Uncategorized

ലണ്ടന്‍: സര്‍വ്വവും ഗുരുവായൂരപ്പന് സമര്‍പ്പിച്ച ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍ക്ക് ഗുരുപൂജ നടത്താന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തുടങ്ങി. ചെമ്പൈ വൈദ്യനാഥഭാഗവതര്‍ ക്ഷേത്രസന്നിധിയില്‍ നടത്തിയിരുന്ന അനശ്വര നാദോപാസനയുടെ സ്മരണ കൂടിയാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഏകാദശി സംഗീതോത്സവം. ദക്ഷിണേന്ത്യയിലെ അറിയപ്പെടുന്ന സംഗീതോത്സവമാണ് ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവം അഥവ ഏകാദശി സംഗീതോത്സവം. പാടാന്‍ തുടങ്ങുന്നവരും പാടി തികഞ്ഞവരുമടക്കം കുറേ പേര്‍ സംഗീതാര്‍ച്ചന നടത്തുന്നതിനുള്ള ഒരുക്കത്തിലാണ്. ശ്രീകോവിലില്‍ നിന്നുള്ള അഗ്‌നി സംഗീത മണ്ഡപത്തിലേക്ക് പകര്‍ന്നു നല്‍കുതോടെ ക്രോയ്ഡോണിലെ ത്രോണ്‍ടോണ്‍ഹീത്ത് കമ്മ്യൂണിറ്റി സെന്റര്‍ ഗുരുപവനപുരിയായി ശുദ്ധ സംഗീതത്തിന്റെ അലകളുയരും.

നഷ്പ്പെട്ട നാദം തിരിച്ചു തന്നത് ഇഷ്ടദേവനായ ഗുരുവായൂരപ്പനാണെന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ വിശ്വാസമാണ് ഗുരുവായൂര്‍ ഏകാദശി സംഗീതോത്സവത്തിന്റെ ആരംഭത്തിന് കാരണമായത്. അതുപോലെ തന്നെ ശ്രീ ഗുരുവായൂരപ്പന്റെ അനുഗ്രഹം നിറഞ്ഞു നില്‍ക്കുന്ന ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഏകാദശി സംഗീതോത്സവത്തിലൂടെ യു.കെ യിലെ തന്നെ പ്രഗത്ഭരായ സംഗീതജ്ഞന്‍മാര്‍ക്കും തുടക്കക്കാര്‍ക്കും ചെമ്പൈ സംഗീതോത്സവത്തെ അനുസ്മരിപ്പിക്കുംവിധം ഗാനാര്‍ച്ചന നടത്തുന്നതിനുള്ള വേദികൂടിയാണ്.

ഈ കഴിഞ്ഞ വര്‍ഷങ്ങളിലെപോലെ യു.കെയിലെ അനുഗ്രഹീത കലാകാരനായ ശ്രീ രാജേഷ് രാമന്‍ ഏകാദശി സംഗീതോത്സവത്തിനു നേതൃത്വം നല്‍കും. കര്‍ണാടക സംഗീതത്തിന് ഇംഗ്ലണ്ടിന്റെ മണ്ണിലും വേരുകള്‍ നല്കിയ സര്‍ഗ്ഗധനരായ കുറെ കലാകാരന്‍മാര്‍ വേദിയില്‍ അണിനിരക്കും. യുകെയിലെ തന്നെ അറിയപ്പെടുന്ന സംഗീതജ്ഞന്‍മാരായ ശ്രീ സമ്പത് കുമാര്‍ (സപ്തസ്വര സ്‌കൂള്‍ ഓഫ് മ്യൂസിക്), ശ്രീ ദൊരൈബാലു (ദൊരൈ സ്വാമി സ്‌കൂള്‍ ഓഫ് മ്യൂസിക് ), ചെന്നൈ സിസ്റ്റേഴ്‌സ്, ശ്രീ ഘടം പ്രകാശ്, ശ്രീ മഹേഷ് രാജഗോപാല്‍ (ഏഷ്യാനെറ്റ് ടാലന്റ് ഹണ്ട് വിന്നര്‍) എന്നിവരും. ശ്രീ ശാലിനി ശിവശങ്കര്‍ നേതൃത്വം നല്കുന്ന ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ് ആന്‍ഡ് മ്യൂസിക്കിലെ കുട്ടികളും യുകെയിലെ മറ്റു സംഗീത സ്‌കൂളുകളിലെ കുട്ടികളും ചേരുമ്പോള്‍ ഈ വര്‍ഷത്തെയും സംഗീതോത്സവം യു.കെ മലയാളികള്‍ക്ക് സംഗീതാസ്വാദനത്തിന്റെ പ്രതീക്ഷകളാണ് നല്‍കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി.

Suresh Babu: 07828137478, Rajesh Raman: 07874002934 Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601

Venue Details: 731-735, London Road, Thornton Heath, Croydon. CR7 6AU

Hindu Aikyavedi Facebook Page
https://www.facebook.com/londonhinduaikyavedi.org /[email protected]

ബ്രെക്‌സിറ്റിനെക്കുറിച്ചുള്ള എല്ലാ ആശങ്കകളും ദൂരീകരിച്ച് യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള അവസാന സമയം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ് കൃത്യമായി പ്രഖ്യാപിച്ചു. പ്രമുഖ ദിനപത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് ബ്രെക്‌സിറ്റിന്റെ മുഹൂര്‍ത്തമെന്ന് വിശേഷിപ്പിക്കാവുന്ന വിധം കൃത്യമായി യൂണിയന്‍ വിടുന്ന സമയംവരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. 2019 മാര്‍ച്ച് 29ന് രാത്രി 11ന് എല്ലാ ചര്‍ച്ചകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനു പുറത്തുവരുമെന്നാണു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

ബ്രെക്‌സിറ്റിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയുള്ള മുന്നറിയിപ്പുകൂടിയാണ് ഈ പ്രഖ്യാപനം. ഇതുസംബന്ധിച്ച ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റിന്റെ പരിഗണനയ്ക്കു വരാനിരിക്കെയാണ് സര്‍ക്കാര്‍ നിലപാടു വ്യക്തമാക്കിക്കൊണ്ടുള്ള പ്രധാനമന്ത്രിയുടെ വിശദീകരണം. എത്രകണ്ട് പ്രതിസന്ധികളുണ്ടായാലും ബ്രെക്‌സിറ്റ് സാധ്യമാക്കുകതന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി ലേഖനത്തില്‍ വ്യക്തമാക്കി. രാഷ്ട്രീയനേതാക്കള്‍ ഒരുമിച്ചുനിന്ന് മികച്ചൊരു ബ്രെക്‌സിറ്റ് ഉടമ്പടിക്കായി പ്രയത്‌നിക്കണമെന്നാണ് ജനങ്ങളുടെ ആഗ്രഹം ബില്ലില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്താനുള്ള ഭേദഗതികള്‍ ആര്‍ക്കും നിര്‍ദേശിക്കാം. എന്നാല്‍ ബ്രെക്‌സിറ്റ് നടപടികള്‍ തടസപ്പെടുത്താനുള്ള നിര്‍ദേശങ്ങളോട് യോജിപ്പില്ലെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ ബ്രെക്‌സിറ്റിനായുള്ള ചര്‍ച്ചകളുടെ ആറാം റൗണ്ടും കാര്യമായ പുരോഗതിയില്ലാതെ ഇന്നലെ പൂര്‍ത്തിയായി. നഷ്ടപരിഹാരത്തുകയുള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങളില്‍ നിലപാടറിയിക്കാന്‍ ബ്രിട്ടനു രണ്ടാഴ്ചത്തെ സമയം നല്‍കുകയാണെന്ന് ചര്‍ച്ചകള്‍ക്കുശേഷം യൂറോപ്യന്‍ യൂണിയന്‍ ചീഫ് നെഗോഷ്യേറ്റര്‍ മിഷേല്‍ ഗാര്‍ണിയര്‍ പറഞ്ഞു. ഇരുഭാഗത്തുമുള്ള പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ചും അയര്‍ലന്‍ഡ് അതിര്‍ത്തി സംബന്ധിച്ചും, ബ്രിട്ടന്റെ ഡിവോഴ്‌സ് ബില്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ അതിനുശേഷം മാത്രമേ പൂര്‍ത്തിയാകൂ എന്നും അദ്ദേഹം വ്യക്തമാക്കി. ഇരുകൂട്ടര്‍ക്കും തര്‍ക്കവിഷയങ്ങളില്‍ പരിഹാരം കാണാനുള്ള സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.

സഖറിയ പുത്തന്‍കളം

ബര്‍മിങ്ങ്ഹാം: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അംഗങ്ങള്‍ക്കായിട്ടുള്ള കലാമേളയും വിവിധ മേഖലകളില്‍ നൈപുണ്യമുള്ളവരെ ആദരിക്കുന്ന അവാര്‍ഡ് നൈറ്റും പ്രശസ്ത പിന്നണി ഗായകന്‍ എം.ജി. ശ്രീകുമാറും മികച്ച അവതാരകന്‍ രമേഷ് പിഷാരടിയും ജനമനസ്സുകളില്‍ പ്രിയങ്കരിയായ ശ്രേയക്കുട്ടിയും ചേര്‍ന്ന് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോയും ഈ മാസം 26ന് ബര്‍മിങ്ങ്ഹാമിലെ ബഥേല്‍ സെന്ററില്‍ നടത്തപ്പെടും.

കലാമേള രാവിലെ കൃത്യം ഒന്‍പതിന് ആരംഭിക്കും. എട്ട് വേദികളിലായിട്ടാണ് വിവിധ കാറ്റഗറിയുടെ അടിസ്ഥാനത്തില്‍ കലാമേള നടത്തപ്പെടുന്നത്. കൃത്യം വൈകുന്നേരം 4ന് കലാമേള പര്യവസാനിക്കുന്ന രീതിയിലാണ് എല്ലാ മത്സരങ്ങളും ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

യു.കെ.കെ.സി.എയുടെ പ്രഥമ അവാര്‍ഡ് നൈറ്റ് വൈകുന്നേരം നാലിന് ആരംഭിക്കും. തുടര്‍ന്ന് എം ജി ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള മ്യൂസിക്കല്‍ നൈറ്റിന് തുടക്കമാകും. അവാര്‍ഡ് നൈറ്റിനും മ്യൂസിക്കല്‍ നൈറ്റിനും പ്രവേശന ടിക്കറ്റ് ഉണ്ട്.

പ്രസിഡന്റ് ബിജു മടക്കക്കുഴി, സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര, ട്രഷറര്‍ ബാബു തോട്ടം, വൈസ് പ്രസിഡന്റ് ജോസ് മുഖച്ചിറ, ജോ. സെക്രട്ടറി സഖറിയ പുത്തന്‍കളം, ജോ. ട്രഷറര്‍ ഫിനില്‍ കളത്തിക്കോട്ട്, അഡൈ്വസര്‍മാരായ ബെന്നി മാവേലില്‍, റോയി സ്റ്റീഫന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു.

അവാര്‍ഡ് നൈറ്റ് ടിക്കറ്റുകള്‍ 35, 25, 15 പൗണ്ട് നിരക്കില്‍ ലഭ്യമാണ്. ടിക്കറ്റുകള്‍ ആവശ്യമുള്ള യൂണിറ്റുകള്‍ 07975555184 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്.

കിരണ്‍ ജോസഫ് 

യുകെയിലെ ബാഡ്മിന്ടന്‍ പ്രേമികള്‍ക്ക് മാറ്റുരയ്ക്കാന്‍ ലെസ്റ്ററില്‍ വേദിയൊരുങ്ങുന്നു. ലെസ്റ്റര്‍ ബാഡ്മിന്ടന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ തലത്തിലുള്ള മികച്ച ടൂര്‍ണ്ണമെന്‍റ്  നവംബര്‍ മാസം 18നു ശനിയാഴ്ച നടക്കും. ഇതിനായുള്ള  ഒരുക്കങ്ങള്‍ എല്ലാം ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു. എല്ലാ വിഭാഗങ്ങളിലേക്കും ടീമുകള്‍ രജിസ്റ്റര്‍ ചെയ്ത് തുടങ്ങിയതോടെ തീ പാറുന്ന മത്സരങ്ങള്‍ ഉറപ്പായിരിക്കുകയാണ്.

മൂന്നു കാറ്റഗറികളിലായി അന്‍പത്തി രണ്ട് ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്ന രീതിയിലാണ് സംഘാടകര്‍ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്റര്‍മീഡിയറ്റ് മെന്‍സ് ഡബിള്‍‍സില്‍ (20 വയസ്സിനും 45 വയസ്സിനും ഇടയില്‍) 32 ടീമുകള്‍ക്കും, നാല്പത്തിയഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ഡബിള്‍‍സില്‍ 10 ടീമുകള്‍ക്കും, ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സിംഗിള്‍സ് മത്സരത്തില്‍ 10 പേര്‍ക്കും മത്സരിക്കാന്‍ അവസരമുണ്ടായിരിക്കും. ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ഉള്‍പ്പെടെ നല്‍കപ്പെടുന്ന ടൂര്‍ണ്ണമെന്റില്‍ ടീമുകള്‍ക്ക് യഥാക്രമം 30 പൗണ്ട്, 20 പൗണ്ട്, 10 പൗണ്ട്  എന്നിങ്ങനെ രജിസ്ട്രേഷന്‍ ഫീസ്‌ ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ ഫീസ്‌ അടയ്ക്കേണ്ട അക്കൗണ്ട് ഡീറ്റെയില്‍സ് താഴെ.

Barclays
G K Joseph
Sort code 20-49-11
A/c No.23226158

യുകെയുടെ ഏകദേശം മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരം എന്ന നിലയില്‍ എല്ലാ ഭാഗത്ത് നിന്നും കളിക്കാര്‍ക്കും കാണികള്‍ക്കും വളരെ എളുപ്പം എത്തിച്ചേരാവുന്ന സ്ഥലമാണ്‌ ലെസ്റ്റര്‍. അത് കൊണ്ട് തന്നെ ധാരാളം മികച്ച ടീമുകള്‍ ഈ ടൂര്‍ണ്ണമെന്റില്‍  പങ്കെടുക്കുമെന്നത് ഉറപ്പാണ്‌. മികച്ച ഒരു ടൂര്‍ണ്ണമെന്‍റ്  കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍  അതിനാല്‍ നേരത്തെ  തന്നെ സംഘാടകരുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നത് നന്നായിരിക്കും. ടൂര്‍ണ്ണമെന്‍റ്  സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍      ചെയ്യുന്നതിനും താഴെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. ലെസ്റ്റർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ ഒഫീഷ്യൽ മീഡിയ പാർട്ണർ മലയാളം യുകെ ഓൺലൈൻ ന്യൂസ് ആണ്.

ജോര്‍ജ്ജ് : 07737654418

കിരണ്‍ : 07912626438

വിജി : 07960486712

മെബിന്‍ : 07508188289

മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ അഡ്രസ്സ് :

Beauchamp College,
Ridge Way, Oadby,
Leicester LE2 5TP 

ന്യൂസ് ഡെസ്ക്

മാഞ്ചസ്റ്റർ : കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഏറെ ആയി യുകെയിലെ സ്പോർട്സ് രംഗത്ത് മിന്നി തിളങ്ങി നിൽക്കുന്ന ഫ്രണ്ട് സ്പോർട്ടിങ് ക്ലബ്ബിന്റെ അവാർഡ് സെറിമണിയും ചാരിറ്റി ലോഞ്ചിങ്ങും നവംബർ നാലാം തീയതി ശനിയാഴ്ച മാഞ്ചസ്റ്ററിൽ വച്ച് നടന്നു .”ഫ്രണ്ട്‌സ് ബീയോണ്ട്‌ ഫീൽഡ്‌സ് ” എന്ന പേരിൽ മൂന്നര മണിക്കൂർ നീളുന്ന നൃത്ത സംഗീത വിരുന്നാണ് മാഞ്ചെസ്റ്റെർ പാഴ്‌സ്‌വുഡ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടത് .

കണ്ണഞ്ചിപ്പിക്കുന്ന നൃത്തവിസ്മയവും കാതിനെ കുളിരണിയിക്കുന്ന സംഗീത മാമാങ്കവും, അവാർഡ് ദാന ചടങ്ങും വയലിൻ മാന്ത്രികൻ ഡോറിക് ചുകയുടെ വയലിൻ പെർഫോമൻസും,ചാരിറ്റി ലോഞ്ചിഗും  എല്ലാം ചേർന്ന മൂന്നരമണിക്കൂർ നീളുന്ന കലാവിരുന്നിന്‌  മാഞ്ചസ്റ്റർ  പാര്സവൂഡ് സ്കൂൾ ആഡിറ്റോറിയം സാഷ്യം വഹിച്ചു.

യുകെയിലെ വിവിധ സ്റ്റേജുകളിൽ ആങ്കറിങ്  രംഗത്ത് തിളങ്ങി നിൽക്കുന്ന സീമ സൈമണും ഐറിൻ കുശാലും വേദി ഏറ്റടുത്തതോടുകൂടി ഫ്രണ്ട് ബീയോണ്ട് ഫീൽഡ്‌സ് നു തുടക്കം ആയി . വിഘ്‌നേശ്വര സ്തുതിയോടെ ആരംഭിച്ച നാല് മണിക്കൂർ നീണ്ട കലാസന്ധ്യ  കാണികളെ ആസ്വാദനത്തിന്റെ മാസ്മരിക ലോകത്തു എത്തിച്ചു എന്ന് പറയാം . ”സ്റ്റാൻക്ലിക്ക്!!! ഡെർബി എടുത്ത മനോഹരചിത്രങ്ങൾ നൃത്ത സംഗീത വിരുന്നിന്റെ എടുത്തുപറയത്തക്ക പ്രത്യേകത തന്നെയായിരുന്നു.

ക്ലബ് പ്രസിഡന്റ് ജിജു ഫിലിപ്പ് സൈമണും 1960 കളിലെ ധോണി എന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് കീപ്പറും ,ലങ്കാഷെയറെ ക്രിക്കറ്റ് ക്ലബ്ബിന്റെ സ്റ്റാർ ബാറ്റ്സ്മാനും ആയിരുന്ന പത്മശ്രീ ഫറോഖ് എഞ്ചിനീയറും  ചേർന്ന് ചാരിറ്റി ക്ലബ്ബിന്റെ ചാരിറ്റി ലോഞ്ചിങ് നടത്തി . ക്ലബ്ബിന്റെ ആദ്യ ചാരിറ്റി മുംബയിലെ ചേരികളിലെ കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് ക്ലബ് പ്രസിഡന്റ് കൈമാറി .

അവാർഡ് ദാനചടങ്ങിൽ  താരമായത് ഫ്രണ്ട് സ്പോർട്ടിങ് ക്ലബ്ബിന്റെ ചുണക്കുട്ടികളാണ്. ഗ്രേറ്റർ മാഞ്ചെസ്റ്റെർ ക്രിക്കറ്റ്  ലീഗിൽ അണ്ടർ ഇലവനിൽ താരമായ ഫ്രണ്ട് സ്പോർട്ടിങ് ക്ലബ്ബിന്റെ യുവതാരങ്ങളെ വാനോളം പ്രശംസിച്ചു ഇന്ത്യയുടെ മുൻ വിക്കറ്റ് കീപ്പർ ഫറോക് എൻജിനീയറും ഒപ്പം ഗ്രെയ്റ്റർ  മാഞ്ചസ്റ്റർ ക്രിക്കറ്റ് ലീഗ് ഡയറക്ടർ മാർട്ടിൻ കെയും. ഗ്രെയ്റ്റർ മാഞ്ചെസ്റ്റെർ ക്രിക്കറ്റ് ലീഗിൽ മുൻ നിരയിൽ നിക്കുന്ന ക്ലബ്ബിന്റെ മൂന്നു ടീമുകളെയും ഗ്രെയ്റ്റർ മാഞ്ചസ്റ്റർ ക്രിക്കറ്റ് ലീഗ് ഡയറക്ടർ മാർട്ടിൻ കെയ് ആദരിക്കുകയും ഉപഹാരം നൽകുകയും ചെയ്‌തു .

ഫ്രണ്ട്‌സ് ബീയോണ്ട് ഫീൽഡ്‌സ്‌നു ലൈറ്റ് ആൻഡ് സൗണ്ട് സപ്പോർട് നൽകിയ ഗ്രേസ് മെലഡീസിനും ഗ്രേസ് മെലഡീസിന്റെ അനുഗ്രഹീത ഗായകരായ ഉണ്ണിക്കൃഷ്ണൻ നായർ , ജിലു ഉണ്ണികൃഷ്ണൻ എന്നിവർക്കൊപ്പം ഫ്രണ്ട് ബീയോണ്ട് ഫീൽഡ്‌സിനെ വേദിയെ ധന്യമാക്കിയ  അജിത് പാലിയത് , ആനി പാലിയത് , സൂരജ് സുകുമാർ , രഞ്ജിത് ഗണേഷ് , ബെന്നി ജോസഫ് എന്നിവരെ ക്ലബ്ബിന്റെ ഉപഹാരം നൽകി ആദരിച്ചു.

ടെക്‌സാസ്: അമേരിക്കയിലെ ടെക്‌സാസില്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ 26 പേര്‍ കൊല്ലപ്പെട്ടു. പള്ളിയില്‍ ഞായറാഴ്ച കര്‍മ്മങ്ങള്‍ നടന്നുകൊണ്ടിരിക്കെയാണ് വെടിവെപ്പുണ്ടായത്. വില്‍സണ്‍ കൗണ്ടിയിലെ സതര്‍ലാന്‍ഡ് സ്പ്രിംഗ്‌സിലെ പള്ളിയില്‍ അതിക്രമിച്ചു കടന്ന കറുത്ത വസ്ത്രം ധരിച്ച അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. ഇതിനിടെ പള്ളിക്ക് സമീപം താമസിക്കുന്ന ഒരാള്‍ തോക്ക് പിടിച്ചു വാങ്ങി ഇയാളെ വെടിവെച്ചപ്പോള്‍ കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. പിന്നീട് ഗ്വാഡാലുപ് കൗണ്ടിയില്‍ കാര്‍ ഇടിച്ചു തകര്‍ന്ന നിലയില്‍ കണ്ടെത്തി. യുവാവ് കാറിനുള്ളില്‍ മരിച്ച നിലയിലായിരുന്നു.

ഡെവിന്‍ പാട്രിക് കെല്ലി എന്ന 26 കാരനാണ് അക്രമിയെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇയാള്‍ കറുത്ത വസ്ത്രത്തിനുള്ളില്‍ ബുള്ളറ്റ് പ്രൂഫ് വെസ്റ്റും ധരിച്ചിട്ടുണ്ടായിരുന്നു. 5 വയസ് മുതല്‍ 72 വയസ് വരെ പ്രായമുള്ളവരാണ് കൊല്ലപ്പെട്ടത്. പള്ളിയിലെ പാസ്റ്റര്‍ ഫ്രാങ്ക് പോമെറോയിയുടെ 14 വയസുള്ള മകളും കൊല്ലപ്പെട്ടവരില്‍ പെടുന്നു. 11 മണിക്കാണ് പള്ളിയില്‍ സര്‍വീസ് ആരംഭിച്ചത്. 11.20ഓടെ പള്ളിയിലെത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

കെല്ലിയുടെ തോക്ക് പിടിച്ച് വാങ്ങി വെടിയുതിര്‍ത്ത അയല്‍വാസി ഇയാളെ പിന്തുടര്‍ന്നെങ്കിലും വാഹനത്തില്‍ കയറി കെല്ലി രക്ഷപ്പെട്ടു. ഇയാള്‍ മരിച്ചത് വെടിയേറ്റാണോ അതോ ആത്മഹത്യ ചെയ്യുകയായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. പള്ളിക്കുള്ളില്‍ വെടിയേറ്റ് 23 പേരും രണ്ട് പേര്‍ പുറത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയും മരിക്കുകയായിരുന്നു.

ഹെരെഫോര്‍ഡ് മലയാളി അസോസിയേഷന്‍ (ഹേമ) ഭാരവാഹികളായി നിലവിലുള്ള ഭരണസമിതിയെ വീണ്ടും തെരഞ്ഞെടുത്തു. ഒക്ടോബര്‍ 28 ശനിയാഴ്ച നടന്ന ജനറല്‍ ബോഡിയിലായിരുന്നു തെരഞ്ഞെടുപ്പ്. കഴിഞ്ഞ വര്‍ഷം നടത്തിയ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ നിലവിലുള്ള ഭരണസമിതി തന്നെ ഭാരവാഹിത്വത്തില്‍ തുടരാന്‍ ജനറല്‍ ബോഡി നിര്‍ദേശിക്കുകയായിരുന്നു.

ആറ് പൊതു പരിപാടികള്‍ നടത്താനും ഹെരെഫോര്‍ഡ് കൗണ്‍സില്‍ നടത്തിയ പരിപാടികളില്‍ അസോസിയേഷന്റെ പങ്കാളിത്തം ഉറപ്പാക്കാനും ഈ ഭരണസമിതിക്ക് സാധിച്ചതായി ജനറല്‍ ബോഡി വിലയിരുത്തി.

ഉള്‍വനങ്ങളില്‍ തങ്ങളുടേതായ സ്വത്വത്തെ മുറുകെ പിടിച്ച് ജീവിക്കുന്ന ജനവിഭാഗങ്ങളില്‍ ഒന്നാണ് ആമസോണ്‍ മഴക്കാടുകളിലെ വയ്പ്പയ് ആദിവാസികള്‍. തങ്ങളുടെ ചേരുവ കൂട്ടുകള്‍ തീര്‍ത്ത് നിര്‍മിക്കുന്ന ബിയറും, പാര്‍ട്ടിയുമെല്ലാമായി ഇരുട്ടിലെ നക്ഷത്ര വെളിച്ചത്തില്‍ ജീവിതം ആഘോഷമാക്കുന്ന വിഭാഗമാണ് ബ്രസീലിലെ വയ്പയ് ആദിവാസി ഗ്രാമത്തിലേത്.

കാസിരി എന്നാണ് സ്ത്രീകളും, കുട്ടികളും, പുരുഷന്മാരുമെല്ലാം ഒരുമിച്ചിരുന്നു കഴിക്കുന്ന അവരുടെ ബിയറിന്റെ പേര്. കിഴങ്ങ് ചുരണ്ടിയെടുത്ത് സ്ത്രീകള്‍ തയ്യാറാക്കുന്ന ബിയര്‍ മുതല്‍ അവരുടെ വസ്ത്ര ധാരണം വരെ കാടിനിപ്പുറമുള്ള അവരുടെ ലോകം ഇപ്പോഴും അന്യമാണെന്ന് വ്യക്തമാക്കുന്നു.

ചുവന്ന ലങ്കോട്ടി ധരിച്ച്, കറുപ്പും, ചുവപ്പും നിറത്തിലാണ് അവരുടെ ശരീരാലങ്കാരം. അനാകോണ്ടയുടെ വലിപ്പത്തിലുള്ള സുകുരി എന്ന പാമ്പിനെ പ്രീതിപ്പെടുത്തുന്നതിനായി പാതിരാവോളം വയ്പയ് ജനത തങ്ങളുടെ ആചാരങ്ങളില്‍ മുഴുകും.

ബിയര്‍ കഴിച്ചു കഴിയുമ്പോള്‍ നമ്മുടെ കാഴ്ചപ്പാട് മാറും. നാണം എന്നത് ഇല്ലാതെയാവും. നിങ്ങളുടെ കാലുകള്‍ നൃത്തം വയ്ക്കും…വയ്പയ് ജനത പറയുന്നു.

പണം, വൈദ്യുതി, ഫോണ്‍, വാഹനങ്ങള്‍ എന്തിന് വേണ്ട വസ്ത്രം പോലും ഇല്ലാതെയാണ് ഇവരുടെ ജീവിതം. എന്നാല്‍ അതിജീവനത്തിനായി അവര്‍ക്ക് വേണ്ടതെല്ലാം കാട് നല്‍കുന്നു. വേട്ടയാടലും, കൃഷിയുമാണ് അവരുടെ ഉപജീവന മാര്‍ഗം.

മുന്‍കൂട്ടി തയ്യാറാക്കാത്ത ആഘോഷമാണ് ഇവര്‍ക്ക് കൂടുതലും. രാവിലെ വേണമെന്ന് തോന്നിയാല്‍ എല്ലാവരും വട്ടം കൂടി ഇരിക്കും. ബിയര്‍ കഴിക്കും. ചിലപ്പോള്‍ മറ്റ് ഗ്രാമങ്ങളിലുള്ളവരേയും ക്ഷണിക്കും. പിന്നെ പുലര്‍ച്ചെ വരെ ആഘോഷമായിരിക്കും.

1800കളില്‍ തന്നെ വയ്പയ് ജനതയുടെ കാസിരി ബിയര്‍ സഞ്ചാരികള്‍ ലോകത്തെ അറിയിച്ചിരുന്നു. 1970കളില്‍ വയ്പയ് ജനതയ്‌ക്കൊപ്പം താമസിച്ച് അന്ത്രപോളജിസ്റ്റായ അലന്‍ ടോര്‍മെയ്ഡ് 2002ല്‍ ഇവരെ സംബന്ധിച്ച് ഒരു ബുക്ക് പുറത്തിറക്കിയിരുന്നു, വയ്വയ് ജനതയെ അറിയാന്‍ എന്നായിരുന്നു ആ ബുക്കിന്റെ പേര്.

ടോം ജോസ് തടിയംപാട്

അന്ധവിശ്വാസവും വര്‍ഗീയതയും ശാസ്ത്രബോധത്തിന്റെ തകര്‍ച്ചയുംകൊണ്ട് ഇരുണ്ട കാലഘട്ടത്തിലേക്ക് ലോകം വഴുതിപ്പോകുമോ എന്ന് ലോകത്തെ പുരോഗമന ചിന്താഗതിയുള്ളവരും ശാസ്ത്രത്തെ മുറുകെപ്പിടിക്കുന്നവരും ഭയപ്പെടുന്ന ഈ കാലഘട്ടത്തില്‍ കുട്ടികളിലും മുതിര്‍ന്നവരിലും ശാസ്ത്ര ബോധവും യുക്തിചിന്തയും മാനവികതയും പരിപോഷിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ വര്‍ഷം കേരളത്തില്‍ രൂപംകൊണ്ട എസെന്‍സ് എന്ന സംഘടനയുടെ പ്രവര്‍ത്തനം കഴിഞ്ഞ ഞായറാഴ്ച മുതല്‍ യുകെ യിലും ആരംഭിച്ചു. പ്രൊഫസര്‍ സി. രവീചന്ദ്രന്‍ ആശയപരമായി നേതൃത്വം കൊടുക്കുന്ന ഈ സംഘടന ഇതിനോടകം തന്നെ ഇന്ത്യയിലും ഗള്‍ഫിലും ഓസ്‌ട്രേലിയയിലും പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ശാസ്തത്തിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് അന്ധവിശ്വാസങ്ങളെ തുറന്നു കാണിച്ച് പ്രൊഫസര്‍ സി രവിചന്ദ്രന്‍ നടത്തിയ ചര്‍ച്ചകളും പ്രഭാഷങ്ങളും സാമൂഹിക മാധ്യമങ്ങള്‍ വഴി എല്ലാ മലയാളികളും ഒരിക്കെലെങ്കിലും ശ്രവിച്ചിട്ടുണ്ടാകും. മതങ്ങള്‍ ഇന്ന് ശാസ്ത്രം സൃഷ്ടിച്ച മരത്തില്‍ നിന്നും പഴങ്ങള്‍ ഭക്ഷിച്ചശേഷം ശാസ്ത്രം തെറ്റാണണെന്ന് പറഞ്ഞ് മരത്തിനു കടയ്ക്കല്‍തന്നെ കത്തിവയ്ക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ മലയാളി സമൂഹത്തില്‍ ഉണ്ടായ പ്രബോധോദയം അല്ലെങ്കില്‍ ജ്ഞാനോദയം അതാണ് എസ്സെന്‍സ് എന്ന പ്രസ്ഥാനം.

കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം എസ്സെന്‍സിന്റെ ആദ്യയോഗം ലണ്ടനിലെ കേരള ഹൗസില്‍ ഡോക്ടര്‍ ജോഷി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. മലയാളി സമൂഹത്തില്‍ നിന്നുള്ള ശാസ്ത്രഞ്ജന്‍മാര്‍, ഐ ടി മേഖലയില്‍ നിന്നുള്ളവര്‍, കലകാരന്‍മാര്‍ എഴുത്തുകാര്‍, മുതലായ ഒട്ടേറെപ്പേര്‍ പരിപാടിയില്‍ പങ്കെടുത്തു.

പ്രൊഫസര്‍ സി രവിചന്ദ്രന്‍ ഫോണിലൂടെ പതിനഞ്ചു മിനിട്ട് പ്രസംഗിച്ചുകൊണ്ട് എസ്സെന്‍സ് യുകെ ഘടകത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വര്‍ഗീയ കോമരങ്ങള്‍ ഉറഞ്ഞുതുള്ളുന്ന ഈ കാലഘട്ടത്തില്‍ സ്വതന്ത്ര ചിന്തകള്‍ പഴയകാലത്തേക്കാള്‍ പാര്‍ശ്വവല്‍ക്കരിക്കുന്നു എന്നത് നമ്മെ ഭയപ്പെടുത്തുന്നുവെന്ന് അദേഹം പറഞ്ഞു. യുകെയില്‍ ഇദംപ്രഥമമായി ആരംഭിച്ച എസ്സെന്‍സിന് എല്ലാ ഭാവുകങ്ങളും അദ്ദേഹം ആശംസിച്ചു. രവിചന്ദ്രന്‍ സാറിന്റെ വാക്കുകള്‍ക്ക് വേണ്ടി ഓരോരുത്തരും കാതുകള്‍ കൂര്‍പ്പിക്കുമ്പോള്‍ അവിടെ കടുത്ത നിശബ്ദതയായിരുന്നു. അതു സൂചിപ്പിക്കുന്നത് എത്രത്തോളം ഈ മനുഷ്യനെ ജനങ്ങള്‍ കേള്‍ക്കുന്നു, കാതോര്‍ക്കുന്നു എന്നതാണ്

ഡോക്ടര്‍ ജോഷി ജോസ് പ്രസിഡണ്ടായും ബ്ലെസന്‍ പീറ്റര്‍ സെക്രട്ടറിയായും ഒരു കമ്മറ്റി പ്രവര്‍ത്തനം ആരംഭിച്ചു. പ്രൊഫസര്‍ സി രവിചന്ദ്രനെ യുകെയില്‍ കൊണ്ടുവന്ന് പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുവാനും മേഖലാ കമ്മറ്റികള്‍ രൂപീകരിക്കുവാനും യോഗം തീരുമാനിച്ചു. കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്ത മതങ്ങളും ആചാരങ്ങളും ഇന്ന് യുകെ മലയാളി ജീവിതത്തെ വര്‍ഗീയ വല്‍ക്കരിക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മത ചൂഷണത്തിന് വിധേയമാകുന്ന യുകെ മലയാളികള്‍ക്ക് നിയമപരമായും സാമൂഹികമായും പിന്തുണ നല്‍കുമെന്ന് പ്രസിഡന്റ് ഡോക്ടര്‍ ജോഷി ജോസ് പറഞ്ഞു.

താഴെ പറയുന്നവരെ ഭാരവഹികളെയും തിരഞ്ഞെടുത്തു. സംഘടനയെപ്പറ്റി കൂടുതല്‍ അറിയുവാനും അംഗംമാകാന്‍ ബ്ലെസ്സന്‍ പീറ്റര്‍ 07574339900

Treasurer : Tomi James
Vice President : Vinaya Raghavan
Joint Secretary : Sreejith Sreekumar
Joint Secretary : Unnikrishnan
Regional Reps:
Birmingham : Jaimon George
Manchester : Mathews Joseph
Liverpool : Tome Jose Thadiyampadu
London : Vijayakumar / Manju Manumohan
Northampton : Amal Vijay
Kent : Jacob Koyippilli

മണമ്പൂര്‍ സുരേഷ്

മറ്റു ഭാഷകള്‍ക്കൊപ്പം മലയാള ഭാഷ, മാതൃ ഭാഷ നമ്മുടെ കുട്ടികളെ പഠിപ്പിക്കുക എന്നത് നമ്മുടെ കുട്ടികളോട് ചെയ്യേണ്ട ഒരു കടപ്പാടാണ് എന്ന് പ്രസിദ്ധ കവി പ്രഭാ വര്‍മ്മ. ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ കലയുടെ വാര്‍ഷിക പരിപാടിയില്‍ മുഖ്യാതിഥി ആയി പങ്കെടുത്തു കൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഉച്ചാരണ പ്രകാരം എഴുതപ്പെടേണ്ട ഭാഷയാണ് ശ്രേഷ്ഠം എന്നാണു ആധുനിക ഭാഷാശാസ്ത്രം പറയുന്നത്. ഇസ്ലാന്റ് എന്നെഴുതിയിട്ട് അയ്‌ലന്റ്എന്ന് ഇംഗ്ലീഷില്‍ പറയും. പക്ഷെ മലയാളം എഴുതിയിരിക്കുന്ന അതേപോലെ പൂച്ച എന്നെഴുതി പൂച്ച എന്ന് പറയുന്ന ഭാഷയാണ്. അക്കാര്യത്തില്‍ മലയാളം ഇംഗ്ലീഷിനേക്കാള്‍ ഏറെ മുന്നിലാണ്.

”ജാക്ക് ആന്റ് ജില്‍ വെന്റ് അപ്പ് ദി ഹില്‍ ടു ഫെച്ച് എ പെയില്‍ ഓഫ് വാട്ടര്‍” എന്ന് അര്‍ത്ഥമറിയാതെയോ അറിഞ്ഞോ നമ്മുടെ കുഞ്ഞുങ്ങള്‍ പാടുന്നതിനു പകരം ”ഇത്തിരി പൂവേ ചുവന്ന പൂവേ, ഇത്ര നാളെങ്ങു നീ പോയി പൂവേ? മണ്ണിന്നടിയില്‍ ഒളിച്ചിരുന്നോ മറ്റുള്ള പൂക്കളെ കാത്തിരുന്നോ” എന്ന് ചോദിക്കുന്നതില്‍ ജീവിത തത്വമുണ്ട്. ജാക്കും ജില്ലും മല കേറി വെള്ളം കൊണ്ട് വരുന്നത് പോലെയല്ല. അപരനെക്കുറിച്ചുള്ള കരുതല്‍ അതാണ് മറ്റുള്ള പൂക്കളെ കാത്തിരുന്നോ എന്ന ചോദ്യത്തില്‍ ഉള്ളത്. ആ കരുതല്‍ നമ്മള്‍ പകര്‍ന്നു കൊടുത്താല്‍ ഭാവിയില്‍ അത് നമുക്ക് തന്നെ ഉപകരിക്കും.

”ജീവിതം ജീവിത യോഗ്യമാകണം എങ്കില്‍ കല വേണം. ഹോമോ സാപിയന്‍സ് അഥവാ നരവര്‍ഗ്ഗ ജന്തു എന്ന അവസ്ഥയില്‍ നിന്ന് ഒരു മനുഷ്യനാകണം എങ്കില്‍ കല വേണം. ഒരു പൂവിനെ കാണാതെ, ഒരു ശലഭത്തെ കാണാതെ, ഒരു പൂനിലാവിനെ കാണാതെ, ഒരു കുളിരരുവിയുടെ ശബ്ദം കേള്‍ക്കാതെ ജീവിക്കാം, പക്ഷെ അതൊരു ജീവിതമാവില്ല. ഇതൊക്കെ ഉണ്ടെങ്കില്‍ മാത്രമേ നാം ഹോമോ സാപിയനില്‍ നിന്നും മനുഷ്യനായി ഉണരാന്‍, ഉയരാന്‍ പറ്റൂ” എന്ന് പ്രശസ്ത കവി, ഗാന രചയിതാവ്, ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ഒക്കെ ആയ പ്രഭാവര്‍മ്മ ബ്രിട്ടനിലെ പ്രമുഖ കലാ സാഹിത്യ സംഘടനയായ കലയുടെ വാര്‍ഷിക പരിപാടിയില്‍ വച്ച് പറഞ്ഞു. കല എന്ന സംഘടന ആ ഒരു തലത്തിലേക്ക് ഉയരാന്‍ അതിന്റെ അംഗങ്ങളോടൊപ്പം നില്‍ക്കുന്നു എന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രഭാവര്‍മ്മ പറഞ്ഞു.

മറ്റുള്ളവരുടെ ഉല്‍ക്കര്‍ഷത്തില്‍ സന്തോഷിക്കുകയും, അവന്റെ ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്യുന്ന ”കന്‍സേണ്‍ ഫോര്‍ ദ അദേസ്” എന്ന മാനസികാവസ്ഥ ഉണ്ടാക്കുന്നതില്‍ കലാ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പങ്കുണ്ട്. പക്ഷെ ഈ കന്‍സേണ്‍ നമ്മുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോവുകയാണോ ഈ പുതിയ കാലഘട്ടത്തില്‍ എന്ന് നാം ആലോചിക്കണം. നാം മനുഷ്യത്വം ഇല്ലാത്തവരായി മാറാന്‍ പാടില്ല. പണം കൊണ്ട് എല്ലാം നേടാം എന്ന് കരുതുമ്പോള്‍ നമുക്ക് മറ്റുള്ളവരെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാതെ വരുന്നു.

പ്രസിദ്ധ ചുവന്നതാടി വേഷ കഥകളി കലാകാരനായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിക്ക് ഈ വര്‍ഷത്തെ കല പുരസ്‌കാരം നല്‍കി ആദരിച്ചു. ക്യാഷ് അവാര്‍ഡും രണ്ടാഴ്ചത്തെ ലണ്ടന്‍ സന്ദര്‍ശനവും ഉള്‍ക്കൊള്ളുന്നതാണ് കല പുരസ്‌കാരം. കല രക്ഷാധികാരി ഡോ സുകുമാരന്‍ നായര്‍, ബ്രിസ്ടല്‍ ലാബ് ഉടമ രാമചന്ദ്രന്‍, മേയര്‍ ഫിലിപ്പ് എബ്രഹാം, പ്രസിഡന്റ് നടരാജന്‍, സെക്രട്ടറി ബാബുരാജ് എന്നിവര്‍ സംസാരിച്ചു. നെല്ലിയോടിന്റെ കഥകളി, ഒഎന്‍വി, പ്രഭാവര്‍മ്മ കവിതകളുടെ ദൃശ്യാവിഷ്‌ക്കാരം, മുഖാമുഖം, മറ്റു സാംസ്‌കാരിക പരിപാടികള്‍ എന്നിവ ഉണ്ടായിരുന്നു.

RECENT POSTS
Copyright © . All rights reserved