സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യു കെ യിലെ മലയാളി സംഘടനകളുടെ ദേശീയ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ 2017ല്‍ യൂറോപ്പിലാദ്യമായി നടത്തപ്പെട്ട വള്ളംകളി ഇതാ വള്ളംകളി പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് തുടര്‍ച്ചയായ മൂന്നാം വര്‍ഷവും നടക്കുവാന്‍ പോകുന്നു. എല്ലാ മലയാളികള്‍ക്കും ആഘോഷിക്കുന്നതിനുള്ള അവസരം എന്ന നിലയില്‍ ശ്രദ്ധേയമായ വള്ളംകളി മത്സരവും കേരളീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുന്ന ഘോഷയാത്രയും കുട്ടികള്‍കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഉല്ലസിക്കാനുതകുന്ന കാര്‍ണിവലിന്റെയുമെല്ലാം അകമ്പടിയോടെയാവും ഈ വര്‍ഷത്തെ പരിപാടികളും ഒരുങ്ങുന്നത്.
2017 ജൂലൈ മാസം റഗ്ബിയില്‍ സംഘടിപ്പിച്ച പ്രഥമ വള്ളംകളി മത്സരത്തിന് എത്തിച്ചേര്‍ന്നത് 22 ടീമുകളായിരുന്നു. നോബി ജോസ് ക്യാപ്റ്റനായി വൂസ്റ്റര്‍ തെമ്മാടീസ് ടീം തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടനാണ് ജേതാക്കളായത്. 2018 ജൂണ്‍ മാസം ഓക്സ്ഫഡില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് വള്ളംകളിയില്‍ ജേതാക്കളായതാവട്ടെ തോമസ്കുട്ടി ഫ്രാന്‍സിസ് ക്യാപ്റ്റനായ ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടനും. വള്ളംകളിയോടൊപ്പം തന്നെ കേരളത്തിന്റെ മഹത്തായ പൈതൃകം വിളിച്ചോതുന്ന പരമ്പരാഗത കലാരൂപങ്ങളും നൃത്ത ഇനങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള സ്റ്റേജ് പ്രോഗ്രാമുകളും രണ്ട് തവണയും ഒരുക്കിയിരുന്നു. കൂടാതെ കേരളത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ മറ്റുള്ളവർക്ക് വ്യക്തമാക്കുന്നതിന് കേരളീയ തനിമയോട് കൂടിയ വിവിധ മേഖലയില്‍ നിന്നുള്ള സ്റ്റാളുകള്‍ ഉള്‍പ്പെടുന്ന പ്രദര്‍ശനവും സംഘടിപ്പിച്ചു. യൂറോപ്പിലെ മലയാളികള്‍ സംഘടിപ്പിക്കുന്ന ഏറ്റവും ബൃഹത്തായ സംരംഭം എന്ന നിലയിലാണ് ഈ പരിപാടി ശ്രദ്ധേയമാകുന്നത്.
കേരള സംസ്ഥാനത്തിന്റെ ടൂറിസം പ്രമോഷന്‍, കുടിയേറ്റക്കാരും തദ്ദേശീയരുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുക, കേരളീയ സംസ്ക്കാരവും, കലാകായിക പാരമ്പര്യവും ഭക്ഷണ വൈവിധ്യവുമെല്ലാം ബ്രിട്ടണിലെ ഉള്‍പ്രദേശങ്ങളില്‍ പോലും പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെയാണ് യുക്മ ഈ ബൃഹത്തായ പദ്ധതിയ്ക്ക് നേതൃത്വം നല്‍കിയത്. ഈ പദ്ധതിയുമായി സഹകരിക്കുന്നതിന് താത്പര്യമുള്ള യു കെ യിലെ എല്ലാ മലയാളികളേയും സംഘാടകരംഗത്ത് ഉള്‍പ്പെടുത്തുകയും ചെയ്യുന്നതാണ്.
മുന്‍ വര്‍ഷങ്ങളില്‍ നടത്തിയതിലും കൂടുതല്‍ വിപുലമായ രീതിയില്‍ “കേരളാ പൂരം 2019” എന്ന് പേരിട്ടിരിക്കുന്ന വള്ളംകളി മത്സരവും കാര്‍ണിവലുമാവും 2019ല്‍ സംഘടിപ്പിക്കുവാന്‍ യുക്മ ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച സ്വാഗതസംഘം ജൂണ്‍ 15 ശനിയാഴ്ച്ച നടക്കുന്ന ദേശീയ കായികമേളയ്ക്ക് ശേഷം രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ടൂറിസത്തിന്റെ ചുമതലയുള്ള ദേശീയ വൈസ്പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. പരിപാടി നടക്കുന്ന സ്ഥലം, ടീം രജിസ്ട്രേഷന്‍, നിബന്ധനകള്‍ മുതലായ വിശദവിവരങ്ങള്‍ ജൂണ്‍ 15ന് ശേഷം അറിയിക്കുന്നതായിരിക്കും.
തൃശൂർ: ചാവക്കാട് താമസിക്കുന്ന അത്തിക്കോട്ട് ദീഷീപിന്റെ മകൻ പന്ത്രണ്ടുകാരൻ ദിൽ രഹാൻ ഇന്ന് ജീവനുവേണ്ടി കേഴുകയാണ്. ഒരു പനിയെതുടർന്നു ദിൽ രഹാൻ ഒരാഴ്ചക്കാലം ഹോസ്പിറ്റലിൽ ആയിരുന്നു, എന്നിട്ടും പനിക്ക് ശമനമൊന്നും കാണാതെവന്നപ്പോൾ ഡോക്റ്റർ മാരുടെ നിർദ്ദേശപ്രകാരം വിദക്ദ്ധ പരിശോധനകൾ നടത്തിയപ്പോൾ ആണ് അറിയാൻ കഴിഞ്ഞത് ദിൽ രഹാൻ ബ്ലഡ് ക്യാൻസർ എന്ന മഹാരോഗത്തിനു അടിമപ്പെട്ടിരിക്കുന്നു എന്ന്. ഇപ്പോൾ ആറുമാസത്തിലേറെയായി ദിൽ രഹാൻ തിരുവന്തപുരം rcc ആശുപത്രിയിലെ തുടർച്ചയായ ചികിത്സയിലാണ്. ഏകദേശം മൂന്നു വർഷക്കാലം ചികിത്സ തുടരണമെന്നാണ് ഡോക്ട്ടർമാരുടെ നിർദ്ദേശം.
ദിൽ രഹാൻ്റെ പിതാവ് ടൈൽസ് പണിയെടുത്തായിരുന്നു കുടുംബം പോറ്റിയിരുന്നത്. മകന്റെ തുടർച്ചയായ ചികിത്സയോടനുബന്ധിച്ചു ഈ പാവപ്പെട്ട പിതാവിന് പണിക്കുപോലും പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇതുവരെയുള്ള ചികിത്സകൾതന്നെ ഈ നിർദ്ധന കുടുംബത്തെ വലിയൊരു കടക്കെണിയിൽ എത്തിച്ചുകഴിഞ്ഞു. ഇനിയുള്ള ഭാരിച്ച ചികിത്സാചിലവുകൾക്കായുള്ള പണം എങ്ങനെ കണ്ടെത്തുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ദിൽ രഹാൻ്റെ കുടുംബം. തുടച്ചയായി ജോലിക്കു പോലും പോകാൻ കഴിയാത്തതിനാൽ കുടുംബത്തിലെ ചിലവുകൾ പോലും കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലാണ് ദിൽ രഹാൻ്റെ പിതാവ്. ജീവിതം വഴിമുട്ടിനിൽക്കുന്ന ദിൽ രഹാനെയും കുടുംബത്തെയും നിങ്ങളും സഹായിക്കില്ലേ?
പ്രിയമുള്ളവരേ ഈ പാവപ്പെട്ട കുടുംബത്തെ സഹായിക്കുവാൻ സന്മനസുള്ളവർ ജൂൺ ഇരുപതിനുമുന്പായി വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അകൊണ്ടിലേക്കു നിങ്ങളാൽ കഴിയുന്ന സഹായം നിക്ഷേപിക്കാവുന്നതാണ്.
Registered Charity Number 1176202
https://www.facebook.com/…/Woking-Karunya-Charitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447
കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048
1)കിഡ്സ് ബോയ്സ്
റിച്ചിൻ ജിജോ, മിസ്മാ ബർജെസ്ഹിൽ
ബിനോയി ജോസഫ്
“മഹാരാജാ” നടന്നത് 200 മൈൽ ദൂരം. ദിവസവും 20 മൈൽ. പത്തു ദിവസം കൊണ്ട് കൊമ്പൻ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്ററിലെത്തി. ട്രെയിനിൽ മാഞ്ചസ്റ്ററിൽ എത്തിക്കാനായിരുന്നു പദ്ധതി. മഹാരാജയെ അതിനായി എഡിൻബറോയിൽ ട്രെയിനിൽ കയറ്റി. അതോടെ കൊമ്പൻ ഇടഞ്ഞു. ട്രെയിൻ പുറപ്പെടാറായപ്പോഴേയ്ക്കും ട്രെയിൻ കാര്യേജിന്റെ മേൽക്കൂര ഭാഗികമായേ അവിടെ ഉണ്ടായിരുന്നുള്ളൂ. മഹാരാജ അതൊക്കെ പല കഷണങ്ങളാക്കി എടുത്തു മാറ്റിയിരുന്നു. ഇപ്പോൾ തന്നെ ഇതാണ് സ്ഥിതിയെങ്കിൽ ട്രെയിൻ മാഞ്ചസ്റ്ററിൽ എത്തുമ്പോഴേയ്ക്കും കാര്യേജ് തന്നെ കൊമ്പൻ ഇല്ലാതാക്കും. അധികൃതർ യാത്രാനുമതി നിഷേധിച്ചു.
മഹാരാജയും ഉടമയും കൂടി ഒരു തീരുമാനത്തിലെത്തി. നടക്കുക തന്നെ. പ്രകൃതി ഭംഗിയൊക്കെ ആസ്വദിച്ച് ഇടയ്ക്കിടെ വിശ്രമിച്ച് കൊമ്പനും ഉടമയായ ലോറൻസോ ലോറൻസും നടന്നു. ഇടയ്ക്ക് ഒരു ടോൾ ബൂത്തിലെത്തി. ആദ്യമായാണ് ഒരു ആന ടോൾ ബൂത്തിലൂടെ നടന്ന് കടന്നുപോവുന്നത്. എത്രയാണ് ആനയ്ക്ക് ടോൾ ചാർജ് എന്ന കാര്യത്തിൽ ബൂത്തിലുള്ളവർക്ക് ഒരു പിടിയുമില്ലായിരുന്നു. തീരുമാനം നീണ്ടു. മഹാരാജയ്ക്ക് ക്ഷമ നശിച്ചു. ട്രോൾ ബൂത്തിലെ ക്രോസ് ബാർ തകർത്ത് അവൻ യാത്ര തുടർന്നു.
ട്രെയിനിൽ യാത്ര ചെയ്യാൻ വിസമ്മതിച്ച ആനക്കൊമ്പൻ അവസാനമെത്തിച്ചേർന്നത് മാഞ്ചസ്റ്റർ പിക്കാഡില്ലി റെയിൽ സ്റ്റേഷനിൽ എന്നത് വിരോധാഭാസമായി തോന്നിയേക്കാം. പക്ഷേ 1872 ൽ തുടങ്ങിയ ആ യാത്ര 147 വർഷങ്ങൾക്കപ്പുറം 2019 ൽ പിക്കാഡില്ലി സ്റ്റേഷനിൽ എത്തിക്കഴിഞ്ഞു. മഹാരാജ എന്ന ഏഷ്യൻ ആനയെ എഡിൻബറോയിൽ നിന്ന് മാഞ്ചസ്റ്റർ ഗോർട്ടണിലെ ബെല്ലെവ്യൂ മൃഗശാലയുടെ ഉടമയാണ് വാങ്ങിയത്. മഹാരാജയ്ക്ക് അന്ന് എട്ടു വയസ്. രണ്ടു മീറ്ററിലേറെ ഉയരം. വാങ്ങിയത് 680 പൗണ്ടിന്. ഇന്നത്തെ നിരക്കിൽ ഏകദേശം 76,000 പൗണ്ട്. പത്തു വർഷക്കാലം മഹാരാജ മൃഗശാലയിൽ ആയിരങ്ങളെയാണ് ആകർഷിച്ചത്. മാഞ്ചസ്റ്ററിലെ വിവിധ ആഘോഷങ്ങളിലും പരേഡുകളിലും ജനങ്ങളുടെ ഹൃദയം കവർന്ന മഹാരാജ ഏവർക്കും പ്രിയങ്കരനായിരുന്നു. പതിനെട്ടാം വയസിൽ ന്യൂമോണിയ ബാധിച്ച മഹാരാജ വിട പറഞ്ഞു.
മഹാരാജയുടെ അസ്ഥികൂടം പിന്നീട് മാഞ്ചസ്റ്റർ മ്യൂസിയത്തിന് കൈമാറി. മാഞ്ചസ്റ്റർ പിക്കാഡില്ലി സ്റ്റേഷനിൽ പ്രദർശിപ്പിച്ചിരിക്കുന്ന മഹാരാജയുടെ അസ്ഥികൂടം നൂറുകണക്കിന് സന്ദർശകരാണ് സാകൂതം വീക്ഷിക്കുന്നത്. പ്രദർശനം ജൂൺ 16 വരെ തുടരും.
ജോയൽ ചെറുപ്ലാക്കിൽ
കോട്ടയം ജില്ലയിലെ അയർക്കുന്നം– മറ്റക്കരയിൽ നിന്നും സമീപ സ്ഥലങ്ങളിൽ നിന്നുമായി യുകെയിൽ താമസിക്കുന്ന കുടുംബങ്ങളുടെ കൂട്ടായ്മയായ അയർക്കുന്നം – മറ്റക്കര സംഗമത്തിനെ 2019-20 വർഷത്തേക്ക് നയിക്കുവാനുള്ള നവ സാരഥികളെ തെരഞ്ഞെടുത്തു. ജോമോൻ ജേക്കബ്ബ് വല്ലൂർ (പ്രസിഡന്റ് ), ബോബി ജോസഫ് (സെക്രട്ടറി ),ടോമി ജോസഫ് (ട്രഷറര്‍ ) ഫ്ലോറൻസ് ഫെലിക്സ് (വൈസ് പ്രസിഡന്റ് ) ജിൻസ് ജോയ് വാതപ്പള്ളിൽ (ജോയിന്റ് സെക്രട്ടറി ) എന്നിവരോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായി ആയി സി. എ. ജോസഫ്, റോജിമോൻ വറുഗ്ഗീസ് , ബിജു ജോസ് പാലക്കുളത്തിൽ, ടെൽസ്മോൻ തോമസ് , റാണി ജോജി, ജോസഫ് വർക്കി, ജോണിക്കുട്ടി സഖറിയാസ് എന്നിവരെയും തെരെഞ്ഞെടുത്തു. കവൻട്രിയിൽ വെച്ചു വിജയകരമായി സംഘടിപ്പിച്ച മൂന്നാമത് സംഗമത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തത്.
ഇക്കഴിഞ്ഞ മൂന്നു സംഗമങ്ങളും വിജയകരമായി സംഘടിപ്പിക്കുവാനായി പരിശ്രമിച്ച ഭാരവാഹികളെയും സാന്നിദ്ധ്യ സഹകരണങ്ങൾ നൽകിയ കുടുബാഗങ്ങളേയും പുതുതായി തെരഞ്ഞെടുത്ത കമ്മറ്റി അനുമോദിക്കയും കൂടുതല്‍ ക്ഷേമകരമായ കര്‍മ്മ പദ്ധതികൾ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ജനകീയമാക്കി മുന്നോട്ടു കൊണ്ടുപോകുവാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും പുതിയ ഭാരവാഹികള്‍ അറിയിച്ചു.
നാട്ടിൽ അപകടത്തിൽപ്പെട്ട ഒരു കുടുബത്തിനു സംഗമത്തിലെ കുടുംബാംഗങ്ങളിൽ നിന്നുമായി സാമ്പത്തിക സഹായമെത്തിക്കുവാൻ കഴിഞ്ഞ ഭരണസമിതിക്ക് സാധിച്ചുവെങ്കിലും ജന്മനാട്ടിലെ കാരുണ്യമർഹിക്കുന്ന ആളുകൾക്ക് അയർക്കുന്നം –മറ്റക്കര സംഗമം സഹായ ഹസ്തമായി തീരുവാനുള്ള ക്രിയാത്മകവും മാതൃകാപരവുമായ കൂടുതൽ പ്രവർത്തനങ്ങൾ നടത്തുവാൻ പ്രതിജ്ഞാബദ്ധമാണെന്നും പുതിയ ഭാരവാഹികൾ പറഞ്ഞു.
2019 -20 വർഷത്തിലെ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്‌യുവാന്‍ ഉടനെതന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി വിളിച്ചു കൂട്ടുമെന്നും കൂടുതല്‍ കുടുംബങ്ങള്‍ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനോപകാരപ്രദമായ നല്ല പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു സംഗമത്തെ കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപാകുമെന്നും പ്രസിഡന്റ് ജോമോൻ ജേക്കബ്ബ് വല്ലൂർ, സെക്രട്ടറി ബോബി ജോസഫ്, ട്രഷറര്‍ ടോമിജോസഫ് എന്നിവര്‍ അറിയിച്ചു .
യു.കെയിലെ വിവിധ സംഗമങ്ങളിൽ നിന്നും വേറിട്ടു നിൽക്കുന്ന കുടുംബ സൗഹൃദ കൂട്ടായ്മയായ മാൽവേൺ സംഗമം അതിന്റെ പത്താം വാർഷികം സമുചിതമായി ആഘോഷിച്ചു. മാൽവേനിൽ നിന്നും ജോലി സംബന്ധമായി യു.കെയിലെ മറ്റു പ്രദേശങ്ങളിലേക്കു കുടിയേറിയ മലയാളി കുടുംബങ്ങളെ ഒന്നിച്ചു ചേർത്ത് സഹൃദം പുതുക്കുന്നതിനും ഓർമ്മകൾ അയവിറക്കുന്നതിനുമാണ് വർഷം തോറും മാൽവേൻ സംഗമം സംഘടിപ്പിച്ചു വരാറുള്ളത്.
മാൽവേൻ മലയുടെ താഴ്‌വരയിലുള്ള ഹെൻലി കാസിൽ സ്കൂളിൽ വച്ചു കേരള ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഭദ്രദീപം തെളിച്ചാണ് ഇത്തവണത്തെ മാൽവേൺ സംഗമത്തിന് തുടക്കമിട്ടത്. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപറേഷൻ ഭാരവാഹികളും കൂടാതെ യു.കെ മലയാളികളുടെ ഏറ്റവും വലിയ സാംസ്‌കാരിക സംഘടന ആയ യുക്മയുടെ ദേശീയ നേതാക്കളും ഉത്ഘാടന ചടങ്ങിന് സാക്ഷികളായി. കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപ്രകടനങ്ങൾ ചടങ്ങിന് മാറ്റേകി. മാൽവേൺ മങ്കമാരുടെ നൃത്തനൃത്യങ്ങളും, ഒപ്പം മാൽവേൺ റോയല്സിലെ ചെറുപ്പക്കാരുടെ അടിപൊളി ഡാൻസും കാണികളെ ഹരം കൊള്ളിച്ചു.
മാൽവേനിലെ കുരുന്നുകളുടെ പ്രകടനം നിറഞ്ഞ കൈയടിയോടെയാണ് കാണികൾ ഏറ്റു വാങ്ങിയത്. അതിഥികളായി എത്തിച്ചേർന്നവർ ആവേശതിമിർപ്പിൽ അതിഗംഭീര പ്രകടനമാണ് വേദിയിൽ കാഴ്ച വച്ചത്. കേരളത്തിൽ നിന്നും യുകെ സന്ദർശിക്കാനെത്തിയ മാതാപിതാക്കൾക്കും ഇത്തവണത്തെ മാൽവേൻ സംഗമം ഒരു നവ്യാനുഭവം ആയിരുന്നു.വളരെ സ്വാദിഷ്ടമായ കേരള തട്ടുകട മാതൃകയിൽ ഉള്ള “ലൈവ് ഫുഡ്” എല്ലാവരെയും ഹടാദാകാർഷിച്ചു. സംഗമത്തിന് മുന്നോടിയായി കുട്ടികൾക്കും മുതിർന്നവർക്കുമുള്ള പ്രത്യേക നൃത്ത പരിശീന ക്‌ളാസുകൾക്ക് ഷൈജ നോബിയും ജെയ്മി റോക്കിയും നേതൃത്വം നൽകി.
കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി യൂകെയിലെ കുട്ടനാട്ടുകാർ അവരുടെ ഹൃദയതാളവും, ഒരുമയുടെ പ്രതീകവുമായി ഹൃദയത്തിൽ സൂക്ഷിക്കുന്ന കുട്ടനാട് സംഗമത്തിന്, ആർപ്പുവിളികളും ആരവങ്ങളുമായി ബെർക്കിൻഹെഡിൽ വേദി ഒരുങ്ങുകയാണ്. ജൂലൈ 6 ആം തീയതി ശനിയാഴ്ച ബെർക്കിൻഹെഡിലെ സെന്റ് ജോസഫ് കാത്തലിക് പ്രൈമറി സ്കൂളിലാണ് കുട്ടനാട് സംഗമത്തെ നിറ ഭംഗിയോടെ അണിയിച്ചൊരുക്കുന്നത്.
യൂ കെ യിലെ പ്രാദേശിക സംഗമങ്ങളിൽ ഏറ്റവും ജനകീയമാണ് കുട്ടനാട് സംഗമം. കുട്ടനാടിന്റെ സംസ്കാരവും പൈതൃകവും, തനിമയും,ഐക്യബോധവും അടുത്ത തലമുറയിലേക്ക് പകർന്നു നല്കുക. ഏത് പ്രതികൂല സാഹചര്യങ്ങളിലും കുട്ടനാടിനു “ഒരു കൈസഹായം “എന്നീ ചിന്താധാരകളുടെ സമന്വയമാണ് കുട്ടനാട് സംഗമത്തെ മുന്നോട്ട് നയിക്കുന്നത്.
പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനത്തിൽ പങ്കാളികളാവുന്നതിനോടൊപ്പം കുട്ടനാടിന്റെ സൗഹൃദം ഊട്ടി ഉറപ്പിക്കുന്ന മികച്ച സൗഹൃദസംഗമമായിട്ടാണ് പതിനൊന്നാമത് കുട്ടനാട് സംഗമം സംഘടിപ്പിക്കുന്നത് എന്ന് ജനറൽ കൺവീനർമാരായ റോയ് മൂലക്കുന്നം, ജോർജ് ജോസഫ് തോട്ടുകടവ്, വിനോദ് മാലിയിൽ എന്നിവർ അറിയിച്ചു.
” പ്രളയാനന്തര കുട്ടനാടിന്റെ അതിജീവനവും യൂ കെ പ്രവാസിളുടെ പങ്കുo ” എന്ന വിഷയത്തിൽ സിമ്പോസിയം,
കുട്ടനാടിന്റെ തനതായ കലാരൂപങ്ങളായ വഞ്ചിപ്പാട്ട്, ഞാറ്റുപാട്ട്, തേക്കുപാട്ട്, കൊയ്ത്തുപാട്ട്, വള്ളംകളിയുടെ ദൃശ്യവത്കരണം എന്നിവ സ്റ്റേജിൽ അവതരിപ്പി ക്കും . ജി.സി. എസ്.സി, എ -ലെവൽ പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയവർക്ക് കുട്ടനാട് ബ്രില്ലിയൻസ് അവാർഡ്, കുട്ടനാടൻ കലാ പ്രതിഭകളുടെയും, കുട്ടികളുടെയും കലാപരിപാടികൾ തുടങ്ങി നിരവധി പരിപാടികളുമായി കുട്ടനാട് സംഗമം വർണാഭമായിരിക്കുമെന്ന് പ്രോഗ്രാം കോ ഓർഡിനേറ്റർ ബീന ബിജു കൊച്ചുതെള്ളിയിൽ, റിസപ്ഷൻ കൺവീനേഴ്‌സ് ആയ വിനോദ് മാലിയിൽ, റെജി ജോർജ്, ജയാ റോയ് എന്നിവർ അറിയിച്ചു. സംഗമത്തിൽ പരിപാടികൾ അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നവർ പ്രോഗ്രാം കോ ഓർഡിനേറ്റർ ബീന ബിജുവിന്റെ പക്കൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
പതിനൊന്നാമത് കുട്ടനാട് സംഗമത്തിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്നതിനും ജൂൺ 15 ആം തീയതി ശ്രീ ജോർജ് ജോസഫ് തോട്ടുകടവിന്റെ വസന്തിയിൽ കൂടുന്ന അവലോകന യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ബെർക്കിൻഹെഡ് ടീം അറിയിച്ചു. കുട്ടനാട് സംഗമം 2019ലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായും ഭാരവാഹികൾ അറിയിച്ചു.
സ്ഥലം :ഡോ. അയ്യപ്പ പണിക്കർ നഗർ
സെന്റ് ജോസഫ് കാത്തലിക്
പ്രൈമറി സ്കൂൾ, വുഡ് ചർച്
ബെർകിൻ ഹെഡ്
C H 4 3 5 U T
പ്രോഗ്രാം കോ ഓർഡിനേറ്റർ ബീന ബിജു :07865198057.
യുകെയിലെ സജീവ സംഘടനയായ ഹെറിഫോർഡ് മലയാളിഅസോസിയേഷന്റെ (HEMA) ആഭിമുഖ്യത്തിൽ ഒന്നാമത്ഓൾ യുകെ വടംവലി മാമാങ്കം ഈ മാസം (ജൂൺ) 22ാം തിയതി ശനിയാഴ്ച ഹെറിഫോർഡിലെ വൈറ്റ് ക്രോസ്സ്കൂളിൽ വെച്ച് നടത്തുമെന്ന് സംഘടനാ ഭാരവാഹികൾഅറിയിച്ചു. രാവിലെ പത്ത് മുതൽ നടക്കൂന്ന വാശിയേറിയമത്സരത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളടീമുകളാണ് മാറ്റുരയ്ക്കുന്നത്.
ഒന്നുമുതൽ ഏഴാം സ്ഥാനം വരെ ലഭിക്കുന്ന ടീമുകൾക്ക് കാഷ്പ്രൈസ് നൽകുന്നതാണ്.
ഒന്നാംസ്ഥാനം നേടുന്ന ടീമിന് 1001 പൌണ്ടും ട്രോഫിയുംരണ്ടാം സ്ഥാനം നേടുന്ന ടീമിന് 601 പൌണ്ടും ട്രോഫിയുംമൂന്നാം സ്ഥാനം നേടുന്ന ടീമിന് 401 പൌണ്ടും ട്രോഫിയുംനൽകുന്നതാണ്. കൂടാതെ ഏറ്റവും നല്ല വലിക്കാരനുള്ളഅവാർഡും നൽക്കുമെന്ന് സംഘാടകർ അറിയിച്ചു.
ഈ മൽസരത്തോടനുബന്ധിച്ചു കലാപരിപാടികളുംകേരളതനിമയിലുള്ള നാടൻ ഭക്ഷണശാലകളുംഉണ്ടായിരിക്കുന്നതാണ്. വടംവലിയിലെ രാജാക്കന്മാൾഏറ്റുമുട്ടുന്ന വാശിയേറിയ മത്സരങ്ങൾ കാണാനും ആസ്വദിക്കാനും പങ്കെടുക്കാനും എല്ലാ വടംവലിപ്രേമികളെയും ഹെറിഫോർഡിന്റെ മണ്ണിലേയ്ക്ക് സാദരംക്ഷണിക്കുന്നു
ന്യൂസ് ഡെസ്ക്
M1 മോട്ടോർ വേയിൽ ഉണ്ടായ അപകടത്തിൽ രണ്ടു പേർ മരണമടഞ്ഞു ഇന്നു രാവിലെ 8.15ന് ആണ് സംഭവം നടന്നത്. ജംഗ്ഷൻ 34 മെഡഹോളിനടുത്ത് ടിൻസ്ലി വയാഡക്ടിൽ ഒരു ട്രക്കും വാനും കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. എയർ ആംബുലൻസിൽ പരിക്കേറ്റവരെ ഉടൻ ഹോസ്പിറ്റലിൽ എത്തിച്ചു. അപകടത്തിൽ രണ്ടുപേർ മരണമടഞ്ഞതിനെത്തുടർന്ന് കൊളീഷൻ ഇൻവെസ്റ്റിഗേഷനായി മോട്ടോർ വേ ഇരു ദിശകളിലും അടയ്ക്കുകയായിരുന്നു.
പത്തു മണിക്കൂർ നേരത്തേക്കാണ് M1 അടച്ചത്. ഇതേത്തുടർന്ന് വൻ ട്രാഫിക് ക്യൂ രൂപം കൊണ്ടു. ആദ്യം സൗത്ത് ബൗണ്ട് ഭാഗം തുറന്നെങ്കിലും നോർത്ത് ബൗണ്ട് അടച്ചിരിക്കുകയാണ്. അപകടകരമായ രീതിയിൽ ഡ്രൈവ് ചെയ്തതിന് ഹള്ളിൽ നിന്നുള്ള 39കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.