UK

വെയ്ക്ക് ഫീൽഡ് : യുക്മാ യോർക്ക്ഷെയർ ആന്റ് ഹംബർ റീജന്റെ വൈസ് പ്രസിഡന്റും വെസ്റ്റ് യോർക്ക് ഷെയർ മലയാളി അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ സിബി മാത്യുവിന്റെ പിതാവ് ഇടുക്കി , പാമ്പാടുംപാറ കാരയ്ക്കാട്ട് മാത്യു ദേവസ്യ (67) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ സെപ്റ്റംബർ 4, ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 – ന് സ്വഭവനത്തിൽ ആരംഭിച്ച് പാമ്പാടുംപാറ സെൻറ് ജോർജ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ് .

ഭാര്യ : ആലീസ് മാത്യു മക്കൾ : എബി, സിബി (യുകെ), ആശാ മോൾ മരുമക്കൾ : ലിയാ, അനു, ജിമ്മി .

സിബി മാത്യുവിന്റെ പിതാവിൻെറ നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

ലണ്ടൻ -സെപ്റ്റംബർ മാസം പതിനൊന്നാം തീയതി ഞായറാഴ്ച ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ വച്ച് പരിശുദ്ധ പാത്രിയർക്കിസ് ബാവയുടെ കൽപ്പന പ്രകാരം യു കെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ ഡോ .മാത്യൂസ് മാർ അന്തിമോസ് മെത്രാപോലീത്ത ചെറുവിള്ളിൽ രാജു കശീശയെ കോർ എപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തും. യാക്കോബായ സുറിയാനി സഭയിലെ യൂറോപ്പിലെ സഭാംഗങ്ങൾക്ക് അഭിമാനവും അനുഗ്രഹവുമായ ചടങ്ങിൽ യൂറോപ്പിലെ വൈദികരും വിശ്വാസികളും പങ്കെടുക്കും വിപുലമായ ക്രമീകരണങ്ങളാണ് ലണ്ടൻ ഇടവക ഒരുക്കുന്നത് .

ശ്രേഷ്ഠ കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവയുടെ സഹോദര പുത്രനായ രാജു കശീശ അഭിവന്ദ്യ തോമസ് മാർ ദിവന്യാസിയോസ് തിരുമേനിയാൽ 16/03/1991ന് ശെമ്മാശനും20/05/1995 ന് കശീശയുമായി 1991 മുതൽ 1995 വരെയുള്ള കാലഘട്ടത്തിൽ അഭിവന്ദ്യ തോമസ് മാർ ദിവന്യാസിയോസ് തിരുമേനിയുടെ പ്രൈവറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. 1996 മുതൽ 2003 വരെയുള്ള കാലഘട്ടത്തിൽ സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി പടിക്കപ്പ്‌, സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി നെടുങ്ങപ്ര ,സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി തുരുത്തിപ്ലി , സെന്റ് മേരീസ് യാക്കോബായ സുറിയാനി വലിയ പള്ളി കോതമംഗലം എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.

2003 മുതൽ സെന്റ് തോമസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ലണ്ടൻ , സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ലിവർപൂൾ ,സെന്റ് ഗ്രീഗോറിയോസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ഈസ്റ്റ്‌ബോൺ , സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി നോതാംപ്ടൺ , സെന്റ് മേരീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബാസില്ഡൺ,സെന്റ് ഗ്രീഗോറിയോസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി വാറ്റ്‌ഫോഡ് ,സെന്റ് ഇഗ്‌നേഷ്യസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി കേംബ്രിഡ്ജ് ,സെന്റ് ഇഗ്‌നേഷ്യസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബെൽഫാസ്റ് ,സെന്റ് ജോർജ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ലീഡ്സ് ,സെന്റ് ജോർജ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബിർമിംഗ്ഹാം ,സെന്റ് ഗ്രിഗോറീസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി പീറ്റർബ്രോ,യൽദോ മാർ ബസേലിയോസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ബ്രിസ്റ്റോൾ ,സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബാ സുറിയാനി ഓർത്തഡോക്സ്‌ പള്ളി ഓക്സ്ഫഡ്,എഡിന്ബ്ര തുടങ്ങി യു കെ യിലെ നിരവധി ഇടവകകളിൽ സേവനമനുഷ്ഠിച്ചു .

ഇപ്പോൾ മലങ്കര സുറിയാനി ഓർത്തഡോക്സ്‌ യു കെ മേഖലയുടെ കൗൺസിൽ വൈസ് പ്രസിഡന്റും ലണ്ടൻ , പീറ്റർബ്രോ ഇടവകളുടെ വികാരിയുമാണ് .യു കെ മേഖലയുടെ ഈ അനുഗ്രഹീത നിമിഷം ആഘോഷമാക്കാൻ കൗൺസിൽ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുമുണ്ട് , ലണ്ടൻ സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെയും ഭദ്രാസന മീഡിയ വിങ്ങിന്റെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ശുശ്രൂഷയുടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതുമാണ്.

ടോം ജോസ് തടിയംപാട്

ക്യാൻസർ രോഗം കൊണ്ട് വിഷമിക്കുന്ന ഇടുക്കി നെടുംകണ്ടത്തെ ഷാജി പി എൻ നു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തുന്ന ഓണം ചാരിറ്റിക്ക് ഇതുവരെ 1135 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ് മെൻറ് താഴെ പ്രസിദ്ധീകരിക്കുന്നു. ചാരിറ്റി സെപ്റ്റംബർ 10 ന് അവസാനിക്കും എന്നറിയിക്കുന്നു. തൊട്ടടുത്തദിവസം ലഭിച്ച തുക സാമൂഹികപ്രവർത്തകരുടെ സാന്നിധ്യത്തിൽ ഷാജിക്ക് കൈമാറും ഒരു കുടുംബജീവിതം സ്വപ്നം കണ്ട് 6 മാസം മുൻപ് വിവാഹിതനായ ഷാജിയുടെ സ്വപ്നങ്ങളെ തകർത്തെറിഞ്ഞുകൊണ്ടു ക്യൻസർ തലച്ചോറിനെ ബാധിച്ചപ്പോൾ എന്തുചെയ്യണമെന്ന് അറിയാതെ വിഷമിക്കുകയാണ് ഷാജിയുടെ കുടുംബം. ആകെയുണ്ടായിരുന്ന വരുമാനം ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന ചെറിയ തുകയായിരുന്നു . അസുഖം ബാധിച്ചതോടെ അതും നിലച്ചു . ഷാജിയുടെ ജീവിതം മുൻപോട്ടു കൊണ്ടുപോകാൻ നിങ്ങൾ സഹായിക്കണം .

ഷാജി ഇടുക്കി നെടുങ്കണ്ടം, ആനക്കല്ലു സ്വദേശിയാണ് . ഷാജിയുടെ വേദനനിറഞ്ഞ ജീവിതം ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ യെ അറിയിച്ചത് യു കെ യിലെ കിങ്‌സ്‌ലിൻലിൽ താമസിക്കുന്ന നെടുക്കണ്ടം പാലാർ സ്വദേശി തോമസ് പുത്തൻപുരക്കലാണ് തോമസിന്റെ അയൽവാസിയാണ് ഷാജി. തോമസിന്റെ അഭ്യർത്ഥന മാനിച്ചു ഷാജിയെ സഹായിക്കുന്നതിനു വേണ്ടി ഞങ്ങൾ ഓണം ചാരിറ്റി നടത്താൻ തീരുമാനിക്കുകയായിരുന്നു . നാമെല്ലാം ഓണം ഉണ്ണാൻ തയ്യാറായി കൊണ്ടിരിക്കുമ്പോൾ ഈ ചെറുപ്പക്കാരന്റെ വേദനയിൽ ഒരു കൈത്താങ്ങാകാൻ നമുക്കൊരുമിക്കാം . നിങ്ങളുടെ സഹായങ്ങൾ ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെ കാണുന്ന അക്കൗണ്ടിൽ നിക്ഷേപിക്കുക .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

ന്യൂസ് ഡെസ്‌ക്. മലയാളം യുകെ.
യുകെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന യോര്‍ക്ഷയറിലെ കീത്തിലിയില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്ക് വുഡ് റൈസിലെ ബെന്റ്‌ലി കോര്‍ട്ട് ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടുത്തം. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഫ്‌ലാറ്റിന്റെ ഒമ്പതാം നിലയില്‍ താമസിക്കുന്ന മലയാളി ഫാമിലിയുടെ ഫ്‌ലാറ്റില്‍ തീപിടുത്തമുണ്ടായത്. തീ പിടിക്കുന്ന സമയത്ത് വീട്ടുടമസ്ഥര്‍ പുറത്തായതു കൊണ്ട് വലിയൊരപകടം ഒഴിവായി. തീ പിടിച്ചപ്പോള്‍ തന്നെ അലാറം മുഴങ്ങിയതനുസരിച്ച് കീത്തിലിയിലെ അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തുകയായിരുന്നു. നാല് ഫയര്‍ എന്‍ഞ്ചിനുകളിലായി സേനാംഗങ്ങളെത്തി ആളൊഴിഞ്ഞ ഫ്‌ലാറ്റിന്റെ വാതില്‍ കുത്തിതുറന്ന് തീയണയ്ക്കുകയായിരുന്നു. വീട്ട് ഉടമസ്ഥര്‍ പുറത്ത് പോകുന്നതിന് മുമ്പ് പ്രാര്‍ത്ഥിച്ച് രൂപത്തിന്റെ മുന്നില്‍ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയില്‍ നിന്നാണ് തീ പടര്‍ന്ന് കയറിയതെന്നാണ് പ്രാഥമിക നിഗമനം. ലിവിംഗ് റൂം ഏരിയയുടെ ഭാഗം എതാണ്ട് കത്തിനശിച്ചിട്ടുണ്ട്. ഫ്‌ലാറ്റ് നിറയെ പുക കൊണ്ട് നിറഞ്ഞിരുന്നു. ഫ്രിഡ്ജിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. രണ്ട് മണിക്കൂറോളം അഗ്‌നി സേനാംഗങ്ങള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. വലിയ വാട്ടര്‍ ജെറ്റ് സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് തീയണച്ചത്.

യുകെ മലയാളികള്‍ തിരിച്ചറിയേണ്ടത് ഇതാണ്.
ഭക്തിയാകാം..
അമിതഭക്തി അപകടമാണ്.
പ്രാര്‍ത്ഥിച്ചിട്ട് വീട്ടില്‍ നിന്ന് യാത്ര തുടങ്ങുന്നത് അനുഗ്രഹമാണ്.
പക്ഷേ, ഇലക്ട്രിക് ഉപകരണങ്ങള്‍, ഗ്യാസ്, തീയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ഇതെല്ലാം പ്രവര്‍ത്തനസജ്ജമാക്കി യാത്ര തുടങ്ങുന്നത് വലിയ ആപത്താണ്. എല്ലാം ഓഫാക്കിയിട്ട് വേണം വീട് വിട്ടിറങ്ങാന്‍.
തീ പിടിക്കാന്‍ ഏറ്റവും അധികം സാധ്യതയുള്ള വസ്തുക്കള്‍ കൊണ്ടാണ് യുകെയിലെ വീട് നിര്‍മ്മാണം നടത്തിയിരിക്കുന്നതെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഭക്തിയാകാം. അമിതഭക്കി നിര്‍ഭാഗ്യവശാല്‍ ജീവനെടുത്തേക്കാം.

എല്ലാക്കാലത്തും വാർത്തകളിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്നു ഡയാന രാജകുമാരിയുടെത്. എന്തിനേറെ പറയുന്നു ഡയാനയുടെ സ്വകാര്യ ജീവിതം പോലും പാപ്പരാസികൾ വെറുതെ വിട്ടില്ല. ഇപ്പോൾ ഡയാനയെക്കുറിച്ച് പുറത്തു വരുന്ന ഒരു വാർത്ത അവർ പത്തു വർഷത്തോളം അവരെ പിന്തുടർന്ന ഒരു രോഗത്തെക്കുറിച്ചാണ്. ബുളീമിയ എന്ന ഈറ്റിംഗ് ഡിസോർഡർ ആണ് അവർക്ക് ഉണ്ടായിരുന്നത്. ഈ രോഗത്തെക്കുറിച്ച് ഡയാന തന്നെ തുറന്നു പറയുകയും ചെയ്തിരുന്നു.

19 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് ഡയാനയ്ക്ക് ഈ രോഗം സ്ഥിരീകരിച്ചത്. വയറുനിറയെ ഭക്ഷണം കഴിച്ചു കഴിയുമ്പോൾ വല്ലാത്ത കുറ്റബോധം ഉണ്ടാകും. പിന്നീട് എങ്ങനെയെങ്കിലും ഉള്ളിൽ ചെന്ന ഭക്ഷണം ശർദ്ദിച്ചു കളയുക എന്നതാണ് പ്രധാന ചിന്ത. ഈ രോഗമുള്ളവരുടെ ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുകയില്ല. എപ്പോഴും ഒരേ പോലെ ആയിരിക്കും. ആഹാരം കഴിക്കുന്നതിലുള്ള ക്രമക്കേടുകൾ ആണ് മിക്കപ്പോഴും ഈ അസുഖത്തിലേക്ക് നയിക്കുന്നത്. സ്വയം വെറുപ്പ് തോന്നുന്നതും ഈ രോഗത്തിന് പ്രത്യേകതയാണ്.

ഗൗരവതരമായ ഒരു ഈറ്റിംഗ് ഡിസോഡർ ആണ് ബുളീമിയ. ഈ രോഗമുള്ളവർ ഒരു ദിവസം അഞ്ചോ ആറോ തവണ ഭക്ഷണം കഴിക്കും. പിന്നീട് അത്രയും ഭക്ഷണം കഴിച്ചല്ലോ എന്ന കുറ്റബോധം ഇവരെ വേട്ടയാടും. ഇതോടെ കഴിച്ച ഭക്ഷണം മുഴുവൻ ഇവർ സ്വയം ശർദ്ദിച്ചു കളയും. എന്തുകൊണ്ടാണ് ഈ രോഗം വരുന്നത് എന്നതിനെ കുറിച്ച് വ്യക്തമായ കാരണങ്ങളൊന്നും തന്നെ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും ഈ അസുഖമുള്ളവർ പൊതുവായി പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങൾ ഉണ്ട്.

ഇവർക്ക് എല്ലായിപ്പോഴും ശരീര ഭാരത്തെയും ആകാര വടിവിനെയും കുറിച്ച് വലിയ ആശങ്കയാണ് ഉള്ളത്. ശരീരത്തിന്റെ ഭാരം വർദ്ധിക്കുമോ എന്ന ഭയം എല്ലായിപ്പോഴും ഇവർക്ക് ഉണ്ടായിരിക്കും. ഇത്തരക്കാർ കടുത്ത ഡയറ്റുകളും വ്യായാമ രീതികളും പിന്തുടരും. ശരീരത്തിലെ കലോറി കുറയ്ക്കുന്നതിനാണ് ഇവര്‍ കഴിച്ച ഭക്ഷണം ശർദ്ദിച്ചു കളയുന്നത്.

ബ്രിട്ടിഷ് നഗരപദവിയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ഇനി ജിബ്രാൾട്ടറും. ബ്രിട്ടന്റെ ഭൂപ്രദേശമായ ജിബ്രാൾട്ടർ നഗരപദവി നൽകണമെന്നാവശ്യപ്പെട്ട് ഈ വർഷാദ്യം അപേക്ഷ നൽകിയിരുന്നു. എന്നാൽ, നാഷനൽ ആർക്കെവ്സിലെ പുരാരേഖകൾ പരിശോധിച്ചപ്പോൾ 180 വർഷം വർഷം മുൻപ് ജിബ്രാൾട്ടറിനു നഗരപദവി നൽകിയ വിക്ടോറിയ രാജ്ഞിയുടെ ഉത്തരവു കണ്ടെത്തി.1842-ൽ തന്നെ ജിബ്രാൾട്ടർ ഒരു നഗരമായി അംഗീകരിക്കപ്പെട്ടിരുന്നതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു.

സ്പെയിനിന്റെ തെക്കൻതീരത്തുള്ള ജിബ്രാൾട്ടറുവേണ്ടി സ്പെയിനും ബ്രിട്ടനും തമ്മിൽ യുദ്ധം നടന്നിരുന്നു. 1712 ലെ സമാധാനക്കരാർ പ്രകാരമാണു സ്പെയിൻ ഈ പ്രദേശം ബ്രിട്ടനു വിട്ടുനൽകിയത്. എങ്കിലും തങ്ങളുടെ അതിർത്തിയോടു ചേർന്ന ജിബ്രാൾട്ടറിനുമേലുള്ള അവകാശവാദം ഉപേക്ഷിച്ചില്ല.

2002 ൽ ജിബ്രാൾട്ടറിൽ നടന്ന അഭിപ്രായ വോട്ടെടുപ്പിൽ 99% പേരും ബ്രിട്ടന്റെ ഉടമസ്ഥാവകാശത്തെയാണ് പിന്തുണച്ചത്. 1842 ൽ വിക്ടോറിയ രാജ്ഞി ഉത്തരവിട്ടിട്ടും ജിബ്രാൾട്ടർ ബ്രിട്ടിഷ് നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെടാതെ പോയതെന്തുകൊണ്ടാണെന്നു വ്യക്തമല്ല.

“ജിബ്രാൾട്ടർ നഗരത്തിന് ഔദ്യോഗിക അംഗീകാരം നൽകുന്നത് വളരെ സന്തോഷകരമാണ്, അതിന്റെ സമ്പന്നമായ ചരിത്രത്തിനും ചലനാത്മകതയ്ക്കും വലിയ അംഗീകാരമാണ്,” ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു. “ഈ ഔദ്യോഗിക അംഗീകാരം ജിബ്രാൾട്ടറിന്റെ മഹത്വത്തിന്റെ മണ്ഡലങ്ങളിൽ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നു, കൂടാതെ ജിബ്രാൾട്ടേറിയക്കാർക്ക് അവരുടെ സമൂഹത്തോടും അവരുടെ വ്യതിരിക്തമായ പൈതൃകത്തോടും തോന്നുന്ന അഭിമാനത്തെ ശരിയായി സൂചിപ്പിക്കുന്നു.”

 

ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ഡെറി : തങ്ങളുടെ കൺമുന്നിൽ കളിച്ചു വളർന്ന രണ്ട് കുട്ടികൾ പൊടുന്നനെ ഇല്ലാതായതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഡെറിയിലെ മലയാളികൾ. വടക്കൻ അയർലെൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇനാഗ് ലോഗ് തടാകത്തിലാണ് മലയാളി വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. കാഞ്ഞിരപ്പള്ളി എരുമേലി റൂട്ടിൽ കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കൽ സെബാസ്റ്റ്യൻ ജോസ് (അജു) – വിജി ദമ്പതികളുടെ മകൻ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യൻ (16), കണ്ണൂർ പയ്യാവൂർ പൊന്നുംപറമ്പത്ത് മുപ്രപ്പള്ളിൽ ജോഷി സൈമണിന്റെ മകൻ റുവാൻ ജോ സൈമൺ (16) എന്നിവരാണ് മരിച്ചത്. ഇരുവരും ഡെറി സെന്റ് കൊളംബസ് ബോയ്‌സ് കോളേജിലെ വിദ്യാർത്ഥികളാണ്. തിങ്കളാഴ്ച്ച വൈകിട്ടോടെയായിരുന്നു അപകടം. സ്‌കൂൾ അവധി ആയതിനാൽ എട്ട് പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയതായിരുന്നു. പോകും വഴി തടാകത്തിലെ വെള്ളത്തിലേക്കിറങ്ങിയ റുവാൻ മുങ്ങിയതിനെ തുടർന്ന് രക്ഷിക്കാൻ ഇറങ്ങിയ ജോസഫും അപകടത്തിൽപെടുകയായിരുന്നു.

എമർജൻസി സർവീസുകളും ഫോയിൽ സെർച്ചും റെസ്‌ക്യുവും പൊലീസ് ഡൈവേഴ്‌സും നടത്തിയ തിരച്ചിലിൽ ഇരുവരുടെയും മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വെള്ളത്തിലെ ചെളിയിൽ കാലുകൾ പൂണ്ടുപോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. മരിച്ച ജോസഫിന്റെ മാതാപിതാക്കൾ 2005 മുതൽ അയർലൻഡിലാണ് താമസിക്കുന്നത്. 2020ൽ ആണ് അവസാനമായി കുടുംബസമേതം നാട്ടിലെത്തിയത്. അടുത്തവർഷം നാട്ടിൽ വരാനിരിക്കുകയായിരുന്നു ഇവർ. പിതാവ് സെബാസ്റ്റ്യൻ ബിസിനസ് സ്ഥാപനം നടത്തുകയും മാതാവ് വിജി നേഴ്‌സുമാണ്. സഹോദരങ്ങളായ ജൊഹാന, ക്രിസ് എന്നിവർ അയർലൻഡിൽ സ്‌കൂളിൽ വിദ്യാർത്ഥികളാണ്.

റുവാന്റെ മാതാവ് സാലി.സഹോദരൻ – എവിൻ. കഴിഞ്ഞ മാസം ജൂലൈയിൽ നാട്ടിൽ എത്തിയിരുന്നു. ഉറ്റസുഹൃത്തുക്കളായിരുന്ന ഇരുവരും എപ്പോഴും ഒരുമിച്ചായിരുന്നു. ഒന്നാം ക്ലാസ്സ്‌ മുതൽ ഒരുമിച്ചാണ് പഠിച്ചത്. ഇപ്പോൾ മരണത്തിലും ഒരുമിച്ച് തന്നെ.

ഇരുവരുടെയും മൃതസംസ്കാരം താഴെ പറയുന്ന വിധം നടത്തപെടുന്നതാണ്

ഇന്ന് (ബുധൻ) ഉച്ചകഴിഞ്ഞു 2 മണി മുതൽ 7 മണി വരെയും, വ്യാഴം (01.09.2022) രാവിലെ 11 മണി മുതൽ രാത്രി 7 മണി വരെയും പൊതുദർശനത്തിനായി സെന്റ്. കോളംബ്സ് ചർച്ച് ചാപ്പൽ റോഡ്, BT47 2BB ൽ വെയ്ക്കുന്നതാണ്. തുടർന്നു ഇരുവരുടെയും സ്വന്തം ഭവനങ്ങളിലേക്ക് കൊണ്ടുപോകും. വെള്ളിയാഴ്ച (02.09.2022) രാവിലെ 9.30 ന് വീടുകളിലെ ശുശ്രുഷ ആരംഭിക്കുന്നതാണ്. തുടർന്ന് 11 മണിക്ക് സെന്റ്.മേരീസ്‌ ചർച്ച് , 49 ആർഡ്മോർ റോഡ് , ഡെറി, BT47 3QP യിൽ സംസ്കാരം വിശുദ്ധ കുർബാനയോടെ നടത്തപെടുന്നതാണ്. അതിനു ശേഷം കല്ലറയിൽ എത്തി സമാപന കർമങ്ങൾ നടത്തുമെന്ന് ഇടവക വികാരിമാർ അറിയിച്ചു.

ജോപ്പുവിൻെറയും റുവാൻെറയും അകാല നിര്യാണത്തിൽ മലയാളംയുകെ ന്യൂസിന്റെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.

 

ബ്രിട്ടന്റെ ഏറ്റവും വലിയ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ് പ്രിൻസ് വെയിൽസ് അമേരിക്കയിലേക്കുള്ള യാത്രക്കിടെ എൻജിൻ പണിമുടക്കി കടലിൽ കുടുങ്ങി. പോർട്സ്മൗത് നാവിക താവളത്തിൽനിന്ന് നിർണായക പരീക്ഷണ യാത്രക്കായി പുറപ്പെട്ട് ഏറെ ദൂരം പിന്നിടുംമുമ്പാണ് പ്രശ്നമായത്.

300 കോടി പൗണ്ട് (28,108 കോടി രൂപ) ചെലവിൽ നിർമിച്ച കപ്പൽ കഴിഞ്ഞ വർഷമാണ് പൂർണാർഥത്തിൽ പ്രവർത്തനക്ഷമമായത്. നിലച്ചുപോയതിനെ തുടർന്ന് വെയ്റ്റ് ദ്വീപിൽ അടുപ്പിച്ച് പരിശോധന തുടരുകയാണ്. സ്റ്റാർബോർഡ് പ്രൊപലർ ഷാഫ്റ്റിന് കേടുപാടുകൾ പറ്റിയതായാണ് പ്രാഥമിക വിലയിരുത്തൽ.

എഫ്35 ലൈറ്റ്നിങ്സ് യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ തുടങ്ങിയവയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട പരിശീലനത്തിനും മറ്റുമായാണ് കപ്പൽ പുറപ്പെട്ടിരുന്നത്. അറ്റ്ലാന്റിക് ഫ്യൂച്ചർ ഫോറത്തിന്റെ ആതിഥേയത്വവും ലക്ഷ്യമിട്ടിരുന്നു.

യുകെയിലെ വിഗാനിൽ ക്യാൻസർ ബാധിച്ച് മരണമടഞ്ഞ മലയാളി നേഴ്സ് സിനി ജോബിക്ക് ( 41 ) നാട്ടിൽ അന്ത്യവിശ്രമം. മാതൃ ഇടവകയായ കലയന്താനി സെന്റ് മേരീസ് പള്ളിയിലാണ് മൃതസംസ്കാര ശുശ്രൂഷകൾ നടന്നത്. സിനിയുടെ ഭർത്താവ് തൊടുപുഴ കലയന്താനി സ്വദേശിയായ ജോബിയുടെ ഭവനത്തിൽ നടന്ന പൊതു ദർശനത്തിലും തുടർന്നു നടന്ന മൃതസംസ്കാര ശുശ്രൂഷയിലും വൻ ജനാവലിയുടെ സാന്നിധ്യമുണ്ടായിരുന്നു. ചേതനയറ്റ അമ്മയ്ക്ക് അന്ത്യചുംബനം അർപ്പിക്കുന്ന മകനെയും വിങ്ങിപ്പൊട്ടുന്ന പ്രിയതമനെയും എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ദുഃഖത്തിലായിരുന്നു എല്ലാവരും . 41 വയസ്സ് മാത്രം പ്രായമുള്ള തങ്ങളുടെ പ്രിയ മകളുടെ വേർപാടിൽ വിങ്ങിപ്പൊട്ടി കരയുന്ന മാതാപിതാക്കളുടെ അണപൊട്ടിയൊഴുകുന്ന ദുഃഖം ഹൃദയഭേദകമായിരുന്നു.

യുകെയിൽ നിന്ന് നാട്ടിലെത്തുമ്പോൾ എല്ലാവരോടും സൗഹൃദ ഭാവത്തോടെ പെരുമാറുകയും ബന്ധുവീടുകളിൽ ഓടിയെത്തുകയും ചെയ്യുന്ന സിനി ഏവർക്കും വേണ്ടപ്പെട്ടവളായിരുന്നു. അതുകൊണ്ടുതന്നെ ഒട്ടേറെ പേരാണ് അന്ത്യ കർമ്മങ്ങളിൽ പങ്കെടുക്കാൻ ഓടിയെത്തിയത്. രോഗം പൂർണമായി ഭേദമായി എന്ന ഡോക്ടർമാരുടെ ഉറപ്പിനെ തുടർന്ന് കുറച്ചു മാസങ്ങൾക്കു മുമ്പ് സിനി തന്റെ കുടുംബാംഗങ്ങളെ നാട്ടിലെത്തി സന്ദർശിച്ചിരുന്നു. അതുകൊണ്ടുതന്നെ സിനിയുടെ മരണം ഉൾക്കൊള്ളാനുള്ള ബുദ്ധിമുട്ടിലായിരുന്നു ബന്ധുക്കളും സുഹൃത്തുക്കളും .

മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചത് ചെങ്കൽപൂർ രൂപതയുടെ ബിഷപ്പായ അഭിവന്ദ്യ മാർ ജോസഫ് കൊല്ലപറമ്പിൽ പിതാവാണ്. ഒട്ടേറെ വൈദികരും സന്യസ്തരും സിനിയുടെ ഭർത്താവ് ജോബിയെയും ഏക മകൻ ഒൻപത് വയസ്സുകാരനായ ആൽബിനെയും ആശ്വസിപ്പിക്കാൻ എത്തിയിരുന്നു. മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ യുകെയിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും എത്തിച്ചേർന്നിരുന്നു.

 

ബ്രിട്ടീഷ് രാജകുമാരി ഡയാന ഓടിച്ചിരുന്ന ഫോഡ് എസ്കോർട്ട് കാർ ലേലത്തിൽ പോയത് 7,37,000 പൗണ്ടിന്.. 1985 മുതൽ 1988 വരെ ഡയാന ഓടിച്ച കാറാണിത്.

വടക്കൻ ഇംഗ്ലണ്ടിലെ ആൽഡേർലി എഡ്‌ജിലുള്ളയാളാണ് 40,000 കിലോമീറ്റർ മാത്രം ഓടിയിട്ടുള്ള ഈ ഫോഡ് എസ്കോർട്ട് ആർ.എസ്. ടർബോ എസ്1 കാർ വാങ്ങിയത്. ഡയാനയുടെ 25-ാം ചരമവാർഷികത്തിനുമുമ്പായി വാർവിക്‌ഷയറിലെ സിൽവർസ്റ്റോൺ ഓക്‌ഷൻസിലാണ് കാർ ലേലത്തിനുവെച്ചത്. ഫോഡ് കാറുകൾ ശേഖരിക്കുന്നയാളുടെ പക്കൽനിന്നു വാങ്ങിയായിരുന്നു ലേലം. മരിച്ച് കാൽനൂറ്റാണ്ടായിട്ടും ഡയാനയോടുള്ള ആളുകളുടെ ഇഷ്ടം മങ്ങാതെ നിൽക്കുന്നു എന്നാണ് വൻ തുകയ്ക്കുള്ള കാർലേലം വെളിപ്പെടുത്തുന്നത് എന്നാണ് വിലയിരുത്തൽ.

ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ റോൾസ് റോയ്‌സ്, ഡെയിംലേഴ്‌സ് കാറുകളുപയോഗിക്കുമ്പോഴാണ് ഡയാന സ്വന്തമാവശ്യത്തിന് ഫോഡ് എസ്കോർട്ട് വാങ്ങിയത്. ഡയാനയുടെ താത്പര്യങ്ങൾക്കനുസരിച്ച് രൂപപ്പെടുത്തിയതാണ് ഈ കാർ. ഈ മോഡലിലുള്ള ഏക കറുപ്പ് കാറും ഇതാണ്.

ഡയാനയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന മറ്റൊരു ഫോഡ് എസ്കോർട്ട് കാർ മുമ്പ് 52,640 പൗണ്ടിനാണ് വിറ്റത്. ചാൾസ് രാജകുമാരൻ ഡയാനയ്ക്ക് വിവാഹസമ്മാനമായി നൽകിയ ഈ കാർ തെക്കെ അമേരിക്കയിലെ ഒരു മ്യൂസിയമാണ് വാങ്ങിയതെന്നു പറയുന്നു. 1997 ഓഗസ്റ്റ് 31-ന് ഫ്രാൻസിന്റെ തലസ്ഥാനമായ പാരീസിലുണ്ടായ കാറപകടത്തിലാണ് മുപ്പത്തിയാറുകാരിയായ ഡയാന മരിച്ചത്.

RECENT POSTS
Copyright © . All rights reserved