റെജി ജോര്‍ജ്
ഇക്കഴിഞ്ഞ ദിവസം നടന്ന കെസിഎ റെഡ്ഡിച്ച് സ്‌പോര്‍ട്‌സ് ഡേയില്‍ യു.എന്‍.എയ്ക്കും സമരമുഖത്തുള്ള കേരളത്തിലെ മാലാഖമാര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചശേഷം ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് 500 പൗണ്ട് സമാഹരിച്ച് യു.എന്‍.എയ്ക്ക് സാമ്പത്തിക സഹായം എത്തിക്കുവാന്‍ കഴിഞ്ഞ ചാരിതാര്‍ത്ഥ്യത്തിലാണ് കെസിഎ റെഡ്ഡിച്ച്. പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ്, ട്രഷറര്‍ അഭിലാഷ് സേവ്യര്‍, വൈസ് പ്രസിഡന്റും അലക്‌സാണ്ട്ര ഹോസ്പിറ്റലില്‍ നഴ്‌സുമായ ഷൈബി ബിജുമോന്റെയും നേതൃത്വത്തിലാണ് ഫണ്ട് ശേഖരണം നടന്നത്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു മാതൃകയായി എന്നും നിലകൊള്ളുന്ന കെസിഎ റെഡ്ഡിച്ചിന്റെ ആറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് നിറപ്പകിട്ടായി ഈ ഫണ്ട് ശേഖരണം. മലയാളം മിഷന്‍ പദ്ധതിയുമായി ചേര്‍ന്ന് കുട്ടികള്‍ക്കായി മലയാളം ക്ലാസുകള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് കെസിഎ റെഡ്ഡിച്ചിന്റെ സാരഥി ജസ്റ്റിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി.
സോബിച്ചൻ കോശി
സ്‌റ്റോക്ക് ഓൺ ട്രെന്റ്: ലാഖമാര്‍ക്ക് ഭൂമിയില്‍ കഷ്ടതയോ? ജീവിക്കാനുള്ള പോരാട്ടത്തിനായി സമരം ചെയ്യുന്ന കേരളത്തിലെ നഴ്സുമാര്‍ക്കായി സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ (യു.കെ.) കെസിഎയുടെ (കേരള കള്‍ച്ചറല്‍ അസോസിയേഷന്‍) സഹായ ഹസ്തം. നഴ്സിംഗ് സമരം രൂക്ഷമായിരിക്കുന്ന ഈ സമയത്ത് അവരുടെ അധ്വാനഫലത്തെ ചൂഷണം ചെയ്യുന്ന സാമൂഹ്യ നീതിയോടുള്ള വെല്ലുവിളിക്കെതിരെ, പൊതുസമൂഹം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ജോലി മേഖലയിലുള്ള അവഗണനയും അതിക്രമങ്ങളും അസംഘടിത വര്‍ഗ്ഗമായതുകൊണ്ട് ആര്‍ക്കും ഇവരെ ചൂഷണം ചെയ്യുന്ന മേഖലയായി മാറുന്നത് കണ്ടതുകൊണ്ടും ഈ സമരമുഖത്തെ നിങ്ങളുടെ വേദനയോടൊപ്പം ഞങ്ങളും (കെ.സി.എ)യും ഉണ്ടെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് സോബിച്ചന്‍ കോശിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ റിന്റോ റോക്കി യു.എന്‍.എയെ സഹായിക്കേണ്ട ആവശ്യകതയെക്കുറിച്ച് വളരെ വ്യക്തമായി വിവരിച്ചിരുന്നു. തുടര്‍ന്ന് ബിനോയ് ചാക്കോ, സജി വര്‍ഗീസ്, ജ്യോതിസ്, അനില്‍ പുതുശ്ശേരി തുടങ്ങിയ കെ.സി.എ അംഗങ്ങളുടെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തില്‍പരം രൂപ സംഭാവന സമാഹരിക്കുകയും കെ.സി.എ എക്സിക്യുട്ടീവ് മെമ്പര്‍ ആയ സോക്രട്ടീസിനെ ആ പണം നാട്ടിലെത്തിക്കുന്നതിനുവേണ്ടി ചുമതലപ്പെടുത്തുകയും ചെയ്തു.
ഇന്നലെ (17.07.17) യു.എന്‍.എ നേതാക്കന്മാരായ പ്രസിഡന്റ് ജാസ്മിന്‍ഷാ, സെക്രട്ടറി സുധീപ്, ട്രഷറര്‍ ബിപിന്‍ എന്നിവരുടെ സാന്നിധ്യത്തിൽ തൃശൂരില്‍ വച്ച് അസോസിയേഷന് വേണ്ടി സോക്രട്ടീസ് ചെക്ക് കൈമാറി. 2017 എന്തുകൊണ്ടും ആത്മാഭിമാനത്തിന്റെ ദിനങ്ങളാണ്. കഴിഞ്ഞദിവസം സ്റ്റോക്ക് സിറ്റി ഫുഡ് ബാങ്കിലേയ്ക്ക് ആവശ്യമായ ഫുഡ് സപ്ലൈ ചെയ്യുവാനും സാധിച്ചു. കെസിഎയുടെ ചാരിറ്റി ട്രസ്റ്റ് ആയി കെസിഎ രജിസ്റ്റര്‍ ചെയ്യാനും സാധിച്ചു. അകമഴിഞ്ഞ് കെ.സി.എ (യു.കെ)യെ സഹായിക്കുന്ന എല്ലാ സ്റ്റോക്ക് മലയാളികള്‍ക്കും സ്നേഹത്തിന്റെ ഭാഷയില്‍ ഒരിക്കല്‍ കൂടി നന്ദി രേഖപ്പെടുത്തുന്നു.
മലയാളം യുകെ ന്യൂസ് ടീം.
യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേതൃത്വം നല്കുന്ന കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള നഴ്സുമാരുടെ അവകാശ സമരത്തിന് പ്രവാസി മലയാളികളുടെ പിന്തുണ അനുദിനം വർദ്ധിക്കുന്നു. ധാർമ്മിക പിന്തുണ നല്കിയും സാമ്പത്തികമായി സഹായിച്ചും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നഴ്സുമാർ രംഗത്ത് എത്തിക്കഴിഞ്ഞു. സോഷ്യൽ മീഡിയയിലൂടെ സജീവമായ പിന്തുണയും പ്രചാരണവുമാണ് പ്രവാസി നഴ്സുമാർ നല്കുന്നത്. മുഖ്യധാരാ മാധ്യമങ്ങൾ കഴിയുന്നതും നഴ്സുമാരുടെ അവകാശ സമരത്തെ അവഗണിക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിക്കുന്ന നഴ്സിംഗ് സമൂഹത്തിൻറെ പിന്തുണ സമരമുഖത്തുള്ള നഴ്സുമാർക്ക് ആവേശവും പ്രചോദനവുമാണ് നല്കുന്നത്. യുകെയിൽ സ്കൂൾ അവധി ആരംഭിക്കുന്നതിനാൽ കേരളത്തിലേക്ക് പോകുന്ന മലയാളി നഴ്സുമാരിൽ പലരും കുടുംബസമേതം സമര പന്തലിൽ എത്തി സമരം ചെയ്യുന്ന തങ്ങളുടെ സഹോദരങ്ങളോട് ഐക്യദാർഡ്യം പ്രഖ്യാപിക്കും.
യുകെയിലെ ന്യൂകാസിൽ അപ്പോൺ ടൈനിലിൽ നിന്നുള്ള മലയാളി നഴ്സുമാരുടെ കൂട്ടായ്മ UNA യുടെ നേതൃത്വത്തിൽ നടക്കുന്ന അവകാശ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. ന്യൂകാസിലിലെ ഫ്രീമാൻ ഹോസ്പിറ്റലിലെയും റോയൽ വിക്ടോറിയ ഇൻഫേർമറിയിലെയും മലയാളി നഴ്സുമാരുടെ കൂട്ടായ്മ സമരരംഗത്ത് ഉള്ള നഴ്സുമാർക്ക് സാമ്പത്തിക സഹായം എത്തിക്കാനുള്ള പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. “ദൈവത്തിൻറെ സ്വന്തം നാട്ടിലെ മാലാഖാമാരുടെ ആവശ്യങ്ങൾ ന്യായമാണ്. നഴ്സുമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ഗവൺമെന്റ് തയ്യാറാകണം. സമരമുഖത്തുള്ളത് ഞങ്ങളുടെ സഹോദരങ്ങളാണ്.. സമരം ശക്തമായി തുടരുക.. ഞങ്ങളുടെ എല്ലാ പിന്തുണയും ഉണ്ടാവും”. ന്യൂകാസിൽ നോർത്ത് ഈസ്റ്റ് കൂട്ടായ്മയിലെ നഴ്സുമാർ പറഞ്ഞു. UNA യുടെ ധീരമായ നേതൃത്വം നഴ്സുമാർക്ക് ആശയും ആവേശവുമാണ് നല്കുന്നത് എന്ന് കൂട്ടായ്മയുടെ കോർഡിനേറ്റർ നിഷാ ബിനോയി പറഞ്ഞു.
ജൂലൈ 20ന് നഴ്സുമാരുടെ സമരവുമായി ബസപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ UNA യുമായി ചർച്ച നടത്തുന്നുണ്ട്. സുപ്രീം കോടതി നിർദ്ദേശിച്ച 20,000 രൂപ അടിസ്ഥാന ശമ്പളമായി നഴ്സുമാർക്ക് നല്കണമെന്നാണ് UNA ആവശ്യപ്പെടുന്നത്. അടിസ്ഥാന ശമ്പളം 17, 200 രൂപയായി ഉയർത്തണമെന്ന് മിനിമം വേജസ് കമ്മിറ്റി ജൂലൈ 10 ന് ഗവൺമെന്റിന് ശുപാർശ നല്കിയിരുന്നു. സമരക്കാരുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി തയ്യാറായായതിനെ തുടർന്ന് തിങ്കളാഴ്ച നടത്താനിരുന്ന പണിമുടക്ക് UNA മാറ്റി വച്ചിരുന്നു.
[ot-video][/ot-video]
ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യുകെ മുളകുവള്ളിയിലെ ബോയിസ് ഹൗസ് അനാഥമന്ദിരത്തിനു വേണ്ടി നടത്തിവരുന്ന ചാരിറ്റിക്ക് ഇതുവരെ 831 പൗണ്ട് ലഭിച്ചു കഴിഞ്ഞു. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു. കളക്ഷന്‍ അടുത്ത രണ്ടുദിവസം കൂടി തുടരും (ജൂലൈ 20 വ്യാഴാഴ്ച്ച വരെ). അന്നുവരെ ലഭിക്കുന്ന മുഴുവന്‍ പണവും 22ന് ബെര്‍മിംഗ്ഹാമില്‍ നിന്നും നാട്ടില്‍ പോകുന്ന ഇടുക്കി സ്വദേശി കൈവശം ചെക്കായി കൊടുത്തുവിട്ട് സിസ്റ്റെര്‍ ലിസ് മേരിക്ക് കൈമാറുമെന്നു ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലിന്‍സ് മേരിയുമായി സംസാരിച്ചപ്പോള്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ് പ്രസിദ്ധീകരിച്ച സിസ്റ്ററിന്റെ വീഡിയോ സംഭാഷണം കേട്ട് യുകെയില്‍ നിന്നും ഗള്‍ഫില്‍നിന്നും നാട്ടില്‍ വന്ന ഒട്ടേറെപ്പേര്‍ അവിടെ വന്നു സഹായങ്ങള്‍ നല്‍കിയിരുന്നുവെന്നു പറഞ്ഞു. അതുപോലെ തൊടുപുഴയില്‍ നിന്നും വന്ന ഒരു സ്ത്രീ എല്ലാ കുട്ടികള്‍ക്കും ടീഷര്‍ട്ട് വാങ്ങി തന്നുവെന്നും പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഹായം വാഗ്ദാനം ലഭിക്കുന്നുണ്ട് എന്നു സിസ്റ്റര്‍ അറിയിച്ചു. വിദേശത്തുള്ളവര്‍ നാട്ടില്‍ വരുമ്പോള്‍ അവിടെ വന്നു കാണുമെന്നു പലരും ഫോണ്‍ മുഖേന അറിയിച്ചിട്ടുണ്ടെന്നും സിസ്റ്റര്‍ അറിയിച്ചു.
അവര്‍ ഞങ്ങളോട് ആവശൃപ്പെട്ടത് ഒരു ടിവി മാത്രമായിരുന്നു. ടിവി പേരു വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു ലിവര്‍പൂള്‍ മലയാളി മേടിച്ചുകൊടുത്തുകഴിഞ്ഞു. പിന്നീട് എന്തെങ്കിലും വേണോ എന്നുഞാന്‍ സിസ്റ്ററിനോട് ചോദിച്ചപ്പോള്‍ ബുദ്ധിമുട്ടില്ലെങ്കില്‍ ഒരു പ്രിന്റര്‍ കൂടി കിട്ടിയിരുന്നെങ്കില്‍ നന്നായിരുന്നു എന്നു പറഞ്ഞു. മറ്റൊരു ലിവര്‍പൂള്‍ മലയാളി അവര്‍ക്കു കൊടുക്കാന്‍ എന്നെ ഏല്‍പിച്ച 5000 രൂപ കൊണ്ട് പ്രിന്റര്‍ വാങ്ങികൊടുത്തു കഴിഞ്ഞു
ഞങ്ങള്‍ ഈ ചാരിറ്റി ഓണത്തിന് നടത്താനാണ് ഇടുക്കി ചാരിറ്റിയുടെ കമ്മറ്റിയില്‍ ആലോചിച്ചത്. കാരണം കഴിഞ്ഞ ഒരു മാസം മുന്‍പാണ് ഒരു ചാരിറ്റി അവസാനിച്ചത്. എന്നാല്‍ നമ്മള്‍ ആ കുട്ടികള്‍ക്ക് ഇപ്പോള്‍ തന്നെ എന്തെങ്കിലും ചെയ്യണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് കമറ്റിയില്‍ പറഞ്ഞു. കുറഞ്ഞത് നമുക്ക് ഒരു അന്‍പതിനായിരം രൂപ കൊടുക്കാന്‍ കഴിയും. അതുകൊണ്ട് ചാരിറ്റി തുടങ്ങാന്‍ അദ്ദേഹം നിര്‍ദേശിക്കുകയായിരുന്നു. നിങ്ങളുടെ കുട്ടികള്‍ക്കു നല്‍കുന്ന ഒരു നേരത്തെ ഭക്ഷണത്തിന്റെ അല്ലെങ്കില്‍ ഒരുടുപ്പിന്റെ അല്ലെങ്കില്‍ ഒരു കളിപ്പാട്ടത്തിന്റെ പണം ഇവര്‍ക്ക് നല്‍കുക.
നിങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.. നന്ദി
ACCOUNTe NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
കെ.ഡി. ഷാജിമോന്‍
മാഞ്ചസ്റ്റര്‍ മെഗാ ഏഷ്യന്‍ മേള 24-ാം തീയതി ശനിയാഴ്ച റെഷോം ഫ്‌ളാറ്റ് ഫീല്‍ഡ് പാര്‍ക്കില്‍ നടക്കും. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ അഞ്ച് രാജ്യങ്ങളില്‍ നിന്നുള്ള ഏഷ്യന്‍ വംശജരുടെ സംഗമത്തില്‍ എല്ലാ വര്‍ഷവും നൂറ് കണക്കിന് ആളുകളാണ് പങ്കെടുക്കുന്നത്. വ്യത്യസ്തങ്ങളായ നിരവധി കലാസംഗമങ്ങളാണ് ഈ മേളയില്‍ അവതരിപ്പിക്കപ്പെടുന്നത്. ഇക്കുറി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ കലാകാരികളും കലാകാരന്മാരും വിവിധ പരിപാടികള്‍ അവതരിപ്പിച്ച് മേളയുടെ ഭാഗമാകുകയാണ്.
ഉത്തരേന്ത്യന്‍ നൃത്തവും ഒപ്പനയും ഒപ്പം മാഞ്ചസ്റ്റര്‍ മേളയും ഒത്തിണങ്ങുമ്പോള്‍ മലയാളത്തിന്റെ മാനവും എം.എം.എയുടില്‍ കൂടി മാഞ്ചസ്റ്റര്‍ നിവാസികള്‍ ആസ്വദിക്കും.
കാട്ര് വെളിയിടൈക്കു ശേഷം മണി രത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ നായകൻ ഫഹദ് ഫാസിലെന്ന് റിപ്പോര്‍ട്ടുകള്‍. സുഹാസിനിയുമായി അടുപ്പമുളള ഒരു മലയാളി നടി ചെന്നൈയില്‍, ഫഹദ് നായകനായ ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയുടെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നുവെന്നും, സിനിമ കണ്ടതിനു ശേഷം മണിരത്‌നം ഫഹദിനെ വിളിച്ചു സംസാരിച്ചിരുന്നുവെന്നുമാണ് അറിയുന്നത്. ഇന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.
തെലുങ്കു താരങ്ങളെ ഉള്‍പ്പെടുത്തി ഒരു മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിലും, കാര്‍ത്തി നായകനായ കാട്ര് വെളിയിടൈ എന്ന ചിത്രത്തിലും ഹഫദിനെ നായകനാക്കാന്‍ നേരത്തെ മണി രത്‌നം ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ശിവകാര്‍ത്തികേയന്റെ വേലൈക്കാരന്‍ എന്ന ചിത്രത്തിലൂടെ തമിഴിലെ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഫഹദ് ഫാസില്‍.
സ്വന്തം ലേഖകന്‍
യുകെ മലയാളികള്‍ക്കിടയിലെ ജനകീയ വിനോദമായ ചീട്ടുകളിയുടെ രാജാക്കന്മാരെ കണ്ടെത്താന്‍ കേരള ക്ലബ് നനീട്ടന്‍ നടത്തി വരുന്ന ഓള്‍ യുകെ ചീട്ടുകളി മത്സരം ശനിയാഴ്ച ചീട്ടുകളി പ്രേമികളില്‍ ആവേശമുണര്‍ത്തി സമാപിച്ചു. കെറ്ററിംഗ് സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചീട്ടുകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനും കളി കാണാനും കളിക്കാരെ പ്രോത്സാഹിപ്പിക്കാനും മറ്റുമായി യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ എത്തിച്ചേര്‍ന്നിരുന്നു. പ്രത്യേകം ടീം ജഴ്സിയണിഞ്ഞു മത്സരങ്ങള്‍ നിയന്ത്രിച്ച കേരള ക്ലബ് ഭാരവാഹികളും, ഗ്ലാസ്ഗോ റമ്മി ടീമും, മാഞ്ചസ്റ്റര്‍ സെവന്‍സ് ക്ലബ്ബും, ടോര്‍ക്കേയ് ടൈഗേഴ്സും മറ്റ് കളിക്കാരും കാണികളും ഒക്കെ ചേര്‍ന്നപ്പോള്‍ കാലത്ത് മുതല്‍ തന്നെ കെറ്ററിംഗില്‍ ഉത്സവപ്രതീതിയായിരുന്നു.
പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും വേണ്ടി വിശാലമായ പാര്‍ക്കിംഗ് സൗകര്യവും, ഇവിടേക്ക് തെറ്റാതെ എത്തിച്ചേരാന്‍ വഴിയിലുടനീളം മാര്‍ക്കിംഗുകളും മറ്റുമായി സംഘാടകര്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. കാലത്ത് പത്തര മുതല്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. പന്ത്രണ്ട് മണിയോടെ ചീട്ടുകളി മത്സരത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നടത്തി. യുക്മ പ്രസിഡന്റ് മാമന്‍ ഫിലിപ്പ്, മലയാളം യുകെ ചീഫ് എഡിറ്റര്‍ ബിന്‍സു ജോണ്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സോബിന്‍, എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ കേരള ക്ലബ് ട്രഷറര്‍ ജിറ്റോ ജോണ്‍ സ്വാഗതവും, പ്രസിഡന്റ് ജോബി ഐത്തിയില്‍ നന്ദിയും പറഞ്ഞു.
തുടര്‍ന്ന് വാശിയേറിയ ലേലം മത്സരമായിരുന്നു ആദ്യം നടന്നത്. നിരവധി ടീമുകള്‍ പങ്കെടുത്ത ലേലം മത്സരം അത്യന്തം വീറും വാശിയും നിറഞ്ഞതായിരുന്നു. പതിനെട്ടടവുകളും ടീമുകള്‍ പുറത്തെടുത്ത മത്സരത്തിനൊടുവില്‍ ഓക്സ്ഫോര്‍ഡില്‍ നിന്നെത്തിയ പയസ്സും ജിമ്മിയും ഒന്നാമതെത്തി. ബിജുവും ജിമ്മിയും (ഹോര്‍ഷം) രണ്ടാമതെത്തിയപ്പോള്‍ ജോസ് മാത്യു (വാര്‍വിക് ), അജയ കുമാര്‍ (ബോള്‍ട്ടന്‍) എന്നിവരുടെ ടീം മൂന്നാമതെത്തി.
റമ്മി കളി മത്സരത്തില്‍ ഒന്നാമതെത്തിയത് ബര്‍മിംഗ്ഹാമില്‍ നിന്നുള്ള റെജി തോമസ് ആണ്. ആതിഥേയ ടീമില്‍ നിന്നുള്ള സജീവ് സെബാസ്റ്റ്യന് ആണ് രണ്ടാം സ്ഥാനം. അജയ കുമാര്‍ ബോള്‍ട്ടന്‍ മൂന്നാമതെത്തി.
ലേലം മത്സരത്തിലെയും, റമ്മി കളി മത്സരത്തിലെയും വിജയികള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് ഒരുക്കിയിരുന്നത്.രണ്ടിയിരത്തോളം പൗണ്ടാണ് വിജയികള്‍ക്ക് സമ്മാനിച്ചത് .റമ്മിയില്‍ ഒന്നാമത് എത്തിയ ടീമിന് £501 പൗണ്ടും ട്രോഫിയും പൂവന്‍ താറാവുമാണ് ലഭിച്ചത് .രണ്ടാമത് എത്തിയ ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിച്ചു. റമ്മിയിലെ മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും ലഭിച്ചു.
ലേലത്തില്‍ ഒന്നാമത് എത്തിയ ടീമിനും £501 പൗണ്ടും ട്രോഫിയും പൂവന്‍ താറാവുമാണ് ലഭിച്ചത് രണ്ടാമത് എത്തിയ ടീമിന് £251 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് £101 പൗണ്ടും ട്രോഫിയും ലഭിച്ചു.
മത്സരങ്ങള്‍ സുഗമമായി നടത്തുന്നതില്‍ കേരള ക്ലബ് ഭാരവാഹികളും കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളും അഭിനന്ദനാര്‍ഹമായ പരിശ്രമം ആയിരുന്നു കാഴ്ച വച്ചത്. കേരള ക്ലബ് ഭാരവാഹികളായ ജോബി ഐത്തിയില്‍, ജിറ്റോ ജോണ്‍, ബിന്‍സ് ജോര്‍ജ്ജ്, സെന്‍സ് കൈതവേലില്‍, സജീവ് സെബാസ്റ്റ്യന്‍, കെറ്ററിംഗ് മലയാളി അസോസിയേഷന്‍ ഭാരവാഹികളായ സോബിന്‍, സിബു ജോസഫ്, മത്തായി തുടങ്ങിയവര്‍ സദാ സമയവും എല്ലാ കാര്യങ്ങളും ഭംഗിയായി നിര്‍വഹിച്ച് തങ്ങളുടെ കടമ നിറവേറ്റി.
രുചികരമായ ഭക്ഷണം ആയിരുന്നു മറ്റൊരു പ്രത്യേകത. കേരളീയ തനിമയില്‍ ഒരുക്കിയ വിവിധ ഭക്ഷണ വിഭവങ്ങള്‍ സമയാ സമയങ്ങളില്‍ ലഭ്യമാക്കി കളിക്കാര്‍ക്കും കാണികള്‍ക്കും നല്‍കുന്നതിലും സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
കൂടുതല്‍ ചിത്രങ്ങള്‍ക്ക് താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സാബു ചുണ്ടക്കാട്ടില്‍
അഞ്ചാമത് വാഴക്കുളം സംഗമം 2017 ജൂലൈ 31, ആഗസ്റ്റ് 1, 2, 3 തീയതികളില്‍ നോര്‍ത്ത് യോര്‍ക്ക് ഷെയറിലെ സറ്റെയിന്‍ഫോര്‍ത്തിലുള്ള ഹോണ്‍ബി ലൈതെ ബങ്ക് ഹൗസ് ബാര്‍ണില്‍വച്ച് നടത്തപ്പെടുകയാണ്. യുകെയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന വാഴക്കുളം നിവാസികള്‍ കുടുംബസമേതം വീണ്ടും ഒത്തുകൂടുകയാണ്. നൂറിലേറെ കുടുംബങ്ങള്‍ വാഴക്കുളത്തുനിന്നു യുകെയില്‍ ജോലിതേടി എത്തിയിട്ടുണ്ട്. നാട്ടുകാര്‍ എല്ലാവരും ഒത്തുകൂടാനും വാഴക്കുളം വിഭവങ്ങള്‍ പങ്കുവയ്ക്കുവാനും എല്ലാ വാഴക്കുളംകാരെയും സ്വാഗതം ചെയ്യുകയാണ്.
കഴിഞ്ഞ എല്ലാ സംഗമങ്ങളുടെയും വിജയത്തിനായി പ്രവര്‍ത്തിച്ച ഏവരെയും പ്രത്യേകമായി അഭിനന്ദിക്കുന്നു. താമസ സൗകര്യം വേണ്ടവര്‍ ഭാരവാഹികളുമായി ബന്ധപ്പെടാന്‍ അഭ്യര്‍ഥിച്ചു.
ബെന്നി പരീക്കല്‍ 077918532 66, ബിനോയി കൂട്ട പ്ലാക്കല്‍ 0786852 4825, ജോളി കളമ്പാട്ട് 07800 524149, ജോസ് നെല്ലിക്കുന്നേല്‍ (പിആര്‍ഒ) 07800 731201.
വിലാസം
Address: Main Rd, Stainforth, Settle, Yorkshire BD24 9PBbl
Phone:01729 822240
vazhakulam sangamam
associatiom
റെജി ജോര്‍ജ്
ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന കെസിഎ റെഡ്ഡിച്ച് സ്പോര്‍ട്സ് ഡേ അവിസ്മരണീയമായി. ആറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രൂപീകൃതമായ ഈ അസോസിയേഷന്റെ ചരിത്രത്തില്‍ ആദ്യമായാണ് തങ്ങളുടെ സ്‌പോര്‍ട്‌സ് സിന്തറ്റിക് ട്രാക്കില്‍ നടത്തുന്നത്. അംഗങ്ങളുടെ പൂര്‍ണ പിന്തുണയോടെ നടന്ന ഈ മത്സരങ്ങള്‍ പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. ടോമി അഗസ്റ്റിന്‍, പീറ്റര്‍ ജോസഫ്, അഭിലാഷ് സേവ്യര്‍, ഷൈബി ബിജിമോന്‍ എന്നിവര്‍ സംഘാടന മികവ് കൊണ്ട് ഈ ദിവസം കുറ്റമറ്റതാക്കി. റെഡ്ഡിച്ച് ബോറോ കൗണ്‍സില്‍ ഈ സ്‌പോര്‍ട്‌സ് ഡേയ്ക്ക് ഗ്രാന്റ് നല്‍കി പിന്തുണച്ചു.
കേരളത്തിലെ സമരമുഖത്തുള്ള നഴ്‌സുമാര്‍ക്ക് പിന്തുണയറിയിച്ചുകൊണ്ട് യോഗം കൂടുകയും അവര്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുവാനും കെസിഎ റെഡ്ഡിച്ച് തീരുമാനിച്ചു. പ്രസിഡന്റ് ജസ്റ്റിന്‍ ജോസഫ് ഈ സംരംഭത്തിന് നേതൃത്വമേകും. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയില്‍ ഉള്ള ഈ അസോസിയേഷന്‍ ഇക്കാര്യത്തിലും മാതൃകയായി.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് ഒട്ടനവധി മഹത് വ്യക്തികളെ സംഭാവന ചെയ്ത പാലായില്‍ നിന്നും യുകെയില്‍ കുടിയേറിയ പാലാക്കാരുടെ കുടുംബ സംഗമം ഒക്ടോബര്‍ മാസം 22ാം തിയത് എന്‍ഫീല്‍ഡില്‍ വച്ച് നടത്തപ്പെടുന്നു. കെ എം മാണി, കെ എം ചാണ്ടി, എംഎം ജേക്കബ്, ജോസ് കെ മാണി, റോഷി അഗസ്ത്യന്‍, ജോസഫ് വാഴക്കന്‍ തുടങ്ങി ഒട്ടനവധി നേതാക്കളെ ദേശീയ സംസ്ഥാന രാഷ്ട്രീയത്തില്‍ സമ്മാനിച്ച പാലാക്കാര്‍ തങ്ങള്‍ ജനിച്ചുവളര്‍ന്ന നാടിന്റെ മഹത്വവും സാസ്‌കാരിക തനിമയും കാര്‍ഷിക മേഖലയിലെ മുന്നേറ്റവും പുതുതലമുറയുമായി പങ്കുവയ്ക്കുന്നതിനും തങ്ങളുടെ ജന്മ നാടിനോടുള്ള ആത്മബന്ധം ഊട്ടിഉറപ്പിക്കുന്നതിന് വേണ്ടി ഒക്ടോബര്‍ 22-ാം തീയതി പാലായില്‍ നിന്നും സമീപ സ്ഥലങ്ങളില്‍ നിന്നും യുകെയില്‍ കുടിയേറിയ മുഴുവന്‍ പാലാക്കാരേയും എന്‍ഫീല്‍ഡിലേക്ക് സംഘാടകര്‍ ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക
സാബു എന്‍ഫീല്‍ഡ്-07904990087
സാം എന്‍ഫീല്‍ഡ്-07846365521
ജോയി കേംബ്രിഡ്ജ്-07725994904
ബിനോയി ബാസില്‍ഡന്‍-07912626500
ജോബി ഡെര്‍ബി-07886311729
ബോബി ഗ്രേറ്റ്‌യാര്‍മ്മോത്-07886999246