത്രക്കാരെ പോലെ ആത്മവിശ്വാസം തുളുമ്പുന്ന മുഖഭാഗത്തോടെ സംസാരിച്ചപ്പോൾ വളരെ സന്തോഷം തോന്നി. ഒരുപക്ഷേ അവരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയായിട്ടുണ്ടാവില്ല.
പക്ഷേ അപ്രതീക്ഷിതമായി എലിസബത്തിനെ വീണ്ടും കണ്ടു. ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് അമ്മമാരും യാത്രയിൽ ഒപ്പം ഉണ്ടായിരുന്നു. അമ്മമാർ എന്ന് എടുത്തു പറഞ്ഞതിൽ ഒരു കാര്യമുണ്ട്. ശരിക്കും അത് സമപ്രായക്കാരായ അമ്മമാരുടെ ഒരു കൂട്ടായ്മയായിരുന്നു. ഒരുപക്ഷേ ഒരേ ക്ലാസുകളിൽ പഠിക്കുന്ന എട്ടോളം കുട്ടികളുടെ അമ്മമാർ ചേർന്ന് ഇങ്ങനെ ഒരു കൂട്ടായ്മ എവിടെയെങ്കിലും ഉണ്ടായിരിക്കുമോ ?
അത് തന്നെയാണ് അവരുടെ സൗഹൃദത്തെക്കുറിച്ച് കൂടുതൽ അറിയാൻ എന്നെ പ്രേരിപ്പിച്ചതും. എലിസബത്തിന്റെയും കൂടെയുള്ള സുഹൃത്തുക്കളുടെയും മക്കൾ എല്ലാം ഒരേ സ്കൂളിൽ തന്നെ ചെറിയ ക്ലാസ്സു മുതൽ ഒന്നിച്ച് പഠിക്കുന്ന സഹപാഠികളാണ്. മക്കളുടെ സൗഹൃദവും കളിക്കൂട്ടുമാണ് ആ അമ്മമാരെ തമ്മിൽ അടുപ്പിച്ചതും. അങ്ങനെ ആ സൗഹൃദ കൂട്ടായ്മ വളർന്നു. വെറുതെ സൗഹൃദത്തിനപ്പുറം അവർ എല്ലാ വർഷവും യാത്രകൾ പോയി. വെറും യാത്രകളല്ല … രാജ്യാന്തര യാത്രകൾ … തങ്ങളുടെ ഭർത്താക്കന്മാരും കുട്ടികളും ഒന്നുമില്ലാതെ . കോവിഡ് കാലത്ത് ഒരു ഇടവേള വന്നു എന്നേയുള്ളൂ. ആദ്യം പാരീസിലേയ്ക്ക് . പിന്നെ ന്യൂയോർക്ക് … ഇപ്പോൾ ദുബായിൽ നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം മാഞ്ചസ്റ്ററിലേയ്ക്ക് തിരിച്ചു വരുന്ന വഴിയാണ് എനിക്ക് എലിസബത്തിനെയും കൂട്ടുകാരെയും സഹയാത്രികരായി കിട്ടിയത്…
എലിസബത്തിന്റെയും കൂട്ടുകാരുടെയും അപൂർവ്വ സൗഹൃദത്തിൽ എന്നെ ആകർഷിച്ചത് അവർ നടത്തിയ രാജ്യാന്തര യാത്രകളായിരുന്നു. ക്ലാസ് മുറികളിൽ തങ്ങളുടെ കുട്ടികളുടെ ഇടയിൽ മൊട്ടിട്ട സൗഹൃദത്തെക്കുറിച്ചും യാത്രകളെക്കുറിച്ചും എലിസബത്ത് പറഞ്ഞത് കടുത്ത വാചാലതയോടെയാണ്. എനിക്ക് എലിസബത്തിനോട് ആരാധന തോന്നി.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടന്റെ വ്യോമസേനയെ സഹായിക്കാനായി ആരംഭിച്ചതാണ് മാഞ്ചസ്റ്റർ എയർപോർട്ട് . മാഞ്ചസ്റ്ററുകാരിയായ അവർക്ക് ചരിത്രപരമായ കാര്യങ്ങളിൽ നല്ല ആവാഹമുണ്ടായിരുന്നു. വൈൻ പകർന്ന ലഹരി കൂടിയായപ്പോൾ അവർ കൂടുതൽ വാചാലയായി.
എലിസബത്തിനോട് യാത്ര പറഞ്ഞ് ലഗേജുമായി പുറത്തേക്ക് നടന്നു …
ഒരിക്കലും ഇനി കണ്ടുമുട്ടില്ലെങ്കിലും യാത്രയിൽ പരിചയപ്പെടുന്ന ചില മുഖങ്ങൾ, സൗഹൃദങ്ങൾ മനസ്സിന് നൽകുന്ന സന്തോഷം വലുതാണ്.
കൊച്ചി ദുബായ് യാത്രയിൽ സഹയാത്രികനായിരുന്ന ബേബി മാത്യുവും സംഘവും റോമിലേയ്ക്കുള്ള യാത്രയിലായിരുന്നു. അവിടെനിന്ന് ജറുസലേം ഉൾപ്പെടെയുള്ള വിശുദ്ധ നാടുകളുടെ സന്ദർശനമാണ് ലക്ഷ്യം. ഫ്ലൈറ്റ് ലാൻഡിങ്ങിന് മുമ്പ് ദുബായ് മാഞ്ചസ്റ്റർ ഫ്ലൈറ്റിലെ പൈലറ്റ് അനൗൺസ്മെന്റിലൂടെ സ്വയം പരിചയപ്പെടുത്തി. വിശാൽ ഫ്രം ഇന്ത്യ …. സ്വാഭാവികമായും അഭിമാനം തോന്നി. എന്നെങ്കിലും കണ്ടുമുട്ടാമെന്ന് പറഞ്ഞ് ലബനൻ കാരനായ ഫ്ലൈറ്റ് മാനേജർ ഹിഷാം ഗോഷൻ എനിക്ക് വാട്സ്ആപ്പ് നമ്പറും തന്നിരുന്നു . കഴിഞ്ഞ 7 വർഷമായി ഹിഷാം എമിറേറ്റ്സ് എയർലൈനൊപ്പമാണ് ജോലി ചെയ്യുന്നത്.
മാഞ്ചസ്റ്റർ എയർപോർട്ടിൽ നിന്ന് പുറത്ത് കടന്ന ഞാൻ അൽപ്പസമയം ശൂന്യതയിൽ ആയിരുന്നു… തമോഗർത്തത്തിൽ അകപ്പെട്ട പോലെ ….
ആ കഥ അടുത്ത ആഴ്ച …
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി
റജി നന്തികാട്ട്
യുകെയിലെ പ്രമുഖ പത്രപ്രവർത്തകൻ മണമ്പൂർ സുരേഷ് എഴുതിയ ആദ്യ കൃതി “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” യുടെ പ്രകാശനം ഏപ്രിൽ 29 ന്. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പുസ്‌തകം പ്രകാശനം ചെയ്യുന്നു. തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ വച്ച് ഏപ്രിൽ 29 നു ശനിയാഴ്ച 4.30നു നടക്കുന്ന ചടങ്ങിൽ പ്രൊഫ എം എൻ കാരശ്ശേരി അധ്യക്ഷത വഹിക്കും.
“മണമ്പൂർ സുരേഷിന്റെ ഈ കൃതി ചലച്ചിത്രകുതുകികൾക്കും വിദ്യാർത്ഥികൾക്കും നിരൂപകർക്കു തന്നെയും ആസ്വാദനകരവും പഠനാർഹവുമാവും ” – ഫാബിയൻ ബുക്ക്സ് പ്രസാധകരായുള്ള “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന ഗ്രന്ഥത്തിന്റെ അവതാരികയിൽ അടൂർ ഗോപാലകൃഷ്ണൻ ഇങ്ങനെ എഴുതി.
ദേശീയ അവാർഡ് നേടിയ സംവിധായകൻ എം.പി സുകുമാരൻനായർ, പ്രസിദ്ധ ഛായാഗ്രാഹകനും സംവിധായകനുമായ സണ്ണി ജോസഫ്, പ്ലാനിങ് ബോർഡ് മെമ്പർ ഡോ രവി രാമൻ, തിരക്കഥാകൃത്തും എഴുത്തുകാരനുമായ എസ് ഭാസുരചന്ദ്രൻ, വി ശശികുമാർ, ന്യൂസ് 18 ടീവി പൊളിറ്റിക്കൽ കറസ്‌പോണ്ടന്റ് ആയ കിരൺ ബാബു, ബിജു ഒഡേസ ഫിലിംസ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംസാരിക്കും.
നാട്ടിലുള്ള എല്ലാ സുഹൃത്തുക്കളേയും സ്നേഹത്തോടെ ക്ഷണിക്കുന്നു. നാൽപ്പത്തി ഒന്ന് വർഷമായി ലോകത്തിലെ മേജർ ഫെസ്റ്റിവലുകളിൽ ഒന്നായ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ പ്രസ് ഡെലിഗേറ്റ് ആയി കവർ ചെയ്യുക (1982 മുതൽ 2023 വരെ), ഇതൊരപൂർവ റെക്കോർഡാണ്. ഈ ലോകോത്തര ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്ത എല്ലാ മലയാള ചിത്രങ്ങളെക്കുറിച്ചും എഴുതുക. നേട്ടങ്ങൾ കൈവരിച്ചു മുന്നേറുന്ന മലയാള സിനിമയുടെ ആഘോഷവും കൂടിയാണ് മണമ്പൂർ സുരേഷിൻറെ “റേ മുതൽ ലണ്ടൻ ഫെസ്റ്റിവൽ വരെ” എന്ന ഗ്രന്ഥം. അതോടൊപ്പം ലോക സിനിമയുടെ ആചാര്യന്മാരുടെ ചിത്രങ്ങളെക്കുറിച്ചുള്ള പഠനം , ഇന്റർവ്യു എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
ഈ പുസ്തകത്തെ സംബന്ധിച്ച പഠനങ്ങൾ മണമ്പൂര് , കൊല്ലം, കോഴിക്കോട് എന്നീ സ്ഥലങ്ങളിലും നടക്കും. ഇംഗ്ലണ്ടിലെ പ്രകാശനം ലണ്ടനിൽ വച്ചും നോർത്തേൺ അയർലന്റിലെ പുസ്തക പ്രകാശനം ബെൽഫാസ്റ്റിൽ വച്ചും ജൂലൈ മാസം നടക്കും.
ഏഴ് വയസ്സുകാരി പെൺകുട്ടി കൊല്ലം ബീച്ചിൽ തിരയിൽ പെട്ട് മരണമടഞ്ഞു. യുകെ മലയാളിയായ റീനയുടെയും കൊല്ലം നടുവിലക്കര പുല്ലിച്ചിറ ഹെവൻസ് വില്ലയിൽ പരേതനായ ജിസന്റെയും മകൾ ജോഷ്ന ജിസൻ (7) ആണ് മരണമടഞ്ഞത്.
ഇന്നലെ വൈകിട്ടു 3.30നു കൊല്ലം ബീച്ചിനും പോർട്ടിനും ഇടയിലുള്ള സ്ഥലത്ത് ആണ് അപകടം. ജോഷ്നയും സഹോദരൻ ജോയലും പുല്ലിച്ചിറ സ്വദേശിയായ പ്രശാന്തിന്റെയും ഇദ്ദേഹത്തിന്റെ 2 മക്കളുടെയും കൂടെ ബീച്ചിൽ എത്തിയതാണ്. കുട്ടികളെ ബീച്ചിനു സമീപം ഇറക്കിയ ശേഷം പ്രശാന്ത് വാഹനം പാർക്ക് ചെയ്യുന്നതിനായി പോയി. ഇതിനിടെ തീരത്തേക്ക് ഇറങ്ങിയ കുട്ടികൾ ശക്തമായ തിരയിൽ അകപ്പെടുകയായിരുന്നു.
4 പേരും തിരയിൽപെട്ടെങ്കിലും 3 പേരും തിരികെ അടിച്ച തിരയിൽ രക്ഷപ്പെട്ടു. എന്നാൽ, ജോഷ്ന ശക്തമായ ഒഴുക്കിൽപെട്ടു. കുട്ടികളുടെ ബഹളം കേട്ടു സമീപവാസികളും ലൈഫ് ഗാർഡുകളും ചേർന്നു നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്.
ജോഷ്‌നയുടെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചതോടെ കുടുംബത്തിന്റെ ഭാരം റീനയിൽ വന്നു ചേർന്നു. അങ്ങനെയാണ് മക്കളെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയും അടുത്ത് ഏൽപ്പിച്ചിട്ട് റീന സ്‌കോ’ട്ലാന്റിലേക്ക് പോയത്. ഇസ്രായലിൽ നിന്നും തിരിച്ചെത്തിയ പ്രശാന്ത് ഔട്ടിംഗിനായാണ് സ്വന്തം മക്കൾക്ക് ഒപ്പം റീനയുടെ മക്കളെയും കൂട്ടിയത്.
സ്‌ക്വാട്‌ലാന്റിൽ ജോലി ചെയ്യുന്ന റീനയ്ക്ക് പൊന്നു മോളുടെ വേർപാട് വിശ്വസിക്കാനായില്ല. പ്രശാന്തിന്റെ ഭാര്യയും സ്‌ക്വാട്‌ലാന്റിൽ ഉണ്ട്. അവർ വഴി കാര്യങ്ങൾ അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ തിരിക്കുകയായിരുന്നു. ഇന്നു നാട്ടിലെത്തും. ജോഷ്ന മയ്യനാട് കെപിഎം സ്‌കൂൾ വിദ്യാർത്ഥിയാണ്. പള്ളിത്തോട്ടം പൊലീസ് കേസെടുത്തു.
ജോഷ്ന ജിസന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
പ്ലൈമൗത്: യുകെ മലയാളികളെ ഞെട്ടിച്ചു നടന്ന രണ്ട് മരണങ്ങൾ ആണ് ഇന്നലെ നടന്നതെങ്കിൽ ഇന്ന് ആരുടേയും ഹൃദയം പിളർക്കുന്ന ഒരു മരണവാർത്തയാണ് മലയാളം യുകെ നിങ്ങളുമായി പങ്കുവെക്കുന്നത്. പ്ലൈമൗത്തിൽ കുടുംബസമേതം താമസിച്ചിരുന്ന ഷൈജു സ്കറിയാ ജെയിംസ് (37) ആണ് ഇന്ന് ഉച്ചതിരിഞ്ഞു മരണമടഞ്ഞിരിക്കുന്നത്. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് അറിവാകുന്ന പ്രാഥമിക വിവരം.
ഭാര്യയായ നിത്യ മൂന്ന് ദിവസം മുൻപാണ് സിസേറിയനിലൂടെ ഒരു പെൺകുഞ്ഞിന് ജന്മം കൊടുത്തത്. ആശുപത്രിൽ തന്നെ കഴിയുന്ന നിത്യയെയും കുഞ്ഞിനേയും കണ്ടതിന് ശേഷമാണ് ഷൈജു ഭക്ഷണം കഴിക്കുവാനായി ആശുപത്രി ക്യാന്റീനിലേക്ക് പോയത്. എന്നാൽ തിരിച്ചെത്താൻ എടുക്കുന്ന സമയം കൂടുകയും ചെയ്തപ്പോൾ ഷൈജുവിന്റെ ഫോണിലേക്ക് നിത്യ വിളിച്ചു എങ്കിലും ആരും ഫോൺ അറ്റൻഡ് ചെയ്‌തില്ല. റിസപ്ഷനിൽ പഠിക്കുന്ന മൂത്ത കുട്ടിയെ സ്കൂളിൽ നിന്നും എടുക്കേണ്ട സമയവും അടുക്കുന്നു.
പന്തികേട് തോന്നിയ നിത്യ പെട്ടെന്ന് തന്നെ ആശുപത്രി സെക്യൂരിറ്റിയെ വിവരം അറിയിക്കുകയായിരുന്നു. സെക്യൂരിറ്റിയുടെ തിരച്ചിൽ എത്തിനിന്നത് ക്യാന്റീനിൽ ഉള്ള ടോയ്‌ലെറ്റിൽ ആയിരുന്നു. ടോയ്‌ലെറ്റിൽ വീണു കിടക്കുന്ന ഷൈജുവിനെ ഉടനടി ആംബുലൻസ് ക്രൂ എത്തി ആശുപത്രിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു എന്നാണ് പുറത്തുവരുന്ന സ്ഥിരീകരിക്കാത്ത വിവരം.
രണ്ടു വർഷം മുൻപാണ് ഷൈജുവും കുടുംബവും യുകെയിൽ എത്തുന്നത്. നാട്ടിൽ കറുകച്ചാൽ ആണ് പരേതന്റെ സ്വദേശം. ഭാര്യ നിത്യ ഷൈജു, രണ്ട് മക്കൾ- ആരവ് ഷൈജു (4), അന്നാ മേരി ഷൈജു (മൂന്ന് ദിവസം).
മൃതദേഹം ആശുപത്രി മോർച്ചറിയിൽ ആണ് ഇപ്പോൾ ഉള്ളത്. കൂടുതൽ വിവരങ്ങൾ പിന്നീട്.
ഷൈജു സ്കറിയാ ജെയിംസിന്റെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതന് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
വെസ്റ്റ് സസ്സെക്സ്/ ചിചെസ്റ്റർ : ചിചെസ്റ്ററിൽ മലയാളി നഴ്സിന്റെ മരണം. ചിചെസ്റ്ററിലേ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റർ NHS ആശുപത്രിയിലെ ബാൻഡ് ഏഴ് നഴ്‌സാണ് ജോലി ചെയ്തിരുന്ന റെജി ജോണിയാണ് (49) അല്പം മുൻപ് മരണമടഞ്ഞിരിക്കുന്നത്. യുകെയിൽ എത്തുന്നതിന് മുൻപ് എറണാകുളം മെഡിക്കൽ ട്രസ്റ് ആശുപത്രിലെ നഴ്‌സായിരുന്നു പരേതയായ രജി ജോണി. ക്യാൻസർ ആണ് മരണകാരണം. ഭർത്താവ് ജോണി. ഒരു പെൺകുട്ടി (അമ്മു ജോണി ) മാത്രമാണ് ഈ ദമ്പതികൾക്കുള്ളത്.
കഴിഞ്ഞ വർഷം 2022 മെയ് മാസത്തിലാണ് സാധാരണപോലെ ആശുപത്രിയിൽ ജോലി ചെയ്യവേ റെജിക്ക് ഒരു ചെസ്റ് വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ വൈദ്യസഹായം ലഭിക്കുകയും ചെയ്‌തിരുന്നു. കോവിഡിന് ശേഷം ഉണ്ടായ ഈ വേദന കോവിഡിന്റെ പരിണിതഫലമാണ് എന്നാണ് തുടക്കത്തിൽ കരുതിയത്. എന്നാൽ തുടന്ന് നടന്ന പരിശോധനകളിൽ ക്യാൻസർ ആണ് എന്നുള്ള വസ്തുത മനസ്സിലാക്കുന്നത്.
പിന്നീട് തുടർ ചികിത്സകൾ നടത്തിവരവേ രോഗം തിരിച്ചറിഞ്ഞു ഒരു വർഷം പോലും പൂർത്തിയാകുന്നതിനു മുൻപേ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. രോഗ വിവരം തന്നെ സഹപ്രവർത്തകരെ ഞെട്ടിച്ചപ്പോൾ ചിചെസ്റ്ററിലെ മലയാളികളെ ഒന്നടങ്കം വേദനയിൽ ആഴ്ത്തിയാണ് ഇപ്പോൾ റെജിയുടെ നിത്യതയിലേക്കുള്ള യാത്ര.
റെജിയുടെ ശവസംസ്‌കാര ചടങ്ങുകൾ തൊടുപുഴക്കടുത്തു മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ വച്ച് നടത്തപ്പെടും. യുകെയിലെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിനുസരിച് നാട്ടിലെ തിയതി പിന്നീട് അറിയിക്കുന്നതാണ്. മരണത്തിന് മുൻപേ റെജിയുടെ തീരുമാനമാണ് സ്വന്തം മാതാപിതാക്കളെ അടക്കിയിരിക്കുന്ന സ്ഥലത്തുതന്നെ തന്നെയും സംസ്ക്കരിക്കണമെന്നുള്ളത്. പരേതയായ റെജിയുടെ മൂത്ത സഹോദരനാണ് ഈ വിവരം മലയാളം യുകെയുമായി വേദനയോടെ പങ്കുവെച്ചത്.
മറിക പാറത്തട്ടേൽ കുടുംബാംഗമാണ് പരേത. സഹോദരങ്ങൾ. പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ, ജിജി ജോൺ. ഏറ്റവും ഇളയവളായ ജിജി ജോണിയും പരേതയായ റെജിയും ഇരട്ടകുട്ടികളാണ്.
റെജിയുടെ അകാല നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെ അറിയിക്കുന്നതിനൊപ്പം പരേതക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യുന്നു.
റെജിയുടെ സഹപാഠിയുടെ ഹൃദയസ്പർശിയായ കുറിപ്പുകൂടി വായിക്കാം..
റെജീ ,നീയും കാണാമറയത്ത് പോയി മറഞ്ഞല്ലോ ? നമ്മൾ 50 പേരിൽ ഓരോരുത്തരായി യാത്ര ആവുകയാണ് എത്ര ശ്രമിച്ചിട്ടും ഒന്നും മറക്കാൻ കഴിയുന്നില്ലെടാ .2022 June 24 ന് രണ്ടാഴ്ചത്തേക്ക് നാട്ടിൽ വരുമ്പോൾ എല്ലാവരെയും കാണണം എന്ന് പറഞ്ഞ് May 10th ന് ticket എടുത്തപ്പോൾ തന്നെ എൻ്റെ Leave ok ആക്കണമെന്ന് വിളിച്ച് പറഞ്ഞ നീ ,പിന്നീടുള്ള സംസാരങ്ങൾ എല്ലാം നമ്മളുടെ കണ്ടുമുട്ടലുകളെ കുറിച്ചായിരുന്നു ,പക്ഷേ ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതിനെ തുടർന്ന് നീ നടത്തിയ പരിശോധനയിൽ May 26 ന് ആണ് CA Liver Secondary ആണെന്ന സത്യാവസ്ഥ മനസ്സിലായത് ,ആദ്യത്തെ കുറെ ദിവസം മനസ്സ് വേദനിച്ചെങ്കിലും നീ അതിൽ നിന്നെല്ലാം കരകയറി ,വീണ്ടും നമ്മുടെ സംസാരങ്ങൾ പഴയത് പോലെ ആയി ,നാട്ടിൽ വരണം എല്ലാവരെയും കണ്ട് പോരണം എന്ന് February വരെ നീ ആഗ്രഹിച്ചിരുന്നു ,പക്ഷേ March ആയപ്പോഴേക്കും നിൻ്റെ ആരോഗ്യനില മോശമായി തുടങ്ങി ,എന്നിരുന്നാലും നിന്നെ സ്നേഹിക്കുന്ന ഞങ്ങൾ എല്ലാവരും നിനക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരുന്നു ,ദൈവം നല്ല മനുഷ്യരെ അധികകാലം ഭൂമിയിൽ നിർത്തില്ല ,അവരെ നേരത്തേ ദൈവസന്നിധിയിലേക്ക് വിളിക്കും ആകൂട്ടത്തിൽ നിന്നെയും വിളിച്ചു. മിനിമം ഒന്നര മണിക്കൂർ ആയിരുന്നു നമ്മുടെ ഫോൺ സംഭാഷണം ,എടീ എന്നാട്ടടീ വിശേഷം എന്ന നിൻ്റെ ചോദ്യം ഇനി എങ്ങനെ ഞാൻ കേൾക്കും .വീണ്ടും കണ്ട് മുട്ടും വരെ പ്രിയകൂട്ടുകാരി നിനക്കും വിട 🙏🙏😪😪 അമ്മുവിനും ജോണിക്കും സങ്കടകരമായ ഈ അവസ്ഥ തരണം ചെയ്യാൻ ജഗദീശരൻ ശക്തി നല്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു
ലണ്ടനില്‍ കൊല്ലപ്പെട്ട യുകെ മലയാളി ജെറാള്‍ഡ് നെറ്റോയുടെ സംസ്‌കാരം ഏപ്രിൽ 19 നു നടക്കും. സൗത്തുൾ ഹോര്‍ടസ് സെമിട്രിയില്‍ ഉച്ചയ്ക്ക് ഒരുമണിക്കാണു സംസ്‌കാരം. രാവിലെ 8.30 മുതല്‍ 10.30 വരെ സൗത്തുൾ ബീച്ച്‌ക്രോഫ്റ്റ് ഏവിലുള്ള വീട്ടില്‍ ശുശ്രൂഷകൾ നടക്കും. 11 മണിക്കു സെന്റ് ആൻസൽംസ് ചര്‍ച്ചിൽ പൊതുദർശനത്തിനും ശുശ്രൂഷകൾക്കുമായി മൃതദേഹം എത്തിക്കും. ഒരുമണിക്ക് സംസ്കാരം. രണ്ടുമണി മുതല്‍ ചര്‍ച്ച് ഹാളില്‍ റീഫ്രഷ്‌മെന്റും ഒരുക്കിയിട്ടുണ്ട്.
മാർച്ച് 18 നു സൗത്താളിന് സമീപം ഹാന്‍വെല്ലിൽ ഉക്‌സ്ബ്രിഡ്ജ് റോഡില്‍ വെച്ചാണു ജെറാള്‍ഡ് നെറ്റോ ആക്രമിക്കപ്പെട്ടത്. തദ്ദേശീയരായ യുവാക്കളായിരുന്നു ആക്രമണത്തിനു പിന്നിൽ. റോഡരികില്‍ മര്‍ദനമേറ്റ നിലയിലാണു ജെറാള്‍ഡിനെ കണ്ടെത്തിയത്. പൊലീസ് പട്രോള്‍ സംഘമാണ് ആശുപത്രിയില്‍ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയില്‍ എത്തിയ ജെറാള്‍ഡിനെ ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നെഞ്ചിൽ ആഴത്തില്‍ മുറിവേറ്റിരുന്നു.
സംഭവത്തിൽ പതിനാറു വയസ്സുള്ള രണ്ടുപേരെയും ഒരു ഇരുപതുകാരനെയും മെട്രോപൊളിറ്റന്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിൽ ഒരു പതിനാറുകാരൻ ഇപ്പോഴും റിമാൻഡിലാണ്. കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നതായി മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. തിരുവനന്തപുരം പുത്തന്‍തോപ്പ് സ്വദേശിയാണ് ജെറാൾഡ്. ജെറാള്‍ഡിന്റെ മാതാപിതാക്കൾ ഉൾപ്പടെയുള്ള കുടുംബം വർഷങ്ങളായി ലണ്ടനിലാണ്. ഭാര്യ: ലിജിൻ ജെറാൾഡ് നെറ്റോ(ലത). മക്കൾ: ജെനിഫർ ജെറാൾഡ് നെറ്റോ, സ്റ്റെഫാൻ ജെറാൾഡ് നെറ്റോ. മാതാവ് മേരി നെറ്റോ
ക്രോയിഡോൺ :. ഏപ്രിൽ 15 ന് സെന്റ് ജൂഡ്സ് ചർച്ച് ഓഡിറ്റോറിയത്തിൽ ഒഐസിസി യുകെ , സറേയുടെ നേതൃത്വത്തിൽ നടന്ന , ഇഫ്താർ സംഗമത്തിൽ , നോമ്പ് വിശ്വാസിയും ദൈവവും തമ്മിലുള്ള നേരിട്ടുള്ള ഇടപാടാണെന്നും ‘ഭക്ഷണം ഉണ്ടായിട്ടും അത് ഉപേക്ഷിക്കുന്ന മനുഷ്യന്‍ വിശപ്പിന്റെ ഉള്‍വിളി ദൈവത്തിനായി സമര്‍പ്പിക്കുന്നുമെന്നും, റംസാന്‍ മാസത്തില്‍ വിശപ്പിന്റെ രുചി അറിയുന്ന വിശ്വാസി സമൂഹത്തില്‍ ദാരിദ്ര്യം കൊണ്ട് പട്ടിണി കിടക്കുന്നവരെയും അല്‍പ ഭക്ഷണം കഴിക്കുന്നവരെയും ഓര്‍ക്കണം എന്ന വലിയ സന്ദേശം നൽകിയ പ്രൗഡഗംഭീരമായ, ഹൃദയത്തിൽ നിന്നുയർന്ന സ്നേഹ വിരുന്നായിരുന്നു .
സംഘാടകർ പ്രതീക്ഷിച്ചതുപോലെ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ ജനങ്ങൾക്ക് , സമുന്നതരായ വിവിധ മത നേതാക്കന്മാരുടെ സൗഹാർദ്ദ സന്ദേശങ്ങൾ , സ്നേഹത്തിന്റെയും , സഹകരണത്തിന്റെയും പുതിയ മാർഗ്ഗ രേഖ നൽകുന്ന ഒന്നായിമാറി .. മത , സാമൂഹിക , സാംസ്‌കാരിക നേതാക്കന്മാർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ സമൂഹത്തിന് മാതൃകയാവുന്ന തലത്തിൽ സ്നേഹ സമ്പുഷ്ടമായിരുന്നു , സംഗമത്തിന്റെ മുഖ്യ പ്രഭാഷകന്മാരാഎത്തിയ ജനാബ് മുഹമ്മദ് മുനീബ് നൂറാനിയും , ഫാ. ടോമി അടാറ്റും , ശ്രീ വി മംഗളനും , ഇത്രയധികം ജനപങ്കാളിത്തമുള്ള പരുപാടി സംഘടിപ്പിച്ചതിൽ ,സംഘാടകരെ മുക്തകണ്ഠം പ്രശംസിച്ചു !!, പ്രസ്തുത സമ്മേളനത്തിൽ ഒഐസിസി യുകെ , സറേ പ്രസിഡന്റ് ശ്രീ വിൽസൺ ജോർജ് തന്റെ അധ്യക്ഷ്യ പ്രസംഗത്തിൽ വ്രതമനുഷ്ഠിക്കുകയെന്നാല്‍ ആത്മാര്‍ഥതയോടെ നമ്മുടെ പോരായ്മകളും പരാജയങ്ങളും വൈരുധ്യങ്ങളും നിരീക്ഷിക്കുക എന്നാണര്‍ഥം മെന്നും ഒളിച്ചുവയ്ക്കാനോ നുണപറയാനോ ഉള്ള ശ്രമമല്ലന്നും ഓർമ്മിപ്പിച്ചു , തുടന്ന് ഒഐസിസി യുകെ , സറേ എക്സിക്യൂട്ടീവ് അംഗവും , 2023 ഇഫ്താർ സംഗമത്തിന്റെ ഇൻചാർജ്മായ ശ്രീ അഷ്‌റഫ് അബ്‌ദുല്ല എത്തിച്ചേർന്ന വിശിഷ്ട അഥിതികൾക്കും ഒത്തുകൂടിയ ജനങ്ങൾക്കും സ്വാഗതമരുളി , വിശ്വാസത്തിന്റെയും ആത്മീയതയുടെയും അവബോധത്തിന്റെയും ദാനത്തിന്റെയും ഐക്യത്തിന്റെയും നീതിയുടെയും മാന്യതയുടെയും ഏകത്വത്തിന്റെയും പാഠശാലയാണ് വ്രതാനുഷ്ഠാനമാസമെന്ന് ജനാബ് മുഹമ്മദ് മുനീബ് നൂറാനി തന്റെ പ്രഭാഷണത്തിൽ ഓർമ്മിപ്പിച്ചു .
ഓരോ മനുഷ്യനും ദൈവികത വ്രതത്തിലൂടെ തേടുകയാണെന്നും . നമുക്കപ്പുറത്തേക്ക് നോക്കാന്‍ ഓരോരുത്തരോടും, അതാവശ്യപ്പെടുന്നു എന്നും ബൈബിളിലെ നല്ല അയൽക്കാരന്റെ ഉപമ അവതരിപ്പിച്ചു ഫാ . ടോമി അടാട്ട് പ്രസ്ഥാപിച്ചു , തുടന്ന് മുഖ്യ പ്രഭാഷകനായെത്തിയ ശ്രീ വി മംഗളൻ , നമ്മൾക്ക് ധ്യാനിക്കാനും ചിന്തിക്കാനും സ്‌നേഹത്തോടെ ആരോടും ഇടപെടാനും നമുക്ക് സമയമുണ്ടാവണമെന്ന് ഉദ്ബോധിപ്പിച്ചു.
സമ്മേളനത്തിൽ ആശംസകൾ അറിയിച്ച ഒഐസിസി യുകെ, നാഷണൽ പ്രസിഡന്റ് ശ്രീ കെ കെ മോഹൻദാസ് , ഒട്ടനവധി ജനസമ്പർക്ക പരിപാടികൾക്ക് നേതൃത്വം കൊടുക്കുന്ന ഒ.ഐ.സി.സിക്ക് മത സൗഹാർദത്തിനായി ഒരുപാട് കാര്യങ്ങൾ മുന്നിൽ നിന്ന് ചെയ്യുവാൻ സാധിക്കും എന്നതിന് ഉത്തമ ഉദാഹരണമാണ് സമ്മേളത്തിൽ ഒത്തുകൂടിയ ഇത്രയും ആളുകൾ എന്ന് ചൂണ്ടിക്കാട്ടി ,നമ്മൾ വിദേശ മലയാളികൾ , കരുതലിന്റെയും , സ്നേഹത്തിന്റെയും മാതൃകയാകേണ്ടത് ഇന്നത്തെ സാഹചര്യത്തിൽ അത്യാവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു , തുടർന്ന് ഒഐസിസി യുകെ, സറേ റീജൺ വൈസ് പ്രസിഡന്റും ,ഒഐസിസി, സറേ ഇഫ്താർ സംഗമം 2023 ന്റെ കൺവീനറും ആയ ശ്രീ അനൂപ് ശശി നമ്മുടെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും ശ്രദ്ധയില്ലായ്മയെയും ജീവിതത്തെത്തന്നെയും വിമര്‍ശനാത്മകമായി വിലയിരുത്താനുള്ള മാസമാണിതെന്നും ധ്യാനിക്കാനും ചിന്തിക്കാനും സ്‌നേഹത്തോടെ ആരോടും ഇടപെടാനും നമുക്ക് സമയമുണ്ടാവണമെന്നും അതിനായി നാം ഓരോരുത്തരും മുന്നിട്ടിറങ്ങണം എന്നും ഇത്രയും ഭംഗിയായി ഇഫ്താർ സംഗമം നടത്താൻ സഹായിച്ച ഓരോ നല്ല മനസുകൾക്കും ഹൃദയത്തിന്റ ഭാഷയിൽ നന്ദിയർപ്പിച്ചു , തുടന്ന് നടന്ന തുടന്ന് നോമ്പ് മുറിക്കലും പ്രൗഡ ഗംഭീരമായ ഇഫ്‌താർ വിരുന്നും കരുതലും സ്നേഹവും , സഹവർത്തിത്വവും വിളിച്ചോതുന്നതായിരുന്നു .. ഇത്രയും ഗംഭീരമായ ഇഫ്താർ പാർട്ടിക്ക് നേതൃത്വം വഹിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്ന് ഒഐസിസി യു.കെ. സറേ ജനറൽ സെക്കട്ടറി ശ്രീ സാബു ജോർജ്ജ് അറിയിച്ചു .
ഒഐസിസി നാഷണൽ കമ്മറ്റി വൈസ് പ്രസിഡണ്ടുമാരായ ശ്രീ സുജു ഡാനിയേൽ , ശ്രീ അൽസാർ അലി ,നഷനൽ കമ്മറ്റി ജനറൽ സെകട്ടറിമാരായ ശ്രീ അപ്പാ ഗഫുർ , ഷാജി ആനന്ദൻ , ഒഐസിസി നാഷണൽ കമ്മറ്റി ട്രഷറർ ശ്രീ ജവഹർ ലാൽ , നാഷണൽ കമ്മറ്റി അംഗമായ ശ്രീ സാജു മണകുഴി ,ഒഐസിസി എലിഫൻറ് ആൻഡ് കാസിൽ കമ്മിറ്റി പ്രസിഡന്റ്ശ്രീ യഹിയ അന്നശേരി , ഒഐസിസി യുകെ, സറേ എക്സിക്യൂട്ടീവ് അംഗമായ ശ്രീ ജോർജ് ജോസഫ് , എന്നിവരും ഇഫ്താർ സംഗമത്തിന് നേതൃത്വം വഹിച്ചു, ഇഫ്താർ സംഗമത്തിൽ തിങ്ങിക്കൂടിയ ജങ്ങൾക്ക് , നല്ല സന്ദേശങ്ങളുടെയും , ഭക്തി സാന്ദ്രമായ , രുചിയോടുള്ള നോമ്പ് തുറക്കലും ഒത്തുചേർന്ന .. ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി.
വെസ്റ്റ് ലണ്ടൻ സൗത്ത്ഹാൾ ചർച്ച് ഓഫ് ഗോഡ് സഭാഗം ബ്രദർ ജെയിംസ് എബ്രഹാം (ജോസ് ആലുമ്മൂട്ടിൽ, 56 വയസ്സ്) ഏപ്രിൽ 16 ഞാറാഴ്ച്ച ലണ്ടനിൽ അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു.പതിനഞ്ചു വർഷം മുൻപാണ് യുകെയിൽ എത്തിയത്.
ഭാര്യ : സിസ്റ്റർ അജി ജെയിംസ്. മകൾ : ഐയ്റിൻ ജെയിംസ്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, മലയാളം യുകെ ന്യൂസിന്റ് അനുശോചനം അറിയിക്കുന്നു.