Uncategorized

ബ്രഡ് പുഡ്ഡിംഗ് – ചേരുവകള്‍

ബ്രഡ് 8 പീസ്
മുട്ട 4 എണ്ണം
മില്‍ക്ക് 250 ml
ഷുഗര്‍ 100 ഗ്രാം
കിസ്മിസ് 50 ഗ്രാം
വാനില എസ്സെന്‍സ് 1 ടീസ്പൂണ്‍
കറുവ പട്ട പൊടിച്ചത് 10 ഗ്രാം

പാചകം ചെയ്യുന്ന വിധം

ഓവന്‍ 180 ഡിഗ്രിയില്‍ പ്രീ ഹീറ്റ് ചെയ്യുക.ബ്രഡ് പീസുകള്‍ സൈഡ് കളഞ്ഞു ത്രികോണാകൃതിയില്‍ മുറിച്ചെടുക്കുക .ഒരു മിക്‌സിങ് ബൗളില്‍ മുട്ട,മില്‍ക്ക് ,പകുതി ഷുഗര്‍ ,കറുവപ്പട്ട പൊടിച്ചത് ,വാനില എസ്സെന്‍സ്, കിസ്മിസ് എന്നിവ നന്നായി മിക്‌സ് ചെയ്‌തെടുക്കുക. ഒരു ബേക്കിംഗ് ഡിഷില്‍ ബ്രഡ് പീസുകള്‍ രണ്ടു ലയര്‍ ആയി നിരത്തുക .

ഒരു ലയര്‍ നിരത്തിക്കഴിയുമ്പോള്‍ അതിനു മുകളിലേയ്ക്കായി പകുതി മിശ്രിതം ഒഴിക്കുക. അതിനു മുകളില്‍ രണ്ടാമത്തെ ലയര്‍ നിരത്തി ബാക്കി മിശ്രിതം കൂടി ഒഴിക്കുക ബ്രഡ് പീസുകള്‍ എല്ലാം ഈ മിശ്രിതത്തില്‍ നന്നായി കുതിര്‍ന്നു കവര്‍ ചെയ്യണം. അതിനു മുകളിലേയ്ക്കായി ബാക്കിയുള്ള ഷുഗര്‍ വിതറി പ്രീ ഹീറ്റ് ചെയ്ത ഓവനില്‍ 30 മിനിറ്റോളം ബേക്ക് ചെയ്യുക .ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകുമ്പോള്‍ ഓവനില്‍ നിന്നും പുറത്തെടുക്കുക ബ്രഡ് പുഡ്ഡിംഗ് ചൂടോടെയും തണുപ്പിച്ചും സെര്‍വ് ചെയ്യാം .കസ്റ്റാര്‍ഡ് ,ഐസ് ക്രീം ,ക്രീം ഗോള്‍ഡന്‍ സിറപ്പ് എന്നിവ അവരോരുടെ രുചിക്കൊപ്പം കൂടെ വിളമ്പാം.

തയ്യാറാക്കിയത്: ബേസില്‍ ജോസഫ്

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നവ പ്രതീക്ഷകളോടെ നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കലാകേരളം ഗ്ലാസ് ഗോയുടെ 2017-18 പ്രവര്‍ത്തന വര്‍ഷത്തിന്റെ തിരി തെളിയിക്കാന്‍ മലയാള സിനിമയുടെ ഭാഗ്യ സംവിധായകന്‍ വൈശാഖും കുടുംബവും എത്തും. ഇന്ന് ,മെയ് 21 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ഈസ്റ്റ്കില്‍ ബ്രൈഡ് ഔര്‍ ലേഡി ഓഫ് ലോഡ് ചര്‍ച്ച് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ ശ്രീ വൈശാഖ് കലാകേരളത്തിന്റെ 2017-18 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും.

മലയാള സിനിമയെ 150 കോടിയിലെത്തിച്ച് ചരിത്രം സൃഷ്ടിച്ച ഈ യുവ സംവിധായകന്‍ കലാകേരളം അംഗവും, സജീവ പ്രവര്‍ത്തകനുമായ ശ്രീ ബിജി എബ്രഹാമിന്റെ സഹോദരനാണ്. മലയാളത്തിന്റെ അഭിമാനമായ ഈ കലാകാരനോടും കുടുംബത്തോടുമൊപ്പം ഒരു സായാഹ്നം ചെലവിടുവാനും, കുശലം പറയാനും, സൗഹൃദം പങ്കുവയ്ക്കുവാനും ,കലാകേരളത്തിന്റെ കരങ്ങള്‍ക്ക് ശക്തി പകരാനും ഗ്ലാസ്‌ഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി കലാകേരളം ഭാരവാഹികള്‍ അറിയിച്ചു.

ലണ്ടന്‍: സ്‌കൂളുകളില്‍ നല്‍കി വരുന്ന സൗജന്യ ഉച്ചഭക്ഷണം നിര്‍ത്താനുള്ള പ്രധാനമന്തി തെരേസ മേയുടെ നീക്കം 9 ലക്ഷം കുട്ടികളഎ നേരിട്ട് ബാധിക്കും. കണ്‍സര്‍വേറ്റീവ് പ്രകടനപത്രികയിലാണ് ഉച്ചഭക്ഷമ പരിപാടി നിര്‍ത്തുമെന്ന് സൂചനയുള്ളത്. എഡ്യുക്കേഷന്‍ പോളിസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്കുകള്‍ അനുസരിച്ച് 6 ലക്ഷം കുട്ടികള്‍ സാധാരണ കുടുംബങ്ങളില്‍ നിന്ന് വരുന്നവരാണ്. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും ജോലികള്‍ ഉണ്ടെങ്കിലും രണ്ടറ്റങ്ങള്‍ കൂട്ടിമുട്ടിക്കാന്‍ കഴിയാത്തവര്‍ക്കുമായി മാത്രം ഉച്ചഭക്ഷണ പരിപാടി നിജപ്പെടുത്തുമെന്ന പ്രധാനമന്ത്രിയുടെ വാഗ്ദാനത്തെ ഇല്ലാതാക്കുന്ന നിര്‍ദേശമാണ് പ്രകടനപത്രികയിലുള്ളത്.

സഖ്യകക്ഷി സര്‍ക്കാര്‍ നടപ്പിലാക്കിയ സൗജന്യ ഉച്ചഭക്ഷണ പരിപാടി നിര്‍ത്തലാക്കി ബ്രേക്ക്ഫാസ്റ്റ് പദ്ധതി നടപ്പാക്കുമെന്നാണ് പ്രഖ്യാപനം. സ്‌കൂള്‍ ഫണ്ടിംഗ് വിഷയത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ പൊട്ടിപ്പുറപ്പെട്ട കലാപം ശമിപ്പിക്കാനായി ഇതിലൂടെ മിച്ചം പിടിക്കുന്ന തുക സ്‌കൂള്‍ ഫണ്ടുകളായി നല്‍കും. എന്നാല്‍ പ്രധാനമന്ത്രി സാധാരണക്കാരായ കുടുംബങ്ങള്‍ക്ക് നേരത്തേ നല്‍കിയ വാഗ്ദാനമാണ് ഇതിലൂടെ ലംഘിക്കപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

ഓരോ കുട്ടിക്കും 440 പൗണ്ട് വീതം അധികച്ചെലവ് കുടുംബങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്ന പദ്ധതിയാണ് ഇത്. 650 പൗണ്ട് വീതം ഓരോ കുട്ടിയിലും മിച്ചം പിടിക്കാമെന്നാണ് കണ്‍സര്‍വേറ്റീവ് കണക്കുകൂട്ടുന്നത്. സര്‍ക്കാരിന് കൂടുതല്‍ സാമ്പത്തികമായി മെച്ചപ്പെട്ട പദ്ധതിയാണ് സൗജന്യ പ്രഭാതഭക്ഷണം നല്‍കുന്നത്. തീരെ ദരിദ്രരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം സൗജന്യമായി നല്‍കുന്നത് തുടരുമെന്നും വാഗ്ദാനമുണ്ട്.

മോനിപ്പള്ളി: യുകെയിലേയ്ക്ക് കുടിയേറിയ മോനിപ്പള്ളി സ്വദേശികളുടെ സംഘടനയായ മോനിപ്പള്ളി സംഗമം യുകെയെ അടുത്ത രണ്ട് വര്‍ഷത്തെ നയിക്കുവാന്‍ പുതിയ സാരഥികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് സ്ഥാനത്തേക്ക് മോനിപ്പള്ളി കുറുപ്പന്‍ന്തറയില്‍ എസ്തപ്പാന്‍ ലീലാമ്മ ദമ്പതിമാരുടെ മകനും നോട്ടിഗ്ഹാമില്‍ കുടുബവുമായി താമസിയ്ക്കുന്ന സിജു സ്റ്റീഫനേയും, സെക്രട്ടറി സ്ഥാനത്തേയ്ക്ക് മോനിപ്പള്ളി ഇലവുംങ്കല്‍ എസ്തപ്പാന്‍ ഏലിക്കുട്ടി ദമ്പതിമാരുടെ മകനും ബര്‍മ്മിഹാമില്‍ കുടുംബമായി താമസിക്കുന്ന വിനോദ് സ്റ്റീഫനേയും , ട്രഷറര്‍ സ്ഥാനത്തേയ്ക്ക് മോനിപ്പള്ളി കുറുപ്പന്‍ന്തറയില്‍ ലൂക്കാ ,മേരി ദമ്പതിമാരുടെ മകനും ചെല്‍ട്ടന്‍ഹാമില്‍ കുടുബസമ്മേതം താമസിയ്ക്കുന്ന സന്തോഷ് ലൂക്കോസിനേയും ബാസില്‍ഡണില്‍ വച്ച് നടന്ന പതിനൊന്നാം സംഗമത്തില്‍ തിരഞ്ഞെടുത്തു.

അടുത്തവര്‍ഷം ഏപ്രില്‍ (21/5/18 ) സ്റ്റോക്ക് ഓണ്‍ ട്രന്റ്റിന് അടുത്തുള്ള വിന്‍സ്‌ഫോര്‍ഡില്‍ വച്ച് നടത്തപ്പെടുന്ന സംഗമം മോനിപ്പളളി തോട്ടപ്ലാക്കില്‍ ജിന്‍സ് കുടുബം അഥിധേയത്തം വഹിയ്ക്കുന്നതാണ്.  വരും ദിവസങ്ങളില്‍ മോനിപ്പള്ളി സംഗമം വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ എല്ലാ അംഗങ്ങളേയും ഈ വര്‍ഷം മോനിപ്പള്ളി സംഗമം യുകെ നടത്തുവാന്‍ ഉദ്ധേശിക്കുന്ന പരിപാടികള്‍ അംഗങ്ങളെ അറിയിക്കുന്നതാണ് എന്നും അറിയിച്ചുകൊള്ളുന്നു.

ലണ്ടന്‍: പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് സമ്മേളനം വിളിച്ചു ചേര്‍ക്കുന്നു. ജൂണ്‍ 4 ഞായറാഴ്ച 2 മണിക്ക് ലണ്ടനിലെ മലബാര്‍ ജംഗ്ഷന്‍ ഹോട്ടലിലാണ് പരിപാടി നടക്കുന്നത്. യോഗത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കുന്നതോടൊപ്പം കൗണ്‍സിലര്‍മാര്‍ സാമൂഹിക നേതാക്കന്മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരിക്കും. ഓഐസിസിയുടെ ഭാവികാല പ്രവര്‍ത്തനങ്ങള്‍, കൂടുതല്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘടനയെ ശക്തീകരിക്കുക, നാട്ടില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തു പകരുക തുടങ്ങി വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടും. പ്രസ്തുത സമ്മേളനത്തില്‍ മുഴുവന്‍ പ്രവര്‍ത്തകരും ഭാരവാഹികളും പങ്കെടുക്കണമെന്ന് ഓ ഐ സി സി യു കെ നാഷണല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റി കണ്‍വീനര്‍ ടി ഹരിദാസ് അഭ്യര്‍ത്ഥിച്ചു

വിലാസം
Malabar Junction Restaurant, 107 Great Russell St, Bloomsbury, London WC1B 3NA.

ആശയ വിനിമയം ഒരു ഡോക്ടര്‍ക്ക് അത്ര എളുപ്പമാണോ എന്ന മലയാളം യുകെയുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡോ. മഞ്ജുഷ. ഒരു ഡോക്ടര്‍ ബിരുദം നേടിയെടുക്കുക എന്നത് കഠിനമായ ഒരു തപസ്സിന്റേയും ഒരുപാട് വര്‍ഷത്തെ കഠിനാധ്വാനത്തിന്റെയും പരിണിത ഫലമാണ്. എന്നാല്‍ ഇതെല്ലാം തരണം ചെയ്ത ശേഷം ഒരു പാശ്ചാത്യ രാജ്യത്ത് ജോലി ചെയ്യുക എന്നത് പലരും എളുപ്പമെന്ന് കരുതുന്നതിന് വിപരീതമായി പല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നിറഞ്ഞതാണന്ന് എനിക്ക് മനസ്സിലായത് സ്വന്തം അനുഭവത്തിലൂടെയാണ്. എം.ബി.ബി.എസ് കഴിഞ്ഞ് യുകെയില്‍ വന്ന് ഒരു ഡോക്ടറാകാനുള്ള എന്റെ പ്രയത്‌നത്തിന്റെ ചുരുങ്ങിയ ഒരു വിവരണമാണിത്. ഈ യാത്രയിലെ നേട്ടങ്ങളും കോട്ടങ്ങളുമാണ് ഞാനിവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്.

ആശയ വിനിമയം..! അതത്ര എളുപ്പമല്ല എന്ന് ആദ്യമേ ഞാന്‍ പഠിച്ചു. ആശയ വിനിമയത്തിന്റെ കുറവ് വലിയ പ്രത്യാഘാതങ്ങളിലേക്ക് കാര്യങ്ങളെ വഴി തിരിച്ച് വിടുന്നു. രോഗിയോട് ചികിത്സാ ക്രമം ആജ്ഞാപിക്കുന്ന പഴഞ്ചന്‍ രീതിയില്‍ നിന്നും രോഗിയും ഡോക്ടറും തമ്മില്‍ സംസാരിച്ച് രണ്ടു പേര്‍ക്കും സമ്മതമായ ചികിത്സാരീതി സ്വീകരിക്കുമ്പോള്‍ അവിടെ ഭാഷയ്ക്ക് കൂടുതല്‍ സ്ഥാനമുണ്ട്. വേദന നിറഞ്ഞ ഒരു രോഗിയുടെ ഭാഷയും സംസാരരീതിയും മനസ്സിലാക്കുക അത്ര എളുപ്പമല്ല. പക്ഷേ, അത് വളരെ വിശദമായി മനസ്സിലാക്കിയാലേ ഈ സമ്പര്‍ക്കം ഫലപ്രദമാവുകയുള്ളൂ. രോഗിയോടുള്ള സമീപനവും പെരുമാറ്റ രീതികളും ഭാഷയേപ്പോലെ തന്നെ തുല്ല്യ പ്രാധാന്യം അര്‍ഹിക്കുന്നു. രോഗത്തേക്കുറിച്ചുള്ള ബോധവത്ക്കരണമാണ് പ്രധാനം. അതിലൂടെ അവരെ തീരുമാനങ്ങള്‍ എടുക്കാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്ന ഒരു ഡോക്ടറായി മാറുകയാണ് ഓരോ ഡോക്ടറും.

പരീക്ഷകള്‍ എന്ന കടമ്പ കടക്കുക. ഒരു വഴിക്കല്ലെങ്കില്‍ മറ്റൊരുവഴിയില്‍, യുകെയില്‍ എത്തുന്ന ഓരോരുത്തരും അഭിമുഖീകരിക്കുന്ന ഒരു വലിയ വിഷയമാണിത്. ഒരു ഡോക്ടറെ സംബന്ധിച്ചിടത്തോളം അത് സാധാരണക്കാരില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു. യുകെയിലെ പരീക്ഷകള്‍ ആശയ വിനിമയത്തിനും പ്രായോഗീക അറിവുകള്‍ക്കും പ്രദാനം ചെയ്യുന്നതാണ് എന്നതില്‍ യാതൊരു സംശയവുമില്ല. കൂടാതെ, ഒരു ശരാശരി യുകെ വിദ്യാര്‍ത്ഥിയെക്കാളും കൂടുതല്‍ പരിശ്രമം നമ്മള്‍ ചെയ്താലേ ഈ പരീക്ഷകളില്‍ വിജയം കൈവരിക്കാനാവൂ. കാരണം, അവരുടെ രക്തത്തിലുള്ളതും ജന്മസിദ്ധമായി കിട്ടിയിട്ടുള്ളതുമായ ഭാഷാ വൈദഗ്ധ്യം നമ്മള്‍ അശ്രാന്ത പരിശ്രമം കൊണ്ട് മാത്രമേ നേടാനാകൂ.

ഇനി ഞാന്‍ പറഞ്ഞു തുടങ്ങട്ടെ..! ഒരു സാധാരണക്കാരന്റെ ഭാഷ മാത്രമേ എനിക്കും ഇണ്ടായിരുന്നുള്ളൂ.. പക്ഷേ, രോഗികള്‍ വേദനകള്‍ ഭാഷയാക്കി മാറ്റിയപ്പോള്‍ അത് എനിക്ക് പെട്ടന്ന് മനസ്സിലായി. ഒരു ജനറല്‍ പ്രാക്ടീഷണറായി വേദന നിറഞ്ഞ രോഗികളുടെ ഭാഷ ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ എന്നിലെ ആത്മവിശ്വാസം വര്‍ദ്ധിച്ചു. ‘തൃപ്തി ‘ അത് ഒന്ന് വേറെ തന്നെയാണ്. ആത്മാര്‍ത്ഥതയും പൂര്‍ണ്ണ സമര്‍പ്പണവും. അതാണ് ഒരു ഡോക്ടര്‍. ഒരു ഡോക്ടറുടെ തൃപ്തിയും അതു തന്നെ.

കിടക്കയില്‍ നിന്നെണീറ്റ് പോകുന്ന ഒരു രോഗി ഡോക്ടറോട് പറയുന്ന നന്ദിയുടെ വാക്കുകള്‍, അതാണ് യഥാര്‍ത്ഥ ചികിത്സയും സന്തോഷവും. ഒരു ഡോക്ടര്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ ലോകത്തില്‍ ആരും ഇന്നേവരെ പ്രാര്‍ത്ഥിച്ചിട്ടുണ്ടാവില്ല. ദേശ ജാതി മത ഭേദമെന്യെ രോഗികള്‍ക്കുണ്ടാവുന്ന സംതൃപ്തിയും, പല വിധത്തില്‍ അവര്‍ രേഖപ്പെടുത്തുന്ന കൃതജ്ഞതയുമാണ് ഞാന്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍ സമൂഹം യുകെയില്‍ സേവനം അനുഷ്ഠിക്കാന്‍ തീരുമാനിച്ചത്.

ടോമിച്ചന്‍ കൊഴുവനാല്‍

വോക്കിങ് മലയാളി അസോസിയേഷന്റെ 2107 18 വര്‍ഷത്തേക്കുള്ള ഭാരവാഹികളായി ബിനോയി ചെറിയാനെ പ്രസിഡന്റ് ആയും സുജിത് നീലകണ്ഠനെ സെക്രട്ടറി ആയും , വൈസ് പ്രസിഡന്റ് ആയി ബിനു എം തോമസിനെയും , ട്രഷറര്‍ ആയി അനീഷ് ശശിധരന്‍ , ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ടെസ്സി ജോസിനെയും തിരഞ്ഞെടുത്തു . വിവിധ പ്രോഗ്രാമുകളുടെ ചുമതലകള്‍ കമ്മിറ്റി അംഗങ്ങള്‍ക്കായി വീതിച്ചു കൊടുക്കാനും കമ്മിറ്റി തീരുമാനിച്ചു . മെമ്പര്‍ഷിപ് വര്ഗീസ് ജോണ്‍ , സ്‌പോര്‍ട്‌സ് ബോബി ജോസഫ് , ആര്‍ട്‌സ് ആന്റണി എബ്രഹാം , ഡാന്‍സ് കോര്‍ഡിനേറ്റര്‍സ് പ്രജിത നായര്‍ , ലവ്‌ലി സണ്ണി , യൂത്ത് കോര്‍ഡിനേറ്റര്‍ ജോയല്‍ ജോസഫ് . വെബ്‌സൈറ്റ് സുഹാസ് ഹൈദ്രോസ് എന്നിവര്‍ക്കാണ് ചുമതലകള്‍ . കൂടാതെ 2017 വര്‍ഷത്തേക്കുള്ള വിവിധ പ്രോഗ്രാമുകളുടെ തീയതികളും കമ്മിറ്റി അനൗണ്‍സ് ചെയ്തിട്ടുണ്ട് .
July 1st Curry Night
July 8th Patry in the Park
Sept 16th Onam Celebrations
Oct 12th Diwali celebrations
Jan 6th, 2018 Christmas/New Year celebrations

സ്വന്തം ലേഖകന്‍

യുകെയിലെ മലയാളികള്‍ക്കിടയില്‍ അമിത പലിശയ്ക്ക് പണം കടം കൊടുത്തും ഗുണ്ടായിസം നടത്തിയും വിലസിയിരുന്ന സിജോ സെബാസ്റ്റ്യന് ജയില്‍ ശിക്ഷ. ബാസില്‍ഡനില്‍ താമസിക്കുന്ന കോട്ടയം അതിരമ്പുഴ സ്വദേശിയായ സിജോ സെബാസ്റ്റ്യന്‍ മണ്ണഞ്ചേരിലിനെ വെള്ളിയാഴ്ച ആണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ജയില്‍ ശിക്ഷയ്ക്ക് വിധിച്ചത്. ഇതനുസരിച്ച് പോലീസ് സിജോയെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരിക്കുകയാണ്. നാലു മാസം ആണ് ശിക്ഷാ കാലാവധി. സൌത്തെന്‍ഡ് ക്രൌണ്‍ കോര്‍ട്ടില്‍ ആണ് സിജോയുടെ കേസ് വിചാരണയ്ക്ക് എടുത്തത്.

2009 ജൂലൈ മുതല്‍ 2016 ഏപ്രില്‍ വരെയുള്ള കാലയളവില്‍ അനധികൃത പലിശ ഇടപാടിലൂടെ 325000 പൌണ്ടിലധികം സിജോ സെബാസ്റ്റ്യന്‍ സമ്പാദിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ബാസില്‍ഡന്‍ റാഫേല്‍സില്‍ ഉള്ള സിജോയുടെ വീട്ടിലും ലണ്ടന്‍ ഈസ്റ്റ്ഹാമിലെ ഓഫീസിലും പോലീസ് നടത്തിയ റെയ്ഡുകളില്‍ ആണ് അനധികൃത ഇടപാടുകളുടെ തെളിവുകള്‍ കണ്ടെടുത്തത്. ഇടപാടുകാരില്‍ നിന്നും 67% വരെ പലിശ ഈടാക്കിയിരുന്നതിന്റെ തെളിവുകള്‍ ഇയാളുടെ ഓഫീസ് കമ്പ്യൂട്ടറില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.

എട്ട് ബാങ്ക് അക്കൌണ്ടുകളിലായി 2.1 മില്യണ്‍ പൗണ്ട് ആണ് ഷിജോയുടെ അക്കൌണ്ടുകളില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇത്രയും വരുമാനത്തിന് ആധാരമായ ഉറവിടം പക്ഷെ സിജോയ്ക്ക് കാണിക്കുവാന്‍ കഴിഞ്ഞില്ല. സിജോയെ സപ്പോര്‍ട്ട് ചെയ്യുന്ന ചില മലയാളി നേതാക്കന്മാരുടെ ബിനാമി പണമാണ് ഇതെന്നാണ് നിഗമനം.

നൂറു പൗണ്ട് കടമായി വാങ്ങിയാല്‍ മാസം ഏഴ് പൗണ്ട് വരെ പലിശ ഈടാക്കി ആയിരുന്നു സിജോയുടെ പലിശ വ്യാപാരം കൊഴുത്തത്. ഇതിനായി ഇടപാടുകാരില്‍ നിന്നും യുകെയിലെയും നാട്ടിലെയും ബാങ്കുകളിലെ ബ്ലാങ്ക് ചെക്കുകള്‍ ഉള്‍പ്പെടെ ഇയാള്‍ ഈടായി കൈവശപ്പെടുത്തിയിരുന്നു.

യുകെയിലെ മലയാളികളുടെ ഒരുമയ്ക്കും ഉന്നമനത്തിനും ആയി രൂപീകരിക്കപ്പെട്ട യുക്മ എന്ന സംഘടനയില്‍ ഇയാള്‍ക്ക് ഉള്ള സ്വാധീനം ആണ് ഇടപാടുകാരെ ഭീഷണിപ്പെടുത്താന്‍ ഇയാള്‍ ഉപയോഗിച്ചിരുന്നത്. യുകെ മലയാളികളെ ഇത് പോലെയുള്ള അപകടങ്ങളില്‍ നിന്നും രക്ഷപ്പെടുവാന്‍ പിന്തുണ നല്‍കേണ്ട സംഘടന അതിന്‍റെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചത് സിജോ സെബാസ്റ്റ്യനെ സംരക്ഷിക്കാന്‍ ആയിരുന്നു. സിജോ സെബാസ്റ്റ്യന്‍ ഏറ്റവും അധികം സാമ്പത്തിക ഇടപാടുകള്‍ നടത്തിയത് ഇയാളുടെ സുഹൃത്ത് ഫ്രാന്‍സിസ് മാത്യു കവളക്കാട്ടില്‍ യുക്മ പ്രസിഡണ്ട് ആയിരുന്നപ്പോള്‍ ആണ്. ഇയാളെ രക്ഷിക്കാനായി യുക്മ പ്രസിഡണ്ട് എന്ന പദവി ദുരുപയോഗം ചെയ്ത് കോടതിയില്‍ കത്ത് നല്‍കുന്നിടം വരെയെത്തി നില്‍ക്കുന്നു ഇവര്‍ തമ്മിലുള്ള ബന്ധം. ഫ്രാന്‍സിസ് മാത്യുവിന്‍റെ പിന്‍ബലത്തില്‍ യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ ഭാരവാഹി ആയിരുന്നു കൊണ്ടാണ് സിജോ തന്‍റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചത്.

സിജോയില്‍ നിന്നും പലിശയ്ക്ക് പണം വാങ്ങി കടക്കെണിയില്‍ പെട്ട നിരവധി ആളുകള്‍ ഉണ്ടെങ്കിലും യുക്മ നേതാക്കന്മാരുടെ സ്വാധീനം മൂലം ഇവരില്‍ ആരും തന്നെ കോടതിയില്‍ സാക്ഷി പറയാന്‍ എത്തിയില്ല എന്നത് തന്നെ ഇത്തരം സാമൂഹിക വിപത്തുകളുടെ കാര്യത്തില്‍ ഇപ്പോഴുള്ള യുക്മ നേതൃത്വം എടുക്കുന്ന നിലപാടുകള്‍ ആണ് തെളിയിക്കുന്നത്. ഇക്കഴിഞ്ഞ യുക്മ ഇലക്ഷനില്‍ സിജോയെ പോലുള്ളവരുടെ പണക്കൊഴുപ്പ് ആണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്ന് അന്ന് മലയാളം യുകെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന പേരില്‍ ഭരണഘടനയില്‍ വരെ കൃത്രിമം നടത്തി അധികാരത്തില്‍ എത്തിയ ഇപ്പോഴത്തെ നേതൃത്വം കഴിഞ്ഞ ഏഴ് വര്‍ഷക്കാലം യുക്മ നാഷണല്‍ കമ്മറ്റിയില്‍ വിവിധ ഭാരവാഹിത്വങ്ങള്‍ വഹിച്ച ഫ്രാന്‍സിസ് മാത്യുവിനെ വീണ്ടും യുക്മയുടെ ചാരിറ്റിയുടെ ചെയര്‍മാനായി അവരോധിച്ചത് ഈ ഇലക്ഷനില്‍ ലഭിച്ച വഴിവിട്ട സഹായങ്ങളുടെ പേരില്‍ ആണ്. ഇതു യുക്മയില്‍ പൊട്ടിത്തെറി ഉണ്ടാക്കിയെങ്കിലും പുറത്തറിയിക്കാതെ ഒതുക്കി തീര്‍ക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഈസ്റ്റ് ആംഗ്ലിയ റീജിയന്‍റെ പ്രവര്‍ത്തനോദ്ഘാടനം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഫ്രാന്‍സിസ് മാത്യു പങ്കെടുത്തിരുന്നില്ല.

എന്തായാലും പലിശ ബിസിനസ്സുകാരന്‍ ജയിലില്‍ എത്തിയത് സംരക്ഷകരുടെ മുഖം പൊതുസമൂഹത്തില്‍ വികൃതമാക്കിയിരിക്കുകയാണ്. മുന്‍കാല നേതാക്കന്മാര്‍ അവരുടെ ഒരുപാട് സമയവും അദ്ധ്വാനവും ചെലവഴിച്ച് കെട്ടിപ്പടുത്ത യുക്മയെന്ന പ്രസ്ഥാനം ഇത്തരം ആളുകളുടെ കയ്യില്‍ അകപ്പെട്ടല്ലോ എന്ന ഗതികേടില്‍ തലയില്‍ കൈ വച്ചിരിക്കുകയാണ് യുകെ മലയാളി സമൂഹം.

വ്യത്യസ്തമായ പ്രവര്‍ത്തനരീതികൊണ്ടും സംഘടനാപാടവം കൊണ്ടും കഴിഞ്ഞ പതിമൂന്നു വര്‍ഷമായി യുകെയിലെ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന അസോസിയേഷനുകളില്‍ ഒന്നായ സ്റ്റാഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (സ്റ്റോക്ക് ഓണ്‍ ട്രെന്റ്) നവനേതൃത്വം. പ്രസിഡന്റായി വിനു ഹോര്‍മിസ്, സെക്രട്ടറിയായി ജോബി ജോസ്, ട്രെഷററായി വിന്‍സെന്റ് കുര്യാക്കോസ്, വൈസ് പ്രസിഡന്റ് ആയി സിജി സോണി, ജോയിന്റ് സെക്രട്ടറി ആയി ടോമി ജോസഫ്, പി.ആര്‍.ഓ. ആയി എബിന്‍ ബേബി എന്നിവര്‍ ചുമതലയേറ്റു.

സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ് ആയി ജിജോമോന്‍ ജോര്‍ജ്, ഷിബു ജോസഫ്, ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍സ് ആയി ബിജു തോമസ്, റിജോ ജോണ്‍, ജിജി ജസ്റ്റിന്‍ എന്നിവരേയും തിരഞ്ഞെടുത്തു. കഴിഞ്ഞ കാലഘട്ടങ്ങളിലെ അസോസിയേഷന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റുകൂട്ടുവാന്‍ പുതിയ നേതൃത്വത്തിനു കഴിയും എന്ന സംഘടനയുടെ വിശ്വാസത്തെ തുടര്‍ന്നാണ് ഇവരെ കമ്മിറ്റി ഐകകണ്‌ഠ്യേന തിരഞ്ഞടുത്തത്.

ടോമി ജോര്‍ജ്ജ് 

സ്വാന്‍സി: സ്വാന്‍സി മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍, വിഷു ആഘോഷവും, അസോസിയേഷന്റെ നേതൃത്വത്തില്‍ നടത്തുന്ന വാര്‍ഷിക ട്രിപ്പും പെംബ്രോക്ക് ഷയറിലുള്ള സ്റ്റാക്‌പോള്‍ ആക്റ്റിവിറ്റി സെന്ററില്‍ വച്ച് ഏപ്രില്‍ 21 മുതല്‍ 23 വരെയുള്ള തീയതികളില്‍ പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഏപ്രില്‍ 21ന് വൈകുന്നേരം ആറുമണിയോടെ സ്റ്റാക്ക്‌പോള്‍ കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിച്ച സമ്മേളനത്തിന് സ്വാന്‍സി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു മാത്യു അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ലിസ്സി റെജി സ്വാഗതം ആശംസിക്കുകയും ചെയ്തു. തുടര്‍ന്നു കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി സംഘടിപ്പിച്ച നിരവധി കലാപരിപാടികള്‍ രാവേറെ നീണ്ട് നിന്നു.

സ്വാന്‍സി മലയാളി അസോസിയേഷന്റെ കുരുന്നുകള്‍ അവതരിപ്പിച്ച ഡാന്‍സുകളും പാട്ടുകളും വൈവിധ്യമാര്‍ന്ന നിരവധി സ്‌കിറ്റുകളും ഏറെ രസകരമായിരുന്നു. ആട്ടവും പാട്ടുമായി കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവരും കൂടിയതോടെ ആഘോഷപരിപാടികള്‍ അതിഗംഭീരമായി. മുതിര്‍ന്നവര്‍ക്കായി നടത്തിയ കപ്പിള്‍ ഡാന്‍സ്, പുരുഷന്മാര്‍ക്കായി നടത്തിയ സാരിയുടുക്കല്‍ മത്സരങ്ങള്‍ അതീവ രസകരമായിരുന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരമായ കഴിവുകള്‍ കണ്ടെത്തി എല്ലാവരെയും ഒത്തൊരുമിപ്പിച്ചു കലാപരിപാടികള്‍ ഭംഗിയായി നടത്തുനതിന് അസോസിയേഷന്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറി പ്രീമ ജോണ്‍ നേതൃത്വം നല്‍കി.

മനോജ് ലിസി ദമ്പതികളുടെ മകളായ സാനിയമോളുടെ പത്താമത് ജന്മദിനം ചടങ്ങില്‍ വച്ച് ആഘോഷിക്കുകയും അന്‍പതാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന ബിനു മഞ്ജു ദമ്പതികളുടെ മാതാപിതാക്കളെ ചടങ്ങില്‍ വച്ച് ആദരിക്കുകയും ചെയ്തു.

ഏപ്രില്‍ 22ന് ശനിയാഴ്ച രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം വെയില്‍സിലെ പ്രധാനപ്പെട്ട ബീച്ചുകളില്‍ ഒന്നായ Barafundle Bayയിലേക്ക് പോകുകയും അവിടെ വച്ചു കുട്ടികളുടെയും മുതിര്‍ന്നവരുടെയുമായി നിരവധി നാടന്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം കൂടുതല്‍ കലാമത്സരങ്ങളൂം വൈവിദ്ധ്യമാര്‍ന്ന നിരവധി വിഭവങ്ങള്‍ കൊണ്ട് സമൃദ്ധമായ ഭക്ഷണവും ഉണ്ടായിരുന്നു.

അസ്സോസിയേഷനു വേണ്ടി രുചിയേറിയ വിഭവങ്ങളുമായി കേറ്ററിങ് നടത്തിയ പോപ്പച്ചന്‍ പ്രത്യേകം അഭിനന്ദനം ഏറ്റുവാങ്ങി. തിളക്കമാര്‍ന്ന പരിപാടികളും നല്ല കാലാവസ്ഥയും കൂടിയായപ്പോള്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു പ്രോഗ്രാം അവിസ്മരണീയമായ അനുഭവമായിമാറി. തുടര്‍ന്ന് പരിപാടികളില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ജിജി എം ജോര്‍ജ് നന്ദി പ്രകാശിപ്പിച്ചു.

ഈസ്റ്റര്‍ – വിഷു പ്രോഗ്രാമിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 

Copyright © . All rights reserved