Jaison George – 07841613973
കഴിഞ്ഞ ഏതാനും വർഷങ്ങളായി ലണ്ടൻ ഹിന്ദു ഐക്യവേദി നടത്തി വരുന്ന വിദ്യാരംഭം ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം ഒക്ടോബർ 8-ാം തീയതി ചൊവ്വാഴ്ച തോൺടൺ ഹീത്ത് ശിവസ്‌കന്ദഗിരി മുരുകൻ ക്ഷേത്രത്തിൽ നടത്തിയ വിദ്യാരംഭ ചടങ്ങില്‍ അഞ്ച് കുരുന്നുകള്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ചു.
ശാന്തി മുരളീ അയ്യരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മന്ത്രാര്‍ച്ചന നടന്നു. മുഖ്യാഥിതി ആയി എത്തിയ മലയാള ചലച്ചിത്രനടനും, നിർമ്മാതാവുമായ ഉണ്ണി ശിവപാൽ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിച്ചു.
വിദ്യാരംഭം 2019
കേരളത്തിൽ ഈ ദിവസം വിദ്യാരംഭ ദിനമായി ആചരിക്കുന്നു. കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുന്നത് വിദ്യാരംഭം ദിവസമാണ്. കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന ഹൈന്ദവാചാരമാണ് വിദ്യാരംഭം. കുട്ടികൾക്ക് രണ്ടരയ്ക്കും മൂന്ന് വയസ്സിനും ഇടക്കാണ് ഈ ചടങ്ങ് നടത്തുന്നത്.
കേരളത്തിൽ അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇതറിയപ്പെടുന്നു. മാതാപിതാക്കൾ കുട്ടികളെ പ്രധാനമായും ക്ഷേത്രങ്ങളിലെത്തിച്ചാണ് ചടങ്ങ് നടത്തുന്നത്. ഉണക്കലരിയിലാണ് കുട്ടികളെ എഴുതിക്കുക
വിദ്യാരംഭം ഗണപതി പൂജയോടെയാണ് ആരംഭിക്കുന്നത്. തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു. ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനു ശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടു വിരൽ കൊണ്ട് ധാന്യങ്ങൾ (അഥവാ അരി) നിറച്ച പാത്രത്തിൽ ‘ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (അരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.
ദീപാവലി ആഘോഷം ഒക്ടോബർ 26 ന്
ദീപങ്ങളുടെ നിരയൊരുക്കി വിശ്വാസപെരുമയില്‍ ലണ്ടൻ ഹിന്ദു ഐക്യവേദി ദീപാവലി ആഘോഷിക്കുന്നു. 2019 ഒക്ടോബർ 26ാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30 മുതൽ വിപുലമായ ചടങ്ങുകളോടെ ക്രോയിഡോണിലെ വെസ്റ്റ് തോൺടൺ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ദീപാവലി ആഘോഷിക്കുന്നതാണ്.
തിന്മയുടെ മേൽ നന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി അഥവാ ദിവാളി (दिवाली, தீபாவளி). തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. കൈകളില്‍ എന്തുന്ന ദീപത്തിന്റെ പ്രകാശം മനസിലും കൊണ്ടുവരുന്ന സന്തോഷത്തിന്റെ ആഘോഷമാണ്ദീപാവലി.
ലണ്ടൻ ഹിന്ദു ഐക്യവേദിയുടെ ഈ മാസത്തെ സത്‌സംഗം ദീപാവലി ആഘോഷമായി കൊണ്ടാടുന്നു. 26 October 2019 വൈകുന്നേരം 5.30 മുതൽ ഭജന (LHA), ദീപക്കാഴ്ച, ദീപാരാധന, അന്നദാനം എന്നീ പരിപാടികളോടെ ആഘോഷിക്കുന്നു.
ശ്രീ ഗുരുവായൂരപ്പന്റെ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന ഈ ധന്യ മുഹൂര്‍ത്തത്തിന് സാക്ഷിയാകുവാന്‍ എല്ലാ യു. കെ. മലയാളികളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഭഗവത് നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കും പങ്കെടുക്കുന്നതിനുമായി,
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: [email protected]
Facebook:https://www.facebook.
യുക്മ രൂപീകൃതമായതിന്റെ പത്താം വാർഷികത്തിൽ നടക്കുന്ന ഈ റീജിയണൽ കലാമേളയ്ക്ക് വമ്പിച്ച മുന്നൊരുക്കങ്ങൾ ആണ് നടക്കുന്നത്. ഉദ്ദേശം 500-ൽ അധികം മത്സരാർത്ഥികളെയും കലാസ്വാദകരെയെയും ഈ വർഷത്തെ കലാമേളയിലേക്ക് സ്വാഗതം ചെയ്യാനുള്ള തയ്യാറെടുപ്പുകൾ
ആണ് ഭാരവാഹികൾ നടത്തിക്കൊണ്ടിരിക്കുന്നത്. UK City of Culture എന്ന പദവി കരസ്ഥമാക്കിയ Hull- ൽ വെച്ച് തന്നെയാണ് ഈ വർഷത്തെ റീജിയണൽ കലാമാമാങ്കം അരങ്ങേറുന്നത് എന്നതും ഒരു പ്രത്യേകത ആണ്.
ഒക്ടോബർ 26 (ശനിയാഴ്ച) രാവിലെ 9:00 മണി മുതൽ Hull-ലെ Wyke Sixth Form College, Bricknell Avenue, Hull HU5 4NT വെച്ചാണ് ഈ വർഷത്തെ റീജ്യണൽ കലാമേള നടത്തപ്പെടുക. കലാമേള ആസൂത്രണത്തിൽ ന്യൂനതകൾ ഒന്നും ഇല്ലാതെയിരിക്കാൻ യോർക് ഷെയർ കമ്മറ്റി വളരെ ഊർജിതമായി ആസൂത്രണം നടത്തിക്കൊണ്ടിരിക്കുന്നു. വ്യത്യസ്ത നടത്തിപ്പ് കമ്മറ്റികൾ ഇതിനോടകം തന്നെ രൂപീകരിച്ചു കഴിഞ്ഞു. ഈ വർഷം Online-വഴിയാണ് വിവിധ അംഗ അസോസിയേഷനുകൾ മത്സരാർത്ഥികളെ രജിസ്റ്റർ ചെയ്യുന്നത്. ഇതിന്റെ login വിശദാംശങ്ങൾ
അംഗ അസോസിയേഷനുകൾക്ക് വിതരണം ചെയ്യുകയും മിക്കവരും രജിസ്ട്രേഷൻ ഇതിനോടകം തന്നെ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒക്ടോബർ 10-ന് online രജിസ്ട്രേഷനുകൾ അവസാനിക്കും.
കലാമേള നടത്തിപ്പിനായി വിവിധ കമ്മറ്റികൾ രൂപീകൃതമായി. സ്വാഗത കമ്മറ്റി, രജിസ്ട്രേഷൻ കമ്മറ്റി, നടത്തിപ്പ് കമ്മറ്റി (സ്റ്റേജ് 1), നടത്തിപ്പ് കമ്മറ്റി (സ്റ്റേജ് 2), ഭക്ഷണ കമ്മറ്റി, വിധിനിർണ്ണയ കമ്മറ്റി, മത്സര ഫല കമ്മറ്റി, അപ്പീൽകമ്മറ്റി എന്നിങ്ങനെ എല്ലാ കമ്മറ്റികളിലും റീജിയണിലെ സംഘാടന മികവ് തെളിയിച്ച വ്യക്തികളാണ് ഉള്ളത്.
ദേശീയ കമ്മറ്റി പ്രസിദ്ധീകരിച്ച കലാമേള Manual പ്രകാരം ആയിരിക്കും മത്സരങ്ങൾ എല്ലാം തന്നെ നടത്തപ്പെടുക. ഈ വർഷം എല്ലാ അംഗ അസോസിഷനുകൾക്കും ഒരു ഇനത്തിലേക്ക് 3 മത്സരാത്ഥികളെ അയക്കാം. ഈ 3 മത്സരാർത്ഥികൾ, Single-ഇനത്തിലും group-ഇനത്തിലും അനുവദനീയമാണ്. കൂടുതൽ വിശദാംശങ്ങൾക്ക് റീജിയണൽ പ്രസിഡന്റ്/സെക്രട്ടറി
എന്നിവരുമായി ബന്ധപ്പെടുക.
പല മത്സരാർത്ഥികളും ഒന്നിലധികം ഇനത്തിൽ മത്സരിക്കുന്നതിനാൽ പരമാവധി clash ഒഴിവാക്കുന്ന തരത്തിലായിരിക്കും മത്സരങ്ങൾ നടത്തപ്പെടുക. കലാമേളയോട് അടുത്ത ദിനങ്ങളിൽ ഇതിന്റെ Program chart ലഭ്യമാവും. മുൻകൂർ രജിസ്റ്റർ ചെയ്യേണ്ടതും ഇതിനു വേണ്ട മുന്നൊരുക്കങ്ങളും
തയ്യാറെടുപ്പുകളും നടത്തേണ്ടത് മത്സരാർത്ഥികളുടെ ഉത്തരവാദിത്തമാണ്.
യുക്മ സാംസ്കാരികവേദിക്കു വേണ്ടിയുള്ള ചിത്രരചനാ മത്സരങ്ങളായിരിക്കും കലാമേള വേദിയിലെ ആദ്യ മത്സരങ്ങൾ. കലാമേളയിലുള്ള വ്യത്യസ്ത category-കളിലായി ആവും ഈ മത്സരങ്ങളും നടക്കുക. ചിത്രരചനക്കുള്ള പേപ്പർ സംഘാടകർ നൽകുന്നതായിരിക്കും.
മത്സരാർഥികർ അവരവർക്കുള്ള പെൻസിൽ, പെയിന്റ് തുടങ്ങിയ എല്ലാ സാധന സാമഗ്രികളും കൊണ്ടുവരേണ്ടതാണ്.
മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി എല്ലാ അംഗ അസോസിയേഷനുകളും മത്സര വീറോടെയും വാശിയോടെയും മുന്നിട്ടിറങ്ങുന്ന കലാമേള ആയിരിക്കും ഇത്. കഴിഞ്ഞ ദേശീയ കാലമേള ചാമ്പ്യന്മാരായ Hull, റീജിയണിലെ കരുത്തരായ ഷെഫീൽഡ്, കായിക മേളയിലെ പടക്കുതിരകളായ സ്കൻതോർപ്, ഏതു ചാമ്പ്യന്മാർക്കും വെല്ലുവിളി ഉയർത്താൻ പ്രാപ്തിയുള്ള കീത് ലി,
വെയിക് ഫീൽഡ് തുടങ്ങി നിരവധി അസോസിയേഷനുകളാണ് ഇത്തവണ Hull- ൽ വെച് മാറ്റുരക്കുന്നത്.
റീജിയണിലെ എല്ലാ മലയാളികളെയും കലാമേളയിലേക്ക് സ്വാഗതം ചെയ്യുന്നതോടൊപ്പം ഇത് ഓർമയിൽ സൂക്ഷിക്കാൻ പറ്റിയ ഒരു നല്ല ദിനം ആക്കി മാറ്റുവാൻ ഏവരുടെയും സഹകരണവും റീജിയണൽ പ്രസിഡന്റ് അശ്വിൻ മാണി ജെയിംസ് അഭ്യർത്ഥിച്ചു.
വേദി: Wyke Sixth Form College, Bricknell Avenue, Hull. Postcode: HU5 4NT
തിയ്യതി: 2019 ഒക്ടോബർ 26 (ശനിയാഴ്ച)
കലാമേളയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്,
റീജിയണൽ പ്രസിഡന്റ് (അശ്വിൻ മാണി ജെയിംസ് ) : 07577 455 358
റീജിയണൽ സെക്രട്ടറി (സജിൻ രവീന്ദ്രൻ): 0788 980 9396
റീജിയണൽ ട്രെഷറർ (ജേക്കബ് കളപ്പുരക്കൽ) : 07828 113
ചാരിറ്റി പ്രവർത്തനങ്ങൾക്ക് മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേത്യത്തിൽ നടത്തുന്ന ഓൾ യുകെ വടം വലി മത്സരത്തിന്റെ എല്ലാ വിധ ഒരുക്കങ്ങളും പൂർത്തിയായി. ഒക്ടോബർ 5 ന് ബർമിംങ്ങ്ഹാമിന്റ മണ്ണിൽ നടത്തപ്പെടുന്ന ഈ വടംവലി മൽസരത്തിൽ.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും ആള്‍രൂപങ്ങള്‍ മാറ്റുരക്കുകയാണ്. കാലാവസ്ഥ പ്രതികൂലമെങ്കിൽ ഇൻഡോർ മൽസരം നടത്തുവാനും കഴിയുന്ന രീതിയിലാണ് പുതിയ വേദി ഒരുക്കിയിരിക്കുന്നത്. അതോട് ഒപ്പം
ഈ വടംവലി മൽസരം മാക്നാ വിഷൻ റ്റി വിയിൽ ലൈവും ഉണ്ടായിരിക്കുന്നതാണ്.
ഈ വടംവലി മത്സരത്തിൽ
ഒന്നാം സമ്മാനമായി ലഭിക്കുന്ന: 801 പൗണ്ടും, ഫുൾ റോസ്റ്റ് പന്നിയും സ്പോൺസർ ചെയ്യുന്നത്,
ലോയൽറ്റി ഫിനാൻഷ്യൽ കൺസൾട്ടൻസിയാണ്.
രണ്ടാം സമ്മാനം: 501 പൗണ്ടും, താറാവും സ്പോൺസർ ചെയ്യുന്നത്, റിംങ്ങ് റ്റൂ ഇന്ത്യയാണ്.
മൂന്നാം സമ്മാനം 301 പൗണ്ടും, പൂവൻ കോഴിയും സ്പോൺസർ ചെയ്യുന്നത്, ഇൻഫിനിറ്റി ഫിനാൻസ് ലിമിറ്റട് കമ്പിനി യാണ്, നാലാം സമ്മാനമായ 150 പൗണ്ട് സ്പോൺസർ ചെയ്യുന്നത് ലോർഡ്സ് കെയർ റിക്രൂട്ട്. അഞ്ചാം സമ്മാനമായ 100 പൗണ്ട് സ്പോൺസർ ചെയ്യുന്നത്, ആയുർ വില്ല ഫിസിക്കൽ ഫിറ്റ്നസും, ആറാം സമ്മാനമായ 75 പൗണ്ട് സ്പോൺസർ ചെയ്യുന്നത് ഫോക്കസ് ഇൻഷുറൻസുമാണ്. ഇതോട് ഒപ്പം
നെപ്റ്റൂൺ ട്രാവൽസ് ഏറ്റവും നല്ല ടീമിനും, ഏറ്റവും നല്ല വടംവലിക്കാരനും, യെങ്ങർ വടംവലിക്കാരനുമുള്ള ട്രോഫികൾ സ്പോൺസർ ചെയ്യുന്നു.
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്യത്തിൽ നടത്തുന്ന ഈ വടംവലി മത്സരത്തിന് BCMC വടംവലി ടീം (ബർമിംങ്ഹാം) പൂർണ്ണ പിന്തുണയുമായി ഈ വടംവലി ടുർണമെന്റിൽ ഇടുക്കി ജില്ലാ സംഗമത്തോട് ഒപ്പംചേരുന്നു. രാവിലെ പത്ത് മണിയോട് കൂടി തന്നെ മൽസരം ആരംഭിക്കുന്ന രീതിയിൽലാണ് എല്ലാവിധ ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നത്. വീറും വാശിയും നിറഞ്ഞ ശക്തമായ ഒരു മൽസരം തന്നെയാണ് ബർമിംങ്ങ്ഹാമിൽ നടക്കാൻ പോകുന്നത്. ഈ മൽസരം ഒരു വൻ വിജയമാക്കി തീർക്കുവാൻ നിങ്ങൾ ഏവരുടെയും സഹായ സഹകരണങ്ങൾ ആവിശ്യമാണ്.
എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും, ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാനും, കണ്ട് ആസ്വതിക്കുവാനും ഏവരെയും ഞങ്ങള്‍ സ്‌നേഹത്തിന്റെയും, ഐക്യത്തിന്റെയും ഭാഷയില്‍ ബർമിംങ്ഹാമിലേക്ക് ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.
വേദി:
STOCK LAND GREEN SCHOOL,
ACTION SPORTS CENTRE
SLAD ROAD
BIRMINGHAM
B23 7JH
കൂടുതല്‍ വിവരങ്ങള്‍ക്ക്
കൺവീനർ
ജിമ്മി: 07572 880046
ജോയിൻറ് കൺവീനർ:
സാൻറ്റോ: 07896 301430
ആഷ്‌ഫോർഡ് :- കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ പതിനഞ്ചാമത് ഓണാഘോഷം (പൂരം 2019) ആഷ്‌ഫോർഡ് നോർട്ടൻ നാച്ബുൾ സ്കൂളിൽ ( മാവേലി നഗർ ) രാവിലെ 10 മണിക്ക് സ്കൂൾ മൈതാനത്തിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെ കൂടി ആരംഭിച്ചു. ഹോഴ്സ് യാത്രയ്ക്ക് സജികുമാർ (പ്രസിഡന്റ്), ആൻസി സാം (വൈസ് പ്രസിഡന്റ്), ജോജി കോട്ടക്കൽ ( സെക്രട്ടറി), സുബിൻ തോമസ് (ജോയിന്റ് സെക്രട്ടറി), ജോസ് കാനുക്കാടൻ ( ട്രഷറർ) എന്നിവർ നേതൃത്വം നൽകി. മാവേലി, നാടൻ കലാരൂപങ്ങൾ, വിവിധ പ്രച്ഛന്നവേഷങ്ങൾ, താലപ്പൊലി എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിച്ചു.
തുടർന്ന് നൂറോളം പേരെ പങ്കെടുപ്പിച്ചുകൊണ്ട് 7 ഗാനങ്ങൾക്ക് അനുസരിച്ച് അവതരിപ്പിച്ച ഫ്ലാഷ് മോബ് ഹാളിനെ പ്രകമ്പനംകൊള്ളിച്ചുകൊണ്ട് ആഷ്‌ഫോർഡ്കാർക്കു പുതിയൊരനുഭവമായി.
ശേഷം സംഘടനയിലെ കുട്ടികൾ, പുരുഷൻമാർ, സ്ത്രീകൾ എന്നിവരുടെ വാശിയേറിയ വടംവലി മത്സരവും നടന്നു. അതു പോലെ നാടൻ പഴവും മൂന്നുതരം പായസവും ഉൾപ്പെടെ 27 ഇനങ്ങൾ തൂശനിലയിൽ വിളമ്പി കൊണ്ടുള്ള ഓണസദ്യ അതീവ ഹൃദ്യമായിരുന്നു.
സദ്യക്ക് ശേഷം നടന്ന സാംസ്കാരിക സമ്മേളനത്തിൽ അസോസിയേഷൻ പ്രസിഡന്റ് സജികുമാർ ഗോപാലൻ അധ്യക്ഷനായിരുന്നു. സുപ്രസിദ്ധ പത്രപ്രവർത്തകനും, വാഗ്മിയും, ലൗട്ടൻ മുൻ മേയറുമായിരുന്ന ഫിലിപ്പ് എബ്രഹാം മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തിൽ സെക്രട്ടറി ജോജി കോട്ടക്കൽ സ്വാഗതമാശംസിച്ചു. മുൻ പ്രസിഡണ്ട് ജസ്റ്റിൻ ജോസഫ്, ഏതൻ ജോൺസൺ (യുവജനപ്രതിനിധി) എന്നിവർ ആശംസ പ്രസംഗം നടത്തി.സുബിൻ തോമസ്, അക്സ സാം, ജോസ് കാനുക്കാടൻ, മാവേലി ആയ രാകേഷ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. തുടർന്ന് സാംസ്കാരിക, രാഷ്ട്രീയ, കാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഫിലിപ്പ് എബ്രഹാമിനെ ജോയിന്റ് സെക്രട്ടറി സുബിൻ തോമസ് പൊന്നാട ചാർത്തിയും, അസോസിയേഷന്റെ ഉപഹാരം നൽകിയും ആദരിച്ചു. സോനു സിറിയക് സമ്മേളനം നിയന്ത്രിക്കുകയും, വൈസ് പ്രസിഡന്റ് ആൻസി സാം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ഇംഗ്ലണ്ടിനെ ഉദ്യാനമായ കെന്റിലെയും, കേരള നാടിന്റെ ചാരുതയാർന്ന സുന്ദര ദൃശ്യങ്ങളും കോർത്തിണക്കിയുള്ള എഎംഎയുടെ അവതരണ ഗാനത്തിനു ശേഷം രാജേഷ് ബേസിംഗ് സ്റ്റോക്കിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളത്തോടുകൂടി പൂരം -2019നു തിരശ്ശീല ഉയർന്നു. തുടർന്ന് മുപ്പതോളം കലാകാരന്മാർ ചേർന്ന് അവതരിപ്പിച്ച രംഗപൂജയ്ക്കു തുടക്കമായി. ബംഗറാ ഡാൻസ്, സ്കിറ്റുകൾ, നാടോടിനൃത്തം, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, പുരുഷന്മാരുടെയും സ്ത്രീകളുടെയും തിരുവാതിര, വില്ലടിച്ചാൻ പാട്ട്, എന്നിവ പൂരം -2019 ന്റെ പ്രത്യേകതയായിരുന്നു. പരിപാടികൾ കരളിനും, മനസ്സിനും കുളിരലകൾ ഉണർത്തിയെന്നു കാണികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. രാത്രി 10 മണിയോടുകൂടി സമ്മാനദാനത്തിനു ശേഷം പരിപാടികൾ അവസാനിച്ചു.
പൂരം -2019 മഹാ വിജയമാക്കിത്തീർത്ത എല്ലാവർക്കും പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യൂസ് നന്ദി പ്രകാശിപ്പിക്കുകയും, വരാനിരിക്കുന്ന എല്ലാ പരിപാടികൾക്കും നിർലോഭമായ സഹകരണം അഭ്യർത്ഥിക്കുകയും ചെയ്തു.
ഷാജി മാത്യു
വാർവിക് & ലമിങ്ടൻ മലയാളി അസോസിയേഷൻ (വാൾമ) ഇത്തവണ ഓണം ആഘോഷിച്ചത് കേരളീയ നാടൻ കലാരൂപങ്ങൾ തനത് രൂപത്തിലും ഭാവത്തിലും പുനരാവിഷ്ക്കരിച്ചു കൊണ്ടാണ്. യുക്മയുടെ ദേശീയ ജനറൽ സെക്രട്ടറി ശ്രീ. അലക്സ് വർഗീസ് നിലവിളക്ക് തെളിയിച്ച് ഓണാഘോഷത്തിനു തുടക്കം കുറിച്ചു. യുക്മയുടെ ദേശീയ വൈസ് പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോ യുടെ സാന്നിദ്ധ്യം സമ്മേളനത്തിനു മാറ്റുകൂട്ടി. തുടർന്ന് സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച വാൾമ പ്രസിഡണ്ട് ശ്രീ. ലൂയിസ് മേനാച്ചേരി സ്വാഗതവും, സെക്രട്ടറി ശ്രീ. ഷാജി മാത്യു നന്ദിയും പറഞ്ഞു.
ഓണഘോഷത്തിന്റെ സംഘാടക നേതൃത്വത്തിന്റെ ചുമതലയുള്ള ശ്രീ. നിശാന്ത് നന്ദകുമാറിന്റെ ചിട്ടയോടുള്ള പ്രവർത്തനം ആഘോഷത്തിന്റെ സുഗമമായ നടത്തിപ്പിനു വളരെയേറെ സഹായിച്ചു. റിജ്വൽ ജോസഫ്, ജൂഹി ചെത്തിപ്പുഴ, ജോയൽ ജോൺ, ആൻ മരിയ ബിനു, തുടങ്ങിയവരാണ് അവതാരകരായി പരിപാടികളെ നിയന്ത്രിച്ചത്. ഓണാഘോഷത്തിന്റെ സംഘാടക സമിതിഭാരവാഹികളായ രേവതി അഭിഷേക്, റോഷിണി നിശാന്ത്, അനുകുരുവിള ടീമിന്റെ കലാവൈഭവത്തിന്റെയും നേതൃത്വമികവിന്റെയും, അർപ്പണ മനോഭാവത്തിന്റെയും ഏറ്റവും മികച്ച അനുഭവമായിരുന്നു.
തിരുവാതിരകളിയും, റാംപ് വാക്കും, ഓണപ്പാട്ടും, നാൽപതോളം വരുന്ന കലാ പ്രതിഭകളുടെ വ്യത്യസ്ത കലാ രൂപങ്ങളും കൊണ്ട് ഓണാഘോഷം അതിന്റെ പാരമ്യത്തിലേക്കുയർന്നു. കൊച്ചു മിടുക്കി തെരേസാ റോമി യുടെ ഓണ സന്ദേശം കുട്ടികൾക്ക് ഓണത്തെപ്പറ്റി കൂടുതൽ അറിയുന്നതിനു സാധിച്ചു. വാൾമാ യുടെ നാല്പ്തോളം വരുന്ന പ്രതിഭകളുടെ കലാ വിരുന്ന് ഒന്നിനൊന്നു മികച്ചതായിരുന്നു. അതിനു കഠിനാദ്ധ്വാനം ചെയ്ത അനു കുരുവിള, രേവതി, റോഷിനി – ടീം സദസ്സിന്റെ കയ്യടി നേടി. അതു പോലെ പ്രോഗ്രാമിൽ പങ്കെടുത്ത ഒരോ പ്രതിഭകളെയും. ഓണാഘോഷത്തിന്റെ തിലകക്കുറിയായ, കഥകളി കലാരൂപം ചേർത്തു വെച്ച ഓണപൂക്കളത്തിനു നേതൃത്വം നൽകിയതു് ശ്രീ. നിശാന്ത് നന്ദകുമാർ , ശ്രീ കുരുവിള , ശ്രീ.കൃഷ്ണപ്രസാദ്, സുമേഷ്കൃഷ്ണമൂർത്തി ,രെജീഷ് രാജൻ, പൂക്കളത്തിനു പൂവ് നൽകി സഹായിച്ചത് ശ്രമതി ഷാജി ജോസ് , ഷീബാ സജീവ് എന്നിവരും ആണ്.
കെവിൻ സജിയുടെ മാവേലി മന്നൻ സദസ്സിനെ ഇളക്കിമറിച്ചു, റാഫിൾ ടിക്കറ്റ് വിൽക്കാൻ സ്വയം മുന്നോട്ടു വന്ന കൊച്ചു മിടുക്കൻ ജിയോ ജോൺ, കുമാരി തൻസു എന്നിവർ പ്രത്യേകം അനുമോദനം അർഹിക്കുന്നു. പുരുഷ വനിതാ വടംവലി മത്സരങ്ങളെപ്പോലെ തന്നെ കുട്ടികളുടെ വടംവലി മത്സരവും വലിയ ആവേശത്തോടെയാണ് അംഗങ്ങൾ സ്വീകരിച്ചത്.
ജേക്കബ് കാറ്ററേഴ്സ് കവെൻട്രി ഒരുക്കിയ വിഭവ
സമ്യദ്ധമായ ഓണ സദ്യയ്ക്ക് ശേഷം മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. രാജപുരം സെയിന്റ് പയസ് ടെൻത് കോളേജ് റിട്ടയേർഡ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു കീനാൻപറമ്പിൽ ഓണാഘോഷത്തിന് സഹായിക്കുകയും സഹകരിച്ചവർക്കും സദസ്സിനും നന്ദി രേഖപ്പെടുത്തി. ദേശീയ ഗാനം ആലപിച്ചതോടെ ഓണാഘോഷത്തിനു സമാപനം കുറിച്ചു.
വാൾമയുടെ ഓണ സല്ലാപം 2019 വാർവിക് ലമിങ്ങ്ടൻ മലയാളിൾക്കെന്നും ഹൃദയത്തിൽ സൂക്ഷിക്കാൻ ഒരു പുത്തൻ അനുഭവമായിത്തിർന്നതിൽ സംഘാടകരായ എല്ലാ കമ്മറ്റി അംഗങ്ങൾക്കും അഭിമാനിക്കാം. ശ്രീ.രാജേഷ് തോമസിന്റെ ക്യാമറകണ്ണുകളിൽ വിരിഞ്ഞ ചില സുന്ദര നിമിഷങ്ങൾ ഇവിടെ പകർത്തുന്നു. വാൾമയുടെ ഓണാഘോഷ പരിപാടികൾ വിജയിപ്പിക്കുവാൻ പരിശ്രമിച്ച എല്ലാവർക്കും ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.
ബിർമിങ്ഹാം: പ്രവാസികളായ മലയാളി വിശ്വാസികൾ കലാരൂപങ്ങളിലൂടെ ബൈബിളിലെ വ്യത്യസ്ത ഏടുകള്‍ കൊവെൻട്രി റീജിണൽ കലോത്സവത്തിൽ ജനസമൂഹത്തിനു മുമ്പില്‍ അവതരിപ്പിച്ചപ്പോൾ അത് ഏറ്റവും മനോഹരമായ ഒരു പ്രഘോഷണമായി മാറിയ നിമിഷങ്ങളായിരുന്നു. ഓരോ വര്‍ഷം പിന്നിടുമ്പോഴും കലോത്സവം അതിന്റെ വളർച്ചയുടെ ഗ്രാഫ് മുന്നോട്ടുതന്നെയാണ് എന്ന് വിളിച്ചോതുന്നതായിരുന്നു കൊവെൻട്രി റീജിയണൽ ബൈബിൾ കലോത്സവം. വചനം കുട്ടികള്‍ പാട്ടിലൂടെയും നൃത്തത്തിലൂടെയും സ്‌കിറ്റിലൂടെയുമൊക്കെ വേദിയില്‍ അവതരിപ്പിക്കുമ്പോള്‍ അത് കാണികള്‍ക്കു നല്‍കുന്ന സംതൃപ്തി ഒന്ന് വേറെ തന്നെയാണ്.ദൈവ വഴിയിലൂടെ വചനത്തിന്റെ മാഹാത്മ്യം ഉള്‍ക്കൊണ്ട് കുട്ടികള്‍ വളര്‍ന്നുവരുന്നുവെന്നും അവര്‍ വിശ്വാസത്തിലുറച്ചുള്ള ജീവിതം ഇനിയും തുടരുമെന്നും ഓരോ ബൈബിള്‍ കലോത്സവവും നമ്മളെ ഓര്‍മ്മിപ്പിക്കും. കുരുന്നുമനസിലെ ദൈവ ചിന്തയുടെ ആഴം ചിലപ്പോഴൊക്കെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യങ്ങൾ നാം കാണുന്നു.
ഗ്രേറ്റ് ബ്രിട്ടന്‍ രൂപത സ്ഥാപിതമായതിനുശേഷം സംഘടിപ്പിച്ച മൂന്നാമത് കൊവെൻട്രി റീജിയണൽ ബൈബിള്‍ കലോത്സവം ഉത്ഘാടനം രാവിലെ പത്തുമണിയോട് കൂടി നിർവഹിച്ചത് ചാൻസിലർ ഫാ: മാത്യു പിണങ്ങാട്ട് ആണ്. തുടർന്ന് ബൈബിളിന്റെ അന്തസത്ത ഉൾക്കൊള്ളുന്ന അവിസ്മരണീയ കാഴ്ചകൾ പകർന്നു നൽകി കലോത്സവം മുൻപോട്ട് പോയി. ഇന്നലെ കലോത്സവത്തിന് തുടക്കം കുറിച്ചപ്പോൾ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കൊവെൻട്രി റീജിയണിലെ 23 മാസ് സെന്ററുകളിൽ നിന്നായി എത്തിച്ചേർന്നത് നൂറുകണക്കിന് മത്സരാത്ഥികൾ.
പല വേദികളിലായി ഇടവിടാതെ ബൈബിള്‍ ക്വിസ്, ഉപന്യാസം , കളറിംഗ്, ഡ്രോയിങ്, പ്രസംഗ മത്സരം, ബൈബിള്‍ സ്‌കിറ്റ്, സോളോ ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ്, എന്നിങ്ങനെ വിവിധ ഇനം മത്സരങ്ങൾ ദൃശ്യവിരുന്ന് ഒരുക്കിയപ്പോൾ മത്സരം കടുത്തതായി. വിവിധ മാസ്സ് സെന്ററുകളിൽ നിന്നുള്ള മികച്ച മത്സരാര്‍ത്ഥികളുടെ പ്രതിഭ മാറ്റുരച്ചപ്പോള്‍ 158 പോയിന്റോടെ സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ സെന്റർ (സ്റ്റോക്ക്, ക്രൂ, സ്റ്റാഫ്‌ഫോർഡ് എന്നീ മാസ്സ് സെന്ററുകൾ ഉൾപ്പെടുന്നു ) 2018 ൽ നേടിയ റീജിണൽ കിരീടം 2019 ലും നിലനിർത്തി. 116 പോയിന്റോടെ കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പ് ആയിരുന്ന ഡെർബി മിഷൻ സെന്റററിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളി ബിർമിങ്ഹാം സൾറ്റ്ലി മിഷൻ സെന്റർ തങ്ങളുടെ കരുത്ത് തെളിയിച്ചു. 100 പോയിന്റുകൾ നേടുവാനെ ഡെർബിക്ക് സാധിച്ചുള്ളൂ. സ്റ്റോക്ക് ഓൺ ട്രെൻഡ് ഒരിക്കൽ കൂടി കിരീടം നേടിയപ്പോൾ മിഷൻ ഇൻ ചാർജ് ആയ ഫാ: ജോർജ്ജ് എട്ടുപറയിലിന്റെ മുഖത്തു തെളിഞ്ഞ പുഞ്ചിരി തന്നെ എല്ലാം വെളിവാക്കുന്നതായിരുന്നു. അച്ഛൻ പയറുന്നതുപോലെ ‘മത്സരിക്കാൻ പോകുന്നത് ജയിക്കാനാ….’ സ്റ്റോക്ക് മിഷന്റെ മൽസരങ്ങൾ കോർഡിനേറ്റ് ചെയ്‌തത് കലോത്സവം കോഓർഡിനേറ്റർ ഷെറിൻ ക്രിസ്‌റ്റിയും ഹെഡ് ടീച്ചർ ആയ തോമസ്കുട്ടിയും ചേർന്നാണ്.
കഴിഞ്ഞ കാല കലോത്സവങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വര്‍ഷത്തെ നിയമാവലിയില്‍ ചെറിയൊരു വ്യത്യാസമുണ്ട്. ഇത്തവണ എട്ട് റീജിയണുകളിൽ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് വ്യക്തിഗത ഇനത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിൽ എത്തുന്ന രണ്ടുപേരേയും, ഗ്രൂപ്പ് ഇനങ്ങളിലെ വിജയികളായ ഒരു ടീമിനും മാത്രമേ രൂപതാ ബൈബിള്‍ കലോത്സവത്തില്‍ പങ്കെടുക്കാനാകൂ. കഴിഞ്ഞ വര്‍ഷത്തെ അഭൂതപൂര്‍വ്വമായ തിരക്ക് മൂലമാണ് ഈ രീതിയില്‍ മാറ്റം വരുത്തിയിരിക്കുന്നത്.
ബൈബിള്‍ കലോത്സവം 2019 വര്‍ണ്ണാഭമായി പരിസമാപ്തി കുറിച്ചപ്പോൾ വളര്‍ന്നു വരുന്ന പുതു തലമുറയ്ക്ക് ഇതുപോലുള്ള കലോത്സവങ്ങള്‍ ബൈബിളിനെക്കുറിച്ചും ദൈവിക കാര്യങ്ങളെക്കുറിച്ചും ഒരുപാട് അറിവ് പകര്‍ന്നു നല്‍കി ഒരു നല്ല തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഉപകരിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. ഇത്രയധികം മത്സരങ്ങൾ ഉണ്ടായിട്ടും എട്ടരമണിയോട് കൂടി സമ്മാനദാനവും നിർവഹിച്ചു പരിപാടി പൂർണ്ണമാകുമ്പോൾ റീജിണൽ തലത്തിൽ ഇത് വിശ്വാസികളായ എല്ലാവർക്കും അഭിമാനനിമിഷം.യൂറോപ്പിലെ തന്നെ ഏറ്റവും വലിയ കലോത്സവമായ എസ്എംഇജിബി ബൈബിള്‍ കലോത്സവത്തില്‍ കൊവെൻട്രി ഉൾപ്പെടെ രൂപതയുടെ എട്ടു റീജിയണുകളില്‍ നിന്ന് വിജയിച്ചു വരുന്ന കുട്ടികള്‍ ആണ് പങ്കെടുക്കുക. മൂന്നാമത് ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതാ നാഷണൽ ബൈബിള്‍ കലോത്സവം ഇക്കുറി നവംബര്‍ 16 ശനിയാഴ്ച ലിവര്‍പൂളില്‍ വച്ച് നടക്കുന്നു. ലിവര്‍പൂളിലെ ഡാ ലാ സാലേ അകാദമിയിലാണ് ബൈബിള്‍ കലോത്സവം അരങ്ങേറുന്നത്.