Uncategorized

ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ബ്ലോക്ക് ചെയിന്‍ ടെക്നോളജി ബിസിനസ് രംഗത്ത് കൂടുതല്‍ പ്രബല്യത്തിലാകുന്നു. പ്രമുഖ ബിസിനസ് സ്ഥാപനങ്ങളെല്ലാം തന്നെ ബ്ലോക്ക് ചെയിന്‍ സാങ്കേതിക വിദ്യ തങ്ങളുടെ ബിസിനസ് സംരഭങ്ങളുടെ വളര്‍ച്ചയ്ക്ക് ഉപയോഗിച്ച് കൊണ്ടിരിക്കുകയാണ്.  ബ്ലോക്ക് ചെയിന്‍ ടെക്നോളജിയിലൂടെ നിര്‍മ്മിതമായ പുതിയ ആഗോള കറന്‍സിയായ ക്രിപ്റ്റോ കറന്‍സി ബിസിനസ് രംഗത്ത് കൂടുതല്‍ വ്യാപകമായി മാറുന്ന കാഴ്ചയാണ് നിലവില്‍ ഉള്ളത്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യ എന്ന നിലയില്‍ ബ്ലോക്ക് ചെയിന്‍ ടെക്നോളജിയും ക്രിപ്റ്റോ കറന്‍സിയും നിലവില്‍ കൂടുതല്‍ പരിചിതമാകേണ്ടതുണ്ട്. ഇതിനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബിസിനസ് പ്രമുഖരെ ഉള്‍പ്പെടുത്തി നടക്കുന്ന ബ്ലോക്ക് ചെയിന്‍ സമ്മിറ്റ് 2017 നാളെ ലണ്ടന്‍ ഒളിമ്പിയയില്‍ നടക്കും.

യുകെയിലെ മാത്രമല്ല ആഗോള തലത്തിലെ വന്‍ വ്യവസായികളും ബിസിനസ് സംരഭകരും പങ്കെടുക്കുന്ന സമ്മിറ്റ് വളര്‍ന്നു വരുന്ന ഏതൊരു ബിസിനസ് സംരഭകനും ആവേശമായി മാറുന്ന ഒന്നാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രധാന ബിസിനസ് സംരഭകരെ കാണുവാനും പരിചയപ്പെടുവാനും അവരുടെ ക്ലാസ്സുകള്‍ കേട്ട് മനസ്സിലാക്കാനുമുള്ള അസുലഭ അവസരമാണ് ഈ ബ്ലോക്ക് ചെയിന്‍ സമ്മിറ്റില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭ്യമാകുന്നത്. സ്വന്തമായി ക്രിപ്റ്റോ കറന്‍സി വികസിപ്പിച്ച എസ്റ്റോണിയന്‍ വൈസ് പ്രസിഡന്റ് ടാവി റോയിവാസ്, വന്‍കിട ബാങ്കിംഗ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍, ഹെല്‍ത്ത് കെയര്‍ രംഗത്തെ പ്രമുഖര്‍, ഫിനാന്‍ഷ്യല്‍ രംഗത്ത് നിന്നുള്ള വിദഗ്ദര്‍, പ്രധാന ലോക രാഷ്ട്രങ്ങളിലെ മികച്ച ബിസിനസ് സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ നാളെ നടക്കുന്ന ബിസിനസ് മീറ്റില്‍ സംബന്ധിച്ച് ക്ലാസ്സുകള്‍ എടുക്കും.

ബിസിനസ് രംഗത്ത് വളര്‍ച്ച ആഗ്രഹിക്കുന്നവര്‍ക്കും, പുതിയ ബിസിനസ് സംരഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കും ഈ മീറ്റിംഗില്‍ പങ്കെടുക്കുന്നത് വളരെ പ്രയോജനപ്രദം ആയിരിക്കും. മീറ്റിംഗില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തെങ്കില്‍ മാത്രമേ പ്രവേശനം ലഭിക്കുകയുള്ളൂ. http://blockchainsummitlondon.com/ എന്ന ലിങ്കില്‍ ക്ലിക്ക്  ചെയ്ത്  കൂടുതല്‍ വിവരങ്ങള്‍ അറിയാനും രജിസ്ട്രേഷന്‍ നടത്താനും സാധിക്കും. നാളെ രാവിലെ 08.30നു ആരംഭിക്കുന്ന മീറ്റ്‌ വൈകുന്നേരം ആറു മണിക്ക് സമാപിക്കും.

Venue:
Olympia Conference Centre,
Hammersmith Rd,
London W14 8UX

 

ന്യൂസ് ഡെസ്ക്

സമാഹരിക്കാൻ ലക്ഷ്യമിട്ടത് ആയിരത്തോളം പൗണ്ട് മാത്രം.. ചാരിറ്റി ഫണ്ട് റെയിസിങ്ങ് ജനങ്ങൾ നെഞ്ചിലേറ്റിയപ്പോൾ ലഭിച്ചത് 4836 പൗണ്ട്.. ലിങ്കൺഷയറിലെ മലയാളികൾ സ്കൻതോർപ്പിൽ നടത്തിയ ചാരിറ്റി ഫണ്ട് റെയിസിങ്ങിലാണ് ഇന്ത്യൻ സമൂഹത്തിൻറെയും ഇംഗ്ലീഷ് കമ്യൂണിറ്റിയുടെയും അത്യപൂർവ്വമായ സഹകരണം ലഭിച്ചത്. സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിലെ മറ്റേണിറ്റി ബിറീവ്മെൻറ് സ്യൂട്ടിനായാണ് ഫണ്ട് സമാഹരിക്കുവാൻ മലയാളി സമൂഹം മുൻകൈ എടുത്തത്. ഇന്ത്യൻ സമൂഹത്തിൻറെ ഒത്തൊരുമയോടെയുള്ള ചാരിറ്റി പ്രവർത്തനത്തിനെ ഇംഗ്ലീഷ് സമൂഹം മുക്തകണ്ഠം പ്രശംസിച്ചു.

സ്കൻതോർപ്പിലെ ആഷ് ബി സെന്റ് ബെർനാഡറ്റ് പാരീഷ് സെന്ററിലാണ് നവംബർ 19 ഞായറാഴ്ച ദീപാവലി ആഘോഷവും ചാരിറ്റി ഈവനിംഗും നടന്നത്. യോർക്ക്, ലീഡ്സ്, നോട്ടിംഗാം, ലിങ്കൺ, ഹൾ എന്നിവിടങ്ങളിൽ നിന്നും ചാരിറ്റി ഈവനിംഗിൽ പങ്കെടുക്കുവാൻ സുമനസ്സുകൾ എത്തിച്ചേർന്നു. ബിനോയി ജോസഫ് സ്കൻതോർപ്പിൻറെയും പൂജാ ബാലചന്ദ്രയുടെയും നേതൃത്വത്തിലാണ് ഫണ്ട് റെയിസിംഗ് ഇവന്റ് സംഘടിപ്പിച്ചത്. അമ്പിളി സെബാസ്റ്റ്യൻ, ലീനുമോൾ ചാക്കോ, ലിസാ ബിനോയി, പ്രീതാ തോമസ്, സുചിത്രാ മേനോൻ, അനുഷ ഫാസിൽ, കവിത തര്യൻ, ബിനോ സീസർ, രജ്ഞിത്ത് ജോസഫ്, ബിജു ചാക്കോ, ശ്രീനിവാസ ബാലചന്ദ്ര, രുചിത ഗ്രീൻ, ജെയിൻ സ്റ്റോണി, ഹെയ്ലി തോംപ്സൺ എന്നിവർ ഓർഗനൈസിംഗ് ടീമിൽ ഉണ്ടായിരുന്നു.

ദൃശ്യമനോഹരമായ നൃത്ത സന്ധ്യയും ബോളിവുഡ് സംഗീതവും ചാരിറ്റി നൈറ്റിനെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റി. അമ്പിളി സെബാസ്റ്റ്യൻ, കവിത തര്യൻ, പൂജ ബാലചന്ദ്രയും ചേർന്ന് അവതരിപ്പിച്ച നൃത്തത്തോടെയാണ് നൃത്തസന്ധ്യ ആരംഭിച്ചത്. ലീഡ്സിലെ തൃശൂൽ അക്കാഡമിയുടെ പ്രകടനം സദസിനെ ഇളക്കി മറിച്ചു. ലീനുമോൾ ചാക്കോ, റൂത്ത് മാത്യൂസ്, റെബേക്കാ മാത്യൂസ്, ആൻ മരിയ റോബിൻസ്, മകാനി ബാവ്യ, മഹികാ ജോഗി തുടങ്ങിയവർ സ്റ്റേജിൽ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

സ്കൻതോർപ്പ് ജനറൽ ഹോസ്പിറ്റലിൽ പുതിയതായി ഒരുക്കുന്ന മറ്റേണിറ്റി ബിറീവ്മെന്റ് സ്യൂട്ടിനായി ആവശ്യമായ തുക സമാഹരിക്കുന്നതിനായി ദി ഹെൽത്ത് ട്രീ ഫൗണ്ടേഷനാണ് ചാരിറ്റി അപ്പീൽ നടത്തിയത്. കുഞ്ഞുങ്ങളെ നഷ്ടപ്പെടുന്ന ദമ്പതികൾക്ക് സമയം ചിലവഴിക്കുന്നതിനും അവരുടെ ദു:ഖകരമായ അവസ്ഥയിൽ നിന്ന് മുക്തമാകുന്നതിനും വേണ്ട സൗകര്യങ്ങൾ ഒരുക്കുകയാണ് ചാരിറ്റി ഫണ്ട് റെയിസിങ്ങിൻറെ ഉദ്ദേശ്യം. അപ്രതീക്ഷിതമായ സഹകരണമാണ് ചാരിറ്റി ഫണ്ട് റെയിസിങ്ങിൽ ഇന്ത്യൻ സമൂഹം നല്കിയതെന്ന് ഇവന്റ് ഓർഗനൈസർ ബിനോയി ജോസഫ് ന്യൂസിനോട് പറഞ്ഞു.  ഇംഗ്ലീഷ് സമൂഹത്തിന്റെ പൂർണ സഹകരണം ഫണ്ട് സമാഹരണത്തിൽ ലഭിച്ചു. സഹകരിക്കാവുന്ന മേഖലകളിൽ തുടർന്നും ഒന്നിച്ചു പ്രവർത്തിക്കുന്നതിൽ പൂർണമായ പിന്തുണ ആഷ്ബി പാരീഷ് കൗൺസിൽ ചെയർമാൻ വാഗ്ദാനം ചെയ്തതായി ബിനോയി ജോസഫ് അറിയിച്ചു. സ്കൻതോർപ്പ് എം.പി നിക് ഡേക്കിൻ, ഫാ. ബിജു കുന്നയ്ക്കാട്ട് എന്നിവരും ചാരിറ്റി ഈവനിംഗിൽ പങ്കെടുത്തു.

എൻട്രി ടിക്കറ്റ്, റാഫിൾ ടിക്കറ്റ്, ഓക് ഷൻ, ഡൊണേഷൻ എന്നിവ വഴി 3336 പൗണ്ടാണ് ലഭിച്ചത്. നോർത്ത് യോർക്ക് ഷയറിലെ പവർ സ്റ്റേഷൻ, ഓർഗനൈസിംഗ് ടീം മെമ്പറായ ബിനോയി ജോസഫിന്റെ അഭ്യർത്ഥനയെ തുടർന്ന് 1500 പൗണ്ട്  ചെക്ക് സംഭാവനയായി നല്കി. ആകെ ലഭിച്ച 4836 പൗണ്ട് ദി ഹെൽത്ത് ട്രീ ഫൗണ്ടേഷന് കൈമാറി. ഇന്ത്യൻ സമൂഹത്തിന്റെ പ്രവർത്തനം അഭിനന്ദനീയമായ മാതൃകയാണ് എന്ന് ചാരിറ്റിയുടെ കോർഡിനേറ്റർ ഹെയ്ലി തോംപ്സൺ പറഞ്ഞു.

 

ടോം ജോസ് തടിയംപാട്

ഇടുക്കി, തോപ്രാംകുടിയിലെ അസീസി സന്തോഷ്ഭവന്‍ (പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു) വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 1010 പൗണ്ട് ലഭിച്ചു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. ഞങ്ങള്‍ ഈ ചാരിറ്റി തുടങ്ങുമ്പോള്‍ 1251 പൗണ്ട് അക്കൗണ്ടില്‍ ഉണ്ടായിരുന്നു. ഇത് ഇടുക്കി മുളകുവള്ളിയിലെ ആണ്‍കുട്ടികളുടെ അനാഥമന്ദിരത്തിനു വേണ്ടി നല്‍കിയ 1200 പൗണ്ടും ഒരു കുട്ടിക്ക് പഠനസഹായമായി നല്‍കിയ 50 പൗണ്ടിന്റെയും ചെക്ക് കളക്ഷന്‍ പോകാത്തതായിരുന്നു. എന്നാല്‍ 1200 പൗണ്ട് കഴിഞ്ഞ ദിവസം കൈമാറി. ഇനി 50 പൗണ്ടിന്റെ ചെക്ക് കൂടി കളക്ഷന്‍ പോകാനുണ്ട്.

റോഡില്‍ എറിഞ്ഞു കളഞ്ഞ കുട്ടികളും, തലക്കു സ്ഥിരമില്ലാത്ത മാതാപിതാക്കള്‍ക്കു ജനിച്ച കുട്ടികള്‍, പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടികള്‍ എന്നിങ്ങനെ പോകുന്നു ഈ പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിലെ 35 അംഗങ്ങളുടെ കദനകഥകള്‍. ഇതില്‍ രണ്ടു വയസുകാരി മുതല്‍ പ്ലസ് ടു വിദ്യാര്‍ഥി വരെയുണ്ട്. ഇവരെ എല്ലാം സംരക്ഷിക്കുന്നത് അവിടെ സേവനം അനുഷ്ഠിക്കുന്ന നാലു സിസ്റ്ററന്‍മാരാണ്. നമ്മള്‍ എല്ലാം ക്രിസ്തുമസ് ആഘോഷിക്കാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് നിങ്ങളുടെ ചില്ലി പെന്‍സുകള്‍ ഇവര്‍ക്ക് നല്‍കണമെന്ന് ഇടുക്കി ചാരിറ്റിക്കുവേണ്ടി അപേക്ഷിക്കുന്നു.

കഴിഞ്ഞ ദിവസം നാട്ടില്‍പോയ സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടിസ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് ഈ സ്ഥാപനം സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ ക്രിസ്തുമസ് ചാരിറ്റി ഇവര്‍ക്ക് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെയടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിനുവേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുയായിരുന്നു.

ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്ന ഫേസ് ബുക്ക് പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.

സിസ്റ്റര്‍ സ്വന്തനയുടെ ഫോണ്‍ നമ്പര്‍ 0091 9446334461, 00914868264225
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626..

എന്‍എംസി കോഡില്‍ പറയുന്നത് ബ്രിട്ടനില്‍ ജോലി ചെയ്യുന്ന നഴ്സുമാരും മിഡ്വൈഫും തൊഴില്‍ മേഖലയില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനകളും ചട്ടങ്ങളുമാണ്. ബ്രിട്ടനില്‍ തൊഴില്‍ ചെയ്യുന്ന ഒരു നഴ്സ് തന്റെ ജോലിയുമായി ബന്ധപ്പെട്ട് ഒരു രോഗിയേയോ ഒരു കൂട്ടം രോഗികളേയോ പരിചരിക്കുമ്പോഴോ, ഒരു കമ്മ്യൂണിറ്റിയിലോ ഒരു നഴ്സ് ആയോ മിഡ്വൈഫ് ആയോ നഴ്സിംഗ് മാനേജര്‍ ആയോ തൊഴില്‍ എടുക്കുമ്പോള്‍ എന്‍എംസി കോഡ് ഇവര്‍ക്ക് ബാധകമാണ്. എന്‍എംസിയുടെ കോഡ് ആവശ്യപ്പെടുന്ന വ്യവസ്ഥകള്‍ നേഴ്സിന്റെ വിവേചനാധികാരത്തിലോ അവശ്യ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങള്‍ക്കോ വിധേയമാക്കാവുന്നതല്ല.

കോഡില്‍ കൃത്യമായി പറയുന്ന മാനദണ്ഡങ്ങള്‍ രോഗികളും പൊതുജനവും ഈ മേഖലയില്‍ തൊഴില്‍ എടുക്കുന്നവരില്‍ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റരീതിയാണ്. ഒരു നേഴ്സ് എന്‍എംസിയില്‍ റജിസ്റ്റര്‍ ചെയ്യുമ്പോള്‍ പ്രതിജ്ഞ അര്‍പ്പിക്കുന്നത് കോഡ് ആവശ്യപ്പെടുന്ന മാനദണ്ഡങ്ങള്‍ തന്റെ പ്രവര്‍ത്തി മേഖലയില്‍ ഉയര്‍ത്തിപ്പിടിച്ച് സമൂഹത്തിന് യാതൊരുവിധ ദോഷവും വരാനുള്ള അവസരവും ഉണ്ടാക്കില്ല എന്നതാണ്. എന്‍എംസി കോഡ് വിശദമായി അറിഞ്ഞിരിക്കേണ്ടത് ഈ രംഗത്ത് തൊഴിലെടുക്കാന്‍ അത്യന്താപേക്ഷിതമാണ്. എന്‍എച്ച്എസ് മേഖലയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗുരുതരമായ സ്റ്റാഫ് ഷോര്‍ട്ടും സാമ്പത്തിക അസ്ഥിരതയും രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റിന്റെ നീളം കൂട്ടുന്നതും ഉള്ളവരുടെ ജോലിഭാരം വര്‍ധിപ്പിക്കുന്നതുമാണ്. ബ്രിട്ടനിലെ നമ്മുടെ കുടിയേറ്റ നഴ്‌സിംഗ് മലയാളികളുടെ അവകാശ സംരക്ഷണത്തിന് എന്‍എംസി കോഡ് കൃത്യമായി മനസ്സിലാക്കിയിരിക്കേണ്ടത് അനിവാര്യമാണ്. എന്‍എംസി കോഡ് മലയാളികള്‍ക്കായി അണ്‍ലോക്ക് ചെയ്യേണ്ട അനിവാര്യത മനസ്സിലാക്കി അണ്‍ലോക്കിങ്ങ് ദി എന്‍എംസി കോഡ് എന്ന കോളം മലയാളം യുകെയില്‍ ആരംഭിക്കുന്നു.

ഇംഗ്ലണ്ടില്‍ നിന്നും നിയമത്തില്‍ ബിരുദവും, ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയ ശേഷം ലീഗല്‍ പ്രാക്ടീസ് കോഴ്സ് കംപ്ലീറ്റ്‌ ചെയ്ത ശേഷം ക്രിമിനല്‍ ലോയിലും എന്‍എംസി ഉള്‍പ്പെടെയുള്ള എംപ്ലോയ്മെന്റ് ലോയില്‍ പ്രാക്ടീസ് ചെയ്തു കൊണ്ടിരിക്കുന്ന ശ്രീ. ബൈജു വര്‍ക്കി തിട്ടാലയാണ് ഈ പംക്തി കൈകാര്യം ചെയ്യുന്നത്.

കെറ്ററിങ്ങ്: കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന് നവനേതൃത്വം. സഖറിയ പുത്തന്‍കളം പ്രസിഡന്റായും ഷാജി നോറ്റിയാനികുന്നേല്‍ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് ലിന്‍സി ഷൈജു പടവുത്തേല്‍, ജോ. സെക്രട്ടറി ബോസി ജോമോന്‍ പറക്കാട്ട്, ട്രഷറര്‍ ബിനു കുര്യന്‍ മുടിക്കുന്നേല്‍, ജോ. ട്രഷറര്‍ രാജീവ് തോമസ് കണ്ണംമാക്കില്‍ റീജിയണ്‍ പ്രതിനിധി ബിജു തോമസ് കൊച്ചിക്കുന്നേല്‍.

ബിനോയി ജോസഫ്

നൂറുകണക്കിന് സംഗീതപ്രേമികളാൽ തിങ്ങിനിറഞ്ഞ ലണ്ടനിലെ കാംമഡൻ ഓപ്പൺ മൈക് യുകെ റീജിയണൽ ഫൈനൽ ഒഡീഷൻ ഗ്രൗണ്ട്. സ്റ്റേജിലേയ്ക്ക് മൈക്രോ ഫോണുമായി ഒരു കുരുന്നു പയ്യൻ കടന്നു വരുന്നു.  എല്ലാവരുടെയും കണ്ണുകൾ ആ പത്തുവയസുകാരനിലേക്ക്. ‘ഈഫ് ഐ ഷുഡ് സ്റ്റേ, ഐ വുഡ് ഒൺലി ബി ഇൻ യുവർ വേ’…. എന്ന ഈരടികൾ സായാഹ്നത്തെ സംഗീത സാന്ദ്രമാക്കി പ്രകൃതിയിൽ അലിഞ്ഞുചേർന്നു. സദസ് ഒരു നിമിഷം നിശബ്ദമായി. ഏവരെയും അത്ഭുത സ്തംബ്ധരാക്കിക്കൊണ്ട് ആ കുരുന്നു പ്രതിഭയിൽ നിന്നും ആംഗലേയ സംഗീതം മധുരതരമായി വഴിഞ്ഞൊഴുകി. സദസ് ആർപ്പുവിളിച്ചു. പാട്ടു തീർന്നപ്പോൾ ഏവരും എഴുന്നേറ്റ് നിന്നു ആവേശത്തോടെ കൈയടിച്ചു. ഏവരുടെയും ആദരം പിടിച്ചുപറ്റിയ ആ സംഗീത പ്രതിഭ പാടിത്തകർത്തത് വിറ്റ്നി ഹ്യൂസ്റ്റൻറെ ലോകപ്രശസ്തമായ ‘ഐ വിൽ ഓൾവെയ്സ് ലവ് യു’ എന്ന ഗാനം.

ഓപ്പൺ മൈക് യുകെയുടെ ലണ്ടൻ റീജിയൺ ഫൈനലിൽ കഴിവു തെളിയിച്ച അനുഷ് ഹൈദ്രോസ് പ്രശസ്തിയുടെ ഉച്ചകോടിയിലേക്ക് എത്താനൊരുങ്ങുകയാണ് BBC one ലെ ബിഗ് ഷോയിലൂടെ. നവംബർ 25 ശനിയാഴ്ച്ച രാത്രി 8.10 നുള്ള പ്രോഗ്രാമിലാണ് അനുഷ് പ്രശസ്ത കോമേഡിയൻ മൈക്കിൾ മക്കിൻറെയറിനൊപ്പം ക്ഷണിക്കപ്പെട്ട അതിഥികളടങ്ങുന്ന സദസിനു മുൻപിൽ എത്തുന്നത്. അൺ എക്സ്പെക്റ്റഡ് സ്റ്റാർ ആയിട്ടാണ് അനുഷ് വേദിയിൽ എത്തുന്നത്. BBC one ബിഗ് ഷോയിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി അനുഷ് ഹൈദ്രോസ് മാറും. പ്രശസ്തരായ ഗാരി ബാർലോയും ക്ലീൻ ബാൻഡിറ്റും പങ്കിടുന്ന വേദിയിൽ മലയാളി സമൂഹത്തിനു തന്നെ അഭിമാനമായി അനുഷ് കഴിവു തെളിയിക്കും. ലെസ്റ്ററിൽ നടന്ന മലയാളം യുകെ അവാർഡ് നൈറ്റിൽ എക്സൽ അവാർഡ് നല്കി അനുഷിനെ ആദരിച്ചിരുന്നു. വോക്കിംഗില്‍ നടന്ന ചേര്‍ത്തല സംഗമത്തിലും അനുഷ് ആദരവ് ഏറ്റു വാങ്ങിയിരുന്നു.

സട്ടനിലെ ഹോംഫീൽഡ് പ്രിപറേറ്ററി സ്‌കൂളിലെ ഇയർ 7 വിദ്യാർത്ഥിയായ അനുഷ് ഡോ.സുഹാസ് ഹൈദ്രോസിൻറെയും ഡോ.സിനു സുഹാസിൻറെയും മകനാണ്. അനുഷിൻറെ സഹോദരി ആന്യ രണ്ടാം ക്ലാസിൽ പഠിക്കുന്നു. ഡോ.സുഹാസ്  ലണ്ടൻ കിംഗ്സ് കോളേജ് ഹോസ്പിറ്റലിൽ ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിസ്റ്റ് ആയി ജോലി ചെയ്യുമ്പോൾ ഡോ. സിനു സെന്റ് ജോർജ് ഹോസ്പിറ്റലിൽ റ്റൂട്ടിങ്ങിൽ ചൈൽഡ് ആൻഡ് അഡോൾസെൻസ് സൈക്കാട്രിസ്റ്റ് ആണ്. വിംബിൾഡണിനടുത്ത് മോർഡണിൽ താമസിക്കുന്ന ഡോ. സുഹാസും കുടുംബവും വോക്കിങ്ങ് മലയാളി അസോസിയേഷൻറെ സജീവ പ്രവർത്തകരാണ്. അസോസിയേഷൻറെ സെക്രട്ടറിയായി ഡോ. സുഹാസ് പ്രവർത്തിച്ചിട്ടുണ്ട്. വോക്കിംഗ് മലയാളി അസോസിയേഷന്‍റെ അഭിമാനമായി മാറിയ അനുഷിന്റെ മുന്നോട്ടുള്ള യാത്രയില്‍ എല്ലാ പിന്തുണയും നല്‍കി വോക്കിംഗ് മലയാളി അസോസിയേഷനുമുണ്ട്.

അനുഷിൻറെ പ്രശസ്തിയിൽ അത്യാഹ്ളാദത്തിലാണ് അനുഷ് പഠിക്കുന്ന ഹോംഫീൽഡ് പ്രിപറേറ്ററി സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും.  ഏഷ്യാനെറ്റ്‌ യൂറോപ്പ് ടാലന്റ് 2015 കോൺടെസ്ററിൽ ജൂണിയർ സിംഗിങ്ങിൽ വിജയിയായിരുന്നു അനുഷ്. ‘ഉണ്ണികളെ ഒരു കഥ പറയാ’മെന്ന ഗാനമാണ് അനുഷ് അന്ന് പാടിയത്.   വെസ്റ്റേൺ ക്ലാസിക്കൽ സംഗീതവും വയലിനും പഠിക്കുന്ന അനുഷ് വോക്കിങ്ങ് മലയാളി അസോസിയേഷൻറെ ചാരിറ്റി കറി നൈറ്റിലും ദീപാവലി ഫെസ്റ്റിലും വയലിൻ പെർഫോർമൻസ് നടത്തിയിരുന്നു.

ആറു മില്യണിലേറെ പ്രേഷകരുള്ള ഷോയാണ് ബിബിസി വൺ ബിഗ് ഷോ. 2500 ലേറെ  വരുന്ന പ്രേക്ഷകർക്കു മുന്നിലാണ് അനുഷിൻറെ അരങ്ങേറ്റം. അസുലഭ ഭാഗ്യമാണ് അനുഷിന് കൈവന്നിരിക്കുന്നത് എന്നു അനുഷിന്റെ പിതാവ് ഡോ. സുഹാസ് ഹൈദ്രോസ് പറഞ്ഞു. ലോകോത്തര വേദിയിൽ മിന്നും താരങ്ങൾക്ക് ഒപ്പം വേദി പങ്കിടുന്ന ത്രില്ലിലാണ് അനുഷ്. ഈ കൊച്ചു താരോദയത്തിൽ അഭിമാനിക്കുന്നതോടൊപ്പം ലോകമറിയുന്ന പ്രതിഭയായി അനുഷ് മാറുന്ന ദിനങ്ങൾക്കായി കാത്തിരിക്കുകയാണ് യുകെയിലെ മലയാളി സമൂഹം.

 

ബെന്നി വര്‍ക്കി

കേരളത്തിലെ വയനാട് ജില്ലയിലെ വിവിധ രോഗം മൂലം വീടുകളില്‍ വേദനയനുഭവിച്ചു കഴിയുന്ന ആളുകള്‍ക്ക് സഹായഹസ്തവുമായി വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടില്‍ കുടിയേറിയവരുടെ സംഘടന. വോയ്സ് ഓഫ് വയനാട് ഇന്‍ യുകെ അവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.കെയില്‍ താമസിക്കുന്ന വയനാട്ടുകാര്‍ അവരുടെ വരുമാനത്തിന്റെ ഒരുഭാഗം ചാരിറ്റിക്ക് വേണ്ടി മാറ്റി വെക്കുകയായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജീവജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് ഒരു ആംബുലന്‍സ് നല്‍കുവാനാണ് സംഘടന തീരുമാനിച്ചത്. വയനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ വീടുകളില്‍ മാറാരോഗങ്ങള്‍ മൂലം വേദനയനുഭവിച്ചു കഴിയുന്നവര്‍ക്ക് വീടുകളിലെത്തി സൗജന്യമായി വേണ്ട സേവനം ചെയ്തു കൊടുക്കുകയാണ് ജീവജ്യോതി ട്രസ്റ്റ് ചെയ്യുന്നത്.

യാതൊരു പ്രതിഫലവും സ്വീകരിക്കാതെയാണ് ട്രസ്റ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ വീടുകളിലെത്തി ശുശ്രൂഷ ചെയ്യുന്നത്. ഒരു വാഹനം ലഭിച്ചതോടെ കൂടുതല്‍ വീടുകളില്‍ സേവനം ലഭ്യമാക്കുന്നതിന് സാധിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഷെപ്പേര്‍ഡ് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതും ഈ ട്രസ്റ്റിന്റെ പ്രവര്‍ത്തകരാണ്. വോയ്സ് ഓഫ് വയനാട് ഇന്‍ യു.കെ ചെയര്‍മാന്‍ ശ്രീ. രാജന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഒരു വര്‍ഷം കൊണ്ട് ആംബുലന്‍സിനുള്ള തുക സമാഹരിച്ചത്.

മാനന്തവാടി ടൗണില്‍ നടന്ന ചടങ്ങില്‍ വെച്ച് വയനാട് ജില്ലാ പോലീസ് സര്‍ജന്‍ ഡോ. മനു ജോണ്‍സ് ആംബുലന്‍സിന്റെ താക്കോല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷെപ്പേര്‍ഡിന് നല്‍കി. യോഗത്തില്‍ ഇബ്രാഹിം കൈപ്പാണി അധ്യക്ഷത വഹിച്ചു. രാജന്‍ വര്‍ഗീസ്, ബെന്നി പെരിയപ്പുറം, സജിമോന്‍ രാമച്ചനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. യു.കെയില്‍ നിന്നും നിരവധി കുടുംബങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും നിര്‍ഭയ മോഡല്‍. രാജ്യതലസ്ഥാനത്തിനടുത്ത നോയിഡയിലാണ് ഇരുപത്തൊന്നുകാരി കൂട്ടമാനഭംഗത്തിനിരയായത്. ഡെറാഡൂണ്‍ സ്വദേശിനിയായ യുവതിയെ ഓട്ടോ റിക്ഷയില്‍ കയറ്റിയശേഷം ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. നോയിഡ സെക്ടര്‍ 36/37ല്‍ കഴിഞ്ഞ ദിവസം വൈകിട്ട് എഴോടെയായിരുന്നു സംഭവം.

കോള്‍ സെന്റര്‍ ജീവനക്കാരിയായ പെണ്‍കുട്ടി മൊഹാലിയില്‍ പേയിംഗ് ഗസ്റ്റായി താമസിക്കുന്നിടത്തേക്ക് പോകുന്ന വഴിയാണ് ക്രൂര പീഡനത്തിന് ഇരയായത്. താമസസ്ഥലത്തേക്കു പോകുന്നതിനായി യുവതി അതുവഴിയെത്തിയ ഓട്ടോറിക്ഷയ്ക്കു കൈാണിച്ചു. മറ്റുരണ്ടുപേര്‍കൂടി ഓട്ടോയില്‍ ഉണ്ടായിരുന്നെങ്കിലും മൊഹാലിയില്‍ ഇറക്കാമെന്ന രെഡവറുടെ വാക്ക് വിശ്വസിച്ച് യുവതി വാഹനത്തില്‍ കയറി. കുറച്ചുസമയത്തിനുശേഷം ഇന്ധനം തീര്‍ന്നെന്നു പറഞ്ഞ് രെഡവര്‍ ഗ്യാസ് ഫില്ലിംഗ് സ്‌റ്റേഷനു സമീപത്ത് വാഹനം നിര്‍ത്തി.

തുടര്‍ന്ന് വാഹനത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഇറങ്ങി വാഹനം തള്ളിനീക്കി ഫില്ലിംഗ് സ്‌റ്റേഷനിലെത്തിച്ചു ഗ്യാസ് നിറച്ചു. ഇതിനുശേഷം വാഹനം ഓടിയെങ്കിലും ഇടയ്ക്കു വച്ച് വാഹനം നിന്നു. ഓട്ടോ കേടായെന്ന വാക്ക് വിശ്വസിച്ച് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ സംഘം സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു മാനഭംഗപ്പെടുത്തുകയായിരുന്നു. ശബ്ദമുണ്ടാക്കിയാല്‍ കൊന്നുകളയുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഒന്പതോടെ ഇതുവഴിയെത്തിയ ബൈക്ക് യാത്രികനാണ് പെണ്‍കുട്ടിയെ കാണുന്നതും ആശുപത്രിയിലെത്തിക്കുന്നതും.
സാന്പത്തിക സ്ഥിതി മോശമാണെന്ന രെഡവറുടെ വാക്കുകള്‍ പരിഗണിച്ച് താന്‍ അധികം പണം നല്‍കി മിനിറ്റുകള്‍ക്കുള്ളിലാണ് രെഡവര്‍ തന്നെ ആക്രമിച്ചതെന്ന് യുവതി പോലീസിനു മൊഴി നല്‍കി. നാലു പേര്‍ മാനഭംഗപ്പെടുത്തിയതില്‍ ഓട്ടോ ഡ്രൈവറെ മാത്രമാണ് യുവതി തിരിച്ചറിഞ്ഞത്. പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

ഇടുക്കി ജില്ലാ സംഗമം വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം, ക്രിസ്തുമസിനോട് അനുബന്ധിച്ചു നടത്തുന്ന ചാരിറ്റിയില്‍ യുകെയിലെ ഉദാരമതികളായ വ്യക്തികളുടെ നിര്‍ലോഭമായ സഹായം എത്തിക്കൊണ്ടിരിക്കുന്നു. ബൈബിളിലെ വാക്യം പോലെ നിങ്ങള്‍ നാഴികളില്‍ കുലുക്കി അമര്‍ത്തി നിറച്ചു കൊടുക്കുക അതിന്റെ പ്രതിഫലം സ്വര്‍ഗസ്ഥനായ പിതാവ് നിങ്ങള്‍ക്ക് അതിന്റെ പതിന്‍മടങ്ങായി മടക്കി നല്‍കും. ഇത്തരത്തിലുള്ള നല്ല ചിന്തകള്‍ മനസ്സില്‍ ഓര്‍ത്തുകൊണ്ട് നമ്മുടെ ഇവിടുത്തെ ജീവിത അവസ്ഥയില്‍ നമ്മളാല്‍ കഴിയും വിധം നാട്ടില്‍ അവശത അനുഭവിക്കുന്ന ഈ രണ്ടു കുടുംബത്തിന് ചെറിയ ഒരു ആശ്വാസം നല്കാന്‍ കഴിഞ്ഞാല്‍ ഈ ക്രസ്തുമസ് കാലത്ത് നമ്മള്‍ ചെയ്യുന്നത് വലിയ ഒരു പുണ്യപ്രവൃത്തി തന്നെ ആയിരിക്കും. ഇവരുടെ ജീവിതാവസ്ഥ നേരിട്ടറിവുള്ള കുമാരമംഗലം പഞ്ചായത്ത് മെമ്പറും, വികസന കാര്യ ചെയര്‍മാനുമായ, കെ ജി സിന്ധുകുമാറും, ഇടുക്കി മരിയാപുരം പഞ്ചായത്ത് മെംബറായ, പി.ജെ. ജോസഫ്, തുടങ്ങിയവരുടെ സാക്ഷ്യ പത്രവും ഇതോട് ഒപ്പം ചേര്‍ക്കുന്നു. ഇവരും ഇടുക്കി ജില്ലാ സംഗമം യുകെയുടെ ഒപ്പം ചേര്‍ന്ന് നിങ്ങളുടെ സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ഇടുക്കി നാരകക്കാനത്തുള്ള പൂര്‍ണ്ണ ആരോഗ്യവാനായ മുപ്പത്തിമൂന്നു വയസ്സ് പ്രായമുള്ള യുവാവ് ആറ് മാസം മുമ്പ് സ്‌ട്രോക്ക് ഉണ്ടായി കട്ടിലില്‍ പരസഹായത്താല്‍ കഴിയുന്നു. ഈ യുവാവിന് ഒരു സര്‍ജറി നടത്തിയാല്‍ എഴുന്നേറ്റു നടക്കുവാന്‍ സാധിക്കും എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ കുടുംബത്തിന്റെ ഏക ആശ്രയം ആയിരുന്നു ഈ യുവാവ്. കൂലിപ്പണിക്കാരനായ പിതാവ് അകാലത്തില്‍ മരണമടഞ്ഞു, ജ്യേഷ്ഠ സഹോദരന്‍ കൂലിവേല ചെയ്തു ജീവിക്കവേ തെങ്ങില്‍ നിന്നും വീണു കാലൊടിഞ്ഞു ജോലിക്കു പോകുവാന്‍ കഴിയാത്ത അവസ്ഥയിലും. ഈ കുടുംബത്തിന്റെ ദുരിതം നമ്മുടെ മനസാക്ഷിയെ മരവിപ്പിക്കും വിധം ദയനീയമാണ്. മക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം ഇവക്കുവേണ്ടി ഇവരുടെ അമ്മ വളരെ കഷ്ടപ്പെടുന്നു. ഈ കുടുംബത്തിന് ഒരു ചെറു സഹായം നിങ്ങളാല്‍ കഴിയും വിധം ഉണ്ടായാല്‍ ഈ കുടുംബത്തിന് വലിയ കരുണയും കടാക്ഷവും ആകും.

ഇതോടൊപ്പം തൊടുപുഴ കുമാരമംഗലത്തുള്ള നിര്‍ധന കുടുംബത്തിലെ മാനസിക രോഗത്തിന് അടിമപ്പെട്ടു കഴിയുന്ന അമ്മയും, രണ്ട് സഹോദരങ്ങളും. ഇവരെ നോക്കുവാനും, സംരക്ഷിക്കുവാനും ഒരാള്‍ ഇപ്പോഴും കൂടെ വേണം. ഷാജു എന്ന ഇവരുടെ സഹോദരന്‍ ഒരു ജോലിക്ക് പോകാന്‍ സാധിക്കാതെ അമ്മയുടെയും, സഹോദരങ്ങളുടെയും കൂടെ കഴിയുന്നു. ഇവര്‍ക്ക് താമസിക്കുവാന്‍ അടച്ചുറപ്പുള്ള ഒരുവീടോ മറ്റു സൗകര്യമോ ഇല്ല. ടാര്‍പോളിന്‍ മറച്ച ഷെഡില്‍ ആണ് ഇവരുടെ വാസം. ഇവര്‍ക്ക് രണ്ടാള്‍ക്കും ദിവസവും മരുന്നും ഭക്ഷണത്തിനുമായി നല്ലവരായ അയല്‍ക്കാരുടെയും നല്ല മനുഷ്യരുടേയും സഹായത്താല്‍ ഓരോദിനവും കടന്നുപോകുന്നു. മനസിന്റെ സ്ഥിരത നഷ്ടപ്പെട്ട ഈ കുടുംബത്തിലെ അംഗങ്ങള്‍ക്ക് നിങ്ങളുടെ കരുണാകടാക്ഷം ആവശ്യമാണ്.

നിങ്ങള്‍ നല്‍കുന്ന തുക രണ്ടു ചാരിറ്റിക്കുമായി തുല്യമായി വീതിച്ചു നല്‍കുന്നതാണ്. നിങ്ങളുടെ ഈ വലിയ സഹായത്തിന് ഇടുക്കി ജില്ലാ സംഗമത്തിന്റെ നന്ദിയും കടപ്പാടും എപ്പോഴും ഉണ്ടായിരിക്കുന്നതാണ്. ഇടുക്കി ജില്ലാ സംഗമത്തിന്റെ വാര്‍ഷിക ചാരിറ്റി മൂന്നാമത്തെ ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ്. ഈ കുടുംബങ്ങളെ സഹായിക്കാനുള്ള നിങളുടെ സഹായം ഇടുക്കിജില്ലാ സംഗമം അക്കൗണ്ടില്‍ അയക്കുക. കിട്ടുന്ന മുഴുവന്‍ തുകയും കൃത്യമായി ഈ കുടുംബത്തിന്റെ കൈകളില്‍ തന്നെ എത്തിക്കും. ലഭിക്കുന്ന പണത്തിന്റെ കണക്കുവിവരം ഏവരെയും ഓണ്‍ലൈന്‍ പേപ്പര്‍, സംഗമം ഫേസ്ബുക്ക്, വാട്‌സ്ആപ്പ് എന്നിവ വഴി അറിയിക്കുന്നതാണ് .

IDUKKIJILLA SANGAMAM
BANK – BARCLAYS
ACCOUNT NO – 93633802. SORT CODE – 20 76 92 .
ഇടുക്കി ജില്ലാ സംഗമം നടത്തുന്ന ഈ വാര്‍ഷിക ചാരിറ്റി പ്രവൃത്തിയില്‍ ഏവരുടെയും കൂട്ടായ സഹകരണം പ്രതീക്ഷിക്കുന്നു.
ഈ ചാരിറ്റി പ്രവര്‍ത്തനത്തില്‍ എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉദാരമായ സഹായ, സഹകരണം ഇടുക്കിജില്ലാ സംഗമം കമ്മറ്റി ചോദിക്കുന്നു

നഴ്‌സിംഗ് മേഖലയില്‍ മിസ് കോണ്‍ഡക്ട് എന്നതിനെ വിവരിച്ചിരിക്കുന്നത് ഒരു നഴ്‌സില്‍ നിന്നും എന്‍എംസി കോഡിലെ നിബന്ധനകളില്‍ പറയുന്ന സ്റ്റാന്‍ഡേര്‍ഡിനെക്കാള്‍ കുറഞ്ഞ പ്രവര്‍ത്തനങ്ങളെയാണ്. തൊഴില്‍ മേഖലയ്ക്ക് പുറത്തുള്ള മിസ്‌കോണ്‍ഡക്റ്റ് ഒരു പക്ഷേ എന്‍എംസി പരിഗണിച്ചേക്കാം. പക്ഷെ ഇത്തരത്തില്‍ പരിഗണിക്കുന്നത് രോഗികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ടതോ, അല്ലെങ്കില്‍ പൊതുജനത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുന്ന പ്രവൃത്തികള്‍ ആണെങ്കില്‍ മാത്രമേ കണക്കാക്കപ്പെടുകയുള്ളൂ.

2000ത്തിലെ വളരെ നിര്‍ണായകമായ ഒരു വിധിയില്‍ പ്രസ്താവിച്ചത് ”Misconduct is a word or general effect, involving some act or omission which falls short of what would be proper in the circumstances” മേല്‍പറഞ്ഞ സാഹചര്യത്തെ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അടിസ്ഥാനത്തില്‍ മിസ്‌കോണ്‍ഡക്റ്റ് നിര്‍ണയിക്കണമെന്നാണ് കോടതിയുടെ മാര്‍ഗരേഖ. എന്നിരുന്നാലും കോഡ് ഓഫ് കോണ്‍ഡക്ടിന്റെ എല്ലാത്തരം ലംഘനവും വീഴ്ചകളും Misconduct ആയി കണക്കാക്കാനാവില്ല. ഇത്തരത്തിലുള്ള വീഴ്ചകള്‍ ഗുരുതരമോ അല്ലെങ്കില്‍ ഗുരുതരമാകാന്‍ പര്യാപ്തമാകുകയും ഒരു നഴ്‌സിന്റെ ഫിറ്റ്‌നെസ് പ്രാക്ടീസില്‍ കണ്‍സേണ്‍ ഉണ്ടാക്കുന്ന രീതിയില്‍ കോഡ് ഓഫ് കോണ്‍ഡക്ടില്‍ വ്യക്തമാക്കിയിരിക്കണം. അതായത് ഒരു നഴ്‌സിന്റെ പ്രവൃത്തി മിസ് കോണ്‍ഡക്ട് ആക്കത്തക്ക രീതിയില്‍ Code of Conduct ല്‍ ആവശ്യപ്പെടുന്ന സ്റ്റാന്‍ഡേര്‍ഡ് നഴ്‌സിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല എന്നു കണ്ടാല്‍ തീര്‍ച്ചയായും ഇത്തരം സാഹചര്യം നഴ്‌സിന്റെ ഫിറ്റ്‌നെസ് ടു പ്രാക്ടീസിനെ ബാധിക്കാം. ഇത്തരത്തില്‍ ഉണ്ടാകുന്ന മിസ് കോണ്‍ഡക്ടുകള്‍ ചിലപ്പോള്‍ ഏതാണ്ട് എല്ലാ സാഹചര്യങ്ങളിലും Fitness practice impaired ആവാനാണ് സാധ്യത. 2008ല്‍ വന്ന വിധി പ്രകാരം മിസ് കോണ്‍ഡക്ടുകള്‍ മൂലമുണ്ടായ നഷ്ടം പരിഹരിക്കാന്‍ സാധ്യമാണോ എന്ന് ആദ്യം തന്നെ അന്വേഷിക്കേണ്ടതും ഇത്തരത്തില്‍ പരിഹാരമുണ്ടാക്കാമെങ്കില്‍ അത്തരത്തിലുള്ള പരിഹാരം കുറ്റാരോപിതനായ നഴ്‌സില്‍ നടത്തുകയോ നടത്താന്‍ ശ്രമിക്കുകയോ ചെയ്തിരുന്നോ എന്ന് നിരീക്ഷിക്കാന്‍ ആവശ്യപ്പെടുന്നു.

2011ലെ മറ്റൊരു വിധിയില്‍ എന്‍എംസി കൊടുത്ത ഹൈക്കോര്‍ട്ട് അപ്പീലില്‍ കോടതി കണ്ടെത്തിയത്, ഒരു നഴ്‌സിന്റെ ഫിറ്റ്‌നെസ് ടു പ്രാക്ടീസ് ഇംപയേര്‍ഡ് ആയി എന്ന് കണ്ടെത്തണമെങ്കില്‍ പ്രധാനമായ ഒരു വസ്തുത പ്രൊഫഷണല്‍ സ്റ്റാന്‍ഡേര്‍ഡില്‍ പൊതുജനത്തിനുള്ള വിശ്വാസത്തിന് കോട്ടം വരണം. മാത്രമല്ല പ്രവൃത്തിയുടെ ആഴം ഇത്തരത്തിലുള്ള പ്രവര്‍ത്തി വീണ്ടും ആവര്‍ത്തിക്കാനുള്ള സാധ്യത, രോഗിയുടെ റിസ്‌ക് ഫാക്ടര്‍, പ്രൊഫഷന് അവമതിയുണ്ടാക്കുകയോ സത്യസന്ധമായാണോ കാര്യങ്ങള്‍ അവതരിപ്പിച്ചത്, ഏതെങ്കിലും കാരണത്താല്‍ സത്യസന്ധമല്ലാത്ത കാരണങ്ങള്‍ ചെയ്യാന്‍ സാധ്യതയുണ്ടോ എന്നിവയൊക്കെ പരിഗണിച്ചായിരിക്കണം Fitness to Practice impaired ആയോ എന്ന് തീരുമാനിക്കേണ്ടത് എന്നാണ് കോടതി വിധിച്ചത്.

എന്‍എംസി എടുക്കുന്ന ശിക്ഷാനടപടികള്‍ നഴ്‌സിന്റെ Code of Conduct ന്റെ ലംഘനത്തെ അടിസ്ഥാനമാക്കിയിരിക്കണം. മാത്രമല്ല ശിക്ഷാനടപടികള്‍ അനുപാതികം ആയിരിക്കണം എന്ന് വളരെ കൃത്യമായി നിഷ്‌കര്‍ഷിക്കണം. ഇത്തരത്തിലുള്ള ശിക്ഷണ നടപടികള്‍ എടുക്കുമ്പോള്‍ നഴ്‌സിന്റെ മൗലിക അവകാശങ്ങളായ ഇഷ്ടമുള്ള ജോലി ചെയ്യുന്നതിനും ഇയാളുടെ സ്വകാര്യ, കുടുംബ ജീവിതം സംരക്ഷിക്കപ്പെടേണ്ടത് ഹനിക്കാന്‍ പാടില്ല എന്നും യൂറോപ്യന്‍ മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ ആര്‍ട്ടിക്കിള്‍ 8ലൂടെയാണെന്ന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് 2009ലെ നിര്‍ണായക വിധിയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ശിക്ഷാനടപടി പൊതുജനത്തിന്റെ സംരക്ഷണം ഉറപ്പ് വരുത്തേണ്ടതും അതോടൊപ്പം നഴ്‌സിന്റെ താല്‍പര്യം സംരക്ഷിക്കേണ്ടതുമാണ്.

RECENT POSTS
Copyright © . All rights reserved