UK

ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിൽ പുതിയതായി നിർമ്മിക്കാൻ പോകുന്ന ചൈനീസ് എംബസിക്ക് മുൻപിൽ വൻ പ്രതിഷേധവുമായി നൂറുകണക്കിന് ആളുകൾ തടിച്ചു കൂടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. ലണ്ടൻ ടവറിന് സമീപമുള്ള റോയൽ മിൻ്റ് കോർട്ടിന് പുറത്ത് 1,000-ത്തിലധികം ആളുകൾ ഒത്തുകൂടി. താമസിയാതെ ഈ സൈറ്റ് ചൈനീസ് എംബസിയായി മാറും.


അഞ്ച് ഏക്കർ (രണ്ട് ഹെക്ടർ) വരുന്ന ഈ സ്ഥലം ചൈന വാങ്ങിയിരുന്നു. ഇവിടെ യൂറോപ്പിലെ തങ്ങളുടെ ഏറ്റവും വലിയ എംബസി നിർമ്മിക്കാനാണ് അവർ പദ്ധതിയിടുന്നത്. 2022-ൽ ടവർ ഹാംലെറ്റ്‌സ് കൗൺസിൽ ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള അനുമതി നിഷേധിച്ചിരുന്നു. ഇവിടെ എംബസി പണിയാനുള്ള ചൈനയുടെ നീക്കത്തിനെതിരെ വൻ പ്രതിഷേധം ഉയരാനുള്ള സാഹചര്യം മുന്നിൽ കണ്ടായിരുന്നു കൗൺസിൽ നടപടി നിഷേധിച്ചത്. കൗൺസിൽ തീരുമാനത്തിനെതിരെ ഇടപെടാൻ കൺസർവേറ്റീവ് പാർട്ടി വിസമ്മതിക്കുകയും ചെയ്തിരുന്നു.


ലേബർ പാർട്ടി അധികാരത്തിൽ എത്തിയതിനുശേഷം ചൈനീസ് സർക്കാർ തങ്ങളുടെ മുൻ പദ്ധതി പൊടിതട്ടിയെടുക്കുകയായിരുന്നു. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗ് കെയർ സ്റ്റാർമറുമായി നേരിട്ട് ഈ വിഷയം ചർച്ച ചെയ്തതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാബിനറ്റ് മന്ത്രിമാരായ യെവെറ്റ് കൂപ്പറും ഡേവിഡ് ലാമിയും ഈ നിർദ്ദേശത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. യുകെയിൽ അഭയം തേടിയ ഹോങ്കോങ്ങിൽ നിന്നുള്ളവർ ഉൾപ്പെടെ പ്രതിഷേധിക്കുന്നവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. വിയോജിപ്പുള്ളവരെ നിയന്ത്രിക്കാനും നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കാനും എംബസി ഉപയോഗിക്കുമെന്ന ആശങ്കയാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യുകെയിൽ ഏറ്റവും കൂടുതൽ മലയാളികൾ ജോലി ചെയ്യുന്നത് നേഴ്സിംഗ് മേഖലയിലാണ്. ആരോഗ്യരംഗത്തെ മലയാളി നേഴ്സുമാരുടെ സേവനങ്ങൾ എൻഎച്ച്എസ് എന്നും വിലമതിക്കാറുണ്ട്. കോവിഡ് മഹാമാരിയുടെ സമയത്ത് എൻഎച്ച്എസ് കടുത്ത സമ്മർദ്ദത്തിലൂടെ കടന്നു പോയപ്പോൾ യുകെയിലെ ആരോഗ്യരംഗത്തെ മുന്നണി പോരാളികളായിരുന്നു മലയാളി നേഴ്സുമാർ.

എന്നാൽ യുകെയിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് കടുത്ത നാണക്കേട് വരുത്തിയിരിക്കുന്ന ഒരു വാർത്തയാണ് സ്കൈ ന്യൂസ് പുറത്തു വിട്ടിരിക്കുന്നത്. രോഗിയായ തങ്ങളുടെ പിതാവിനെ പരിചരിച്ച നേഴ്സ് ആ വിശ്വാസത്തെ സാമ്പത്തികമായി ദുരുപയോഗം ചെയ്തെന്ന് മക്കൾ ആരോപിക്കുന്ന വാർത്ത കടുത്ത ഞെട്ടലാണ് ഉളവാക്കുന്നത്. മലയാളിയായ അനിറ്റാ ജോർജ് നടത്തിയ സാമ്പത്തിക തിരുമറികൾ മക്കൾ കണ്ടെത്തിയത് പിതാവിൻറെ മരണശേഷമാണ്. നഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ നടത്തിയ അന്വേഷണത്തിൽ അനിറ്റ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. അനിറ്റ രോഗിയുടെ കാര്യത്തിൽ വഴിവിട്ട് പ്രവർത്തിച്ചതിന് തെളിവായി ഒട്ടേറെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശുപത്രി അപ്പോയിൻ്റ്മെൻ്റുകൾ കൈകാര്യം ചെയ്യുക, വീട്ടിൽ രക്തപരിശോധന നടത്തുക, ഭാര്യയോ കുട്ടികളുടെയോ അറിവില്ലാതെ അടുത്ത ബന്ധുവായി സ്വയം സ്ഥാപിക്കുക. തുടങ്ങിയ അനുചിത പ്രവർത്തികൾ പലതും സാമ്പത്തിക തിരുമറകളിലേയ്ക്ക് നയിച്ചതായാണ് കണ്ടെത്തിയത്. രോഗിയുടെ മകളായി പലയിടത്തും രേഖപ്പെടുത്തി അവൾ അനാവശ്യ നിയന്ത്രണങ്ങൾ നടപ്പിലാക്കിയതായും മക്കൾ ആരോപിച്ചു.

ഇയാൻ പെർസിവലിൻ്റെ എന്ന തങ്ങളുടെ പിതാവിൻറെ 2016 – ൽ മരണമടഞ്ഞതിനുശേഷമാണ് മക്കൾ പല നഗ്നസത്യങ്ങളും മനസ്സിലാക്കിയത്. ലക്ഷങ്ങൾ തങ്ങളുടെ പിതാവിൽ നിന്ന് ചൂഷണം ചെയ്തതായി ബാങ്ക് അക്കൗണ്ട് പരിശോധിച്ചതിൽ നിന്നും മനസ്സിലായതായി അവർ വെളിപ്പെടുത്തി. നേഴ്സിംഗ് ആൻഡ് മിഡ് വൈഫൈറി കൗൺസിൽ അനിറ്റയുടെ പ്രവർത്തനങ്ങളിൽ തന്റെ പദവിക്ക് യോഗിക്കുന്നതല്ലെന്നും ഒരു സ്‌ട്രൈക്കിംഗ് ഓഫ് ഓർഡർ വഴിയായി അവളെ അജീവനാന്തകാലം നേഴ്സിംഗ് ജോലിയിൽ നിന്ന് വിലക്കുകയും ചെയ്തു.

വയോജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നത് വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് അസ്വസ്ഥത ഉണ്ടാക്കുന്ന ഈ സംഭവം എന്ന് പത്രം റിപ്പോർട്ട് ചെയ്തു. 2017 മുതൽ ഇത്തരം തട്ടിപ്പുകൾ വളരെയധികം വർദ്ധിച്ചതും പലർക്കും ദശലക്ഷക്കണക്കിന് പൗണ്ട് നഷ്ടപ്പെട്ടതായും ഹവർഗ്ലാസ് ചാരിറ്റി റിപ്പോർട്ട് ചെയ്യുന്നു. നേഴ്‌സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിലിൻ്റെ അന്വേഷണത്തിലെ കണ്ടെത്തലുകൾ ഞങ്ങളെ ഞെട്ടിച്ചു. ഞങ്ങൾ കുടുംബത്തോട് ക്ഷമാപണം നടത്തുന്നതായും ആവശ്യമായ മെച്ചപ്പെടുത്തലുകൾ നടത്താനായി കേസ് വീണ്ടും അവലോകനം നടത്തും എന്ന് സ്വാൻസീ ബേ യൂണിവേഴ്‌സിറ്റി ഹെൽത്ത് ബോർഡിൻ്റെ വക്താവ് പറഞ്ഞു.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

നിയമ നിർവ്വഹണ ഏജൻസികൾക്ക് വിവരങ്ങൾ നൽകാൻ സ്ഥാപനങ്ങളെ നിർബന്ധിക്കുന്ന ഇൻവെസ്റ്റിഗേറ്ററി പവേഴ്സ് ആക്ട് (ഐപിഎ) എടുത്ത് കൊണ്ട് ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾ അതിൻ്റെ ക്ലൗഡ് സേവനത്തിൽ സംഭരിച്ചിരിക്കുന്ന എൻക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്ക് ആക്സസ് ചെയ്യാൻ യുകെ സർക്കാർ ആവശ്യപ്പെട്ടു. നിലവിൽ, ആപ്പിൾ അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഈ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂ. കമ്പനിക്ക് പോലും ഈ വിവരങ്ങൾ കാണാൻ സാധിക്കില്ല. ഈ വിഷയത്തോട് ആപ്പിൾ അഭിപ്രായം പറയാൻ വിസമ്മതിച്ചപ്പോഴും, കമ്പനി വെബ്‌സൈറ്റിൽ ഒരു വ്യക്തിയുടെ പ്രൈവസി അയാളുടെ “മൗലിക അവകാശമാണെന്ന്” പറയുന്നു.

അതേസമയം, ഹോം ഓഫീസും പ്രസ്‌തുത വിഷയത്തോട് പ്രതികരിക്കൻ വിസമ്മതിച്ചു. പ്രൈവസി ഇൻ്റർനാഷണൽ യുകെ സർക്കാരിൻെറ ഈ നീക്കം വ്യക്തിപരമായ വിവാരങ്ങളിലേക്കുള്ള ചൂഷണം ആണെന്ന് പറഞ്ഞു. ആപ്പിളിൻ്റെ “അഡ്വാൻസ്‌ഡ് ഡാറ്റ പ്രൊട്ടക്ഷൻ” (എഡിപി) ഉപയോഗിച്ച് സംഭരിച്ചിരിക്കുന്ന വിവരങ്ങളും സർക്കാർ ആവശ്യപ്പെട്ടവയിൽ ഉൾപ്പെടുന്നു. എന്നാൽ ഈ വിവരങ്ങളിൽ എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഉപയോഗിക്കുന്നുണ്ട്, അതായത് അക്കൗണ്ട് ഉടമയ്ക്ക് മാത്രമേ ഡാറ്റ ആക്‌സസ് ചെയ്യാൻ കഴിയൂ. എഡിപി ഒരു ഓപ്റ്റ്-ഇൻ സേവനമാണ്. ഇത് സുരക്ഷ വർദ്ധിപ്പിക്കുമ്പോഴും എല്ലാ ഉപയോക്താക്കളും ഇവ സജീവമാക്കുന്നില്ല. ഇത്തരക്കാർക്ക് അക്കൗണ്ട് ആക്‌സസ്സ് നഷ്‌ടപ്പെട്ടാൽ ഡാറ്റ വീണ്ടെടുക്കാനും സാധിക്കാറില്ല.

ദേശീയ സുരക്ഷാ അപകടസാധ്യതകൾ, മുൻനിർത്തിയാണ് യുകെ സർക്കാർ ഈ വിവരങ്ങൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവൺമെൻ്റ് ആവശ്യങ്ങൾ നിറവേറ്റുന്നതിനുപകരം യുകെ വിപണിയിൽ നിന്ന് എഡിപി പോലുള്ള എൻക്രിപ്ഷൻ സേവനങ്ങൾ പിൻവലിക്കുമെന്ന് ആപ്പിൾ നേരത്തെ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ സുരക്ഷാ നടപടികൾ മറികടന്ന് എൻക്രിപ്റ്റ് ചെയ്ത ഉപയോക്തൃ ഡാറ്റ ആക്സസ് ചെയ്യുന്നതിൽ കമ്പനിയുടെ വിസമ്മതം പാർലമെന്റിനെ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ഇത്തരമൊരു എൻട്രി പോയിൻ്റ് സൃഷ്ടിച്ചാൽ പിൽകാലത്ത് അത് മോശം കൈകളിലേക്ക് എത്തിപ്പെടാനുള്ള സാധ്യതയെ കുറിച്ച് സൈബർ സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. യുഎസ് സർക്കാർ മുമ്പ് സമാനമായ അഭ്യർത്ഥനകൾ നടത്തിയിരുന്നുവെങ്കിലും ആപ്പിൾ നിരസിച്ചിരുന്നു.

മനോജ് കെ ജയന്റെ പ്രൈവറ്റ് പ്ലേറ്റിനു ബദലായി ഒറിജിനൽ പ്രൈവറ്റ് നമ്പർ പ്ലേറ്റ് കരസ്ഥമാക്കി യുകെ മലയാളി. ബർമിംഗ്ഹാമിൽ സ്ഥിരതാമസമാക്കിയ കോൺഫിഡൻസ് ഗ്രൂപ്പിൻറെ ഡയറക്ടർ തൃശ്ശൂർ കണിമംഗലം സ്വദേശി മാർട്ടിൻ കെ ജോസിന്റെ രണ്ടു കാറിന്റെയും നമ്പർ പ്ലേറ്റ് തൃശ്ശൂർ എന്നാണ് . റേഞ്ച് റോവർ ഓവർഫിഞ്ചിന്റേത് തൃശ്ശൂർ എന്നും (TRIISUR) എന്നും ടെസ്‌ലയുടെത് ( TRISURR) എന്നുമാണ് നമ്പർ. നാടിനെ അത്രമാത്രം ഇഷ്ടപ്പെടുന്ന മാർട്ടിൻ തൃശ്ശൂരിനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണ് ഈ നമ്പർ എടുത്തത് എന്ന് വ്യക്തമാക്കി. സോഷ്യൽ മീഡിയയിലും തൃശ്ശൂരിലെ വാട്സ്ആപ്പ് ഗ്രൂപ്പിലും എല്ലാവരും ഇപ്പോൾ ഇത് ഷെയർ ചെയ്യുന്നുണ്ട്. തൃശ്ശൂരിലെ പല പ്രമുഖരും ഈ നമ്പറിനു വേണ്ടി ഓഫർ ചെയ്തിട്ടുണ്ടെങ്കിലും മാർട്ടിൻ കൊടുക്കാൻ തയ്യാറല്ല.

യുവ നർത്തകനും, കൊറിയോ ഗ്രാഫറും,ആക്ടറും, മോഡലും, അതിനുപരി മലയാളിയും ആയ ആയ ശ്രീ രതീഷ് നാരായണന്റെ നേതൃത്വത്തിൽ കെന്റിൽ കുട്ടികൾക്കും, മുതിർന്നവർക്കും ആയി ബോളിവുഡ് ഡാൻസ് ക്ലാസും ബോളിബീറ്റ് ഡാൻസ് ഫിറ്റുനെസ്സും ആരംഭിച്ചിരിക്കുന്നു.

അന്വേഷണങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .

07478728555
07442669185

രാജേഷ് നടേപ്പള്ളിൽ, മീഡിയ കോർഡിനേറ്റർ

ഇക്കഴിഞ്ഞ ജനുവരി 23ന് സ്വിൻഡനിൽ മരണമടഞ്ഞ അരുൺ വിൻസന്റിന് യാത്രാമൊഴിയേകി സ്വിൻഡനിലെ മലയാളി സമൂഹം. വിൽഷെയർ മലയാളി സമൂഹവും ബന്ധുമിത്രാദികളും ചേർന്നടങ്ങിയ വലിയൊരു മലയാളി സമൂഹമാണ് അന്ത്യോപചാരമർപ്പിക്കുവാൻ സ്വിൻഡനിലെ ഹോളി ഫാമിലി ചർച്ചിൽ ഒത്തുചേർന്നത് .

സ്വപ്നങ്ങൾ മൊട്ടിടുന്നതിനു മുൻപായി അകാലത്തിൽ യാത്രയാകേണ്ടിവന്ന അരുൺ വിൻസെന്റിന്റെ പൊതുദർശന ശുശ്രൂഷകൾ ദുഃഖം ഏറെ തളം കെട്ടി നിന്ന അന്തരീക്ഷത്തിലാണ് നടന്നത്. അരുൺ – ലിയ ദമ്പതികൾക്ക് ആറും നാലും വയസ്സുള്ള രണ്ട് ആൺകുട്ടികളാണുള്ളത്. അരുണിന്റെ വിയോഗത്തിൽ തളർന്നുപോയ കുടുംബത്തോടൊപ്പം വലിയ സാന്ദ്വനമായി വിൽഷെയർ മലയാളീ സമൂഹം കൂടെയുണ്ട്. അരുണിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള എല്ലാ ക്രമീകരണങ്ങളും വിൽഷെയർ മലയാളീ അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.

അസോസിയേഷന്റെ നേതൃത്വത്തിൽ ഏറെ ഭംഗിയായും ചിട്ടയായും ആണ് പൊതുദർശന വേള ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ക്രമീകരിക്കപ്പെട്ടത്. പൊതുദർശനത്തോടനുബന്ധിച്ച് നടത്തപ്പെട്ട വിശുദ്ധ കുർബാനയിൽ ഫാദർ ഷാൽബിൻ മരോട്ടിക്കുഴി മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട അനുശോചന സമ്മേളനത്തിൽ പ്രസിഡന്റ് ജിജി സജി അധ്യക്ഷത വഹിച്ചു് അനുശോചനമറിയിക്കുകയുണ്ടായി. വിൽഷെയർ മലയാളി അസോസിയേഷൻ സെക്രട്ടറി ഷിബിൻ വർഗീസ് അനുശോചനയോഗം ഏറെ കൃത്യതയോടെ ക്രോഡീകരിച്ചു.

പൊതുദർശനത്തോടനുബന്ധിച്ച് നടത്തിയ അനുശോചന സമ്മേളനത്തിൽ അഭിവന്ദ്യ അബ്രഹാം മാർ സ്തേഫാനോസ് മെട്രോപൊളിറ്റൻ തിരുമേനി അനുശോചനം അറിയിച്ചു പ്രാർത്ഥിക്കുകയുണ്ടായി. ഹോളി ഫാമിലി പള്ളി ഇടവക വികാരി ഫാദർ നാം ഡി ഓബി, ക്നാനായ ജാക്കോബൈറ്റ് കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാദർ സിജോ ജോസഫ്, സെന്റ് ജോർജ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിനെ പ്രതിനിധീകരിച്ച് ഫാദർ എബി ഫിലിപ്പ് , ഇന്ത്യൻ പെന്തകൊസ്തു കമ്മ്യൂണിറ്റി, സീനായി മിഷനുവേണ്ടി പാസ്റ്റർ സിജോ ജോയ് എന്നിവർ പ്രാർത്ഥനാപൂർവ്വം അന്ത്യോപചാരമാർപ്പിച്ചു . തുടർന്ന് അസോസിയേഷൻ മുൻപ്രസിഡന്റ് പ്രിൻസ്മോൻ മാത്യു, ജിജി വിക്ടർ, ഗ്രേറ്റ് വെസ്റ്റേൺ ഹോസ്പിറ്റലിലെ വിവിധ വാർഡുകളെ പ്രതിനിധീകരിച്ചു വാർഡ് പ്രതിനിധികളും അന്തിമോപചാരമർപ്പിച്ചു.

സീറോ മലബാർ സ്വിൻഡൻ കമ്മ്യൂണിറ്റിക്ക് വേണ്ടി ശ്രീ ജോർജ് കുര്യാക്കോസും ബേബി ചീരനും അനുശോചനം അറിയിച്ചു. സ്വിൻഡൻ ക്നാനായ മിഷനുവേണ്ടി മാത്യു ജെയിംസ്, വിവിധ സംഘടനകളെയും കൂട്ടായ്മകളെയും പ്രതിനിധീകരിച്ച് റെയ്‌മോൾ നിധീരി, പൂർണിമ മേനോൻ അഞ്ജന സുജിത്ത് എന്നിവർ അനുശോചനം അർപ്പിക്കുകയുണ്ടായി. തുടർന്ന് അരുൺ വിൻസന്റിന്റെ കുടുംബത്തിന് വേണ്ടി റോസ്മിയും വിൽഷെയർ മലയാളി അസ്സോസിയേഷനുവേണ്ടി ട്രെഷറർ കൃതീഷ് കൃഷ്ണൻ നന്ദിയും അറിയിച്ചു. ശവസംസ്കാര തീയതി പിന്നീടറിയിക്കുന്നതായിരിക്കും.

യുകെയിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ പ്രധാന ലക്ഷ്യമായ നാഷണൽ ഹെൽത്ത് സർവീസ് (NHS) ജോലികൾക്കു അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതെന്തൊക്കെ എന്ന വിഷയത്തിൽ ജനുവരി 16 വ്യാഴാഴ്ച നടന്ന ഓൺലൈൻ ചർച്ചയ്ക്ക്‌ കൈരളി യുകെയുടെ നാഷണൽ ജോയിന്റ്‌ സെക്രട്ടറിയും എൻഎച്ച്എസിലെ സീനിയർ പ്രാക്ടീസ്‌ നഴ്സുമായ നവീൻ ഹരി നേതൃത്വം നൽകി. യുകെയിലെ തന്നെ ഏറ്റവും വലിയ തൊഴിൽ ദാതാക്കളായ എൻഎച്ച്എസ് ട്രസ്റ്റുകളിൽ എങ്ങനെ ജോലി കണ്ടെത്താം, അപേക്ഷ സമർപ്പിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം, ഇന്റർവ്യൂ എങ്ങനെ നേരിടണം എന്ന വിഷയത്തിൽ റോയൽ ഫ്രീ എൻഎച്ച്എസ് ട്രസ്റ്റിലെ പാത്ത്‌വേ മാനേജർ ആയ അനൂപ് ഗംഗാധരൻ, ക്ലെമറ്റീൻ ചർച്ച് ഹോസ്പിറ്റലിലെ ക്ലിനിക്കൽ ഗവെർനൻസ് മേധാവിയായ ചാൾസ് വർഗീസ്, കൈരളി യുകെ കരിയർ ഗൈഡൻസ് സപ്പോർട്ട് ടീമിലെ അംഗമായ പ്രവീൺ കുട്ടി തുടങ്ങിയവർ സംസാരിച്ചു. യുകെയിൽ വർദ്ധിച്ചു വരുന്ന തൊഴിലില്ലായ്മ, പ്രത്യേകിച്ച് രാജ്യത്തിനു പുറത്ത് നിന്നും എത്തിയിട്ടുള്ളവർക്ക് പരിമിതമായ സാധ്യതകൾ മാത്രമാണ് ഇപ്പോൾ നൽകുന്നത്. വിദ്യാർഥികളായി ഇവിടെ എത്തിയവരെയാണ് ഇത് കൂടുതൽ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്, സ്ഥിര ജോലി നഷ്‌ടപ്പെടുന്നവരുടെയും എണ്ണം കൂടുന്നത് ആശങ്കയോടെയാണ് കാണുന്നത്.

ഇത്തരം സാഹചര്യങ്ങളിൽ വളരെ ശ്രദ്ധയോടെ ജോലിക്ക് അപേക്ഷിക്കേണ്ടത് ആവശ്യമാണ്. വിസ സ്‌പോൺസർഷിപ്പ്‌ ലഭിക്കേണ്ട ജോലികൾക്കു വേണ്ടി അപേക്ഷിക്കേണ്ടതെങ്ങനെ, യുകെയിലെ ജോലികൾക്കു വേണ്ടിയുള്ള സി.വി.യിൽ ഉൾപ്പെടുത്തേണ്ട സ്റ്റാർ വേ മെത്തേഡ്, വിവിധ ബാൻഡുകളിലേക്ക് വേണ്ടുന്ന യോഗ്യതകൾ എന്തൊക്കെ തുടങ്ങിയ ജോലി അന്വേഷിക്കുന്ന തുടക്കക്കാർ അറിഞ്ഞിരിക്കേണ്ട വിഷയങ്ങളെ കുറിച്ചുള്ള രണ്ടു മണിക്കൂർ നീണ്ട ചർച്ചയും ചോദ്യോത്തര സെഷനും ഓൺലൈൻ സെഷനിൽ പങ്കെടുത്ത നൂറിൽ അധികം പേർക്ക് വളരെ ഉപകാര പ്രദമായിരുന്നു. യുകെയിലേക്ക് കുടിയേറുന്ന വിദ്യാർത്ഥികൾക്കും മറ്റു തൊഴിൽ അന്വേഷകർക്കും വേണ്ടി കൈരളി യുകെ ഇത്തരം ചർച്ചകൾ ഇനിയും സംഘടിപ്പിക്കുമെന്ന് കൈരളി യുകെയുടെ ദേശീയ നേതൃത്വം അറിയിച്ചു.

ഓൺലൈൻ ചർച്ച യുടെ ലിങ്ക്: https://www.facebook.com/KairaliUK/videos/2725567474281691/

ന്യൂസ് ഡെസ്ക്, മലയാളം യുകെ

രാജ്യത്തുടനീളം താപനില കുറയുന്നതിനാൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഞ്ഞു വീഴ്ച അടുത്ത മൂന്നു ദിവസത്തേയ്ക്ക് ഉണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈയാഴ്ച അവസാനം, ഇംഗ്ലണ്ടിലും വെയിൽസിലും സ്കോട്ട് ലൻഡിലെ ചില ഭാഗങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയെ തുടർന്ന് മെറ്റ് ഓഫീസ് യെല്ലോ വാണിംഗ് നൽകിയിരുന്നു. മോശം കാലാവസ്ഥ തിങ്കളാഴ്ച വരെ തുടരും എന്നാണ് നിഗമനം. പ്രതികൂല കാലാവസ്ഥയെ തുടർന്ന് പല സ്ഥലങ്ങളിലും യാത്രാ തടസ്സങ്ങൾ ഉണ്ടാകും. പലയിടങ്ങളിലും വൈദ്യുതി മുടങ്ങാനും സാധ്യതയുണ്ടെന്ന് വിദഗ്ധർ അറിയിച്ചു.

നിലവിലെ വാണിംഗ് അടുത്ത തിങ്കളാഴ്ച 9 മണിവരെ നിലനിൽക്കും. സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഒഴികയുള്ള എല്ലാ പ്രദേശങ്ങളിലും വെയിൽസിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സതേൺ സ്കോട്ട്‌ലന്റിന്റെ വിവിധ ഭാഗങ്ങളിലും മുന്നറിയിപ്പ് ബാധിക്കും. ഈയാഴ്ച അവസാനത്തോടെ മിഡ്ലാൻഡ്സ്, വെയിൽസ്, നോർത്തേൺ ഇംഗ്ലണ്ട് എന്നീ പ്രദേശങ്ങളിൽ ഏകദേശം 5 സെൻറീമീറ്റർ വരെ മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം എന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്.

സ്കോട്ട് ലൻഡിന്റെയും നോർത്തേൺ അയർലണ്ടിന്റെയും ചില ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. രാജ്യത്തിൻറെ പലഭാഗങ്ങളിൽ ഇന്നുമുതൽ മഞ്ഞു വീഴ്ച പ്രതീക്ഷിക്കാം എന്നാണ് വിദഗ്ധർ പറയുന്നത്. കനത്ത മഴയും അതിനെ തുടർന്നുള്ള വെള്ളപ്പൊക്കവും യുകെയിൽ ഉടനീളം ഉള്ള പുതുവത്സര ആഘോഷങ്ങളെ ബാധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ഞുവീഴ്ചയെ തുടർന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതിയ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ കാറ്റും മഴയും ബോൾട്ടൺ, ഡിഡ്സ്ബെറി, സൗത്ത് ആൻഡ് നോർത്ത് മാഞ്ചസ്റ്റർ, സ്റ്റാലിബ്രിഡ്ജ് എന്നീ പ്രദേശങ്ങളെ ബാധിച്ചിരുന്നു. ചെഷയറിലെ ബ്രിഡ്ജ് വാട്ടർ കനാൽ ബാങ്കുകൾ തകർന്നതിനെ തുടർന്ന് റോഡ് അടച്ചിട്ടിരുന്നു. നോർത്ത് ഇംഗ്ലണ്ടിൽ മാത്രം 24 മണിക്കൂറിനുള്ളിൽ ലഭിച്ചത് ഏകദേശം 90 മില്ലിമീറ്റർ മഴയാണ്. നോർത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിൽ 100 മില്ലിമീറ്ററിൽ അധികം വരെ മഴ രേഖപ്പെടുത്തി.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ജയിലുകളിൽ മയക്കുമരുന്നുമായെത്തുന്ന ഡ്രോണുകളുടെ എണ്ണത്തിൽ ദ്രുതഗതിയിലുള്ള വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷങ്ങളായി ഇത്തരത്തിലുള്ള ഡ്രോണുകളുടെ എണ്ണത്തിൽ മൂന്നിരട്ടി വർദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ ആക്രമണങ്ങളെ ചെറുത്തുനിൽക്കുവാൻ ജയിലുകളിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സൃഷ്ടിക്കുവാൻ പണം അത്യാവശ്യമാണെന്ന് കോമൺസ് കമ്മിറ്റി തലവൻ കഴിഞ്ഞദിവസം വ്യക്തമാക്കി. 2024 ഒക്ടോബർ അവസാനം വരെയുള്ള 10 മാസങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും ജയിലുകളിൽ 1,296 ഡ്രോൺ സംഭവങ്ങൾ നടന്നതായി ഗാർഡിയൻ പത്രം നടത്തിയ വിവരാവകാശ അഭ്യർത്ഥന കണ്ടെത്തി. ജയിലുകളിലെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക ഉയർത്തുന്ന റിപ്പോർട്ടുകളാണ് ഇവയെന്ന് കോമൺസ് ജസ്റ്റിസ്‌ കമ്മിറ്റി ലേബർ ചെയർ ആൻഡി സ്ലോട്ടർ വ്യക്തമാക്കി. സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്നവരും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നവരും ജയിൽ സുരക്ഷ ക്രമീകരിക്കുന്നവരെക്കാൾ വളരെയധികം മുൻപിൽ ആണെന്നും അവർ കുറ്റപ്പെടുത്തി. രാത്രിയിൽ ഇരുട്ടിന്റെ മറവിലാണ്, ഭൂരിഭാഗം ഡെലിവറികളും നടക്കുന്നതിനാൽ, യഥാർത്ഥ കണക്ക് ഇതിലും കൂടുതലാണ് എന്നതാണ് യാഥാർത്ഥ്യം.

ജയിലിലെ മയക്കുമരുന്ന് കച്ചവടം ലാഭകരമായതിനാൽ, ഉയർന്ന വൈദഗ്ധ്യമുള്ള ഡ്രോൺ പൈലറ്റുമാരെ ആണ് ക്രിമിനൽ സംഘങ്ങൾ തങ്ങളുടെ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നത്. അനേകായിരം പൗണ്ട് വിലമതിക്കുന്ന കൂടുതൽ സങ്കീർണ്ണമായ ഡ്രോണുകൾക്ക് ഒരു മീറ്റർ വീതിയും തെർമൽ ഇമേജിംഗ് സൗകര്യവുമുണ്ട്. ഇത് ഇരുട്ടിൻ്റെ മറവിൽ നിരവധി കിലോഗ്രാം അനധികൃത സാധനങ്ങൾ കടത്താൻ ക്രിമിനൽ സംഘങ്ങളെ അനുവദിക്കുന്നു. ഇംഗ്ലണ്ടിലും വെയിൽസിലും ജയിലിന്റെ 400 മീറ്റർ പരിസരപ്രദേശങ്ങളിൽ ഡ്രോണുകൾ പറത്തുന്നത് ക്രിമിനൽ കുറ്റമാക്കിയുള്ള നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ഇവയെ കാറ്റിൽ പറത്തിയാണ് ക്രിമിനൽ സംഘങ്ങൾ പ്രവർത്തിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ ശക്തമായ നടപടികൾ ആവശ്യമാണെന്നും, ജയിലിൽ സുരക്ഷാ സംവിധാനങ്ങളിൽ ശക്തമായ വർദ്ധനവ് ഉണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.

ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതുവത്സര ദിനത്തിൽ യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി മലയാളി വിദ്യാർഥിനിയുടെ മരണവാർത്ത. യുകെയിൽ പഠനത്തിനായി എത്തിയ മലയാളി വിദ്യാർത്ഥിനിയായ സ്റ്റെനി എലിസബത്ത് ഷാജി (27) ആണ് മരണമടഞ്ഞത്. ഇന്ന് വെളുപ്പിനെ ഒരുമണിക്കായിരുന്നു മരണം. ലണ്ടനിലെ വെബ്ലിയിലാണ് സ്റ്റെനി
താമസിച്ചിരുന്നത്.

കേരളത്തിൽ പത്തനംതിട്ട സ്വദേശിനിയാണ് സ്റ്റെനി എലിസബത്ത് ഷാജി. യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനിൽ എം എസ് സൈക്കോളജി വിദ്യാർത്ഥിനിയായിരുന്ന സ്റ്റെനി കഴിഞ്ഞ വർഷമാണ് വിദ്യാർത്ഥി വിസയിൽ യുകെയിലെത്തിയത്. ലണ്ടനിലെ സ്റ്റാൻമോർ സ്കൂളിൽ ടീച്ചർ അസിസ്റ്റൻ്റായും ജോലി ചെയ്തിരുന്നു.

കഴിഞ്ഞ ഒരാഴ്ചയായി പനിയും ചുമയും തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ സ്റ്റെനിയെ അലട്ടിയിരുന്നു. ഇതിന് പിന്നാലെ ചികിത്സ സഹായം തേടിയെങ്കിലും ശാരീരിക അസ്വസ്ഥതകൾ പൂർണമായി മാറിയിരുന്നില്ല. കഴിഞ്ഞദിവസം രാത്രി രോഗാവസ്ഥ മോശമായതിനെ തുടർന്ന് കമ്മ്യൂണിറ്റി ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു. എന്നാൽ വിദഗ്ധ ചികിത്സയ്ക്കായി ബാർനെറ്റ് റോയൽ ഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിലേക്ക് മാറാനുള്ള നിർദ്ദേശമാണ് ലഭിച്ചത്. തുടർന്ന് ഈ ആശുപത്രിയിലേക്ക് പാരാമെഡിക്കൽ സഹായത്തോടെ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.

പത്തനംതിട്ട സ്വദേശികളായ ഷാജി വർഗീസും കുഞ്ഞുമോളുമാണ് മാതാപിതാക്കൾ. ഇവർ ഗുജറാത്തിലെ രാജ്ഘോട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. സഹോദരൻ: ആൽബി. മാതാപിതാക്കളെ മരണവിവരം അറിയിച്ചിട്ടുണ്ട്. മൃതദേഹം ബാർനെറ്റ് റോയൽഫ്രീ ലണ്ടൻ എൻഎച്ച്എസ് ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റെനി ലണ്ടനിലെ സെൻ്റ് ജോർജ്ജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ അംഗമാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാട്ടിൽ ആയിരിക്കുമെന്നാണ് കുടുംബാംഗങ്ങൾ അറിയിച്ചിരിക്കുന്നത്.

സ്റ്റെനി എലിസബത്ത് ഷാജിയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

RECENT POSTS
Copyright © . All rights reserved