സാബു ചുണ്ടക്കാട്ടില്‍
മാതൃത്വത്തിനു ആദരവ് ഒരുക്കി മാഞ്ചസ്റ്ററില്‍ നടന്ന കാത്തലിക് അസോസിയേഷന്റെ മദേഴ്സ് ഡേ ആഘോഷങ്ങള്‍ പ്രൗഢഗംഭീരമായി. ബാഗുളി സെന്റ് മാര്‍ട്ടിന്‍സ് ഹാളില്‍ നടന്ന ആഘോഷപരിപാടികളില്‍ സിറോ- മലബാര്‍ ചാപ്ലിന്‍ റെവ.ഡോ.ലോനപ്പന്‍ അരങ്ങാശേരി മുഖ്യ അതിഥി ആയി പങ്കെടുത്തു സന്ദേശം നല്‍കി. അസോസിയേഷന്‍ പ്രസിഡന്റ് ജെയ്സണ്‍ ജോബ് അധ്യക്ഷത വഹിച്ചു.
കുട്ടികള്‍ തങ്ങളുടെ അമ്മമാര്‍ക്ക് പൂക്കള്‍ നല്‍കി സ്വീകരിച്ചു തങ്ങളുടെ ആദരവ് പ്രകടമാക്കി. തുടര്‍ന്ന് അമ്മമാരെ രണ്ടു ഗ്രൂപ്പുകളായി തിരിച്ചു ക്വിസ് മത്സരം നടന്നു. സ്‌നേഹവിരുന്നോടെയാണ് പരിപാടികള്‍ സമാപിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കും വിജയത്തിനായി സഹകായിച്ചവര്‍ക്കും സെക്രട്ടറി ജിനോ ജോസഫ് നന്ദി രേഖപ്പെടുത്തി.
ലണ്ടന്‍: ഏഴ് വയസ് വരെ പ്രായമുള്ളവരെ എസ്എറ്റി പരീക്ഷയില്‍നിന്ന് ഒഴിവാക്കിയേക്കും. സ്‌കൂളുകളുടെ നിലവാരം പരിശോധിക്കുന്നതിനായി നടത്തുന്ന ഈ പരീക്ഷയില്‍ ഇംഗ്ലീഷ്, കണക്ക്, സ്‌പെല്ലിംഗ്, ഗ്രാമര്‍ എന്നിവയിലുള്ള കുട്ടികളുടെ അറിവാണ് പരിശോധിക്കുന്നത്. ഇതിനു പകരം പുതിയ രീതികള്‍ ആവിഷ്‌കരിക്കാനാണ് പദ്ധതിയെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എഡ്യുക്കേഷന്‍ അറിയിച്ചു. തങ്ങളെ വിലയിരുത്തുകയാണെന്ന് കുട്ടികള്‍ അറിയാത്ത വിധത്തിലായിരിക്കും ഇത് നടപ്പിലാക്കുകടെന്നും മന്ത്രാലയം വ്യക്തമാക്കി. വര്‍ഷങ്ങളായി അധ്യാപകരും രക്ഷാകര്‍ത്താക്കളും വിദ്യാഭ്യാസ വിദഗ്ദ്ധരും നിരന്തരം ആവശ്യപ്പെട്ടതിനു ശേഷമാണ് ഈ പരീക്ഷ ഒഴിവാക്കാന്‍ തീരുമാനിച്ചത്.
പ്രൈമറി സ്‌കൂള്‍ സമ്പ്രദായം സര്‍ക്കാര്‍ പൊളിച്ചെഴുതുകയാണെന്നും അക്ഷരങ്ങളെയും അക്കങ്ങളെയും അടുത്തറിയുന്നതിലൂടെ ഭാവി ജീവിതത്തില്‍ ഉപകരിക്കാനാവശ്യമായ അടിസ്ഥാന ജ്ഞാനം നല്‍കാനാണ് ഇതിലൂടടെ ശ്രമിക്കുന്നതെന്നും എഡ്യുക്കേഷന്‍ സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിംഗ് പറഞ്ഞു. പുതിയ സമ്പ്രദായത്തിന്റെ ഫലങ്ങള്‍ 11-ാമത്തെ വയസില്‍ കുട്ടികള്‍ പ്രൈമറി സ്‌കൂള്‍ വിടുമ്പോള്‍ അവര്‍ നേടിയ അറിവിനെ വിലയിരുത്താനായിരിക്കും ഉപയോഗിക്കുക. പുതിയ വിലയിരുത്തല്‍ സമ്പ്രദായം അധ്യാപകരെ സ്വതന്ത്രരാക്കുകയും അതേസമയം കുട്ടികളെ പഠിക്കാന്‍ സഹായിക്കുകയും ചെയ്യുന്ന വിധത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.
പ്രൈമറി സ്‌കൂളില്‍ രണ്ടാമത്തെ വര്‍ഷം പഠിക്കുന്ന കുട്ടികളില്‍ നടത്തിയിരുന്ന എസ്എറ്റി പരീക്ഷ അവര്‍ക്ക് അനാവശ്യ സമ്മര്‍ദ്ദമാണ് നല്‍കുന്നതെന്ന വിമര്‍ശനമാണ് ഇക്കാലമത്രയും ഉയര്‍ന്നിരുന്നത്. പരീക്ഷ ഇല്ലാതാക്കാനുള്ള തീരുമാനത്തെ എല്ലാവരും സ്വാഗതം ചെയ്യുമെന്നാണ് വിലയിരുത്തുന്നത്. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ദി ലെറ്റ് കിഡ്‌സ് ബീ കിഡ്‌സ് ക്യാംപെയിന്‍ അറിയിച്ചു. ഇത് ഇല്ലാതാകുന്നതോടെ കൊച്ചു കുട്ടികളില്‍ നടത്തിയിരുന്ന വിവാദ പരീക്ഷയാണ് ഒഴിവാകുന്നത്.
കുട്ടികളുടെ പ്രകടനത്തെക്കുറിച്ച് അറിയാന്‍ രക്ഷിതാക്കള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ അതിനായി കുട്ടികള്‍ അമിത സമ്മര്‍ദ്ദത്തില്‍ ആകുന്നതിനെ അവര്‍ അംഗീകരിക്കില്ല. ഈ വിഷയത്തില്‍ അധ്യാപകരും രക്ഷിതാക്കളും സ്‌കൂള്‍ മേധാവികളും വിദ്യാഭ്യാസ വിദഗദ്ധരും ഒരേ സ്വരത്തിലാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്. കുട്ടികള്‍ക്ക് സമ്മര്‍ദ്ദമേറുന്നതായി രക്ഷിതാക്കള്‍ പരാതിപ്പെടുകയും ചില കുട്ടികളെ അവര്‍ സ്‌കൂളില്‍ നിന്ന് മാറ്റുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനത്തില്‍ എയര്‍ ഹോസ്റ്റസിനെ ശല്യം ചെയ്ത ഇന്ത്യന്‍ വംശജരായ ബ്രിട്ടീഷ് പൗരന്‍മാര്‍ പിടിയില്‍. ജസ്പാല്‍ സിങ്, ചരണ്‍ദീപ് ഖൈറ എന്നിവരാണ് അറസ്റ്റിലായത്. ലണ്ടനില്‍ നിന്നും ഡല്‍ഹിയിലേക്കുളള വിമാനത്തില്‍ ഇവര്‍ എയര്‍ ഹോസ്റ്റസിനെ ശല്യം ചെയ്തുവെന്നാണ് പരാതി. എയര്‍ ഹോസ്റ്റസ് നല്‍കിയ പരാതിയിലാണ് ഇവര്‍ പിടിയിലായത്.
ജയ്പൂരില്‍ ഒരു വിവാഹത്തിനായാണ് ഇവര്‍ എത്തിയതെന്നാണ് വിവരം. മദ്യലഹരിയിലായിരുന്നു ഇവരെന്നും പോലീസ് വെളിപ്പെടുത്തി. യാത്രക്കിടയില്‍ ഭക്ഷണം ആവശ്യപ്പെട്ട ഇവര്‍ ഭക്ഷണം വൈകിയെന്നാരോപിച്ച് എയര്‍ ഹോസ്റ്റസിനോട് മോശമായി സംസാരിക്കുകയായിരുന്നു. തുടര്‍ച്ചയായി മോശം പെരുമാറ്റം ഉണ്ടായതിനെ തുടര്‍ന്നാണ് എയര്‍ ഹോസ്റ്റസ് പരാതി നല്‍കിയത്.
ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ജീവനക്കാര്‍ സുരക്ഷാ വിഭാഗത്തില്‍ വിവരമറിയിക്കുകയും പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
സംഭവത്തെ അപലപിച്ച എയര്‍ഇന്ത്യ യാത്രക്കാര്‍ മാന്യമായി പെരുമാറണമെന്ന് ആവശ്യപ്പെട്ടു. മികച്ച സേവനം ഉറപ്പുവരുത്താന്‍ യാത്രക്കാരുടെ സഹകരണം ആവശ്യമാണെന്നും പ്രസ്താവനയില്‍ എയര്‍ ഇന്ത്യ വ്യക്തമാക്കി.
ലണ്ടന്‍: ബ്രെക്‌സിറ്റ് രാജ്യത്ത് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും എണ്ണം കുറയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് പ്രത്യേക പദവി നല്‍കണമെന്ന ആവശ്യവുമായി എംപിമാര്‍ രംഗത്ത്. ഈ പദവി ലഭ്യമാക്കുന്നതിലൂടെ യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്‍മാരായ ജീവനക്കാര്‍ക്ക് ആശങ്കകളില്ലാതെ ബ്രിട്ടനില്‍ ജോലി ചെയ്യാനാകും. നിലവിലുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് മാത്രം ഈ പദവി നല്‍കിയാല്‍ പോരയെന്നും യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജോലി നല്‍കുന്നത് തുടരണമെന്നും എംപിമാര്‍ ആവശ്യപ്പെടുന്നു. കണ്‍സര്‍വേറ്റീവ്, ലേബര്‍, ലിബറല്‍ ഡെമേക്രാറ്റ് എംപിമാര്‍ സംയുക്തമായാണ് ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തിയത്.
എന്‍എച്ച്എസ് സൈക്യാട്രിസ്റ്റ് കൂടിയായ ടോറി ഹെല്‍ത്ത് മിനിസ്റ്റര്‍ ഡോ. ഡാന്‍ പൗള്‍ട്ടറാണ് ഈ ആവശ്യം ഉന്നയിച്ച് ആദ്യം രംഗത്തെത്തിയത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ഈ സൗകര്യങ്ങള്‍ നല്‍കിയില്ലെങ്കില്‍ ആരോഗ്യ സേവന മേഖലയുടെ പ്രവര്‍ത്തനത്തെ അത് രൂക്ഷമായി ബാധിക്കുമെന്ന് അദ്ദേഹം ഒബ്‌സര്‍വറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ പ്രദേശങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രൊഫഷണലുകളോട് ഏറെ കടപ്പെട്ട് നില്‍ക്കുകയാണ് എന്‍എച്ച്എസ്. അവരില്ലാതെ നമ്മുടെ ആരോഗ്യ സേവന മേഖലയ്ക്ക് നിലനില്‍പ്പില്ലെന്നും അദ്ദേഹം പറയുന്നു.
യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് യുകെയില്‍ തുടരാനുള്ള അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അതോടൊപ്പം വരും ദിവസങ്ങളില്‍ രോഗികളെ പരിചരിക്കേണ്ടതും അത്യാവശ്യമാണ്. ഭാവിയില്‍ യൂറോപ്യന്‍ പൗരന്‍മാര്‍ക്ക് എന്‍എച്ച്എസുമായി ഫലപ്രദമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനായുള്ള വിസ നിയമങ്ങള്‍ ആവിഷ്‌കരിക്കണമെന്നും പൗള്‍ട്ടര്‍ ആവശ്യപ്പെട്ടു. യൂറോപ്പില്‍ നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ബ്രെക്‌സിറ്റില്‍ ആശങ്കകള്‍ ഉണ്ടെന്നും തന്റെ സഹപ്രവര്‍ത്തരായ ചിലര്‍ പോലും തിരികെ പോകാന്‍ തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബ്രെക്‌സിറ്റ് ആശങ്കകള്‍ മൂലം എന്‍എച്ച്എസില്‍ നിന്ന് രാജിവെക്കുന്ന യൂറോപ്യന്‍ ജീവനക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനയുണ്ടായതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ 17,197 പേരാണ് കഴിഞ്ഞ വര്‍ഷം മാത്രം എന്‍എച്ച്എസിലെ ജോലി ഉപേക്ഷിച്ചത്. നിലവില്‍ ജീവനക്കാരുടെ ക്ഷാമം മൂലം പ്രതിസന്ധി നേരിടുന്ന എന്‍എച്ച്എസിന് ബ്രെക്‌സിറ്റ് കനത്ത പ്രഹരമായിരിക്കും നല്‍കുക.
ടോം ജോസ് തടിയംപാട്
ലിവര്‍പൂളിലെ ആദ്യമലയാളി അസോസിയേഷനായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ) യുടെ ഈ വര്‍ഷത്തെ ഓണം പൂര്‍വാധികം ഭംഗിയായി ആഘോഷിക്കാന്‍ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കൂടിയ കമ്മറ്റി തീരുമാനിച്ചു. സെപ്റ്റംബര്‍ മാസം 23-ാം തിയതി ലിവര്‍പൂളിലെ പ്രൗഢഗംഭീരമായ നോസിലി ലെഷര്‍ പാര്‍ക്ക് ഹാളിലാണ് പരിപാടികള്‍ അരങ്ങേറുന്നത്. പരിപാടിയില്‍ വച്ച് നേഴ്‌സിങ്ങ് മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ സൃഷ്ട്ടിച്ച ബാന്‍ഡ് 8, ബാന്‍ഡ് 7, എന്നി തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ലിവര്‍പൂള്‍ മേഖലയിലെ മലയാളികളെ ആദരിക്കാനും യോഗം തീരുമാനിച്ചു. കലാകായിക പരിപാടികള്‍ക്കായി രണ്ടു കമ്മറ്റികള്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു എന്നു ലിമയുടെ പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലനും സെക്രെട്ടറി സെബാസ്റ്റ്യന്‍ ജോസഫും അറിയിച്ചിട്ടുണ്ട്
ഈ വര്‍ഷത്തെ ഓണം ലിമയോടൊപ്പം ആഘോഷിക്കാന്‍ എല്ലാ ലിവര്‍പൂള്‍ മലയാളികളെയും സ്വാഗതം ചെയ്യുന്നുവെന്നു പ്രസിഡണ്ട് ഹരികുമാര്‍ ഗോപാലന്‍ പറഞ്ഞു.
ടോം ജോസ് തടിയംപാട്
ദരിദ്രരോടു ദയ കാണിക്കുന്നവര്‍ ഭാഗ്യവാന്‍. കഷട്തയുടെ നാളുകളില്‍ അവനെ കര്‍ത്താവ് രക്ഷിക്കും. കര്‍ത്താവ് അവനെ പരിപാലിക്കുകയും അവനെ സംരക്ഷിക്കുകയും ചെയ്യും സങ്കീര്‍ത്തനം 41. ഇടുക്കി ചാരിറ്റി ഗ്രൂപ്പ് മലയാറ്റൂരിലെ, ഷാനുമോന്‍ ശശിധരനും തോപ്രാംകുടിയിലെ വര്‍ക്കി ജോസഫിനും വേണ്ടി നടത്തിക്കൊണ്ടിരിക്കുന്ന ചാരിറ്റിക്ക് ഇതുവരെ 1581 പൗണ്ട് ലഭിച്ചു. ഈ ഈസ്റ്റര്‍ നാളില്‍ ഈ രണ്ടു കുടുബത്തിനും ഒരു ലക്ഷം രൂപയെങ്കിലും വീതം കൊടുത്തു സഹായിക്കാന്‍ നിങ്ങള്‍ കയ്യയച്ച് സഹായിക്കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു. ചാരിറ്റി കളക്ഷന്‍ ഈസ്റ്റര്‍ വരെ തുടരാനാണ് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നതെന്ന് കണ്‍വീനര്‍ സബു ഫിലിപ്പ് കരിമ്പില്‍ അറിയിച്ചു. ഇതുവരെ ഞങ്ങള്‍ക്ക് ലഭിച്ച പണത്തിന്റെ ബാങ്ക് സമ്മറി സ്റ്റേറ്റ്മെന്റ് താഴെ പ്രസിദ്ധീകരിക്കുന്നു.
വലിയ നോയമ്പിനു ശേഷം പെസഹ ആഘോഷിക്കാന്‍ തയ്യാറെടുക്കുന്ന യുകെ മലയാളികളോട് നിങ്ങളുടെ ഒരു നേരത്തെ ഭക്ഷണത്തിന്റെ പണം ഈ കുടുംബങ്ങള്‍ക്ക് വേണ്ടി നല്‍കണമെന്ന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അപേക്ഷിക്കുന്നു. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട വര്‍ക്കിയെ കോലഞ്ചേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദേഹത്തിന്റെ അരോഗ്യം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. ശരീരം തളര്‍ന്ന അദ്ദേഹത്തിന്റെ ജീവിതം ഒരു ബെഡില്‍ തളക്കപ്പെട്ടു. ചികിത്സിക്കാന്‍ വേണ്ടി വലിയ ഒരു തുക നാട്ടുകാരുടെ സഹായത്തോടെ ചിലവാക്കി കഴിഞ്ഞു. ഇനി ചികിത്സ മുന്‍പോട്ടു കൊണ്ടുപോകാനും ദൈനംദിന ചിലവിനും ഈ കുടുംബം നാട്ടോട്ടമോടുകയാണ്. മൂന്നുകുട്ടികളും ഭാര്യയും കൂടാതെ അപ്പനും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയം പ്ലസ് ടു കഴിഞ്ഞു പഠനം നിര്‍ത്തേണ്ടിവന്ന മൂത്ത പെണ്‍കുട്ടി ജോലിക്കു പോയി കിട്ടുന്ന ചെറിയ വരുമാനം മാത്രമാണ്.
മലയാറ്റൂര്‍, കാടപ്പാറ സ്വദേശി അവൂക്കാരന്‍ വീട്ടില്‍ ഷാനുമോന്‍ ശശിധരന്‍ ഒരു പ്രൈവറ്റ് ബസില്‍ കണ്ടക്റ്ററായി ജോലി നോക്കി അമ്മയും കെട്ടിച്ചു വിട്ട പെങ്ങളും മൂന്നുകുട്ടികളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്ന സമയത്താണ് കിഡ്നി രോഗം പിടിപെട്ടത്. കഴിഞ്ഞ ഒരു വര്‍ഷക്കാലമായി ചികിത്സ നടത്തിവരുന്നു. കിഡ്നി മാറ്റി വയ്ക്കുന്നതിനും ചികിത്സ മുന്‍പോട്ടു കൊണ്ടുപോകുന്നതിനും കുറഞ്ഞത് എട്ടു ലക്ഷം രൂപയെങ്കിലും വേണമേന്നാണ് അറിയാന്‍ കഴിഞ്ഞത്. അന്നന്നത്തെ ജീവിതം മുന്‍പോട്ടു കൊണ്ടുപോകാന്‍ വിഷമിക്കുന്ന ഈ കുടുംബം നിങ്ങളുടെ സഹായം തേടുന്നു.
ഞങ്ങള്‍ ഇന്നലെകളില്‍ നടത്തിയ സുതാര്യവും സത്യസന്ധമായ പ്രവര്‍ത്തനത്തിനു നിങ്ങള്‍ നല്‍കിയ സഹായത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. നിങ്ങള്‍ തരുന്ന അണ പൈസ അതര്‍ഹിക്കുന്നവരുടെ കൈകളില്‍ തന്നെ എത്തിച്ചേരുമെന്ന് ഞങ്ങള്‍ ഉറപ്പു തരുന്നു.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ് 07803276626.
ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തില്‍ വന്‍ സുരക്ഷാ വീഴ്ച. മൂന്ന് വിമാനങ്ങള്‍ക്ക് ഡ്രോണുകള്‍ ഭീഷണിയായെന്നാണ് എയര്‍ സേഫ്റ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. വിമാനത്താവളത്തില്‍ ഇറങ്ങുകയായിരുന്ന വിമാനത്തിന്റെ 20 മീറ്റര്‍ അടുത്തു പോലും ഡ്രോണ്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തലനാരിഴക്ക് രക്ഷപ്പെടുന്ന അപകടങ്ങളെ വിശേഷിപ്പിക്കുന്ന കാറ്റഗറി എയില്‍ പെടുത്തിയാണ് ഈ സംഭവങ്ങളെ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സമീപകാല അനുഭവങ്ങളില്‍ ഡ്രോണുകള്‍ വിമാനങ്ങള്‍ക്കരികില്‍ എത്തുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.
2016 ഒക്ടോബറില്‍ ഹീത്രൂവില്‍ ഇറങ്ങാനെത്തിയ വിമാനത്തിന്റെ 20 മീറ്റര്‍ അടുത്ത് ഡ്രോണ്‍ എത്തിയതായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിന്റെ ചിറകിന് തൊട്ടടുത്ത് ഇത് എത്തിയെന്നും പൈലറ്റിന് ഒന്നും ചെയ്യാന്‍ കഴിയാത്ത് ദൂരത്തിലാണ് ഇത് എത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാര്‍ക്കറ്റില്‍ ലഭിക്കുന്ന വിധത്തിലുള്ള ഡ്രോണ്‍ ആയിരുന്നില്ല ഇതെന്നും ആരെങ്കിലും സ്വയം നിര്‍മിച്ചതാകാനാണ് വഴിയെന്നും സംഭവത്തേക്കുറിച്ച് അന്വേഷിച്ച വിദഗ്ദ്ധര്‍ പറയുന്നു.
ഹീത്രൂവില്‍ നിന്ന് പറന്നുയരുകയായിരുന്ന വിമാനത്തിനു മുകളിലാണ് മറ്റൊരു പൈലറ്റ് ഡ്രോണ്‍ പറക്കുന്നത് കണ്ടത്. ചുവന്ന നിറത്തിലുള്ള ഇത് ഏകദേശം 1000 മീറ്റര്‍ മുകളില്‍ വിമാനത്തിന്റെ വലതു ചിറകിന് 50 മീറ്റര്‍ മാത്രം അടുത്തായാണ് പ്രത്യക്ഷപ്പെട്ടത്. ഒരു കൂട്ടിയിടി വന്‍ ദുരന്തത്തിലേക്ക് നയിക്കാമായിരുന്ന സംഭവമാണ് ഒഴിവായതെന്ന് അന്വേഷകര്‍ പറയുന്നു. എ 320 വിമാനങ്ങളാണ് ഈ രണ്ട് സംഭവങ്ങളിലും ഡ്രോണുകള്‍ക്ക് നേര്‍ക്കു നേര്‍ വന്നത്. ഇവ രണ്ടുമാണ് കാറ്റഗറി എയില്‍ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തത്.
മൂന്നാമത്തെ സംഭവം കുറച്ചുകൂടി അതിശയിപ്പിക്കുന്നതായിരുന്നു. കാറ്റഗറി ബിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത് പൈലറ്റുമാര്‍ക്ക് ഇപ്പോഴും അദ്ഭുതമാണ്. 10,000 അടി ഉയരത്തില്‍ ഒരു ഡ്രോണ്‍ പറക്കുക എന്നത് വിശ്വസിക്കാനാവുന്നില്ലെന്നാണ് പൈലറ്റ് പറയുന്നത്. വിമാനത്താവളങ്ങളിലും അരികിലും ഡ്രോണുകള്‍ക്ക് അനുമതിയോടെ പറക്കാനാവുന്നത് 120 അടി ഉയരത്തില്‍ മാത്രമാണ്. അതിലും ഉയരത്തിലാണ് വലിപ്പമേറിയ ഒരു ഡ്രോണ്‍ വിമാനത്തിന് 60 മീറ്റര്‍ അരികില്‍ എത്തിയത്. അപകട സാധ്യത വിരളമാണെങ്കിലും ഇത്രയും അടുത്ത് ഡ്രോണുകള്‍ എത്തുന്നത് അത്ര ആശ്വാസകരമല്ലെന്നാണ് വ്യോമയാന വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
ഇന്തോനേഷ്യയിലെ സുലാവെസി ദ്വീപിലാണു ഞെട്ടിക്കുന്ന സംഭവംനടന്നത്. ഞായറാഴ്ച മുതൽ ഇവിടെ നിന്നും കാണാതായ അക്ബര്‍ സാലുബിറോ എന്ന 25 കാരനെയാണ് ഭീമൻ പെരുമ്പാമ്പിന്റെ വയറിനുള്ളിൽ നിന്നും പുറത്തെടുത്തത്. കർഷകനായ അക്ബർ സാധാരണ രാവിലെ കൃഷിത്തോട്ടത്തിലേക്കു പോയി വൈകുന്നേരം വീട്ടിലേക്കു മടങ്ങുകയാണു പതിവ്. രാത്രി വൈകിയും തിരിച്ചെത്തയില്ല. സംഭവം നടന്നതിന്‍റെ പിറ്റേന്നു തിങ്കളാഴ്ച രാത്രി ആയിട്ടും അക്ബറിനെ കാണാതെ വന്നതോടെയാണ് പ്രദേശവാസികൾ പൊലീസിൽ വിവരമറിയിച്ചത്.
ആവേശമുയർത്തി കൊണ്ട് മോഹൻലാൽ ചിത്രം 1971 ബിയോണ്ട് ബോർഡേഴ്‌സിന്റെ ട്രെയിലറെത്തി. ആരാധകരെ പൂർണമായും തൃപ്‌തിപ്പെടുത്തുന്ന ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. യുദ്ധ രംഗങ്ങളും പോർവിളികളും ദേശീയതയും എല്ലാം കോർത്തിണക്കിയ ട്രെയിലറാണ് ഇറങ്ങിയിരിക്കുന്നത്. മേജർ രവിയാണ് ഈ മോഹൻലാൽ ചിത്രത്തിന്റെ സംവിധായകൻ.
ഇന്ത്യ-പാക്ക് യുദ്ധസമയത്ത് യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. മേജർ രവി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. റെഡ് റോസ്ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമിക്കുന്നത്. ബാഹുബലി താരം റാണ ദഗുപതിയാണ് മോഹൻലാലിനൊപ്പം പ്രധാനവേഷത്തിലെത്തുന്നത്.
കാണ്ഡഹാര്‍, കർമയോദ്ധ സിനിമകള്‍ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോർഡേഴ്‌സ്. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാണിത്. കേണൽ മഹാദേവനായും മേജർ മഹാദേവനായും മോഹൻലാൽ ചിത്രത്തിലെത്തുന്നുണ്ട്. വൻ താരനിര അണിനിരക്കുന്ന ചിത്രം ഏപ്രിൽ ഏഴിന് തിയേറ്ററിലെത്തും.