മലയാളംയുകെ ന്യൂസ് ടീം

ബിർമിങ്ഹാം: യുകെയിലെ പ്രവാസി മലയാളി വിശ്വാസികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹീതമായ ഒരാഴ്ച … സ്കൂൾ അവധി… ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ ലോകപ്രശസ്ത വചന പ്രഘോഷകന്‍ റവ. ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നയിച്ച്ചുകൊണ്ടിരിക്കുന്ന ഏകദിന കണ്‍വെന്‍ഷനുകൾ.. ഓരോ ദിവസവും ആയിരങ്ങൾ എത്തിച്ചേരുന്നു.. വിശ്വാസികളുടെ സൗകര്യാർത്ഥം ഒൻപത് സ്ഥലങ്ങളിൽ… യുകെയിലെ മലയാളികളുടെ ഹൃദയത്തില്‍ വിശ്വാസത്തെ ഊട്ടിയുറപ്പിച്ച്  ദൈവാനുഗ്രഹം പ്രാപിച്ചു കടന്നുപോകുന്ന അനുഭവകാഴ്ചകൾ.. മോട്ടോർ വേയുടെ പിതാവ് എന്ന് ഏറ്റു പറഞ്ഞ, അക്ഷീണം യുകെയുടെ നാനാഭാഗങ്ങളിൽ യാത്ര ചെയ്‌ത്‌  തന്റെ വിശ്വാസികൾക്കായി, നമ്മുടെ ഇടയനായി, യുകെയിലെ വിശ്വാസികളുടെ ഭവന സന്ദർശനങ്ങൾ പൂർത്തിയാക്കികൊണ്ടിരിക്കുന്ന നമ്മുടെ പിതാവ് സ്രാമ്പിക്കൽ.. തുടങ്ങിവെക്കുന്ന എല്ലാ പ്രവർത്തികൾക്കും വിശ്വാസികളുടെ പരിപൂർണ്ണ പിന്തുണ…

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത വിശ്വാസികള്‍ക്കായി ഒരുക്കുന്ന പ്രഥമ ‘അഭിഷേകാഗ്നി’ ബൈബിള്‍ കണ്‍വന്‍ഷന്‍ കഴിഞ്ഞ ഞായറാഴ്ച മുതല്‍, അതായത് 22-ാം തിയതി ഗ്‌ളാസ്‌ഗോയില്‍ ആരംഭിച്ച ‘അഭിഷേകാഗ്നി’  നാളെ ബിർമിങ്ഹാമിലെ ന്യൂ ബിങ്‌ലി ഹാളിൽ… 22 മാസ് സെന്ററിൽ നിന്നായി ആയിരക്കണക്കിന് വിശ്വാസികൾ നാളെ ന്യൂ ബിങ്‌ലി ഹാളിൽ എത്തിച്ചേരും എന്നതിന് സംശയം വേണ്ട… യുകെയുടെ ഹൃദയം എന്നറിയപ്പെടുന്ന മിഡ്‌ലാൻഡ്‌സ്… മലയാളികളുടെ സാന്നിധ്യം ഏറ്റവും കൂടുതൽ ഉള്ള യുകെയിലെ റീജിയൺ… അതെ കവെൻട്രി റീജിയൺ.. ഫാദർ ജെയ്സൺ കരിപ്പായി, ഫാദർ സെബാസ്റ്റ്യൻ  നാമത്തിൽ എന്നിവർ നേതൃത്വം നൽകുന്ന റീജിയൺ…

സെഹിയോണ്‍ മിനിസ്ട്രീസിന്റെ ഡയറക്ടറും ലോകപ്രശസ്ത വചന പ്രഘോഷകനുമായ റവ.ഫാ.സേവ്യര്‍ ഖന്‍ വട്ടായിലും ടീമുമാണ് ധ്യാനശുശ്രൂഷകള്‍ നയിക്കുന്നത്. രാവിലെ 9:00ന് ആരംഭിച്ച് വൈകിട്ട് 5  മണിക്ക് അവസാനിക്കുന്ന രീതയിലാണ് ഏകദിന ധ്യാനം ബിർമിങ്ഹാമിൽ ക്രമീകരിച്ചിരിക്കുന്നത്.

നമ്മുടെ ജീവിതത്തെക്കുറിച്ചുള്ള ചര്‍ച്ചകളും സംഭാഷണങ്ങളും ഹൃദയത്തെ സ്പര്‍ശിക്കുന്നതും ഒപ്പം പരിപോഷിപ്പിക്കുന്നവയുമാകട്ടെ. എന്റെ ജീവിതവിളിയോട്, ഞാന്‍ സ്വീകരിച്ച കൂദാശകളോട് നീതി പുലര്‍ത്താന്‍, വിശ്വസ്തതയുടെ, വിനയത്തിന്റെ, വിശുദ്ധിയുടെ ജീവിതം നയിക്കാന്‍ വേണ്ട പ്രസാദവരത്തിനായി നമുക്ക് തിരുമുന്‍പില്‍ പ്രാര്‍ത്ഥിക്കാം. നമ്മുടെ അനുദിന തിരക്കുകൾ മാറ്റിനിർത്തി കുട്ടികളുമായി കടന്ന് വന്ന് കർത്താവിനോട് ചേരാൻ കിട്ടുന്ന ഈ അവസരം പാഴാക്കാതെ ശ്രദ്ധിക്കാം… എല്ലാം എന്റെ കഴിവ് എന്ന ചിന്ത മാറ്റി നമുക്ക് കർത്താവിനോടു ചേരാൻ ശ്രമിക്കാം… നമ്മുടെ കുട്ടികളുടെ നന്മക്കായി, നല്ല നാളെക്കായി പ്രാർത്ഥിക്കാം..   കര്‍ത്താവു കൂടെയുള്ളപ്പോള്‍ എനിക്കെല്ലാം സാധ്യമാണ്, എനിക്കൊന്നിനും ഒരിക്കലും കുറവുണ്ടാവുകയില്ല…. എന്ന വിശ്വാസത്തോടെ…

ഒക്ടോബര്‍ 26 – വ്യാഴം : കവന്‍ട്രി
ന്യൂ ബിങ്‌ലി ഹാള്‍, ഐ ഹോക്‌ലി സര്‍ക്കസ്, ബര്‍മിങ്ഹാം, ബി18 5പിപി

ഒക്ടോബര്‍ – വെള്ളി : സൗത്താംപ്റ്റണ്‍
ബോര്‍ണ്‍മൗത്ത് ലൈഫ് സെന്റര്‍ സിറ്റിഡി, 713 വിംബോണ്‍ റോഡ്, ബോണ്‍മൗത്ത്, ബിഎച്ച്9 2എയു

ഒക്ടോബര്‍ – ശനി : ബ്രിസ്‌റ്റോള്‍
കോര്‍പ്പസ് ക്രിസ്റ്റി ആര്‍സി ഹൈസ്‌കൂള്‍, ടിവൈ ഡ്രോ റോഡ്, ലിസ്‌വെയ്ന്‍, കാര്‍ഡിഫ്, സിഎഫ്23 6എക്‌സ്എല്‍

ഒക്ടോബര്‍ – ഞായര്‍ : ലണ്ടന്‍
അലയന്‍സ് പാര്‍ക്ക്, ഗ്രീന്‍ലാന്റ്‌സ് ലെയിന്‍സ്, ഹെന്‍ഡണ്‍, ലണ്ടന്‍, എന്‍ഡബ്യു4 1ആര്‍എല്‍