ജിമ്മി ജോസഫ്
കലാകേരളം ഗ്ലാസ്‌ഗോയുടെ ഈ വര്‍ഷത്തെ ഓണാലോഷങ്ങള്‍ സെപ്റ്റംബര്‍ ഒമ്പത് ശനിയാഴ്ച രാവിലെ 10 മണിക്ക് ഈസ്റ്റ്കില്‍ ബ്രൈഡ് ക്ലയര്‍ മൗണ്ട് പാരിഷ് ചര്‍ച്ച് ഹാളില്‍ നടക്കും. സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാകുന്ന വേദിയില്‍ യുവതലമുറയുടെ പ്രസരിപ്പും, പഴമയുടെ പരിചയസമ്പന്നതയും ഒത്തുചേരുന്ന ആലോഷങ്ങള്‍ അവിസ്മരണീയമാക്കാനുള്ള സജീവ പ്രവര്‍ത്തനങ്ങളിലാണ് കലാകേരളത്തിന്റെ എല്ലാ അംഗങ്ങളും.
വളരെ കുറഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് തന്നെ ശ്രദ്ധേയമായ സ്ഥാനം നേടിയ ഒരു ചെറു സംഘടനയുടെ ഓണാഘോഷ പരിപാടികളുടെ മുഴുവന്‍ സാമ്പത്തിക ചിലവുകളും ഏറ്റെടുക്കാന്‍ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ തയ്യാറായി മുന്‍പോട്ടു വന്നത് കലാകേരളത്തിന്റെ നാള്‍വഴികളില്‍ മറ്റൊരു നേട്ടമായി മാറുന്നു.
സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, മഹനീയ മാതൃക മനുഷ്യകുലത്തിന് നല്‍കിയ മാവേലി മന്നന്റെ ഐതിഹ്യ സ്മരണയാഘോഷിക്കുന്ന തിരുവോണ മഹോല്‍സവത്തിന് അരങ്ങൊരുങ്ങുമ്പോള്‍, താളമേളപ്പെരുമകളുടെയും, വഞ്ചിപ്പാട്ടിന്റെയും, നാദ, സ്വര, താള വാദ്യ, നാട്യങ്ങളുടെയും വിസ്മയ കാഴ്ചകളുടെ ആര്‍പ്പാരവങ്ങളില്‍ പങ്കെടുക്കുവാനും, കലാകേരള കൂട്ടായ്മയുടെ കരുത്തില്‍ തയ്യാറാക്കപ്പെടുന്ന വിഭവസമൃദ്ധമായ ഓണ സദ്യയുടെയും ഭാഗഭാക്കാകാന്‍ കലാകേരളത്തിന്റെ അഭ്യുദയകാംക്ഷികളേയും സുഹൃത്തുക്കളേയും, സുമനസ്സുകളേയും കുടുബസമേതം ക്ഷണിക്കുന്നതായി കലാകേരളം ഭാരവാഹികള്‍ അറിയിക്കുന്നു.
ഓര്‍ഗനൈസേഷന്‍ ഓഫ് മലയാളീസ് ഇന്‍ നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് നേതൃത്വത്തില്‍ നടക്കുന്ന പൊന്നോണം 2017 നാളെ 11 മുതല്‍ ബെല്‍ഫാസ്റ്റ് സിറ്റിഹാളില്‍ നടക്കും. ഫാമിലി ഫോട്ടോഷൂട്ട് രാവിലെ പത്തിനു ആരംഭിച്ച് മൂന്നിന് അവസാനിക്കും. ഇതോടൊപ്പം കേരളത്തിലെ നിര്‍ധനരായ വിദ്യാര്‍ത്ഥികളെ സഹായിക്കാനുള്ള ചാരിറ്റിയും ഓമ്നി സംഘടിപ്പിച്ചിട്ടുണ്ട്. 11 ന് ഓണപ്പൂക്കളം, 11.30 നു നോര്‍ത്ത് ബെല്‍ഫാസ്‌റ് എം.എല്‍. എ വില്യം ഹംഫ്രി ഓണാഘോഷച്ചടങ്ങ് ഉദ്ഘാടനം ചെയ്യും.
10 രൂപയാണ് ഇത്തവണത്തെ ഫാമിലി ടിക്കറ്റിന്. ചെണ്ടമേളം, സംഗീത വിരുന്ന്,ഫ്രീ ഫാമിലി ഫോട്ടോഷൂട്ട്, ലേലം തുടങ്ങി ഇത്തവണത്തെ ഓണം പൊടി പൊടിക്കും. ഓമ്‌നിയുടെ നേതൃത്വത്തില്‍ നടത്തിയ ഫാമിലി ഫണ്‍ ആന്‍ഡ് സ്‌പോട്‌സ് ഡേയ്ക്ക് മികച്ച സഹകരണമാണ് പൊതു ജനങ്ങളില്‍ നിന്ന് ഉണ്ടായത്. ഷിജി കോമത്ത്,ബാബു ജോസഫ്,ബിനു മാനുവല്‍,കുഞ്ഞുമോന്‍ ഇയൊച്ചന്‍, സണ്ണി പരുന്തുംപ്ലാക്കല്‍, പുഷ്പ ശ്രീകാന്ത്, ജെയ്സണ്‍ പൂവത്തൂര്‍, സന്തോഷ് ജോണ്‍ എന്നിവര്‍ കായിക മേളക്ക് നേതൃത്വം നല്‍കി.
യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വമ്പിച്ച ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അടുത്ത ശനിയാഴ്ച ഉച്ചയ്ക്ക് 12.30 മുതലാണ് ലെസ്റ്റര്‍ മലയാളികളുടെ ഓണാഘോഷത്തിന് തുടക്കമാകുന്നത്. മികച്ച ഓഡിറ്റോറിയവും വിശാലമായ പാര്‍ക്കിംഗ് ഗ്രൌണ്ടും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള ജഡ്ജ് മീഡോ കോളജിൽ ആണ് ആഘോഷം നടക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയോടെ നയനമനോഹരമായ കലാപരിപാടികൾ ഉള്‍പ്പെടെയുള്ള ഓണാഘോഷം വേറിട്ട അനുഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ലെസ്റ്ററിലെ മലയാളികള്‍.
സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും വിവിധ പരിപാടികളോട് കൂടിയ കലാ സന്ധ്യയും ഓണാഘോഷത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കും. ഓണാഘോഷത്തിൻറെ കൂപ്പൺ വില്പന ജൂലൈ ഒന്നുമുതൽ ആരംഭിച്ചിരുന്നു. കൂപ്പണ്‍ കരസ്ഥമാക്കാനുള്ള അവസാന തീയതി ഇന്നാണ്. ആഘോഷ വേദിയില്‍ കൂപ്പണ്‍ വില്‍പ്പന ഒഴിവാക്കുന്നതിനും പങ്കെടുക്കുന്നവര്‍ക്ക് മികച്ച സൗകര്യം ഉറപ്പ് വരുത്തുന്നതിനുമാണ് ഈ വര്‍ഷം മുതല്‍ ഓണാഘോഷ കൂപ്പണ്‍ വില്‍പ്പന നേരത്തെ തന്നെ തീര്‍ക്കുന്നത്. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ഏത് ഭാരവാഹിയെ ബന്ധപ്പെട്ടാലും കൂപ്പണ്‍ ബുക്ക് ചെയ്യാവുന്നതാണ്. മുതിർന്നവർക്ക് പത്ത് പൗണ്ടും കുട്ടികൾക്ക് അഞ്ച് പൗണ്ടുമാണ് നിരക്ക്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
അജയ് പെരുമ്പലത്ത് (പ്രസിഡന്‍റ്) : 07859320023
രാജേഷ് ജോസഫ് (സെക്രട്ടറി): 07931785518
ജോസ് തോമസ് (ട്രഷറര്‍): 07427632762
വെബ്സൈറ്റ്: http://leicesterkeralacommunity.org.uk/
ജസ്റ്റിന്‍ ഏബ്രഹാം
ഇടുക്കി ജില്ലയില്‍ രാജാക്കാടിന് അടുത്ത് പൊന്‍മുടിയില്‍ താമസിക്കുന്ന റോസ് മേരി എന്ന കൊച്ച് മിടുക്കി ചിത്രരചനയില്‍ തന്റെ അസാമാന്യ കഴിവ് തെളിയിച്ചിരിക്കുന്നു. റോസ് മേരി കേരളത്തിലെ 141 നിയമസഭാ സമാജചികരുടെ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ വരച്ച് നിയമസഭയില്‍ പ്രദര്‍ശിപ്പിച്ച് എല്ലാവരുടെയും പ്രശസ്തി നേടിയിരുന്നൂ. വെറും ഇരുപത് ദിവസങ്ങള്‍ കൊണ്ടാണ് റോസ് മേരി ഇത് പൂര്‍ത്തിയാക്കിയത്. എല്ലാ എം എല്‍ എ മാരും, മന്ത്രിമാരും തങ്ങളുടെ ചിത്രങ്ങള്‍ കാണാന്‍ എത്തിചേര്‍ന്നിരുന്നു.
റോസ് മേരിയുടെ കഴിവിനെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇടുക്കി ജില്ലാ സംഗമം ഒരു തുക കണ്ടെത്തുകയും, ഈ തുക ഇടുക്കി ജില്ലാ സംഗമം യുകെയുടെ കണ്‍വീനര്‍ പീറ്റര്‍ താണോലിയുടെ നേത്യത്തില്‍ ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി ശ്രി ജോയ്സ് ജോര്‍ജ് MP സമ്മാന തുക കൈമാറുകയും, ആദരിക്കുകയും ചെയ്തു. യുകെയില്‍ ഉളള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മ ആയ ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി യു കെയിലും, നാട്ടിലും ആയി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയും, പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത് വരുന്നു.
റോസ് മേരി തന്റെ ചിത്രരചന തുടങ്ങുന്നത് മൂന്നാം വയസ് മുതലാണ്. രാജാക്കാട് GHSS സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ച് മിടുക്കി. റോസ് മേരി ആദ്യമായി വരച്ച രാഷ്ട്രിയ ചിത്രം മുന്‍ മുഖ്യമന്ത്രി ഉ്രമ്മന്‍ ചാണ്ടിയുടേതാണ്. രണ്ടാമത് വരച്ചത് ഇടുക്കിയുടെ മന്ത്രി മണി ആശാന്റെയും. ഈ കൊച്ച് മിടുക്കി ഇതിനോട് അകം മൂവായിരത്തില്‍ അധികം ചിത്രങ്ങള്‍ വരച്ച് കഴിഞ്ഞു. വളരെ അധികം പേരുടെ അഭിനന്ദനങ്ങള്‍ അനുദിനം ലഭിച്ചു കൊണ്ട് ഇരിക്കുന്നൂ.
റോസ് മേരി തന്റെ അടുത്ത ചിത്രപ്രദര്‍ശനത്തിന്റെ പണി പുരയിലാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനും, ജല സംരക്ഷത്തിനും വേണ്ടിയുള്ള സന്ദേശമാണ് റോസ് മരിയ പകര്‍ന്ന് നല്കുന്നത്. കൊന്നത്തടി പഞ്ചായത്തിലെ പൊന്‍ന്മുടി അമ്പഴത്തിനാല്‍ സെബാഴ്റ്റിയന്‍ ഷേര്‍ളി ദമ്പതികളുടെ ഇളയമകളാണ് റോസ് മേരി. കിരണാണ് ഏക സഹോദരന്‍.
റോസ് മേരിയും, ബന്ധുക്കളും ഇടുക്കി ജില്ലാ സംഗമത്തിന് നന്ദി അറിയിക്കുകയും, ഇടുക്കി ജില്ലാ സംഗമത്തിന്റെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യ്തു. അതോട് ഒപ്പം ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ പീറ്റര്‍ താണോലിയുടെ ചിത്രം വരച്ച് കൈമാറുകയും ചെയ്തു.
മനോജ്കുമാര്‍ പിള്ള
ഇംഗ്ലണ്ടിന്റെ സൗത്ത് വെസ്റ്റ് തീരത്തേക്ക് ഇന്ന് പൂരാട പൂവിളിയുമായി ഡോര്‍സെറ്റ് മലയാളികളുടെ വക ഓണാഘോഷം. തിരുവോണത്തിനിനി മണിക്കൂറുകളുടെ കയ്യകലം മാത്രം ബാക്കി നില്‍ക്കെ പൂവിളിയും സദ്യയും പുലികളിയും ഒക്കെയായി ഒരു കുറവും ഇല്ലാത്ത ഓണാഘോഷം സംഘടിപ്പിച്ചു ആഘോഷ തിമിര്‍പ്പിനെ ഉച്ചസ്ഥായിയില്‍ എത്തിക്കുകയാണ് ഡോര്‍സെറ്റ് കേരള കമ്യുണിറ്റി. ഇത്തവണ ആഘോഷങ്ങള്‍ക്ക് പകിട്ടേറിയപ്പോള്‍ മുഖ്യ അഥിതി ആയി ഇന്ത്യന്‍ എംബസി സീനിയര്‍ അഡ്മിന്സിട്രേറ്റര്‍ ടി ഹരിദാസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ എത്തുന്നു എന്നതും പ്രത്യേകതയായി. കൂടാതെ ഇക്കഴിഞ്ഞ എ ലെവല്‍, ജി സി എസ ഇ പരീക്ഷകളില്‍ വിജയം നുണഞ്ഞ പ്രതിഭകളും ഓണാഘോഷ പരിപാടികളില്‍ മിന്നിത്തിളങ്ങുമെന്നു ഡി കെ സി പ്രസിഡന്റ് മനോജ് പിള്ള വക്തമാക്കി. ഇത്തവണ ഡോര്സെറ്റിന്റെ അഭിമാനമായി ഒരു പിടി കുട്ടികളാണ് ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടുന്ന പ്രകടനം നടത്തിയിരിക്കുന്നത്.
ഇന്ന് രാവിലെ പത്തു മണിയോടെ പൂക്കളമിട്ടു തുടങ്ങുന്ന ഓണാഘോഷം സദ്യയും സാംസ്‌കാരിക പരിപാടികളും ഒക്കെയായി വൈകുന്നേരം നാല് മണിവരെ ആഘോഷത്തിമിര്‍പ്പിലേക്കു ഡോര്‍സെറ്റ് മലയാളികളെ ആനയിക്കും. യുകെ മലയാളികളുടെ സാമൂഹ്യ സേവകനായി അറിയപ്പെടുന്ന ടി ഹരിദാസിനെ സാക്ഷിയാക്കി ആഘോഷം സംഘടിപ്പിക്കുക വഴി ഡി കെ സി ഈ വര്‍ഷം യുകെ മലയാളികള്‍ കാണുന്ന മികച്ച ഓണാഘോഷങ്ങളില്‍ ഒന്നായി മാറുകയാണ്. ഓണപ്പാട്ടും ഓണക്കളികളും ഒക്കെയായി ആവേശം തിരതല്ലുമ്പോള്‍ നഷ്ടസ്മൃതികളില്‍ ജീവിക്കുകയല്ല, കേരള തനിമ തിരിച്ചു പിടിച്ചു നെഞ്ചോട് ചേര്‍ക്കുകയാണ് എന്നോര്‍മ്മിപ്പിക്കുകയാണ് ഡി കെ സിയുടെ പകിട്ടേറിയ ഓണാഘോഷം. കസവ് സാരിയില്‍ സ്ത്രീകളും പട്ടു പാവാടയില്‍ പെണ്‍കുട്ടികളും മിന്നി തിളങ്ങുമ്പോള്‍ കര മുണ്ടും കസവു മുണ്ടും കളര്‍ മുണ്ടും ഒക്കെയായി വേഷപ്പകര്‍ച്ചയുടെ ഉത്സവ കാഴ്ചകള്‍ ഒരുക്കാന്‍ തയ്യാറെടുക്കുകയാണ് പുരുഷ സംഘങ്ങള്‍.
മാവേലി മന്നനെ വരവേല്‍ക്കാന്‍ ചെണ്ടമേളവും താലപ്പൊലിയും ഒക്കെയായാണ് ഓണാഘോഷത്തിന്റെ തുടക്കം. ഏറെ വാശിയോടെ നടത്തപ്പെടുന്ന വടംവലി മുഖ്യ ആകര്‍ഷണമാകും. കേരളത്തനിമ ചോരാത്ത വമ്പന്‍ സദ്യ കൂടിയാകുമ്പോള്‍ ഡി കെ സി ഓണത്തിന് പൊലിമ കൂടുകയാണ്. നാടന്‍ സദ്യ വട്ടങ്ങളുടെ കൂട്ടത്തില്‍ 26 ഇനങ്ങള്‍ ഇലയില്‍ നിരക്കുമ്പോള്‍ രുചിപ്പകര്‍ച്ചകളുടെ രസക്കൂട്ടുകളാകും നാവില്‍ വര്‍ണം വിരിയിക്കുക. ഓണപ്പാട്ടുപോലെ, ഓണത്തപ്പാ കുടവയറാ തിരുവോണക്കറി എന്തെല്ലാം എന്നാണ് ചോദ്യമെങ്കില്‍ പച്ചടി കിച്ചടി നാരങ്ങാക്കറി, കാടും പടലവും എരിശ്ശേരി എന്ന് പറയാന്‍ വരെ തയ്യാറെടുക്കുകയാണ് ഡോര്‍സെറ്റിലെ മലയാളി സമൂഹം. പൂളിലെ സെന്റ് എഡ്വേഡ് സ്‌കൂളിലാണ് ഇത്തവണ ഓണാഘോഷം നടക്കുക. ഓണാഘോഷവേദിയിലേക്കു ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം ആശംസിക്കുകയാണ് ഡി കെ സി ഭാരവാഹികള്‍.
St Edwards School
Dale Valley Road
Poole
BH15 3NY
ജോയിസ് ജെയിംസ് പള്ളിക്കമാലിയില്‍
പ്രശസ്ത പിന്നണി ഗായകന്‍ ശ്രീ എം ജി ശ്രീകുമാറിന്റെ 35 വര്‍ഷത്തെ സംഗീതജീവിതത്തെ ആദരിച്ചു കൊണ്ട് യുകെ ഇവന്റ് ലൈഫ് സംഘടിപ്പിച്ചിരിക്കുന്ന ആര്‍ടെക് ശ്രീരാഗം 2017 നവംബര്‍ 24, 25, 26 തീയതികളില്‍ ലണ്ടന്‍ മെയ്ഡന്‍ഹെഡ്. ബര്‍മിങ്ഹാം എന്നിവിടങ്ങളിലെ മൂന്നു സ്റ്റേജുകളിലായി നടത്തപ്പെടുന്നു. പ്രശസ്ത പിന്നണി ഗായകരായ ശ്രേയക്കുട്ടി, ടീനു ടെലന്‍സ് തുടങ്ങിയവരും രമേഷ് പിഷാരടിയും സംഘവും അവതരിപ്പിക്കുന്ന ഹാസ്യ പരിപാടികളും, എം ജി ശ്രീകുമാറിന്റെ ലൈവ് ഓര്‍ക്കസ്ട്രയും ചേരുമ്പോള്‍ യുകെ ഇന്നുവരെ കാണാത്ത പ്രൗഢോജ്ജ്വലവും അവിസ്മരണീയവുമായ ഒരു കലാസന്ധ്യയാണ് കാണികള്‍ക്കായി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സ്റ്റേജുകളില്‍ ശ്രീ എം ജി ശ്രീകുമാറിനോടൊപ്പം പാടാനുള്ള അവസരമാണ് ഇപ്പോള്‍ യുകെ ഗായകര്‍ക്കായി ഒരുക്കിയിരിക്കുന്നത് .
യുകെ ഇവന്റ് ലൈഫ് മാഗ്‌നാവിഷന്‍ ടിവി ചാനലുമായി ചേര്‍ന്ന് നടത്തുന്ന ഓഡിഷന്‍ പ്രോഗ്രാമില്‍ പങ്കെടുത്ത് മത്സരിച്ച് വിജയിക്കുന്ന മൂന്ന് പേര്‍ക്കാണ് ഈ സുവര്‍ണ്ണാവസരം കരഗതമാകുക. യുകെയില്‍ ഇതാദ്യമായാണ് ശ്രീ എം ജി ശ്രീകുമാറിനെപ്പോലെ വലിയൊരു സംഗീതഞ്ജന്റെ കൂടെ പാടുവാനുള്ള അസുലഭമായ ഒരവസരം ഉണ്ടാകുന്നത്.
മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെപ്റ്റംബര്‍ 15ന് മുന്‍പായി മാഗ്‌നാവിഷന്‍ ടിവിയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന അപേക്ഷാഫോറം ഉപയോഗിച്ച് ഓഡിഷന് രജിസ്റ്റര്‍ ചെയ്യുക. മാഗ്‌നാവിഷന്‍ ടിവിയില്‍ പാടുവാനുള്ള അവസരവും ഗായകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 020 387 487 44 എന്ന ഫോണ്‍ നമ്പറില്‍ മാഗ്‌നാവിഷന്‍ ടിവിയുമായി ബന്ധപ്പെടുക.
യുകെ മലയാളികളെ പലപ്പോഴും വിസ്മയിപ്പിക്കുന്ന രീതിയില്‍ സംഗീതവും ഹാസ്യവും കോര്‍ത്തിണക്കി നിരവധി സ്റ്റേജുകളില്‍ മിന്നിത്തിളങ്ങിയ ഗ്രേസ് മെലഡിയോസ് മ്യൂസിക് ബാന്‍ഡ് ഒരിക്കല്‍ കൂടി തങ്ങളുടെ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നതിനായി കടല്‍ കടക്കാനൊരുങ്ങുന്നു. നോര്‍വെയിലെ മലയാളികള്‍ ഓണത്തിന് ഒരുമിച്ചു കൂടുമ്പോള്‍ അവരുടെ മുന്‍പില്‍ അരങ്ങേറുന്നതിനായി തെരഞ്ഞെടുക്കപ്പെട്ടത് യുകെയുടെ പ്രിയപ്പെട്ട ഗ്രേസ് മെലഡിയോസ് മ്യൂസിക് ബാന്‍ഡ് ആണ്. യുകെയിലെ അറിയപ്പെടുന്ന ഗായകരായ നോബിള്‍ മാത്യു, രാജേഷ് ടോംസ്, ലീന നോബിള്‍, ഗായകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ വരുണ്‍ മയ്യനാട് എന്നിവരാണ് നോര്‍വീജിയന്‍ മലയാളി അസോസിയേഷന്‍ (നന്മ) അണിയിച്ചൊരുക്കുന്ന ഓണാഘോഷത്തില്‍ അതിഥികളായി പോകുന്നത്.
ഗ്രേസ് മെലോഡിയോസ് മ്യൂസിക് ബാന്‍ഡ് നടത്തുന്ന മൂന്നാമത്തെ വിദേശ പര്യടനമാണ് ഇത്തവണത്തെ ഓണത്തിന് നടത്തുന്നത്. ഇതിന് മുന്‍പ് രണ്ടു പ്രാവശ്യം ഡെന്മാര്‍ക്കില്‍ പ്രോഗ്രാം അവതരിപ്പിച്ച് മികവ് തെളിയിച്ചിട്ടുണ്ട്. നോര്‍വേ കൂടാതെ സ്വീഡന്‍, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നും പ്രോഗ്രാം അവതരിപ്പിക്കാനുള്ള ക്ഷണം ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.
നോര്‍വെയിലെ ഫോക്കെറ്റ്സ് ഹസ്സില്‍ നാളെ വൈകുന്നേരം ആണ് ഗ്രേസ് മെലോഡിയോസ് മ്യൂസിക് ബാന്ദ് പ്രോഗ്രാം അരങ്ങേറുന്നത്. എല്ലാ നോര്‍വീജിയന്‍ മലയാളികളെയും ഈ മനോഹര പ്രോഗ്രാം ആസ്വദിക്കുന്നതിനും ഓണാഘോഷ പരിപാടികളില്‍ സംബന്ധിക്കുന്നതിനും ആയി പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി നോര്‍വീജിയന്‍ മലയാളി അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫോണ്‍: 00474884031
ഇമെയില്‍ : [email protected]
ബിജു തോമസ്
സംഗമങ്ങളുടെ സംഗമം എന്നറിയപ്പെടുന്ന യുകെയിലെ, ഉഴവൂര്‍ സംഗമം 2017 സെപ്റ്റംബര്‍ 1 ,2 തീയതികളില്‍ ബിര്മിങ്ഹാം UKKCA ആസ്ഥാന മന്ദിരത്തില്‍ വെച്ച് നടത്തപെടുന്നു. കഴിഞ്ഞ 10 വര്‍ഷമായി വിജയകരമായി നടത്തപെടുന്ന ഈ ഒത്തുചേരലിന്റെ, ഈ വര്‍ഷത്തെ ആഘോഷത്തിന്റെ വിജയത്തിനായി , ശ്രീ ടോമി ചാലില്‍, സാജന്‍ കരുണാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
നാട്ടില്‍ നിന്ന് എത്തിയ മാതാപിതാക്കള്‍ തിരി തെളിച്ചു ആരംഭിക്കുന്ന ഈ സംഗമത്തില്‍ വെച്ച് വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കരസ്ഥമാക്കിയ വ്യക്തികളെ ആദരിക്കുന്നു. ഒന്നും രണ്ടും തീയതികളില്‍ ,യുകെയില്‍ അറിയപ്പെടുന്ന കലാകാരന്മാരും ഉഴവൂരിന്റെ പ്രതിഭകളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയ ടോജോ അബ്രാഹവും സ്റ്റീഫന്‍ കല്ലടയിലും അറിയിച്ചു.
പതിനൊന്നാമത് സംഗമത്തിലേക്കു എല്ലാ ഉഴവൂര്‍കാരെയും അവരുടെ അളിയന്മാരെയും, പെങ്ങന്മാരെയും, കുടുംബാംഗങ്ങളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
UKKCA Hall ,
Woodcross Lane ,
Bilston , Wolverhampton
WV14 9BW
contact : ടോമി ചാലില്‍ – 07930495077
സാജന്‍ കരുണാകരന്‍ – 07828851527
ടോജോ എബ്രഹാം – 07985281376
സ്റ്റീഫന്‍ കല്ലടയില്‍ – 07735208040
നോര്‍ത്താംപ്റ്റന്‍ കെറ്ററിങില്‍ ഒരു പുത്തന്‍ കൂട്ടായ്മയുടെ ഉദയത്തിന് തുടക്കമാവുന്നു. വളര്‍ന്ന് വരുന്ന തലമുറയ്ക്ക് പുതിയ ആശയങ്ങളും പുത്തന്‍ ഉണര്‍വ്വുമായി ഒരുമയോടെ ഒരേ സ്വരത്തില്‍ ഒരു കുടക്കീഴില്‍ ഒരു ജനത അണിചേരുന്നു. ‘മലയാളി അസോസിയേഷന്‍ ഓഫ് കെറ്ററിങ്’ എന്നു നാമകരണം ചെയ്തിരിക്കുന്ന ഈ കൂട്ടായ്മ, MAK എന്നു ചുരുക്കപ്പേരില്‍ ആണ് അറിപ്പെടുവാന്‍ പോകുന്നത്. ഒരുപോലെ ചിന്തിക്കുന്ന, പ്രവര്‍ത്തിക്കുവാന്‍ ഇഷ്ട്ടപ്പെടുന്ന കുറെ കുടുംബങ്ങള്‍ അണിചേരുന്ന ഈ അസോസിയേഷനില്‍ ഊര്‍ജ്ജ്വസ്വലരായ ചെറുപ്പക്കാര്‍ ഇതിന്റെ നേതൃത്വനിരയില്‍ അണിചേരും.
എല്ലാവരുടെയും അനുഗ്രഹാശിസ്സോടെ തുടക്കം കുറിക്കുവാന്‍ പോകുന്ന ഈ അസോസിയേഷന്റെ ഉദ്ഘാടനം ഉടനെ നടത്തുന്നതാണ്. ഈ അസോസിയേഷനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ [email protected] എന്ന ഇമെയില്‍ അഡ്രസ്സില്‍ ബന്ധപ്പെടുക.
കെ.ഡി.ഷാജിമോന്‍
കലാരംഗത്ത് പുതുതലമുറക്ക് പുത്തന്‍ ഉണര്‍വേകി എം എം എ യുടെ സപ്ലിമെന്ററി സ്‌കൂള്‍ സെപ്റ്റംബര്‍ 2ന് തുറക്കും. ക്ലാസിക് ഡാന്‍സ്, ബോളിവുഡ് ഡാന്‍സ്, കര്‍ണാടക സംഗീതം, കരാട്ടെ പരിശീലനം, മലയാളം ക്ലാസുകള്‍ എന്നിവയാണ് പരിശീലിപ്പിക്കപ്പെടുന്നത്. അതാത് രംഗത്ത് വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്.
മാഞ്ചസ്റ്റര്‍ മലയാളി സമൂഹത്തിന് പുത്തന്‍ ഉണര്‍വേകുന്ന ഈ പരിശീലനത്തില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ അംഗങ്ങള്‍ അല്ലാത്തവര്‍ക്കും പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിന് എക്‌സിക്യുട്ടീവ് അംഗങ്ങളുമായോ താഴെപ്പറയുന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
07886526706, 07464846405, 07793940060