ജിജോ അരയത്ത്
യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളിലൊന്നായ ഹേവാര്‍ഡ്‌സ്ഹീത്ത് മലയാളി അസോസിയേഷ (എച്ച്എംഎ)ന്റെ ക്രിസ്തുമസ് കരോള്‍ ഡിസംബര്‍ 22നു വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് മുതല്‍ ആരംഭിക്കും. 29നാണ് ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ നടക്കുക. വൈകുന്നേരം നാലു മണി മുതല്‍ ഹേവാര്‍ഡ്‌സ് ഹീത്ത് ക്ലെയര്‍ ഹാളില്‍ വച്ചാണ് ആഘോഷം നടത്തുക. യുക്മ നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗ്ഗീസ്, സൗത്ത് ഈസ്റ്റ് റീജിയണല്‍ പ്രസിഡന്റ് ലാലു ആന്റണി, സെക്രട്ടറി അജിത് കുമാര്‍ വെണ്‍മണി എന്നിവര്‍ വിശിഷ്ടാതിഥികളാവും.
എച്ച്എംഎ പ്രസിഡന്റ് ബിജു കൊച്ചുപാലിയത്ത് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി ജോസഫ് തോമസ്, രക്ഷാധികാരികളായ ജോഷി കുര്യാക്കോസ്, കോര വര്‍ഗ്ഗീസ് മട്ടമന, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സെബാസ്റ്റ്യന്‍ ജോണ്‍, വൈസ് പ്രസിഡന്റ് ജീത്തു മാത്യു, ജോയിന്റ് സെക്രട്ടറി ജിജോ അരയത്ത്, ട്രഷറര്‍ ബേസില്‍ ബേബി, എക്‌സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ സദാനന്ദന്‍, ദിവാകരന്‍, ഷാബു കുര്യന്‍, രാജു ലൂക്കോസ്, ജിമ്മി അഗസ്റ്റിന്‍, ജിമ്മി പോള്‍, ബിജു സെബാസ്റ്റ്യന്‍, സിബി തോമസ്, സന്തോഷ് ജോസ്, ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ബാബു മാത്യു, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനേറ്റര്‍ ജോഷി ജേക്കബ്, ഓഡിറ്റര്‍ ബിജു ഫിലിപ്പ് എന്നിവര്‍ വേദിയില്‍ സന്നിഹിതരാകും.
തുടര്‍ന്ന് യുക്മയില്‍ അംഗത്വം നേടി ആദ്യമായിട്ട് കലാമേളയില്‍ പങ്കെടുത്ത സൗത്ത് ഈസ്റ്റ് റീജിയണല്‍ ചാമ്പ്യന്മാരായി മാറിയ എച്ച്എംഎയുടെ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും വേദിയില്‍ സ്വീകരണം നല്‍കി. മലയാള ചലച്ചിത്ര, സീരിയല്‍ താരങ്ങളെ കൊണ്ട് പാരിതോഷികള്‍ നല്‍കി വേദിയില്‍ വച്ച് ആദരിക്കുന്നതാണ്. യുക്മ സൗത്ത് ഈസ്റ്റ് റീജിയണല്‍ കലാപ്രതിഭയായി മാറിയ സെലസ്റ്റിന്‍ സിബിയെയും എച്ച്എംഎ കലാമേളയില്‍ പങ്കെടുത്ത പ്രതിഭകളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന കലാ സന്ധ്യയാണ് ഈ വര്‍ഷത്തെ പ്രോഗ്രാമുകളുടെ ഏറ്റവും വലിയ സവിശേഷത.
ഫുഡ് കമ്മറ്റി ചെയര്‍മാന്‍ ബാബു മാത്യുവിന്റെ നേതൃത്വത്തില്‍ ഒരുക്കുന്ന ഡിന്നറോടു കൂടി ആഘോഷ പരിപാടികള്‍ അവസാനിക്കും. ഡിസംബര്‍ 22 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് നടക്കുന്ന ക്രിസ്തുമസ് കരോളിന് ഐസക്ക് തെയോഫിലസ്, ജിമ്മി അഗസ്റ്റിന്‍, ആന്റോ തോമസ്, ജോബി തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
ബിജു ആന്റണി, കേംബ്രിഡ്ജ്
ഏകദേശം 21 വര്‍ഷങ്ങള്‍ക്ക് മുമ്പ് മെനിഞ്ചൈറ്റിസ് രോഗത്തില്‍ നിന്നും മാസങ്ങള്‍ നീണ്ട ആശുപത്രി വാസത്തിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന ഫ്‌ളോറന്‍സ് എന്ന വീട്ടമ്മ, വീണ്ടും ജിവിതത്തിലും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ എത്തപ്പെട്ടിരിക്കുന്നു
നിരന്തരമായ ചികിത്സകള്‍ക്കൊടുവില്‍ തങ്ങള്‍ക്കൊരു കുട്ടിയെ ലഭിക്കില്ലെന്നറിഞ്ഞ ഫ്‌ളോറന്‍സും ഭര്‍ത്താവും ജീവിതത്തില്‍ സന്തോഷം കണ്ടെത്തുന്നതിനായി ഒരു പെണ്‍കുട്ടിയെ ദത്തെടുത്തു. പതിയെപ്പതിയെ സന്തോഷത്തോടെ പൊയ്‌ക്കൊണ്ടിരുന്ന അവരുടെ ജീവിതത്തിലേക്ക് ക്യാന്‍സറിന്റെ രൂപത്തില്‍ (Aplastic Anemia) വിധിയുടെ ക്രൂരത വീണ്ടും അശനിപാതംപോലെ കൊഞ്ഞനം കുത്തുന്നു
ഒരു മാസം ഏകദേശം Rs 80,000/- മരുന്നുകള്‍ക്കുവേണ്ടി മാത്രം ചെലവഴിക്കുന്ന അവര്‍, അവരുടെ സമ്പത്തിന്റെ ഓരോ ഭാഗം വിറ്റുകിട്ടുന്ന രൂപ കൊണ്ടാണ് പണം കണ്ടെത്തുന്നത്
ഏകദേശം 18-20 ലക്ഷം രൂപയാണ് (Bone Marrow Transplant) ചികിത്സയ്ക്കായി ആവശ്യമുള്ള പണം അതുകണ്ടെത്തുന്നതിനായി ഇനിയും നന്മ വറ്റിയിട്ടില്ലാത്ത, നിങ്ങള്‍ സഹായിക്കില്ലേ തക്കസമയത്ത് ചികിത്സ ലഭിക്കുകയാണെങ്കില്‍ ഫ്‌ളോറന്‍സിനു വീണ്ടും ജീവിതത്തിലേക്കു തിരിച്ചുവരുവാന്‍ കഴിയും അതിനായി നമുക്കും ഒരു ”കൈത്തിരി” ആകുവാന്‍ ശ്രമിക്കാം
വാവ സുരേഷിന് പാമ്പുകടിയേറ്റു ഗുരുതര അവസ്ഥയിൽ എന്ന് പറഞ്ഞു കൊണ്ട് വ്യാജ വാർത്ത സമൂഹ മാധ്യമങ്ങളിൽ കൂടി പ്രചരിക്കുന്നതിനെതിരെ വാവ നേരിട്ട് രംഗത്ത് വന്നത്. തന്റെ തന്നെ ഫേസ് ബുക്ക് ലൈവ് വീഡിയോയിലൂടെ ആണ് സുരേഷ് തനിക്കു ഒന്നും പറ്റിയിട്ടില്ല എന്ന് പറഞ്ഞത്. ഇന്നലെ മുതൽ ഒരു ഓൺലൈൻ ന്യൂസ് പേപ്പറിൽ അന്ന് പാമ്പുകടിയേറ്റ സുരേഷ് ഗുരുതര നിലയിൽ എന്ന് വീഡിയോ സഹിതം ന്യൂസ് വന്നത്
കുമരകത്തും നിന്നും ഒരു സർപ്പത്തിന്റെ പിടിച്ചു കൊണ്ടാണ് അദ്ദേഹം ലൈവ് വീഡിയോയിലൂടെ പ്രതികരിച്ചത്. എനിക്ക് ഒരു അപകടം സംഭവിച്ചു എന്ന രീതിയിൽ പ്രതികരിക്കുന്നത് 10 വര്ഷം മുൻപുള്ള വീഡിയോ എന്നും അപകടം സംഭവിച്ചു എന്നറിഞ്ഞിട്ടു പ്രാത്ഥിച്ചവർക്കും അനേഷിച്ചവർക്കും നന്ദിയും സ്‌നേഹവും അർപ്പിച്ചു
സുരേഷിന്റെ പ്രതികരണം ഇങ്ങനെ :
കിരണ്‍ ജോസഫ്
യുകെയിലെ ബാഡ്മിന്ടന്‍ പ്രേമികള്‍ക്ക് മാറ്റുരയ്ക്കാന്‍ ലെസ്റ്ററില്‍ വേദിയൊരുങ്ങുന്നു. ലെസ്റ്റര്‍ ബാഡ്മിന്ടന്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഓള്‍ യുകെ തലത്തിലുള്ള മികച്ച ടൂര്‍ണ്ണമെന്‍റ് നവംബര്‍ മാസം 18നു ശനിയാഴ്ച നടക്കും. ഇതിനായുള്ള ഒരുക്കങ്ങള്‍ എല്ലാം ഇതിനകം തന്നെ പൂര്‍ത്തിയായി കഴിഞ്ഞു.
മൂന്നു കാറ്റഗറികളിലായി അന്‍പത്തി രണ്ട് ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്ന രീതിയിലാണ് സംഘാടകര്‍ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇന്റര്‍മീഡിയറ്റ് മെന്‍സ് ഡബിള്‍സില്‍ (20 വയസ്സിനും 45 വയസ്സിനും ഇടയില്‍) 32 ടീമുകള്‍ക്കും, നാല്പത്തിയഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ ഡബിള്‍സില്‍ 10 ടീമുകള്‍ക്കും, ഇരുപത് വയസ്സില്‍ താഴെയുള്ളവര്‍ക്കായുള്ള സിംഗിള്‍സ് മത്സരത്തില്‍ 10 പേര്‍ക്കും മത്സരിക്കാന്‍ അവസരമുണ്ടായിരിക്കും. ക്യാഷ് അവാര്‍ഡുകളും ട്രോഫിയും ഉള്‍പ്പെടെ നല്‍കപ്പെടുന്ന ടൂര്‍ണ്ണമെന്റില്‍ ടീമുകള്‍ക്ക് യഥാക്രമം 30 പൗണ്ട്, 20 പൗണ്ട്, 10 പൗണ്ട് എന്നിങ്ങനെ രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും.
യുകെയുടെ ഏകദേശം മദ്ധ്യ ഭാഗത്ത് സ്ഥിതി ചെയ്യുന്ന നഗരം എന്ന നിലയില്‍ എല്ലാ ഭാഗത്ത് നിന്നും കളിക്കാര്‍ക്കും കാണികള്‍ക്കും വളരെ എളുപ്പം എത്തിച്ചേരാവുന്ന സ്ഥലമാണ് ലെസ്റ്റര്‍. അത് കൊണ്ട് തന്നെ ധാരാളം മികച്ച ടീമുകള്‍ ഈ ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കുമെന്നത് ഉറപ്പാണ്. മികച്ച ഒരു ടൂര്‍ണ്ണമെന്‍റ് കളിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനാല്‍ നേരത്തെ തന്നെ സംഘാടകരുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യുന്നത് നന്നായിരിക്കും. ടൂര്‍ണ്ണമെന്‍റ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും രജിസ്റ്റര്‍ ചെയ്യുന്നതിനും താഴെയുള്ള നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ജോര്‍ജ്ജ് : 07737654418
കിരണ്‍ : 07912626438
വിജി : 07960486712
മെബിന്‍ : 07508188289
മത്സരങ്ങള്‍ നടക്കുന്ന വേദിയുടെ അഡ്രസ്സ് :
Beauchamp College,
Ridge Way, Oadby,
Leicester LE2 5TP
ബിനോയി ജോസഫ്
ആലീസ് റോസിംഗ്ടൺ ജനുവരി മുതൽ വീണ്ടും സ്കൂളിൽ പോയിത്തുടങ്ങും. അവളുടെ കാലുകളുടെ ചലനശേഷി തിരിച്ചു കിട്ടിത്തുടങ്ങി. 18 റൗണ്ട് കീമോതെറാപ്പിയ്ക്ക് ശേഷം സന്തോഷവതിയായി ആലീസ് തൻറെ വീട്ടിൽ തിരിച്ചെത്തി. 12 വയസുകാരിയായ ആലീസിൻറെ മനോധൈര്യത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോക്ടർമാരും നഴ്സുമാരും. ആലീസിന് ക്യാൻസർ ബാധിച്ചിരിക്കുന്നുവെന്ന വാർത്ത തങ്ങളെ നടുക്കിയെന്നും ആഡംബ്രൂക്‌സ് ഹോസ്പിറ്റലിലെ ടീമിൻറെ കൂട്ടായ പ്രവർത്തനം ചികിത്സ വിജയകരമാക്കാൻ സഹായിച്ചതായി ആലീസിൻറെ പിതാവ് നിക്ക് റോസിംഗ്ടൺ പറഞ്ഞു. ഡോക്ടർമാരുടെയും നഴ്സുമാരുടെയും ആത്മാർത്ഥമായ സേവനത്തെ അദ്ദേഹം പ്രശംസിച്ചു.
ഗാർഡ് ഓഫ് ഓണർ സെറമണി നടത്തിയാണ് ഹോസ്പിറ്റലിലെ സ്റ്റാഫ് ആലീസിൻറെ ധീരതയെ അനുമോദിച്ചത്. ആലീസിൻറെ അവസാന റൗണ്ട് കീമോതെറാപ്പി പൂർത്തിയായ ശേഷം സ്റ്റാഫുകൾ എല്ലാവരും C2 വാർഡിൻറെ കോറിഡോറിൽ ഒത്തുകൂടി. ഡോക്ടർമാരും നഴ്സുമാരും ചേർന്ന് തയ്യാറാക്കിയ ഒരു പദ്യം അവർ ഒന്നിച്ചു ചൊല്ലി. കൈയടിയിൽ മുഖരിതമായ അന്തരീക്ഷത്തിൽ കീമോതെറാപ്പി പൂർത്തിയായതായി അറിയിക്കുന്ന ബെല്ല് ആലീസ് മൂന്നു തവണ മുഴക്കി. ആലീസിൻറെ മനോധൈര്യത്തെ അഭിനന്ദിക്കുന്ന സർട്ടിഫിക്കറ്റും കൈമാറി. കഴിഞ്ഞ വർഷം ഒക്ടോബറിൽ മുതലാണ് ആലീസിന് കാലിനു വേദനയനുഭവപ്പെട്ടു തുടങ്ങിയത്. പിന്നീട് വേദന പുറം ഭാഗത്തേയ്ക്ക് ബാധിച്ചു. സയാട്ടിക്കുമായി ബന്ധപ്പെട്ട വേദനയെന്ന് കരുതിയെങ്കിലും പീറ്റർബറോ സിറ്റി ഹോസ്പിറ്റലിലെ സ്കാനിൽ തൈബോണിൽ ട്യൂമർ കണ്ടെത്തി. പിന്നീട് നടന്ന ഡയഗ്നോസിസിൽ ആലിസിന് ഓസ്റ്റിയോസർകോമ എന്ന അപൂർവ്വ ബോൺ ക്യാൻസർ ആണ് എന്ന് കണ്ടെത്തുകയും ആഡംബ്രൂക്‌സ് ഹോസ്പിറ്റലിൽ ചികിത്സ ആരംഭിക്കുകയുമായിരുന്നു. ആലീസിൻറെ പന്ത്രണ്ടാം ജന്മദിനവും വാർഡിൽ ആണ് ആഘോഷിച്ചത്. ആലീസിൻറെ ഗാർഡ് ഓഫ് ഓണർ സെറമണിയുടെ വീഡിയോ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ടോം ജോസ് തടിയംപാട്
തോപ്രാംകുടിയിലെ അസ്സീസി സന്തോഷ് ഭവനില്‍ നിന്നും കേള്‍ക്കുന്ന മനുഷ്യസ്‌നേഹത്തിന്റെ സന്ദേശം നിങ്ങള്‍ കേള്‍ക്കാതിരിക്കരുത്. റോഡില്‍ എറിഞ്ഞുകളഞ്ഞ കുട്ടികളും, തലക്കു സ്ഥിരമില്ലാത്ത മാതാപിതാക്കള്‍ക്ക് ജനിച്ച കുട്ടികള്‍, പട്ടിണികൊണ്ട് കഷ്ടപ്പെടുന്ന കുടുംബത്തിലെ കുട്ടികള്‍ എന്നിങ്ങനെ പോകുന്നു ഈ പെണ്‍കുട്ടികളുടെ അനാഥമന്ദിരത്തിലെ അംഗങ്ങളുടെ കദനകഥകള്‍യ. ഇതില്‍ രണ്ടു വയസുകാരി മുതല്‍ പ്ലസ് ടു വിദ്യാര്‍ഥിവരെയുണ്ട്.
കഴിഞ്ഞ ദിവസം നാട്ടില്‍ പോയ സന്ദര്‍ലാന്‍ഡില്‍ താമസിക്കുന്ന തോപ്രാംകുടി സ്വദേശി മാര്‍ട്ടിന്‍ കെ. ജോര്‍ജ് ഈ സ്ഥാപനം സന്ദര്‍ശിക്കുകയും ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെയുടെ സഹായം ഇവര്‍ക്ക് നല്‍കണമെന്നു അഭ്യര്‍ത്ഥിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഈ പെണ്‍കുട്ടികളുടെ സ്ഥാപനത്തിന് വേണ്ടി ചാരിറ്റി നടത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മറ്റി തീരുമാനിക്കുയായിരുന്നു.
ഞങ്ങള്‍ അസ്സീസി സന്തോഷ് ഭവനിലെ സിസ്റ്റര്‍ സ്വന്തനയോട് ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റി ഫോണില്‍ സംസാരിച്ചു. നല്ലവരായ നാട്ടുകാരുടെ സഹായംകൊണ്ടാണ് ഇതു പ്രവര്‍ത്തിച്ചു പോകുന്നത്. തീരെ ബുദ്ധിമുട്ടുവരുമ്പോള്‍ സിസ്റ്റര്‍മാര്‍ വീടുകയറി സാധനങ്ങള്‍ ശേഖരിച്ചാണ് മുന്‍പോട്ടു പോകുന്നത് എന്നാണ് സിസ്റ്റര്‍ പറഞ്ഞത്. ഇവര്‍ താമസിക്കുന്ന കെട്ടിടവും സ്ഥലവും വാത്തിക്കുടിയുടെ ആദ്യത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന താടിയച്ചന്‍ സംഭാവന നല്‍കിയതാണ് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഈ കുട്ടികളുടെ ചുമതലകള്‍ നോക്കി നടത്തുന്നത് നാലു ഫ്രാന്‍സിസ്‌കന്‍ സിസ്റ്റര്‍മാരാണ്. ഇവിടുത്തെ ഈ 35 പെണ്‍കുട്ടികള്‍ക്കും അപ്പനും അമ്മയും സഹോദരിയും എല്ലാം അവിടുത്തെ സിസ്റ്ററന്‍മാരാണ്. ആ കുട്ടികളുടെ ലോകം ഈ സിസ്റ്റേഴ്‌സിന്റെ ചുറ്റും കറങ്ങുന്നു. പല മതത്തിലും ജാതിയിലും പെട്ടവര്‍ ഇവിടെയുണ്ട് എന്നാല്‍ അവരെല്ലാം ഇപ്പോള്‍ ഒരു മതത്തില്‍പ്പെടുന്നു അനാഥത്വം എന്ന മതത്തില്‍.
പക്ഷെ അതിനപ്പുറത്തേക്കുള്ള വിശാല ലോകത്തേക്ക് അവരെ നയിക്കാന്‍ ശ്രമിക്കുന്ന ഈ സിസ്റ്ററന്‍മാരെ സഹായിക്കാന്‍ നമ്മുടെ കൈകള്‍ നീളേണ്ടതില്ലേ? നമുക്ക് അവരുടെ അനാഥത്വം നീക്കികൊടുക്കാന്‍ കഴിയില്ല. പക്ഷെ നമുക്ക് അവരുടെ വേദന കാണാനും അവരോടൊപ്പം പക്ഷം ചേരാനും കഴിയും. അതിനു വേദി ഒരുക്കുക മാത്രമാണ് ഇടുക്കി ചാരിറ്റി ചെയ്യുന്നത്. ഈ വളര്‍ന്നുവരുന്ന കുട്ടികള്‍ക്ക് തോന്നണം ഈ ലോകം ഞങ്ങളുടേതുകൂടിയാണെന്ന്. ഞങ്ങളുടെ വേദനകളില്‍ അവരുടെ സ്വാന്തനമായി നീണ്ടുവരുന്ന കൈകള്‍ അവര്‍ക്ക് കാണാന്‍ കഴിയണം. ആ കൈകളില്‍ പിടിച്ചു അവര്‍ക്ക് ഈ അനന്തമായ ലോകത്തെ നോക്കികാണാന്‍ കഴിയണം. അത്തരം ഒരു കൈയും സാന്ത്വനവും ആയിത്തീരാന്‍ നമുക്ക് കഴിയേണ്ടേ?
ലോകത്തിന്റെ ഒരു വശത്ത് ഒരു കുട്ടിയെ കിട്ടാന്‍ ലക്ഷങ്ങള്‍ മുടക്കി ചികിത്സ ചെയ്യുന്നു. ലോകം മുഴുവനുള്ള പ്രാര്‍ത്ഥനാലയങ്ങള്‍ കയറിയിറങ്ങി പ്രാര്‍ത്ഥിക്കുന്നു. മറുവശത്ത് ലഭിച്ചത് പെണ്‍കുട്ടിയായതുകൊണ്ട് കൊന്നുകളയുന്നു, പീഡിപ്പിക്കുന്നു, തെരുവില്‍ വില്‍ക്കുന്നു, വലിച്ചെറിയുന്നു. ഈ തെരുവില്‍ എറിയുന്നവന്റെ കൂടിയാണ് ഈ ലോകം എന്നു തിരിച്ചറിയുന്നത്കൊണ്ടാകാം ഈ സിസ്റ്ററന്‍മാര്‍ ഇവരെ നോക്കിവളര്‍ത്തുന്നതും പഠിപ്പിക്കുന്നതും.
വരുന്ന ക്രിസ്തുമസിനു ഇവര്‍ക്ക് ഒരു നല്ല ക്രിസ്തുമസ് ഭക്ഷണവും ഉടുപ്പും നല്‍കാനുള്ള പണം നമുക്ക് ഇവര്‍ക്ക് നല്‍കണം. അതിലേക്കായി നിങ്ങളുടെ കുട്ടികള്‍ക്ക് വേണ്ടി വാങ്ങുന്ന ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരുനേരത്തെ ഭക്ഷണത്തിന്റെ പണം ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ താഴെക്കാണുന്ന അക്കൗണ്ടില്‍ നല്‍കുക. ഞങ്ങള്‍ ഇതുവരെ നടത്തിയ സുതാര്യവും സത്യസന്ധവുമായ. പ്രവര്‍ത്തനത്തിനു നിങ്ങള്‍ വലിയ പിന്തുണയാണ് നല്‍കിയത്. അതിനു ഞങ്ങള്‍ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. ഇടുക്കി ചാരിറ്റിയുടെ അക്കൗണ്ടില്‍ നിലവില്‍ 1251 പൗണ്ട് കിടപ്പുണ്ട്. ഇതു ഇടുക്കി മുളകുവള്ളിയിലെ ബോയ്‌സ്‌കോ എന്ന ആണ്‍കുട്ടികളുടെ അനാഥാലയത്തിനു നല്‍കിയിരിക്കുന്ന ചെക്ക് കളക്ഷന്‍ എടുത്തു പോകാത്തതാണ്. അതിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് താഴെ കൊടുക്കുന്നു. ഇന്നു മുതല്‍ കിട്ടുന്ന മുഴുവന്‍ തുകയും അസ്സീസി ഭവന് ചെക്കായി നല്‍കും. ഇതു വരെ ഞങ്ങള്‍ നടത്തിയ 17 ചാരിറ്റിയിലൂടെ 27 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിക്കാന്‍ കഴിഞ്ഞത് നിങ്ങളുടെ സഹായംകൊണ്ടാണ്. അതിനു ഞങ്ങള്‍ നിങ്ങളോട് നന്ദി പറയുന്നു.
പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേറ്റ്‌മെന്റ് മെയില്‍വഴിയോ ഫേസ് ബുക്ക് മെസേജ് വഴിയോ, വാട്ട്‌സാപ്പ് വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..
ACCOUNT NAME, IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
സിസ്റ്റര്‍ സ്വന്തനയുടെ ഫോണ്‍ നമ്പര്‍ 0091 9446334461, 00914868264225
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.
വൈക്കം: ചെമ്പ് പഞ്ചായത്തില്‍ കോതാട് വീട്ടില്‍ തോമസ് ഇന്ന് തീരാദുഖങ്ങളുടെ നടുവിലാണ്. ഹൃദയ സംബന്ധമായ രോഗത്താല്‍ വലയുന്ന തോമസ്, വാതം, പ്രമേഹം എന്നീ രോഗത്താല്‍ വലയുന്ന ഭാര്യ, ഭര്‍ത്താവ് നഷ്ടപ്പെട്ട മകള്‍, കുട്ടികള്‍ എന്നിവര്‍ക്കെല്ലാം അത്താണി ഇന്നീ വൃദ്ധനും രോഗിയുമായ തോമസാണ്. പള്ളിയടിച്ചു വാരുന്നതില്‍ നിന്നും കിട്ടുന്ന തുച്ഛമായ വരുമാനത്താലാണ് ഈ കുടുംബം ഇന്ന് മുന്നോട്ടു പോകുന്നത്. വര്‍ഷങ്ങളായി ചോര്‍ന്നൊലിക്കുന്ന കുടിലിലാണ് തോമസും കുടുംബവും അന്തിയുറങ്ങുന്നത്.
ഒരു മാസത്തെ മരുന്നിനുതന്നെ തോമസിനും ഭാര്യയ്ക്കുമായി ഏകദേശം എണ്ണായിരം രൂപയോളം ചിലവാകുന്നുണ്ട്. പല മാസങ്ങളിലും പൈസയില്ലാത്തതിനാല്‍ മരുന്നുകള്‍ വാങ്ങാറില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. നാട്ടുകാരുടെയും പള്ളിക്കാരുടെയും സഹായം കൊണ്ടാണ് ഇതുവരെ മുന്നോട്ടു പോകാന്‍ കഴിഞ്ഞത്. ചെമ്പ് പള്ളിയിലെ വികാരി അച്ഛന്റെ അപേക്ഷ പ്രകാരമാണ് വോകിംഗ് കാരുണ്യ അറുപത്തിരണ്ടാമത് സഹായം തോമസിന് കൊടുക്കുവാന്‍ തീരുമാനിച്ചത്.
ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളാകാന്‍ വോകിംഗ് കാരുണ്യയോടൊപ്പം നിങ്ങളെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. തോമസ് ചേട്ടനെയും കുടുംബത്തെയും സഹായിക്കുവാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ ഒന്നിനു മുന്‍പായി വോകിംഗ് കാരുണ്യയുടെ താഴെ കാണുന്ന അക്കൊണ്ടിലേക്ക് നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ നിക്ഷേപിക്കാവുന്നതാണ്.
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
ഷാജിമോന്‍
മാഞ്ചസ്റ്റര്‍: യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കലാമേളയില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തി. ലിവര്‍പൂളില്‍ നടന്ന കലോത്സവത്തില്‍ ട്രൂപ്പ് ഇനങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടിയാണ് എം.എം.എ ചാമ്പ്യന്‍ പട്ടം നിലനിര്‍ത്തിയത്. വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ റണ്ണര്‍ അപ്പ് ആയി.
എംഎംഎയുടെ തന്നെ ജിക്സി കലാതിലകമായി തെരഞ്ഞെടുക്കപ്പെട്ടു. ഫോക്ക് ഡാന്‍സ്, കവിതാ പാരായണം, ഫാന്‍സിഡ്രസ് ഇനങ്ങളില്‍ ഒന്നാം സ്ഥാനവും, ഗ്രൂപ്പ് സോങ്ങ്, മാര്‍ഗ്ഗം കളി തുടങ്ങി ട്രൂപ്പ് ഇനങ്ങളില്‍ ഒന്നാം സ്ഥാനവും നേടിയാണ് ജിക്സി കലാതിലകം ആയത്.
മോഹിനിയാട്ടം, ഭരതനാട്യം എന്നിവയില്‍ സ്റ്റെഫി സ്രാമ്പിക്കല്‍ ഒന്നാം സ്ഥാനവും ക്രിഷ് മിലന്‍ സുരേഷ് കവിതാ പാരായണത്തിനും കഥാപ്രസംഗത്തില്‍ ധന്യ ഷിനോജും വ്യക്തിഗത വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടി.
തിരുവാതിര, മാര്‍ഗ്ഗംകളി, സിനിമാറ്റിക് ഡാന്‍സ്, ഗ്രൂപ്പ് സോങ്ങ് എന്നീ ഗ്രൂപ്പ് വിഭാഗത്തിലും എംഎംഎ ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഹരീഷ് ചന്ദ്ര, ഷീ സോബി, ബിന്ദു കുര്യന്‍, റിതിക സുധീര്‍, ലിയോണ റോയ്, മാനുവല്‍ വിനോദ്, അന്ന അനൂപ്, അമ്പിളി ജെയിംസ്, നെഹാല്‍ മരിയ, ഐശ്വര്യ സിബിന്‍, ഷാജിമോ കെ.ഡി., അനീഷ് കുര്യന്‍ എന്നിവര്‍ വ്യക്തിഗത പോയിന്റുകള്‍ നേടി എംഎംഎയുടെ ചാമ്പ്യന്‍സ് പട്ടം നിലനിര്‍ത്തി. മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.
ഫാ. മാത്യു പിണക്കാട്ട്
പ്രസ്റ്റൺ: അഭിഷേകാഗ്നി കൺവൻഷനായി സെന്റ് അൽഫോൻസാ ഇമാക്കുലേറ്റ് കൺസപ്ഷൻ കത്തീഡ്രൽ ഒരുങ്ങി. മുതിർന്നവർക്കുള്ള ധ്യാനം (PR1 1TT, St. Ignatius Square), 5 മുതൽ 16 വയസുവരെയുള്ള കുട്ടികൾക്കുള്ള ധ്യാനം സെന്റ് മരിയാ ഗൊരേത്തി പള്ളിയിലും (Gamul ln, PR2 6SJ) ആയിരിക്കും നടക്കുക. 10 മണിക്ക് ആരംഭിക്കുന്ന ധ്യാനം വൈകിട്ട് 6 മണിക്ക് തീരുന്നതാണ്. കാറുകൾക്ക് പാർക്കു ചെയ്യാനായി കത്തീഡ്രൽ പള്ളിക്കു സമീപമുള്ള പേ ആൻഡ് പാർക്ക് (Noor Street, PR1 1QS) ആണ് സൗകര്യപ്രദമായുള്ളത്.
ബഹുമാനപ്പെട്ട സേവ്യർ ഖാൻ വട്ടായിലച്ചന്റെ വചന സന്ദേശത്തോടെയാണ് ധ്യാനം ആരംഭിക്കുക. അഭിവന്ദ്യ പിതാവ് മാർ ജോസഫ് സ്രാമ്പിക്കൽ വി. കുർബാനയിൽ മുഖ്യ കാർമ്മികത്വം വഹിക്കുന്നതാണ്. ഈ ആത്മീയ വിരുന്നിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി അസ്സീസി ഭവന്‍, സ്‌നേഹാശ്രമം, ആകാശ പറവകള്‍ എന്നപേരില്‍ ഒന്‍പതോളം അനാഥാലങ്ങള്‍ അസ്സീസി സന്യസ്തരുടെ നേത്യത്തില്‍ നടത്തിവരുന്നു. ഇതില്‍ 136 ഓളം അംഗങ്ങള്‍ ഉള്ള കുമളി, അട്ടപ്പള്ളത്തുള്ള അസ്സീസി സ്‌നേഹാശ്രമത്തില്‍ ഇടുക്കി ജില്ലാ സംഗമത്തിന് ഒരു നേരത്തേ ആഹാരത്തിനുള്ള രൂപാ കൊടുക്കുവാന്‍ സാധിച്ചു.
ഇടുക്കി ജില്ലാ സംഗമം ഓണത്തോട് അനുബന്ധിച്ച് രാജാക്കാട് ഉള്ള കരുണാ ഭവനില്‍ ഒരു നേരത്തേ ആഹാരം കൊടുത്തിരുന്നു. ഇടുക്കിജില്ലാ സംഗമത്തിന്റെ മുന്‍ വര്‍ഷങ്ങളിലെ വിജയവും, അംഗങ്ങളുടെ നല്ല സഹകരണവും, വ്യക്തി ബന്ധങ്ങളും, അതു പോലെ തെരഞ്ഞെടുത്ത 15 കമ്മറ്റി മെമ്പേഴ്‌സിന്റെ കൂട്ടായ പ്രവര്‍ത്തനവും ആണ് ഈ രണ്ടു സ്ഥാപനങ്ങള്‍ക്ക് ചെറിയ ഒരു സഹായം ചെയ്യാന്‍ ഇടയാക്കിയത്. സ്‌നേഹാശ്രമത്തില്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ തുക കൈമാറിയത് മുന്‍ കണ്‍വീനര്‍ റോയിയുടെ സഹോദരനാണ്.
ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ്, ന്യൂ ഇയറിനോട് അനുബന്ധിച്ചു നടത്തുന്ന വാര്‍ഷിക ചാരിറ്റികള്‍ക്കുള്ള അപ്പീലുകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു. ഒക്ടോബര്‍ 22ന് കൂടുന്ന കമ്മറ്റിയില്‍ തീരുമാനം എടുക്കുന്നതാണ്. ഇടുക്കിജില്ലയില്‍ ഉള്ള വളരെ സഹായം ആവശ്യമുള്ള വ്യക്തികളുടെയോ സ്ഥാപനത്തിന്റെയോ വിവരങ്ങള്‍ നിങ്ങള്‍ക്ക് സംഗമം കമ്മറ്റിയെ അറിക്കാവുന്നതാണ്. ലഭിക്കുന്ന എല്ലാ അപേഷകളില്‍നിന്നും ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്ന രണ്ടെണ്ണം മാത്രമാണ് കമ്മറ്റി അംഗീകരിക്കുക.
ഇടുക്കിജില്ലയില്‍ മാത്രം കട്ടപ്പന അസ്സീസി സ്‌നേഹാശ്രമത്തിന്റെ കീഴില്‍ ഒന്‍പതോളം അനാഥ, അഗതി മന്ദിരങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ഒരു സ്ഥാപനം തമിഴ്നാട്ടിലെ തേനി, അന്‍പില്ലതും നടത്തിവരുന്നു ഇതില്‍ എല്ലാം കൂടി കുട്ടികളും,വൃദ്ധരും, സ്ത്രീകളും, മനോരോഗികളും, അനാഥരും, വികലാംഗരും ആയി 1900 അന്തേവാസികള്‍ ആണ് ഉള്ളത്. നല്ലവരായ വ്യക്തികളുടെ സഹായത്താലും സഹകരണത്താലും ഈ സ്ഥാപനങ്ങള്‍ നല്ല രീതിയില്‍ മുന്‍പോട്ട് പോകുന്നു.
ഈ സ്ഥാപനത്തിന്റെ എല്ലാവിധ പ്രവര്‍ത്തനങ്ങളും പരിചരണവും നടത്തിവരുന്നത് അസ്സീസി ഭവന്‍ അച്ചന്മാരുടെയും സിസ്റ്റര്‍മാരുടെയും നേതൃത്വത്തിലാണ്. അസ്സീസി സ്‌നേഹാശ്രമത്തിന്റെ കാരുണ്യ പ്രവര്‍ത്തികളെ കുറിച്ച് കൂടുതല്‍ അറിയുവാനും വ്യക്തിപരമായ സഹായം ചെയ്യുവാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് വേണ്ടി ഈ സ്ഥാപനത്തിന്റെ ഓഫീസ് വിലാസവും ബാങ്ക് വിവരവും ചുവടെ ചേര്‍ക്കുന്നു
ASSISI -SNEHASHRAM,
ATTAPALLAM PO
KUMALY
685509.
PHONE – 04869223l7
BANK DETAILS
FEDERAL BANK
BRANCH – KATTAPPANA
ACCOUNT NO – 14260100025265
ACCOUNT NAME
FR. FRANCIS DOMINIC
ASSISI SNEHASHARAM.