Uncategorized

വിമാനയാത്ര ചെയ്യുന്ന എല്ലാവര്‍ക്കും ബോര്‍ഡിംഗ് പാസ്സ് എന്താണെന്നറിയാം. വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്ത് കഴിയുമ്പോള്‍ നമുക്ക് ലഭിക്കുന്ന ബോര്‍ഡിംഗ് പാസ്സ് ഉണ്ടെങ്കില്‍ മാത്രമേ നമുക്ക് വിമാനത്തിനുള്ളില്‍ പ്രവേശിക്കാന്‍ കഴിയൂ. യാത്രക്കാരനെ കുറിച്ചും ഫ്ലൈറ്റ് നമ്പറിനെ കുറിച്ചും യാത്രാ ഷെഡ്യൂളിനെ കുറിച്ചുമൊക്കെയുള്ള വിവരങ്ങള്‍ ആണ് ബോര്‍ഡിംഗ് പാസ്സില്‍ ഉള്ളത്.
വിമാനയാത്രയ്ക്ക് മുന്‍പ് നമ്മളെല്ലാം ശ്രദ്ധാപൂര്‍വ്വം സൂക്ഷിക്കുന്ന ഈ ബോര്‍ഡിംഗ് പാസ്സ് യാത്രയ്ക്ക് ശേഷം നമ്മള്‍ എന്താണ് ചെയ്യാറ്? മിക്കവരും ഇത് എവിടെയെങ്കിലും അലക്ഷ്യമായി ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ഇങ്ങനെ ബോര്‍ഡിംഗ് പാസ്സ് ഉപേക്ഷിക്കുന്നത് സുരക്ഷിതമാണോ? അല്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. യാത്രയുടെ അവസാനം വിമാനത്തിന്‍റെ സീറ്റ് പോക്കറ്റിലോ, താമസിക്കുന്ന ഹോട്ടലിലോ അതുമല്ലെങ്കില്‍ എയര്‍പോര്‍ട്ടിലെ വേസ്റ്റ് ബിന്നിലോ ഒക്കെ നാം ബോര്‍ഡിംഗ് പാസ്സ് അലക്ഷ്യമായി ഉപേക്ഷിക്കാറാണ് പതിവ്.

bp copy

എന്നാല്‍ ഇങ്ങനെ നമ്മള്‍ ഉപേക്ഷിക്കുന്നത് കേവലം ബോര്‍ഡിംഗ് പാസ്സല്ല മറിച്ച് നമ്മളെ കുറിച്ചുള്ള സകല വിവരങ്ങളും ആണെന്നാണ്‌ വിദഗ്ദര്‍ പറയുന്നത്. നമ്മള്‍ ഉപയോഗിച്ച ബോര്‍ഡിംഗ് പാസ്സിലെ ബാര്‍കോഡ് സ്കാന്‍ ചെയ്‌താല്‍ നമ്മളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാകുന്ന ലളിതമായ ആപ്ലിക്കേഷന്‍ മിക്ക മൊബൈലുകളിലും ഇന്ന് ലഭ്യമാണ്. ഈ വിവരങ്ങള്‍ ഉപയോഗിച്ച് വിദഗ്ദനായ ഒരാള്‍ക്ക് നിങ്ങളുടെ ഹോം അഡ്രസ്സ്, പേഴ്സണല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്സ്, നിങ്ങളുടെ യാത്രാവിവരങ്ങള്‍ തുടങ്ങി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് വരെ കണ്ടുപിടിക്കാന്‍ സാധിക്കും.

അത് കൊണ്ട് ഇനി മുതല്‍ യാത്ര ചെയ്യുമ്പോള്‍ നിങ്ങളുടെ ബോര്‍ഡിംഗ് പാസ്സ് കുറച്ചു കൂടി ശ്രദ്ധാപൂര്‍വ്വം കൈകാര്യം ചെയ്യാന്‍ മറക്കണ്ട. അവിടെയും ഇവിടെയും അലക്ഷ്യമായി ഉപേക്ഷിക്കാതെ ബോര്‍ഡിംഗ്പാസ്സ് ഉപയോഗ ശേഷം നശിപ്പിച്ച് കളയാന്‍ ശ്രദ്ധിക്കുക. ഈ വിവരം ഉപകാരപ്രദമാണെന്ന്‍ തോന്നുന്നുവെങ്കില്‍ മറ്റുള്ളവര്‍ക്ക് കൂടി ഷെയര്‍ ചെയ്യാന്‍ മറക്കാതിരിക്കുക.

സ്വന്തം ലേഖകന്‍
യുകെ മലയാളികളുടെ ചരിത്രത്തില്‍ ഇടം പിടിച്ച ഒരു ദിനമായിരുന്നു ഇന്നലെ കടന്ന്‍ പോയത്. ഐഇഎല്‍ടിഎസ് സ്കോറിംഗ് സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന് വെളിയിലുള്ള കുടിയേറ്റക്കാരോട് കാണിക്കുന്ന വിവേചനത്തില്‍ പ്രതിഷേധം അറിയിക്കാനായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ (ഗ്രേറ്റ് ബ്രിട്ടന്‍) ഇന്നലെ നടത്തിയ പാര്‍ലമെന്റ് ലോബിയിംഗ് വന്‍ വിജയമായി എന്ന്‍ വേണം പറയാന്‍. നിരവധി എം.പിമാര്‍ ഈ വിഷയത്തില്‍ ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഉയര്‍ത്തിക്കൊണ്ട് വന്ന നിലപാടുകളോട് യോജിപ്പ് പ്രകടിപ്പിച്ചതും ഇതിനായി തങ്ങള്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെടും എന്ന്‍ പറഞ്ഞതും ശുഭ ലക്ഷണമായി വേണം കരുതാന്‍.

ഐഡബ്ല്യുഎ ദേശീയ ഭാരവാഹികളായ ഹര്‍സേവ് ബെയ്ന്‍സ്, ജോഗീന്ദര്‍ സിംഗ്, ബൈജു തിട്ടാല, സുഗതന്‍ തെക്കെപ്പുര തുടങ്ങിയവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് ലോബിയിംഗില്‍ വന്‍ ജനപങ്കാളിത്തം ആയിരുന്നു ഉണ്ടായത്. ഐ ഡബ്ല്യു എ യുടെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ എത്തിയവരെ കൊണ്ട് ഹാള്‍ നിറഞ്ഞതിനാല്‍ മറ്റ് ആവശ്യങ്ങള്‍ക്കും മറ്റുമായി എം.പിമാരെ കാണാന്‍ എത്തിയവര്‍ ഇടനാഴിയിലും മറ്റും നിന്ന്‍ എംപിമാരോട് സംസാരിച്ച് തിരികെ പോവുകയായിരുന്നു.

IMG_0741

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നല്ലാത്ത നഴ്സുമാര്‍ എത്ര വര്‍ഷം ഇവിടെ ജോലി ചെയ്താലും പിന്നെയും അവര്‍ക്ക് ഐഇഎല്‍ടിഎസ് സ്കോറിംഗ് 7.5 ഉണ്ടെങ്കില്‍ മാത്രമേ രജിസ്റ്റേര്‍ഡ് നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കൂ എന്ന നയത്തില്‍ വിവേചനം ഉണ്ട് എന്ന്‍ എം.പിമാരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു എന്നതാണ് ഇന്നലത്തെ വിജയം. പത്ത് വര്‍ഷത്തിലധികം യുകെയില്‍ താമസിക്കുകയും ഇവിടെ പൗരത്വം ലഭിക്കുകയും ചെയ്തവരുടെ കാര്യത്തില്‍ പോലും ഐഇഎല്‍ടിഎസ് എന്ന കടമ്പ അടിച്ചേല്‍പ്പിക്കുന്നത് ശരിയല്ല എന്ന്‍ ഐഡബ്ല്യുഎ പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ ഭൂരിപക്ഷം എം.പിമാരും അതിനോട് യോജിപ്പ് പ്രകടിപ്പിച്ചു.

കേംബ്രിഡ്ജ് എം.പി ഡാനിയേല്‍ ഷെയ്സ്നെര്‍, ഈലിംഗ് എം. പി. വീരേന്ദര്‍ ശര്‍മ്മ, ഐല്‍വര്‍ത്ത് എം.പി. റൂത്ത് കാന്റര്‍ബറി, സ്കോട്ട്ലന്റ് എം.പി. ഡോ. ലിസ കാമറോണ്‍, നോട്ടിംഗ്ഹാം സൗത്ത് എം.പി. ലിലിയന്‍ ഗ്രീന്‍വുഡ്, ഡെര്‍ബി എം.പി. മാര്‍ഗരറ്റ് ബെക്കറ്റ്, ഗ്ലോസസ്റ്റര്‍ എം.പി. റിച്ചാര്‍ഡ് ഗ്രഹാം തുടങ്ങിയവര്‍ ഐഡബ്ല്യുഎ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്മര്‍ദ്ദം ചെലുത്താമെന്ന് യോഗത്തില്‍ പറഞ്ഞു.

IMG_0764

യൂറോപ്യന്‍ യൂണിയന് വെളിയില്‍ നിന്നും നഴ്സിംഗ് ഡിഗ്രി എടുത്ത് ഇവിടെ വന്ന് കെയറര്‍മാരായും മറ്റും നിരവധി വര്‍ഷങ്ങള്‍ പണിയെടുത്തവരോട് പോലും ഈ മാനദണ്ഡം ഉപയോഗിക്കുന്നത് ശരിയല്ലെന്ന വാദത്തിനും പിന്തുണ ലഭിച്ചു. ഈ വിഷയം ഉന്നയിച്ച് ഇന്ത്യന്‍ വര്‍ക്കേഴ്സ് യൂണിയന്‍ യുകെയിലുടനീളം നടത്തി വരുന്ന കാമ്പയിന് ലഭിച്ച ജനപിന്തുണയുടെ അടയാളമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ ആണ് ഇന്നലെ പാര്‍ലമെന്റില്‍ എത്തി ചേര്‍ന്നത്.

യുകെയിലെ നഴ്സിംഗ് രംഗത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനകളായ ആര്‍സിഎന്‍, യൂനിസെന്‍ എന്നിവരുടെ പ്രതിനിധികളും ഐഡബ്ല്യുഎയ്ക്കൊപ്പം കൈ കോര്‍ക്കാന്‍ ഇന്നലെ എത്തിയിരുന്നു. ആര്‍സിഎന്‍ ഓപ്പറേഷനല്‍ മാനേജര്‍ നോറ ഫ്ലാനഗന്‍, കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ഇവാന്‍ റസ്സല്‍, യൂനിസെന്‍ നാഷണല്‍ ഓര്‍ഗനൈസര്‍ സൂസന്‍ ക്യുവേ എന്നിവര്‍ ഇന്നലത്തെ മീറ്റിംഗില്‍ പങ്കെടുത്ത് സംസാരിച്ചു. നാല്‍പ്പതിനായിരത്തോളം മലയാളി നഴ്സുമാര്‍ ഈ രണ്ട് സംഘടനകളില്‍ അംഗങ്ങളായി ഉണ്ടെന്ന കാര്യം മനസ്സിലാക്കിയുള്ള നിലപാട് ആയിരുന്നു ഇരു സംഘടനാ പ്രതിനിധികളും എടുത്തത്.

IMG_0740

നിരവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന പ്രശ്നമായിട്ട് കൂടി ഐഡബ്ല്യുഎ നടത്തുന്ന ഈ അവകാശ പോരാട്ടത്തിന് നേരെ കണ്ണടച്ച് നിന്ന യുകെയിലെ ഏറ്റവും വലിയ മലയാളി സംഘടനാ കൂട്ടായ്മയായ യുക്മയും ഒടുവില്‍ ഐഡബ്ല്യുഎയുടെ സമരമുഖത്ത് പിന്തുണയുമായി എത്തിയത് ഐഡബ്ല്യുഎ പ്രതിനിധികള്‍ക്ക് ആവേശം കൂട്ടി. യുക്മയുടെ സ്ഥാപക പ്രസിഡണ്ടും സൗത്ത് ഈസ്റ്റ് റീജിയനില്‍ നിന്നുള്ള നാഷണല്‍ കമ്മറ്റി അംഗവുമായ വര്‍ഗീസ്‌ ജോണ്‍, മിഡ്ലാന്‍ഡ്‌സില്‍ നിന്നുള്ള യുക്മ മുന്‍ ദേശീയ നിര്‍വ്വാഹക സമിതിയംഗം അനില്‍ ജോസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആണ് യുക്മ പ്രതിനിധികള്‍ മീറ്റിംഗില്‍ പങ്കെടുക്കാന്‍ എത്തിയത്. യുകെ മലയാളികളെ ദോഷകരമായി ബാധിക്കുമായിരുന്ന പി.ആര്‍ പ്രശ്നത്തിലും പാസ്പോര്‍ട്ട് സറണ്ടര്‍ പ്രശ്നത്തിലും ഒക്കെ യുക്മ സജീവമായി രംഗത്ത് ഇറങ്ങിയത് വര്‍ഗീസ്‌ ജോണ്‍ പ്രസിഡണ്ട് ആയിരുന്ന കാലത്തായിരുന്നു.

IMG_0760

പോള്‍ മാത്യൂസ്, എബിന്‍ ജോസ്, ജിജി നട്ടാശ്ശേരി, ഷാജി, അഭിലാഷ് ബാബു, നോയല്‍ തോമസ്‌ തുടങ്ങിയവര്‍ ഉള്‍പ്പെടെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി സംഘടനാ ഭാരവാഹികളും ഇന്നലെ പാര്‍ലമെന്‍റ് ലോബിയിംഗില്‍ പങ്കെടുത്തിരുന്നു. ബ്രിസ്റ്റോള്‍, ഗ്ലോസ്റ്റര്‍, ഡെര്‍ബി, കേംബ്രിഡ്ജ്, ലണ്ടന്‍, ബോണ്‍മൌത്ത് തുടങ്ങി യുകെയുടെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി മലയാളികള്‍ ഇന്നലെ ലണ്ടനില്‍ ഐഡബ്ല്യുഎ നടത്തിയ സമരത്തില്‍ പങ്കാളികളായി.

IMG_0739

എണ്ണായിരത്തില്‍ അധികം വരുന്ന കെയറര്‍ രംഗത്ത് ജോലി ചെയ്യുന്ന നഴ്സിംഗ് യോഗ്യതയുള്ളവരെ നേരിട്ട് ബാധിക്കുന്ന ഈ കാര്യത്തിന് വേണ്ടി ഐഡബ്ല്യുഎ നടത്തി വരുന്ന ഈ ശ്രമങ്ങള്‍ക്ക് പിന്തുണ കൊടുക്കാനുള്ള ബാധ്യത എല്ലാ മലയാളികള്‍ക്കും ഉള്ളതാണ്.  ഈ ആവശ്യം അംഗീകരിക്കും വരെ ഐഡബ്ല്യുഎ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്ന പ്രക്ഷോഭത്തെ പിന്തുണയ്ക്കാന്‍ തങ്ങളുടെ അസോസിയേഷന്‍ ഭാരവാഹികളോട് ആവശ്യപ്പെടാന്‍ ഓരോരുത്തരും തയ്യാറാകണം. കരുത്തുറ്റ ഒരു സമൂഹം എന്ന നിലയില്‍ നമ്മളുടെ സാന്നിദ്ധ്യം യുകെയിലെ സാമൂഹിക രാഷ്ട്രീയ മണ്ഡലങ്ങളില്‍ പ്രതിഫലിപ്പിക്കാന്‍ ഇത് പോലുള്ള ജനകീയ പ്രശ്നങ്ങളില്‍ ഒറ്റക്കെട്ടായി നില്‍ക്കുകയാണ് വേണ്ടത്.

IMG_0769

ഇന്നലെ നടന്ന പാര്‍ലമെന്റ് ലോബിയിംഗിന്‍റെ കൂടുതല്‍ ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക 

‘നടുവേദന’ മൂലം എയര്‍ ഇന്ത്യ വിമാനം യാത്രക്കാരെ വലച്ചത് മൂന്നരമണിക്കൂര്‍. വൈകുന്നേരം ആറരയോടെ ഡല്‍ഹിയില്‍നിന്നു പുറപ്പെടേണ്ടിയിരുന്ന കൊച്ചി-തിരുവനന്തപുരം എയര്‍ ഇന്ത്യ വിമാനമാണ് ‘നടുവേദന’ പ്രശ്‌നം പരിഹരിക്കാനാവാതെ ഡല്‍ഹി വിമാനത്താവളത്തില്‍ മൂന്നരമണിക്കൂര്‍ കുടുങ്ങിക്കിടന്നത്. രൂക്ഷമായ നടുവേദനയുള്ള യാത്രക്കാരിയുടെ നടുവിനു ചൂടുപകരുന്ന യന്ത്രം കുത്താന്‍ സീറ്റിനടുത്തു പ്ലഗ് പോയിന്റില്ലാഞ്ഞതാണ് വിമാനം വൈകാന്‍ കാരണമായത്.
വൈദ്യുതി ഉപയോഗിച്ചു ചൂടുപകരുന്ന യന്ത്രം വിമാനത്തില്‍ ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അതുകൊണ്ടുതന്നെ അതുമായാണ യാത്രക്കാരി വന്നത്. യന്ത്രം ഉപയോഗിക്കാന്‍ കഴിയാതെ മണിക്കൂറുകള്‍ വിമാനം പറന്നാല്‍ തനിക്കു വേദന രൂക്ഷമാകുമെന്നും അതുകൊണ്ട് അതിനുള്ള ക്രമീകരണം ചെയ്യാതെ വിമാനം പുറപ്പെടാന്‍ പാടില്ലെന്നും യാത്രക്കാരി ശഠിച്ചു. അതേസമയം ഇവരെ വിമാനത്തില്‍ നിന്നിറക്കാനുള്ള അധികൃതരുടെ നീക്കവും യാത്രക്കാരിയുടെ നിലവിളിമൂലം ആദ്യം കഴിയാതെപോയി. കെസി വേണുഗോപാല്‍ ഉള്‍പ്പെടെ മൂന്ന് എംപിമാരും യാത്രക്കാരായി വിമാനത്തിലുണ്ടായിരുന്നു. വ്യോമഗതാഗതമന്ത്രി ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ടിട്ടും പ്രശ്‌നം മൂന്നരമണിക്കൂറോളം പരിഹരിക്കപ്പെട്ടില്ല. ഒടുവില്‍ യാത്രക്കാരിയെ ബലമായി വിമാനത്തില്‍നിന്നിറക്കി രാത്രി 10 മണിയോടെയാണു വിമാനം പുറപ്പെട്ടത്.

ദശാബ്ദി നിറവില്‍ ആയ ഹെയര്‍ ഫീല്‍ഡ് മലയാളി അസോസിയേഷന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം ജനുവരി മുപ്പത് ശനിയാഴ്ച നടക്കും. യുകെയില്‍ എമ്പാടും കഴിവ് തെളിയിച്ച ഒരുപറ്റം കലാകാരന്‍മാരെ ഉള്‍പ്പെടുത്തി കലാ സന്ധ്യ എന്ന പേരിലാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മുപ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചര മുതല്‍ ഹെയര്‍ ഫീല്‍ഡ് സെന്റ്‌മേരീസ് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍ നടക്കുക. അസോസിയേഷന്‍ പ്രസിഡന്റ് ജോയല്‍ കെ.മാത്യുവിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ പങ്കെടുക്കും. ലൈവ് മ്യൂസിക്, ക്ലാസിക്, ആന്‍ഡ് സിനിമാറ്റിക് ഡാന്‍സുകള്‍, നാടകം, ഹാസ്യപരിപാടികള്‍ തുടങ്ങി ഒട്ടേറെ കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് നിറംപകരും. ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ഏവരെയും അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി സെക്രട്ടറി ജോമി ജോസഫ് സ്വാഗതം ചെയ്യുന്നു. പ്രസിഡന്റ് ജോയല്‍ കെ.മാത്യുവിനെ കൂടാതെ വൈസ് പ്രസിഡന്റ് ഷീബ പ്രവീണ്‍, അനു ജോഷി, റോയിവര്‍ഗീസ്, ഫിനില്‍തോമസ്, വിനോദ് നോബിള്‍, ബിജു എന്നിവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.

മാഞ്ചസ്റ്റര്‍: മഞ്ഞുപെയ്ത് പ്രകൃതി വെളള പുതച്ചു നിന്ന സായാഹ്നത്തില്‍ നടന്ന നോര്‍ത്ത് മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ (നോര്‍മ്മ) ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷങ്ങള്‍ ആവേശോജ്വലമായി. ക്രംപ്‌സിലിലെ മെതേഡിസിറ്റ് ചര്‍ച്ച് ഹാളില്‍ വൈകുന്നേരം മൂന്നു മണി മുതല്‍ നടന്ന ആഘോഷപരിപാടികള്‍ രാവേറെ നീണ്ടു. ഭക്തിഗാനാലാപനത്തെത്തുടര്‍ന്ന് നടന്ന നേറ്റിവിറ്റി പ്ലേയേത്തുടര്‍ന്ന് പൊതുസമ്മേളനത്തിന് തുടക്കമായി. അസോസിയേഷന്‍ പ്രസിഡന്റെ സോണി ചാക്കോയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അതിഥിയായെത്തിയ സാന്താക്ലോസ് ആഷോഷപരിപാടികള്‍ ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ സോണി ചാക്കോ ഏവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേര്‍ന്നു ഇതേത്തുടര്‍ന്നു കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികള്‍ക്ക് തുടക്കമായി. നോര്‍മ്മ കലാവേദിയുടെ നാടകത്തോടെയാണ് പരിപാടികള്‍ സമാപിച്ചത്. ചില്‍ഡ്രന്‍സ് ഡേയോട് അനുബന്ധിച്ച് നടന്ന മത്സര വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തതിനെത്തുടര്‍ന്ന് വിളമ്പിയ വിഭവസമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ സമാപിച്ചു.

norrmma-4

സെക്രട്ടറി ഷീന രമേഷ്, വൈസ് പ്രസിഡന്റെ് ഷൈനി സാനു, രജിത സനല്‍, സനല്‍ ബാലക്യഷ്ണന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ട്രഷര്‍ സ്‌നിബു കുര്യന്‍ ഏവര്‍ക്കും നന്ദിരേഖപ്പെടുത്തി. പരിപാടിയുടെ വിജയത്തിനായി സഹകരിച്ചവര്‍ക്കും പരിപാടികളില്‍ പങ്കെടുക്കാനെത്തിയവര്‍ക്കും പ്രസിഡന്റ് സോണി ചാക്കോ നന്ദി രേഖപ്പെടുത്തി. പരിപാടിയോട് അനുബന്ധിച്ച് ഉപഗാറിന്റെ കാമ്പയിനും നടന്നു. അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്, ഫസ്റ്റ് റിംഗ് ഓണ്‍ലൈന്‍ ട്യൂഷന്‍, ഫ്രാന്‍സിസ് എം.പി.തുടങ്ങിയവരായിരുന്നു പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍.

 

norrmma-1

norrmma-2

norrmma-3

ലണ്ടന്‍: വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെ നിയമങ്ങള്‍ നടപ്പാക്കുന്ന ഗവണ്‍മന്റ് രീതിക്കെതിരേ ശക്തമായ വിമര്‍ശനം ഉയരുന്നു. ഖനന ബില്‍, ഫോക്‌സ് ഹണ്ടിംഗ് ബില്‍, ആനുകൂല്യങ്ങള്‍ ഇല്ലാതാക്കാനുള്ള ബില്‍ തുടങ്ങിയവ കോമണ്‍സില്‍ വേണ്ടത്ര ചര്‍ച്ചകളോ സൂക്ഷ്മ പരിശോധനയോ നടത്താതെയാണ് പാസാക്കിയത്. ബില്ലുകളില്‍ വിവാദത്തിനു കാരണമാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വരുത്തിയതു പോലും സ്റ്റാറ്റിയൂട്ടറി ഇന്‍സ്ട്രമെന്റ്‌സ് എന്ന സര്‍ക്കാരിന്റെ പ്രത്യേകാധികാരമുപയോഗിച്ച് പാര്‍ലമെന്റിന്റെ അനുവാദത്തിനു കാത്തുനില്‍ക്കാതെയായിരുന്നു. ഇതാണ് വിമര്‍ശനം ക്ഷണിച്ചു വരുത്തുന്നത്.
ജനുവരി ആദ്യം അഞ്ചു ലക്ഷത്തോളം വരുന്ന ഇംഗ്ലണ്ടിലെ വിദ്യാര്‍ത്ഥികളുടെ മെയ്ന്റനന്‍സ് ഗ്രാന്റ് എടുത്തുകളയാന്‍ തീരുമാനിച്ചിരുന്നു. ഭിന്ന ശേഷിയുള്ളവരേയും വംശീയ ന്യൂനപക്ഷങ്ങളേയും പ്രായത്തില്‍ മുതിര്‍ന്ന വിദ്യാര്‍ത്ഥികളേയുമാണ് ഈ തീരുമാനം ദോഷകരമായി ബാധിക്കുക. സ്റ്റാറ്റിയൂട്ടറി ഇന്‍സ്ട്രമെന്റ്‌സ് ഉപയോഗിച്ച് നടപ്പില്‍ വരുത്തിയ ഈ തീരുമാനത്തെ ലേബര്‍ പാര്‍ട്ടി എതിര്‍ക്കുന്നു. പ്രത്യേകാധികാരം നല്‍കുന്ന വ്യവസ്ഥ എടുത്തു കളയണമെന്ന് ഇന്ന് ലേബര്‍ പാര്‍ട്ടി പാര്‍ലമെന്റില്‍ ആവശ്യപ്പെടും. പ്രതിപക്ഷത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അപൂര്‍വ്വ നീക്കമാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്ന്.

കണ്‍സര്‍വേറ്റീവുകളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഇല്ലാതിരുന്ന ഈ നയത്തിന് മതിയായ ചര്‍ച്ചകള്‍ നടത്താതെയും മാറ്റങ്ങള്‍ നിര്‍ദേശിക്കാതെയുമാണ് കോമണ്‍സ് സമിതി അനുമതി നല്‍കിയത്. നിഴലുകള്‍ക്കിടയില്‍ നിന്ന് ഭരിക്കാനുള്ള നീക്കമാണ് ഇതെന്നായിരുന്നു ഷാഡോ ഫസ്റ്റ് സ്റ്റേറ്റ് സെക്രട്ടറി ആന്‍ജല ഈഗിള്‍ ഇതിനെ വിശേഷിപ്പിച്ചത്. ആരുടേയും ശ്രദ്ധയില്‍പ്പെടാതെ നിര്‍ണ്ണായകമായ മാറ്റങ്ങള്‍ വരുത്താനാണ് ടോറികള്‍ ശ്രമിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.

തെരഞ്ഞെടുപ്പിനു ശേഷം ഇത്തരം നിരവധി ബില്ലുകള്‍ മന്ത്രിമാരുടെ പ്രത്യേകാധികാരമുപയോഗിച്ച് പാസാക്കി സഭയില്‍ എത്തുന്നത് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഗവണ്‍മെന്റിനെ വിമര്‍ശിക്കാനും നയങ്ങളെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനുമുള്ള കോമണ്‍സിന്റെ അധികാരം ഇല്ലാതാക്കുകയാണ് ഇതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു. 1940കളിലാണ് സ്റ്റാറ്റിയൂട്ടറി ഇന്‍സ്ട്രമെന്റ്‌സ് എന്ന ഈ പ്രത്യേകാധികാരങ്ങള്‍ സര്‍ക്കാരിന് നല്‍കിയത്. കോമണ്‍സില്‍ സമയം പാഴാക്കാതെ നിയമഭേദഗതികള്‍ വരുത്താനാണ് ഇത് നടപ്പില്‍ വരുത്തിയത്.

1982ല്‍ 1100 ഭേദഗതികള്‍ വരുത്തിയാണ് ഇതിന്റെ ഉപയോഗം വ്യാപകമാക്കിയത്. ഇപ്പോള്‍ പ്രതിവര്‍ഷം 3000ത്തോളം ഭേദഗതികള്‍ ഇതുപയോഗിച്ച് ചെയ്യുന്നുണ്ട്. 2010ല്‍ കാമറൂണ്‍ അധികാരത്തിലെത്തിയതിനു ശേഷം ഇതിന്റെ ഉപയോഗം വര്‍ദ്ധിച്ചിട്ടുണ്ട്. നാല് ബില്യന്‍ പൗണ്ടിന്റെ നികുതിയിളവുകള്‍ ഇല്ലാതാക്കാന്‍ കോമണ്‍സില്‍ ചര്‍ച്ച പോലും നടത്താതെ എസ്‌ഐ നടപ്പിലാക്കാന്‍ ജോര്‍ജ് ഓസ്‌ബോണ്‍ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു.

Allen Shibu, Keighley
A patient, who was left brain dead following a careless drugs trial in France, has died. In total, six people became unwell following experimental trials at a hospital in Brittany. The patients, all men aged 28 to 49, had been treated in Rennes University Hospital, some in ICU. The head of the hospital’s neurology department explained that the evidence from MRI scans shows that three of the patients may be suffering from irreversible brain damage. Originally, 90 people were given the unknown drug in the trial, out of a total of 128 participants. The rest were given placebos, a “fake” drug. The drug that was being trialled is not known, despite some reports that it was a new ‘cannabinoid-based painkiller’. Marisol Touraine, the French health minister, later confirmed that the pill did not contain cannabis or anything that was based on the illegal substance, but acted on the body’s endocannabinoid system which is involved in a variety of physiological processes including appetite, pain-sensation, mood, and memory, and in moderating the effects of cannabis… Taken through the mouth, the drug was undergoing a Phase 1 clinical trial at a licensed private European laboratory, Biotrial. The company specialises in clinical trials and are based in Rennes. In a statement Biotrial said: “The trial has been conducted in full compliance with the international regulations and Biotrial’s procedures were followed at every stage throughout the trial, in particular the emergency procedures for the transfer of subjects to the hospital. We are in close and regular contact with the Health Authorities and Ministry in France. The priority at Biotrial remains the safety of our subjects.” Biotrial were conducting the tests on behalf of BIAL, a Portuguese drug manufacturer.

നമുക്കറിയാം വിമാനം തകര്‍ന്നാല്‍ യാത്രക്കാരില്‍ ഒരാള്‍ പോലും ജീവനോടെ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. പറക്കുന്നതിനിടെ വിമാനം തകര്‍ന്നാലും യാത്രികരെ ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ ഭൂമിയിലെത്തിക്കുന്ന സംവിധാനം യാഥാര്‍ഥ്യമാകുന്നു. വ്യോമയാന സുരക്ഷയില്‍ ഗവേഷണം നടത്തുന്ന വ്‌ലാദിമിര്‍ ടരെന്‍കോ എന്ന എഞ്ചിനീയറാണ് ഈ വിപ്ലവകരമായ കണ്ടുപിടുത്തം നടത്തിയത്.
വിമാനത്തില്‍ നിന്നും വേര്‍പെടുത്താവുന്ന രീതിയിലാണ് സുരക്ഷാ കവചം. വിമാനം പറന്നുയരുമ്പോഴോ പറക്കുമ്പോഴോ ഇറങ്ങുമ്പോഴോ എന്തെങ്കിലും കേട് പാടുകള്‍ സംഭവിച്ചാല്‍ യാത്രക്കാരെ സുരക്ഷിതമായി നിലത്തിറക്കാന്‍ ഈ സുരക്ഷാ കവചത്തിന് സാധിക്കും. അന്തരീക്ഷത്തില്‍ വച്ച് അപകടം സംഭവിച്ചാല്‍ പാരച്യൂട്ട് മുഖേനയാണ് സുരക്ഷ കവചം താഴെ എത്തിക്കുക. ഇനി സമുദ്രത്തിലേക്കാണ് ചെല്ലുന്നതെങ്കില്‍ ഇത് വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുകയും ചെയ്യും.

വിമാനത്തില്‍ ഘടിപ്പിക്കുന്ന സുരക്ഷ കവചത്തിലാണ് യാത്രക്കാര്‍ ഇരിക്കുന്നത്. ഇതിനിടയില്‍ എന്തെങ്കിലും അപകടം വിമാനത്തിന് സംഭവിച്ചാല്‍ സുരക്ഷാ കവചം വിമാനത്തില്‍ നിന്നും ബന്ധം വേര്‍പ്പെടുത്താന്‍ സാധിക്കും. തുടര്‍ന്ന് പാരച്യൂട്ട് വഴി സുരക്ഷാ കവചം താഴെ ഇറക്കും. യാത്രക്കാരെയും അവരുടെ സാമഗ്രികളും വഹിക്കാന്‍ കഴിയുന്നതാണ് സുരക്ഷ കവചം.

ലണ്ടന്‍: ലോകത്ത് സാമ്പത്തിക അസന്തുലിതത്വം വര്‍ദ്ധിച്ചിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അറുപത്തിരണ്ട് പേരിലാണ് ലോകത്തിലെ മുഴുവന്‍ സമ്പത്തിന്റെയും പകുതിയും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതെന്ന് പുതിയ പഠനം തെളിയിക്കുന്നു. പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരായി മാറിക്കൊണ്ടിരിക്കുന്നുവെന്നും ഓക്‌സ്ഫാം എന്ന സന്നദ്ധ സംഘടനയുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2010ന് ശേഷം ലോകത്തിലെ ദരിദ്രരുടെ എണ്ണം 41 ശതമാനമായി ഉയര്‍ന്നു. ലോകത്തിലെ അറുപത്തിരണ്ടു പേരുടെ സമ്പത്ത് 1.76 ട്രില്യന്‍ ഡോളറായി ഉയര്‍ന്നു. കഴിഞ്ഞ ഒരു കൊല്ലത്തിനിടെ പാവപ്പെട്ടവരും പണക്കാരും തമ്മിലുളള അന്തരം വളരെ വലുതായി. ഒരേ സാമ്പത്തികമുളള പണക്കാരുടെ എണ്ണം 2011ല്‍ 388 ആയിരുന്നു. ഓരോ കൊല്ലം കഴിയും തോറും ഈ സംഖ്യയില്‍ കുറവുണ്ടാകാന്‍ തുടങ്ങി. തൊട്ടടുത്ത വര്‍ഷം ഇത് 177ആയി. 2014ല്‍ 80ഉം 2015ല്‍ ഇത് 62ഉം ആയി മാറുകയായിരുന്നു.
2016ലെ ലോക സാമ്പത്തിക ഫോറത്തിനായി ധനശാസ്ത്രജ്ഞര്‍ ദാവോസില്‍ ഒത്തുകൂടാനിരിക്കുന്നതിന് തൊട്ടുമുമ്പാണ് ഈ കണക്കുകള്‍ പുറത്ത് വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ഈ സാമ്പത്തിക അസമത്വം ഇല്ലാതാക്കണമെങ്കില്‍ നികുതി ഘടയില്‍ പൊളിച്ചെഴുത്ത് വേണമെന്ന് ഓക്‌സ്ഫാം ജിബി ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ഗോള്‍ഡ്‌റിംഗ് പറഞ്ഞു. ഈ സാമ്പത്തിക അസന്തുലിതാവസ്ഥയില്‍ ലോകനേതാക്കള്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ടെങ്കിലും ഇത് തടയാനായി ഇവരില്‍ നിന്ന് ഇതുവരെ ശക്തമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സാമ്പത്തിക വളര്‍ച്ചയുടെ ഫലം സമൂഹത്തിന്റെ താഴെക്കിടയിലുളളവര്‍ക്ക് എത്തിക്കാനുളള യാതൊരു നടപടിയും അധികൃതരില്‍ നിന്ന് ഉണ്ടാകുന്നില്ല. ലോകത്ത് ഒമ്പത് പേരില്‍ ഒരാള്‍ വിശന്ന വയറുമായാണ് ഉറങ്ങുന്നത്. വന്‍കിടക്കാര്‍ക്ക് നികുതിയിളവുകള്‍ അനുവദിക്കുന്ന നടപടി അവസാനിച്ചേ തീരൂ. അവര്‍ക്ക് സമൂഹത്തോട് ചില ഉത്തരവാദിത്തങ്ങള്‍ ഉണ്ട്. രാജ്യത്ത് വന്‍തോതില്‍ നികുതി ഇളവുകള്‍ നടപ്പാക്കുന്നതായി നവംബറില്‍ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി കണ്ടെത്തിയിരുന്നു.

ജോര്‍ജ് ഓസ്‌ബോണിന്റെ നികുതിയിളവുകള്‍ നൂറ് കണക്കിന് പൗണ്ടിന്റെ നഷ്ടമുണ്ടാക്കുമെന്ന് ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി കമ്മിറ്റിയും ചൂണ്ടിക്കാട്ടി. ലോകത്തിലെ ദരിദ്ര്യരാഷ്ട്രങ്ങളില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നികുതി ഒഴിവാക്കലുകള്‍ അവസാനിപ്പിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ലണ്ടന്‍: അഭയാര്‍ത്ഥികളുടെ നിസഹായത ചൂഷണം ചെയ്ത് മനുഷ്യക്കടത്തുകാര്‍ കഴിഞ്ഞ വര്‍ഷം നാല് ബില്യന്‍ ഡോളര്‍ വരെ ലാഭമുണ്ടാക്കിയതായി റിപ്പോര്‍ട്ട്. യൂറോപ്പിലെ കുറ്റവാളികളുടെ ഏറ്റവും പ്രധാന വ്യവസായമായി മനുഷ്യക്കടത്ത് മാറിയിരിക്കുകയാണ്. മയക്കുമരുന്ന് കള്ളക്കടത്തിനെ പിന്തള്ളിയാണ് മനുഷ്യക്കടത്ത് ക്രിമിനല്‍ ലോകത്തെ ഏറ്റവും പണം വാരുന്ന ബിസിനസ് ആയി മാറിയിരിക്കുന്നത്. യൂറോപ്പിലെത്തിയ അഭയാര്‍ത്ഥികളില്‍ തൊണ്ണൂറ് ശതമാനവും ഇത്തരം സംഘങ്ങള്‍ക്ക് പണം നല്‍കിയാണ് എത്തിയത്. സര്‍ക്കാരുകള്‍ തന്നെയാണ് ഇവരെ തഴച്ച് വളരാന്‍ അനുവദിക്കുന്നതെന്നും യൂറോപ്യന്‍ യൂണിയന്‍ ലോ എന്‍ഫോഴ്‌സിംഗ് ബോഡിയായ യൂറോപോള്‍ ചൂണ്ടിക്കാട്ടുന്നു.
യുദ്ധവും ദാരിദ്ര്യവും മറ്റും മൂലം കഴിഞ്ഞ കൊല്ലം പത്ത് ലക്ഷത്തിലേറെ പേരാണ് യൂറോപ്പിലേക്ക് എത്തിയതെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി വ്യക്തമാക്കുന്നു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ യാത്രയിലൂടെയാണ് ഇവരിലേറെയും ഇവിടേക്ക് എത്തിയത്. ഇവരുടെ ഈ ദുരിതം പലര്‍ക്കും പണം കൊയ്യാനുളള മാര്‍ഗമായി. ഓരോ കുടിയേറ്റക്കാരനും യൂറോപ്പിലേക്കുളള തങ്ങളുടെ മാര്‍ഗം സുഗമമാക്കാനായി മൂവായിരം ഡോളര്‍ മുതല്‍ ആറായിരം ഡോളര്‍ വരെ മനുഷ്യ,ക്കടത്തു സംഘങ്ങള്‍ക്ക് നല്‍കിയെന്നാണ് സൂചന. കഴിഞ്ഞ കൊല്ലം മനുഷ്യക്കടത്തുകാരുടെ വര്‍ഷമായിരുന്നു. ആയിരക്കണക്കിന് കുറ്റവാളികളാണ് മനുഷ്യക്കടത്തില്‍ പങ്കാളികളായുളളത്. യൂറോപ്പില്‍ മാത്രം ഇത്തരത്തിലുളള 10,700 പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാജ പാസ്‌പോര്‍ട്ട് ഉണ്ടാക്കുന്നവര്‍ മുതല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വരെയുളളവര്‍ ഇക്കൂട്ടത്തിലുണ്ട്.

ഒരു രാജ്യത്തു നിന്ന് മറ്റൊരിടത്തേക്ക് പോകുന്ന ഒരാള്‍ ഇത്തരം പല സംഘങ്ങള്‍ക്കും പണം നല്‍കേണ്ടി വരുന്നു. ഒരു സിറിയക്കാരന് യൂറോപ്പിലേക്ക് കടക്കണമെങ്കില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണില്‍പ്പെടാതിരിക്കാന്‍ വ്യാജ രേഖകളും മറ്റും ആവശ്യമാണ്. ആദ്യം തുര്‍ക്കിയിലെത്തുന്ന ഇവരെ അവിടെ നിന്ന് ബോട്ടിലോ മറ്റു മാര്‍ഗ്ഗങ്ങലിലൂടെയോ ഗ്രീസിലേക്ക് കടത്തും. യൂറോപ്യന്‍ തീരങ്ങളിലെത്തിക്കഴിഞ്ഞാല്‍ ഇവരെ അവിടെ നിന്ന് പാസ്‌പോര്‍ട്ട് വേണ്ടാത്ത ഷെങ്കന്‍ മേഖലകളിലേക്ക് എത്തിക്കാന്‍ കടത്തുകാര്‍ തയ്യാറായി നില്‍പ്പുണ്ടാകും. ഇവിടെ എത്തുന്നതോടെ ധനികരാജ്യങ്ങളായ ജര്‍മനി, ആസ്‌ട്രേലിയ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളിലോ സുഖമായി ജീവിക്കാനാകുമെന്ന് ഇവര്‍ കണക്ക് കൂട്ടുന്നു.

എന്നാല്‍ ഹംഗറി അടക്കമുളള ചില രാജ്യങ്ങള്‍ അഭയാര്‍ത്ഥികള്‍ക്ക് നേരെ അതിര്‍ത്തികള്‍ കൊട്ടിയടക്കുകയും വേലി കെട്ടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് അഭയാര്‍ത്ഥികള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിച്ചേരാനായി കയ്യിലുണ്ടായിരുന്ന പണം ഇത്തരം സംഘങ്ങള്‍ക്ക് വീതിച്ച് നല്‍കേണ്ടി വന്നു. ഇതിനിടെ പല പീഡനങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പലരുടെയും കുടുംബാംഗങ്ങളെ ഈ സംഘത്തില്‍ പെട്ടവര്‍ തട്ടിക്കൊണ്ടു പോയി. ഇവരുടെ സമ്പാദ്യം കൊളളയടിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

യൂറോപ്പിലേക്ക് കടത്തിയവരില്‍ പലരെയും ഈ സംഘങ്ങള്‍ മയക്കുമരുന്ന് കളളക്കടത്ത് ശൃംഖലയുടെ ഭാഗമാക്കുകയും ചെയ്തതായി ആരോപണമുയര്‍ന്നിട്ടുണ്ട്. ഇത്തരക്കാരുടെ എണ്ണം കൂടുന്നതിനാല്‍ സര്‍ക്കാരിന് അവയെ നിയന്ത്രിക്കാനും ബുദ്ധിമുട്ടുണ്ടാകുന്നു. ഇക്കൊല്ലവും കൂടുതല്‍ പേര്‍ യൂറോപ്പിലേക്ക് കടക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. അവര്‍ക്ക് ഈ കുറ്റവാളിസംഘങ്ങളുടെ സഹായം ആവശ്യവുമാണ്. അത് കൊണ്ട് തന്നെ ഈ സംഘങ്ങള്‍ക്ക് തഴച്ചു വളരാനുളള സാഹചര്യമാണ് ഇവിടെയുളളത്.

ഈ പ്രശ്‌നം പരിഹരിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതിനായി വിവരങ്ങള്‍ കൈമാറുകയും പ്രവേശന മേഖലയില്‍ സംയുക്തമായി നിലകൊളളുകയും ചെയ്യേണ്ടതുണ്ട്. ജര്‍മനി അടക്കമുളള രാജ്യങ്ങള്‍ അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാനുളള നടപടികള്‍ കൈക്കൊളളുന്നുണ്ടെങ്കിലും അവ പര്യാപ്തമല്ലാത്ത സ്ഥിതിയാണുളളത്. ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ച തുര്‍ക്കിയ്ക്ക് കൂടുതല്‍ സഹായം ആവശ്യമാണെന്നും ഐക്യരാഷ്ട്രസഭ ചൂണ്ടിക്കാട്ടുന്നു.

RECENT POSTS
Copyright © . All rights reserved