യുകെയിൽ ജനിച്ചു വളർന്ന മലയാളി കുട്ടികളെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മലയാളത്തോടുള്ള തന്റെ ഇഷ്ടം അമ്മയുടെ സഹായത്താൽ സാധിച്ചെടുക്കുന്ന ജോവിറ്റ സെബാസ്റ്റ്യൻ എന്ന ഒൻപതുകാരി നമുക്ക് അഭിമാനമാകണം. മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കൊച്ചു മിടുക്കിക്ക് ജന്മദിന ആശംസകൾ നേരുന്നത് പിതാവായ സാബു, മാതാവ് ജോസ്‌ന സഹോദരൻ ജസ്റ്റിൻ എന്നിവർ… ജോവിറ്റക്ക് ‘അമ്മ ജോസ്‌ന നൽകിയ കുറിപ്പ് താഴെ
ജോസ്‌നയുടെ കുറിപ്പ് വായിക്കാം..
അന്നുവരെ കണ്ണുരുട്ടി പ്രക്ഷോഭിച്ചിരുന്ന അപ്പൻ മകളുടെ കൊഞ്ചലിൽ അലിഞ്ഞു ചേരുന്ന ഓരോ നിമിഷവും കാണുമ്പോൾ ആ കോംബിനേഷനെന്തൊരു ചേലാണെന്നോ ..
ഒരു മകളിലൂടെ ഓരോ അമ്മയ്ക്കും തന്റെ ചെറുപ്പകാലം പുനർജനിക്കുന്നു. ബെഡ്‌റൂം മുതൽ ടോയ് ലറ്റ് വരെ തനിക്കു കൂട്ടുവരുന്ന…ഒട്ടിച്ചേർന്നു നടന്നോരോ നിമിഷവും അലങ്കരിക്കുന്ന ഒരു കുഞ്ഞി കൂട്ടുകാരി…
അവളുടെ ഓരോ വളർച്ചയും തന്റെ വളർച്ചപോലെ ‘അമ്മ ആസ്വദിക്കുന്നു. അമ്മയുടെ ഡ്രെസ്സുകൾ അണിയാനും അമ്മയെ പോലെ അണിഞ്ഞിരുങ്ങാനുംകൊതിക്കുന്ന ..അമ്മയെപ്പോലെ പൊട്ടുകുത്താനിഷ്ടപ്പെടുന്ന ..അമ്മയെപ്പോലെ സാരിയുടുക്കാൻ കൊതിക്കുന്ന …പൊട്ടും പൂവും വാതോരാതെ കുഞ്ഞി കുഞ്ഞി രഹസ്യങ്ങളും പങ്കുവക്കുന്നൊരു കൂട്ടുകാരി .
അവൾ ടീച്ചർ ആകുമ്പോൾ അവൾക്കായി ‘അമ്മ അവളുടെ ക്ലാസ്സിലെ കൊച്ചുകുട്ടിയാകുന്നു…അവളുടെ ബ്യൂട്ടിഷന്റെ സ്ഥിരം ഇര ..അവളെന്ന ഡോക്ടറിന്റെ സ്ഥിരം രോഗി …അവളുടെ കടയിലെ സ്ഥിര കസ്റ്റമർ ..അങ്ങനെ അങ്ങനെ ഓരോ റോളും അവളുടെയും അമ്മയുടെയും ലോകം സൃഷ്ടിക്കുന്നു ….
ഡ്രെസ്സുകളുടെ സെലക്ഷൻ നന്നായൊന്നും ഈ കമ്മൽ മതിയൊന്നും ചോദിക്കാൻ പറ്റിയൊരു കൂട്ടുകാരി ..സെൽഫി ഭ്രാന്തിയായ അമ്മയുടെ സ്ഥിരം ഫോട്ടോഗ്രാഫർ …അമ്മയുടെ മേക്കപ്പ് സെറ്റിന്റെ സ്ഥിരം മോഷ്ടാവ്…അമ്മയുടെയുടെ മേൽ കൂടുതൽ അധികാരം കാണിക്കുന്ന കുറുമ്പത്തി ..
കരഞ്ഞു തോളിൽ പമ്മിയിരുന്നൊരുത്തി പെട്ടെന്ന് അഭിപ്രായങ്ങൾ പറയുന്നു . തന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകുന്നു. പിണങ്ങി പോക്കലിന്റെ എണ്ണം കുറയുന്നു ..മേലാതാവുമ്പോൾ അമ്മയ്ക്ക് നെറ്റിതടവി തന്നു ശുശ്രുഷിക്കാൻ ഇമ്പം കൂടുന്നു….
പെട്ടെന്നൊരു നാൾ അമ്മയുടെ ഉള്ളറയിൽനിന്നും നെഞ്ചത്തേയ്ക്കും അവിടെനിന്നു തോളിലേക്കും മടിയിലേക്കും പിന്നെ അമ്മയുടെ വിരലിലേക്കും അവിടെനിന്നു അമ്മയുടെ മുന്നിലേക്കും പതുക്കെ ഓടി കടന്നു പോകുന്ന മകളുടെ വളർച്ച കാണാൻ എന്തൊരു ഭംഗിയാണന്നോ ..വളരെ സാവധാനം ഒരു കുഞ്ഞു പൂ വിരിയുന്ന പോലെ അഴകായ് ഒരമ്മയ്ക്കാസ്വദിക്കാൻ ദൈവം തരുന്നൊരു കനിയാണോരൊ പെൺകുഞ്ഞും …
ജോസ്‌ന സാബു സെബാസ്റ്റ്യൻ
ന്യൂസ് ഡെസ്ക് മലയാളം യുകെ
കഴിഞ്ഞദിവസം യുകെയിലെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിയിൽനിന്ന് ബഹുരാഷ്ട്ര ഭീമനായ യൂബർ ടാക്സിക്കെതിരെ വന്ന ഉത്തരവ് നിരവധി മലയാളികൾക്ക് പ്രതീക്ഷയ്ക്ക് വക നൽകുന്നതാണ്. യൂബർ ടാക്സിയിൽ ജോലിചെയ്യുന്നവർക്ക് കമ്പനി അടിസ്ഥാന വേതനവും ഹോളിഡേ ആനുകൂല്യങ്ങളും നൽകണമെന്നാണ് ഉത്തരവ് . തങ്ങൾ ഒരു ബുക്കിംഗ് ഏജൻ്റ് മാത്രമാണ് , ഡ്രൈവർമാരെ കോൺട്രാക്ട് വ്യവസ്ഥയിൽ വാടകയ്ക്ക് എടുത്തിരിക്കുന്നതാണെന്ന യൂബറിൻ്റെ വാദങ്ങളെ തള്ളിക്കൊണ്ടാണ് തൊഴിലാളി പക്ഷത്തു നിൽക്കുന്ന കോടതി വിധി.
പ്രസ്തുത വിധിയുടെ ആനുകൂല്യങ്ങൾ മറ്റ് ടാക്സി കമ്പനികളിൽ ജോലി ചെയ്യുന്നവർക്കും ലഭിക്കാൻ സാധ്യതയുണ്ടോയെന്ന് നിയമ വിദഗ്ധർ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. സുപ്രീം കോടതി വിധി വന്നതോടെ യൂബറിൻ്റെ ഷെയറുകളുടെ വിലയിൽ കുറവ് രേഖപ്പെടുത്തി . ആറു വർഷത്തോളം നീണ്ടുനിന്ന നിയമ പോരാട്ടത്തിനാണ് അന്ത്യമായത് . എന്തായാലും യൂബറിനെതിരേയുള്ള വിധി മറ്റ് ടാക്സി കമ്പനികൾക്കും ബാധകമാകുകയാണെങ്കിൽ നിരവധി മലയാളികളുടെ ജീവിതത്തിന് അത് തുണയാകും.
ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി ബ്രിട്ടണിൽ മരിച്ചു. അതിരമ്പുഴ പുതുപ്പറമ്പിൽ ലാലു ആൻറണിയുടെ ഭാര്യ മോളി (57) ആണ് മരണമടഞ്ഞത്. ലിവർപൂളിലെ വീഗൽ സ്വദേശിയായ മോളി കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തിൽ കുടുംബാംഗമാണ്. മെർലിൻ, മെർവിൻ എന്നിവരാണ് മക്കൾ . കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി മോളി ചികിത്സയിലായിരുന്നു.
പരിചയപ്പടുന്ന എല്ലാവരുടെയെല്ലാം മനസിൽ ഇടംപിടിച്ച വ്യക്തിത്വമായിരുന്നു മോളിയുടേത്. ലിതർ ലാൻഡ് ഔർ ലേഡി ക്യൂൻ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവർപൂളിലെ സിറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.
ലിവർപൂൾ മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ജോസ് കണ്ണങ്കര മരണമടഞ്ഞതിന് തുടർന്നുള്ള ദുഃഖം മാറുന്നതിനു മുൻപാണ് മലയാളി കമ്മ്യൂണിറ്റിയിൽ വളരെയധികം സ്വാധീനം ചെലുത്തിയിരുന്ന മോളി ആൻറണിയുടെ വിയോഗം സൃഷ്ടിച്ച വേർപാട്.
മോളി ആൻറണിയുടെ അകാല വിയോഗത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.
സ്റ്റോക്ക് ഓൺ ട്രെന്റ്: 2001 മുതൽ ആണ് മലയാളി നഴ്സുമാർ ആദ്യമായി സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തുന്നത്. വന്നത് സിംഗപ്പൂരിൽ നിന്നും. പിന്നീട് പല ബാച്ചുകളിൽ ആയി മലയാളി നഴ്സുമാർ എത്തിയത് ഗൾഫ് നാടുകളിൽ നിന്നും ആണ്. എന്നാൽ വന്നവർ എണ്ണത്തിൽ കുറവായിരുന്നു കാരണം പല രാജ്യത്തുനിന്നും ഉള്ളവർ ഉൾപ്പെട്ടതായിരുന്നു അന്നത്തെ കുടിയേറ്റം. യുകെയിലെ നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുക എന്ന അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലയർ എടുത്ത തീരുമാനത്തെത്തുടർന്നായിരുന്നു ആദ്യകാല മലയാളി നഴ്‌സുമാരുടെ കുടിയേറ്റങ്ങൾ. 500 പരം മലയാളി കുടുംബങ്ങൾ ആണ് ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ ഉള്ളത്.
എന്നാൽ ഇപ്പോൾ സ്റ്റോക്ക് ഓൺ ട്രെന്റിൽ വീണ്ടും ഒരു 2006 ആവർത്തിക്കുന്നു. ഒരുപക്ഷെ സ്റ്റോക്ക് ഓൺ ട്രെന്റിലേക്ക് ഏറ്റവും കൂടുതൽ മലയാളികൾ ഒന്നിച്ചെത്തിയ വർഷമായിരുന്നു 2006. യുകെ യുടെ വിവിധ ഭാഗങ്ങളിൽ പലപ്പോഴായി എത്തിയ മലയാളി നഴ്സുമാർ സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ വർഷം. അന്ന് അറിയപ്പെട്ടിരുന്നത് റോയൽ സ്റ്റോക്ക് യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ… 2006 ഇവിടെ നടത്തിയ അഡാപ്റ്റേഷൻ കോഴ്‌സിന് ഇന്റർവ്യൂ പാസായി എത്തിയവർ 40 പേർ… അതിൽ 36 പേരും മലയാളികൾ ആയിരുന്നു.. സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിയിൽ 6000 ത്തിൽപരം ജീവനക്കാരും 1328 ബെഡുകളും ആണ് ഇപ്പോൾ ഉള്ളത്.
വർഷം 15 പിന്നിടുമ്പോൾ 2021 വീണ്ടും ഒരു മലയാളി കുടിയേറ്റത്തിന് വഴിയൊരുങ്ങി. കൊറോണയെന്ന മഹാമാരിയിൽ ലോകത്തിന്റെ ജീവിത ശൈലി തന്നെ മാറ്റി മറിച്ചപ്പോൾ യുകെയിൽ പൊലിഞ്ഞത് ഇതുവരെ ഒരു ലക്ഷത്തിന് മുകളിൽ മനുഷ്യ ജീവനുകൾ… ആരോഗിയ പ്രവർത്തകരുടെ വിലയറിഞ്ഞ ലോക സമൂഹം… യുകെയിലെ പല ആശുപത്രികളും നഴ്സുമാരുടെയും ഡോക്ടർമാരുടെയും കുറവ് മൂലം പരുങ്ങലിൽ ആയ സമയങ്ങൾ… കുറവ് പരിഹരിക്കാൻ യുകെ ഗവൺമെന്റ് തീരുമാനിച്ചപ്പോൾ ഇപ്പോൾ ഭൂരിപക്ഷവും മലയാളി നഴ്സുമാർ ഉൾപ്പെടുന്ന ഒരു ഇൻഡ്യൻ നഴ്സുമാരുടെ വലിയൊരു കുടിയേറ്റത്തിനാണ് വഴി തുറന്നിരിക്കുന്നത്.
കുറെ വർഷങ്ങളായി യൂറോപ്പിന്റെ പല ഭാഗങ്ങളിൽ നിന്നും ആയിരുന്നു സ്റ്റോക്ക് ഓൺ ട്രെന്റിൽ നേഴ്‌സുമാരെ എത്തിച്ചിരുന്നത്. എന്നാൽ അത് പഴയതുപോലെ വിജയകരമാകുന്നില്ല എന്നാണ് ഇപ്പോൾ ആശുപത്രി അധികൃതരുടെ കണ്ടെത്തൽ. ഇതിനകം തന്നെ മലയാളി നഴ്സുമാരുടെ അപ്പർണമനോഭാവത്തെ ആശുപത്രി അധികൃതർ തിരിച്ചറിഞ്ഞു. മലയാളി നഴ്സുമാരുടെ പ്രാവീണ്യത്തെ പ്രകീർത്തിച്ചു ബിബിസിയും എം പി മാരും രംഗത്തെത്തിയത് ഇപ്പോഴത്തെ മനമാറ്റത്തിന് പ്രേരകമായി എന്ന് വേണം കരുതാൻ.
ഈ വർഷത്തിൽ സ്റ്റോക്ക് ഓൺ ട്രെന്റ് ആശുപത്രിൽ എത്തുന്നത് നൂറോളം ഇൻഡ്യൻ നഴ്സുമാരാണ് എന്ന വാർത്തയാണ് ആശുപത്രി അധികൃതർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനോടകം ഇന്റർവ്യൂ പാസ്സായ 42 നേഴ്‌സുമാർ ഈ വരുന്ന ഏപ്രിൽ മാസത്തിന്റെ അവസാനത്തോടെ എത്തിച്ചേരുന്നു. ആശുപത്രിയുടെ ബോർഡ് മീറ്റിംഗിങ്ങിൽ ചീഫ് എക്സിക്യൂട്ടീവ് ട്രെയ്‌സി ബുള്ളോക്ക് ആണ് വിദേശ നഴ്സുമാരുടെ വരവിനെക്കുറിച്ചുള്ള വിവരം നൽകിയത്. ഇന്റർവ്യൂ തുടരുന്നു എന്നാണ് അറിയുവാൻ കഴിയുന്നത്.
നഴ്‌സുമാരുടെ കുറവ് പരിഹരിക്കാൻ പ്രാദേശികമായ എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും വിജയം കണ്ടെത്തിയില്ല. പ്രാദേശിക യൂണിവേഴ്സിറ്റി, നഴ്സസ് ബാങ്ക്, പ്രാദേശിക ഇന്റർവ്യൂ എന്നിവക്കൊന്നും നഴ്സുമാരുടെ ക്ഷാമം പരിഹരിക്കുന്നതിൽ പൂർണ്ണത നേടിയില്ല. സീനിയർ കെയറർ മാരായി ജോലിചെയ്തിരുന്ന ഒരുപിടി മലയാളികൾ ഓ ഇ ടി തുടങ്ങിയ പരിശീലങ്ങളിൽകൂടി നഴ്സുമാരായി ഇപ്പോൾ ജോലി ചെയ്തുവരുന്നു. കൂടുതൽ പേർക്ക് അവസരം നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആശുപത്രി അധികൃതർ. അതിനുള്ള ഫണ്ടും ലഭ്യമാണ് എന്നും അറിയിക്കുകയുണ്ടായി. ഇത്രയും ചെയ്‌തിട്ടും കൊറോണയിൽ സ്റ്റാഫ് പ്രതിസന്ധി കുറക്കാൻ സാധിക്കാതെ വന്നതിനെത്തുടർന്നാണ് ഇന്ത്യയിലേക്ക് പോകാൻ നിർബന്ധിതരായത്.
ഇന്റർവ്യൂവിൽ തിരഞ്ഞെടുക്കപ്പെട്ടവരെക്കുറിച്ചു പറഞ്ഞതിങ്ങനെ.. തിരഞ്ഞെടുക്കപ്പെട്ട നഴ്സുമാർ അസാമാന്യ കഴിവുള്ളവരും അവരുടെ ഇന്റർവ്യൂവിലെ പ്രകടനവും സ്വഭാവ സവിശേഷതകളും ഒപ്പം നേഴ്സിങ്ങിനെക്കുറിച്ചുള്ള അറിവും നേരിട്ട് ബാൻഡ് 6 നഴ്‌സ് പദവിക്ക് അർഹരാണ് എന്നാണ് പറഞ്ഞത്.
ചീഫ് നേഴ്സ് പറഞ്ഞതിങ്ങനെ.. വാർഡ് മാനേജർമ്മാർ രോഗികളുടെ സുരക്ഷക്കായി ചെയ്യാവുന്നതിനിന്റെ അപ്പറവും ചെയ്‌തിട്ടുണ്ടെങ്കിലും ഓരോ വാർഡുകളിലും വേണ്ട നഴ്സുമാരുടെ അനുപാതം നിലനിർത്താൻ സാധിച്ചില്ല എന്നും വിലയിരുത്തി. ഒരു നേഴ്സിന് എട്ട് രോഗികൾ എന്ന അനുപാതം എല്ലാ വാർഡുകളിലും എല്ലാ സമയത്തും നിലനിർത്തുന്നതിൽ പരാജയപ്പെട്ടു എന്ന് സമ്മതിക്കുകയുണ്ടായി എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ നഴ്സുമാരെ സഹായിക്കാനായി മിലിട്ടറി നഴ്സുമാരും, കൗൺസിൽ വോളന്റിയേഴ്‌സും ആശുപത്രിൽ എത്തിച്ചേരുന്നു.
email – [email protected]
അന്നം തരുന്നവൻ ആരായാലും ദൈവമായ് കരുതുന്നവരാണ് ഓരോ ഭാരതീയനും …അങ്ങനെ ഉള്ള നമ്മുടെ കാഴ്ചപ്പാടിനെ മാറ്റിമറിക്കാൻ ഒരു രാജ്യം ഭരിക്കുന്നവർ തന്നെ കരണഹേതുവാകുമ്പോൾ നമ്മൾ പലതും കണ്ടില്ലന്നു നടിക്കരുത് …
സാമ്പത്തിക ശാസ്ത്രം മോടിപിടിപ്പിച്ച നമ്മൾ ആരോഗ്യ രംഗത്ത് കുതിച്ചു കയറ്റം നടത്തിയ നമ്മൾ മാർസിലും ഓർബിറ്റിലും വരെ എത്തിപിടിച്ച നമ്മൾ എത്തിപിടിക്കാത്തതും വികസനം നടത്തതുമായ ഒരേ ഒരു സബ്ജെക്ട് ഉണ്ടങ്കിൽ അത് കാർഷികവുമായി ബന്ധപ്പെട്ടതാണ് ..
എന്നിരുന്നാലും നമ്മുടെ കർഷകർ അവർ കാലാകാലങ്ങളായി നേടിയെടുത്ത അറിവുകൾ കൊണ്ട് ഇന്ത്യയെന്ന രാജ്യത്തെ 138 കോടി ജനങ്ങളെ തീറ്റിപോറ്റുന്നതും ഒരു വല്യ നേട്ടം തന്നാണ് . എന്നാൽ നമ്മുടെ വിശപ്പടക്കുന്ന ..നമ്മളെ പുഷ്ടിപ്പെടുത്താൻ കഷ്ടപ്പെടുന്ന ഒരു ജനത hardly nourished …അവരുടെ കുഞ്ഞുങ്ങൾ പട്ടിണികിടക്കേണ്ടിവരുന്നു ..നമ്മുടെ അന്നദാതാക്കൾ ആത്മഹത്യ ചെയ്യേണ്ടി വരുന്നു …
പ്രകൃതി തന്നെ അവർക്കുനേരെ അഴിച്ചുവിടുന്ന ദുരന്തങ്ങൾക്ക് കൂടുതൽ പുകച്ചിൽ നൽകികൊണ്ട് അന്ന ദാതാവായ അവരെ ആട്ടിയോടിക്കുന്നിടത്ത് കാണപ്പെടാത്ത ദൈവത്തിനും ഗോമാതാവിനും മാത്രം പൂജ അർപ്പിച്ചാൽ അവർ പ്രസാദിക്കുമോ ?…
നമുക്ക് ജീവൻ തരുന്നവർ അവരുടെ ജീവൻ പിടിച്ചു നിൽക്കാനാവാതെ തങ്ങളുടെ തന്നെ ജീവൻ ഹോമിക്കുമ്പോൾ മനുഷ്യരായ നമുക്ക് ഇങ്ങനെ തല ഉയർത്തി നടക്കാൻ നാണമാകില്ലേ ..
മണ്ണിനു ഫലഭൂയിഷ്ടതയേകുന്ന റിസോഴ്സസ് നമുക്ക് കൊടുക്കാനാവാതെ… കർഷകരെ ക്രൂശിക്കുന്നതിൽ സന്തോഷം കണ്ടെത്തിയാൽ ഇനി വരുന്നൊരു ജനതയ്ക്ക് പട്ടിണി കിടന്നു മരിക്കേണ്ടിവരും …നമ്മുടെ കുഞ്ഞുങ്ങൾ പട്ടിണി കിടന്നു മരിക്കേണ്ടി വരും നാളുകൾ വിദൂരമല്ല . അതു കൊണ്ട് നമ്മൾതന്നെ തീരുമാനിക്കുക are we going to be a part of their problem or a solution???
പലതരത്തിൽ പലപ്പോൾ ആയി അടിച്ചമർക്കപെട്ട വർഗ്ഗമാണ് നമ്മുടെ കൃഷിക്കാർ. അവർക്ക് ഇനിയും പലവിധ അടിമത്തങ്ങൾ സഹിക്കാൻ കഴിയണമെന്നില്ല. അതിനാൽ ഫാർമേഴ്‌സ് ബില്ല് അവരുടെമേൽ അടിച്ചേല്പിക്കാതെ ഓരോ സ്റ്റേറ്റുകളുടെയും കാലാവസ്ഥയും പ്രതികൂല സാഹചര്യങ്ങളും നന്നായി പഠിച്ചതിന് ശേഷം ചില ശുപാർശകൾ ( recommendations) വയ്ക്കുന്നതിന് ഓരോ സ്റ്റേറ്റിന്റേയും അധികാരികൾക്ക് മാർഗനിർദേശം നല്കാൻ കഴിയണം.
അല്ലാതെ ഇത്ര കോടി ജനങ്ങളെ അന്നമൂട്ടുന്ന കൈകളെ തന്നെ തിരിച്ചു കൊത്തുന്ന പാമ്പുകളായ് നമ്മുടെ രാജ്യതലവൻമാർ മാറുന്നത് കണ്ടുനിൽക്കേണ്ടിവരുന്നത് വളരെ ശോചനീയമാണ് . അവർക്ക് നേരെ ചീറ്റിയ ജലപീരങ്കികൾ ഒരുദിവസമെങ്കിലും അവരുടെ വരണ്ടുണങ്ങിയ പാടത്തേക്കൊരുവട്ടം ചീറ്റിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു പോവുന്നു …
ജോസ്‌ന സാബു സെബാസ്റ്റ്യൻ
കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിവാദമായ സംഭവമാണ് 28 വര്‍ഷങ്ങള്‍ക്കു മുൻപ് ഒരു സന്യാസിനി മഠത്തിൽ സന്യാസവൃതത്തിനു പഠിച്ചുകൊണ്ടിരുന്ന സിസ്റ്റർ അഭയയുടെ കൊലപാതകം . ഈ കേസിലെ പ്രതികൾ ആയ ഒരു പുരോഹിതനും ഒരു കന്യാ സ്ത്രീയും ഇപ്പോൾ ജയിലിൽ ശിക്ഷ അനുഭവിച്ചു വരികയാണ് .വളരെയധികം കോളിളക്കം സൃഷ്ടിച്ച ഈ കേസിൽ ഇപ്പോഴും അഭ്യുഹങ്ങൾ തുടരുകയാണ് . സഭ കൊല്ലപ്പെട്ട സിസ്റ്ററിനോടും അവരുടെ കുടുംബത്തിനോടും നീതി കാണിച്ചില്ല എന്ന ആക്ഷേപം വിശ്വാസികളിൽ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട് .
സഭയിൽ ഒരു നവീകരണം ഉണ്ടായേ തീരു, അതിനുള്ള ശക്തിയാണ് ഇത്തരം പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്നത് എന്ന് SMMCI അഭിപ്രായപ്പെട്ടു . പുതപ്പിട്ടു മൂടിയാൽ ഉള്ളിൽ നടക്കുന്നത് ഒന്നും അറിയില്ല .ആയതിനാൽ പുതപ്പുകൾ വലിച്ചു മാറ്റണം . സഭയെ തകർക്കുന്നത് വിമർശകരല്ല, മറിച്ചു സഭയുടെ തന്നെ അധികാര സ്ഥാനങ്ങളിൽ ഇരിക്കുന്നവർ ആണ് എന്നും SMMCI വക്താക്കൾ പ്രതികരിച്ചു.
താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറുകളിൽ ബന്ധപെട്ടാൽ ആവശ്യമുള്ളവർക്ക് ഈ കലണ്ടർ ലഭിക്കുന്നതായിരിക്കും .
087 788 8374
087 613 7240
089 954 7876
സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും തർത്തഭിനയിച്ച അല്ല ജീവിക്കുന്ന കഥാപാത്രങ്ങളെ മലയാളിയുടെ മനസ്സിലേക്ക് പകർന്നു നൽകിയ ചലച്ചിത്രത്തെക്കുറിച്ചു യുകെയിലെ നഴ്സിംഗ് വിദ്യാർത്ഥിനിയായ ജോസ്‌ന തന്റെ ഫേസ്ബുക് കുറിപ്പിലൂടെ സംസാരിക്കുന്നു…
കുറിപ്പിന്റെ പൂർണ്ണ രൂപം
ഫെമിനിസത്തെ ചുറ്റിപ്പറ്റിയുള്ള വാക്കുകേള്‍ക്കാത്ത ഒരുദിവസം പോലും ഇന്നിപ്പോ ഇല്ലാതായി . കൂടാതെ വന്നു വന്നു വരുന്ന ഒട്ടുമിക്ക സിനിമകളും സീരീസുകളും പ്രസിദ്ദികരണങ്ങളുടെയുമെല്ലാം കാതലായ സബ്ജക്ട് ഇതായി മാറിയിരിക്കുന്നു .
മാറ്റം നല്ലതാണു . അതിനുള്ള മൂവേമെന്റ്‌സും നല്ലതാണു പക്ഷെ അതിനു മുമ്പ് നമുക്ക് ചിന്തിക്കേണ്ട ചില വസ്തുതകള്‍ ഇവിടെ കുറിക്കുകയാണ് ..
ശരിയാവാം തെറ്റാവാം എന്നാലും പറയാതെ പോവ വയ്യ .
നമ്മള്‍ ഇച്ചിരി കുറെ പുറകോട്ടു സഞ്ചരിക്കുവാണെല്‍…
അതായതു ആകാശയാത്രയോ ടു വീലറോ ഫോര്‍ വീലര്‍ യാത്രകളോ ഒന്നും സാധ്യമല്ലാതിരുന്ന…..
ഒന്ന് കണ്ണ് തുറന്നുനോക്കിയാല്‍ എങ്ങും വനങ്ങളും പാറകളും കൊണ്ട് നമ്മുടെ ചുറ്റുപാടുകള്‍ മൂടിയിരുന്ന.. ഇന്നത്തെപോലെ സുഗമമായ യാത്ര സൗകര്യങ്ങളോ, ഇന്‍ഡസ്ട്രീസ് ജോലികളോ കുടുമ്പ ശ്രീ തൊഴിലുറപ്പുകളോ ഒന്നിന്റെം പ്രഹസനം ഇല്ലാതിരുന്ന അന്നത്തെ ആ പഴയ കാലം ..
അന്നത്തെ ആ കല്ലും മുള്ളും നിറഞ്ഞു പന്തലിച്ച.. കാട്ടുമൃഗങ്ങളുടെ വിളയാട്ടമായിരുന്ന ഭൂമിയുടെ ആ പ്രതലത്തെ ഇന്നത്തെ ഈ സ്ഥിതിയില്‍ ആക്കിയെടുക്കാന്‍ നല്ല മസില്‍ പവറും ചങ്കൂറ്റവും കൂടാതെ തന്റെ ജീവന്‍ പോലും പണയം വച്ച് പോരാടാന്‍ തക്ക മനബലവും ഫിസിക്കല്‍ പവറും ആവശ്യമുണ്ടാരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു .
അന്നത്തെ ആ ഭീകരാവസ്ഥയില്‍ തങ്ങളുടെ മക്കളെയും സ്ത്രീകളയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തില്‍ അവരെ വീട്ടില്‍ ഇരുത്തി ആണുങ്ങള്‍ എന്തിനും ഏതിനും തയാറായ് വെളിയിലിറങ്ങുകയും….
പെണ്ണുങ്ങള്‍ കുഞ്ഞുങ്ങളെ നോക്കാനും പകലന്തിയോളം പ്രകൃതിയോടും മൃഗങ്ങളോടും യുദ്ദം ചെയ്തു പുരയിലെത്തുന്ന തന്റെ പുരുഷനെ അവനുവേണ്ടതെല്ലാം അറിഞ്ഞു ചെയ്തു സന്തോഷിപ്പിക്കുന്നതാണ് തന്റെ സ്വര്‍ഗമെന്നും വിശ്വസിച്ചിരുന്ന ഒരുപറ്റം സ്ത്രീ സമൂഹം ഉള്ള ഒരുകാലമുണ്ടായിരുന്നു .
ഭാര്യയോട് തനിക്കുള്ള സ്‌നേഹവും കരുതലും എടുത്തു പറയാതെയും അവരുടെ ആഗ്രഹങ്ങള്‍ ചോദിക്കാതെയും അവരെ പലവിധത്തില്‍ അനുഭവിക്കാന്‍ അവന്‍ അന്നേ ശീലിച്ചിരുന്നിരിക്കാം . അല്ലങ്കില്‍ അന്നത്തെ പെണ്ണുങ്ങള്‍ അവനു വാരിക്കോരി കൊടുത്തിരുന്ന കരുതലിലൂടെ അവരെ അത് പഠിപ്പിച്ചിരുന്നിരിക്കാം.
അവന്‍ ചെയ്തു വന്നിരുന്ന കഠിനമായ ജോലിയുടെ ഭാഗമായി അവന്റെ മനസും സ്വഭാവ രീതികളും കാര്‍ക്കശ്യം നിറഞ്ഞതുമായിരുന്നിരിക്കണം .
പക്ഷെ അന്നത്തെ സ്ത്രീ ഇതിനെതിരായി പോരാടാനൊരുമ്പെടാതെ നിന്നതൊരുപക്ഷേ തന്റെ പുരുഷന്‍ ചെയ്യുന്ന കാഠിന്യമേറിയ ജോലികള്‍ ചെയ്യാന്‍തക്ക ആരോഗ്യവും സാഹചര്യവും തങ്ങള്‍ക്കില്ലന്നും അവര്‍ വിശന്നു ഷീണിച്ചു വരുമ്പോള്‍ അന്നമൂട്ടാന്‍…..
തങ്ങളുടെ കുഞ്ഞുങ്ങളെ നല്ലതു ചൊല്ലി വളര്‍ത്താന്‍…..
ഞങ്ങള്‍ പെണ്ണുങ്ങള്‍ പുരയില്‍ വേണമെന്നുമവര്‍ മനസിലാക്കിയിരുന്നിരിക്കണം….
ആണുങ്ങളെ പരിചരിക്കേണ്ട ശീലങ്ങള്‍ പെണ്ണുങ്ങള്‍ പാലിക്കേണ്ട മര്യാദകള്‍ എല്ലാം അവന്‍ അല്ലങ്കില്‍ അവള്‍ വളരെ ചെറുപ്പം മുതല്‍ കണ്ടും കെട്ടും വളര്‍ന്നത് സ്വന്തം അമ്മയില്‍ (സ്ത്രീ) നിന്നുതന്നാണ്. അങ്ങനെ ഒരുമടിയും കൂടാതെ അവനു പാദസേവ ചെയ്യാന്‍ പെണ്ണുങ്ങളും അവളെ കര്‍ക്കശ്യത്തോടെ സംരക്ഷിക്കാന്‍ അവനും അവളില്‍ (‘അമ്മ )നിന്നും പഠിച്ചിരുന്നിരിക്കാം ..
നമ്മള്‍ അവളില്‍നിന്നും പഠിക്കാത്തതായൊന്നുമില്ല.
പക്ഷെ ഇന്ന് കാലം മാറി കഥ മാറി.. റോഡുകളായി പാലങ്ങളായി യാത്രാസാവകാര്യങ്ങളായീ പഠന സൗകര്യങ്ങളായീ യന്ത്ര വല്‍ക്കരണവും തൊഴില്‍ മേഖലകളുടേം കുത്തൊഴുക്കായി ..
എല്ലാര്‍ക്കുമെല്ലാം ഒരു ഫിംഗര്‍ ടച്ചിലൂടെ നേടിയെടുക്കാമെന്ന സഹചര്യമായ് .
ആ പഴയ തലമുറ നമുക്കിന്നത്തേക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കി കടന്നുപോയതിന്‍ ഭലമയി ഇന്ന് ആര്‍ക്കും ആരെയും അധികമായി ആശ്രയിക്കേണ്ട സാഹചര്യം വേണ്ടാതായി . ആണിനും പെണ്ണിനും പൊരുതി ജീവിക്കാനുള്ള ഒരു ബേസിക് ഇന്നുണ്ട് .
‘അപ്പോള്‍ ഇന്ന് ആരും ആര്‍ക്കും അടിമയല്ല’ .
എന്നിരുന്നാലും ഒരു ചെറിയ ശതമാനം ആണുങ്ങള്‍ ഇന്നും പഴയതര അടിച്ചമര്‍ത്തലുകള്‍ക്ക് പുറമെ പഴയ പലതിനേം പലവിധത്തില്‍ ആധുനീകരിച്ചു പുതിയവ തിരഞ്ഞെടുത്തു മുന്നോട്ടുപോകുന്നുമുണ്ട് .
അവര്‍ അവരുടെ അനുവാദം കൂടാതെ തന്റെഭാര്യയെ ഒറ്റയ്‌ക്കോ കൂട്ടുകാരോടൊപ്പമോ ഒന്ന് പുറത്തു പോകാനോ, അവളുടെ വീട്ടുകാരെയോ കൂട്ടുകാരെയോ ഒന്ന് ഫോണ്‍ വിളിക്കണോ സഹായിക്കാനോ എന്തിനേറെ അവളുടെ സ്വാതന്ദ്രത്തില്‍ ഒന്ന് ഉടുത്തൊരുങ്ങാനോ ഇച്ചിരി കൂടുതല്‍ കിടന്നുറങ്ങാനോ ടെലിവിഷന്‍ കാണാനോ പോലും അനുവദിക്കാത്തവരും നമ്മളിലുണ്ട് .
നിങ്ങള്‍ ഒരു 35 വയസിനു മുകളില്‍ പ്രായം ഉള്ളവരാണെങ്കില്‍ ഈ മേല്പറഞ്ഞ ഏതെങ്കിലും ഒരു കാര്യമെങ്കിലും എന്നും ജീവിതത്തില്‍ അനുഭവിക്കാത്തവരും ചുരുക്കം .
കാലങ്ങളായി ഒരേ ജീവിതശീലി പാലിച്ചു പോന്നിരുന്ന നമ്മുടെ സമൂഹം പെട്ടെന്നൊരു ദിവസം കൊണ്ട് അടിമുടി മാറാന്‍ പ്രയാസമാണ് .
എന്നിരുന്നാലും today situations and expectations are changed. പണ്ട് ഒരു ആണിന്റെ മനസ് കയ്യടക്കുകയെന്നത് ഫുഡിലൂടെ ഉള്ള മാജിക്കിലൂടെ ആയിരുന്നുവെങ്കില്‍ ഇന്നത് മാറി യൂബര്‍ ഇറ്റാലിയന്‍ ടേക്ക് എവേയ് അങ്ങനെ പലതുമായി .അപ്പോള്‍ പണ്ട് തിന്നതും പറഞ്ഞതും എന്നും പ്രവര്‍ത്തികമാകുമെന്നു കരുതരുത് .
അതുകൊണ്ടു ഇവിടെ റോള്‍ കൂടുതല്‍ സ്ത്രീകള്‍ക്കാണ് അമ്മമാര്‍ക്കാണ് കാരണം അടുത്ത തലമുറയിലെ ആണ്കുഞ്ഞുങ്ങളും പെണ്കുഞ്ഞുങ്ങളും വളര്‍ന്നുവരുന്നത് നമ്മളിലൂടെയാണ്
അപ്പോള്‍ നമ്മള്‍ പെണ്ണുങ്ങള്‍ അവനില്‍ നിന്നും പ്രതീക്ഷിക്കുന്നത് എന്താണോ അത് അവന്‍ ചെറുപ്പം മുതലേ തന്നെ നമ്മളിലൂടെ കണ്ടുവളരാനും പഠിക്കാനും നമ്മള്‍തന്നെ ഇടയാക്കണം.
അതുമനസിലാക്കി ഇന്നത്തെ അമ്മമാര്‍ക്ക് തന്നിലൂടെ….ഓരോ സെക്കണ്ടും തന്റെ ചൂടേറ്റുവളരുന്ന ആണ്കുഞ്ഞുങ്ങള്‍ക്കു
പെണ്ണിനോടെങ്ങനെ പെരുമാറണമെന്നും ആണ്‍പെണ്‍ വ്യത്യാസമില്ലാതെ സമസ്തരായെങ്ങനെ വളരാമെന്നും വളരെ ചെറുപ്പം മുതലേ പഠിപ്പിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വം നമ്മള്‍ ഓരോ അമ്മമാര്‍ക്കുമാണ് കാരണം…
അമ്മയേക്കാള്‍ നല്ലൊരു ടീച്ചര്‍ ഇല്ല . അമ്മയേക്കാള്‍ നല്ലൊരു യൂണിവേഴ്‌സിറ്റിയില്ല .
അതാണ് ഈശ്വരന്‍ ഗര്‍ഭപാത്രം അമ്മക്കുതന്നെ നല്‍കി നല്ലൊരു തലമുറയെ വളര്‍ത്താനുള്ള ഉത്തരവാദിത്വം ഏല്പിച്ചു കൊടുത്തിരിക്കുന്നത്.
അതുകൊണ്ട് നമ്മളുടെയും കൂടെ ഉത്തരവാദിത്വമാണ് നമ്മളെ മാനിക്കുന്ന ഒരു തലമുറയെ വളര്‍ത്തികൊണ്ടു വരുകയെന്നുള്ളത് . അല്ലാതെ തമ്മിലടിച്ചും സ്ത്രീ ശാക്തീകരണം മൂലം സ്പര്‍ധ വളര്‍ത്തിയും…ആണുങ്ങള്‍ അതിനെതിരെ പ്രതികരിച്ചു അവരുടെ ബലം കാണിച്ചു റേപ്പുകളുടെ എണ്ണം വര്‍ദ്ദിപ്പിച്ചും .
മക്കളെ ഇതെല്ലം കാണിച്ചു പേടിപ്പിച്ചു ഇണയില്ലാതെ ഒറ്റക്കുവളരാന്‍ പ്രേരിപ്പിച്ചും ….
പലവിധത്തില്‍ പകവളര്‍ത്തിയും….
വരും തലമുറയെ കൂടി നശിപ്പിക്കരുത് അപേക്ഷയാണ് ??
NB: എന്തൊക്കെ പറഞ്ഞാലും മാറാന്‍ പറ്റാത്ത ഒരു സെക്ഷന്‍ പെണ്ണുങ്ങളും നമുക്കിടത്തിലുണ്ട് . അതായത് ആണുങ്ങള്‍ ഫുള്‍ ഫ്രീഡം കൊടുത്താലും അത് അംഗീകരിക്കാതെ അവരുടെ ആശ്വാസ മേഖലയായി വീടിനുള്ളില്‍ കഴിഞ്ഞുകൂടാന്‍ ആഗ്രഹിക്കുന്ന പല സ്ത്രീകളും ഉണ്ട് ..
വെളിയില്‍ നിന്ന് ഫുഡ് കഴിക്കാമെന്നു പറഞ്ഞാലും എനിക്കിച്ചിരി കഞ്ഞി കുടിക്കണം എന്ന് പറയുന്നവരും ….
നമുക്കിന്നൊരു സിനിമ കാണാന്‍ പോയാലോ എന്നുചോദിക്കുമ്പോള്‍ .. പിന്നെ… ടീവിയില്‍ ഇന്നാവശ്യത്തില്‍ കൂടുതല്‍ ഫിലിം ഉണ്ടല്ലോ എന്നും പറഞ്ഞു കൂടുതല്‍ സമയവും കിച്ചണില്‍ കഴിച്ചുകൂട്ടാന്‍ ആഗ്രഹിക്കുന്നവരും , പലവിധ വീട്ടുപണി ചെയ്തു സമയം സ്‌പെന്‍ഡ് ചെയ്യാനാഗ്രഹിക്കുന്നവരും , പ്രാര്‍ത്ഥനയും വഴിപാടുമായ് അലഞ്ഞു തിരിയാന്‍ ആഗ്രഹിക്കുന്ന ചെറിയൊരു ശതമാനം സ്ത്രീകളുമൊക്കെ ഇന്നും നമുക്കിടയിലുണ്ട്….
ഒരു ചുരിതാറൊക്കെ നിനകിട്ടുകൂടെ എന്ന് ചോദിച്ചു ഗിഫ്റ്റായി കൊടുക്കുന്നവയെ തട്ടിത്തെറിപ്പിച്ചു പിന്നെ ഇനി ഈ പ്രായത്തിലാ ഇതൊക്കെ… വേറെ പണിയൊന്നും ഇല്ലേ എന്നുചോദിച്ചു പഴയ സാരി പൊടിതട്ടിയെടുക്കുന്നവരും….
ദാമ്പത്യബന്ധത്തിനോട് വിരക്തി കാണിച്ചു പുറംതിരിഞ്ഞുറങ്ങുന്ന സ്ത്രീകളും നമുക്കിടയിലുണ്ട് ….
പാശ്ചാത്യ രാജ്യങ്ങളില്‍ മിക്‌സി ഉപയോഗിക്കാത്തവരില്ലെങ്കിലും ഒരു അരകല്ലുണ്ടായിരുന്നങ്കില്‍ ഇച്ചിരി ചമ്മന്തി അരച്ച് കൂട്ടാമെന്നു കരുതി നല്ല വിലകൊടുത്തു ആമസോണില്‍ നിന്നും അരകല്ലു വാങ്ങി ഉപയോഗിക്കുന്നവരും…..
വാഷിംഗ് മെഷിനുണ്ടങ്കിലും അലക്കുകല്ലു മേടിച്ചു വെളിയില്‍ ഫിക്‌സ് ചെയ്യുന്നവരും…
ഡിഷ്‌വാഷര്‍ ഉണ്ടങ്കിലും കൈകൊണ്ടു പാത്രം കഴുകാന്‍ ഇഷ്ടപ്പെടുന്നവരും നമുക്കിടയിലുണ്ട്….
ഇതൊക്കെ കണ്ടു തന്റെ ഭാര്യയുടെ സഹകരണക്കുറവില്‍ വിഷമിക്കുന്ന…
സ്ത്രീശാസ്ത്രീകരണം മൂലം പലതും കണ്ടില്ലന്നു ഭാവിച്ചു സ്വയം സഹിക്കുന്ന ഭര്‍ത്താക്കന്മാരും നമുക്കിടയിലുണ്ട് ….
കൂടാതെ ഇന്ന് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ മുഴുവന്‍സമയ ജോലിചെയ്യുന്നവരാണ് നമ്മളില്‍ പലരും. അതില്‍ കൂടുതലും സ്ത്രീകള്‍ ആശുപത്രികളില്‍ രാവും പകലും ജോലി ചെയ്യുന്നവരാണ് . അവരെ സപ്പോര്‍ട് ചെയ്യാന്‍ എല്ലാ വീട്ടുജോലികളും ഷോപ്പിംഗ് മുതല്‍ പിള്ളേരെ നോട്ടം വരെ അവരുടെ പലവിധ ഷീണവും മാറ്റിവച്ചു വളരെ സന്തോഷത്തോടെ ചെയ്യുന്ന ഭര്‍ത്താക്കന്മാരും നമ്മുടെ സമൂഹത്തിലിന്നു കൂടിവരുകയാണ്
അതുകൊണ്ടു സ്ത്രീധനവും ജോലിയും പദവിയും ഒക്കെ നോക്കി കല്യാണം കഴിക്കാതെ ഇരുവരുടേം കാഴ്ചപ്പാടുകള്‍ പസ്പരം മനസിലാക്കി തനിക്കു മാച്ച് ആകുന്നവരെ മാത്രം തിരഞ്ഞെടുത്തു കുടുംബജീവിതം തുടങ്ങിയാല്‍ ഇതൊന്നും ഒരു പ്രശ്‌നമായി മാറുകയില്ല എന്നാണ് എന്റെ എന്റെ മാത്രം കാഴ്ചപ്പാട് .
പക്ഷെ പുതിയ തലമുറ ഇന്നും അവര്‍ മാറികൊണ്ടിരിക്കുന്ന തിരക്കിലാണ് ….
അതെ നമ്മള്‍ മാറിവരുകയാണ് ……
ജോസ്‌ന സാബു സെബാസ്റ്റ്യന്‍
സിനിമാ ചിത്രീകരണത്തിനു ശേഷം യുകെയിൽനിന്നും തിരിച്ചെത്തിയ സിനിമ നടി ലെനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ താരത്തിന് അവിടെ നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. നേരിട്ട് കേരളത്തിലേക്കുള്ള വിമാന സർവീസ് ഇപ്പോൾ ഇല്ലാത്തതിനാൽ ബാംഗ്ലൂർ വഴി കണക്ട് ചെയ്‌ത് മാത്രമാണ് കേരളത്തിൽ എത്താൻ സാധിക്കുക. ബെംഗളൂരുവില്‍ ഇറങ്ങിയത്. ബെംഗളൂരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററില്‍ ഐസലേഷനിലാണ് നടി എന്നാണ് അറിയുന്നത്.
പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന പരിശോധനയുടെ ഫലം വന്നാലേ കോവിഡിന്റെ പുതിയ വകഭേദമാണോ ഇതെന്ന് അറിയാനാവൂ. നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ‘ഫൂട്ട്പ്രിന്റ്‌സ് ഓണ്‍ ദ് വാട്ടര്‍’ എന്ന ഇന്തോബ്രിട്ടിഷ് സിനിമയുടെ ഷൂട്ടിങ്ങിനാണ് ലെന ബ്രിട്ടനിലെത്തിയത്. അതേസമയം, ബ്രിട്ടനില്‍നിന്ന് കഴിഞ്ഞ ദിവസങ്ങളിലായി ഇന്ത്യയിലെത്തിയ 102 പേര്‍ക്ക് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരുന്നു.
ബ്രിട്ടനില്‍ പുതിയ വൈറസ് വകഭേദം ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അവിടെ നിന്നെത്തിയവരില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ഇന്ത്യയിലും ആശങ്കയുണ്ടാക്കുന്നത്. ബ്രിട്ടനില്‍നിന്നു വരുന്ന എല്ലാ യാത്രക്കാരെയും ആര്‍ടി– പിസിആര്‍ പരിശോധനയ്ക്കു വിധേയരാക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരം.
യുകെയിൽ നിന്നും വരുന്നവരോട് പരിശോധനാഫലത്തിനായി വിമാനത്താവളത്തില്‍ കാത്തിരിക്കാനും നിര്‍ദേശം നല്‍കുന്നുണ്ട്. ജനിതക വ്യതിയാനം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം ഉണ്ടോയെന്ന് അറിയുവാനാണ്. ഇന്നലെ മാത്രം യുകെയിൽ 1500 പരം ആളുകളാണ് മരണമടഞ്ഞത്. വരും ദിവസങ്ങളിൽ ഇത് വർദ്ധിക്കും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.