Uncategorized

എല്ലാ മത്സരങ്ങളും സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞതാണ് എന്നാല്‍ ബ്രിസ്‌റ്റോളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ കലാമേള ഒരു ഉത്സവ പ്രതീതിയാണ് ഏവര്‍ക്കും സമ്മാനിക്കുന്നത്. രണ്ടു ദിവസങ്ങളിലായിട്ടാണ് ഇക്കുറിയും കലാമത്സരങ്ങള്‍ നടത്തുന്നത്. മുന്‍ വര്‍ഷത്തെക്കാള്‍ കൂടുതല്‍ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഇക്കുറിയും വാശിയേറിയ കലാമത്സരങ്ങല്‍ക്കാണ് ബ്രിസ്റ്റോള്‍ ഒരുങ്ങുന്നത്.
കലാമേളയുടെ ആദ്യ ദിവസമായ ഫെബ്രുവരി ആറാം തീയതി രാവിലെ പത്തു മണി മുതല്‍ 7 വരെയാണ് മത്സരങ്ങള്‍ നടക്കുന്നത്.സൗത്ത്മീഡ് കമ്മ്യൂണിറ്റി ഹാളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. പെയ്ന്റിങ്, കളറിംഗ്, പെന്‍സില്‍ സ്‌കെച്ചിങ്, മെമ്മറി ടെസ്റ്റ്, ഹാന്‍ഡ് റൈറ്റിംഗ്, പ്രസംഗം, പദ്യ പാരായണം, ഇന്‌സ്ട്രുമെന്റല്‍ മ്യൂസിക്, സിംഗിള്‍ സൊങ്ങ്, ഗ്രൂപ്പ് സൊങ്ങ്, സിംഗിള്‍ ഡാന്‍സ്, ഫാന്‍സി ഡ്രസ്സ് എന്നിവയാണ് ആദ്യദിവസത്തെ മത്സരങ്ങള്‍. ആദ്യ ദിന മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ അഞ്ചാം തീയതി അവസാനിയ്ക്കും.

ഫെബ്രുവരി 20ന് നടക്കുന്ന രണ്ടാം ദിവസത്തെ കലാമത്സരങ്ങള്‍ സൌത്ത് മീഡിലെ ഗ്രീന്‍ വേ സെന്റെറില്‍ വെച്ചാണ് നടക്കുന്നത് . ഉച്ചക്ക് ഒരു മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരം നടക്കുന്ന ചാരിറ്റി ഈവന്റോടെയാണ് സമാപിക്കുന്നത് . മുതിര്‍ന്നവര്‍ക്കായുള്ള പ്രസംഗമത്സരങ്ങള്‍,ഗ്രൂപ്പ് സൊങ്ങ്,വിവിധ ഗ്രൂപ്പ് ഡാന്‍സുകള്‍,സ്‌മൈലിങ് കൊമ്പറ്റീഷന്‍,പുരുഷ കേസരി ,മലയാളി മങ്ക,തുടങ്ങിയ മത്സരങ്ങള്‍ ഈ ദിവസത്തിലെ പ്രധാന ഇനങ്ങളാണ്.മത്സരങ്ങളിലെ ഏറ്റവും രസകരമായ ഐറ്റം എന്ന് വിശേഷിപ്പിക്കാവുന്ന സ്‌മൈലിങ് കോമ്പറ്റീഷന്‍ , പുരുഷ കേസരി, മലയാളി മങ്ക എന്നീ മത്സരങ്ങള്‍ മുന്‍ വര്‍ഷങ്ങളിലെ ഏറ്റവും ജനപ്രിയ മത്സരങ്ങളായിരുന്നു.

രണ്ടാം ദിവസത്തെ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായുള്ള രജിസ്‌ട്രേഷന്റെ അവസാന തീയതി ഫെബ്രുവരി 17നാണ്.കുട്ടികള്‍ക്ക് അഞ്ചു വിവിധ പ്രായപരിധി കളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത് .ഒരു കുട്ടിക്ക് അഞ്ചു വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്നതിന് 5 പൌണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ് .

രണ്ടാം ദിവസത്തെ മത്സരങ്ങള്‍ക്ക് ശേഷമാണ് ബ്രിസ്‌കയുടെ ഈ വര്‍ഷത്തെ പ്രഥമ ചാരിറ്റി ഇവന്റ് . യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അമ്പതില്‍പ്പരം കലാകാരന്മാര്‍ അണിനിരക്കുന്ന സര്‍ഗ്ഗവേദി’യുടെ ലൈവ് ഓര്‍ക്കസ്ട്രയാണ് ചാരിറ്റി ഇവന്റിന്റെ പ്രധാന ആകര്‍ഷണം. ഈ ഇവന്റില്‍ സമാഹരിക്കുന്ന മുഴുവന്‍ തുകയും ചാരിറ്റിക്കായി വിനിയോഗിക്കാനാണ് ബ്രിസ്‌ക തീരുമാനിച്ചിരിക്കുന്നത്.

ഇക്കുറിയും മത്സരത്തിന്റെ വാശിയും ആവേശവും നിറഞ്ഞ,ഒപ്പം ആഘോഷവുമായി ബ്രിസ്‌ക കലാമേള കൊണ്ടാടാനാണ് ബ്രിസ്റ്റൊളിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ശ്രമം.എല്ലാ അംഗ അസോസിയേഷനുകളിലെയും അംഗങ്ങളെ കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബ്രിസ്‌ക പ്രസിഡണ്ട് തോമസ് ജോസഫും ,സെക്രട്ടറി ജോസ് തോമസും അറിയിക്കുന്നു. എല്ലാവരുടേയും പങ്കാളിത്വം പ്രതീക്ഷിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

പ്രോഗ്രാം കോഡിനെറ്റര്‍ ശെല്‍വരാജ് : 07722543385

briska kalamela

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാനുള്ള സാധ്യത മങ്ങുന്നു. ഇപ്പോള്‍ നടക്കുന്ന റണ്‍വേയുടെ അറ്റകുറ്റപ്പണി തീര്‍ന്നാലും ഡിജിസിഎയുടെ അനുവാദം ഇല്ലാതെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി അശോക് ഗജപതി രാജ വ്യക്തമാക്കി.
കരിപ്പൂര്‍ വിമാനത്താവളം വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമല്ലെന്നാണ് ഡിജിസിഎയുടെ വിലയിരുത്തല്‍. റണ്‍വേ വികസനം പൂര്‍ത്തിയായാലും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ സാധ്യത കുറവാണെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനം സ്ഥലമേറ്റെടുത്ത് നല്‍കാതെ റണ്‍വേ വികസനം അസാധ്യമാണ്. സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാനം തന്നെ മനസ് വയ്ക്കണമെന്നും അശോക് ഗജപതി രാജ പറഞ്ഞു. എന്നാല്‍ കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ എത്താത്ത സാഹചര്യത്തില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസ് കൂടുതല്‍ ചെറുവിമാന സര്‍വീസ് നടത്തുമെന്നാണ് എയര്‍ഇന്ത്യ വ്യത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

കേരളത്തില്‍ നിന്ന് അഴ്ചയില്‍ 96 വിമാനങ്ങളാണ് മിഡില്‍ ഈസ്റ്റിലേക്ക് പറക്കുന്നത് ആതില്‍ ഏറ്റവും കൂടുതല്‍ കരിപ്പൂരില്‍ നിന്നാണ്. കരിപ്പൂരില്‍ നിന്നുള്ള സര്‍വീസുകളുടെ എണ്ണം 44ല്‍ നിന്നും 63 ആക്കാനും ധാരണയിലായിട്ടുണ്ട്. കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വ്വീസ് രണ്ടില്‍ നിന്നും നാലാക്കുകയും ചെയ്യും. വലിയ വിമാനങ്ങളുടെ കുറവ് അധിക സര്‍വീസിലൂടെ പരിഹരിക്കാനാണ് അധികൃതരുടെ നീക്കം.

മാഞ്ചസ്റ്റര്‍: കേരളാ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന്റെ (kcam) മലയാളം ക്ലാസുകള്‍ക്ക് വര്‍ണാഭയമായ തുടക്കം. ഇന്നലെ ബാഗൂളി സെന്റെ മാര്‍ട്ടിന്‍സ് പാരിഷ്ഹാളില്‍ ഫ്രൂഷ്ബറി രൂപതാ സീറോ മലമ്പാര്‍ ച്പ്ലിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശ്ശേരി അസോസിയേഷന്റെ മലയാളം സ്‌കൂള്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ ജെയ്‌സണ്‍ ജോബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഒട്ടേറെ കുരുന്നുകള്‍ മലയാളം ക്ലാസില്‍ പങ്കെടുക്കുവാന്‍ എത്തിചേര്‍ന്നിരുന്നു. കൂട്ടികള്‍ മാതൃഭാഷ അറിഞ്ഞിരിക്കേണ്ടതിന്റെ ആവശ്യകതയേക്കുറിച്ച് ലോനപ്പന്‍ അച്ചന്‍ തന്റെ ഉത്ഘാടന പ്രസംഗത്തില്‍ വിവരിച്ചു. ബോബി അഗസ്റ്റിയന്‍ മലയാളം ക്ലാസുകള്‍ നടത്തുന്ന രീതി ഏവരുമായി പങ്കുവെച്ചു. സെക്രട്ടറി ജിനോ ജേക്കബ് ഏവര്‍ക്കും നന്ദി രേഖപ്പെടുത്തിയതോടെ പരിപാടികള്‍ സമാപിച്ചു. അസോസിയേഷന്‍ കുടുംബങ്ങള്‍ക്കായി നടത്തുന്ന മലയാളം ക്ലാസുകളിലേക്ക് അഡ്മിഷന്‍ തുടരുന്നതായും താത്പര്യമുളളവര്‍ എത്രയും വേഗം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റെ ജെയ്‌സണ്‍ ജോബ് അറിയിച്ചു.
KCAM-1 KCAM-2 KCAM-3 KCAM-4 KCAM-5 KCAM-6 KCAM-7

ജിസ്‌മോന്‍ പോള്‍
മലയാളി കമ്മ്യീണിറ്റി ഓഫ് ഹോര്‍ഷം ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോങ്ങള്‍ ശനിയാഴ്ച്ച നിറഞ്ഞ സദസ്സില്‍ വച്ച് ആഘോഷപൂര്‍വ്വം കൊണ്ടാടി.

കുട്ടികളില്‍ ചാരിറ്റി അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ അസ്സോസിയേഷന്‍ നടത്തിയ ചാരിറ്റി കളക്ഷനില്‍ അംഗങ്ങളില്‍ നിന്ന് വളരെ നല്ല പിന്തുണയാണ് ലഭിച്ചത്. അനുബന്ധമായി നടന്ന ആദരിക്കല്‍ ചടങ്ങില്‍ മുന്‍ സെക്രട്ടറി ജോസഫ് സെബാസ്റ്റ്യന്‍ ആഘോഷ പരിപാടികളുടെ മുഖ്യാതിഥിയായി എത്തിചേര്‍ന്ന യുക്മാ പ്രസിഡന്റ അഡ്വ. ഫ്രാന്‍സിസ് മാത്യു (അസ്സി ചേട്ടന്‍)നെ സ്വാഗതം ചെയ്യുകയും, എംസിച്ച് പ്രസിഡന്റ ശ്രീ ബിജു യാക്കോബ് അസ്സിചേട്ടന്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനത്തിനെ മുന്‍നിര്‍ത്തി പൊന്നാട അണിയിച്ച് ആദരിക്കുകയും. എംസിച്ച് ചാരിറ്റി കോ ഓര്‍ഡിനേറ്റര്‍ ഷാജി ജോസഫ് പൂച്ചെണ്ട് നല്‍കുകയും ചെയ്തു.

തുടര്‍ന്ന് അസ്സിചേട്ടന്‍ ഒരു വ്യക്തിയുടെജീവിതം എന്നാല്‍ പങ്കുവയ്ക്കല്‍ അല്ലെങ്കില്‍ കൊടുക്കല്‍ എന്നാണെന്നും അതിന്റെയും അവയവദാനത്തിന്റെയും മാഹാത്മത്യത്തെക്കുറിച്ചും നടത്തിയ സമഗ്രമായ പ്രഭാക്ഷണം, എംസിഎച്ച് ന്റെ മനുഷ്യപരമായ ക്‌ഴ്ച്ചപ്പാട് ഒരിക്കല്‍ കൂടി ഉറപ്പിക്കാന്‍ സാധിച്ചു.

അതോടൊപ്പം യുകമയിലേക്ക് മലയാളി കമ്മ്യൂണിറ്റി ഓഫ് ഹോര്‍ഷത്തെ സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞ് അസ്സി ചേട്ടന്‍ പ്രഭാക്ഷണം അവസാനിച്ചപ്പോള്‍ സദസ്സ് നിറഞ്ഞ കൈയടികളോടെയാണ് വരവേറ്റത്.

കലാപരിപാടികളോടനുബന്ധിച്ച് നടന്ന വനിതകളുടെ ഒപ്പന, കുട്ടികളുടെ സ്‌കിറ്റുകള്‍, ക്ലാസിക്കല്‍, സിനിമാറ്റിക്ക് ഡാന്‍സുകള്‍, പാട്ടുകള്‍ എന്നിവയെല്ലാം സദസ്സ് സഹര്‍ഷം ഏറ്റുവാങ്ങി.

വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് എല്ലാവരും ആസ്വാദിച്ചുകൊണ്ട് പുത്തന്‍ പ്രതീക്ഷകളോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി.

MCH-5

MCH-4

MCH-3

MCH-2 MCH-1

 

ലണ്ടന്‍: കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് അടിയന്തരമായി അധികാരം അനുവദിക്കണമെന്ന ആവശ്യവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രംഗത്ത്. . വര്‍ഷങ്ങളായി രാജ്യം അഭിമുഖീകരിക്കുന്ന കുടിയേറ്റ പ്രശ്‌നത്തില്‍ എന്തെങ്കിലും നീക്ക് പോക്കുണ്ടാക്കാതെ യൂണിയനുമായി ഒരു ധാരണയിലും ഒപ്പിടില്ലെന്ന കാര്യം ഇന്ന് രാത്രി യൂറോപ്യന്‍ കൗണ്‍സില്‍ അധ്യക്ഷന്‍ ഡൊണാള്‍ഡ് ടസ്‌കുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ അദ്ദേഹം വ്യക്തമാക്കും. കുടിയേറ്റം നിയന്ത്രിക്കാനായി കഴിഞ്ഞാഴ്ച ബ്രസല്‍സ് മുന്നോട്ട് വച്ച എമര്‍ജന്‍സി ബ്രേക്ക് പ്രശ്‌നത്തിന് ദീര്‍ഘകാല പരിഹാരമാകില്ലെന്ന കാര്യവും കാമറൂണ്‍ ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടും. പ്രശ്‌നത്തിന് തികച്ചും വ്യത്യസ്തമായ സുസ്ഥിര പരിഹാരമാണ് വേണ്ടതെന്ന കാര്യവും അദ്ദേഹം വ്യക്തമാക്കും.
ബ്രിട്ടന്‍ യൂണിയനില്‍ നിന്ന് വി്ട്ടുപോകാന്‍ തയാറെടുക്കുന്നതിനിടെ കുടിയേറ്റക്കാരെ നിയന്ത്രിക്കുന്നതിന് എമര്‍ജന്‍സി ബ്രേക്ക് നടപ്പാക്കണമെന്ന ആവശ്യത്തില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് വിമര്‍ശനമുയരുന്നുണ്ട്. ഇത് നിയമമാകണമെങ്കില്‍ കൂടുതല്‍ സമയം ആവശ്യമാണ്. എന്നാല്‍ ബ്രിട്ടന്‍ യൂണിയന്‍ അംഗത്വം വിടണമോ വേണ്ടയോ എന്ന കാര്യത്തില്‍ ഹിതപരിശോധന അടുത്ത വര്‍ഷമാണ് നടത്താന്‍ നിശ്ചയിച്ചിട്ടുളളത്. അതേസമയം യൂണിയന്‍ തുടരാവുന്നിടത്തോളം തുടരാനാണ് കാമറൂണിന്റെ താത്പര്യമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ കാമറൂണിന്റെ ഈ നിലപാട് സംശയാസ്പദമാണൈന്ന് ഷാഡോ ആഭ്യന്തര സെക്രട്ടറി ആന്‍ഡി ബേണ്‍ഹാം ഒബ്‌സര്‍വറിലെഴുതിയ ലേഖനത്തില്‍ ആരോപിക്കുന്നു. സ്‌കോട്ടിഷ് ഹിതപരിശോധന പോലെ യൂണിയന്‍ ഹിതപരിശോധനയും ഒരു ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ബ്രെക്‌സിറ്റ് എന്നാല്‍ പിരിയല്‍ തന്നെയാണ്. യൂറോപ്പിന് മാത്രമല്ല ബ്രിട്ടനും. വിട്ടുപോകുന്നതിനെ പിന്തുണയ്ക്കുന്നവരാണ് ഭൂരിപക്ഷമെങ്കില്‍ സ്വതന്ത്ര സ്‌കോട്ട്‌ലന്റില്‍ സംഭവിച്ചത് പോലെ യൂണിനിലേക്ക് തിരികെ പ്രവേശിക്കാന്‍ വീണ്ടും ഒരു സ്വതന്ത്ര ഹിതപരിശോധനയ്ക്ക് സാധ്യതയുണ്ടെന്ന ആരോപണവും ഉയരുന്നു.

ബഹ്‌റൈനില്‍ നിന്ന് അയക്കുന്ന പണത്തിന് ഫീസ് ഏര്‍പ്പെടുത്തുന്ന നിര്‍ദേശത്തിന് അനുകൂലമായി പാര്‍ലമെന്റില്‍ എം.പിമാര്‍ വോട്ടുചെയ്തു. കഴിഞ്ഞ ദിവസം നടന്ന പ്രതിവാര സെഷനില്‍ എം.പി മുഹമ്മദ് അല്‍ അഹ്മദിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അടയന്തര നിര്‍ദേശത്തിന് അനുകൂലമായാണ് ഭൂരിപക്ഷം എം.പിമാരും വോട്ട് ചെയ്തത്. നബീല്‍ അല്‍ ബലൂഷി, മുഹമ്മദ് അല്‍ മാറിഫി, ഈസ തുര്‍ക്കി, അനസ് ബുഹിന്ദി തുടങ്ങിയ എം.പിമാരോടൊത്താണ് നിര്‍ദേശം അവതരിപ്പിച്ചത്. ഇത് നടപ്പിലായാല്‍ പൊതുവെ സാമ്പത്തിക പ്രതിസന്ധികള്‍ അഭിമുഖീകരിക്കുന്ന പ്രവാസി സമൂഹത്തിന് വലിയ തിരിച്ചടിയാകും.
കൗണ്‍സിലിന്റെ ധനകാര്യസാമ്പത്തിക സമിതി നേരത്തെ ഈ നിര്‍ദേശം അംഗീകരിച്ചിരുന്നു. ഓരോ തവണ പണം അയക്കുമ്പോഴും ചെറിയൊരു തുക ഈടാക്കുന്നത് പുതിയ വരുമാനമാര്‍ഗം ആകുമെന്നും ഇത് രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ സഹായിക്കുമെന്നുമായിരുന്നു സമിതിയുടെ നിരീക്ഷണം. എന്നാല്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ഈ നിര്‍ദേശം നേരത്തെ തള്ളുകയാണുണ്ടായത്. സ്വതന്ത്ര സമ്പദ്വ്യവസ്ഥ നിലനില്‍ക്കുന്ന ബഹ്‌റൈന്റെ സാമ്പത്തിക നയങ്ങളുമായി ചേര്‍ന്നുപോകുന്നതല്ല ഈ നീക്കമെന്നാണ് ബാങ്ക് വ്യക്തമാക്കിയത്. ഇത് സമ്പദ്വ്യവസ്ഥയെ ദോഷകമായി ബാധിക്കുമെന്ന അഭിപ്രായമാണ് സെന്‍ട്രല്‍ ബാങ്കിനുള്ളത്. ബാങ്കിങ്‌വ്യാപാര രംഗത്തിനും ഈ നീക്കം ഗുണകരമാകില്‌ളെന്ന് അവര്‍ പറയുന്നു.

മേഖലയിലെ ധനകാര്യകേന്ദ്രമായാണ് ബഹ്‌റൈന്‍ പരിഗണിക്കപ്പെടുന്നത്. ധാരാളം വിദേശബാങ്കുകളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ധനവിനിമയത്തിനുള്ള ഉദാരത മൂലമാണിത്. പുതിയ നിര്‍ദേശം വന്നാല്‍, ഈ സ്ഥാപനങ്ങള്‍ ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കാനിടയില്ല. പുതിയ സ്ഥാപനങ്ങള്‍ വരാനും സാധ്യത കുറവാണെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി. ബഹ്‌റൈനിലെ വിദേശികളുടെ തൊഴില്‍മേഖലയെയും ഇത് ബാധിക്കും. മാത്രമല്ല, അനധികൃത ധനവിനിമയ മാര്‍ഗങ്ങള്‍ സജീവമാകാനും സാധ്യതയുണ്ട്. എണ്ണഇതര സമ്പദ്വ്യവസ്ഥയെ പരിപോഷിപ്പിക്കുകയെന്ന സര്‍ക്കാര്‍ നയവുമായി ചേര്‍ന്നുപോകുന്നതല്ല പുതിയ നിര്‍ദേശമെന്നും ബാങ്ക് പറയുന്നു.

വിമാനത്തിന്റെ ജനാലകള്‍ കാലാകാലങ്ങളായി വൃത്താകൃതിയിലാണ് നിര്‍മ്മിക്കുന്നത്. ആകൃതിയിലും സാങ്കേതികവിദ്യയിലും ഫാഷണിലും നിറത്തിലുമെല്ലാം മാറ്റം വന്നിട്ടും മാറ്റം വരാത്തതായി ജനാലകള്‍ മാത്രം. വിമാനത്തിന് വഹിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണത്തിലും ഭാരത്തിലും സുരക്ഷാമാനദണ്ഡങ്ങളിലുമെല്ലാം കാലാനുസൃതമായ മാറ്റം വന്നു. എന്നിട്ടു വിന്‍ഡോയ്ക്ക് മാറ്റമില്ല. സംശയം ഏവരുടേയും മനസ്സില്‍ ഉടലെടുത്തിട്ടുണ്ടെങ്കിലും ഉത്തരം ഇതുവരെ പലര്‍ക്കും അറിയില്ലായിരുന്നു.
ഏറോപ്ലെയിനിലെ സര്‍ക്കുലര്‍ ജനാലകള്‍ക്ക് പിന്നിലെ രഹസ്യമെന്തന്ന് കൗതുകത്തോടെ പലരും ആലോചിച്ചിട്ടുണ്ടാവാം. പറക്കാന്‍ തുടങ്ങിയ കാലം മുതല്‍ വിമാന രൂപത്തില്‍ മാറ്റമില്ലാത്തത് അതൊന്ന് മാത്രമാണ്. ഏറോസ്‌പെയ്‌സ് എഞ്ചിനീയറിംഗിന് പുരോഗതി ഉണ്ടായിട്ടും മാറ്റമില്ലാത്ത ജനാലകള്‍ക്ക് പിന്നിലെ ആ രഹസ്യം ഇതാണ്.

1950ല്‍ ജെറ്റ്‌ലൈനേഴ്‌സ് മുഖ്യാധാരയിലേക്ക് എത്തുന്ന കാലത്ത് ഡി ഹാവിലാന്‍ഡ് കോമെറ്റ് നിര്‍മ്മിച്ച വിമാനങ്ങള്‍ക്ക് പ്രഷറൈസ്ഡ് കാബിന്‍ നിര്‍മ്മിച്ചിരുന്നു. അതിന് മറ്റ് എയര്‍ക്രാഫ്റ്റുകളേക്കാള്‍ ഉയരത്തില്‍ പറക്കാനും വേഗത്തില്‍ പറക്കാനുമ സാധിക്കുമായിരുന്നു. വിമാനത്തിന് ചതുരാകൃതിയിലുള്ള ജനലുകളും നിര്‍മ്മിച്ചിരുന്നു. സാങ്കേതിക തികവ് നിറഞ്ഞ കമ്പനി വിമാനം 1953ല്‍ ആകാശത്ത് നിന്നും കൂപ്പുകുത്തി. 56 യാത്രക്കാരാണ് മരിച്ചത്.

വിമാനാപകടത്തിന്റെ കാരണം ഏവരേയും ഞെട്ടിച്ചു. ജനാലകളായിരുന്നു അത്. ചതുരാകൃതിയിലുള്ള ജനാലകള്‍. കാര്യം സിമ്പിള്‍ കണക്കും ശാസ്ത്രവും. എവിടെയെല്ലാം അരികുകളും മൂലകളുമുണ്ടോ ആ വസ്തുവിനും പ്രതലത്തിനും ഒരു ദുര്‍ബല സ്ഥാനം ഉണ്ടാകും. സ്‌ക്വയര്‍ അഥവാ ചതുരത്തിന് നാല് കോര്‍ണറുകളാണ് ഉള്ളത്. നാല് പ്രബലമായ ദുര്‍ബല സ്ഥാനങ്ങള്‍. മര്‍ദ്ദം കൂടുമ്പോള്‍ ഈ ദുര്‍ബല കേന്ദ്രങ്ങള്‍ പൊട്ടിതുടങ്ങും. ഉയരത്തില്‍ വായുമര്‍ദ്ദം വര്‍ധിച്ചാല്‍ പിന്നെ ജനലുകള്‍ പൊട്ടാന്‍ അധിക സമയം വേണ്ട. ഇതായിരുന്നു 56 പേരുടെ മരണത്തിനിടയാക്കിയ കാരണം.

വൃത്താകൃതിയിലുള്ള ജനാലകള്‍ക്ക് ദുര്‍ബല കേന്ദ്രങ്ങള്‍ ഇല്ലെന്ന് മാത്രമല്ല, ഉണ്ടാവുന്ന മര്‍ദ്ദം മുഴുവന്‍ എല്ലാ പ്രദേശങ്ങളിലേക്കും കൃത്യമായി വിന്യസിക്കപ്പെടും. അങ്ങനെ തകരാനുള്ള സാധ്യതകള്‍ കുറയ്ക്കുകയും ചെയ്യും. ഇതാണ് സര്‍ക്കുലര്‍ വിന്‍ഡോകള്‍ മാറ്റമില്ലാതെ തുടരുന്നതിനുള്ള കാരണം.

മാഞ്ചസ്റ്റര്‍: യുകെയിലെ പ്രമുഖ കത്തിലോക്കാ സംഘടനയായ കേരളാ കാത്തലിക് അസോസിയേഷന്‍ ഓഫ് മാഞ്ചസ്റ്ററിന് നവനേതൃത്വമായി. അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് നടന്ന ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ചെയര്‍പേഴ്‌സണ്‍ ആയി ടോമി തൊനയന്‍പ്രസിഡന്റ് ജെയിസണ്‍ ജോബ്, സെക്രട്ടറി ജിനോ ജോസഫ്, ട്രഷറര്‍ സാബു ചുണ്ടക്കാട്ടില്‍ എന്നിവരെയും വൈസ് പ്രസിഡന്റുമാരായി ട്വിങ്കിള്‍ ഈപ്പന്‍, റിന്‍സിസജിത്ത് എന്നിവരെയും തെരഞ്ഞെടുത്തു.

ജോയിന്റ് സെക്രട്ടറിമാരായി തോമസ് ജോസഫ്, ജോഷ്മ ജെനീഷ് എന്നിവരെയും ജോയിന്റ് ട്രഷറര്‍ ആയി ജോയി പോളും എത്തിയപ്പോള്‍ ഈവന്റ് കോര്‍ഡിനേറ്റേഴ്‌സ് ആയി മിന്റോ ആന്റണി, അസീസാ ടോമി എന്നിവരും കള്‍ച്ചറല്‍ കോര്‍ഡിനേറ്റേഴ്‌സ് ആയി ജോര്‍ജ് മാത്യു, പ്രീതാ മിന്റോ എന്നിവരും വുമന്‍സ് കോര്‍ഡിനേറ്റേഴ്‌സ് ആയി ബിന്‍സി ജോജി, റീനാ സിബി, പ്രീതി ബൈജു എന്നിവരും ചാരിറ്റി കോര്‍ഡിനേറ്റര്‍ ആയി ജോസ് ജോര്‍ജും സ്പിരിച്ചല്‍ കോര്‍ഡിനേറ്റേഴ്‌സായി ജോജി ജോസഫ്, നോയല്‍ ജോര്‍ജ്, ജെയ്‌സണ്‍ റപ്പായി എന്നിവരെയും പബ്ലിക്കേഷന്‍ ആന്‍ഡ് പിആര്‍ഓ ആയി ബിജു ആന്റണി, മാത്യു ജോര്‍ജ് എന്നിവരെയും ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് അനിമേറ്റേഴ്‌സ് ആയി ജോബി വര്‍ഗീസ്, ഗ്രെയ്‌സി വര്‍ഗീസ് എന്നിവരെയും ഔട്ട്‌ഡോര്‍ ആക്ടിവിറ്റി കോര്‍ഡിനേറ്റേഴ്‌സ് ആയി ബിബിന്‍ മാത്യു, സജിത്ത് തോമസ്, മനോജ് സെബാസ്റ്റിയന്‍ എന്നിവരും ടൂര്‍കോര്‍ഡിനേറ്റേഴ്‌സ് ആയി സജി ആന്റണി, ബിനോയ് തോമസ് എന്നിവരും സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റേഴ്‌സ് ആയി മോനച്ചന്‍ ആന്റണി, സാബു ജേക്കബ്, എന്നിവരും സാറ്റര്‍ഡേ ക്ലബ്ബ് കോര്‍ഡിനേറ്റേഴ്‌സ് ആയി സുനില്‍ കോലേരി, ബൈജു മാത്യു, ബോബി അഗസ്റ്റിന്‍ എന്നിവരെയും തെരഞ്ഞെടുത്തു.

ഷ്രൂഷ്‌ബെറി രൂപതാ സീറോമലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അരങ്ങാശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിയോടെ ആയിരുന്നു ജനറല്‍ബോഡിക്ക് തുടക്കമായത്. വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിച്ച് മാഞ്ചസ്റ്ററിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വളര്‍ച്ചയ്ക്കായി അസോസിയേഷന്‍ നിലകൊളളുമെന്ന് പ്രസിഡന്റ് ജെയ്‌സണ്‍ ജോബ് അറിയിച്ചു.

വയലാര്‍, പി.ഭാസ്‌കരന്‍, ശ്രീകുമാരന്‍ തമ്പി, ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, എം.എസ്.ബാബുരാജ്, എം.കെ.അര്‍ജുനന്‍, തുടങ്ങിയ സംഗീത പ്രതിഭകളുടെ മാന്ത്രിക സ്പര്‍ശം നിത്യഹരിതമാക്കി മാറ്റിയ ഗാനോപഹാരങ്ങള്‍ക്ക് പുനര്‍ജന്മം നല്‍കുന്നതിനായി കലാ ഹാംപ്‌ഷെയര്‍ വിഷുക്കൈനീട്ടമായി ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സംഗീത വിരുന്നുമായി എത്തുന്നു. ഏകദേശം അഞ്ച് മണിക്കൂറിലേറെ ദൈര്‍്ഘ്യമുളള പരിപാടിയില്‍ മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ പ്രമുഖ ഗാനമേള ട്രൂപ്പുകളിലെ ഗായകരുംവിവിധ വേദികളില്‍ പ്രാഗത്ഭ്യംനേടിയ നര്‍ത്തകരും മിമിക്രി താരങ്ങളും ചേര്‍ന്ന് ഓള്‍ഡ് ഈസ് ഗോള്‍ഡിന് തിളക്കമേകും.
അനശ്വരഗാനങ്ങളുടെ അപൂര്‍വ്വ സംഗമവേദിയില്‍ മലയാളം, തമിഴ്, ഹിന്ദി ഭാഷകളിലെ സിനിമ നാടകഗാനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കുക. നവഗായകര്‍ക്കും നര്‍ത്തകിമാര്‍ക്കും ഓള്‍സ് ഈസ് ഗോള്‍ഡില്‍ അവസരം ഒരുക്കുന്നുണ്ട്. സിബി മേപ്രത്ത്, ജെയ്‌സണ്‍ മാത്യു, റജി കോശി, ജിഷ്ണു ജ്യോതി, മനുജനാര്‍ദ്ദനന്‍, ആനന്ദവിലാസ് ജോര്‍ജ് എടത്വാ, രാകേഷ് തായിരി, ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരാണ് കലയുടെ മുഖ്യ സംഘാടകര്‍. പ്രവേശനം തികച്ചും സൗജന്യമായിരിക്കും. ഇന്ത്യന്‍ വിഭവങ്ങള്‍ മിതമായ നിരക്കില്‍ സ്റ്റാളുകളില്‍ ലഭ്യമാകുന്നതാണ്.

ലണ്ടന്‍: യുകെയില്‍ മലയാളികള്‍ക്കിടയില്‍ ഇത് രണ്ടാമത്തെ വീട് എന്ന ആശയം പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ചിലര്‍ ഒരു മുതല്‍ മുടക്കായും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം ഉദ്ദേശിച്ചും ചെയ്യുമ്പോള്‍ മറ്റ് ചിലര്‍ ആദ്യം വാങ്ങിയ വീടില്‍ സംതൃപ്തര്‍ അല്ലാത്തത് കൊണ്ടാണ് രണ്ടാമത്തെ വീടിനായി ശ്രമിക്കുന്നത്. കാരണം ഏതായാലും ശ്രദ്ധാപൂര്‍വ്വം ചെയ്‌താല്‍ രണ്ടാമത്തെ വീട് വാങ്ങല്‍ പല തരത്തിലും ഗുണകരമാക്കാം. വാടകയ്ക്ക് നല്‍കാന്‍ വീട് വാങ്ങുന്നവര്‍ ഇത് ശ്രദ്ധിച്ച് വേണം ചെയ്യാന്‍. ഇപ്പോള്‍  സാമ്പത്തിക മേഖലയില്‍ നടപ്പില്‍ വരുത്തുന്ന പരിഷ്‌കാരങ്ങള്‍ വാടക മേഖലയെയും സാരമായി ബാധിക്കുകയാണ്. എന്നാല്‍ വാടകയ്ക്ക് നല്‍കാനുളള വീടുകള്‍ വാങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കൊയ്യാനാകും. വാടക വീടുകളുടെ നികുതി നിരക്കില്‍ ഇത്തവണ ചാന്‍സലര്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ വാടകക്ക് നല്‍കാനുളള വീടുകള്‍ വാങ്ങുന്നവര്‍ക്ക് മൂന്ന് ശതമാനം സ്റ്റാമ്പ് നികുതി ഏര്‍പ്പെടുത്തി. പുതിയ വാടകക്കാരെ കുറിച്ച് പരിശോധിക്കണമെന്ന നിര്‍ദേശവും വീടുടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. ഇവയെല്ലാം തന്നെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവര്‍ക്ക് മോശം വാര്‍ത്തകള്‍ തന്നെയാണ്. എന്നാല്‍ രാജ്യമെമ്പാടും വാടകയില്‍ വന്‍ വര്‍ദ്ധനയുണ്ടായിരിക്കുന്നു എന്നതാണ് വീട് വാടകയ്ക്ക് നല്‍കുന്നവര്‍ക്കുളള നല്ലവാര്‍ത്ത. പ്രതിമാസം 743 പൗണ്ടാണ് ഏറ്റവും കുറഞ്ഞ വാടക നിരക്ക്.
ഗ്രേറ്റര്‍ ലണ്ടനിലാണ് വാടകനിരക്ക് ഏറ്റവും കൂടുതല്‍. 1544 പൗണ്ടാണ് ഇവിടുത്തെ ഏറ്റവും കുറഞ്ഞ വാടക. വീട് ആവശ്യമുളളവരുടെ എണ്ണവും ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ബ്രിട്ടീഷ് ജനതയുടെ ആയുര്‍ദൈര്‍ഘ്യമുയര്‍ന്നതും കുടിയേറ്റവുമാണ് ഇതിന് പ്രധാന കാരണങ്ങള്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ജനസംഖ്യാവളര്‍ച്ചയില്‍ ഏറ്റവും വേഗതയുള്ള രാജ്യവും ബ്രിട്ടനാണ്. ആവശ്യമുളളതിലും പത്ത് ലക്ഷം വീടുകള്‍ കുറവാണെന്നതാണ് രാജ്യത്തെ വാടകനിരക്ക് കൂട്ടുന്ന പ്രധാന ഘടകം. ഇത് വീടുടമകള്‍ക്ക് ഏറെ അവസരങ്ങള്‍ നല്‍കുന്നു. എന്നാല്‍ ആദ്യമായി ഈ രംഗത്തേക്ക് കടന്നുവരുന്നവര്‍ ഏറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ഇവിടെ നിന്ന് ലാഭം നേടാന്‍ നിങ്ങള്‍ക്ക് കഴിയൂ.

വിദ്യാര്‍ത്ഥികളെയാണോ, കുട്ടികളുളള കുടുംബത്തെയാണോ പ്രൊഫഷണലുകളെയാണോ വാടകക്കാരായി വേണ്ടതെന്ന് തീരുമാനിക്കേണ്ടത് വീട്ടുടമകളാണ്. ഇതിലൂടെ എവിടെ വീട് വാങ്ങണമെന്ന കാര്യം തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ഏത് തരം വീട് വാങ്ങണമെന്നതും വാടകക്കാരെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇതിനായി നിങ്ങള്‍ക്ക് ഏജന്റുമാരുടെ ഉപദേശം തേടാവുന്നതാണ്. വെബ്‌സൈറ്റുകളിലൂടെയും ഇത്തരം വിവരങ്ങള്‍ ശേഖരിക്കാം. മിക്ക വാടകക്കാര്‍ക്കും ഒന്നോ രണ്ടോ കിടപ്പുമുറികളുളള വീടാണ് ആവശ്യം. വലിയ കെട്ടിടങ്ങള്‍ വാങ്ങി കിടപ്പുമുറികളാക്കി നല്‍കാനാകും. എന്നാല്‍ ഇത് പല പ്രശ്‌നങ്ങളും ഉയര്‍ത്തുന്നു. സുരക്ഷിതത്വത്തിന്റെയും ആരോഗ്യത്തിന്റെയും മറ്റും പ്രശ്‌നങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ വരുമാനം കുറയ്ക്കുന്നതോടൊപ്പം ഇത് മാനേജ് ചെയ്യാന്‍ മുഴുവന്‍ സമയം നീക്കി വയ്‌ക്കേണ്ടിയും വന്നേക്കാം.

തൊഴില്‍ ശാലകളോടടുത്ത് വീടുകള്‍ വാങ്ങുന്നത് ഏറെ സഹായകമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. കാരണം വാടകയ്ക്ക് വീട് തേടുന്നവര്‍ തങ്ങളുടെ ജോലി സ്ഥലത്തിനടുത്ത് തന്നെ അത് വേണമെന്ന് ആഗ്രഹിക്കുന്നവരാകും. ആശുപത്രികള്‍, സര്‍വകലാശാലകള്‍, വലിയ സ്വകാര്യ കമ്പനികള്‍, തുടങ്ങിയവയ്ക്ക് സമീപമോ, പൊതുഗതാഗത സൗകര്യമുളളതിനടുത്തോ വീടുകള്‍ വാങ്ങുന്നത് നന്നായിരിക്കും. ഇതിന് പുറമെ അടുത്ത് കടകള്‍ ഉളളതും പ്രയോജനകരമാകും. അതേസമയം നിശാക്ലബ്ബുകള്‍ക്കടുത്ത് വീടുകള്‍ വാങ്ങാനേ പാടില്ലെന്നും വിദഗ്ദ്ധര്‍ നിര്‍ദേശിക്കുന്നു. നിങ്ങളുടെ കയ്യിലുളള പണത്തിന് താങ്ങാന്‍ കഴിയുന്ന വീടുകള്‍ മാത്രം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കുക. തിരക്ക് പിടിച്ച് തീരുമാനങ്ങള്‍ എടുക്കരുതെന്ന നിര്‍ദേശവും ഉണ്ട്.

ഏപ്രില്‍ ഒന്നിന് ശേഷം മാത്രമേ പുതിയ വീടുകള്‍ വാങ്ങാന്‍ ശ്രമിക്കാവൂ എന്നാണ് വിദഗ്ദ്ധരുടെ നിര്‍ദേശം. ഏപ്രില്‍ മുതല്‍ മൂന്ന് ശതമാനം സ്റ്റാമ്പ് നികുതി വര്‍ദ്ധിക്കുന്നതിനാല്‍ ഇപ്പോള്‍ വീട് വാങ്ങാന്‍ ധാരാളം പേര്‍ എത്തുന്നുണ്ട്. ഇത് വീടുകളുടെ വില കൃത്രിമായി കുതിച്ച് കയറാന്‍ ഇടയാക്കും. അതൊഴിവാക്കാനാണ് ഈ നിര്‍ദേശം. ഏപ്രില്‍ മുതല്‍ സ്റ്റാമ്പ് നികുതി വര്‍ദ്ധിക്കുന്നതിനാല്‍ അപ്പോള്‍ ആവശ്യക്കാരുടെ ഒഴുക്ക് കുറയാനും വിലയിടിയാനും സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പതിനെട്ടിനും ഇരുപത്തിനാലിനും ഇടയില്‍ പ്രായമുളളവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ വീടുകള്‍ തയാറാക്കുന്നതെങ്കില്‍ അവിടെ വേണ്ട ഫര്‍ണിച്ചറുകളും ഒരുക്കേണ്ടതുണ്ട്. കാരണം ഈ പ്രായത്തിലുളളവര്‍ ഫര്‍ണിഷ്ഡ് വീടുകള്‍ തെരയുന്നവരാണ്. എന്നാല്‍ കുടുംബങ്ങള്‍ക്ക് അതാവശ്യമില്ല. അവര്‍ സ്വന്തം ഫര്‍ണിച്ചറുകള്‍ കൊണ്ട് വന്ന് ഉപയോഗിച്ച് കൊളളും.

RECENT POSTS
Copyright © . All rights reserved