UK

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഒക്ടോബർ 7 – ന് ഹമാസ് അനുകൂലികൾ ഇസ്രയേലിൽ നുഴഞ്ഞു കയറിയത് ഇസ്രയേലിലും ഗാസയിലും മാത്രമല്ല പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ അനുരണനങ്ങൾ ലോകമെങ്ങും പ്രതിഫലിച്ചു. സംഘർഷത്തിന്റെ ആരംഭത്തിൽ ഹമാസ് തീവ്രവാദികൾ തെക്കൻ ഇസ്രയേലിൽ നുഴഞ്ഞുകയറി 1200 പേരെ കൊല്ലുകയും 253 പേരെ വധിക്കുകയും ചെയ്തതിനെ തുടർന്ന് ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ ആയിരക്കണക്കിന് പാലസ്തീൻകാർക്കാണ് ജീവൻ നഷ്ടമായത്.

ഇസ്രയേൽ ഗാസ സംഘർഷത്തിന്റെ തുടർച്ചയായി യുകെയിലും ഒട്ടേറെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന്റെ വാർത്തകൾ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. ഹമാസ് ആക്രമണത്തിന് ശേഷം യുകെയിൽ മുസ്ലിം വിരുദ്ധ കേസുകൾ വളരെയധികം വർദ്ധിക്കുന്നതായി ടെൽ മാമ എന്ന ചാരിറ്റി കണ്ടെത്തി . കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഇസ്ലാമോഫോബിക്ക് സംഭവങ്ങൾ കൂടിയതായാണ് കണ്ടെത്തലിൽ പ്രധാനമായും ഉള്ളത്. ഹമാസിൻ്റെ ആക്രമണത്തിന് ശേഷം 4 മാസത്തിനുള്ളിൽ യുകെയിലെ മുസ്ലിം വിരുദ്ധ വിദ്വേഷം മൂന്നിരട്ടി വർധിച്ചതായാണ് ചാരിറ്റിയുടെ കണ്ടെത്തൽ.

ഒക്ടോബർ 7- നും ഫെബ്രുവരി 7- നും ഇടയിൽ 2 ,010 ഇസ്ലാമോഫോബിക് സംഭവങ്ങൾ ഉണ്ടായതായാണ് രേഖപ്പെടുത്തിയിരിക്കുന്നത് . എന്നാൽ മുൻവർഷം ഇതേ കാലയളവിൽ 600 സംഭവങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. അതായത് ഈ വർഷം ഹമാസ് ഇസ്രയേൽ സംഘർഷത്തിനുശേഷം മുസ്ലീങ്ങൾക്കെതിരെ നടന്ന സംഭവങ്ങളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2011- ടെൽ മാമ എന്ന ചാരിറ്റി ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. മുസ്ലീം വിരുദ്ധ വിദ്വേഷ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്നതിനുള്ള മുൻനിര ഏജൻസിയായാണ് ടെൽ മാമ അറിയപ്പെടുന്നത്.

ഇതേസമയം യുകെയിൽ യഹൂദ വിരുദ്ധ സംഭവങ്ങൾ അടിക്കടിയുണ്ടാകുന്നതായി ഇത്തരം സംഭവങ്ങളെ നിരീക്ഷിക്കുന്ന കമ്മ്യൂണിറ്റി സെക്യൂരിറ്റി ട്രസ്റ്റ് (സി എസ് ടി) അഭിപ്രായപ്പെട്ടു. അവരുടെ കണക്കുകളിൽ 2023 -ൽ ഈ സമുദായത്തിലെ അംഗങ്ങൾക്കെതിരെ 4103 ആക്രമണങ്ങൾ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയിൽ മൂന്നിൽ രണ്ട് ഭാഗവും ഒക്ടോബർ 7 – നോ അതിനുശേഷമോ സംഭവിച്ചതാണ്. 2022 – ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ മതവിഭാഗത്തിനെതിരെയുള്ള കേസുകളുടെ എണ്ണത്തിൽ 6 ഇരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.

സ്റ്റീവനേജ്: കലാസ്വാദകർ ആവേശപൂർവ്വം കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്ത-സംഗീത-ദൃശ്യ കലാമാമാങ്കത്തിന് നാളെ, ഫെബ്രുവരി 24 ന് ശനിയാഴ്ച സ്റ്റീവനേജിനടുത്ത വെൽവിൻ സിവിക്ക് സെന്ററിൽ അരങ്ങേറും. കലാപരിപാടികളുടെ ആധിക്യവും, ഹാളിന്റെ സമയപരിമിതിയും നിമിത്തം ഏഴാമത് സെവൻ ബീറ്റ്‌സ് സംഗീതോത്സവം നാളെ കൃത്യം ഉച്ചക്ക് ഒന്നരക്ക് തുടങ്ങുമെന്നും  ഇതൊരറിയിപ്പായി കണക്കാക്കണമെന്നും കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ അറിയിച്ചു. താമസിച്ചെത്തുന്നവരുടെ അവസരം നഷ്‌ടപ്പെടാതിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രാത്രി പത്തു മണിവരെ  നിജപ്പെടുത്തിയിരിക്കുന്ന  കലാമാമാങ്കത്തിൽ പ്രവേശനം തികച്ചും സൗജന്യമാണ്.
ജനമനസ്സുകളിൽ ചേക്കേറിയ നിരവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച പത്മശ്രീ  ഓ എൻ വി കുറുപ്പ് മാഷിന് കലാഹൃദയങ്ങളോടു ചേർന്ന് പാവന അനുസ്മരണവും സംഗീതാർച്ചനയും  സംഗീതോത്സവ വേദിയിൽ അർപ്പിക്കും. ഓ എൻ വി ട്രിബൂട്ടുകളുമായി ഡോ.ശിവകുമാർ തയ്യാറാക്കുന്ന ‘സ്വരം’ മാഗസിൻ, യുവഗായകർ ഒരുക്കുന്ന ഓ എൻ വി ‘ഗാനാമൃതം’, ‘ടീം ലണ്ടൻ’ അവതരിപ്പിക്കുന്ന ഓഎൻ വി ‘മെഡ്ലി’, സർഗ്ഗം സ്റ്റീവനേജ് ‘ടീൻസ്’ ഒരുക്കുന്ന ഓ എൻ വി ‘നൃത്തലയം’ എന്നിവ ഓ എൻ വി അനുസ്മരണത്തിന്റെ ഭാഗമാകും. ‘സർഗ്ഗ താളം’ സ്റ്റീവനേജിന്റെ ബാനറിൽ ജോണി കല്ലടാന്തി നേതൃത്വം നൽകുന്ന ശിങ്കാരി മേളം അടക്കം പ്രഗത്ഭരായ കലാകാരുടെ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ൽ പരം സംഗീത-നൃത്ത ഇനങ്ങൾ കൂടി ചേരുമ്പോൾ വർണ്ണാഭമായ കലാ വസന്തം ആവും വെൽവിൻ സിവിക് സെന്ററിൽ ശനിയാഴ്ച പൂവിടുക.
സ്റ്റീവനേജ് മേയർ കൗൺസിലർ മൈല ആർസിനോ, പ്രശസ്ത സാമൂഹ്യ പ്രവർത്തകയും, സംരഭകയുമായ ഷൈനു ക്ലെയർ മാത്യൂസ്, കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും, എഴുത്തുകാരിയുമായ ആൻ പാലി തുടങ്ങിയവർ സംഗീതോത്സവത്തിൽ അതിഥികളായി സന്നിഹിതരാവും. 7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ സ്വാഗതം ആശംസിക്കും. സണ്ണിമോൻ മത്തായി അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന വേദിയിൽ , ഡോ. ശിവകുമാർ ‘സ്വരം’ മാഗസിൻ പ്രകാശനം ചെയ്ത്, ഓ എൻ വി അനുസ്മരണ പ്രഭാഷണവും നടത്തും. അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിക്കും.
യു കെ  മലയാളികളുടെ ചരിത്ര താളുകളിൽ ഇടംപിടിച്ച അതുല്യ വ്യക്തിത്വങ്ങളെ വേദിയിൽ ആദരിക്കുന്നതോടൊപ്പം, പ്രശസ്ത കലാകാരൻ ജിൻസൺ ഇരിട്ടി രചനയും, സംവിധാനവും നിർവ്വഹിക്കുകയും, പ്രശസ്ത പിന്നണി ഗായകൻ ജി വേണുഗോപാൽ ആദ്യമായി സംഗീത സംവിധാനം ചെയ്ത് ഗാനം ആലപിക്കുകയും ചെയ്ത ‘ബിഹൈൻഡ്’ സിനിമയുടെ ഫസ്റ്റ് ടീസർ റിലീസിങ് കർമ്മവും നടക്കും. സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത- നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന  അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരമാവും വേദി സമ്മാനിക്കുക.
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകർഷകമായ സമ്മാനം വാഗ്ദാനം ചെയ്യുന്ന ‘ചാരിറ്റി റാഫിൾ ടിക്കറ്റ് ‘ നറുക്കെടുപ്പും, ജീവകാരുണ്യ ധനശേഖരണത്തിന്റെ  ഭാഗമായി നടത്തുന്നതാണ്. കേരളത്തനിമയിൽ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകൾ ഉച്ചക്ക് ഒരു മണിമുതൽ സിവിക്ക് ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്. സിവിക്ക് സെന്ററിന്റെ സമീപത്തായിത്തന്നെ  നാലോളം ഇടങ്ങളിലായി സൗജന്യ കാർ പാർക്കിങ് സൗകര്യങ്ങളും ഉണ്ട്.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട്, യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം, തിരക്കിട്ട ജീവിതത്തിനിടയിൽ ശാന്തമായിരുന്ന്, ഉള്ളു നിറയെ ആനന്ദിക്കുവാനും,ആസ്വദിക്കുവാനും  സുവർണ്ണാവസരം ഒരുക്കുമ്പോൾ, അതിന്റെ സീസൺ 7 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
സണ്ണിമോൻ മത്തായി :07727993229
ഡോ. ശിവകുമാർ :0747426997
ജോമോൻ മാമ്മൂട്ടിൽ :07930431445
മനോജ് തോമസ് :07846475589
അപ്പച്ചൻ കണ്ണഞ്ചിറ : 07737956977
വേദിയുടെ വിലാസം:
CIVIC CENTRE ,WELWYN , STEVENAGE, AL6 9ER
ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്ര സാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ലണ്ടൻ ശിവരാത്രി നൃത്തോത്സവം ശനിയാഴ്ച 24 ഫെബ്രുവരി 2024 ന് യു. കെ. സമയം വൈകിട്ട് 4.30 ന് ക്രോയിഡണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് വിപുലമായി നടത്തുവാൻ നിശ്ചയിച്ചിരിക്കുന്ന വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു.
യു. കെ. യിലെ പ്രമുഖ കലാകാരന്മാർക്കൊപ്പം യുവപ്രതിഭകളേയും അണിനിരത്തുന്ന ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ലണ്ടൻ ശിവരാത്രി നൃത്തോത്സവത്തിന്, മുൻ വർഷങ്ങളിലേതുപോലെ തന്നെ, ഈ വർഷവും നേതൃത്വം നൽകുന്നത് യു. കെ. യിലെ അനുഗ്രഹീത കലാകാരിയായ ആശ ഉണ്ണിത്താൻ ആണ്.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ കുരുന്നുകളുടെ നൃത്തച്ചുവടുകളോടെ ആരംഭിക്കുന്ന നൃത്തോത്സവത്തിൽ, യു. കെ. യിലെ പ്രമുഖ കലാകാരന്മാരോടൊപ്പം വളർന്നു വരുന്ന യുവതലമുറയിലെ നർത്തകരും പങ്കെടുക്കും. യുവതലമുറയിലെ നർത്തകർക്ക് പ്രോത്സാഹനം നല്കുന്നതിനും, നമ്മുടെ ക്ഷേത്രകലകളെ ഇംഗ്ലണ്ടിന്റെ മണ്ണിൽ വേരുകൾ നല്കി വളർത്തുന്നതിനും വേണ്ടിയാണ് ഓരോ വർഷവും ലണ്ടൻ ശിവരാത്രി നൃത്തോത്സവം നടത്തപ്പെടുന്നത്.
നല്ലവരായ എല്ലാ യു. കെ. മലയാളികളേയും, മറ്റു സഹൃദയരേയും, 11 -മത് ലണ്ടൻ ശിവരാത്രി നൃത്തോത്സവ നൃത്തകലാസന്ധ്യയിലേക്ക് ലണ്ടൻ ഹിന്ദു ഐക്യവേദി പ്രതിനിധികൾ സ്നേഹപൂർവ്വം, ഭഗവത്നാമത്തിൽ സ്വാഗതം ചെയ്യുന്നു.
ഫെബ്രുവരി മാസത്തെ പരിപാടികളുടെ കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി സംഘാടകരുമായി ബന്ധപ്പെടുക –
Asha Unnithan: 07889484066, Vinod Nair: 07782146185, Suresh Babu: ‪07828137478‬, Subhash Sarkara: ‪07519135993‬, Jayakumar: ‪07515918523‬, Geetha Hari: ‪07789776536‬.

ആണ്‍ കുഞ്ഞ് ജനിക്കാന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടേണ്ട രീതി എഴുതി തയാറാക്കി വിവാഹത്തിന്റെ ആദ്യ ദിവസം തന്നെ കൈമാറിയ ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് യുവതി ഹൈക്കോടതിയില്‍ ‘ കൊല്ലം സ്വദേശിനിയായ 39 കാരിയാണ് ഹര്‍ജി നല്‍കിരിക്കുന്നത്.

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം വിലക്കുന്ന നിയമ പ്രകാരം നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹര്‍ജിയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി.

2012 ഏപ്രില്‍ 12 നായിരുന്നു മൂവാറ്റുപുഴ സ്വദേശിയുമായി ഹര്‍ജിക്കാരിയുടെ വിവാഹം. ഇംഗ്ലീഷ് മാസികയില്‍ വന്ന കുറിപ്പ് മലയാളത്തിലാക്കി അന്ന് വൈകിട്ട് ഭര്‍ത്താവും മാതാപിതാക്കളും കൂടി തനിക്ക് നല്‍കി. ഇത് തയാറാക്കിയത് ഭര്‍ത്താവിന്റെ പിതാവാണെന്ന് തെളിയിക്കുന്ന ഫോറന്‍സിക് റിപ്പോര്‍ട്ടും ഹര്‍ജിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.

ഭര്‍ത്താവുമൊന്നിച്ച്‌ ലണ്ടനില്‍ താമസിച്ചു വരുമ്പോള്‍ ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഹര്‍ജിക്കാരി നാട്ടിലേക്ക് മടങ്ങി. 2014 ല്‍ പെണ്‍കുട്ടി ജനിച്ചതോടെ ഭര്‍ത്താവിന്റേയും വീട്ടുകാരുടേയും ഉപദ്രവം വര്‍ധിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ആരോഗ്യം, സേവനം, സൗഹൃദം എന്നീ ആശയങ്ങളെ മുൻനിർത്തി 2023-ൽ ആരംഭിച്ച ഒരു സൗഹൃദ കൂട്ടായ്മയാണ് കേരള സൂപ്പർ കിങ്‌സ് സ്പോർട്സ് ക്ലബ്, മാഞ്ചസ്റ്റർ. ഈ കൂട്ടായ്മയിൽ ഏകദേശം 25 അംഗങ്ങൾ ഒരേ മനസോടും ചിന്താഗതിയോടും കൂടെ പ്രവർത്തിച്ചുവരുന്നു. കേവലം ഒരു സൗഹൃദ കൂട്ടായ്മയിൽ ആരംഭിച്ചു ഇന്ന് മാഞ്ചസ്റ്ററിലേ എല്ലാ മേഖലകളിലും തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞിരിക്കയാണ് കെ.എസ്.കെ.

കെ.എസ്.കെ- യെ സംബന്ധിച്ചു അഭിമാന വർഷം ആയിരുന്നു കടന്നു പോയ 2023. ആദ്യമായി പങ്കെടുത്ത ക്രിക്കറ്റ്‌ ടൂർണമെന്റിൽ തിളക്കമാർന്ന വിജയം കാഴ്ച വെക്കാൻ അവർക്ക് കഴിഞ്ഞു. ശക്തരായ 7 ടീമുകളെ പിന്തള്ളി ലീഗ് മത്സരങ്ങളിൽ മൂന്നാമതായും പിന്നീട് ലീഗ് മത്സരങ്ങളിൽ ഒന്നാമത്തെത്തിയവരെ വെറും കാഴ്ചക്കാർ ആക്കി ആ ട്രോഫി ക്ലബ്ബിൽ എത്തിച്ചപ്പോൾ ആ വിജയത്തിന്റെ മധുരം പത്തിരട്ടിയായീ.

BUT ITS JUST THE BEGINNING……
കേവലം 10 അംഗങ്ങൾ ആയി തുടങ്ങിയ കൂട്ടായ്മ അങ്ങ് വളർന്നു, ഇന്ന് 25 അംഗങ്ങളോട് കൂടിയ ഒരു ശക്തമായ ഗ്രൂപ്പ്‌ ആയീ അതു മാറി. ജനുവരി 27,2024 ൽ ഒരു ഓൾ യുകെ ബാഡ്മിന്റൺ ടൂർണമെന്റ് എന്നൊരു ആശയം ടീം അംഗങ്ങളുടെ ഇടയിൽ നിന്ന് വരുകയും, അതു നടത്താൻ ടീം തീരുമാനിക്കുകയും ചെയ്തു. 30- ൽ പരം ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ഒരു വിജയമാക്കാൻ ടീമിലെ എല്ലാ അംഗങ്ങളും തോളോട് തോൾ ചേർന്ന് പരിശ്രമിച്ചു.

കായികം, സൗഹൃദം എന്നീ മേഖലകളിൽ ഒതുങ്ങി നിൽക്കാതെ സേവന രംഗത്തേക്ക് കൂടി തിരിയാൻ ടീമും ടീം മാനേജ്മെന്റ് കൂടെ ചിന്തിക്കുകയും, അതിനപ്രകാരം മാഞ്ചേസ്റ്ററിലേ മറ്റു സംഘടനകളുമായി ചേർന്ന് പല സേവന പ്രവർത്തനങ്ങളും ചെയ്യാൻ കെ.എസ്.കെ- ക്കു കഴിഞ്ഞു. അതു വഴി പലർക്കും ഒരു കൈത്താങ്ങായി കെ.എസ്.കെ മാറി.

സേവന രംഗത്ത് ഒരു പുത്തൻ ചുവടു വേപ്പിന് ഒരുങ്ങുകയാണ് കെ.എസ്.കെ. “Grateful Giving ” എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി വളരെ പ്രതീക്ഷയോടെ ആണ് കെ.എസ്.കെ നോക്കികാണുന്നത്. ഈ പദ്ധതിയിലൂടെ സമാഹരിക്കുന്ന മുഴുവൻ തുകയും “, Alder Hey Children’s Hospital” നു നൽകാനാണ് ടീം തീരുമാനിച്ചിരിക്കുന്നത്. ഏകദേശം 1000 പൗണ്ട് കണ്ടെത്താൻ ആണ് ടീം ശ്രമിക്കുന്നത്.

https://www.justgiving.com/page/keralasuperkings

[email protected]
Contact.-07712803434

ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ച “തിരുമുഖം കാണുമ്പോൾ” എന്ന നോമ്പ്കാല പീഡാനുഭവം ഗാനമാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത് .

പ്രശസ്ത പിന്നണി ഗായകൻ ശ്രീ മധു ബാലകൃഷ്ണൻ ആലപിച്ച ഈ ഗാനത്തിന്റെ വരികളും ഈണവും ഇതിനോടകം വളരെയേറെ ശ്രദ്ധേയമായിരിക്കുന്നു .

“തൂവെള്ള അപ്പം” എന്ന ഹിറ്റ് ഗാനത്തിനുശേഷം

സാനു സാജൻ അവറാച്ചൻ രചനയും സംഗീതവും നൽകിയ ഗാനമാണ് തിരുമുഖം കാണുമ്പോൾ .

ഈ 50 നോയമ്പ് കാലത്ത് ഇറങ്ങിയിരിക്കുന്ന ഹൃദയസ്പർശിയായ ഈ ഗാനം വളരെ നല്ല അഭിപ്രായത്തോടെ മുന്നേറുകയാണ് .

എൽഡ്രോയ് (ELROY PRODUCTION’S) പ്രൊഡക്ഷൻസിന്റെ ബാനറിൽ മെയ്ഡ് ഫോർ മെമ്മറീസ്.( MADE 4MEMORIES) എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ ഗാനം റിലീസ് ആയിരിക്കുന്നത് .

സംഗീത ലോകത്തെ പ്രഗൽഭരായ ഒട്ടേറെ ആർട്ടിസ്റ്റുകൾ ഈ ഗാനത്തിൽ പിന്നണിയിൽ പ്രവർത്തിച്ചിരിക്കുന്നു നെൽസൺ പീറ്റർ ആണ് ഇതിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത് .

സംഗീത സംവിധായകനായ സാനു സാജൻ അവറാച്ചൻ യുകെയിൽ വിവിധ സ്റ്റേജുകളിൽ ഗായകനായും ആങ്കറിങ് മേഖലയിലും ശ്രദ്ധ നേടി വരുന്ന ഒരു കലാകാരനാണ്.

ജോസഫ് ടി ജോസഫ്

കൈരളി യുകെ സതാംപ്ടൺ ആന്റ് പോർട്ട്സ്മൗത്ത് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സംഗീത നൃത്ത സന്ധ്യ 2024 ആന്റ് സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ പ്രോഗ്രാം ഈ വരുന്ന ഫെബ്രുവരി 24 ന് സതാംപ്ടണിൽ നടത്തപ്പെടുന്നു.

കൈരളി യുകെ നാഷണൽ സെക്രട്ടറി കുര്യൻ ജേക്കബ് ഉത്ഘാടനം നിർവഹിക്കുന്ന യോഗത്തിൽപോർട്ട്സ്മൗത്ത്, സൗത്താംപ്ടൺ എന്നിവിടങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്നു. കഴിഞ്ഞ വർഷം നൂറോളം കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ സർഗ്ഗസന്ധ്യയ്ക്ക് സൗത്താംപ്ടണിലെ സഹൃദയർ നൽകിയ അത്ഭുതപ്പെടുത്തുന്ന സ്നേഹാദരങ്ങളിൽ നിന്നുള്ള ആവേശമുൾ കൊണ്ട് ഞങ്ങൾ ഈ വർഷം അതിലും വിപുലമായൊരു കലാമാമാങ്കത്തിന് തിരശ്ശീല ഉയരുകയാണ്.കലാസ്വാദകർക്ക് സ്വയം മറന്ന് ആഘോഷിക്കാനും ആസ്വദിക്കാനുമായി ഒരുക്കുന്ന ഈ സുവർണ്ണസന്ധ്യയെ അവിസ്മരണീയമാക്കാൻ നിരവധി കലാകാരന്മാർ അതിഗംഭീരങ്ങളായ കലാവിഭവങ്ങളുമായി തയ്യാറായി കഴിഞ്ഞു. മലയാളികളുടെ ഹൃദയമിടിപ്പ് ഏറ്റുന്ന ഗാനങ്ങളും ഗൃഹാതുരത നിറഞ്ഞ നൃത്തനൃത്യങ്ങളും നേരിട്ട് ആസ്വദിക്കാനായി ഏവരെയും വരുന്ന ഫെബ്രുവരി 24 ന് സർഗ്ഗസന്ധ്യയിലേയ്ക്ക് സഹർഷം സ്വാഗതം ചെയ്യുന്നു.

ആഘോഷങ്ങൾക്കൊപ്പം സമൂഹ നന്മയ്ക്കായ്‌ ഏഷ്യൻ വംശജരായ കാൻസർ രോഗികൾക്ക് ചികിത്സയെ സഹായിക്കുന്നതിനുള്ള സ്റ്റെം സെൽ ഡോണർ രജിസ്ട്രേഷൻ നടത്തപ്പെടും.

അതിനോടൊപ്പം നമ്മുടെ യൂണിറ്റിന്റെ സ്നേഹാദരം – ചായയും പലഹാരവും തികച്ചും സൗജന്യമായി . വായിൽ കൊതിയൂറും നാടൻ ഭക്ഷണം മിതമായ വിലയിൽ കൗണ്ടറിൽ ലഭിക്കുന്നതാണ് .

മതിമറന്നു സംഗീതനൃത്തലഹരിയിൽ മുഴുകാൻ,മറന്ന് തുടങ്ങിയൊരു മലയാളഗാനത്തിന്റെ ഈരടി വീണ്ടും ഓർത്തു മൂളാൻ,നാട്ടിലെങ്ങോ കേട്ട് മറന്ന ഉത്സവഘോഷങ്ങളുടെ ആർപ്പ് വിളികൾ ഒരിക്കൽ കൂടി ഒന്നായി ഓർത്തെടുക്കാൻ ഇതാ ഒരു മനോഹര സായാഹ്നം!!!
ഇതൊരു ആഘോഷ നിമിഷമാക്കി ആസ്വദിക്കാൻ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു .

ഉണ്ണികൃഷ്ണൻ ബാലൻ
സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമതു  ദേശീയ ബാഡ്മിന്‍റൺ ടൂർണമെന്‍റില്‍ വാശിയേറിയ റീജിയണല്‍ മത്സരങ്ങള്‍ തുടരുന്നു. ചെംസ്ഫോർഡ് റീജിയണല്‍ മത്സരത്തിന്‍റെ ഉദ്ഘാടനം പ്രശസ്ത സംഗീതജ്ഞനും സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ മകനുമായ നവീൻ മാധവ് നിർവഹിച്ചു. എആർയു സ്പോർട്സ് സെന്‍ററില്‍ നടന്ന മത്സരത്തില്‍ 24 ടീമുകള്‍ പങ്കെടുത്തു. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ തേജ-മനോഭി സഖ്യം വിജയിച്ചു.
ലെവിൻ – ലക്ഷൻ സഖ്യം രണ്ടാം സ്ഥാനം നേടി. വാക്ഓവറിലൂടെ എയ്‌സ്‌ – നബി സഖ്യം മൂന്നാം സ്ഥാനം ഉറപ്പിച്ചു. വിജയികള്‍ കോവെൻട്രിയില്‍ നടക്കുന്ന ഗ്രാൻറ് ഫിനാലെയില്‍ പങ്കെടുക്കും.
ഒന്നാം സ്ഥാനം നേടിയ ടീമിന് 201 പൗണ്ടും ട്രോഫിയും സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 101 പൗണ്ടും ട്രോഫിയും, 51 പൗണ്ടും ട്രോഫിയും നല്‍കി. എത്തനോസ് ,  പാപ്ല മാനേജിങ് ഡിറക്ടർമാരായ  ആയ ബ്രൈറ്റ് വർഗീസും ബിപിൻ പൂവത്താനവും സമ്മാനദാനം നിർവഹിച്ചു.
Vsure Financial Ltd, papla plates and Ethnoz എന്നിവരാണ് സമ്മാനങ്ങള്‍ സ്പോൺസർ ചെയ്തത്. സാം ജോൺ പോൾ, ജിൻസൺ ജേക്കബ്, ദീപു പാറച്ചാലി,  ആൽവിൻ ബിജോയ് , ഡോ. ആസിഫ് തുടങ്ങിയവർ മത്സരങ്ങൾ നിയന്ത്രിച്ചു. ടൂർണമെന്‍റ് കോർഡിനേറ്റർ ജിസിൽ ഹുസൈൻ,  ആന്റണി ജോസഫ്, വിപിൻ രാജ്, അർജുൻ മുരളി എന്നിവർ സംസാരിച്ചു. ഡോ. ജീന തോമസ്, ജോബിച്ചൻ, പിങ്കു, സെബിൻ തുടങ്ങിയവർ സാങ്കേതിക സഹായം  നല്‍കി.
  അടുത്ത മാസം 24നാണ് ഗ്രാൻറ് ഫിനാലെ. യുകെയിലെ ഏറ്റവും വലിയ അമേച്വർ ബാഡ്മിന്‍റൺ ടൂർണമെന്‍റുകളില്‍ ഒന്നാണിത്. മലയാളികള്‍ക്ക് പുറമെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള കായിക താരങ്ങളും പങ്കെടുക്കുന്നുണ്ട്. 18 റീജിയനുകളിലായാണ് മത്സരം.
ഒന്നാം സമ്മാനം 1001 പൗണ്ടും സമീക്ഷയുകെ എവറോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം 501 പൗണ്ടും ട്രോഫിയും, മൂന്നും നാലും സ്ഥാനക്കാർക്ക് യഥാക്രമം 201 പൗണ്ടും ട്രോഫിയും 101 പൗണ്ടും ട്രോഫിയും ലഭിക്കും.

ബ്ലാക്ക്ബേൺ യുണൈറ്റഡ് മലയാളി അസോസിയേഷൻ (UMA) തങ്ങളുടെ രൂപീകരണത്തിന്റെ ഇരുപതാം വാർഷികം ആഘോഷപൂർവ്വം കൊണ്ടാടി. ഫെബ്രുവരി 17 ശനിയാഴ്ച ഹർസ്റ്റ് ഗ്രീൻ എബിസി വാർ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങ് പ്രസിഡന്റ് ബിജോയ് കോരയുടെ നേതൃത്വത്തിൽ സെക്രട്ടറി ഏലിയാമ്മ എബ്രാഹം, ട്രഷറർ സഞ്ജു ജോസഫ്, വൈസ് പ്രസിഡന്റ്‌ ലിനു ജോർജ്, ജോയിന്റ് സെക്രട്ടറി അജിൽ ജോസഫ്, ജോയിന്റ് ട്രഷറർ ജോജിമോൻ ജോസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. തുടർന്ന് ചേർന്ന യോഗത്തിൽ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി പുറത്തിറക്കിയ ‘ഇതളുകൾ’ എന്ന സ്മരണികയുടെ പ്രകാശനം നടത്തി. ചീഫ് എഡിറ്റർ ശ്രീ സന്തോഷ് ജോസഫും അസോസിയേറ്റ് എഡിറ്റർ ശ്രീ ലിജോ ജോർജും പ്രകാശന ചടങ്ങുകർക്ക് നേതൃത്വം നൽകി. മുതിർന്ന അംഗമായ ശ്രീ വർഗീസ് ചൂണ്ടിയാനിൽ പുസ്തക പ്രകാശനം നടത്തി ആദ്യപ്രതി പ്രസിഡന്റ് ശ്രീ ബിജോയ് കോരയ്ക്ക് കൈ മാറി.

തുടർന്നു നടന്ന വർണശബളമായ കലാപരിപാടികളിൽ കുട്ടികളും മുതിർന്നവരും പങ്കെടുത്തു.
ഇരുപത്തഞ്ചോളം ഗായകർ അണിനിരന്ന ചെയിൻ സോങ് സദസ്യരുടെ മുക്തകണ്ഠ പ്രശംസയ്ക്ക് പാത്രമായി.
‘ നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തെ ആസ്പദമാക്കി പത്ത് ഇൻഡ്യൻ സംസ്‌ഥാനങ്ങളെ പ്രതിനിധീകരിച്ച് മുപ്പത്തഞ്ചോളം അംഗങൾ ചേർന്ന് ഒരു ഫാഷൻ തീം ഷോ നടത്തപെടുകയുണ്ടായി.

തുടർന്ന് നടന്ന AGM ൽ അടുത്ത വർഷത്തേക്കുള്ള UMA യുടെ സുഗമമായ നടത്തിപ്പിന് പുതിയ അമരക്കാരെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പുതിയ ഭാരവാഹികൾ ഷിജോ ചാക്കോ (പ്രസിഡന്റ്‌ ), ലിജി ബിജോയ്‌ (സെക്രട്ടറി), ആനു ശിവറാം (ട്രഷറർ), ശ്രീജ അനിൽ (വൈസ് പ്രസിഡന്റ്‌ ), വർഗീസ് ചൂണ്ടയാനിൽ (ജോയിന്റ് സെക്രട്ടറി) റെജി ചാക്കോ (ജോയിന്റ് ട്രെഷറർ).

ലണ്ടൻ: ലണ്ടനിൽ അർപ്പിക്കുന്ന പതിനേഴാമത് ആറ്റുകാൽ പൊങ്കാല, ഫെബ്രുവരി 25 ന് ഞായറാച്ച,ന്യൂഹാം മാനോർപാർക്കിലുള്ള ശ്രീ മുരുകൻ ക്ഷേത്രത്തിൽ വെച്ച് നടക്കും. ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്കാരിക സംഘടനയായ (BAWN) ബ്രിട്ടീഷ് ഏഷ്യൻ വിമൻസ് നെറ്റ് വർക്ക് ആണ് ആറ്റുകാൽ പൊങ്കാലയ്ക്ക് നിരവധി വർഷങ്ങളായി നേതൃത്വം നൽകിപ്പോരുന്നത് .

ഫെബ്രുവരി 25 നു ഞായറാഴ്ച രാവിലെ ഒമ്പതരക്ക് പൂജാദികർമ്മങ്ങൾ ആരംഭിക്കുന്നതാണ്. അവധി ദിവസമായതിന്നാലും, യു കെ യിൽ നവാഗതരായ ധാരാളം ഭക്തജനങ്ങൾ എത്തിയിട്ടുണ്ടെന്നതിനാലും, ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളിൽ നിന്നുമായി വലിയ പങ്കാളിത്തമാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.

ഓരോ വർഷവും, നിരവധിയായ അനുഭവ സാക്ഷ്യങ്ങൾക്ക്‌ ആറ്റുകാൽ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക് (മുൻ ആറ്റുകാല്‍ സിസ്റ്റേഴ്സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവർത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാൽ പൊങ്കാലക്ക് തുടക്കം കുറിച്ച് നാളിതുവരെയായി നേതൃത്വം നൽകി പോരുന്നത്.

നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യൻ വുമണ്‍സ് നെറ്റ് വർക്ക്, ലണ്ടൻ ബ്രെസ്റ്റ് ക്യാൻസർ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.

കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തിൽ ഏറ്റവും കൂടുതൽ വനിതകൾ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകൻ ക്ഷേത്രം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഏവരെയും സ്നേഹപൂർവ്വം പൊങ്കാലയിലേക്ക് ക്ഷണിച്ചു കൊള്ളുന്നതായി BAWN അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
ഡോ.ഓമന ഗംഗാധരൻ -07766822360

 

RECENT POSTS
Copyright © . All rights reserved