ലണ്ടന്‍: സമൂഹത്തില്‍ നന്മയുടെയും സ്‌നേഹത്തിന്റെയും അതോടൊപ്പം സഹായത്തിന്റെയും സന്ദേശമുള്‍ക്കൊള്ളിച്ചുകൊണ്ട് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നടത്തി വന്നുകൊണ്ടിരുന്ന മാരത്തോണ്‍ ചാരിറ്റി ഇവന്റ് ഈ വര്‍ഷവും ക്രോയ്ഡോണിലെ ലാന്‍ഫ്രാങ്ക് അക്കാഡമി ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തി. മാരത്തോണ്‍ ചരിത്രത്തില്‍ ആദ്യമായി ആറു മേജര്‍ മാരത്തോണ്‍ പൂര്‍ത്തിയാക്കിയ ആദ്യ മലയാളികൂടിയായ ശ്രീ അശോക് കുമാര്‍ നേതൃത്വം നല്‍കുന്ന ഈ ചാരിറ്റി സംഘടന ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തങ്ങളുടെ ചാരിറ്റി പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുകയാണ്.
ഈ കഴിഞ്ഞ ചുരുങ്ങിയ കാലയളവില്‍ 16000 പൗണ്ടില്‍ അധികം സമാഹരിക്കുകയും ആക്ഷന്‍ അഗൈനിസ്‌റ് ഹങ്ഗര്‍ പോലെയുള്ള . ചാരിറ്റി സംഘടനക്കു നല്‍കുന്നതിലൂടെ അത് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവശതഅനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് എത്തിച്ചു നല്‍കുന്നതിനും ഈ കൂട്ടായ്മ്മക്ക് കഴിഞ്ഞു. ഈ വര്‍ഷത്തെ മാരത്തോണ്‍ ഇവന്റ് ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ ധനസമാഹരണത്തിനായിട്ടാണ് നടത്തപ്പെട്ടത് ചടങ്ങ് ഉത്ഘാടനം ചെയ്തത് ആശംസകള്‍ നേരുന്നതിനായി ക്രോയ്ഡോണിലെ മേയര്‍ Benedatta Khan, ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്‍ റെപ്രെസെന്ററ്റീവ് ഹീയതേര്‍ കരോള്‍, ക്രോയ്‌ഡോണ്‍ കൗണ്‍സിലര്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്നിവരോടൊപ്പം ക്രോയ്‌ഡോണിലേ സാമൂഹിക സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.
നമ്മുടെ കൂട്ടായ്മകളെ സമൂഹത്തിന്റെ വിവിധതലങ്ങളില്‍ കോര്‍ത്തിണക്കി അതായത് കലാ, കായികം, സാംസ്‌കാരികം അതോടൊപ്പം തന്നെ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനാണ് തന്റെ ഓരോ പ്രവര്‍ത്തനവുമെന്ന് അശോക് കുമാര്‍ തന്റെ നന്ദി പ്രകാശനത്തില്‍ പറയുകയുണ്ടായി. മലയാളി കൂട്ടയ്മകള്‍ക്കൊപ്പം മറ്റുസംഘടനകളും ഈ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായപ്പോള്‍ അശോക് കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സമൂഹത്തിന്റെ അംഗീകാരം കൂടിയായിരുന്നു ഈ സായാഹ്നം.
പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരോടുമുള്ള നന്ദി ശ്രീ അശോക് കുമാര്‍ അറിയിക്കുകയുണ്ടായി. പരിപാടിയിലൂടെ സമാഹരിച്ച തുക ബ്രിട്ടീഷ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൈമാറും. അടുത്ത വര്‍ഷത്തെ മാരത്തോണ്‍ ഇവെന്റിനായുള്ള കാത്തിരിപ്പിലാണ് ക്രോയ്‌ഡോണ്‍ മലയാളികള്‍.
2019 മെയ് 18 യുകെയിലെ മലയാളികളുടെ പ്രവാസ ജീവിതത്തില്‍ പുതിയ ഒരു തുടക്കം ഇടുകയാണ്. കഴിഞ്ഞ വര്‍ഷം രൂപം കൊണ്ട യുണൈറ്റഡ് റാഷണലിസ്‌റ് ഓഫ് യുകെയുടെ (URUK) പ്രഥമ കോണ്‍ഫറന്‍സ് ക്രോയ്ഡനില്‍ നടത്തപ്പെടുകയാണ്. ഈ ഏകദിന സെമിനാറില്‍ യുകെയില്‍ പല മേഖലകളില്‍ ജോലി ചെയ്യുന്ന പ്രഗത്ഭരായ വ്യക്തികള്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രഭാഷണം നടത്തുന്നു.
കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കിടയില്‍ നമ്മുടെ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ അനവധിയാണ്. അറിവിന്റെ കാര്യമെടുക്കകയാണെങ്കില്‍, ശരിക്കും ഒരു മഹാവിസ്‌ഫോടനം
തന്നെയാണ് നടക്കുന്നത്. വിജ്ഞാനം വിരല്‍തുമ്പില്‍ എന്നാണല്ലോ ഇപ്പോള്‍ പറയുന്നത്. രാവിലെ പത്രക്കാരനെ നോക്കി നില്‍ക്കേണ്ട. ആകാശവാണിയിലെയും ദൂരദര്‍ശന്റെയും വാര്‍ത്താ പ്രക്ഷേപണങ്ങള്‍ക്കു കാത്തു നില്‍ക്കേണ്ട. കിലോമീറ്ററുകള്‍ താണ്ടി പുസ്തകശാലയില്‍ പോകേണ്ടതും ഇല്ല. പകരം നമുക്ക് ഇന്ന്
മൊബൈല്‍ ഫോണ്‍ ഉണ്ട്. അറിവ് പകര്‍ന്നു തരാന്‍ ആയിരക്കണക്കിന് സ്രോതസുകള്‍. ഇങ്ങനെയുള്ള ഒരു സാഹചര്യത്തില്‍, അതും ലോകത്തിലെ ഏറ്റവും വികസിത രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടനില്‍, URUK സംഘടിപ്പിക്കുന്ന ഈ കോണ്‍ഫറന്‍സിന് എന്തായിരിക്കും പ്രസക്തി?
വിദേശങ്ങളില്‍ പ്രവാസികള്‍ പ്രധാനമായി നേരിടുന്ന വെല്ലുവിളി തങ്ങള്‍ ജനിച്ച് വളര്‍ന്ന സാഹചര്യവുമായുള്ള വ്യത്യസ്തതയാണ്. പ്രവാസികളുടെ ദൈനംദിന ജീവിതത്തില്‍ ഉപകാരപ്രദമായ ഏതാനും വിഷയങ്ങളെ പരിചയപ്പെടുത്തുക, ചോദ്യങ്ങള്‍ ചോദിക്കുക, സംശയനിവാരണം നടത്താന്‍ അവസരം ഓര്‍ക്കുക എന്നിവയാണ് URUK ഈ കോണ്‍ഫറന്‍സ് കൊണ്ട് ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന് ഇവിടുത്തെ വിദ്യാഭാസ രീതി. തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തെ അതിഗൗരവമായി കാണുന്ന മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്? പുസ്തകം മുഴുവന്‍ കാണാതെ പഠിച്ചു പരീക്ഷ എഴുതുന്നതില്‍ നിന്നു വ്യത്യസ്തമായി, ക്രിട്ടിക്കല്‍ തിങ്കിങ്ങില്‍ ഊന്നിയുള്ള യുകെയിലെ വിദ്യാഭ്യാസ ശൈലി എന്താണ്? ഫെയ്ക് ന്യൂസുകളുടെയും കപടശാസ്ത്രങ്ങളുടെയും പ്രളയത്തില്‍ ജീവിക്കുന്ന എല്ലാവര്‍ക്കും ഇത് തീര്‍ച്ചയായും ഉപകാരപ്രദം ആയിരിക്കും എന്നതില്‍ തര്‍ക്കമില്ല.
ബ്രെക്‌സിറ്റിന്റെ സാമ്പത്തികാഘാതങ്ങള്‍ എന്ന വിഷയം മുതല്‍ മാജിക് ഓഫ് മ്യൂസിക് എന്ന വിവിധവും വ്യത്യസ്തവുമായ ഒന്‍പത് വിഷയങ്ങള്‍ ആണ് മെയ് 18ന് അവതരിക്കപ്പെടുന്നത്. പ്രശസ്തര്‍ അല്ലെങ്കിലും, തങ്ങളുടെ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഇവരുടെ പ്രഭാഷങ്ങള്‍ യുകെ മലയാളികളുടെ ഇടയില്‍ ഒരു പുതിയ പ്രവണതക്ക് തുടക്കമിടും എന്ന് സംഘാടകര്‍ കരുതുന്നു. യുകെ മലയാളി സമൂഹത്തില്‍ ഉള്ള നിരവധിയായ പ്രൊഫഷണലുകള്‍ക്ക് തങ്ങളുടെ കൈമുതലായുള്ള അറിവ് പ്രവാസി കമ്മ്യൂണിറ്റിക്ക് പകര്‍ന്നു കൊടുക്കാന്‍ വേദി ഒരുക്കുക എന്ന ലക്ഷ്യമാണ് യുണൈറ്റഡ് റാഷണലിസ്‌റ് ഓഫ് യുകെക്കുള്ളത്.
ഈ സെമിനാറിനോട് അനുബന്ധിച്ച് കുട്ടികള്‍ക്കായുള്ള ഒരു വീഡിയോ മത്സരവും ഒരുക്കിയിട്ടുണ്ട്. ഒരു മിനിറ്റില്‍ കൂടാതെ, ശാസ്ത്ര വിഷയത്തെ അടിസ്ഥാനമാക്കി വീഡിയോ തയാറാക്കി സംഘാടകര്‍ക്ക് അയച്ചു കൊടുക്കുക. കൂടുതല്‍ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
For inquiries please contact 07874002934 07702873539
വരൂ..ഈ വിഞ്ജാനോല്‍സവത്തില്‍ പങ്കെടുക്കൂ.
നമ്മുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കപ്പെടട്ടെ.
Make the Cut: ശാസ്ത്ര വീഡിയോ മത്സരം
Sample Videos: http://tinyurl.com/MakeTheCutURUK
രജിസ്ട്രേഷന്‍ ലിങ്ക്: https://uruk2019.eventbrite.co.uk
URUK ഫേസ്ബുക്ക് പേജ് https://www.facebook.com/unitedrationalistsofuk
Promo: URUK Annual Conference 2019 – 18 May 2019
https://www.youtube.com/watch?v=d-JHRGJNLX8&feature=youtu.be
Promo: Make The Cut – Short Science Video Competition for Children
https://www.youtube.com/watch?v=fGeKfr_B0Ds
Promo: ADHD & Autism – Myth or Reality – Dr Sethu Wariyar
https://www.youtube.com/watch?v=z605yWiezIc&t=23s
Promo: Critical Thinking in Classrooms – Jomon Palakudy
https://www.youtube.com/watch?v=TqHdHDNhIq8
സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് വേണ്ടി രൂപീകരിച്ച കിഫ്ബിയിലേക്ക് വിദേശ നിക്ഷേപകരെ ക്ഷണിച്ചുകൊണ്ട് ലണ്ടന്‍ സ്റ്റോക്ക്എക്‌സ്‌ചേഞ്ച് 17ന് വെള്ളിയാഴ്ച രാവിലെ നടക്കുന്ന ‘മസാലബോണ്ടിന്റെ’ ഉദ്ഘാടനത്തിനും അതിനുശേഷം ഉച്ചയ്ക്ക് 2മണിക്ക് നടക്കുന്ന പ്രവാസി ചിട്ടിയുടെ ഉദ്ഘാടനതിനുമായി കേരള മുഖ്യമന്ത്രി പിണറായി വിജയനും ഔദോഗിക പ്രതിനിധികളും വ്യാഴാഴ്ച ബ്രിട്ടനില്‍ എത്തുന്നു. കേരള ഗവണ്‍മെന്റും കെ.എസ്.എഫ്.ഇയും നേതൃത്വം നല്‍കുന്ന, ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ നടത്തുന്ന ഉദ്ഘാടന പരിപാടികള്‍ക്ക്, ബ്രിട്ടനിലെ പുരോഗമന സാംസ്‌ക്കാരിക സംഘടയായ ‘സമീക്ഷ’ ആശംസകള്‍ അര്‍പ്പിക്കുന്നതോടൊപ്പം എല്ലാവിധ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയുന്നുവെന്നും സമീക്ഷ ദേശീയ സമിതി അറിയിച്ചു.
കേരളം കണ്ട മഹാ പ്രളയ ദുരിതത്തില്‍ നിന്നും കേരള ജനതയെ കരകയറ്റുവാന്‍, ലോകമനഃസാക്ഷിയുടടെ വിശ്വാസം ആര്‍ജിച്ചു കൊണ്ട്, വിവിധ വികസന പദ്ധതികള്‍ മുഖേന ഒരു നവകേരള നിര്‍മ്മിതിക്ക് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ സര്‍ക്കാര്‍,
ലോകത്തിനും പ്രത്യേകിച്ചു ഇന്ത്യയിലെ മറ്റുസംസ്ഥാനങ്ങള്‍ക്കു, മാതൃകയായി മാറിയിരിക്കുന്നുവെന്നും സമീപകാലത്തെ യൂറോപ്പിലെയും മിഡ്ഡില്‍ ഈസ്റ്റിലെയും മറ്റു പാശ്ചാത്യ നാടുകളിലെ മലയാളി സമൂഹത്തിന്റെ, കേരള ഗവണ്മെന്റിന്റെ വിവിധ പരിപാടികളിലുമുള്ള വര്‍ധിച്ച ജന പിന്തുണയും സഹായ സഹകരണങ്ങളും ഇതിനു തെളിവാണെന്നും സമീക്ഷ ദേശീയസമിതി വിലയിരുത്തി.
മാധ്യമ ധര്‍മം മറന്നു, യാഥാര്‍ഥ്യങ്ങളെ മൂടിവെച്ചു, രാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകളോടെ ഇടതു സര്‍ക്കാരിന്റ സാമൂഹ്യ ക്ഷേമ പുരോഗമന പ്രവര്‍ത്തനങ്ങള്‍ കാണാതെ, വാര്‍ത്തകള്‍ നിര്‍മ്മിച്ചു വിടുന്ന യു.കെയിലെ ചില മാധ്യമങ്ങള്‍ നടത്തുന്ന തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കെതിരെ പ്രതിഷേധം രേഖ പെടുത്തുന്നതായും ‘സമീക്ഷ മീഡിയ സെല്‍’ വാര്‍ത്താമാധ്യമങ്ങളെ പത്ര കുറിപ്പിലൂടെ അറിയിച്ചു.
എ. പി. രാധാകൃഷ്ണന്‍
ഹൈന്ദവ സമൂഹത്തിന്റെ ആദ്ധ്യാത്മികം, വിദ്യാഭ്യാസം,സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ അഞ്ചു പ്രധാന മേഖലകളുടെ ഉന്നമനത്തിനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്‍ നേതൃത്വം നല്കുന്ന സംപൂജ്യ സ്വാമി ചിദാനന്ദപുരിയുടെ യുകെ പര്യടനമായ ‘സത്യമേവ ജയതേ’ പരിപാടിയുടെ ഭാഗമായി ക്രോയ്ഡനില്‍ നടക്കുന്ന ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. ജൂണ്‍ മാസം ഒന്‍പതാം തിയതി ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിമുതല്‍ നിരവധി കലാ സാംസ്‌കാരിക പരിപാടികളോടെ ഉത്സവസമാനമായി നടക്കുന്ന ഹിന്ദു ധര്‍മ്മ പരിഷത്തില്‍ സ്വാമി ചിദാനന്ദപുരി മുഖ്യ പ്രഭാഷണം നടത്തും. ക്രോയ്ഡനിലെ പൊതു പരിപാടികള്‍ക്ക് ലഭ്യമാകുന്നതില്‍ വെച്ച് ഏറ്റവും വലിയ വേദിയില്‍ ആണ് ഹിന്ദു ധര്‍മ്മ പരിഷത്ത് നടക്കുന്നത്.
ഏകദേശം രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന സ്വാമിജിയുടെ സന്ദര്‍ശനത്തില്‍ യുകെയിലെ മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും സദ്ഗമയ ഫൗണ്ടേഷനുമായി ചേര്‍ന്ന് പരസ്പര സഹകരണത്തോടെ ഒന്നിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന നിരവധി പരിപാടികളുടെ ഭാഗമായാണ് ക്രോയ്ഡനില്‍ ഹിന്ദു ധര്‍മ്മ പരിഷത്തും നടക്കുന്നത്. കേരളത്തിലെയും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഉള്ള ഹൈന്ദവ നേതാക്കളെ യുകെയിലേക്ക് സ്വാഗതം ചെയ്ത് വിവിധ പൊതു പരിപാടികളിലൂടെ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്താനും ഹൈന്ദവ സംഘടനകള്‍ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനും അതിലൂടെ മുഴുവന്‍ ഹൈന്ദവ സമൂഹത്തിനും ശക്തി പകരാനും ഉദ്ദേശിച്ചാണ് സദ്ഗമയ ഫൗണ്ടേഷന്‍ ‘സത്യമേവ ജയതേ’ എന്ന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെ ഹൈന്ദവ കുടിയേറ്റ ചരിത്രത്തില്‍ ഇതുവരെ ഇത്രയും വിപുലമായ ഇതുപോലൊരു പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടില്ല.
പ്രശസ്ത നര്‍ത്തകിയും കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തില്‍ അധികമായി ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സ് എന്ന സ്വന്തം നൃത്ത വിദ്യാലയത്തിലൂടെ നിരവധി കലോപാസകരെ യു കെ ക്കു സമ്മാനിക്കുകയും ചെയ്ത ശ്രീമതി ശാലിനി ശിവശങ്കര്‍ഹിന്ദു ധര്‍മ്മ പരിഷത്തില്‍ നൃത്താഞ്ജലിയുമായി എത്തും. മോഹിനിയാട്ടം, കഥക്ക്, ഭരതനാട്യം എന്നീ ഭാരതത്തിന്റെ തനതായ മൂന്ന് നൃത്ത രൂപങ്ങളും വേദിയില്‍ അവതരിപ്പിക്കും എന്ന് ശ്രീമതി ശാലിനി ശിവശങ്കര്‍ അറിയിച്ചു. മറ്റു നൃത്ത അധ്യാപകരില്‍ നിന്നും വ്യത്യസ്തമായി ശ്രീമതി ശാലിനി ശിവശങ്കര്‍ തന്നെ വേദിയില്‍ നൃത്തച്ചുവടുകളുമായി സദസിനെ വിസ്മയിപ്പിക്കും. തന്റെ പന്ത്രണ്ടാം വയസ്സില്‍ അരങ്ങേറ്റം കുറിച്ച നൃത്ത സപര്യ ഇന്നും മുടക്കം കൂടാതെ മുന്നോട്ടു നയിക്കുന്ന അപൂര്‍വം കലാകാരികളില്‍ ഒരാളാണ് ശ്രീമതി ശാലിനി ശിവശങ്കര്‍. ശാസ്ത്രീയ നൃത്തം അഭ്യസിക്കുന്ന ഏവര്‍ക്കും ഉള്ള ഒരു സുവര്‍ണ അവസരമാണ് ശ്രീമതി ശാലിനി ശിവശങ്കറിന്റെ നൃത്ത ചുവടുകള്‍ നേരില്‍ കാണാന്‍ കഴിയുക എന്നത്.
പരിപാടികളുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുന്‍നിര്‍ത്തി ഹിന്ദു ധര്‍മ്മ പരിഷത്തില്‍ പങ്കെടുക്കുന്ന എല്ലാവരും സൗജന്യമായി രജിസ്റ്റര്‍ ചെയ്തു ടിക്കറ്റ് എടുക്കേണ്ടതാണ്. ഒരാള്‍ക്ക് അഞ്ച് ടിക്കറ്റ് വരെ എടുക്കാനുള്ള സൗകര്യം ആണ് ഇപ്പോള്‍ ലഭ്യമാകുന്നത്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകള്‍ എത്രയും വേഗം ബുക്ക് ചെയ്തു യുകെയില്‍ ആദ്യമായി ഇത്രയും വിപുലമായി നടത്തുന്ന ഹൈന്ദവ മുന്നേറ്റത്തിന്റ ഭാഗമാകണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.
രജിസ്റ്റര്‍ ചെയ്യാനുള്ള ലിങ്ക്
ഹിന്ദു ധര്‍മ്മ പരിഷത്തിന്റെ വേദിയുടെ വിലാസം
ദി അസംബ്ലി ഹാള്‍, ഹാരിസ് അക്കാദമി പേര്‍ളി, കേന്ദ്ര ഹാള്‍ റോഡ്, ക്രോയ്ഡന്‍ CR2 6DT
കൂടുതല്‍ വിവരങ്ങള്‍ക്ക് സദ്ഗമയ ഫൗണ്ടേഷനുമായി ബന്ധപെടുക
[email protected]
[email protected]
07932635935, 07414004646, 07846145510, 07894878196
ന്യൂസ് ഡെസ്ക്
ജോലി സ്ഥലം മതവിശ്വാസത്തിന്റെ പ്രചാരണത്തിന് ഉപയോഗിച്ച നഴ്സിന് ജോലി നഷ്ടപ്പെട്ടു. ഉത്തരവാദിയായ നഴ്സിനെ എൻഎച്ച്എസ് പുറത്താക്കിയത് കോടതി ശരിവച്ചു. ക്രൈസ്തവ വിശ്വാസിയായ നഴ്സിനെയാണ് എൻഎച്ച്എസ് ട്രസ്റ്റ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ബാൻഡ് 5 ഗ്രേഡിൽ ഇന്റൻസീവ് കെയർ യൂണിറ്റിൽ ജോലി ചെയ്യുകയായിരുന്ന നഴ്സാണ് തന്റെ കെയറിലുള്ള രോഗികളുമായി മതപരമായ കാര്യങ്ങൾ ചർച്ച ചെയ്തത്.
മെഡിക്കേഷൻ സംബന്ധമായ ഒരു തെറ്റു സംഭവിച്ചതിനെ തുടർന്ന് ട്രസ്റ്റ് നഴ്സിനെ പ്രീ ഓപ്പറേറ്റീവ് അസസ്മെൻറ് യൂണിറ്റിലേയ്ക്ക് ഫോർമൽ വാണിംഗോടെ മാറ്റിയിരുന്നു. പുതിയ റോളിൽ ദിവസേന ആറു മുതൽ 12 വരെ രോഗികളെ അസസ്മെൻറ് ചെയ്യേണ്ട ചുമതല ഇവർക്ക് ഉണ്ടായിരുന്നു. ഇതിന് ഉപയോഗിച്ചിരുന്ന ഫോർമാറ്റിൽ രോഗിയുടെ മതമേതെന്ന് രേഖപ്പെടുത്തുന്ന ഒരു ഭാഗമുണ്ടെങ്കിലും അതിനപ്പുറമുള്ള മതപരമായ കാര്യങ്ങൾ അന്വേഷിക്കാനുള്ള നിർദ്ദേശങ്ങളോ സ്വാതന്ത്ര്യമോ നല്കിയിരുന്നില്ല.
അസസ്മെൻറ് നടത്തുന്നതിനിടെ പരിധിയിൽ കവിഞ്ഞ വിധത്തിൽ രോഗിയുമായി മതവിശ്വാസം സംബന്ധിച്ച് സംഭാഷണത്തിലേർപ്പെട്ടതായി പല പരാതികളും ട്രസ്റ്റിന് ലഭിച്ചു. മാർച്ച് 2016 ലെ ആദ്യ പരാതി പ്രകാരം ഈസ്റ്റർ എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചു എന്നതായിരുന്നു. ഈ ചോദ്യം ഏതു നിലയിലേയ്ക്കാണ് പോവുന്നതെന്നു മനസിലാക്കിയ രോഗി, നഴ്‌സിന്റെ ജോലിയുടെ പരിധിക്കപ്പുറമുള്ള ഇടപെടൽ മനസിലാക്കി സംഭാഷണം നിർത്താനാവശ്യപ്പെട്ടു. മറ്റൊരു രോഗിയോട് ക്രിസ്തുമതം എന്താണെന്ന് അറിയാമോ എന്നാണ് ആരാഞ്ഞത്.
ഏപ്രിൽ 2016 ലെ പരാതിയിൽ ക്യാൻസറിന് മേജർ സർജറിക്ക് വിധേയനാകുന്ന രോഗിയോട്, ദൈവത്തോട് പ്രാർത്ഥിക്കുകയാണെങ്കിൽ സർജറി വിജയകരമാകുവാൻ കൂടുതൽ സാധ്യതയുണ്ടെന്ന് പറഞ്ഞു എന്നതായിരുന്നു. മറ്റൊരു പരാതി പ്രകാരം അസസ്മെന്റിന്റെ ഭൂരിഭാഗം സമയവും മതപരമായ കാര്യങ്ങൾ വിശദീകരിക്കുന്നതിനായി ഉപയോഗിച്ചു എന്നായിരുന്നു. ഇതേത്തുടർന്ന് നഴ്സിന് എൻഎച്ച്എസ് ട്രസ്റ്റ് മുന്നറിയിപ്പ് നല്കിരുന്നു.
തുടർന്നും തന്റെ മതപ്രചാരണ ജോലി നിർബാധം തുടർന്ന നഴ്സ് ഒരു രോഗിക്ക് ബൈബിൾ നല്കി. പരാതി ലഭിച്ചതിനെത്തുടർന്ന് ട്രസ്റ്റ് നഴ്സിനെ ജൂൺ 2016ൽ അച്ചടക്ക നടപടിയിലൂടെ സസ്പെൻഡ് ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പരാതി എൻ എം സി യുടെയും എംപ്ളോയ്മെൻറ് ട്രൈബ്യൂണലിന്റെ മുൻപാകെ എത്തിയെങ്കിലും നഴ്സിനെ പുറത്താക്കിയ നടപടി ശരിവയ്ക്കപ്പെടുകയായിരുന്നു. ഇതിനെതിരെ കോടതി മുമ്പാകെ നല്കിയ അപ്പീലിൽ 2019 മാർച്ച് 18ന് ഹിയറിംഗ് നടക്കുകയും 2019 മെയ് 14 ന് ഡാർട്ട്ഫോർഡ് ആൻഡ് ഗ്രേഷാം ട്രസ്റ്റിന്റെ നടപടിക്കെതിരെ നഴ്സ് നല്കിയ അപ്പീൽ തള്ളുകയുമായിരുന്നു.
ജോലി സ്ഥലങ്ങളിൽ പാലിക്കേണ്ട നിയമപരമായ കാര്യങ്ങൾ വ്യക്തമായി മനസിലാക്കിയിരിക്കണമെന്നതിന്റെയും വ്യക്തിപരമായ താത്പര്യങ്ങൾ നടപ്പാക്കുന്നതിനായി ജോലി സ്ഥലത്തെ മാറ്റരുതെന്നുമുള്ളതിന്റെ മുന്നറിയിപ്പാണ് ഈ വിധിയിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് സോളിസിറ്റർ ഓഫ് സീനിയർ കോർട്ട് ഓഫ് ഇംഗ്ലണ്ട് ആൻഡ് വെയിൽസ്, ബൈജു വർക്കി തിട്ടാല മലയാളം യുകെയോട് പറഞ്ഞു.
സമ്മര്‍ദ്ദം ചെലുത്തി വീടുകളില്‍ സ്ഥാപിച്ച സ്മാര്‍ട്ട് എനര്‍ജി മീറ്ററുകള്‍ പ്രവര്‍ത്തന രഹിതം. 20 ലക്ഷത്തിലേറെ വീടുകളിലെ മീറ്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉപഭോക്താക്കള്‍ തങ്ങളുടെ സേവനദാതാക്കളെ മാറിയാല്‍ കണക്ടാകാതിരിക്കാനോ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലയ്ക്കാനോ സാധ്യതയുള്ളവയാണ് 15 ശതമാനത്തോളം മീറ്ററുകളെന്നും കണ്ടെത്തി. 2.3 മില്യന്‍ ഡിവൈസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ബിബിസി നടത്തിയ അമ്പേഷണത്തില്‍ വ്യക്തമായത്. 440 മില്യന്‍ പൗണ്ട് ചെലവഴിച്ച് സ്ഥാപിച്ച മീറ്ററുകളാണ് ഇപ്പോള്‍ യാതൊരു ഉപകാരവുമില്ലാതെ വെറുതെയിരിക്കുന്നത്. ഊര്‍ജ്ജോപഭോഗം കുറയ്ക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായാണ് സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ഉപഭോക്താക്കള്‍ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത്.
വീടിനു പുറത്ത് സ്ഥാപിച്ച മീറ്റര്‍ കാണാന്‍ നല്ല ഭംഗിയൊക്കെയുണ്ടെങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആന്‍ഡ് ബാനിസ്റ്റര്‍ എന്ന ഉപഭോക്താവ് പറയുന്നു. ഇത് സ്ഥാപിക്കുന്നതിലുള്ള താല്‍പര്യം തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തിപ്പിക്കുന്നതില്‍ അധികൃതര്‍ക്ക് ഇല്ലെന്നാണ് ആന്‍ഡി പറയുന്നത്. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്യാസ്, വൈദ്യുതി എന്നിവയുടെ അളവ് സ്വയം കണക്കാക്കുന്ന ഉപകരണമാണ് ഇത്. വിവരങ്ങള്‍ സ്‌ക്രീനില്‍ കാണുകയും ചെയ്യാം. എന്നാല്‍ സേവനദാതാവിനെ മാറ്റിയാല്‍ ഇതിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതായാണ് കണ്ടു വരുന്നത്. ഓട്ടോമാറ്റിക് മീറ്റര്‍ റീഡിംഗുകള്‍ അയക്കുന്നതും എനര്‍ജി ചെലവ് എത്രയാണെന്ന് കാണിക്കുന്നതും ഇല്ലാതാകുകയാണ് ചെയ്യുന്നത്.
എട്ടു ലക്ഷം രണ്ടാം തലമുറ സ്മാര്‍ട്ട് മീറ്ററുകള്‍ ഇതുവരെ സ്ഥാപിച്ചിട്ടുണ്ടെന്നാണ് പവര്‍ കമ്പനികളെ പ്രതിനിധീകരിക്കുന്ന എനര്‍ജി യുകെ ബിബിസിക്ക് നല്‍കിയ വിവരം. 2012 മുതല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ സ്മാര്‍ട്ട് മീറ്ററുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അതിലൂടെ എനര്‍ജി ഉപയോഗത്തിന്റെ കൃത്യമായ കണക്ക് ലഭിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു. ഇതിലൂടെ ജനങ്ങള്‍ക്ക് സാമ്പത്തികമായി ഏറെ ലാഭമുണ്ടാകുന്നുണ്ട്. തകരാറിലായ ഡിവൈസുകള്‍ നന്നാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും ഈ വര്‍ഷം അവസാനത്തോടെ അത് പൂര്‍ത്തിയാകുമെന്നും വക്താവ് അറിയിച്ചു.
മാര്‍ച്ച് മാസം അധികാരമേറ്റ കമ്മറ്റി അതിന്റെ പ്രഥമ പൊതുപരിപാടിയായ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റിനുള്ള അവസാന ഘട്ട തയ്യാറെടുപ്പിലാണ്. 2019 ജൂണ്‍ മാസം 1-ാം തിയതി (ശനിയാഴ്ച) രാവിലെ 9:30മാ മുതല്‍ ലീഡ്‌സിലെ ഈസ്റ്റ് കെസ്വിക്ക് ക്രിക്കറ്റ് ക്ലബില്‍ (LS17 9HN) വെച്ചാണ് ഈ കായിക മാമാങ്കം അരങ്ങേറാന്‍ പോവുന്നത്.
ഈ ദിനത്തില്‍ വിവിധ അത്‌ലറ്റിക് മത്സരങ്ങള്‍ക്ക് പുറമെ സിക്‌സ് എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, വടംവലി, ജാവലിന്‍ ത്രോ, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള Lemon & spoon race തുടങ്ങി വിവിധയിനം പരിപാടികളാണ് നടത്തപ്പെടുക. റീജിയനില്‍ ആദ്യമായി നടത്തപ്പെടുന്ന ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് വളരെ നല്ല പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഫുട്‌ബോള്‍ പ്രേമികള്‍ ആയ മലയാളികള്‍ ഇത് ഏറ്റെടുക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
മത്സര വിജയികള്‍ക്കായുള്ള ട്രോഫികളും മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും തയ്യാറാക്കി കഴിഞ്ഞു. ഉച്ചക്ക് ഇന്ത്യന്‍ ഭക്ഷണ പാനീയങ്ങളും വൈകുന്നേരം കേരളീയ ‘നാടന്‍ കടികളും’ വളരെ മിതമായ നിരക്കില്‍ ലഭ്യമാവും. ക്രമാനുഗതമായ വളര്‍ച്ചയോടെയും ചിട്ടയായ ആസൂത്രണത്തിലൂടെയും കഴിഞ്ഞ വര്‍ഷം ദേശീയ കലാമേളയിലെ സമഗ്ര ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കിയ യോര്‍ക്ക്ഷയര്‍ ഹംബര്‍ റീജിയന്, എല്ലാ റീജിയനുകളും കാംക്ഷിക്കുന്ന കായിക പട്ടവും നേടിയെടുക്കാനുള്ള ആദ്യ ചവിട്ടു പടിയാവും ജൂണ്‍ 1-ന് നടക്കുന്ന ഈ റീജിയണല്‍ സ്‌പോര്‍ട്‌സ് മീറ്റ്.
വേദി:
East Keswick Cricket Club
Moor Lane
Leeds
LS17 9HN
കായിക മത്സരങ്ങള്‍ക്കുപരിയായി, ഒരു ഉല്ലാസദിനം ആക്കാന്‍ ആണ് കമ്മറ്റി ശ്രമിക്കുന്നതെന്ന് കമ്മറ്റി അറിയിച്ചു. അതോടൊപ്പം എല്ലാ യുകെ മലയാളികളെയും ഈ ദിനത്തിലേക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുകയും ചെയ്തു. ജൂണ്‍ 15-ന് ബെര്‍മിംഗ്ഹാമില്‍ വെച്ചാണ് ദേശീയ കായികമേള.
സജീഷ് ടോം (യുക്മ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)
ലോക മലയാളികളുടെ പ്രിയ ഓണ്‍ലൈന്‍ പ്രസിദ്ധീകരണമായ ‘ജ്വാല’ ഇ-മാഗസിന്റെ മെയ് ലക്കം പ്രസിദ്ധീകൃതമായി. യു കെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മയുടെ സാംസ്‌ക്കാരികവിഭാഗം യുക്മാ സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തിലാണ് ജ്വാല പ്രസിദ്ധീകരിക്കുന്നത്.
2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘ജ്വാല’ കഴിഞ്ഞ നാലര വര്‍ഷങ്ങള്‍ കൊണ്ട് യു കെ യുടെ അതിര്‍ത്തികള്‍ കടന്ന് ലോക പ്രവാസി മലയാളികള്‍ക്ക് ആകെ പ്രിയങ്കരമായി തീര്‍ന്നു കഴിഞ്ഞു. ഈ കാലയളവില്‍ അന്‍പത് പതിപ്പുകള്‍ പുറത്തിറക്കിക്കൊണ്ട് പ്രസിദ്ധീകരണ രംഗത്തു ഒരു നാഴികക്കല്ല് കുറിക്കാനും ജ്വാലക്ക് കഴിഞ്ഞു. പ്രസിദ്ധീകരണത്തില്‍ അര്‍ദ്ധ ശതകം തികച്ച ജ്വാല ഇ-മാഗസിന്റെ അന്‍പത്തിയൊന്നാം ലക്കമാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
യുക്മ നാഷണല്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് മാനേജിങ് എഡിറ്ററായും റജി നന്തികാട്ട് ചീഫ് എഡിറ്ററായും യു കെ യിലെ കലാ സാഹിത്യ രംഗങ്ങളില്‍ പ്രമുഖരായ ജോര്‍ജ്ജ് അറങ്ങാശ്ശേരി, സി ജെ റോയി, നിമിഷ ബേസില്‍, മോനി ഷിജോ എന്നിവര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളായും വരുന്ന ശക്തമായ ഒരു ടീമാണ് ജ്വാല ഇ-മാഗസിനെ അടുത്ത രണ്ടു വര്‍ഷത്തേക്ക് നയിക്കുന്നത്.
ഓണ്‍ലൈന്‍ പ്രസിദ്ധീകരണ രംഗത്തണ്ടായിക്കൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജ്വാല ഇ-മാഗസിന്റെ മുന്നോട്ടുള്ള പ്രയാണം. അതുതന്നെയാണ് ജ്വാലയെ വായനക്കാര്‍ക്കു സ്വീകാര്യം ആക്കുന്നതുമെന്ന് അന്‍പത്തിയൊന്നാം ലക്കത്തിന്റെ എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി നന്തികാട്ട് സൂചിപ്പിക്കുന്നു.
ആധുനിക തലമുറയിലെ സ്ത്രീപക്ഷ എഴുത്തുകാരികളില്‍ പ്രമുഖയും, 2015 ലെ സംസ്ഥാന സാഹിത്യ അക്കാദമി ചെറുകഥാ പുരസ്‌ക്കാര ജേതാവുമായ അന്തരിച്ച കഥാകാരി അഷിതയുടെ മുഖചിത്രം മെയ് ലക്കം ജ്വാലക്ക് ഐശ്വര്യവും തേജസ്സും പ്രസരിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം യുക്മാ സാംസ്‌ക്കാരികവേദി നടത്തിയ സാഹിത്യ മത്സരത്തില്‍ സമ്മാനാര്‍ഹമായ ചില രചനകള്‍ ഉള്‍പ്പെടെ നവമാധ്യമ രംഗത്ത് പ്രസിദ്ധരായ എഴുത്തുകാരുടെ വ്യത്യസ്തങ്ങളായ രചനകള്‍ ഉള്‍പ്പെടുത്തി മനോഹരമായി രൂപകല്‍പ്പന ചെയ്ത മെയ് ലക്കം ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുമെന്ന് നിസ്സംശയം പറയാന്‍ കഴിയും.
ടോം ജോസ് തടിയംപാട്
തലചായ്ക്കാന്‍ ഒരു കൂരയില്ലാതെ വിഷമിക്കുന്ന പലക്കാട്ടെ ഒറ്റപ്പാലം താലുക്കില്‍ കരിമ്പുഴ പഞ്ചായത്തില്‍ താമസിക്കുന്ന മണികണ്ഠന് അന്തിയുറങ്ങാന്‍ ഒരു വീടുപണിതു നല്‍കുന്നതിനു വേണ്ടിയും, ഇടിഞ്ഞുവീഴറായി നില്‍ക്കുന്ന വീട്ടില്‍ താമസിക്കുന്ന വിധവയും രോഗികളായ മക്കളുടെ മൂന്നുമക്കളുടെ അമ്മയുമായ ഇടുക്കി മണിയറന്‍കുടി സ്വദേശി ചിറക്കല്‍ താഴത്ത് നബിസക്കും വീട് നിര്‍മ്മിക്കതിനും, മുന്നാറിലെ ഒറ്റമുറി ഷെഡില്‍ വാതില്‍ ഇല്ലാതെ, ടോയിലറ്റ് ഇല്ലാതെ ജീവിക്കുന്ന യുവതിയായ അമ്മയ്ക്കും 13 വയസുകാരി മകള്‍ക്കും വീടു പണിയുന്നതിനും കുട്ടിക്ക് പഠന സഹായം നല്‍കുന്നതിനു വേണ്ടി ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെ നടത്തുന്ന ചാരിറ്റിക്ക് ഇതുവരെ 381 പൗണ്ട് ലഭിച്ചു. കളക്ഷന്‍ തുടരുകയാണ്. ബാങ്കിന്റെ സമ്മറി സ്റ്റേറ്റ്‌മെന്റ് ഇതോടൊപ്പം പ്രസിദ്ധീകരിക്കുന്നു.
മൂന്നാറിലെ സ്ത്രിയുടെ വേദനകള്‍ പറയുന്ന മുന്നാര്‍ സബ് കളക്ടര്‍ ഡോക്ടര്‍ രേണു രാജിന്റെ വീഡിയോ ഞങ്ങള്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഞങ്ങള്‍ പിരിക്കുന്ന പണം സബ് കളക്ടര്‍ ഡോക്ടര്‍ രേണുക രാജിനെ ഏല്‍പ്പിക്കുമെന്ന് അറിയിക്കുന്നു. മണികണ്ഠനു വേണ്ടി യു.കെയിലെ നോര്‍ത്ത് അലെര്‍ട്ടനില്‍ താമസിക്കുന്ന സുനില്‍ മാത്യു (ഫോണ്‍ നമ്പര്‍ 07798722899 ), നബിസക്കു വേണ്ടി ഇടുക്കിയിലെ സാമൂഹിക പ്രവര്‍ത്തകനായ വിജയന്‍ കൂറ്റാംതടത്തിലുമാണ് (ഫോണ്‍ നമ്പര്‍ 0091,9847494526), ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. ലഭിക്കുന്ന പണം ഇവര്‍ക്ക് മുന്ന് പേര്‍ക്കുമായി വീതിച്ചു നല്‍ക്കും എന്നറിയിക്കുന്നു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നത് കേരളത്തില്‍ നിന്നും യു.കെയില്‍ കുടിയേറിയ കഷ്ട്ടപ്പാടും ബുദ്ധിമുട്ടും അറിഞ്ഞു ജീവിച്ചവരുടെ ഒരു കൂട്ടായ്മയാണ്. 2004ല്‍ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് നല്‍കികൊണ്ടാണ് ഞങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കഴിഞ്ഞ വെള്ളപോക്കത്തിലും ഞങ്ങള്‍ പണം പിരിച്ചു മുഖ്യമന്ത്രിക്കു വേണ്ടി ഇടുക്കി ജില്ല കളക്ടറെ ഏല്‍പ്പിച്ചിരുന്നു. ഞങ്ങള്‍ക്ക് ജാതി, മത, വര്‍ണ്ണ, വര്‍ഗ സ്ഥലകാല പരിഗണനകള്‍ ഇല്ല.
കഴിഞ്ഞ പ്രളയത്തില്‍ ഞങ്ങളുടെ ശ്രമഫലമായി 7 ലക്ഷത്തോളം രൂപ പല സംഘടനകളില്‍ നിന്നും ശേഖരിച്ചു നാട്ടിലെ ആളുകള്‍ക്ക് വിതരണം ചെയ്യാന്‍ കഴിഞ്ഞു. ഞങ്ങള്‍ ഇതു വരെ 70 ലക്ഷം രൂപ നാട്ടിലെ ആളുകള്‍ക്ക് നല്‍കി സഹായിച്ചിട്ടുണ്ട്, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു.കെയ്ക്ക് നേതൃത്വം കൊടുക്കുന്നത് സാബു ഫിലിപ്പ്, ടോം ജോസ് തടിയംപാട്, സജി തോമസ് എന്നിവരാണ്
നിങ്ങള്‍ ദയവായി ഞങ്ങളുടെ ഈ അപേക്ഷ കൈവിടരുത് നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന അക്കൗണ്ടില്‍ നല്‍കുക ഞങ്ങള്‍ ഇതുവരെ സൂതാരൃവും സത്യസന്ധവുമായി നടത്തിയ പ്രവര്‍ത്തനത്തിന് നിങ്ങള്‍ നല്‍കിയ വലിയ പിന്തുണയെ നന്ദിയോടെ സ്മരിക്കുന്നു. പണം തരുന്ന ആരുടെയും പേരുകള്‍ ഒരു പൊതുസ്ഥലത്തും പ്രസിദ്ധീകരിക്കുന്നതല്ല. വിശദമായ ബാങ്ക് സ്റ്റേമെന്റ് മെയില്‍ വഴിയോ, ഫേസ്ബുക്ക് വഴിയോ, വാട്ട്‌സാപ്പു വഴിയോ എല്ലാവര്‍ക്കും അയച്ചു തരുന്നതാണ്. ഞങ്ങള്‍ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും ഇടുക്കി ചരിറ്റി ഗ്രൂപ്പ് എന്ന ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിങ്ങളുടെ സഹായങ്ങള്‍ താഴെ കാണുന്ന ഇടുക്കി ചാരിറ്റി ഗ്രൂപ്പ് അക്കൗണ്ടില്‍ ദയവായി നിക്ഷേപിക്കുക.
ACCOUNT NAME , IDUKKI GROUP
ACCOUNT NO 50869805
SORT CODE 20-50.-82
BANK BARCLAYS.
‘ദാരിദ്ര്യം എന്തെന്നറിഞ്ഞവര്‍ക്കെ പാരില്‍ പരക്ലേശവിവേകമുള്ളു”
ഇടുക്കി ചാരിറ്റി വേണ്ടി സാബു ഫിലിപ്പ് 07708181997, ടോം ജോസ് തടിയംപാട് 07859060320, സജി തോമസ് 07803276626.