Uncategorized

കാലവർഷ കെടുതിയിൽ നിന്നും മലയാളക്കര പൊന്നോണത്തിൻ്റെ പുത്തനുണർവിലേക്ക് ചേക്കേറുമ്പോൾ, ലോകമെങ്ങും മലയാളക്കരയോടൊപ്പം ഓണം ആഘോഷിക്കാനൊരുങ്ങുകയാണ്. ഓണം എന്ന ദേശീയോത്സവത്തെ ആഗോള ഉത്സവമാക്കി മാറ്റുകയാണ് ലോകമെമ്പാടുമുള്ള പ്രവാസി കൂട്ടായ്‌മകൾ. ലണ്ടനിൽ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന കൂട്ടായ്‌മയാണ്‌ ലണ്ടൻ ഹിന്ദു ഐക്യവേദി (LHA). മാസം തോറും തനതു കലാരൂപങ്ങൾ ഉൾപ്പെടുത്തി വൈവിധ്യങ്ങളാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്ന LHA-യുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്.

ക്രോയ്ഡോണിലേ വെസ്റ്റ് തൊൺടൻ കമ്മ്യൂണിറ്റി ഹാളിൽ സെപ്റ്റംബർ 28 നു നടക്കുന്ന ആഘോഷ പരിപാടികൾ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നിൽക്കുന്നു. മഹാബലിയെ എതിരേറ്റുകൊണ്ടു തുടങ്ങുന്ന ആഘോഷ പരിപാടികൾ, കുട്ടികളുടെ കോൽക്കളി, പുലികളി, ബാസില്ഡൺ ലാസ്യ അവതരിപ്പിക്കുന്ന നൃത്തശില്പം, അനുഗ്രഹീത വാദ്യ കലാകാരൻ വിനോദ് നവധാരയുടെ നേതൃത്വത്തിൽ ചെണ്ടമേളം, കഥകളിയുടെ സമ്പൂർണത അനായാസമായി ആവാഹിക്കുന്ന അനുഗ്രഹീത കലാകാരൻ വിനീത് പിള്ള അവതരിപ്പിക്കുന്ന കഥകളി, LHA വനിതാ വിഭാഗം അവതരിപ്പിക്കുന്ന മെഗാ തിരുവാതിര തുടങ്ങി തനതു മലയാളിത്തം നിറഞ്ഞ കലാ ശില്പ്പങ്ങളാൽ ശ്രദ്ധ നേടുന്നു. ദീപാരാധനയും തുടർന്ന് ഐക്യവേദി അംഗങ്ങൾ തന്നെ തയ്യാറാക്കിയ സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്. സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകൾ കൊണ്ടാണ് കഴിഞ്ഞ ഏഴു വർഷമായി എല്ലാ മാസവും സൗജന്യമായി പരിപാടികൾ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ് ആഘോഷിക്കുന്നത്. ഏവർക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകൾ നേരുന്നതോടൊപ്പം, വിവിധ സാമൂഹിക സാംസ്കാരിക പ്രമുഖർ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ലണ്ടൻ ഹിന്ദു ഐക്യവേദി ചെയർമാനായ ശ്രീ തെക്കുംമുറി ഹരിദാസ് ഏവരെയും സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്കായി ദയവായി സംഘാടകരെ സമീപിക്കുക:

Suresh Babu: ‪07828137478, Subhash Sarkara: ‪07519135993, Jayakumar: ‪07515918523, Geetha Hari: ‪07789776536, Diana Anilkumar: ‪07414553601

Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU

ഹരികുമാർ. പി.കെ
മാഞ്ചസ്റ്റർ:- യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ (MMCA) ഓണാഘോഷവും പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ സമാപനവും ഇന്ന് മാഞ്ചസ്റ്റർ വിഥിൻഷോയിലെ പ്രൗഢഗംഭീരമായ ഫോറം സെന്ററിൽ നടക്കും. രാവിലെ 11ന് പൂക്കളമിട്ട് ആരംഭിക്കുന്ന ഓണാഘോഷ പരിപാടികളിൽ ആദ്യം നടക്കുന്നത് കുട്ടികളുടെയും മുതിർന്നവരുടെയും ഇൻഡോർ മത്സരങ്ങളും പുരുഷ വനിതാ വടംവലി മത്സരങ്ങളുമാണ്.. തുടർന്ന് എല്ലാവരും കാത്തിരിക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യയാണ്. വാഴയിലയിൽ തനി നാടൻ ശൈലിയിൽ 21 ഇനം ഭക്ഷണവിഭവങ്ങളൊരുക്കി ഓണസദ്യ.

ഓണസദ്യയ്ക്ക് ശേഷം പൊതുസമ്മേളനം ആരംഭിക്കും. ഓണാഘോഷത്തിന്റെയും എം.എം.സി.എയുടെ പതിനഞ്ചാം വാർഷികാഘോഷങ്ങളടെ സമാപന സമ്മേളനവും യുക്മ ദേശീയ ഉപാദ്ധ്യക്ഷൻ എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. എം.എം.സി.എ പ്രസിഡൻറ് അലക്സ് വർഗ്ഗീസ് ആദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ മുൻ പ്രസിഡന്റുമാരായ റെജി മഠത്തിലേട്ട്, കെ.കെ.ഉതുപ്പ്, ജോബി മാത്യു തുടങ്ങിയവർ ആശംസകൾ അർപ്പിക്കും.എ ലെവൽ, ജി.സി.എസ്.ഇ പരീക്ഷകളിലെ വിജയികളെ ചടങ്ങിൽ വച്ച് ആദരിക്കും. ട്രഷറർ സാബു ചാക്കോ ചടങ്ങിൽ നന്ദിയർപ്പിക്കും

തുടർന്ന് എം.എം.സി.എ ഡാൻസ് സ്കൂളിലെയും മറ്റ് കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും V4U മ്യൂസിക് ബാന്റ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
എം.എം.സി.എയുടെ ഓണാഘോഷ പരിപാടികളിൽ പങ്കെടുക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ടീം എം.എം.സി.എ സെക്രട്ടറി ജനീഷ് കുരുവിള അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:-
അലക്സ് വർഗ്ഗീസ് – 07985641921,
ജനീഷ് കുരുവിള – 07727683941,
സാബു ചാക്കോ – 07853302858.

പരിപാടി നടക്കുന്ന സ്ഥലത്തിന്റെ വിലാസം:-
FORUM CENTRE,
SIMONS WAY,
WYTHENSHAWE,
MANCHESTER,
M22 5RX.

ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നും മുൻ നിരയിൽ നില്ക്കുന്ന ഇടുക്കി ജില്ലാ സംഗമം യുകെയുടെ നേതൃത്വത്തിൽ ഓൾ യുകെ വടംവലി മത്സരം ഓണത്തോട് അനുബന്ധിച്ച് ഒക്ടോബർ 5 ന് ബർമിംങ്ങ്ഹാമിൽ വെച്ച് പ്രൗഡ ഗംഭീരമായി നടത്തപ്പെടുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി കരുത്തിന്റെയും, ഒരുമയുടെയും ആള്‍രൂപങ്ങള്‍ ബിർമിങ്ഹാമിൽ മാറ്റുരക്കുമ്പോൾ,
യു കെയിലുള്ള കരുത്തന്മാരെ നിർണ്ണയിക്കുന്നതോട് ഒപ്പം ഈ വടംവലി മത്സരം എല്ലാ വടംവലി സ്നേഹികൾക്കും തീർച്ചയായും ഒരു ആവേശം ആയി തീരും എന്ന് നിസംശയം പറയാം.

ഈ വടംവലി മത്സരത്തിൽ
ഒന്നാം സമ്മാനം: 801 പൗണ്ടും, ഫുൾ റോസ്റ്റ് പന്നിയുമാണ്,
രണ്ടാം സമ്മാനം: 501 പൗണ്ടും, താറാവും, മൂന്നാം സമ്മാനം 301 പൗണ്ടും, പൂവൻ കോഴിയും, നാല്, അഞ്ച്, ആറ് സമ്മാനങ്ങളായി 150, 100, 75 പൗണ്ടുമാണ് വിജയികളെ കാത്തിരിക്കുന്നത്.

ഇടുക്കി ജില്ലാ സംഗമത്തിന്റെ ഈ വടംവലി മത്സരത്തിന് BCMC വടംവലി ടീം (ബർമിംങ്ഹാം) പൂർണ്ണ പിന്തുണയുമായി ഈ വടംവലി മാമാങ്കത്തിൽ ഇടുക്കി ജില്ലാ സംഗമത്തോട് ഒപ്പംചേരുന്നു. അമേരിക്കയിൽ ചിക്കാഗോ സോഷ്യൽ ക്ലബിന്റെ ഏഴാമത് അന്താരാഷ്ട്ര വടംവലി മത്സരത്തിൽ വിജയികളായ യു കെ വടംവലി ടീമിന്റെ മാനേജറും കോച്ചുമായ സാൻറ്റോ ജേക്കബ് ഇടുക്കി ജില്ലാ സംഗമത്തിന്റെ ജോയിന്റ് കൺവീനർ കൂടിയാണ്.

എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവും ആവേശവുമായ ഈ കരുത്തിന്റെ പോരാട്ടത്തില്‍ പങ്കാളിയാകുവാന്‍ ഞങ്ങള്‍ സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും ഭാഷയില്‍ നിങ്ങളെ എല്ലാവരെയും ഇടുക്കി ജില്ലാ സംഗമം സ്വാഗതം ചെയ്യുന്നു.
വേദി :
NORTH SOLIHULL LEISURE CENTRE
BIRMINGHAM
B37 5LA

കൂടുതല്‍ വിവരങ്ങള്‍ക്ക്
കൺവീനർ
ജിമ്മി: 07572 880046
ജോയിൻറ് കൺവീനർ:
സാൻറ്റോ: 07896 301430

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
പുകൾപെറ്റ മലയാളനാടിന്റെ യശസ്സ് മറുനാട്ടിൽ കെങ്കേമമാക്കിയ മൂന്നാമത് “യുക്മ കേരളാപൂരം” വള്ളംകളിയുടെ ആരവം കെട്ടടങ്ങുംമുൻപേ കലയുടെ മാമാങ്കത്തിന് കേളികൊട്ട് ഉയരുകയായി. പത്താമത് യുക്മ ദേശീയ കലാമേളയുടെ മുന്നൊരുക്കങ്ങളുമായി യുക്മ ദേശീയ- റീജിയണൽ നേതൃത്വങ്ങൾ വീണ്ടും സജീവമാകുന്നു.
നവംബർ രണ്ട് ശനിയാഴ്ച യുക്മ നോർത്ത് വെസ്റ്റ് റീജിയന്റെ ആതിഥേയത്വത്തിലാണ് ദേശീയ കലാമേള അരങ്ങേറുന്നത്. ചരിത്ര നഗരമായ മാഞ്ചസ്റ്ററിനാണ് ദശാബ്‌ദി വർഷത്തിൽ നടക്കുന്ന പത്താം ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കാൻ ഭാഗ്യം ലഭിച്ചിരിക്കുന്നത്. ഇദംപ്രഥമമായാണ് യുക്മ ദേശീയ കലാമേളയ്ക്ക് മാഞ്ചസ്റ്റർ വേദിയൊരുക്കുന്നത്.
ദേശീയ കലാമേളയുടെ നിയമാവലി അടങ്ങിയ ഇ-മാനുവലിന്റെ പി ഡി എഫ് ഡ്രാഫ്റ്റ് യുക്മ ദേശീയ ഭാരവാഹികൾക്കും, റീജിയണൽ പ്രസിഡന്റ്മാർക്കും റീജിയണുകളിൽ നിന്നുള്ള ദേശീയ കമ്മറ്റി അംഗങ്ങൾക്കും അയച്ചുകഴിഞ്ഞതായി യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് അറിയിച്ചു. ഒരാഴ്ചക്കുള്ളിൽ അംഗ അസ്സോസ്സിയേഷനുകൾക്ക് അയക്കുവാൻ  കഴിയുംവിധം ഇ-മാനുവൽ തയ്യാറായികൊണ്ടിരിക്കുകയാണ്.
ലോക പ്രവാസി മലയാളി ദേശീയ സംഘടനകളിൽ വച്ചേറ്റവും ജനകീയമായ യുക്മയുടെ ദേശീയ കലാമേളകൾ കേരളത്തിന് പുറത്ത് ഏറ്റവും കൂടുതൽ മലയാളികൾ ഒത്തുചേരുന്ന കലാമത്സര വേദികളാണ്. കാണികളും മത്സരാർത്ഥികളും വിപുലമായ സംഘാടക നിരയും ചേർന്ന് അയ്യായിരത്തോളം മലയാളികൾ ഒത്തുചേരുന്ന  യുക്മ ദേശീയ കലാമേളകൾ പ്രവാസി സമൂഹത്തിലെ മലയാണ്മയുടെ മഹോത്സവമാണെന്ന്   യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള അഭിപ്രായപ്പെട്ടു.
നോർത്ത് വെസ്റ്റ്, നോർത്ത് ഈസ്റ്റ്, സ്കോട്ട്ലൻഡ്, യോർക്ക്‌ഷെയർ ആൻഡ് ഹംബർ, ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ, സൗത്ത് ഈസ്റ്റ്, സൗത്ത് വെസ്റ്റ്, വെയിൽസ് എന്നീ ഒൻപത് യുക്മ റീജിയണുകളിൽ നടക്കുന്ന മേഖലാ കലാമേളകളിൽ  വിജയിക്കുന്നവരായിരിക്കും ദേശീയ കലാമേളയിൽ പങ്കെടുക്കുവാൻ അർഹത നേടുന്നത്.

 റീജൻ അലക്സ്

യു കെയിലെ മലയാളി ബാഡ്മിന്റൺ പ്രേമികൾക്കായി ഫീനിക്സ് സ്പോർട്സ് ക്ലബ് നോർത്താംപ്ടൺ നടത്തുന്ന ഓൾ യു കെ ബാഡ്മിന്റൺ ടൂർണമെന്റ് സെപ്റ്റംബർ 28ന് നോർത്താംപ്ടൺ മൗൾട്ടൻ സ്പോർട്സ് കോംപ്ലക്സിൽ വെച്ച് നടത്തപ്പെടുന്നതാണ്. പങ്കെടുക്കുവാൻ താൽപ്പര്യമുള്ള ടീമുകൾ സംഘാടകരുമായി എത്രയും പെട്ടെന്ന് ബന്ധപ്പെടേണ്ടതാണ് . വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും ട്രോഫിയും നൽകി ആദരിക്കുന്നതാണ്. ഈ ബാഡ്മിന്റൺ ടൂർണമെന്റിലേക്ക് യു കെയിലെ എല്ലാ മലയാളി ബാഡ്മിന്റൺ പ്രേമികളെയും സംഘാടകാർ ക്ഷണിച്ചു കൊള്ളുന്നു.
രജിസ്ട്രേഷൻ ചെയ്യാൻ ബന്ധപെടുക:
റോസ്ബിൻ – ‭07428 571013‬
ജിനി – ‭07872 049757‬
ജോമേഷ് – ‭07468 562437‬

ടൂർണമെന്റ് നടത്തപ്പെടുന്ന സ്ഥലത്തിന്റെ അഡ്രസ്സ്:
Moulton Sports Complex
Pound lane
Moulton
Northampton
NN3 7SD

ലണ്ടൺ :സമീക്ഷ യുകെയുടെ മൂന്നാം ദേശീയ സമ്മേളനത്തോട് അനുബന്ധിച്ച ഒരുക്കങ്ങൾ അവലോകനം ചെയ്തതായി ഇന്നലെ ചേർന്ന സമീക്ഷ കേന്ദ്ര സമിതി അറിയിച്ചു .സെപ്റ്റംബർ 7ന് പൊതുസമ്മേളന നടക്കുന്ന സമ്മേളന നഗരിക്ക് കാപാലികരുടെ കൊലപാതകത്തിന് ഇര ആയ പ്രസിദ്ധ കന്നഡ സാഹിത്യകാരൻ ശ്രീ കൽബുർഗി യുടെ നാമധേയം നല്കാനും സെപ്റ്റംബർ 8ന് നടക്കുന്ന സമീക്ഷ ദേശീയ പ്രതിനിധി സമ്മേളന നഗരിക്ക് മതാന്ധത ബാധിച്ച വർഗീയ ഫാസിസ്റ്റുകളുടെ കൊലക്കത്തിക്ക് ഇര യായ വിദ്യാർഥി നേതാവ് സ :അഭിമന്യു വിന്റെ പേര് നൽകുവാനും കേന്ദ്ര സമിതി തീരുമാനിച്ചു .


പൊതുസമ്മേളനം നഗരി അലങ്കരിക്കുവാനും സമ്മേളനത്തിന് എത്തിച്ചേരുന്ന വിശിഷ്ടതിഥികളായ ശ്രീ എം സ്വരാജ് MLA യെയും ശ്രീ സുനിൽ പി ഇളയിടത്തിനെയും സ്വീകരിക്കുവാനും സമ്മേളന നഗരിക്ക് സമീപത്തുള്ള സമീക്ഷ പ്രവർത്തകർ തയ്യാറായി കഴിഞു എന്ന് സ്വാഗത സംഘത്തിനുവേണ്ടി ശ്രീ മോൻസി , ശ്രീ ബിനോജ് ശ്രീ അബ്ദുൾ മജീദ്‌ എന്നിവർ അറിയിച്ചു .
ദേശീയ സമ്മേളനത്തിന്റ ആവേശം ഉൾക്കൊണ്ടു സമീക്ഷ UK യുടെ 14 മ്മത്തെ ബ്രാഞ്ച് വ്യാഴാഴ്ച പീറ്റർ ബൊരൊ യിൽ ഉദ്ഘാടനം ചെയുന്നു എന്ന് സമീക്ഷ ദേശീയ സമിതി സെക്രെട്രി ശ്രിമതി സ്വപ്ന പ്രവീണും ശ്രീ ദിനേശ് വെള്ളാപ്പിള്ളിയും അറിയിച്ചു ..
മതേതരമൂല്യങ്ങൾ ഉൾക്കൊണ്ടു പുരോഗമന കലാ സാംസ്ക്കാരിക പ്രവർത്തനങ്ങളിൽ പങ്കാളി ആകുവാൻ സമീക്ഷയിൽ അണി ചേരണമെന്ന് യുകെയിലെ മത നിരപേക്ഷ പ്രവർത്തകരോട് സമീക്ഷ കേന്ദ്ര സമിതി ആവശ്യപ്പെട്ടു .
ഈ കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ GCSE , A level പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികൾക്കായി ഈ വർഷം മുതൽ സമീക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സമീക്ഷ അക്കാദമിക് ടാലെന്റ്റ് അവാർഡിനായുള്ള അപേക്ഷകൾ ക്ഷണിക്കുന്നു.
2019ൽ ആദ്യമായി ഇത്തരം പരീക്ഷകൾ എഴുതുകയും അതിൽ ഉന്നതവിജയം നേടുകയും ചെയ്ത കുട്ടികളെയാണ് അവാർഡിനായി പരിഗണിക്കുന്നത്.
നിങ്ങളുടെ പരിചയത്തിൽ ആരെങ്കിലും ഉണ്ടെങ്കിൽ, ദയവായി ഈ അവാർഡിനായുള്ള അപേക്ഷ [email protected] എന്ന ഈമെയിലിൽ അയക്കുക. ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവരെ സമീക്ഷ ദേശീയസമിതി അംഗങ്ങൾ നേരിട്ട് വിളിക്കുകയോ ഈമെയിലിൽ ബന്ധപ്പെടുകയോ ചെയ്യുന്നതാണ്. പേര്, മാർക്ക്‌ ലിസ്റ്റ് (സ്കാൻ കോപ്പി) അഡ്രസ്, ഫോൺ നമ്പർ, ഇമെയിൽ എന്നിവ കൃത്യമായും വ്യക്തമായും അയക്കണം.

സെപ്റ്റംബർ 7 ന്, ലണ്ടൻ ഹീത്രുവിൽ വെച്ച് നടക്കുന്ന സമീക്ഷയുടെ മൂന്നാമത് ദേശീയ പൊതുസമ്മേളനത്തിൽ വെച്ച്
ശ്രീ എം സ്വരാജ് എംഎൽഎ
ശ്രീ സുനിൽ പി ഇളയിടം ചേർന്ന്
ഈ അവാർഡുകൾ വിതരണം ചെയ്യുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് സമീക്ഷ ദേശീയ സമിതി അംഗങ്ങളുമായി ബന്ധപ്പെടുക.

Swapna praveen – 07449145145

Dinesh Vellappalli – 07828659608

ലെസ്റ്റർ: ലെസ്റ്ററിലെ പ്രമുഖ ആല്മീയ-സാംസ്കാരിക-കലാ-കായിക-സാമൂഹ്യ വേദിയായ സെന്റ് തോമസ് ഫാമിലി ക്ലബ്ബിന്റെ ഓണാഘോഷം സെപ്‌തംബർ 7 ന് ശനിയാഴ്ച പ്രൗഢ ഗംഭീരമായി ആഘോഷിക്കുന്നു. ശനിയാഴ്ച രാവിലെ 11:00 മണിക്ക് പൂക്കളമത്സരത്തോടെയാണ് ഓണാഘോഷത്തിന് ആരംഭം കുറിക്കുക. ഓണാഘോഷത്തിലെ ഏറ്റവും ഹൈലൈറ്റായ വിഭവ സമൃദ്ധമായ ഓണസദ്യ ഫാമിലി സോഷ്യൽ ക്ലബ്ബ് അംഗങ്ങൾക്കും അതിഥികൾക്കുമായി തുടർന്ന് തൂശനിലയിൽ വിളമ്പും.

ഓണസദ്യക്കുശേഷം ചെണ്ടമേളത്തിന്റെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെ ആഘോഷത്തിൽ വിശിഷ്‌ടാതിഥികളായി പങ്കുചേരുന്ന ലെസ്റ്റർ പാർലിമെന്റ് പ്രതിനിധിയും, ബ്രിട്ടീഷ് രാഷ്ട്രീയ-സാമൂഹ്യ-നയതന്ത്ര രംഗങ്ങളിൽ ശ്രദ്ധേയമായ വ്യക്തിത്വം പുലർത്തുന്ന കീത്ത് വാസ് M P, ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് വികാരിയും, ഗ്രെയ്റ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വികാരിജനറാളുമായ മോൺ.ജോർജ്ജ് ചേലക്കൽ എന്നിവരെ വേദിയിലേക്ക് പുഷ്‌പാർച്ചനയർപ്പിച്ച് സ്വീകരിച്ചാനയിക്കും.
തിരുവോണത്തിന്റെ പുകൾപെറ്റ ഓർമ്മകൾ സമ്മാനിക്കുന്ന  ആഘോഷത്തിൽ മാവേലിമന്നൻറെ ആഗമനത്തോടെ ആഘോഷങ്ങൾക്ക് തുടക്കമാവും. സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ഓണോത്സവത്തിലെ മുഖ്യ ആകർഷകമായ 26 കലാകാർ അണിനിരക്കുന്ന ശിങ്കാരിമേളം വേദിയെ ത്രസിപ്പിക്കും. പ്രശസ്ത ചെണ്ടമേളം ഗ്രൂപ്പായ കോവന്ററി മേളപ്പൊലിമയാണ് ശിങ്കാരിമേളമൊരുക്കുന്നത്.
സാംസ്കാരിക പൊതുസമ്മേളനം മുഖ്യാതിഥിയായി പങ്കുചേരുന്ന കീത്ത് വാസ് എം പി ഉദ്ഘാടനം ചെയ്തു ആശംസാ സന്ദേശം നൽകും. ജോർജ്ജ് ചേലക്കൽ അച്ചൻ സമ്മേളനവേദിയെ അഭിസംബോധന ചെയ്തു സംസാരിക്കും. തുടർന്നരങ്ങേറുന്ന കലാസന്ധ്യയിൽ  STFSC കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാ-കായിക പ്രകടനങ്ങൾ ഓണാഘോഷത്തിലെ ഏറെ ആകർഷകമായ ദൃശ്യകലാവിരുന്നാവും സമ്മാനിക്കുക.

ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള     സമ്മാനദാനത്തിനുശേഷം സെന്റ് തോമസ് ഫാമിലി സോഷ്യൽ ക്ലബ്ബിന്റെ ഓണാഘോഷം സമാപിക്കും.

കേരളത്തിലുണ്ടായ പ്രകൃതിദുരന്തത്തില്‍ വേദന അനുഭവിക്കുന്നവരെ സഹായിക്കാന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ നടത്തിയ ചാരിറ്റി അവസാനിച്ചപ്പോള്‍ .3174 പൗണ്ട് (ഏകദേശം 2,70000 രൂപ) ലഭിച്ചു . ഇന്നു 3174 പൗണ്ടിന്‍റെ ചെക്ക് വയനാട് സ്വദേശി സജി തോമസിന് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ കണ്‍വീനര്‍ സാബു ഫിലിപ്പ് കൈമാറി അദ്ദേഹം പണം നാട്ടില്‍ എത്തിച്ചു അര്‍ഹിക്കുന്നവര്‍ക്ക് സാമൂഹിക പ്രവര്‍ത്തകരുടെ സാനൃതൃത്തില്‍ കൈമാറും എന്നറിയിക്കുന്നു ഞങളുടെ ഈ എളിയ പ്രവര്‍ത്തനത്തില്‍ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു

ഇതില്‍ ഞങള്‍ ഏറ്റവുകൂടുതല്‍ കടപ്പെട്ടിരിക്കുന്നത് കേറ്ററിങ്ങിലെ വാരിയെഴ്സ് ക്ലബ് ഭാരവാഹികളായ പ്രസിഡന്റ്‌ സിബു ജോസഫ്‌, സെക്രെട്ടെറി ജോം മാക്കില്‍ ,ട്രെഷര്‍ ലെനോ ജോസഫ്‌ മനോജ്‌ മാത്യു ,അബു വടക്കന്‍ ,എന്നിവരോടാണ് . . അവര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഹോളിഡെ പോകാന്‍ സ്വരുകൂട്ടിയ 800 പൗണ്ടാണ് നാട്ടില്‍ വേദന അനുഭവിക്കുന്ന മനുഷൃരെ സഹായിക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്കു നല്‍കിയത് .

ഇടുക്കി  ചാരിറ്റി  ഗ്രൂപ്പിന്റെ  വാര്‍ത്തകള്‍ ഷെയര്‍ ചെയ്തു  സഹായിച്ച കുറുപ്പ് അശോക, നീക്സന്‍ തോമസ്‌ ,ജീന മാത്യു എന്നിവരെയും നന്ദിയോടെ സ്മരിക്കുന്നു .ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് . ഞങ്ങള്‍ ജാതി ,മത ,വര്‍ഗ്ഗ , വര്‍ണ്ണ , സ്ഥലകാല വൃതൃാസമില്ലാതെയാണ് ആളുകളെ സഹായിച്ചുകൊണ്ടിരിക്കുന്നത് .

ചെക്കും ബാങ്കിന്‍റെ സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു,ഫുള്‍ സ്റ്റെമെന്റ്റ്‌ പണം അയച്ച എല്ലാവര്ക്കും നല്‍കിയിട്ടുണ്ട് ഇനിയും ലഭിക്കാത്തവര്‍ ഞങ്ങളുമായി ബന്ധപ്പെടുക .
കഴിഞ്ഞ പ്രളയത്തില്‍ ഞങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .ഞങ്ങൾ ഇതു വരെ ഏകദേശം 75 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട്, സജി തോമസ്‌ എന്നിവരാണ്‌, ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.,ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട്
ഭാവിയിലും ഞങ്ങള്‍ നടത്തുന്ന എളിയ പ്രവര്‍ത്തനത്തിന് നിങളുടെ സഹായങ്ങള്‍ നല്‍കണമെന്ന് അപേക്ഷിക്കുന്നു.
ടോം ജോസ് തടിയംപാട്

സതീഷ് പി.വി

ഓമ്‌നിയുടെ ഓണാഘോഷം “പൊന്നോണം 2019 ” നാളെ (സെപ്റ്റബർ ഒന്ന് ) ബെൽഫാസ്റ് ഡെപ്യൂട്ടി മേയർപീറ്റർ മക്റെയ്നോൾഡ്സ് ഉദ്‌ഘാടനം ചെയ്യും .പ്രസിഡന്റ സന്തോഷ്‌ജോൺ സ്വാഗതം ആശംസിക്കുന്ന ചടങ്ങിന് സെക്രട്ടറി ബിനു മാനുവൽ നന്ദി പ്രകാശിപ്പിക്കും .രാവിലെ പതിനൊന്നിന് ആരംഭിക്കുന്ന ചടങ്ങുകൾക്ക് പൂക്കളം,സംഗീത വിരുന്ന്, ചെണ്ടമേളം ,തിരുവാതിര,ഓണസദ്യ ,മറ്റു കലാപരിപാടികൾ എന്നിവ ചടങ്ങിന് കൊഴുപ്പേകും.ഓണസദ്യയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എല്ലാവരും മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യേണ്ടതാണ്.

നന്മയുടെ ഉറവകള്‍ വറ്റുന്നില്ല എന്നതിന്റെ തെളിവാണ് കേറ്ററിങ്ങിലെ വാരിയെഴ്സ് ക്ലബുകാര്‍ കാണിച്ചു തന്നത്. അവര്‍ സ്വിറ്റ്സര്‍ലന്‍ഡിലേക്ക് ഹോളിഡെ പോകാന്‍ സ്വരുകൂട്ടിയ പണം നാട്ടില്‍ വേദന അനുഭവിക്കുന്ന മനുഷൃരെ സഹായിക്കുന്നതിനു ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്കു നല്‍കികൊണ്ട് മലയാളി സമൂഹത്തിനു തന്നെ മാതൃകയായി .

എല്ലാവരും ഒരേ മനസോടെയാണ്‌ അത്തരം ഒരു തീരുമാനം കൈകൊണ്ടതെന്ന് ക്ലബിനു നേതൃത്വം കൊടുക്കുന്ന പ്രസിഡന്റ്‌ സിബു ജോസഫ്‌, സെക്രെട്ടെറി ജോം മാക്കില്‍ ,ട്രെഷര്‍ ലെനോ ജോസഫ്‌ മനോജ്‌ മാത്യു ,അബു വടക്കന്‍ എന്നിവര്‍ പറഞ്ഞു.കഴിഞ്ഞ വര്‍ഷത്തെ വെള്ള പൊക്കത്തില്‍ വീട് നഷ്ട്ടപ്പെട്ടവര്‍ക്ക് വീടുവയ്ക്കാന്‍ എറണാകുളത്തുള്ള പത്തുസെന്റ്‌ സ്ഥലം പ്രസിഡന്റ്‌ സിബു ജോസഫ്‌ നല്‍കിയിരുന്നു .

ഇടുക്കി ചാരിറ്റിക്ക് ഇതുവരെ  3099 പൗണ്ട് ലഭിച്ചു. കളക്ഷന്‍ നാളെ (വെള്ളിയാഴ്ച) അവസാനിക്കുന്നുവെന്ന്  ഇടുക്കി ചാരിറ്റി ഗ്രൂപ്പ് കണ്‍വീനര്‍ സാബു ഫിലിപ്പ് അറിയിച്ചു ..‍ ഞങ്ങള്‍ നടത്തുന്ന ഈ എളിയ പ്രവര്‍ത്തനത്തിനു യു കെ മലയാളികള്‍ നല്കുന്ന പിന്തുണയെ ഞങ്ങള്‍ നന്ദിയോടെ ഓര്‍ക്കുന്നു . ബാങ്ക് സമ്മറി സ്റെറ്റ്മെന്റ് താഴെ പബ്ലിഷ് ചെയ്യുന്നു,

പ്രകൃതിദുരന്തം ഏറ്റവും കൂടുതല്‍ ജീവനെടുത്ത മലപ്പുറത്തെ കവളപ്പാറയിലെജനങ്ങളെയും വയനാട്ടിലെ പുത്തുമലയിലെ ജനങ്ങളെയും സഹായിക്കുന്നതിനുവേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയത് .ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ എന്നത് കേരളത്തില്‍ നിന്നും യു കെ യില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ് .കഴിഞ്ഞ പ്രളയത്തില്‍ ഞങ്ങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു .

ഞങ്ങൾ ഇതു വരെ 72 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട് ,ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ യു കെ യ്ക്ക് നേതൃത്വംകൊടുക്കുന്നത് സാബു ഫിലിപ്പ് ,ടോം ജോസ് തടിയംപാട് , സജി തോമസ്‌ എന്നിവരാണ്‌ ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്.

നിങ്ങള്‍ ഈ ജനങ്ങളുടെ കണ്ണുനീര്‍ കാണാതിരിക്കരുത്. ,നിങ്ങള്‍ തരുന്ന ഓരോ ചില്ലികാശും മലപ്പുറത്തെ കവളപ്പാറയിലും വയനാട്ടിലെ പുത്തുമലയിലും വേദന അനുഭവിക്കുന്നവരുടെയും കൈകളില്‍ നേരിട്ട് എത്തിച്ചേരുമെന്ന് ഞങ്ങള്‍ നിങ്ങൾക്ക് ഉറപ്പുതരുന്നു.

ഞങ്ങള്‍ ഇതുവരെ സുതാര്യവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ ഓര്‍ക്കുന്നു

ലിവര്‍പൂളില്‍ താമസിക്കുന്ന വയനാട് സ്വദേശി സജി തോമസിനോടും , ബെര്‍മിംഗാമില്‍ താമസിക്കുന്ന മലപ്പുറം നിലമ്പൂര്‍ ,സ്വദേശി സുനില്‍ മേനോനോടും ഈ രണ്ടു സ്ഥലങ്ങളില്‍ താമസിക്കുന്ന ഏറ്റവും ആര്‍ഹതപ്പെട്ടവരെ കണ്ടെത്താന്‍ ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അഭൃര്‍ഥിച്ചതിന്റെയടിസ്ഥാനത്തില്‍ അവര്‍ ഈ രണ്ടു സ്ഥലത്തു ള്ളവരുമായി ബന്ധപ്പെട്ടു അര്‍ഹിക്കുന്നവരെ കണ്ടെത്തികഴിഞ്ഞു എന്നാണ് അറിയുന്നത് . കളക്ഷന്‍ പൂര്‍ത്തിയാവുന്ന മുറക്ക് പണം എത്രയും പെട്ടെന്ന് കൈമാറുന്നതാണ്.
.

പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധികരിക്കുന്നതല്ല.. വിശദമായ ബാങ്ക് സ്റ്റെമെന്റ്റ്‌ മെയില്‍വഴിയോ, ഫേസ് ബുക്ക്‌ മെസ്സേജ് വഴിയോ ,വാട്ടസാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്.. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ്‌ എന്ന ഫേസ് ബുക്ക്‌ പേജില്‍ പ്രസിധികരിച്ചിട്ടുണ്ട് ..നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ്‌ അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക..

ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
“ദാരിദ്രൃം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു.””,
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997 ടോം ജോസ് തടിയംപാട് 07859060320 സജി തോമസ്‌ 07803276626..

RECENT POSTS
Copyright © . All rights reserved