UK

കൊച്ചി: സാങ്കേതികവിദ്യയുടെയും, ഉപകരണങ്ങളുടെയും, വാഹനങ്ങളുടെയും എന്തിന് സ്റ്റൈലില്‍ പോലും മമ്മൂട്ടി എന്ന നടനെ വെല്ലാന്‍ മറ്റൊരാളില്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാലത്തിനൊത്ത് സഞ്ചരിക്കുന്ന മമ്മൂട്ടി ഡിജിറ്റല്‍ യുഗത്തിലെ മറ്റൊരു മാറ്റത്തിനൊപ്പം സഞ്ചരിക്കുകയാണ്. ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന എന്‍എഫ്ടിയുടെ ലോകത്തേക്കാണ് മമ്മൂട്ടി കടന്നു ചെല്ലുന്നത്. ജാതി രാഷ്ട്രീയം പറഞ്ഞ് മമ്മൂട്ടിയെ നായകനാക്കി നവാഗത സംവിധായിക രത്തീന ഒരുക്കിയ പുഴുവിന്റെ ഡിഎന്‍എഫ്ടി മമ്മൂട്ടി പുറത്തിറക്കി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഡിഎന്‍എഫ്ടി ഡയറക്ടര്‍ സുഭാഷ് ജോർജ്ജ് മാനുവലിന് മമ്മൂട്ടി ആദ്യ ടോക്കണ്‍ കൈമാറി. സംവിധായിക രത്തീന, നിര്‍മ്മാതാവ് ജോര്‍ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

കാലമെത്ര മാറിയാലും മനുഷ്യമനസ്സുകളില്‍ മാറാതെ നില്‍ക്കുന്ന ജാതി എന്ന യാഥാര്‍ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടിയ ചിത്രമാണ് പുഴു. ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രത്തിലെ സവിശേഷമായ ചിത്രങ്ങള്‍, വീഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ ഡിഎന്‍എഫ്ടിയാണ് പുറത്തിറക്കിയത്. ആനന്ദ് ടിവി അവാര്‍ഡുമായി ബന്ധപ്പെട്ട് ലണ്ടനിലെത്തിയ മമ്മൂട്ടി തനിക്ക് നല്‍കിയ പ്രചോദനമാണ് ഡിഎന്‍എഫ്ടിയുടെ പിറവിക്ക് കാരണമായതെന്ന് സുഭാഷ് ജോർജ്ജ് മാനുവല്‍ പറഞ്ഞു.

ആഗോള സിനിമാ വ്യവസായത്തിന് ഒരു നൂതന സാമ്പത്തിക സ്രോതസ് കൂടി അവതരിപ്പിക്കുന്ന ആശയമാണ് ഡിഎന്‍എഫ്ടി. വെര്‍ച്വല്‍ ലോകത്ത് അമൂല്യമായ സൃഷ്ടികള്‍ സ്വന്തമാക്കാനുള്ള മാര്‍ഗമാണ് ഡിഎന്‍എഫ്ടി. മോഹന്‍ലാല്‍ ചിത്രമായ മലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിനാണ് ലോകത്ത് ആദ്യമായി ഡിഎന്‍എഫ്ടി അവസതരിപ്പിച്ചത്. ചിത്രത്തിലെ ചില സവിശേഷമായ സ്റ്റില്‍സും വീഡിയോസും ഇതിന്റെ ഭാഗമായി ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. യുകെ മലയാളിയും അഭിഭാഷകനുമായ സുഭാഷ് ജോർജ്ജ് മാനുവലിന്റെ ഉടമസ്ഥതയിലുള്ള ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ എന്ന കമ്പനിയാണ് ഈ സംവിധാനം ആദ്യമായി അവതരിപ്പിച്ചത്.

ഇന്ത്യയുടെ ഓസ്‌കാര്‍ ഒഫീഷ്യല്‍ എന്‍ട്രി ആയ 2018 സിനിമയുടെ കണ്ടന്റ് അവകാശവും ഡിഎന്‍എഫ്ടി സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി, സാറ്റലൈറ്റ് പകര്‍പ്പവകാശങ്ങള്‍ക്ക് പിന്നാലെ മറ്റൊരു സമ്പത്തിക സ്രോതസാണ് സിനിമാ വ്യവസായത്തിന് കൈവന്നിരിക്കുന്നത്. ഈ വര്‍ഷം മലയാളത്തിനു പുറമെ ഹോളിവുഡ്, ഹിന്ദി, തമിഴ്, തെലുഗു, കന്നട സിനിമകളുടെ ഡിഎന്‍എഫ്ടി അവകാശം കൂടി നേടാനാണ് ടെക് ബാങ്ക് മൂവീസ് ലണ്ടന്റെ നീക്കം.

കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ചിന് പുതിയ ഭാരവാഹി തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട ജനറൽ ബോഡി യോഗം 02/03/2024 ശനിയാഴ്ച വൈകിട്ട് ആറ് മണിക്ക് കമ്മ്യൂണിറ്റി ഹൗസ്റെഡിച്ചിൽ വച്ച് നടത്തി. സ്ഥാനമൊഴിയുന്ന ജോയ് ദേവസ്സി തിരഞ്ഞെടുപ്പ് യോഗത്തിന് എത്തിയ ഭാരവാഹികളെയും അംഗ അസോസിയേഷൻ പ്രതിനിധികളെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ കാലയളവിൽ കെ.സി.എ. റെഡിച്ചിലെ എല്ലാ പരിപാടികൾക്കും നിർലോഭമായ സഹായ സഹകരണങ്ങൾ നൽകിയ എല്ലാവരേയും അനുസ്മരിക്കാനും അവരോടുള്ള നന്ദി രേഖപ്പെടുത്താനും അദ്ദേഹം ഈ അവസരം ഉപയോഗിച്ചു.

തുടർന്ന് സ്ഥാനമൊഴിയുന്ന സെക്രട്ടറി മാത്യു വർഗീസിൻെറ അഭാവത്തിൽ, ജോയിൻ സെക്രട്ടറി സ്റ്റാന്റ്‌ലി വർഗീസ് കാലാവധി പൂർത്തിയാക്കിയ കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് സമിതിയുടെ പ്രവർത്തനങ്ങളുടെ അവലോകനം നടത്തുകയും, വിപുലങ്ങളായ പരിപാടികൾ സംഘടിപ്പിക്കുവാൻ സംഘടനയെ പ്രാപ്‌തരാക്കിയ അംഗ അസോസിയേഷൻ ഭാരവാഹികളുടെ സേവനങ്ങളെ ശ്ലാഹിക്കുകയും അവരോടുള്ള കടപ്പാടും സ്നേഹവും രേഖപ്പെടുത്തുകയും, കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് വായിക്കുകയും സ്ഥാനമൊഴിയുന്ന ട്രെഷറർ ലിസോമോൻ മാപ്രാണത് ഫിനാൻസ് റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡൻ്റ് ജോയ് ദേവസ്സി തിരഞ്ഞെടുപ്പ് നീതിപൂർവ്വവും കാര്യക്ഷമവുമായി നടത്താനായി അവലംബിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പ്രക്രിയ സുഗമമായി നടത്താനായി അവലംബിക്കുന്ന നടപടിക്രമങ്ങളെക്കുറിച്ചു വിശദീകരിച്ചു സംസാരിക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമായി നടത്തുവാൻ എല്ലാവരുടേയും സഹകരണം അഭ്യർത്ഥിക്കുകയും ചെയ്‌തു.

പ്രസിഡന്റ് ജയ് തോമസ് ,വൈസ് പ്രസിഡൻ്റ് – ആൻസി ബിജു, സെക്രട്ടറി- ജസ്റ്റിൻ മാത്യു, ജോയിൻ സെക്രട്ടറി – ജോർജ് ദേവസ്യ ,സാബു ഫിലിപ്പ്, ട്രഷർ – ജോബി ജോസഫ് ജോൺ , ജോയിന്റ് ട്രഷർ -ഷാജി തോമസ് ,ആർട്‌സ് കോഡിനേറ്റേഴ്‌സ് – അഞ്ജന സണ്ണി & രഞ്ജിത് പരൂകരാൻ, സ്പോർട്‌സ് കോഡിനേറ്റർസ് – ജിബിൻ സെബാസ്റ്റ്യൻ & സോളമൻ മാത്യൂസ്, യുഗ്മ റപ്രെസെന്റ്റ്റീവ്സ് – പീറ്റർ ജോസഫ്, രാജപ്പൻ വര്ഗീസ് & ലൈബി ജയ്, കൗൺസിൽ പ്രെസെന്ററ്റിവ്‌സ്- ജിബു ജേക്കബ്സ് & ജോസ് ജോസഫ്, പി ആർ ഓ – ജോയൽ വര്ഗീസ്, ഇൻ്റേണൽ ഓഡിറ്റർ – ജോൺസൻ ചാക്കോ, എക്‌സിക്യൂട്ടീവ് മെമ്പേഴ്‌സ്- ജോയ് രാപ്പകരൻ, മാത്യു വര്ഗീസ്, ലിസോമോൻ മാപ്രാണത്, മഞ്ജു വിക്ടർ & ബിഞ്ചു ജേക്കബ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

തുടർന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ച് പ്രസിഡൻ്റ് ജയ് തോമസ് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും അഭിനന്ദിച്ചു. ഈ തിരഞ്ഞെടുപ്പ് നീതിപൂർവവും സമാധാനപരവുമായി നടത്തുവാൻ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചതിനോടൊപ്പം, തുടർന്നും കേരളാ കൾച്ചറൽ അസോസിയേഷൻ റെഡിച്ചിൻ്റെ പ്രവർത്തനങ്ങളിൽ ഭാഗഭാക്കാകാനും നിർലോഭമായ സഹായ സഹകരണങ്ങൾ പ്രദാനം ചെയ്യാനും അംഗ അസോസിയേഷൻ ഭാരവാഹികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. ആറു മണിക്ക് ആരംഭിച്ച യോഗം ചായ, ഭക്ഷണ സത്‌കാരങ്ങൾക്കു ശേഷം വൈകുന്നേരം ഒൻപതു മണിയോടെ അവസാനിച്ചു.

ജെഗി ജോസഫ്

അമ്മയെന്ന വാക്കിന് സ്‌നേഹം എന്നര്‍ത്ഥവുമുണ്ട്. സ്‌നേഹത്തിന്റെ പൂര്‍ണ്ണ രൂപങ്ങളാണ് ഓരോ അമ്മമാരും. ഒരു ദിവസമല്ല ഒരു ജന്മം മുഴുവനും ആദരം ഏറ്റുവാങ്ങേണ്ടവരാണ് അമ്മമാര്‍. മദേഴ്‌സ് ഡേ സ്‌പെഷ്യലായി അമ്മമാരെ ആദരിക്കുകയാണ് ജിഎഎ ഗ്ലോസ്റ്റര്‍ അംഗങ്ങള്‍. ജിഎംഎ ഗ്ലോസ്റ്ററില്‍ മദേഴ്‌സ് ഡേ സ്‌പെഷ്യലായി നിരവധി പരിപാടികളാണ് ഒരുക്കുന്ന്.ചര്‍ച്ച് ഡൗണ്‍ കമ്യൂണിറ്റി സെന്ററില്‍ വൈകിട്ട് നാലരയ്ക്ക് ആരംഭിക്കും. രാത്രിയോടെ അവസാനിക്കും.

ലൈവ് മ്യൂസികും ഡിജെയും അസോസിയേഷന്‍ അംഗങ്ങളുടെ പാട്ടും നൃത്തവും സ്‌കിറ്റും ഒക്കെയായി മറക്കാനാകാത്ത ഒരുദിവസമാണ് ഒരുങ്ങുന്നത്.

ഏവരേയും ജിഎംഎ ഗ്ലോസ്റ്റര്‍ യൂണിറ്റിന്റെ മദേഴ്‌സ് ഡേ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ഏലിയാസ് മാത്യു, സെക്രട്ടറി അജിത് അഗസ്റ്റിന്‍ തുടങ്ങിയവര്‍ അറിയിക്കുന്നു.

യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സേഴ്‌സാണ്.

ഷിബു മാത്യൂ

മറ്റെന്നാൾ ശനിയാഴ്ച് യുകെയിലെ അറുപത് മലയാളി ഗായകർ ലിവർപൂളിൽ ഒരുമിക്കും. മലയാളം മ്യൂസിക് ലവേഴ്സ് അവതരിപ്പിക്കുന്ന സംഗീത മാമാങ്കത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി. യു കെയിലെ ഏറ്റവും വലിയ സംഗീതോത്സവത്തിന് ലിവർപൂൾ വേദിയാകുന്നു. നോർത്ത് വെസ്റ്റിലെ അറുപതോളം ഗായകർ അണി നിരക്കുന്ന MML NORTH FEST എന്ന ഉത്സവമേളം മറ്റെന്നാൾ ശനിയാഴ്ച ലിവർപൂളിൽ അരങ്ങേറും. അറുപത് പാട്ടുകളും രണ്ട് മിമിക്രിയും രണ്ട് ഡാൻസും രണ്ട് ടീസർ പ്രമോഷനും കൂടാതെ ലാമ്പ് ലൈറ്റിങ്ങും MML ടൈറ്റിൽ സോങ്ങ് പ്രകാശനവും ചേർന്നതാണ് പ്രോഗ്രാം.

ലിവർപൂളിലെ കാർഡിനൽ ഹീനൻ ഹൈസ്കൂൾ ഹാളിൽ വരുന്ന ശനിയാഴ്ച്ച ഉച്ച തിരിഞ്ഞ് 2:30 ന് പ്രാർത്ഥനാ ഗാനത്തോടെ സംഗീതോത്‌സവത്തിന് തിരശ്ശീലയുയരും. വൈകിട്ട് 9:30 തോടെ യുകെയുടെ വിവിധ ഭാഗത്തു നിന്നുള്ള അറുപത് ഗായകരും തങ്ങളുടെ കഴിവ് തെളിയിക്കും. തുടർന്ന് ഡി ജെയോടു കൂടി പത്ത് മണിക്ക് പരിപാടികൾ അവസാനിക്കും.

12 പാട്ടുകൾ ചേർന്ന 5 സെറ്റ് പ്രോഗ്രാമായിട്ടാണ് സംഗീതോത്സവത്തിനെ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ഓരോ സെറ്റും രണ്ട് ആങ്കർമാർ ചേർന്ന് അവതരിപ്പിക്കും. ഷിബു പോൾ, ഡോ. അഞ്ജു ഡാനിയൽ, ബിനോയ് ജോർജ്ജ്, സീമ സൈമൺ എന്നിവരാണ് MML NORTH FEST ന്റെ അവതാരകർ.

യുക്മ ദേശീയ സെക്രട്ടറി കുര്യൻ ജോർജ്ജ്, യുക്മ പി ആർ ഒ അലക്സ് വർഗ്ഗീസ്, യുക്മ നോർത്ത് സെക്രട്ടറി ബെന്നി ജോസഫ്, സാമൂഹ്യ-പൊതു പ്രവർത്തകൻ സോണി ചാക്കോ, നോർത്ത് വെസ്റ്റിലെ യുവ ബിസിനസ് സംരംഭക ഷൈനു മാത്യു , ടെലിവിഷൻ അവതാരകൻ സന്തോഷ് പാലി, ലൈം റേഡിയോ പാർട്ട്ണർ അഗസ്റ്റിൻ പോൾ, MML കൂട്ടായ്മയുടെ സ്ഥാപകൻ ജയൻ ആമ്പലി എന്നിവരാണ് വിശിഷ്ഠാതിഥികളായി എത്തുന്നത്.

ലൈഫ് ലൈൻ ഇൻഷുറൻസ്, വൈസ് കെയർ ഏജൻസി, മൂൺലൈറ്റ് ഫർണിച്ചർ ബോൾട്ടൺ, ഹൈട്ടെക്ക് ഓൺലൈൻ സ്റ്റഡീസ്, യുകെ മലയാളി മാട്രിമോണി, ലോ& ലോയേഴ്സ് തുടങ്ങിയ സ്ഥാപനങ്ങൾ പ്രധാന സ്പോൺസർമാരാവുന്ന ഈ സംഗീത മാമാങ്കത്തിന് രുചിയൂറും ഭക്ഷണമൊരുക്കുന്നത് ലിവർപൂളിലെ കറിച്ചട്ടിയാണ്.

പ്രവേശനം ലഭിക്കുന്നതിനായി അന്നേ ദിവസം ടിക്കറ്റ് കൗണ്ടർ ഒരുക്കിയിട്ടുണ്ടെന്നും എല്ലാ സംഗീത പ്രേമികളെയും ഈ സംഗീതോൽസവത്തിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് പ്രോഗ്രാം കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.

നടത്തിപ്പിനായി ഷിബു പോൾ, ബെന്നി ജോസഫ്, സുകുമാരൻ, റെക്സ് ജോസ്, റോയി മാത്യു, ബിനോയ് ജോർജ്ജ്, ശ്രീജേഷ് സലിം കുമാർ എന്നിവരടങ്ങിയ കോർ കമ്മറ്റിയും കോർഡിനേറ്റർമാരായ രഞ്ജിത്ത് ഗണേശ്, ജയൻ ആമ്പലി എന്നിവരുമാണ് നേതൃത്വം നൽകുന്നത്.

ടോം ജോസ് തടിയമ്പാട്

രാവിലെ പത്തരയ്ക്ക് ജോമോളുടെ മൃതദേഹം വഹിച്ചുകൊണ്ട് ഫ്യൂണറൽ ഡിറക്ടറേറ്റിന്റെ വാഹനം പ്രീസ്സ്‌കോട്ട്‌ ഹോസ്പിറ്റലിന് മുൻപിലൂടെ കടന്നു പോയപ്പോൾ ജോമോൾക്കു ആദരവറിയിച്ചുകൊണ്ട് ജോമോളുടെ സഹപ്രവർത്തകർ ഹോസ്പിറ്റലിന് മുൻപിൽ അണിനിരന്നു,.പിന്നീട് മൃതദേഹം സെന്റ് ലുക്‌സ് കത്തോലിക്ക പള്ളിയിൽ എത്തിയപ്പോൾ പള്ളിയും പരിസരവും ജനക്കൂട്ടംകൊണ്ട് നിറഞ്ഞിരുന്നു അമേരിക്ക , യൂറോപ്പ് ,ഓസ്‌ട്രേലിയ എന്നിടങ്ങളിൽ ആളുകൾ മൃതസംസ്ക്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു .

കഴിഞ്ഞ 21 വർഷമായി ലിവർപൂൾ വിസ്‌റ്റോൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന കുറുമുളൂർ പൂത്തറയിൽ പരേതനായ മാത്യുവിന്റെ മകളും ജോസ് അബ്രാഹത്തിന്റെ (പട്ടാളം ജോസ് ) ഭാര്യയുമായ ജോമോൾ ജോസ് കഴിഞ്ഞ മാസം ഇരുപതാം തിയതിയാണ് അന്തരിച്ചത്, പരേതയ്ക്ക് ഭർത്താവും മൂന്നു മക്കളുമുണ്ട്‌. രാവിലെ പത്തരയ്ക്ക് സെന്റ് ലുക്‌സ് കാത്തോലിക്കാ പള്ളിയിൽ ആരംഭിച്ച ജോമോളുടെ ശവസംസ്ക്കാര ശുശ്രൂഷയിൽ ഇംഗ്ലീഷ്, മലയാളി സമൂഹത്തിൽ നിന്നുള്ള 8 വൈദികർ പങ്കെടുത്തിരുന്നു.

ജോമോൾ കുറച്ചു മാസങ്ങളായി ക്യാൻസർ ബാധിച്ചു ചികിത്സയിൽ ആയിരുന്നു അടുത്ത ദിവസം നാട്ടിൽപോയി എല്ലാവരെയും കണ്ടതിനു ശേഷം യു കെയിൽ എത്തിയപ്പോഴാണ് രോഗം മൂർച്ഛിച്ചത് . മക്കൾ ‘അമ്മ അവർക്കു എന്തായിരുന്നു എന്ന് അവരുടെ അനുഭവത്തിലൂടെ വിവരിച്ചപ്പോൾ കേട്ടിരുന്നവരുടെ കണ്ണുനിറഞ്ഞു .

തികച്ചും വിനയവും ,സൗഹാർദ്ദപരമായ പെരുമാറ്റം കൊണ്ടുമാണ് ജോമോൾ നമ്മുടെ സമൂഹത്തിന്റെ ആദരവ് പിടിച്ചുപറ്റിയതെന്നു പള്ളിയിൽ അനുശോചനം സമ്മേളനത്തിൽ സംസാരിച്ച എല്ലാവരും പറഞ്ഞു.
പള്ളിയിലെ ചടങ്ങുകൾക്ക് ശേഷം നോസിലി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു മൃതദേഹത്തിൽ അന്ത്യ ചുംബനം നൽകി പട്ടളക്കാരനായിരുന്ന ഭർത്താവ് ജോസ് അബ്രഹാം നൽകിയ സലൂട്ട് കണ്ടുനിന്നവരുടെ മനസിൽ വേദനയുടെ നെരിപ്പോട് സൃഷ്ടിച്ചു .

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ ,ലീമ ,ലിംകാ ,യുക്മ ,എൽ കെഎഫ്എഫ്, യുകെകെസിഎ ,വിസ്‌റ്റോൺ കുടുംബ കൂട്ടായ്മ ഉൾപ്പെടെ ധാരാളം സംഘടനകളും വ്യക്തികളും മൃതദേഹത്തിൽ റീത്തു സമർപ്പിച്ച് ആദരിച്ചു .

ഉണ്ണികൃഷ്ണൻ ബാലൻ

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന രണ്ടാമത് ഡബിള്‍സ് ബാഡ്മിന്‍റൺ ടൂർണമെന്‍റിന്‍റെ വാശിയേറിയ റീജിയണല്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു. ഗ്രാന്‍ഡ് ഫിനാലേയ്ക്ക് ഇരുപത് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പോരാട്ടച്ചൂടേറുകയാണ്. കഴിഞ്ഞ ദിവസം നടന്ന വർത്തിംഗ് റീജിയണല്‍ മത്സരത്തില്‍ ബിനു- നവീൻ സഖ്യം വിജയികളായി. എബിൻ-എല്‍ദോസ് സഖ്യത്തിനാണ് രണ്ടാംസ്ഥാനം. ജിജോ-രമേഷ് സഖ്യം മൂന്നാം സ്ഥാനം സ്വന്തമാക്കി.

വിജയികള്‍ ഗ്രാൻഡ് ഫിനാലേയ്ക്ക് യോഗ്യത നേടി. ഒന്നാം സ്ഥാനക്കാർക്ക് മെരി ഹാൻഡ്സ് സ്പോൺസർ ചെയ്ത 151 പൗണ്ടും ട്രോഫിയും, രണ്ടാമതെത്തിയവർക്ക് ഫൈൻ കെയർ 24/7 ലിമിറ്റഡ് സ്പോൺസർ ചെയ്ത 101 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനക്കാർക്ക് വാസ്ത്-ഇറ സ്പോൺസർ ചെയ്ത 51 പൗണ്ടും സമ്മാനം നല്‍കി. സജി പാലാക്കാരൻ, അബിൻ , പ്രമോദ്, അനുരാധ്, ഡാനി എന്നി…

ലിവർപൂളിൽ വിസ്റ്റൺ ഹോസ്പിറ്റലിൽ ജോലി ചെയ്തിരുന്ന മലയാളി നേഴ്സ് ശ്രീമതി ജോമോൾ ജോസിന് അന്ത്യപചാരം അർപ്പിക്കുന്നതിനു വേണ്ടി യുകെയിലെ അങ്ങോളം, ഇങ്ങോളം ഉള്ള മലയാളി സമൂഹം ലിവർപൂളിലേക്ക് ഒഴുകി എത്തി. ജോമോളുടെ കൂടെ പഠിച്ചവരും, കൂടെ ജോലിചെയ്യുന്നവരും, കൂട്ടുകാരും, നാട്ടുകാരും, ബന്ധുക്കളും അടക്കം ഒരു വൻ ജനാവലി ലിവർപൂളിലെ വിസ്റ്റൺ സെന്റ് ലൂക്ക് പള്ളിയിൽ ജോമോൾക്ക് വിട നൽകുവാൻ എത്തിയിരുന്നു.

പരേത വിസ്റ്റണിൽ താമസിക്കുന്ന ശ്രീ ജോസ് എബ്രഹത്തിന്റെ ഭാര്യയാണ്. ജോമോൾ ക്യാൻസർ ബാധിച്ചാണ് മരണമടഞ്ഞത്. പരേതയ്ക്ക് ഭർത്താവും, മൂന്നു മക്കളും ആണ് ഉള്ളത്. ജോമോൾ കുറുമുള്ളൂർ പൂത്തറയിൽ കുടുംബാംഗമാണ്. മക്കൾ. ജിതിൻ ജോസ്, ജെറിൻ ജോസ്, ജെൻസൻ ജോസ്.

പരേതക്ക് ലിവർപൂൾ മലയാളി അസോസിയേഷനു വേണ്ടി പ്രസിഡന്റ്‌ ശ്രീ സെബാസ്റ്റ്യൻ ജോസഫും, മറ്റ്‌ ലിമ അംഗങ്ങളും ചേർന്ന് റീത്തു സമർപ്പിച്ചു. കൂടാതെ സമൂഹത്തിലെ നിരവധി സാമൂഹ്യ, സാംസ്‌കാരിക, മത, സമുദായ, സ്പോർട്സ് സംഘടനകളും ആദരാജ്ഞലികൾ അർപ്പിച്ചു.

മൂന്നു വർഷങ്ങൾക്കു മുമ്പ് കോവിഡ് മഹാമാരിയിൽ നേഴ്സുമാർക്ക് എജുക്കേഷൻ ഫ്ലാറ്റ്ഫോം ഒരുക്കുക എന്ന ഉദ്ദേശലക്ഷ്യത്തിൽ പിറവിയെടുത്ത കേരള നേഴ്സസ് യു കെ എന്ന ഓൺലൈൻ ഫ്ലാറ്റ്ഫോം ആദ്യമായി സംഘടിപ്പിക്കുന്ന നേഴ്‌സസ് ഡേ സെലിബ്രേഷനും കോൺഫറൻസും മെയ് 18 -ന് മാഞ്ചസ്റ്ററിലെ അതിവിശാലമായ വൈതൻഷൗ ഫോറം സെൻ്ററിൽ വച്ച് നടത്തുന്നതാണ്. കോൺഫറൻസിൽ പങ്കെടുക്കുന്ന നേഴ്സ്മാർക്ക് അവരുടെ തൊഴിലിൽ മുന്നേറ്റം ഉണ്ടാകാൻ മുൻനിർത്തിയുള്ള സെക്ഷനുകളാണ് അന്നേദിവസം ക്രമീകരിച്ചിരിക്കുന്നത്. കോൺഫറൻസിൽ സ്പീക്കേഴ്‌സായി മുന്നോട്ട് എത്തിയിരിക്കുന്നത് ദി പ്രിൻസസ് ഗ്രേസ് ഹോസ്പിറ്റൽ ലണ്ടനിൽ ലീഡ് യൂറോളജി സിഎൻഎസ് ആയി ജോലിചെയ്യുന്ന ദീപ ലീലാമണി ,ഐറെഡേൽ എൻ എച്ച് എസ് ഫൗണ്ടേഷൻ ട്രസ്റ്റിൽ ഡെപ്യൂട്ടി ചീഫ് നേഴ്സായി ജോലിചെയ്യുന്ന സാജൻ സത്യൻ ,ബക്കിംഗ്ഹാംഷെയർ എൻഎച്ച്എസ് ട്രസ്റ്റിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷണറും ഹെമറ്റോളജി ലീഡ് ആയി ജോലിചെയ്യുന്ന ആശ മാത്യു ,കവൻട്രി & വാർവിക്ഷയർ പാർട്ണർഷിപ്പ് ട്രസ്റ്റിൽ മെന്റൽ ഹെൽത്ത് ആൻറ് ഡിമെൻഷ്യ പാത്ത്വേ ലീഡ് ആയി ജോലിചെയ്യുന്ന ലോമി പൗലോസ് ,യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ മിൽട്ടൺ കെയ്ൻസിൽ അസോസിയേറ്റ് ചീഫ് നേഴ്‌സായി ജോലിചെയ്യുന്ന ദീപ ഓസ്റ്റിൻ ,യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ, ഡോർസെറ്റലിൽ ഇ ഡി ഐ ലീഡ് ആയ ദീപ സി പപ്പു എന്നിവരാണ് അന്നേ ദിവസം നഴ്സിംഗ് രംഗത്ത് വിവിധ വിഷയങ്ങൾ മുൻ നിർത്തി ക്ലാസുകൾ എടുക്കുന്നത്. നഴ്സിംഗ് മേഖലയിൽ ഇവരുടെ പ്രവർത്തി പരിചയവും വിജ്ഞാനവും എല്ലാം കോൺഫെറൻസുകളിൽ ഇവരുടെ ക്ലാസ്സുകളിൽ അന്നേ ദിവസം പങ്കെടുക്കുന്നവർക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്സിംഗ് കരിയറിൽ മുതൽ കൂട്ടാകുമെന്ന് ഉറപ്പാണ് .

അനിറ്റാ ഫിലിപ്പും ജോയ്സി ജോർജിന്റെയും നേതൃത്വത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ നേഴ്സിംഗ് കരിയർ സ്റ്റേഷനുകൾ അന്നേദിവസം അവിടെ സജ്ജീകരിച്ചിരിക്കുന്നുണ്ട് . കോൺഫറൻസിൽ പങ്കെടുക്കുന്ന ഓരോ നേഴ്സിനും തങ്ങളുടെ കരിയർ പ്രോഗ്രേഷന് വേണ്ട നിർദ്ദേശങ്ങൾ അല്ലെങ്കിൽ അവരുടെ വിവിധ സംശയങ്ങൾ അന്നേ ദിവസം ഈ നേഴ്സിംഗ് സ്റേഷനുകളിലൂടെ ദൂരീകരിക്കാൻ സഹായിക്കും . അതുകൊണ്ട് യു കെയിലെ എല്ലാ നേഴ്സുമാരും ദയവായി ഈ മഹത്തായ അവസരം വിനിയോഗിക്കുക.

കേരളത്തിൽ നേഴ്സായി എന്നാൽ ഇപ്പോൾ നിർഭാഗ്യവശാൽ യുകെയിൽ നേഴ്സ് ആയി തുടരാത്തവർക്കും മെയ് 18 ന് നടക്കുന്ന കോൺഫറൻസിൽ സംബന്ധിക്കാം . കാരണം അവർക്കും കൂടി പ്രയോജനങ്ങൾ കിട്ടുന്ന തരത്തിലാണ് കോൺഫറൻസ് ഓർഗനൈസ് ചെയ്തിരിക്കുന്നത്. അതുതന്നെയുമല്ല അവരുടെ ഉന്നമനത്തിനായി അവർക്ക് വേണ്ട ഗൈഡൻസ് കൊടുക്കുവാനും അവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുവാനും കേരളത്തിൽ നേഴ്സ് ആയി യു കെയിലെ കെയർമാരായി ജോലി ചെയ്യുന്ന നേഴ്സുമാർക്ക് യുകെയിൽ നേഴ്സ് ആകുക എന്ന അവരുടെ സ്വപ്നം സാക്ഷാത്കരിക്കുവാൻ മുന്നോട്ടിറങ്ങി അതിൽ 100% വിജയം കൈവരിച്ച ഡോക്ടർ അജിമോളും പ്രദീപും ഡോക്ടർ ടില്ല ഡേവിസും അന്നേദിവസം നിങ്ങളെ കാത്ത് അന്ന് അവിടെ ഉണ്ടാകും. ഇനിയും യുകെയിൽ നേഴ്സ് ആകാത്തവർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ അവർ അന്നേ ദിവസം നൽകുന്നതാണ്. അതോടൊപ്പം ഈ സിഫെ പാത്ത് വേയിൽ നേഴ്സ് ആയി മാറിയ എൽദോ എബ്രഹാമും നിങ്ങളുടെ ഏത് സംശയത്തിനും മറുപടിയായി മെയ് 18 -ന് മാഞ്ചസ്റ്ററിൽ ഉണ്ടാവും

ഇതിനോടകം വെയിൽസിന്റെ ചീഫ് നേഴ്സിങ് ഓഫീസർ സ്യൂ ട്രങ്ക കോൺഫറൻസിൽ പങ്കെടുക്കുന്നത് നേഴ്സുമാരിൽ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. സ്യൂ ട്രങ്കയെ കൂടാതെ നേഴ്സിങ് രംഗത്തുള്ളമറ്റു പ്രമുഖരും അന്നേദിവസം പങ്കെടുക്കും.നയന മനോഹരമായ കലാപരിപാടികൾ അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുകയാണ് . ബിർമിങ്ഹാമിൽ നേഴ്‌സായ ജോഷി പുലിക്കുട്ടിൽ രചിച്ച മനോഹരമായ തീം സോങ് അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുകയാണ് ,

കോൺഫറൻസിലും നേഴ്‌സസ് ഡേ ആഘോഷങ്ങളിലും സംബന്ധിക്കുന്നവർക്ക് റീവാലിഡേഷന് വേണ്ട സി പി ഡി ഹവേഴ്സ് ലഭിക്കും എന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. യുകെയിലെ എല്ലാ നേഴ്സുമാരെയും നേരിൽ കാണുവാനും തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി ഈ സമ്മേളനം മാറുമെന്നതിൽ സംശയമില്ല. അതോടൊപ്പം യു കെയിലുള്ള ഏറ്റവും സീനിയറായ മലയാളി നേഴ്സിനെ അന്നേദിവസം ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :സിജി സലിംകുട്ടി( +44 7723 078671)ജോബി ഐത്തിൽ ( 07956616508), സ്പോൺസർ സംബന്ധമായ അന്വേഷണങ്ങൾക്ക് മാത്തുക്കുട്ടി ആനകുത്തിക്കൽ (07944668903) ,രജിസ്ട്രേഷൻ സംബന്ധമായ അന്വേഷണങ്ങൾക്ക് ജിനി അരുൺ (07841677115), venue സംബന്ധമായ അന്വേഷണങ്ങൾക്ക് സന്ധ്യ പോൾ (07442522871) കൾച്ചറൽ പ്രോഗ്രാം സംബന്ധമായ അന്വേഷണങ്ങൾക്ക് സീമ സൈമൺ (07914693086) എന്നീ നമ്പറുകളിൽ ദയവായി കോൺടാക്ട് ചെയ്യുക.

യുകെ : നിങ്ങളുടെ കാർ മോഷണം പോയാൽ എങ്ങനെ കണ്ടെത്താമെന്നും , എന്തൊക്ക മുൻകരുതലുകൾ എടുക്കണമെന്നും വിശദീകരിക്കുന്ന വീഡിയോ അഡ്വ : സുഭാഷ് ജോർജ്ജ് മാനുവൽ യൂ ടൂബിലൂടെ പുറത്ത് വിട്ടു. തങ്ങൾക്ക് ഇഷ്‌ടപ്പെട്ട വിലപിടിപ്പുള്ള കാറുകൾ വാങ്ങുക എന്നത് ഇന്ന് യുകെ മലയാളികൾക്കിടയിൽ ഒരു ട്രെൻഡ് ആയി മാറിയിരിക്കുകയാണ് . അത്തരം വാഹനങ്ങൾ വാങ്ങി ഉപയോഗിക്കുന്നവർ സ്വീകരിക്കേണ്ട ചില മുൻകരുതലുകളാണ് സുഭാഷ് ഈ വീഡിയോയിലൂടെ പങ്ക് വയ്ക്കുന്നത്. തന്റെ ജീവന് പോലും ഭീഷണി ഉണ്ടാകുന്ന സാഹചര്യമാണെന്നും , ഇങ്ങനെ ഒരു അനുഭവം മറ്റൊരാൾക്ക് ഉണ്ടായാൽ അതിനെ തരണം ചെയ്യാൻ എന്തൊക്കെ ചെയ്യണമെന്നുള്ള വിശദമായ വിവരങ്ങൾ സുഭാഷ് നേരിട്ട് വിശദീകരിക്കുന്നുണ്ട് ഈ വീഡിയോയിൽ. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വീഡിയോകളും , ലഭ്യമായ സി സി ടി വി വിഷ്വൽസും വരും ദിവസങ്ങളിൽ യൂ ടൂബിലൂടെ പബ്ളിഷ് ചെയ്യുമെന്നാണ് സുഭാഷ് പറയുന്നത്.

കഴിഞ്ഞ ദിവസം തന്റെ വീട്ടിൽ നിന്ന് മോഷ്‌ടിക്കപ്പെട്ട കാറിനെപ്പറ്റിയുള്ള വിവരങ്ങൾ പുറത്ത് വന്നപ്പോൾ അത് യുകെ മലയാളികൾക്ക് ഗുണകരമായി എന്ന് മനസ്സിലാക്കിയ സുഭാഷ് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളാണ് ഇന്ന് പബ്ളിഷ് ചെയ്ത വീഡിയോയിലൂടെ പുറത്ത് വിട്ടത്. വലിയ വിലയുള്ള വാഹനങ്ങൾ മോഷ്‌ടിച്ച് മറ്റ് രാജ്യങ്ങളിൽ എത്തിച്ച് കോടികൾ ഉണ്ടാക്കിയിരുന്ന വലിയൊരു അന്താരാഷ്‌ട്ര വാഹനമോഷണ സംഘമാണ് സുഭാഷിന്റെ ഇടപെടലിലൂടെ പോലീസിന്റെ വലയിലായത്.

യുകെ മലയാളികളുടെ ചരിത്രത്തിൽ ആദ്യമായി 12 മലയാളികുട്ടികൾ ഒരുമിച്ചു കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ്നു അർഹരായി. നിരന്തര പരിശീലനത്തിന്റെയും കഠിനതപസ്യയുടെയും പര്യായമായി ലോകത്തിലെ ഏറ്റവും പഴക്കമേറിയ ആയോധന കലയായ കരാട്ടേയിൽ മികവിന്റെ മകുടോദഹാരണങ്ങളായി 12 കുട്ടികൾ ബ്ലാക്ക് ബെൽറ്റ്‌ നേടിയപ്പോൾ യുകെ മലയാളി സമൂഹത്തിന് അതു അഭിമാന മുഹൂർത്തമായി. യുകെ ചീഫ് ഇൻസ്ട്രക്ടർ ആയ രാജ തോമസിന്റെ നേതൃത്വത്തിൽ സെൻസായിമാരായ ടോം ജോസ് മാത്യൂസ്, (മുൻ കേരള പോലീസ്, കരാട്ടെ പരിശീലകൻ, വാൽസാൽ & കവൻട്രി ) സിബു കുരുവിള (ഗ്ലൗസെസ്റ്റർ), റോയ് ജോർജ് (നോട്ടിംഗ്ഹാം), എന്നിവരുടെ ശിഷ്യണത്തിൽ കഴിഞ്ഞ 9 വർഷങ്ങളായി shorin-Ryu seibukan karate അഭ്യസിച്ചു വന്നിരുന്ന 12 പഠിതാക്കളുടെ ബ്ലാക്ക് ബെൽറ്റ്‌ വിതരണമാണ് മാർച്ച്‌ മാസം 3-ആം തീയതിലെസ്റ്റർ വച്ചു നടന്നത്.

ജിസ്സ ജോർജ്ജ് (നോട്ടിംഗ്ഹാം), ഡാനിയേല സെബാസ്റ്റ്യൻ, ജിയാന സെബാസ്റ്റ്യൻ (ഗ്ലൗസെസ്റ്റർ), അലൻ തോമസ്, ഷിബു തോമസ്, ജോസിൻ ജോസഫ്, ഹന്ന വർഗീസ്, മരിയ തോമസ്, ജോയ്‌ലിൻ ജോസഫ് (കവെൻട്രി), റോയ് ജോസഫ്, ഡിയോൾ ടോം, ഡോണ ടോം (വാൽസൽ)എന്നിവരാണ് ബ്ലാക്ക് ബെൽറ്റിന്  അർഹരായവർ.    ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന കരാട്ടെ വിഭാഗമായ shorin Ryu seibukan ജപ്പാനിലെ ഒകിനാവ എന്ന പ്രദേശത്തുനിന്നും ഉത്ഭവിച്ചു 18 രാജ്യങ്ങളിലായി പടർന്നു പന്തലിച്ചു ഒട്ടനവധി ആരാധകരുള്ള കരാട്ടേയുടെ ഏറ്റവും ശ്രെഷ്ഠമായ രൂപമാണ്. സ്വയം പ്രതിരോധത്തിലൂന്നി അർപ്പണബോധത്തോടെ മാനസികവും ശാരീരികവുമായ ആത്മസമർപ്പണത്തിന്റെ ഉത്തമ ഉദാഹരണമായി ഓരോ പഠിതാവിനേയും വാർത്തെടുക്കുന്ന അയോദ്ധനകലയാണ് seibukan karate.

പഠിതാക്കളുടെ വ്യക്തിത്വ വികസനവും ആരോഗ്യപരിപാലനവും മുൻനിർത്തി മാതാപിതാക്കളുടെ പ്രോത്സാഹനത്തോടൊപ്പം വർഷങ്ങളായുള്ള പഠിതാക്കളുടെ ആത്മസമർപ്പണവും ഒത്തൊരുമിക്കുമ്പോൾ കാര്യപ്രാപ്തി, കരുത്ത്, പ്രായോഗികക്ഷമത, ചടുലത, ആത്മീയത, ഭൗതീകത എന്നിവയാൽ അലംക്രതരായ ഈ കുട്ടികൾ ഓരോ യുകെ മലയാളിക്കും ആവേശമാകുന്നു.

 

RECENT POSTS
Copyright © . All rights reserved