Uncategorized

ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിര്‍ത്തിയിൽ മൂന്നു സൈനികരുടെ ജീവനെടുത്ത്  പരസ്പരമുള്ള ഏറ്റുമുട്ടൽ.  എന്നാൽ ഇരുവിഭാഗങ്ങളും തമ്മില്‍ വെടിവയ്പ് ഉണ്ടായിട്ടില്ലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു . വെടിവയ്പ്പു നടത്താതെ തോക്കിന്റെ പാത്തി കൊണ്ടും ഇരുമ്പു ദണ്ഡുകൊണ്ടും നടത്തിയ സംഘർഷമാണ് സൈനികരുടെ ജീവൻ നഷ്ടമാകാൻ ഇടയാക്കിയത്. അതിർത്തി സംഘർഷത്തിൽ ചർച്ച നടത്തി മടങ്ങുന്നതിനിടെയായിരുന്നു സംഭവം.

ഗാൽവാൻ താഴ്‍‌വരയിൽ ചർച്ച നടത്തി സൈനിക പോസ്റ്റുകളിലേക്ക് മടങ്ങുന്നതിനിടെ സൈനികര്‍ തമ്മില്‍ പ്രകോപനമുണ്ടാകുകയായിരുന്നു. തുടർന്ന്  തോക്കിന്റെ പാത്തിയും ഇരുമ്പ്  ദണ്ഡുകളുമുപയോഗിച്ച് ഇരുഭാഗത്തേയും സൈനികർ ഏറ്റുമുട്ടി. അതിക്രൂരമായ മർദനത്തിൽ കേണലുൾപ്പെടെ മൂന്ന് ഇന്ത്യൻ ജവാന്മാർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ചൈനയുടെ 5 ജവാന്മാർ മരിക്കുകയും 11 പേർക്കു പരുക്കേൽക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ടുണ്ടായ സംഘർഷം അർധരാത്രിയോടെയാണ് അവസാനിച്ചത്. തുടർന്ന് ഇന്നു രാവിലെ 7.30ന് അതേസ്ഥലത്ത് ചർച്ചകൾ ആരംഭിച്ചു. ഈ ചർച്ച ഇതുവരെയും അവസാനിച്ചിട്ടില്ല. സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ അതിർത്തി സൈനിക താവളങ്ങളിലേക്ക് അടിയന്തര ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. കര–വ്യോമ സേനാതാവളങ്ങളിൽ സേനാവിന്യാസം നടക്കുകയാണ്. കൂടുതൽ പ്രകോപനമുണ്ടാക്കരുതെന്ന് സൈനികർക്ക് കേന്ദ്രനിർദേശമുണ്ട്.

സ്വന്തം ലേഖകൻ

ലണ്ടൻ: കൊറോണ എന്ന മഹാമാരിയുടെ കടന്നുവരവോടെ ലോകജനതയുടെ ജീവിത രീതികൾ തന്നെ മാറ്റിമറിക്കപ്പെട്ടു. പിന്നീട് കണ്ടത് നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങാൻ ഉള്ള സർക്കാർ നിർദ്ദേശങ്ങളായിരുന്നു. കൊറോണയോട് പടവെട്ടിയ ആരോഗ്യപ്രവർത്തകരും പോലീസും മറ്റ് അനുബന്ധ പ്രവർത്തികൾ ചെയ്യുന്നവരും മാത്രമാണ് വീടിന് പുറത്തിറങ്ങിയത്. ഇത്തരത്തിൽ ജീവിതം മാറിമറിഞ്ഞപ്പോൾ പുറത്തിറങ്ങാതെയുള്ള ഓൺലൈൻ സംവിധാനങ്ങളുടെ, മത്സരങ്ങളുടെ, ലൈവ് ഷോകളുടെ കാലത്തിലാണ് ഇപ്പോൾ മിക്കവാറും ഉള്ളത്. ഇത്തരത്തിൽ ചിട്ടപ്പെടുത്തിയ ഒന്നായിരുന്നു ദക്ഷിണ യുകെയുടെ നേതൃത്വത്തിൽ നടത്തപ്പെട്ട ക്ലാസിക്കൽ ഡാൻസ് മത്സരം.

യുകെയുടെ പല ഭാഗങ്ങളിൽ നിന്നായി 43 ൽ പരം മത്സരാർത്ഥികളാണ്‌ മത്സരത്തിൽ പങ്കെടുത്തത്. രണ്ട് വിഭാഗത്തിൽ ആയിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. (1. Age 10-16 2. Age 17-35). വിധികർത്താക്കളായി കടന്നു വന്നത് സുപ്രസിദ്ധ തെന്നിന്ത്യൻ താരം മേനക സുരേഷ്‌കുമാർ ആയിരുന്നു.

ആദ്യ വിഭാഗത്തിലെ മത്സരത്തിൽ സ്റ്റോക്ക് ഓൺ ട്രെൻഡ് (S MA) ഡാൻസ് സ്‌കൂളിലെ കുട്ടികൾ ആണ് അഭിമാന നേട്ടം പിടിച്ചെടുത്തത്. ഈ ലോക്ക് ഡൌൺ കാലത്തെ യുകെയിലെ യിലെ തെന്നിന്ത്യൻ കുട്ടികൾക്ക് വേണ്ടി നടത്തിയ ഭരതനാട്യം ഓൺലൈൻ മത്സരത്തിൽ ഒന്നാം സമ്മാനം ജോവാൻ തോമസ് ആണ് കരസ്ഥമക്കിയത്. രണ്ടാം സ്ഥാനത്തു എത്തിയത് ഹള്ളിൽ നിന്നും ഉള്ള ഇവാ മരിയ കുര്യാക്കോസും ആണെങ്കിൽ വളരെ വാശി ഏറിയ ഈ മത്സരത്തിൽ മുന്നാം സ്ഥാനം സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നും ഉള്ള SMA യുടെ തന്നെ ആഞ്ജലീന  സിബി നേടിയെടുക്കുകയുണ്ടായി. സമ്മാനങ്ങൾ പ്രഖ്യപിച്ചപ്പോൾ SMA യെ സംബന്ധിച്ചടത്തോളം ഒരു ഇരട്ടിമധുരമാണ് ഉണ്ടായിട്ടുള്ളത് എന്നാണ് സംഘടനാ നേതൃത്വം ഇതുമായി മലയാളം യുകെയോട് പ്രതികരിച്ചത്.

സ്റ്റോക്ക് ഓൺ ട്രെന്റിലെ കുട്ടികളെ വിജയപാതലേക്കു എത്തിച്ചതിന്റെ ക്രെഡിറ്റ് പ്രിയ സുന്ദർ എന്ന ഡാൻസ് ടീച്ചർക്ക് അവകാശപ്പെട്ടതാണ്… ഈ അതുല്യ പ്രതിഭ… അസ്സോസിയേഷൻന്റെ സ്വന്തം ടീച്ചർക്ക് അർഹതപ്പെട്ടതാണ് എന്ന് പറയുന്നതിൽ ഒരു മടിയും കാണിക്കേണ്ടതില്ല. അതിനൊപ്പം തന്നെ മുഴുനീള സഹായങ്ങളുമായി നിൽക്കുന്ന ഒരുപിടി മാതാപിതാക്കളെയും സ്മരിക്കുന്നത് ഉചിതമായിരിക്കും.  മത്സര വിജയികളെയും കുട്ടികളെ പ്രാപ്തരാക്കിയ ടീച്ചർ ശ്രീമതി പ്രിയ സുന്ദറിനെയും SMA യുടെ പേരിൽ അഭിനന്ദനങ്ങൾളും അതോടൊപ്പം നന്ദിയും അറിയിക്കുന്നതായി അസോസിയേഷൻ  പ്രസിഡന്റ് വിജി കെ പി പറഞ്ഞു.

About Dhakshina UK

Dhakshina UK is found by one of the most talented dance teachers in the UK , Smt.Chitra Lakshmi. Chitra Lakshmi is a reputed dancer and a well-known choreographer of Indian dancing. Her charismatic personality and determination in teaching dance has earned her a great reputation. She has also received global recognition throughout her years in the field of teaching dance for her excellence in presenting dances to a high quality.

Recently Dhakshina has emerged as the biggest socio-cultural organization of the Malayalees outside England. In spite of its humble beginnings, Dhakshina UK has now grown into an association with more than 50 active members including dance students. The new generation of artists and assistants are constantly coming up with innovative ideas to drive the establishment forward.

Dhakshina established itself in 2008, with performances by the students of Chitra Lakshmi in an international show based in Kerala, with a turnout of more than 500 people. We now welcome malayalee families in London to make Dhakshina UK a bigger and an even better organization. The main purpose and aim of Dhakshina is to promote and strongly encourage young talents to become our members and to experience the passion the organisation has towards dance. We welcome you all to join us in our future celebrations and support our organisation by your prayers and blessings to drive this establishment forward.

https://www.facebook.com/DhakshinaUK/

കഴിഞ്ഞ ദിവസം സിസ്റ്റര്‍ ലൂസി കളപ്പുര നടത്തിയ ഒരു വെളിപ്പെടുത്തല്‍ ഏറെ വിവാദമായിരുന്നു. കാരക്കാമല സെന്റ്. മേരീസ് പള്ളി വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലും കാരക്കാമല എഫ്‌സിസി മഠത്തിന്റെ സുപ്പീരിയര്‍ ആയ സിസ്റ്റര്‍ ലിജി മരിയയും തമ്മില്‍ പള്ളിമുറിയുടെ അടുക്കളയില്‍ വച്ച് ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത് താന്‍ നേരില്‍ കാണാന്‍ ഇടയായെന്ന് ആയിരുന്നു സിസ്റ്റര്‍ ലൂസി ഫേസ്ബുക്കില്‍ കുറിച്ചത്. ഇതിന് ശേഷം  തനിക്ക് അതിശക്തമായ ആക്രമണങ്ങളാണ് സോഷ്യല്‍ മീഡിയയിലും നേരിട്ടും അനുഭവപ്പെടുന്നതെന്നു സിസ്റ്റര്‍ ലൂസി കളപ്പുര പറഞ്ഞിരുന്നു. കൂടാതെ തനിക്ക് നേരെ വികാരിയുടെ ആക്രമണവും ഉണ്ടായെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു.

എന്നാല്‍ ഇപ്പോള്‍ സിസ്റ്റര്‍ ലൂസി കളപ്പുരയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് നാട്ടുകാര്‍ വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കലിനെ ചോദ്യം ചെയ്തിരിക്കുകയാണ്. സിസി ടിവി ഫൂട്ടേജ് ഇടവകക്കാരെ കാണിക്കാന് വിസമ്മതിക്കുന്ന  അച്ചനെതിരെയാണെല്ലോ പരാതി ഉള്ളതെന്ന് ഒരു യുവാവ് പറയുമ്പോള്‍ അത് ഇങ്ങേരല്ലേ പറയുന്നത് എന്നായിരുന്നു വികാരിയുടെ മറു ചോദ്യം. മാത്രമല്ല ഭൂരിപക്ഷത്തിന് പരാതിയില്ലെന്നും വികാരി പറയുന്നു. ഭൂരിപക്ഷ അഭിപ്രായം നോക്കി നടപടി ഉണ്ടാകേണ്ട ഒന്നാണോ ഈ പരാതി എന്നാണ് പലരും ചോദിക്കുന്നത്. എഡിറ്റ് ചെയ്യാത്ത വീഡിയോ ദൃശ്യങ്ങൾ പുറത്ത് വിട്ടാൽ തന്നെ ആര് പറയുന്നതാണ് സത്യം എന്നത് എല്ലാവർക്കും ബോധ്യമാവുമെന്ന് ഉള്ളപ്പോൾ ഉത്തരവാദിത്വപ്പെട്ടവർ അത് മറച്ച് വയ്ക്കുന്നത് സി. ലൂസിയുടെ ആരോപണത്തിൽ കഴമ്പുള്ളതിനാലാണ് എന്നും ഇടവകയിലെ യുവജനങ്ങൾ ആരോപിച്ചു.

തുടര്‍ന്ന് പോലീസ് സംഭവത്തില്‍ ഇടപെടുകയും പരാതിയുള്ളവര്‍ സ്റ്റേഷനില്‍ എത്തി കൊടുക്കണമെന്നും അല്ലാതെ ഇങ്ങനെ തര്‍ക്കിച്ചിട്ട് കാര്യമില്ലെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ വികാരി പള്ളിയില്‍ ഇരുന്ന് ഇനി എന്തൊക്കെ കാണിക്കുമെന്നും അതിനൊക്കെ ആര് ഉത്തരവാദിത്വം പറയുമെന്നും നാട്ടുകാര്‍ ചോദിക്കുന്നു. അന്നേ ദിവസം സംഭവിച്ച സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പുറത്ത് വിടണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അതിന് എന്തിനാണ് വികാരി ഭയക്കുന്നതെന്നും സിസിടിവി ഇടവകക്കാരില്‍ നിന്നും പിരിച്ച പണത്തില്‍ സ്ഥാപിച്ചതല്ലേ എന്നും നാട്ടുകാര്‍ ചോദിക്കുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം തന്നെ വൈറല്‍ ആയി കഴിഞ്ഞു.

വീഡിയോ താഴെ .

https://www.facebook.com/advborispaul/posts/10219295134743950

അഞ്ചലില്‍ പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ പ്രതികരിച്ച് വാവ സുരേഷ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം വീണ്ടും അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് വാവ സുരേഷിന്റെ പ്രതികരണം.

എത്ര ഉറക്കത്തിലാണെങ്കിലും പാമ്പുകടിയേറ്റാല്‍ അറിയുമെന്ന് വാവ സുരേഷ് പറഞ്ഞു. അസഹനീയമായ വേദനയുണ്ടാകുമെന്നും ഉറക്കത്തിലുള്ള ആള്‍ ഉണരും വാവ സുരേഷ് പറയുന്നു. ഗുളിക കഴിക്കുന്ന ആളാണെങ്കില്‍ പാമ്പ് കടിയേറ്റാലും അറിയണമെന്നില്ല. അല്ലാത്ത പക്ഷം എത്ര ഉറത്തിലുള്ളവരും അത് അറിയും.

ഉത്ര കിടന്നത് മുകളിലത്തെ നിലയിലാണ്. ജനല്‍ വഴി പാമ്പ് കയറാനുള്ള സാധ്യത കുറനാണ്. എസി മുറിയിലും പാമ്പ് കയറാന്‍ സാധ്യത കുറവാണ്. പ്രാധാനമായും പാമ്പുകള്‍ എത്തുന്നത് വൃത്തികേടായി കിടക്കുന്ന ഇടങ്ങളിലോ എലിയുടെ സഞ്ചാരപാതയിലൂടെ ഭക്ഷണം തേടിയോ ഒക്കെയാണ്. മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ഇടങ്ങളിലും പാമ്പുകള്‍ എത്തിയേക്കാമെന്നും വാവ സുരേഷ് പറഞ്ഞു.

മുന്‍പ് യുവതിയെ കടിച്ചത് അണലി ആയിരിക്കണമെന്നില്ല. അണലിയാണ് കടിക്കുന്നതെങ്കില്‍ വയറിന് വേദന, മൂത്ര തടസം ഉള്‍പ്പെടെ അനുഭവപ്പെടാം. യുവതിക്ക് ചികിത്സ വൈകിയെന്ന ആരോപണമുണ്ട്. അണലിയാണ് കടിക്കുന്നതെങ്കില്‍ ചികിത്സ വൈകുന്നത് അനുസരിച്ച് മരണ സാധ്യത കൂടുതലാണെന്നും വാവ സുരേഷ് വ്യക്തമാക്കി.

പാമ്പിനെ യുവതിയുടെ ഭര്‍ത്താവ് ബാഗില്‍ കൊണ്ടുവന്നുവെന്ന ആരോപണത്തോടും വാവ സുരേഷ് പ്രതികരിച്ചു. പാമ്പിനെ കൈകൊണ്ട് എടുക്കണമെങ്കില്‍ അയാള്‍ പാമ്പ് പിടിക്കുന്ന ആളായിരിക്കണം. അല്ലെങ്കില്‍ അയാള്‍ക്ക് പാമ്പ് പിടിക്കുന്ന സുഹൃത്തുക്കള്‍ ഉണ്ടായിരിക്കണം. ഈ സാധ്യതകളും പരിശോധിക്കേണ്ടതാണെന്നും വാവ സുരേഷ് കൂട്ടിച്ചേര്‍ത്തു.

ഡബ്ലിന്‍: കൊറോണയുടെ പിടിൽ വീണ് വീണുടഞ്ഞ ജീവിതങ്ങളുടെ പല കഥകളും നമ്മൾ അനുദിനം കാണുകയും കെർക്കുകയും ചെയ്യുന്നു. ഇങ്ങനെ കൊറോണ വൈറസ് ബാധിച്ചു പിതാവ് മരിച്ചതിനെ തുടര്‍ന്ന് അനാഥരായ ഫിലിപ്പിനോ കുടുംബത്തിലെ കുട്ടികള്‍ളെ അയര്‍ലണ്ടിലെ പൊതുസമൂഹം ഏറ്റെടുത്ത കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഫിലിപ്പീന്‍സില്‍ നിന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അയര്‍ലണ്ടിലെ നേസിലേയ്ക്ക് കുടിയേറിയ മിഗുവല്‍ പ്ലാങ്ക (55), കഴിഞ്ഞയാഴ്ചയാണ് വൈറസ് ബാധിച്ച് മരിച്ചത്.  നാൽപത്തിയൊന്ന് ദിവസം കൊറോണയുമായി പോരടിച്ചതിന് ശേഷമാണ് മരണത്തിന് കീഴടങ്ങിയത്.

ഏകദേശം ഇരുപത് വർഷത്തോളമായി ബേർഡ്‌സ് ഐ (Birds Eye Ireland Limited, Nass, Kildare, Ireland) പാക്കേജിങ് കമ്പനിയിൽ ജോലി നോക്കി വരവെയാണ് കോറോണയിൽ മിഗുവല്‍ പ്ലാങ്കക്ക് ജീവൻ നഷ്ടപ്പെടുന്നത്. ഇതോടെ മക്കളായ സ്‌റ്റെഫനി, മൈക്കി, മൈക്കല്‍, ജോണ്‍, ചെക്കി എന്നിവര്‍ അക്ഷരാര്‍ത്ഥത്തില്‍ അനാഥരായി. ചുരുങ്ങിയ വരുമാനത്തിനിടയിലും ഫിലിപ്പിയൻസിലുള്ള തന്റെ ബന്ധുക്കളെ സഹായിച്ചിരുന്നതായും മക്കൾ വെളിപ്പെടുത്തുന്നു. ശാന്തനും ഉദാരശീലനുമായ ഒരു വ്യക്തിയെന്നാണ് അയർലണ്ടിലെ ഫിലിപ്പൈൻസ് എംബസി ഇതുമായി പറഞ്ഞത്, മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ടീനേജുകാരിയായ മൂത്ത പെൺകുട്ടി ഫേസ് ബുക്കിൽ ഇങ്ങനെ എഴുതി… പപ്പാ നീ നന്നായി യുദ്ധം ചെയ്‌തു… എല്ലാത്തിനും നന്ദിയുണ്ട്… പപ്പയില്ലാത്ത ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ശൂന്യത… സ്നേഹത്തോടെ

നഴ്‌സ്‌ ആയിരുന്ന കുട്ടികളുടെ ‘അമ്മ ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പേ കാന്‍സര്‍ ബാധിച്ചു മരിച്ചിരുന്നു.

മിഗുവേലിന്റെ മരണത്തോടെ അനാഥരായ കുട്ടികള്‍, ഇപ്പോള്‍ അവരുടെ അമ്മായി ഫെലിയുടെയും മറ്റു ബന്ധുക്കളുടെയും സംരക്ഷണത്തിലും സഹായത്തിലുമാണ് ജീവിക്കുന്നത്. ഇവരുടെ സുഹൃത്തുക്കളും, കില്‍ഡെയറിലെ ഫിലിപ്പിനോ കമ്മ്യൂണിറ്റിയിലെ രണ്ട് അംഗങ്ങളും ചേര്‍ന്നാണ് ‘ഗോ ഫണ്ട് ‘ വഴി അച്ഛനും അമ്മയും നഷ്ടപെട്ട കുട്ടികള്‍ക്കായി ധനസമാഹരണം ആരംഭിച്ചത്.

വെറും 5,000 യൂറോ (ഏകദേശം Rs.4 ലക്ഷം) മാത്രമായിരുന്നു പ്രാരംഭ ഫണ്ടിംഗ് ലക്ഷ്യം. എന്നാൽ ഐറിഷ് ജനതയുടെ ഉദാരമായ സംഭാവനകള്‍ വഴി ഇതിനകം 2,45,815 യൂറോ (Rs.2 കോടി) ആണ് കുട്ടികള്‍ക്കായി ലഭിച്ചിരിക്കുന്നത്‌. ഇപ്പോഴും ഒരുപാടു പേർ സഹായം നൽകികൊണ്ടിരിക്കുന്നു.

നിങ്ങൾക്കും സഹായിക്കാം.

https://www.gofundme.com/f/kuya-miguel-plangca039s-funds-for-his-treasures

സിബിൻ തോമസ്

ഇരുട്ടിന്റെ ഭ്രാന്തമായ കൈകൾ ഉദയസൂര്യന്റെ പൂമുഖത്തുനിന്നും വേർപെട്ടിരിക്കുന്നു നേത്രങ്ങളുടെ ദൃഷ്ടിയിൽപ്പെടാത്തയത്ര ഭംഗി ആ പ്രഭാതത്തിനുണ്ടായിരുന്നു. വിജനമായ വഴിയോരവും മഞ്ഞുവീണ ചെറുചെടികളും അന്നത്തെ പ്രഭാതത്തിന് ഉണർവു തന്നതായി അയാൾക്ക് തോന്നി. എന്നാൽ ആ തോന്നലുകൾക്ക് മഴത്തുള്ളിയുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്റെ ചുവടുകൾ മെല്ലെ നീക്കി അയാൾ തിരക്കേറിയ ഭാഗത്തേക്ക് നടന്നു നീങ്ങി. കാലിന്റെ അവശത അയാളെ പിന്നിലേക്ക് വലിച്ചിഴക്കുന്നുണ്ടെങ്കിലും അതുവകവെക്കാതെ ആ മനുഷ്യൻ ചുവടുകൾ ബലമായി ഉറപ്പിച്ചു നടന്നു നീങ്ങി. എന്തോ അയാളുടെ മനസ്സിനെ ആകർഷിച്ചതായി തോന്നുന്നു, അതല്ലങ്കിൽ എന്തിനയാൾ ഇത്ര കഷ്ടപ്പെട്ട് നടന്നു നീങ്ങുന്നു.
എത്രയും വേഗമെത്തണമെന്ന ലക്ഷ്യമായിരിക്കാം അയാളുടെയുള്ളിൽ എന്നു തോന്നുന്നു. സൂര്യകിരണത്തിന്റെ താപം മെല്ലെ കൂടി വരുന്നു, ചെടികളിലെ ചെറുതുള്ളികൾ മെല്ലെ വഴുതി വീഴുന്നു.

ദൂരെ നിന്ന് ഒരു വലിയ നിര ദൃശ്യമാകുന്നു അവിടേക്കാണെന്ന് തോന്നുന്നു അയാളുടെ പോക്ക്. അവശതയാർന്ന കാലുകൾക്ക് ഊർജ്ജമുണ്ടാകുന്നു. വേഗത കൂടുന്നതായി പ്രതിഫലിക്കുന്നു. നീണ്ട നേരത്തെ ചലനത്തിന് വിരാമമിട്ടുകൊണ്ട് അയാൾ ഒരു നീണ്ട നിരയിലേക്ക് കയറി നിന്നു. നല്ല ശബ്ദ കോലാഹലം നിറഞ്ഞ അന്തരീക്ഷം. ആരൊക്കെയോ എന്തോ വിളിച്ചു പറയുന്നതായി കാണാമെങ്കിലും എന്താണെന്നു വ്യക്തമാകുന്നില്ല. അയാളുടെ കാലുകൾ മെല്ലെ മുമ്പോട്ടു ചലിക്കുന്നതായി കാണാം, എന്നാൽ ചെറു ഉറുമ്പുകളുടെ വേഗത മാത്രം. എന്തിനാണയാൾ ഇവിടെ നിൽകുന്നത്? എന്നിങ്ങനെയുള്ള കുറേ ചോദ്യങ്ങൾ എന്റെ മനസ്സിലുടലെടുത്തു.
ഇതെന്താണെന്നു എങ്ങനെയറിയും? ആരോടാ ഒന്നു ചോദിക്കുക? ആരും ആരേയും ശ്രദ്ധിക്കുന്നില്ല എല്ലാവരും ആ നീണ്ട നിരയിലേക്കു കയറുവാനുള്ള തിരക്കിലാണ്. ഞാൻ പതിയെ ആയാളുടെ അടുത്തേക്ക് നടന്നു നീങ്ങി. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ എന്നെ നോക്കുന്നുണ്ട്, എന്താണെന്നു മാത്രം വ്യക്തമാകുന്നില്ല. എന്റെ തൊട്ടു പിന്നിൽ തിരക്കേറിവരുന്ന തിരിഞ്ഞു നോക്കുമ്പോളെല്ലാം ഒന്നിനു പുറകേ ഒന്നായെത്തുന്ന ചെറു ഉറുമ്പിൻ കൂട്ടത്തെ ഓർമ്മ വരുന്നു.
സൂര്യരശ്മിയുടെ താപം കൂടാൻ തുടങ്ങിയിരിക്കുന്നു, ജലാംശം എന്റെ കഴുത്തിലൂടെ ഒലിച്ചിറങ്ങുന്നു. എത്രയും വേഗം ഈ ആൾക്കൂട്ടമെന്തിനാണെന്നു അറിയണം, അതുമാത്രമായി എന്റെ ചിന്ത.

നീലക്കുപ്പായമണിഞ്ഞ കുറേ ചെറുപ്പക്കാരെ എന്റെ നേത്രങ്ങൾക്കു കാണാൻ സാധിക്കുന്നു. അവരെന്തൊക്കെയോ നിർദ്ദേശങ്ങൾ നൽകുന്നതായി കാണാം. എന്നാലും ആ നിരയിൽ നിന്നുമാറാൻ അയാൾ തയാറാകുന്നതേയില്ല.

പരിചിത മുഖമെന്നു തോന്നിക്കുന്ന ഒരു നീലക്കുപ്പായം എന്റെ മുൻപിലേക്കു നടന്നു വരുന്നു, എന്നെ നോക്കിയൊന്നു പുഞ്ചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ എന്റെ നേരെ ഒരു വെള്ള കടലാസു നീട്ടി, അതിലെന്തൊക്കെയോ എഴുതിയിരിക്കുന്നു. ഒന്നും മനസ്സിലാകാതെ ഞാൻ ആ കടലാസു വാങ്ങിച്ചു. അക്കമിട്ടു രേഖപ്പെടുത്തിയ കുറേ ചോദ്യങ്ങൾ അതിനു തൊട്ടുതാഴെയായി ഉത്തരത്തിനുള്ള ഒരു ചെറിയ സ്ഥലവും വ്യക്തമാക്കുന്നു. ഒറ്റ നോട്ടത്തിലെന്തിനോ വേണ്ടിയുള്ള അപേക്ഷയാണെന്നു മനസ്സിലായി. ഞാൻ ആ കടലാസ് വായിക്കുവാൻ തുടങ്ങി.
അപേക്ഷകന്റെ പേര് :
വിലാസം :
അംഗങ്ങൾ :
നാശനഷ്ടങ്ങൾ :

ഏറ്റവുമൊടുവിലായി മരിച്ചവരുടെ എണ്ണവും ആവശ്യപ്പെട്ടിരിക്കുന്നു. ഇത് ഞാനുമായി ബന്ധപ്പെട്ടതല്ല എന്ന് എനിക്കു തോന്നി, മെല്ലെ കടലാസു മടക്കി ഞാൻ എന്റെ പോക്കറ്റിലേക്കു വെച്ചു.

തിരക്കേറി വരുന്ന ആ നിരയിൽ നിന്നു കണ്ണെടുത്തുകൊണ്ട് ഞാൻ ഒന്നുകൂടെ അയാളെ നോക്കി. വിറങ്ങലിച്ച കൈകൾ കൊണ്ടെഴുതിയതിനാലായിരിക്കാം അക്ഷരങ്ങൾക്കു ഒടിവു സംഭവിച്ചിരിക്കുന്നു.

പതിയെ കണ്ണെടുത്തുകൊണ്ട് ഞാൻ ആ നിരയിൽ നിന്നു പിന്മാറി. ദൂരെ എന്നെയും കാത്ത് ഒരു വാഹനം കിടപ്പുണ്ട് അതിലെന്റെ കുടുംബവും, ശബ്‍ദാന്തരീക്ഷത്തിൽ നിന്നും എത്രയും വേഗം മടങ്ങുകയെന്ന ലക്ഷ്യമായിരുന്നു എനിക്ക്.

വാഹനത്തിന്റെ അടുത്തെത്തിയ ഞാൻ ഒന്നു തിരിഞ്ഞു നോക്കി ആ വൃദ്ധനെന്റെ കാഴ്ച്ചയ്ക്കുമപ്പുറമായി കഴിഞ്ഞിരുന്നു. പതിവു യാത്രകൾക്കു വിരാമമിട്ടുകൊണ്ട് ഞാൻ എന്റെ തിരക്കേറിയ ജീവിതത്തിലേക്കു മടങ്ങുകയാണ്. ജോലിയുടെ സമ്മർദ്ദങ്ങളെ അതിജീവിക്കുവാൻ ഇങ്ങനെയുള്ള യാത്രകൾ എനിക്കു പതിവാണ്.

ഇരുളും വെളിച്ചവും വാരിപ്പുണർന്നുകൊണ്ട് ദിവസങ്ങൾ ഒന്നിനു പുറകെ ഒന്നായി കടന്നു പൊയ്ക്കൊണ്ടേയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലെ തിരക്കുകളുടെ സമ്മർദ്ദം ആവർത്തിക്കുമോ എന്ന ശങ്കയിലായിരുന്നു ഞാൻ. ഓഫീസിന്റെ പടവുകൾ കയറുന്തോറും ആശങ്ക വർദ്ധിച്ചുകൊണ്ടേയിരുന്നു. മേലുദ്യോഗസ്ഥന്റെ മുറിയിലേക്കു ചെല്ലണമെന്ന നിർദ്ദേശം നേരത്തെ ലഭിച്ചിരുന്നു. അനുവാദത്തോടെ ഞാൻ ആ വാതിൽ തുറന്നുകൊണ്ടകത്തുകയറി. നിർദ്ദേശങ്ങളുടെ ഒരു കൂമ്പാരം എന്നെത്തേടിയിരുപ്പുണ്ടായിരുന്നു. ഇന്നും നേരത്തേയിറങ്ങാൻ കഴിയില്ലല്ലോ എന്ന വിഷമമായിരുന്നു എനിക്ക്. എന്റെ ഉത്തരവാദിത്വങ്ങളെ ലക്ഷ്യമാക്കി ഞാൻ നടന്നു നീങ്ങി, മേശയുടെ മുകളിലായി കുറേയധികം ഫയലുകളും കടലാസുകളും, അവയെന്നെ മാടി വിളിക്കുന്നു.
മനസ്സില്ലാ മനസ്സോടെ ആദ്യ കെട്ടഴിച്ചു, ഇതിൽ നിറയെ കടലാസുകളാണല്ലോ, പെട്ടന്നാണ് എന്റെ ഓർമ്മകളിലേക്കതോടിയെത്തിയത്. ഇത് ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ? ഒരു തിരശ്ശീലയിലെന്നപോലെ ആ വൃദ്ധന്റെ മുഖം എന്നിൽ മിന്നിമറഞ്ഞു.
ഒടിവു സംഭവിച്ച ആ അക്ഷരങ്ങൾക്കുവേണ്ടി എന്റെ കണ്ണുകൾ തേടി, കെട്ടുകൾ മാറിക്കൊണ്ടേയിരിന്നു. എന്നാൽ ഞാൻ തേടിയതു മാത്രമെനിക്കു കാണാൻ സാധിച്ചില്ല. അവസാന കെട്ടഴിക്കുമ്പോഴും ഒടിവു നിറഞ്ഞ അക്ഷരങ്ങൾ കാണണേ എന്ന പ്രാർത്ഥനയായിരുന്നു എനിക്ക്.
ആദ്യമായാണ് ഇത്ര ആവേശത്തോടെ ജോലിസംബന്ധമായ ഒരു കാര്യം ഞാൻ തിരയുന്നത്. ഒടുവിൽ ഞാനതു കണ്ടെത്തി. അയാളെപ്പോലെ തന്നെ ആ അക്ഷരങ്ങൾക്കു മങ്ങൽ സംഭവിച്ചിരിക്കുന്നു. എന്റെ ഒപ്പിനായി കാത്തുകിടന്ന കെട്ടുകളിൽ നിന്നും എന്തിനാണു ഞാൻ ഇതു മാത്രം തിരഞ്ഞെടുത്തത്? മനസ്സിൽ ഞാൻ അയാളുടെ പേര് വായിച്ചു, ഒരു പഴഞ്ചൻ നാമദേയമായിരുന്നു അത്.

സാമൂഹ്യപ്രവർത്തകനെന്ന നിലയിൽ ഒരുപാടു കാര്യങ്ങൾ ഞാൻ ചെയ്‍തു തീർത്തിട്ടുണ്ട്, അപ്പോഴെല്ലാം പ്രശസ്തി മാത്രമായിരുന്നു എന്റെ ലക്ഷ്യം. ആദ്യമായാണു ഇങ്ങനെയൊരു അനുഭവം. എന്റെ ഒപ്പിനായി കാത്തുകിടക്കുന്ന ആ കടലാസുകളിലേക്ക് ഞാൻ എന്റെ മുദ്ര പതിപ്പിച്ചു. പിന്നീടോരോ ഒപ്പുകൾക്കും മുദ്രകൾക്കും ഞാൻ പോലുമറിയാതെ ആവേശം കൂടി വരുകയായിരുന്നു. ഇന്നെനിക്കു ക്ഷീണമേ തോന്നിയില്ല. ഇതുപോലുള്ള കടലാസ്സുകൾ ഇനിയും എന്നേത്തേടിയെത്തിയേക്കാം അന്നും ഞാൻ ഈ ആവേശം കാണിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ എന്റെ ആവേശത്തിനു മറ്റൊരാളുടെ ആശ്വാസത്തിനു കാരണമായാലോ?
ആരാണയാൾ? ഒരു പക്ഷേ ഇതൊരോർമ്മപ്പെടുത്തലായി കണക്കാക്കാം………


സിബിൻ തോമസ്

മാക്ഫാസ്റ്റ് കോളേജിലെ അവസാന വർഷ വിദ്യാർത്ഥി
അച്ഛൻ… തോമസ് പി. റ്റി
അമ്മ.. ഗ്രേസി . സി
അനുജത്തി… സിജി തോമസ്
മാവേലിക്കര ചെട്ടികുളങ്ങരയാണ് സ്വദേശം.

 

 

 

ചിത്രീകരണം : ജിഷ എം വർഗീസ്

ഇറ്റലി: മലയാളികളുടെ ഒരുമയും സഹകരണവും ലോകം മുഴുവന്‍ ചര്‍ച്ച ചെയ്ത നാളുകൾ നാം പലപ്പോഴും കണ്ടിട്ടുണ്ട്.. അത് വെള്ളപ്പൊക്കമായാലും നിപ്പ ആയാലും ഇപ്പോൾ വന്ന കോവിഡ്- 19 ആയാലും. നമ്മള്‍ ഒന്നിച്ച് നിന്നാണ് ഈ പ്രതികൂല സാഹചര്യങ്ങളെയും മറികടന്നുകൊണ്ടിരിക്കുന്നത്. ഇത്രയൊക്കെ നാം വളർന്നിട്ടും നമ്മളിൽ ചിലർ നമ്മുടെ മുൻവിധികൾ ഇപ്പോഴും തുടരുന്ന, അല്ലെങ്കിൽ മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്നു… അത്തരത്തിൽ പോലീസ് അന്വോഷണം പുരോഗമിക്കുന്ന ഒരു സന്യാസ വിദ്യാർത്ഥിനിയായ ദിവ്യയുടെ മരണവുമായി പ്രചരിക്കുന്ന അപവാദ കഥകൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് സിസ്റ്റർ സോണിയ…

കുറിപ്പ് വായിക്കാം

ഉയരുന്ന അപവാദങ്ങളും നീറുന്ന ഹൃദയങ്ങളും…

സന്യാസത്തെ ആദരിക്കുന്ന വിദ്യാസമ്പന്നരായ കേരളജനതയ്ക്ക് അപമാനമായ ഏതാനും ചില വ്യക്തികളോടും ചില ഗ്രൂപ്പുകളോടും:

‘ആദ്യം നിങ്ങള്‍ ഞങ്ങളെ അമ്മമാരെന്നു വിളിച്ചു… പിന്നീട് ഞങ്ങള്‍ പഠിപ്പിച്ച ഇംഗ്ലീഷിന്റെ പരിഷ്‌കാരം ആയപ്പോള്‍ പെങ്ങന്മാരെന്നും… ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ കേട്ടാല്‍ അറയ്ക്കുന്ന വാക്കുകള്‍ വിളിക്കുന്നു… ‘

‘പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല…’ എന്ന ക്രൂശിതനായ ക്രിസ്തുവിന്റെ പ്രാര്‍ത്ഥനതന്നെ ഇന്ന് ഞങ്ങളും ആവര്‍ത്തിക്കുന്നു…

നിങ്ങളുടെ നിന്ദനങ്ങള്‍ ഞങ്ങളുടെ ഹൃദയങ്ങളെയും മനസ്സിനെയും മുറിപ്പെടുത്തുമ്പോഴും, നിങ്ങളെ നിന്ദിക്കുവാനോ നിങ്ങളോടു വഴക്കടിക്കാനോ ഞങ്ങള്‍ക്ക് സമയമില്ല. കാരണം ഞങ്ങളുടെ കരുതലും സ്‌നേഹവും ശുശ്രൂഷയും കാത്ത് അനേകായിരങ്ങള്‍ ഞങ്ങളുടെ ചുറ്റുമുണ്ട്. അതില്‍ ഭൂരിഭാഗവും നിങ്ങളില്‍ ചിലര്‍ തെരുവിലേക്ക് വലിച്ചെറിഞ്ഞ നിങ്ങളുടെ പിഞ്ചുകുഞ്ഞുങ്ങളും മാതാപിതാക്കളും സഹോദരങ്ങളും ആണ്… അപരനെ ശുശ്രൂഷിക്കാന്‍ ഉള്ള തത്രപ്പാടിനിടയില്‍ സമൂഹത്തില്‍ ഞങ്ങള്‍ക്കെതിരേ ഉയര്‍ന്നിരുന്ന ആരോപണങ്ങളും നിന്ദനങ്ങളും അധികമൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല, അല്ലെങ്കില്‍ വേദനയോടെ അവയെ കണ്ടില്ലെന്ന് നടിച്ചു.

പക്ഷേ, ഇനിയും ഞങ്ങള്‍ മൗനം പാലിച്ചാല്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരോടും, ഞങ്ങളെ വിശ്വസിച്ച് ഞങ്ങളോടൊപ്പം നില്‍ക്കുന്നവരോടുമുള്ള ഒരു ക്രൂരതയായി അത് മാറും. ഞങ്ങളില്‍ എല്ലാവരും പരിപൂര്‍ണ്ണര്‍ ആണെന്ന് ഞങ്ങള്‍ പറയുന്നില്ല… നിങ്ങളെ പോലെതന്നെ ഞങ്ങളും കുറവുകള്‍ ഉള്ളവരാണ്. പക്ഷേ, നിങ്ങള്‍ക്ക് ഉള്ളതുപോലെ തന്നെ ആത്മാഭിമാനം ഉള്ളവരാണ് ഞങ്ങളും. മനസ്സുകൊണ്ടും വാക്കുകൊണ്ടും കര്‍മംകൊണ്ടും സന്യാസത്തില്‍ നിന്ന് അകലെയാകുകയും നിയമപരമായി പുറത്താക്കപ്പെടുകയും ചെയ്ത ഒരു വ്യക്തിയുടെ ശബ്ദമല്ല ഒരു ലക്ഷത്തോളം വരുന്ന ആത്മാഭിമാനം ഉള്ള ഞങ്ങളുടെ, കത്തോലിക്കാസഭയിലെ സന്യസ്തരുടെ, ശബ്ദം…ഒരു കുടുംബത്തില്‍ അപ്രതീക്ഷിതമായി പ്രിയപ്പെട്ട ഒരു വ്യക്തിയുടെ മരണം നടന്നാല്‍ ആ കുടുംബത്തെ ആശ്വസിപ്പിക്കുവാന്‍ സമയം കണ്ടെത്തുകയാണ് സാധാരണ ഒരു സമൂഹം ചെയ്യുക. എന്നാല്‍ കഴിഞ്ഞ ദിവസം തിരുവല്ലായില്‍ മരണമടഞ്ഞ നോവീസസ് ദിവ്യയുടെ കുടുംബത്തെ ആശ്വസിപ്പിക്കുകയാണോ, അതോ കൂടുതല്‍ മുറിപ്പെടുത്തുകയാണോ, കേരളത്തിലെ ചില സംഘടനകളും ഗ്രൂപ്പുകളും ചെയ്യുന്നത്…? മകളുടെ വേര്‍പാടില്‍ വേദനിച്ചിരിക്കുന്ന ഒരു അമ്മയും കുടുംബവും കഴിഞ്ഞ ദിവസം കേരളാസമൂഹത്തോട് യാചിക്കുന്നുണ്ട് ‘ഞങ്ങളെ സമാധാനത്തില്‍ വിടാന്‍’. എന്നിട്ടും ഇത്രയ്ക്ക് അധ:പതിക്കുവാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയുന്നു?

ആത്മഹത്യ ചെയ്യുന്നവരില്‍ 90 ശതമാനവും തങ്ങള്‍ ആത്മഹത്യ ചെയ്യും എന്ന് നേരത്തെ പദ്ധതികള്‍ തയ്യാറാക്കിയവര്‍ അല്ല. ഒരു നിമിഷത്തെ മാനസികസംഘര്‍ഷം ആണ് മിക്കവരെയും ആത്മഹത്യയില്‍ കൊണ്ട് എത്തിക്കുന്നത്.

സന്യാസ ജീവിതം നയിക്കുന്നവരുടെ മാനസ്സികനില തെറ്റില്ല എന്ന് ചില തെറ്റുധാരണകള്‍ പലപ്പോഴും നമ്മുടെ സമൂഹത്തിന് ഉണ്ട്. എന്നാല്‍ നമ്മുടെ ഒക്കെ ഭവനങ്ങളില്‍ സംഭവിക്കുന്നതുപോലെ തന്നെ സന്യാസഭവനങ്ങളിലും ധാരാളം സന്യസ്തര്‍ മാനസികരോഗത്തിനും ഡിപ്രഷനും അടിപ്പെടാറുണ്ട്.

മാനസ്സികരോഗത്തെക്കുറിച്ചുള്ള നമ്മുടെ സമൂഹത്തിന്റെ കാഴ്ചപ്പാട് അപക്വമാണ്. നാം മനസ്സിലാക്കേണ്ട ഒന്നുണ്ട് മാനസിക ആരോഗ്യം എല്ലാവര്‍ക്കും ഒരുപോലെ അല്ല. ചിലര്‍ക്ക് ഒരു ചെറിയ കാര്യം മതി, മനസ്സ് തകരാന്‍. എന്നാല്‍, ചിലര്‍ എന്തുവന്നാലും തളരില്ല.

വീണുപോയ ഒന്നു രണ്ട് വ്യക്തിത്വങ്ങളെ എടുത്തുകാട്ടിയോ 33 വര്‍ഷത്തിനിടയില്‍ സംഭവിച്ച ചില മരണങ്ങള്‍ ചൂണ്ടിക്കാട്ടിയോ ഇന്ത്യയില്‍ത്തന്നെയുള്ള ഒരു ലക്ഷത്തോളം വരുന്ന സന്യാസിനികളെ ഒരളവുകോല്‍ കൊണ്ട് അളക്കാന്‍ ആരാണ് നിങ്ങളെ പഠിപ്പിച്ചത്? ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ കൂട്ടംകൂടി വിധി നടത്തുകയും
പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുമ്പോള്‍ നീതി എവിടെയാണ്…? ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നത്…? ഇങ്ങനെയാണോ നിങ്ങള്‍ സന്യാസിനികളുടെ നവോത്ഥാനം കെട്ടിപ്പടുക്കുന്നത്…? യഥാര്‍ത്ഥത്തില്‍, കന്യാസ്ത്രീകളുടെ നവോഥാനം എന്ന പേരില്‍ ഒരു മതവിഭാഗത്തെ തകര്‍ക്കണം എന്ന നിഗൂഢമായ ലക്ഷ്യങ്ങളോടെ ഇറങ്ങിത്തിരിച്ചിരിക്കുന്ന ആട്ടിന്‍ തോല്‍ അണിഞ്ഞ ചെന്നായ്ക്കള്‍ അല്ലേ നിങ്ങള്‍…?

കത്തോലിക്കാസഭയിലെ സന്യാസിനി സമൂഹത്തില്‍ നിയമ ബിരുദധാരികള്‍ ഒരുപാട് ഉണ്ട്, എഴുത്തുകാരുണ്ട്, തത്വചിന്തകര്‍ ഉണ്ട്, ബിരുദധാരികള്‍ ഉണ്ട്, അഭിനയശേഷിയും കലാപ്രതിഭയും ഉള്ളവര്‍ ഉണ്ട്, സാമൂഹ്യ പ്രവര്‍ത്തകര്‍ ഉണ്ട്, അധ്യാപകരുണ്ട്, ഐടി വിദഗ്ധരുണ്ട്, ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്നവരും ഉണ്ട്. എങ്കിലും ഇവരില്‍ യഥാര്‍ത്ഥ സന്യാസികള്‍ ആയ ആരും ഒരു മതത്തെയോ വ്യക്തികളെയോ മോശമായി ചിത്രീകരിക്കാന്‍ തുനിയാറില്ല. സര്‍വ്വമേഖലയിലും പ്രഗത്ഭരും കഴിവുള്ളവരുമായ ഒരുപാടുപേര്‍ ഉള്ള ഒന്നാണ് കത്തോലിക്കാസഭയിലെ സന്യാസിനീസമൂഹങ്ങള്‍… സമൂഹമാധ്യമങ്ങളില്‍ കൂടി നിങ്ങളില്‍ ചിലര്‍ പറഞ്ഞു പരത്തുന്ന രീതിയില്‍, തിരിച്ചറിവില്ലാത്ത… ബോധ്യങ്ങളും ഉള്‍ക്കാഴ്ചകളും ഇല്ലാത്ത… വെറും ആള്‍ക്കൂട്ടം അല്ല ക്രൈസ്തവസന്യാസം.

നിങ്ങള്‍ക്ക് വിദ്യപകര്‍ന്നു തന്ന… നിങ്ങള്‍ രോഗികളായിത്തീര്‍ന്നപ്പോള്‍ നിങ്ങളെ ശുശ്രൂഷിച്ച (അന്ന് നിങ്ങള്‍ ഞങ്ങളെ മാലഖമാര്‍ എന്ന് വിളിച്ചു)… നിങ്ങളില്‍ ചിലര്‍ തെരുവില്‍ വലിച്ചെറിഞ്ഞ കുഞ്ഞുങ്ങളെ സ്വന്തം അമ്മമാരെപ്പോലെ മാറോടുചേര്‍ത്ത് കാത്തു പരിപാലിച്ച… നിങ്ങള്‍ക്ക് ഭാരമായിത്തീര്‍ന്ന നിങ്ങളുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളെപ്പോലെ കണ്ട് ശുശ്രൂഷിച്ച… ആ സന്യസ്തരെത്തന്നെ നിങ്ങള്‍ ചെളിവാരിയെറിയുമ്പോള്‍ അതിശയിക്കാനൊന്നുമില്ല. കാരണം, ഈ ലോകം നൂറ്റാണ്ടുകളായി ഇങ്ങനെയാണ്.

ക്രൈസ്തവ സന്യാസ സമൂഹത്തിന്റെ നവീകരണത്തിനായി മുതലക്കണ്ണീര്‍ ഒഴുക്കുന്നവരോട് എനിക്ക് പറയുവാനുള്ളത് ഇത് മാത്രം: ‘ആദ്യം നിങ്ങള്‍ നിങ്ങളുടെ ഭവനങ്ങളിലെയും സമൂഹത്തിലെയും അകത്തളങ്ങളില്‍ നിന്ന് ഉയരുന്ന തേങ്ങലുകള്‍ പരിഹരിക്കുവാന്‍ വേണ്ടി ഒരു ചെറുവിരല്‍ എങ്കിലും അനക്കുവാന്‍ നോക്ക്. എന്നിട്ട് മതി കന്യാസ്ത്രീകളുടെ നവോത്ഥാനം… ‘

സ്‌നേഹപൂര്‍വ്വം,

???സി. സോണിയ തെരേസ് ഡി. എസ്. ജെ

[ot-video][/ot-video]

 

ഓക്‌സ്‌ഫോർഡ്: ബ്രിട്ടനിലെ ദേശീയ മാധ്യമങ്ങളുടെ പോലും ശ്രദ്ധ നേടിയ, യുകെയിലെ മലയാളി സമൂഹത്തിന്റെ അഭിമാനമായ നഴ്‌സ് ഫിലോമിന ജോസഫിന് യുകെ മലയാളികളുടെ യാത്രാമൊഴി. ഓക്‌സ്‌‌ഫോര്‍ഡ്, ഹെഡിങ്ടണിലെ ബാര്‍ടണ്‍ ക്രിമറ്റോറിയത്തിൽ ഇന്ന് നാലോളം ശവസംസ്ക്കാരങ്ങൾ  നടക്കേണ്ടിയിരുന്നതുകൊണ്ട് നാല് സ്ലോട്ടുകളായി തിരിച്ചിരുന്നു. അങ്ങനെ കിട്ടിയ സമയക്രമത്തിൽ രാവിലത്തെ സമയം തന്നെ ബന്ധുക്കൾ തിരഞ്ഞെടുക്കകയായിരുന്നു. അതനുസരിച്ചു രാവിലെ  8:30 am നു ഫ്യൂണറൽ ഡിറക്റ്റേഴ്സ് ഫിലോമിന ചേച്ചിയുടെ മൃതദേഹവുമായി ഓക്‌സ്‌‌ഫോര്‍ഡ് ഹെഡിങ്ടണിലെ ബാര്‍ടണ്‍ ക്രിമറ്റോറിയത്തിലേക്ക് എത്തുകയായിരുന്നു.ഹെഡിങ്ടണിലെ ബാര്‍ടണ്‍ സെന്ററിൽ ഉള്ള ചാപ്പലിൽ പ്രത്യേക പ്രാർത്ഥന. ആദ്യമേ പത്തുപേർക്ക് മാത്രമേ അനുവാദം ലഭിച്ചിരുന്നുള്ളു എങ്കിലും ചാപ്പലിൽ യഥേഷ്ട്ടം സ്ഥലം ഉണ്ടായിരുന്നതിനാൽ പിന്നീട് അത് 20 പേർക്ക് പങ്കെടുക്കുവാൻ ഉള്ള അനുവാദം ലഭിക്കുകയായിരുന്നു. ശവസംസ്ക്കാര ചടങ്ങുകൾക്കും പ്രാത്ഥനകൾക്കും ഓക്സ്ഫോർഡ് മിഷൻ ഇൻ ചാർജ് ആയ ഫാദർ ലിജോ ആണ് നേതൃത്വം നൽകിയത്. വളരെ ചുരുങ്ങിയ സമയകൊണ്ടു തന്നെ ചടങ്ങുകൾ പൂർത്തിയാക്കി. യുകെയിൽ രണ്ട് തരത്തിലുള്ള സംസ്ക്കാര രീതികൾ ആണ് നിലനിൽക്കുന്നത്. മൃതദേഹം അടക്കുവാനോ അല്ലെങ്കിൽ കത്തിക്കുവാനോ ഉള്ള ചോയ്‌സ് ബന്ധുക്കൾക്ക് ലഭിക്കുന്നു. കത്തിക്കുന്ന ബോഡിയുടെ ചാരം ലഭിക്കുമെന്നതും, പിന്നീട് നാട്ടിൽ കൊണ്ടുപോകാൻ ഉള്ള അവസരവും ഇതുവഴി ബന്ധുക്കൾക്ക് ലഭിക്കുന്നു. പ്രസ്‌തുത ചടങ്ങിൽ സഹപ്രവർത്തകർ ഫിലോമിന ചേച്ചിയുടെ സ്മരണകൾ എല്ലാവരുമായി പങ്കുവെച്ചു. എല്ലാവരുടെയും സ്നേഹവും ആദരവും ലഭിച്ചിരുന്ന ചേച്ചി ഓർമ്മകളിൽ എന്നും ജീവിക്കുമെന്നും അവർ പറയുകയുണ്ടായി. എല്ലാവര്ക്കും നന്ദി പറഞ്ഞപ്പോൾ മൂന്നു മക്കളില്‍ ഇളയവനായ ജെറില്‍ ജോസഫിൻറെ വാക്കുകൾ മുറിഞ്ഞത് കേട്ടുനിന്ന മലയാളികളെ ദുഃഖാർത്തരാക്കി.. എങ്കിലും അമ്മയുടെ ഇതുവരെയുള്ള എല്ലാത്തിലും കാര്യങ്ങളിലും സഹകരിച്ച ഓരോരുത്തർക്കും ജെറിൽ നന്ദി അർപ്പിച്ചു. ലണ്ടനിൽ ഉള്ള സിബി സ്റ്റുഡിയോ ആണ് ഓൺലൈൻ സ്ട്രീമിങ് നടത്തിയത്.കഴിഞ്ഞ പതിമൂന്ന് വർഷമായി ഓക്സ്ഫോർഡിൽ നഴ്‌സായി ജോലി ചെയ്തുവരിക്കുകയായിരുന്നു ഫിലോമിനയും കുടുംബവും. വളരെക്കാലത്തെ ഗൾഫ് ജീവിതത്തിന് ശേഷമാണ് യുകെയിലെ ഓക്സ്ഫോർഡിൽ ഇവർ എത്തിച്ചേർന്നത്. അങ്ങനെ നീണ്ട നാല് ദശാബ്ദക്കാലത്തെ നഴ്‌സിംഗ് സേവനത്തിന് ശേഷം റിട്ടയര്‍ ചെയ്യാന്‍ വെറും രണ്ട് വര്‍ഷം മാത്രം ശേഷിക്കവെയായിരുന്നു മൂന്നു മക്കളുടെ അമ്മയായ ഫിലോമിന ചേച്ചിയുടെ ജീവന്‍ മേയ് ഒന്നിന് പുലര്‍ച്ചെ കൊറോണ കവര്‍ന്നെടുത്തത്. താന്‍ ജോലി ചെയ്തിരുന്ന ഓക്‌സ്‌ഫോര്‍ഡിലെ ജോണ്‍ റാഡ്ക്ലിഫ് ഹോസ്പിറ്റലിലായിരുന്നു ഇവരുടെ അന്ത്യം.

ചേച്ചിക്ക് രോഗം പിടിപെടാനുള്ള സാഹചര്യം ആരുടേയും ഹൃദയം പിളർക്കുന്നതാണ്. ആരോഗ്യപരമായ കാരണങ്ങളാൽ രണ്ട് മാസത്തോളമായി സിക്ക് ലീവിൽ ആയിരുന്ന ചേച്ചി തിരിച്ചു ജോലിക്കുകയറിയത് ഏപ്രിൽ ആദ്യവാരമാണ്. വെറും നാല് ദിവസത്തിനുള്ളിൽ രോഗം ഫിലോമിന ചേച്ചിയെ പിടിപെടുകയായിരുന്നു. ഏതാണ്ട് പതിനഞ്ചു ദിവസത്തോളം വെന്റിലേറ്ററിൽ ആയിരുന്ന ചേച്ചി മെയ് ഒന്നിന് മരണത്തിന് കീഴടങ്ങുകയായിരുന്നു.ഇവിടെയാണ് ഫിലോമിന ചേച്ചിയുടെ മുൻപ് ചെയ്‌ത പ്രവചനം അക്ഷരാത്ഥത്തിൽ പൂർണ്ണമായത്. ചേച്ചിക്ക് രോഗം പിടിപെട്ട് ആരോഗ്യനില വഷളായി ആശുപത്രിൽ കിടക്കുമ്പോൾ ബന്ധുക്കളെ ക്ഷണിച്ചിരുന്നു. എന്നാൽ ഇതിനകം ഭർത്താവായ ജോസഫ് ചേട്ടനും കൊറോണയുടെ പിടിയിൽ ആയി. അങ്ങനെ ജോസഫ് ചേട്ടന് തന്റെ പ്രിയതമയെ അവസാനമായി ഒരു നോക്ക് കാണുവാനുള്ള അവസരവും നഷ്ടപ്പെടുകയായിരുന്നു.ഈ സമയം മൂത്ത കുട്ടികൾ ആയ ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിലും ആയിരുന്നു. എന്റെ മരണ സമയത്തു ഏറ്റവും  ഇളയവനായ ജെറില്‍ ജോസഫ് മാത്രമേ അരികിൽ ഉണ്ടാവു എന്ന ചേച്ചിയുടെ പ്രവചനമാണ് ഇവിടെ സംഭവിച്ചത്. ഭർത്താവായ ജോസഫ് ചേട്ടൻ കോവിഡ് പിടിപെട്ടു വീട്ടിലും മൂത്തവർ പുറം രാജ്യത്തും ആയതിനാൽ ജെറില്‍ ജോസഫ് ആണ് മരണത്തിന് മുൻപ് ആശുപത്രിൽ എത്തി അമ്മയെ കണ്ടത്. അണുവിട തെറ്റാതെ ഫിലോമിന ചേച്ചി പറഞ്ഞത് അതുപോലെ തന്നെ സംഭവിക്കുകയായിരുന്നു.

എന്‍എച്ച്എസ് ജോലിയില്‍ നിന്നും വിരമിച്ച ശേഷം നാട്ടില്‍ നിര്‍മ്മിച്ച പുതിയതായി നിർമ്മിച്ച വീട്ടിലേക്ക് താമസം മാറാന്‍ തീരുമാനിച്ചിരുക്കുമ്പോൾ ആണ് കൊറോണയുടെ രൂപത്തില്‍ മരണം ഫിലോമിന ചേച്ചിയെ തട്ടിയെടുത്തത്. ആ ആഗ്രഹവും ബാക്കിയാക്കി ചേച്ചി നിത്യതയിലേക്കു പറന്നകലുകയായിരുന്നു.ഭര്‍ത്താവ് മോനിപ്പിള്ളി സ്വദേശി ഇല്ലക്കല്‍ ജോസഫ് വര്‍ക്കി. ഇവരുടെ മൂന്നു മക്കളില്‍ ഏറ്റവും ഇളയവനായ ജെറില്‍ ജോസഫ് വിദ്യർത്ഥിയാണ്.  ജിം ജോസഫ് യുഎസ്എയിലും ജെസി കാനഡയിൽ പഠിക്കുകയും ആണ്. വ്യോമഗതാഗതം ഇല്ലാത്തതിനാൽ ഇവർക്ക് സംസ്ക്കാരത്തിൽ പങ്കെടുക്കുവാൻ സാധിച്ചില്ല.

ബ്രിട്ടനിലെ പത്രമാധ്യമങ്ങള്‍ ഫോട്ടോകള്‍ സഹിതം വന്‍ പ്രാധാന്യത്തോടെയാണ് ഫിലോമിന ചേച്ചിയുടെ ത്യാഗപൂര്‍ണമായ ജീവിതതേക്കുറിച്ചു റിപ്പോർട്ട് പ്രസദ്ധീകരിച്ചത്. ജീവിതത്തിലുടനീളം നഴ്‌സിങ് ജോലിയുടെ മഹത്വം ഊന്നി ജീവിച്ച ഫിലോമിന ചേച്ചിയുടെ വിടവാങ്ങല്‍ ഓക്സ്ഫോർഡ് മലയാളി സമൂഹത്തിന് ഒരു വേദനയായി നിലനിൽക്കുന്നു.

ഫോട്ടോ- സിബി കുര്യൻ (സിബി സ്‌റ്റുഡിയോ), ലണ്ടൻ

[ot-video][/ot-video]

ബോസ്‌റ്റൺ: കൊറോണയെന്ന മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ട നേഴ്‌സായ അനൂജ് കുമാറിന് യുകെ മലയാളികളുടെ യാത്രാമൊഴി. മുൻപ് അറിയിച്ചിരുന്നതുപോലെ കൃത്യ സമയത്തുതന്നെ വീട്ടിലെ ചടങ്ങുകൾ ആരംഭിച്ചു. അനുജിന്റെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നൽകിയത് പ്രമുഖ ഹിന്ദു സാംസ്‌കാരിക നേതാവും സംഘടനാ കാര്യദര്‍ശിയും വേദ വേദാന്താചാര്യനുമായ ഡോക്ടര്‍ രാം വൈദ്യരായിരുന്നു.

പന്ത്രണ്ട് മണിയോടെ വീട്ടിലെ കർമ്മങ്ങൾക്ക് സമാപനം കുറിച്ച് പിന്നീടുള്ള ചടങ്ങുകൾക്കും അനുസ്മരണത്തിനുമായി ബോസ്റ്റണ്‍ ക്രിമറ്റോറിയത്തിലേക്ക് യാത്രയായി. നേഴ്‌സായി ജോലി ആരംഭിച്ചിട്ട് വെറും ഒന്നരവർഷം മാത്രമേ ആയിരുന്നുള്ളു. തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ അവസാനമായി യാത്രയാക്കാൻ നിയന്ത്രണങ്ങൾക്ക് വിധേയമായി ഉറ്റവരും കൂട്ടുകാരും സഹപ്രവർത്തകരും എത്തിയിരുന്നു. എല്ലാവരും സാമൂഹിക അകലം പാലിച്ചുകൊണ്ട്‌ അകലെ നിന്ന് വീക്ഷിക്കുന്ന കാഴ്ച്ച.. അകാലത്തിൽ പൊഴിഞ്ഞു പോയ സ്നേഹനിധിയും സാമൂഹിക പ്രവർത്തനങ്ങളിലെ നിറസാന്നിധ്യവും ആയിരുന്ന അനൂജ് എല്ലാവർക്കും എത്രമാത്രം പ്രിയപ്പെട്ടതായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു.

തന്റെ ജീവൻ ബലികൊടുത്ത് മറ്റു രോഗികളെ ശുശ്രുഷിച്ച NHS ഹീറോയായ അനൂജിനെ യാത്രയാക്കാൻ അയൽക്കാരായ ഇംഗ്ലീഷുകാർ വീടിന് പുറത്തെത്തി… അന്നം തന്ന നാട്ടിലെ സമൂഹത്തെ ബഹുമാനപുരസരം വീടിന് പുറത്തെത്തിച്ച അനൂജ് എന്ന നന്മമരം… മരണത്തിനും സ്മരണകളെ തളർത്താൻ സാധിക്കാത്ത… ഇന്ന് വരെ അധികമാരും ദർശിക്കാത്ത ഒരു സാഹചര്യം.. കഴിഞ്ഞില്ല ഏകദേശം പതിനഞ്ച് മിനിറ്റ് യാത്ര തുടർന്നപ്പോൾ എത്തിച്ചേർന്നത് ഫയർ ഫോഴ്‌സ് സ്റ്റേഷന്റെ മുൻപിൽ… ശവമഞ്ചം പേറുന്ന ഫ്യൂണറൽ ഡിറക്റ്റേഴ്സിന്റെ കാറ് നിൽക്കുന്നു… സ്റ്റേഷനിലെ എല്ലാ അംഗങ്ങളും പുറത്തെത്തി സല്യൂട്ട് ചെയ്‌ത്‌ ആദരിച്ചപ്പോൾ അനൂജ് എന്ന NHS ഹീറോയെ യുകെ മലയാളികൾ തിരിച്ചറിയുകയായിരുന്നു.

ഏകദേശം നാൽപത് മിനിറ്റോളം എടുത്താണ് ബോസ്റ്റണ്‍ ക്രിമറ്റോറിയത്തിൽ എത്തിച്ചേർന്നത്. ശവസംസ്ക്കാര ചടങ്ങുകൾക്ക് കർശനമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വളരെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളു. ക്രെമറ്റോറിയത്തിലേക്ക് പ്രവേശിച്ചതോടെ ഒരുപാട് പേർ വീക്ഷിച്ചിരുന്ന ലൈവ് സിഗ്നൽ നഷ്ടപ്പെടുകയും ചെയ്‌തത്‌ ലൈവ് കണ്ടുകൊണ്ടിരുന്നവരെ നിരാശരാക്കി.

തുടർന്ന് ക്രെമറ്റോറിയത്തിലെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു… അനുസ്മരണ യോഗം.. അനൂജ് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നു എന്ന് വെളിച്ചത്തു കൊണ്ടുവന്ന അനുസ്മരണ സന്ദേശങ്ങൾ ആണ് ബന്ധുക്കളും കൂട്ടുകാരും സഹപ്രവർത്തകരും എല്ലാവരുമായി പങ്കുവെച്ചത്. ക്രെമറ്റോറിയത്തിലെ ചടങ്ങുകൾ ഒരു മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി എല്ലാവരും മടങ്ങിയപ്പോൾ നീറുന്ന വേദനയുമായി അനൂജിന്റെ ഭാര്യയും രണ്ട് കുട്ടികളും…

തങ്ങളുടെ പിതാവ് വിട്ടുപോയെങ്കിലും ഒരു നക്ഷത്രമായി തെളിഞ്ഞു നിൽക്കും എന്ന കാര്യത്തിൽ സംശയമില്ല. നഴ്‌സ്‌ എന്ന വാക്കിന്റെ അർത്ഥം മനസ്സിലാക്കി ജീവിതത്തിൽ പകർത്തിയപ്പോൾ… സ്വജീവൻ ബലികൊടുത്ത ഒരു മാലാഖ ആയി സ്മരണകളിൽ എന്നെന്നും തെളിയുമ്പോൾ ഭർത്താവ് നഷ്ടപ്പെട്ട ഭാര്യായെയും രണ്ട് കുട്ടികളെയും നമ്മുടെ പ്രാർത്ഥനയിൽ ഉണ്ടായിരിക്കട്ടെ …

കഴിഞ്ഞ ഏപ്രിൽ 27 ന്  ആണ് കൊറോണ വൈറസ് ബാധിച്ചു  അനുജ് കുമാർ (44) മരണമടഞ്ഞത്. കോട്ടയം വെളിയന്നൂര്‍ സ്വാദേശിയാണ് പരേതനായ അനുജ് കുമാര്‍. അനുജ് കുമാറിന്റെ ആകസ്മിക വേര്‍പാടില്‍ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതിനൊപ്പം അദ്ദേഹത്തോടുള്ള ആദര സൂചകമായി നാഷണല്‍ കൗണ്‍സില്‍ ഓഫ് കേരളം ഹിന്ദു ഹെറിറ്റേജിന്റെയും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് ഹിന്ദു കള്‍ച്ചറല്‍ സമാജത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്നലെ (12/05/2020) വൈകിട്ട് 07.30 മുതല്‍ പ്രത്യേക പ്രാര്‍ത്ഥനയും സ്മരണാഞ്ജലിയുമായി യുകെ സമൂഹം സൂം വീഡിയോ കോണ്‍ഫെറന്‍സ് വഴി ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം പേര്‍ പങ്കെടുതിരുന്നു. സുരേഷ് ശങ്കരന്‍കുട്ടി, പ്രമോദ് പിള്ള, ബിന്ദു സരസ്വതി, സ്മിത നായര്‍, ദിലീപ് എന്നിവര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നൽകിയത്. രാജു പപ്പുവും, ഗോപകുമാറും അനുസ്മരണവും ശ്രദ്ധാഞ്ജലിയും രേഖപ്പെടുത്തിയിരുന്നു.

[ot-video][/ot-video]

ലണ്ടൻ: ലോകത്തിലുള്ള എല്ലാ രാജ്യങ്ങളും എങ്ങനെ ഈ കൊറോണ വൈറസിനെ നിയന്ത്രിച്ച് തങ്ങളുടെ രാജ്യത്തെ അതിന്റെ പൂർവ്വ സ്ഥിതിയിലേക്ക് എത്തിക്കാം എന്നതിനെക്കുറിച്ച് ആലോചിച്ച് പുതിയ പ്ലാനുകൾ ഉണ്ടക്കുന്ന പ്രക്രിയയിലൂടെയാണ് കടന്നു പോകുന്നത്. മാർച്ച് 23 ന് യുകെയിൽ ആരംഭിച്ച ലോക്ക് ഡൗണിൽനിന്നും കർശന നിബന്ധനകൾക്ക് വിധേയമായി പരീക്ഷണ അടിസ്ഥാനത്തിൽ ഉള്ള ഇളവുകൾ ഇന്ന് പ്രഖ്യപിച്ചിരിക്കുന്നത്.

ഇന്ന് 19.00  മണിക്ക് നടത്തിയ മുൻകൂറായി ചിത്രീകരിച്ച ടി വി പ്രോഗ്രാമിലൂടെയാണ് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങൾ ബോറിസ് വിശദീകരിച്ചത്. കൂടുതൽ വിശദമായ വിവരങ്ങൾ നാളെ പാർലമെൻ്റിൽ അറിയിക്കുമെന്നും അതുമായി ഉയർന്നു വരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അഞ്ച് ലക്ഷത്തോളം ആളുകൾക്ക് ജീവനുകൾ നഷ്ടപ്പെടാവുന്ന സ്ഥിതിവിശേഷത്തിലൂടെയാണ് ബ്രിട്ടൺ കടന്നു പോയത്. എന്നാൽ നമ്മൾ അതിനെ ഒറ്റക്കെട്ടായി അതിജീവിച്ചു. എൻഎച്ച്എസ് തകരാതെ നാം സംരക്ഷിച്ചു എന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പുതിയ ഇളവുകളനുസരിച്ച് ബുധനാഴ്ച്ച മുതൽ വർക്ക് ഫ്രം ഹോം സാധ്യമല്ലാത്തവർക്ക് ജോലിക്ക് പോകാൻ അനുമതി നല്കി. നിർമ്മാണമേഖലയെയും മാനുഫാക്ചറിങ് മേഖലയും ആണ് ഇതിൽ എടുത്തുപറഞ്ഞത്. ഇപ്പോൾ നടപ്പാക്കുന്നത് നിബന്ധനകൾക്ക് വിധേയമായ പദ്ധതികൾ ആണ് എന്നും കാര്യങ്ങൾ വഷളായാൽ അപ്പോൾത്തന്നെ പഴയ നിലയിലേക്ക് തിരിച്ചുപോകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലണ്ട് എന്നിവിടങ്ങളിൽ നിലവിലെ ‘സ്റ്റേ അറ്റ് ഹോം’ നയം മൂന്നാഴ്ച കൂടി തുടരും.

പ്രധാന തീരുമാനങ്ങൾ ഇവയാണ്

ബുധനാഴ്ച മുതൽ ആവശ്യാനുസരണം പുറത്തുപോയി എക്സർ സൈസിംഗിനായി പുറത്തു പോകാൻ സാധിക്കുന്നതാണ്. പാർക്കുകളിൽ പോയി ഇരിക്കാനും സ്പോർട്സ് ആക്ടിവിറ്റികളിൽ ഏർപ്പെടാനും അനുമതി നല്കി. ഇഷ്ടമുള്ള സ്ഥലങ്ങളിലേയ്ക്ക് ഡ്രൈവ് ചെയ്ത് പോകാനും സാധിക്കും. (ഇവിടെ എല്ലാവരും ഓർക്കേണ്ട മറ്റൊരു ഘടകം ഉണ്ട്… ഇംഗ്ലണ്ട് ഒഴിച്ച് ബാക്കി എല്ലായിടത്തും ലോക്ക് ഡൗൺ ആണ് എന്നുള്ള കാര്യം).  എന്നാൽ സ്വന്തം കുടുംബാംഗങ്ങളോടൊന്നിച്ച് മാത്രമേ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ അനുമതിയുള്ളൂ. എല്ലായിടത്തും സാമൂഹിക അകലം പാലിച്ചിരിക്കണം.

ജൂൺ 1 മുതൽ പ്രൈമറി സ്കൂളുകളും ഷോപ്പുകളും പരീക്ഷണ അടിസ്ഥാനത്തിൽ തുറക്കാനുള്ള സാധ്യത ആരായുമെന്നും ബോറിസ് പറയുകയുണ്ടായി. റിസപ്ഷൻ, ഇയർ 1, ഇയർ 6 എന്നിവ ആദ്യം ക്ലാസുകൾ ആരംഭിക്കും. അടുത്ത വർഷം എക്സാമിൽ പങ്കെടുക്കേണ്ട സെക്കൻഡറി സ്കൂൾ സ്റ്റുഡൻ്റ്സിന് ഹോളിഡേ തുടങ്ങുന്നതിന് മുൻപ് ഏതാനും ദിവസങ്ങളെങ്കിലും ക്ലാസ്സുകൾ അറ്റൻഡ് ചെയ്യാൻ സൗകര്യം ഒരുക്കണമെന്നാണ് ഉദ്ദേശിക്കുന്നത് എന്നും കൂട്ടിചേർത്തു.

ജൂലൈ മുതൽ ഹോട്ടലുകൾ – അതായത് പുറത്തു സാമൂഹിക അകലം പാലിച്ചു ഇരിക്കാനുള്ള സാഹചര്യം ഉണ്ടെങ്കിൽ അനുവാദം ലഭിക്കുന്നതാണ്. മറ്റ് പൊതു സ്ഥാപനങ്ങളും തുറക്കാനും പദ്ധതിയുണ്ട്. ഇത് എല്ലാവരും സാമൂഹിക അകലം പാലിക്കുന്നത്തിന് ആവശ്യമായ മുൻ നടപടികൾക്ക് ശേഷമായിരിക്കും.

നിലവിലെ സ്റ്റേ അറ്റ് ഹോം എന്ന സന്ദേശത്തിൽ മാറ്റം വരുത്തി. ഇനി മുതൽ “സ്റ്റേ അലർട്ട്, കൺട്രോൾ ദി വൈറസ്, സേവ് ലൈവ്സ്” എന്ന നയം നടപ്പാക്കും. കഴിയുന്നതും വീടുകളിൽ കഴിയുക, സാധിക്കുന്നവർ വർക്ക് ഫ്രം ഹോം നടപ്പാക്കുക, മറ്റുള്ളവരുമായുള്ള സമ്പർക്കം പരിമിതപ്പെടുത്തുക, പുറത്ത് പോവുന്ന അവസരത്തിൽ സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കുക എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.

ബ്രിട്ടണിൽ കൊറോണ വൈറസ് അലർട്ട് സിസ്റ്റം നിലവിൽ വരും. അലർട്ടിനെ അഞ്ചായി തിരിച്ചിരിക്കുന്നു. ലെവൽ 5 ഏറ്റവും കൂടിയ അലർട്ടിനെ സൂചിപ്പിക്കുന്നു. ലെവൽ 1 ഏറ്റവും സുരക്ഷിതമായ അവസ്ഥയായി പരിഗണിക്കും. കൊറോണ വൈറസ്സ് പകർച്ചയുടെ ‘R’ ഫാക്ടറിന് അനുസരിച്ചാണ് മേഖലകൾ തിരിക്കുകയും നിയന്ത്രണങ്ങൾ വരികയും ചെയ്യുക. ഇപ്പോൾ ഇംഗ്ലണ്ട് .5 നും .9 നും ഇടയിൽ ആണ് ഉള്ളത്.

ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിക്കുന്നതിന് ഇനി പറയുന്ന അഞ്ച് കാര്യങ്ങളെ ആശ്രയിച്ചിരിക്കുന്നു..

ആദ്യമായി nhs സിന് ഹാൻഡിൽ ചെയ്യാൻ പറ്റുന്ന സ്ഥിതിയിലേക്ക് രോഗികളുടെ എണ്ണത്തിൽ ഉള്ള കുറവ്

തുടർച്ചായി ക്രമാനുസൃതമായി മരണ നിരക്കിലെ കുറവ്..

രോഗവ്യാപനത്തിന്റെ കുറവുമായി ബന്ധപ്പെട്ട വിശ്വസനീയമായ സ്ഥിതിവിവര കണക്കിന്റെ ലഭ്യത

ഭാവിയിൽ ഉണ്ടായേക്കാവുന്ന രോഗവ്യാപനത്തിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട പരിശോധന കിറ്റുകളുടെ സ്റ്റോക്, അതുപോലെ തന്നെ ppe യുടെ ലഭ്യത

അവസാനമായി ലോക്ക് ഡൗൺ പിൻവലിക്കുന്നത് മറ്റൊരു വൈറസ് വ്യാപനത്തിന് ഇടയാക്കുന്നില്ല എന്ന ഉറച്ച വിശ്വാസം..

 

Copyright © . All rights reserved