ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ (യു കെ) കേരള ചാപ്റ്റർ സംഘടുപ്പിക്കുന്ന ‘യുവ 2023’ യുവജന സംഗമത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ആലത്തൂർ എം പി യും യുവ രാഷ്ട്രീയ കലാസാഹിത്യ വ്യക്തിത്വവുമായ രമ്യ ഹരിദാസിനെ സ്വീകരിക്കാൻ ക്രോയ്ഡൺ ഒരുങ്ങികഴിഞ്ഞു. ജൂൺ 24 ന് ക്രോഡനിൽ വെച്ച് നടക്കുന്ന ‘യുവ 2023’ ന്റെ ഒരുക്കങ്ങൾ എല്ലാം തന്നെ പൂർത്തിയായതായി IOC ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന ചടങ്ങ് 7 മണിയോടെ അവസാനിക്കും.

യുകെയിലെ നാനാ സ്ഥലങ്ങളിൽ നിന്നുള്ള യുവജനങ്ങൾ പങ്കെടുക്കുന്ന ‘യുവ 2023’, IOC UK കേരള ചാപ്റ്റർ യൂത്ത് വിംഗിന്റെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടന വേദി കൂടിയാകും.

എംപിമാർ, മേയർമാർ, കൗൺസിലർമാർ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ തുടങ്ങിയവരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ ‘യുവ 2023’ ചടങ്ങിൽ വെച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച യുവജനങ്ങളെ ആദരിക്കും. സദസ്സിനെ ആവേശം കൊള്ളിക്കുന്ന വൈവിധ്യങ്ങളാർന്ന കലാപരിപാടികളും സംഘാടകർ ‘യുവ 2023’ ൽ ഒരുക്കിയിട്ടുണ്ട്.

‘യുവ 2023’ സംഗമത്തിന്റെ സുഗമമായ നടത്തിപ്പിന് ശ്രീ. തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിൽ എഫ്രേം സാം, ലിലിയ പോൾ, ജിതിൻ വി തോമസ്, അളക ആർ തമ്പി എന്നിവർ അംഗങ്ങളായ ഒരു കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചതായും IOC UK കേരള ചാപ്റ്റർ ഭാരവാഹികൾ അറിയിച്ചു.