ജസ്റ്റിന്‍ ഏബ്രഹാം

ഇടുക്കി ജില്ലയില്‍ രാജാക്കാടിന് അടുത്ത് പൊന്‍മുടിയില്‍ താമസിക്കുന്ന റോസ് മേരി എന്ന കൊച്ച് മിടുക്കി ചിത്രരചനയില്‍ തന്റെ അസാമാന്യ കഴിവ് തെളിയിച്ചിരിക്കുന്നു. റോസ് മേരി കേരളത്തിലെ 141 നിയമസഭാ സമാജചികരുടെ ചിത്രങ്ങള്‍ ക്യാന്‍വാസില്‍ വരച്ച് നിയമസഭയില്‍ പ്രദര്‍ശിപ്പിച്ച് എല്ലാവരുടെയും പ്രശസ്തി നേടിയിരുന്നൂ. വെറും ഇരുപത് ദിവസങ്ങള്‍ കൊണ്ടാണ് റോസ് മേരി ഇത് പൂര്‍ത്തിയാക്കിയത്. എല്ലാ എം എല്‍ എ മാരും, മന്ത്രിമാരും തങ്ങളുടെ ചിത്രങ്ങള്‍ കാണാന്‍ എത്തിചേര്‍ന്നിരുന്നു.

റോസ് മേരിയുടെ കഴിവിനെ പ്രോല്‍സാഹിപ്പിക്കുന്നതിനായി ഇടുക്കി ജില്ലാ സംഗമം ഒരു തുക കണ്ടെത്തുകയും, ഈ തുക ഇടുക്കി ജില്ലാ സംഗമം യുകെയുടെ കണ്‍വീനര്‍ പീറ്റര്‍ താണോലിയുടെ നേത്യത്തില്‍ ഇടുക്കി ജില്ലാ സംഗമത്തിന് വേണ്ടി ശ്രി ജോയ്സ് ജോര്‍ജ് MP സമ്മാന തുക കൈമാറുകയും, ആദരിക്കുകയും ചെയ്തു. യുകെയില്‍ ഉളള ഇടുക്കി ജില്ലക്കാരുടെ കൂട്ടായ്മ ആയ ഇടുക്കി ജില്ലാ സംഗമം കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി യു കെയിലും, നാട്ടിലും ആയി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയും, പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത് വരുന്നു.

റോസ് മേരി തന്റെ ചിത്രരചന തുടങ്ങുന്നത് മൂന്നാം വയസ് മുതലാണ്. രാജാക്കാട് GHSS സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഈ കൊച്ച് മിടുക്കി. റോസ് മേരി ആദ്യമായി വരച്ച രാഷ്ട്രിയ ചിത്രം മുന്‍ മുഖ്യമന്ത്രി ഉ്രമ്മന്‍ ചാണ്ടിയുടേതാണ്. രണ്ടാമത് വരച്ചത് ഇടുക്കിയുടെ മന്ത്രി മണി ആശാന്റെയും. ഈ കൊച്ച് മിടുക്കി ഇതിനോട് അകം മൂവായിരത്തില്‍ അധികം ചിത്രങ്ങള്‍ വരച്ച് കഴിഞ്ഞു. വളരെ അധികം പേരുടെ അഭിനന്ദനങ്ങള്‍ അനുദിനം ലഭിച്ചു കൊണ്ട് ഇരിക്കുന്നൂ.

റോസ് മേരി തന്റെ അടുത്ത ചിത്രപ്രദര്‍ശനത്തിന്റെ പണി പുരയിലാണ്. പ്രകൃതിയെ സംരക്ഷിക്കുന്നതിനും, ജല സംരക്ഷത്തിനും വേണ്ടിയുള്ള സന്ദേശമാണ് റോസ് മരിയ പകര്‍ന്ന് നല്കുന്നത്. കൊന്നത്തടി പഞ്ചായത്തിലെ പൊന്‍ന്മുടി അമ്പഴത്തിനാല്‍ സെബാഴ്റ്റിയന്‍ ഷേര്‍ളി ദമ്പതികളുടെ ഇളയമകളാണ് റോസ് മേരി. കിരണാണ് ഏക സഹോദരന്‍.

റോസ് മേരിയും, ബന്ധുക്കളും ഇടുക്കി ജില്ലാ സംഗമത്തിന് നന്ദി അറിയിക്കുകയും, ഇടുക്കി ജില്ലാ സംഗമത്തിന്റെ മുന്‍പോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആശംസകള്‍ നേരുകയും ചെയ്യ്തു. അതോട് ഒപ്പം ഇടുക്കി ജില്ലാ സംഗമം കണ്‍വീനര്‍ പീറ്റര്‍ താണോലിയുടെ ചിത്രം വരച്ച് കൈമാറുകയും ചെയ്തു.