Uncategorized

മഴവില്‍ സംഗീത വിരുന്ന്, യു.കെയുടെ നാനാ ഭാഗത്തു നിന്നും ഉള്ള സാങ്കേതിതജ്ഞരെയും സംഗീത പ്രേമികളെയും കോര്‍ത്തിണക്കികൊണ്ട് ബോണ്‍മൗത്തില്‍ വെച്ച് പ്രതിവര്‍ഷം നടക്കുന്ന സംഗീത സായാഹ്നമാണ് മഴവില്‍ സംഗീതം.

ഈ വര്‍ഷവും പതിവുപോലെ ബോണ്‍മൗത്തിലെ കിന്‍സണ്‍ കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് ജൂണ്‍ 8ന് നടക്കുന്ന സംഗീത വിരുന്നിന് ഒരുക്കങ്ങളെല്ലാം തകൃതിയായി പൂര്‍ത്തിയായികൊണ്ടിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു

മികവിന്റെ പര്യായമായി കഴിഞ്ഞ 7 വര്‍ഷവും പുതുമകള്‍ ഉള്‍പ്പെടുത്തി ദൃശ്യശ്രവണ വിസ്മയം ഒരുക്കാന്‍ കഴിഞ്ഞ ഒരു ആത്മവിശ്വാസത്തോടുകൂടി നിങ്ങളെ ഓരോരുത്തരേയും ക്ഷണിക്കുകയാണ് മഴവില്‍ സംഗീതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: Aneesh George (07915061105)

ഹൈന്ദവ സമൂഹത്തിന്റെ ആദ്ധ്യാത്മികം, വിദ്യാഭ്യാസം സാമൂഹികം, സാമ്പത്തികം, രാഷ്ട്രീയം എന്നീ അഞ്ചു പ്രധാന മേഖലകളുടെ ഉന്നമനത്തിനായി ലണ്ടന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സദ്ഗമയ ഫൗണ്ടേഷന്റെ ക്ഷണം സ്വീകരിച്ച് കേരളത്തിന്റെ ആത്മീയ തേജസ്സും ശബരിമല കര്‍മ്മ സമിതി അധ്യക്ഷനും സര്‍വോപരി കോഴിക്കോട് കൊളത്തൂര്‍ അദ്വൈത ആശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി യുകെ സന്ദര്‍ശനം നടത്തുന്നു. യുകെയിലെ മിക്കവാറും എല്ലാ ഹൈന്ദവ കൂട്ടായ്മകളും പരസ്പര സഹകരണത്തോടെ ഒന്നിച്ച് യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന നിരവധി പൊതു, സ്വകാര്യ പരിപാടികളില്‍ സ്വാമി ചിദാനന്ദപുരി പങ്കെടുക്കും.

സത്യമേവ ജയതേ എന്ന വിശ്വവിഖ്യാത നാമം ആണ് ഏകദേശം രണ്ടാഴ്ചയോളം നീണ്ട് നില്‍ക്കുന്ന സന്ദര്‍ശനത്തിന് സദ്ഗമയ ഫൗണ്ടേഷന്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെയും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും ഉള്ള ഹൈന്ദവ നേതാക്കളെ യുകെയിലേക്ക് സ്വാഗതം ചെയ്ത് വിവിധ പൊതു പരിപാടികളിലൂടെ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ശക്തിപ്പെടുത്താനും ഹൈന്ദവ സംഘടനകള്‍ തമ്മിലുള്ള ഐക്യം ഊട്ടി ഉറപ്പിക്കാനും അതിലൂടെ മുഴുവന്‍ ഹൈന്ദവ സമൂഹത്തിനും നന്മ ഉണ്ടാക്കുവാനും ഉദ്ദേശിച്ചാണ് സദ്ഗമയ ഫൗണ്ടേഷന്‍ ‘സത്യമേവ ജയതേ’ എന്ന പരിപാടി അവതരിപ്പിച്ചിരിക്കുന്നത്. യുകെയിലെ ഹൈന്ദവ കുടിയേറ്റ ചരിത്രത്തില്‍ ഇതുവരെ ഇത്രയും വിപുലമായ ഇതുപോലൊരു പരിപാടി ആവിഷ്‌കരിച്ച് നടപ്പിലാക്കിയിട്ടില്ല. ഹൈന്ദവ സമൂഹത്തിലും സംഘടനകള്‍ തമ്മിലും ഒരിക്കലും ഐക്യപെടില്ല എന്നും സ്ഥിരമായി സ്പര്‍ദ്ധ ആണ് എന്നും പറഞ്ഞ് പരത്തുന്ന ചില തല്‍പര കക്ഷികള്‍ക്ക് ഉള്ള ശക്തമായ സന്ദേശം ആണ് ഒത്തൊരുമയോടെ ഈ പരിപാടികള്‍ നടത്തുന്ന ഹൈന്ദവ സംഘടനകള്‍ കൊടുക്കുന്നത്. പങ്കെടുക്കുന്ന അഥവാ പ്രാദേശിക സമാജങ്ങള്‍ക്ക് ഒരുതരത്തിലും ഉള്ള സാമ്പത്തിക ഭാരവും വരാതെയാണ് സദ്ഗമയ ഫൗണ്ടേഷന്‍ പരിപാടികള്‍ വിഭാവനം ചെയ്തിരിക്കുന്നത്.

പരിപാടികളുടെ നടത്തിപ്പ് പ്രാദേശിക കൂട്ടായ്മകളും ഹിന്ദു സമാജങ്ങളും ഒന്നിച്ച് നിര്‍വഹിക്കുമ്പോള്‍ അതിനുള്ള എല്ലാ ചിലവുകളും വഹിക്കുന്നത് സദ്ഗമയ ഫൗണ്ടേഷന്‍ ആണ്. ഈ വര്‍ഷത്തെ ജനങ്ങളുടെ അഭിപ്രായവും പങ്കെടുക്കുന്ന കൂട്ടായ്മകളുടെ സമീപനവും കണക്കില്‍ എടുത്ത് വരുന്ന എല്ലാ വര്‍ഷങ്ങളിലും പതിവായി ‘സത്യമേവ ജയതേ’ നടത്തുവാന്‍ സദ്ഗമയ ഫൗണ്ടേഷന് പദ്ധതി ഉണ്ട്. ജൂണ്‍ അഞ്ചാം തിയ്യതി ലണ്ടനില്‍ എത്തിച്ചേരുന്ന സ്വാമി ചിദാനന്ദപുരി ആറാം തിയ്യതി മുതല്‍ പതിനാറാം തിയ്യതി വരെ വിവിധ സ്ഥലങ്ങളില്‍ നടക്കുന്ന പൊതു സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കും. മധ്യ ഇംഗ്ലണ്ടിലെ ബര്‍മിംഗാമില്‍ ബര്‍മിംഗ്ഹാം, ഡാര്‍ബി, കോവെന്ററി, മാഞ്ചസ്റ്റര്‍, കാര്‍ഡിഫ്, നോര്‍ത്താംപ്ടണ്‍, തുടങ്ങി ചെറുതും വലുതുമായ പതിനെട്ടോളം ഹൈന്ദവ കൂട്ടായ്മകള്‍ കൂടി നടത്തുന്ന ഹിന്ദു മഹാ സമ്മേളനം, ലണ്ടനിലെ ക്രോയ്ദനില്‍, സദ്ഗമയ ഫൗണ്ടേഷനും , ക്രോയ്ഡണ്‍ ഹിന്ദു സമാജവും സൗയുക്തമായി ആതിഥ്യം ആരുള്ളുന്ന ഹിന്ദു ധര്‍മ്മ പരിഷത്തില്‍ വിവിധങ്ങളായ പത്തോളം ഹൈന്ദവ കൂട്ടായ്മകള്‍ പങ്കെടുക്കും.

ഇത് കൂടാതെ വെസ്റ്റ്മിന്‍സ്റ്റര്‍ പാര്‍ലമെന്റ് മന്ദിരത്തില്‍ സദ്ഗമയ ഫൗണ്ടേഷന്‍ നേരിട്ട് നടത്തുന്ന ഹൈന്ദവ സംഘടന നേതാക്കളുടെ പ്രതിനിധി സമ്മേളനം, സനാതന ഹിന്ദു ക്ഷേത്രത്തിലെ ഔദ്യോഗിക സന്ദര്‍ശനം എന്നിവ കൂടാതെ സട്ടനില്‍ ഭഗവദ് ഗീതയുടെ നാലാം അധ്യായത്തെ അധികരിച്ചുള്ള പ്രഭാഷണം,ഈസ്റ്റ് ഹാമില്‍ ‘സനാതനം’ എന്നീ പൊതു പരിപാടികള്‍ നടക്കും. പ്രവര്‍ത്തന നിരതരായ ഹൈന്ദവ കൂട്ടായ്മകളുടെ സഹകരണത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ പൊതു പരിപാടികള്‍ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് സദ്ഗമയ ഫൌണ്ടേഷന്‍. പൊതു പരിപാടികള്‍ കൂടാതെ മറ്റ് പല സ്ഥലങ്ങളിലും പ്രാദേശിക കൂട്ടായ്മകള്‍ കുടുംബ യോഗങ്ങള്‍, അധ്യാത്മിക ക്ലാസുകള്‍ തുടങ്ങി നിരവധി സ്വകാര്യ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

പരിപാടികളുടെയും സ്വാമി ചിദാനന്ദപുരിയുടെയും സുരക്ഷ മുന്‍നിര്‍ത്തി പൊതു പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാവരും സൗജന്യമായി അതത് പരിപാടികള്‍ക്ക് പ്രത്യേകം രജിസ്റ്റര്‍ ചെയ്തു ടിക്കറ്റ് എടുക്കേണ്ടതാണ്. ഒരാള്‍ക്ക് അഞ്ച് ടിക്കറ്റ് വരെ എടുക്കാനുള്ള സൗകര്യം ആണ് ഇപ്പോള്‍ ലഭ്യമാകുന്നത്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റുകള്‍ എത്രയും വേഗം ബുക്ക് ചെയ്തു യുകെയില്‍ ആദ്യമായി ഇത്രയും വിപുലമായി നടത്തുന്ന ഹൈന്ദവ മുന്നേറ്റത്തിന്റ ഭാഗമാകണമെന്ന് എല്ലാ വിഭാഗം ജനങ്ങളോടും സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നു.

ഇതിനോടകം വേദികള്‍ ലഭ്യമായ പരിപാടികളുടെ രജിസ്റ്റര്‍ ചെയ്യേണ്ട ലിങ്കുകള്‍ താഴെ.

സത്യമേവ ജയതേ പരിപാടിയുമായി ബന്ധപ്പെട്ട് പൊതുവായ വിവരങ്ങള്‍ അറിയണം എന്നുള്ളവര്‍ താഴെ കാണുന്ന ഇമെയില്‍ അല്ലെങ്കില്‍ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.

[email protected]
[email protected]
07932635935, 07414004646, 07846145510, 07894878196

ഹിന്ദു മഹാ സമ്മേളനം സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക
07730452417, 07958192565

ഹിന്ദു ധര്‍മ്മ പരിഷത് സംബന്ധിച്ചുള്ള വിവരങ്ങള്‍ക്ക് താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക
07979352084, 07932635935
Register for Houses of Parliament
https://www.eventbrite.co.uk/e/bagavad-gita-houses-of-parliament-tickets-59432409938
Register for Bagavad Gita @ Sutton
https://www.eventbrite.co.uk/e/bagavad-gita-sutton-the-njana-yoga-tickets-59402074203
Register for The Great Hindu Conclave (Hindu Maha Sammelanam)
https://www.eventbrite.co.uk/e/the-great-hindu-conclave–tickets-59433335707
Register for Sanathanam – Essence of Bagavad Gita
https://www.eventbrite.co.uk/e/essence-of-bagavad-gita-sanathanam-tickets-59435989645

യുകെയിലെ കലാസാംസ്‌കാരിക രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന പുരസ്‌കാരത്തിന് അര്‍ഹനായ വക്കം ജി. സുരേഷ്‌കുമാര്‍ (തമ്പി) ലണ്ടനില്‍ മാത്രമല്ല യുകെയില്‍ മലയാളികളുടെ ഇടയില്‍ വളരെ സ്വീകാര്യനായ കലാകാരനും സാമൂഹ്യ പ്രവര്‍ത്തകനുമാണ്. 1979 യുകെയില്‍ എത്തിയ സുരേഷ്‌കുമാര്‍ സാംസ്‌കാരിക രംഗത്ത് സജീവമായി സാന്നിധ്യമായിരുന്നു. ഗായകന്‍ എന്ന നിലയില്‍ ലഭിക്കുന്ന വേദികളില്‍ പാടിത്തുടങ്ങിയ അദ്ദേഹം എം.എ.യു.കെയുടെ നാടകവേദി ദൃശ്യകല അവതരിപ്പിച്ച നാടകങ്ങളില്‍ സ്ഥിരമായി അഭിനയിക്കുവാന്‍ തുടങ്ങി. അതോടൊപ്പം തന്നെ തമിഴ്, മലയാളം, ഹിന്ദി ഭജനകള്‍ നടത്തിയത് ഇതര ഭാഷക്കാരുടെ ഇടയില്‍ സുപ്രസിദ്ധനാക്കി.

ആ കാലങ്ങളില്‍ ഈസ്റ്റ് ഹാമില്‍ നടന്ന എല്ലാ സ്റ്റേജ് ഷോകളുടെയും വിജയത്തിന്റെയും പിന്നില്‍ സുരേഷ്‌കുമാറിന്റെ സംഘടക മികവും ഉണ്ടായിരുന്നു. ആ കാലത്ത് പ്രേം നസീര്‍, യേശുദാസ്, മോഹന്‍ ലാല്‍, മമ്മൂട്ടി തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരുമായി ഇടപെടുവാന്‍ ഇടയായി. ശ്രീ നാരായണ ഗുരു മിഷന്‍ പ്രവര്‍ത്തങ്ങളിലും സജീവമായി ഇടപെടുന്നതോടൊപ്പം മറ്റു
സാമൂഹ്യ പ്രവര്‍ത്തനങ്ങളും ചെയ്യുവാന്‍ സമയം കണ്ടെത്തുന്നു. ഇപ്പോള്‍ ശ്രീ നാരായണ ഗുരു മിഷന്റെ സോഷ്യല്‍ സര്‍വീസ് ആന്‍ഡ് ആര്‍ട്‌സ് സെക്രട്ടറിയും ട്രാന്‍സ്പോര്‍ട്ട് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്റെ റിട്ടയര്‍മെന്റ് വിഭാഗത്തിന്റെ മാനര്‍പാര്‍ക്ക് ബ്രാഞ്ച് ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു.

മറ്റൊരു അവാര്‍ഡ് ജേതാവായ ബീനാ പുഷ്‌കാസിന്റെയും കലാപ്രവര്‍ത്തനങ്ങളുടെ തട്ടകം ശ്രീ നാരയണ ഗുരു മിഷനും എം.എ.യു.കെയുമാണ്. തിരുവാതിര, ഒപ്പന തുടങ്ങിയ നൃത്തരൂപങ്ങളില്‍ പ്രാവീണ്യം നേടിയിട്ടുള്ള ബീന പുഷ്‌കാസ് നല്ലൊരു അഭിനേത്രിയുമാണ്. ഒരു മലയാള സിനിമയിലും അഭിനയിച്ചിട്ടുള്ള ബീന ഇപ്പോള്‍ ശ്രീ നാരായണ ഗുരു മിഷന്റെ നേതൃത്വത്തില്‍ അരങ്ങളിലെത്തുന്ന നാടകത്തിലും അഭിനയിക്കുന്നു. 1986ല്‍ യു.കെയില്‍ എത്തിയ ബീന ആദ്യം സൗത്താളിലും കഴിഞ്ഞ 20 വര്‍ഷമായി ഈസ്റ്റ് ഹാമിലും താമസിച്ചു തന്റെ കലാ സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പുതിയ തലമുറയില്‍ കുട്ടികളായിരിക്കുമ്പോള്‍ ഡാന്‍സിലും മറ്റും താല്‍പ്പര്യം കാണിക്കുമെങ്കിലും കൗമാരത്തിലേക്ക് കടക്കുമ്പോള്‍ കലാരംഗത്ത് നിന്ന് അകന്നു പോകുന്ന കാഴ്ചയാണ് കാണുന്നത്. അവര്‍ക്കിടയില്‍
വേറിട്ട മാതൃകയാണ് ബീന പുഷ്‌കാസ്.

ന്യൂസ് ഡെസ്ക്

ബ്രിട്ടണിൽ ഭരണാഘടനാ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് പാർലമെന്റിൽ തെരേസ മേയുടെ ബ്രെക്സിറ്റ് പദ്ധതി വീണ്ടും പരാജയപ്പെട്ടു. യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ എഗ്രിമെന്റ് അംഗീകരിക്കണമെന്നും മെയ് 22 വരെ ബ്രെക്സിറ്റ് നീട്ടി വയ്ക്കണമെന്നുമുള്ള പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പാർലമെന്റ് തള്ളി. 286 എംപിമാർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 344 എംപിമാർ എതിർത്തു.

പാർലമെൻറിന്റെ തീരുമാനം ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് തെരേസ മേ പറഞ്ഞു. നോ ഡീൽ ബ്രെക്സിറ്റിന് സാധ്യത ഇതു മൂലം  സൃഷ്ടിക്കപ്പെട്ടേക്കാമെന്ന് യൂറോപ്യൻ യൂണിയൻ പ്രതികരിച്ചു. ബ്രിട്ടണിൽ പൊതുതിരഞ്ഞെടുപ്പിനും രണ്ടാമതൊരു റഫറണ്ടത്തിനും ഉള്ള സാഹചര്യത്തിലേയ്ക്കാണ് രാജ്യം നീങ്ങുന്നത്. ഏപ്രിൽ 12 ന് മുൻപ് പാർലമെന്റിന് ഒരു തീരുമാനത്തിൽ എത്താൻ കഴിഞ്ഞില്ലെങ്കിൽ നോ ഡീൽ ബ്രെക്സിറ്റ് ഉണ്ടാവും. ഉടൻ പാർലമെന്റിൽ ഒരു സമവായം ഉണ്ടാകാത്ത പക്ഷം ബ്രെക്സിറ്റ് അനന്തമായി നീളാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണമെന്നും ലേബർ ലീഡർ ജെറമി കോർബിൻ പാർലമെന്റിൽ ആവശ്യപ്പെട്ടു. ആയിരക്കണക്കിനാളുകൾ ലണ്ടനിൽ പാർലമെന്റ് സ്ക്വയറിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്. ബ്രെക്സിറ്റിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിച്ചു തുടങ്ങിയിട്ടുണ്ട്.

ലണ്ടന്‍: ബ്രെക്‌സിറ്റില്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വലിയ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകാനൊരുങ്ങി ബ്രിട്ടന്‍. ടോറി നേതാക്കള്‍ വലിയ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. സാജിദ് ജാവേദിന്റെ നേതൃത്തിലുള്ള പാര്‍ട്ടി നേതാക്കള്‍ ചാന്‍സ്‌ലര്‍ മൈക്കല്‍ ഗോവിനെ കണ്ടതായിട്ടാണ് സൂചന. ബോറിസ് ജോണ്‍സണ്‍ ഉള്‍പ്പെടെയുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിലെ ഏറ്റവും ഉയര്‍ന്ന പദവി അലങ്കരിക്കാന്‍ തയ്യാറെടുക്കുന്നതായിട്ടാണ് സൂചന. ടോറികളില്‍ വലിയ ജനസമ്മതിയുള്ള നേതാവ് കൂടിയാണ് ബോറിസ് ജോണ്‍സണ്‍. എന്നാല്‍ അദ്ദേഹം നേതൃത്വത്തിലേക്ക് എത്തുന്നത് തടയിടാന്‍ മറുവശത്ത് നീക്കങ്ങള്‍ നടക്കുന്നതായിട്ടും റിപ്പോര്‍ട്ടുകളുണ്ട്.

താന്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീലിനെ പിന്തുണച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നമ്മുടെ രാജ്യത്തിനും പാര്‍ട്ടിക്കും ഹിതകരമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്നാണ് മേയ് ബാക്ക്ബെഞ്ച് എംപിമാരെ അറിയിച്ചത്. അടുത്ത ഘട്ടം ബ്രെക്സിറ്റ് ചര്‍ച്ചകള്‍ താന്‍ നയിക്കേണ്ടെന്നാണ് ടോറി ബാക്ക്ബെഞ്ച് എംപിമാരുടെ അഭിപ്രായമെന്ന് തനിക്ക് അറിയാമെന്നും ഒരിക്കലും ഈ അഭിപ്രായത്തിന് എതിരായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ എംപിമാരുടെ യോഗത്തില്‍ പറഞ്ഞു. അതേസമയം ഡീലിനെ പിന്തുണക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ടോറി സഖ്യകക്ഷിയായ ഡിയുപി പ്രതികരിച്ചത്. ഡിയുപിയുടെയും വിമത എം.പിമാരുടെയും പിന്തുണയില്ലാതെ ബ്രെക്‌സിറ്റ് ഡീല്‍ പാസാകില്ല.

അവസാന ശ്രമത്തിനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന മേയ് രാജി സന്നദ്ധത അറിയിച്ചത് മറ്റൊരു തലത്തില്‍ എം.പിമാരുടെ പിന്തുണ ഉറപ്പിക്കുമെന്നാണ് കരുതുന്നത്. സാജിദ് ജാവേദും മൈക്കല്‍ ഗോവും ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ ഇതോടെ നിര്‍ണായകമാവുകയാണ്. ഇവരുടെ നീക്കങ്ങള്‍ വിജയിച്ചാല്‍ പാര്‍ട്ടിയില്‍ വ്യക്തഗതമായി വലിയ മുന്നേറ്റം നടത്താന്‍ ഇവര്‍ക്ക സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. യു.കെയുടെ ചരിത്രത്തില്‍ തന്നെ വലിയ നാണക്കേടിനാകും വോട്ടെടുപ്പില്‍ മൂന്നാമതും പരാജയപ്പെട്ടാല്‍ മേയ് സാക്ഷ്യം വഹിക്കേണ്ടി വരിക. തോല്‍വി ഒഴിവാക്കാനാണ് നേരത്തെ തന്നെ രാജി സന്നദ്ധത അറിയിച്ച് രംഗത്ത് വന്നതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

യുകെയിലെ പ്രമുഖ മലയാളി സാംസ്‌കാരിക സംഘടനയായ ശ്രുതിയുടെ ഈ വര്‍ഷത്തെ കലാവിരുന്നിന് യോര്‍ക്ക്ഷയറിലെ ബാണ്‍സ്ലിയില്‍ അരങ്ങൊരുങ്ങുന്നു. മെയ് 5 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞ് 2:30 മുതല്‍ ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യുണിറ്റി കോളേജില്‍ വച്ച് നടക്കുന്ന വാര്‍ഷിക ദിനാഘോഷത്തില്‍ പ്രമുഖ മലയാള ചരിത്രകാരനും വിമര്‍ശകനുമായ ശ്രീ പി. കെ. രാജശേഖരന്‍, പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകി ശ്രീമതി ഗോപിക വര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കുന്നു. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ശ്രുതിയുടെ അംഗങ്ങളും സുഹൃത്തുക്കളും വിവിധ കലാപരിപാടികള്‍ അവതരിപ്പിക്കുന്നു. ”കാവ്യപ്രയാണം” എന്ന നൃത്ത-നാടകം, ”കാപ്പിച്ചിനോ” എന്ന സംഗീതമേള, ഹാസ്യനാടകം എന്നിവയ്ക്ക് പുറമേ വിശിഷ്ട അതിഥിയുമായി അഭിമുഖവും ശ്രീമതി ഗോപിക വര്‍മ്മയുടെ ”ദാസ്യം” എന്ന നൃത്തപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.

പ്രശസ്ത കവി ഒ.എന്‍.വി. കുറുപ്പിന്റെ അനുഗ്രഹാശിസ്സുകളോടെ രൂപം കൊണ്ട ശ്രുതിയുടെ പതിനഞ്ചാമത് വാര്‍ഷിക ദിനാഘോഷമാണ് മെയ് 5 ഞായറാഴ്ച്ച ബാണ്‍സ്ലിയിലെ ഹൊറൈസന്‍ കമ്മ്യുണിറ്റി കോളേജില്‍ വച്ച് നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റിനും: Dr Chovodath Unnikrishnan (Secretary 07733105454) Mr Sreekanth Balasubramanyam (Treasurer 07776097990) email: [email protected]

കാറുകളില്‍ സ്പീഡ് ലിമിറ്ററുകള്‍ വെക്കണമെന്ന യൂറോപ്യന്‍ യൂണിയന്‍ നിബന്ധനക്കെതിരെ ഓട്ടോമൊബൈല്‍ അസോസിയേഷന്‍. ഈ നിര്‍ദ്ദേശം നടപ്പായാല്‍ ചില സുരക്ഷാ പ്രശ്‌നങ്ങള്‍ ഉടലെടുക്കാന്‍ സാധ്യതയുണ്ടെന്ന് ഓട്ടോമൊബൈല്‍ അസോസിയേഷന്‍ അറിയിച്ചു. ശരിയായ സമയത്ത് ശരിയായ വേഗത നിര്‍ണ്ണയിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയും. എന്നാല്‍ അതിനായി സ്ഥാപിക്കുന്ന സാങ്കേതികത ഒട്ടും സുരക്ഷിതമായിരിക്കില്ലെന്ന് എഎ പ്രസിഡന്റ് എഡ്മണ്ട് കിംഗ് പറഞ്ഞു. ഏറ്റവും മികച്ച സ്പീഡ് ലിമിറ്റര്‍ ഡ്രൈവറുടെ വലതുകാലാണ്. ഇത് ശരിയായ സമയത്ത് ശരിയായ സ്പീഡ് നിര്‍ണ്ണയിക്കും. ശരിയായ വേഗമെന്നത് സ്പീഡ് ലിമിറ്റിന്റെ താഴെയായിരിക്കും മിക്ക സമയങ്ങളിലും. സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ ഏറെയുള്ളപ്പോള്‍ വേഗം കുറച്ചായിരിക്കും വാഹനങ്ങള്‍ പോകുന്നത്. എന്നാല്‍ സ്പീഡ് ലിമിറ്റര്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ ഓടാന്‍ പ്രേരിപ്പിച്ചേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

ചിലപ്പോള്‍ കുറച്ചു വേഗതയെടുക്കുന്നത് റോഡിലെ സുരക്ഷയ്ക്ക് അത്യാവശ്യമായിരിക്കും. ഗ്രാമപ്രദേശങ്ങളില്‍ ട്രാക്ടറുകളെ ഓവര്‍ടേക്ക് ചെയ്യാനും മോട്ടോര്‍വേയില്‍ കയറാനുമൊക്കെ ഇത് ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് 2022 മുതല്‍ കാറുകളില്‍ സ്പീഡ് ലിമിറ്റര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഇന്റലിജന്റ് സ്പീഡ് അസിസ്റ്റന്റ് എന്ന ഈ ബ്ലാക്ക് ബോക്‌സ് ജിപിഎസ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഓരോ പ്രദേശങ്ങളിലെയും സ്പീഡ് ലിമിറ്റ് കടന്നു പോകാതെ വാഹനത്തെ നിയന്ത്രിക്കുകയാണ് ഈ ഉപകരണം ചെയ്യുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ കാറുകളുടെ എല്ലാ പുതിയ മോഡലുകളിലും ഇത് സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ബ്രെക്‌സിറ്റ് പ്രാവര്‍ത്തികമായാലും ബ്രിട്ടനിലെ കാറുകളിലും ഇത് സ്ഥാപിക്കേണ്ടി വരും.

ഇത് യൂറോപ്യന്‍ യൂണിയന്‍ നിയമങ്ങള്‍ തുടരുന്നതിനു സമമായിരിക്കുമെന്ന് യുകെയുടെ വെഹിക്കിള്‍ സര്‍ട്ടിഫിക്കേഷന്‍ ഏജന്‍സി പറയുന്നു. ഐഎസ്എ സ്ഥാപിക്കണമെന്നത് അടക്കമുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ സുരക്ഷാ മാനദണ്ഡങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റിന്റെയും യൂറോപ്യന്‍ അംഗ രാജ്യങ്ങളുടെയും അംഗീകാരത്തിനായി സെപ്റ്റംബറില്‍ എത്താനിരിക്കുകയാണ്.

സ്കോട്ട് ലാൻഡ് മലയാളി സമൂഹത്തിന്റെ ചരിത്ര താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെട്ട ആദ്യ സ്കോട്ലാൻഡ് കലാമേളയിലെ താരങ്ങളിൽ താരമായി, പ്രഥമ യുസ്മ കലാ തിലകക്കുറിയണിയാൻ ഭാഗ്യം ലഭിച്ചത്  റോസ്മിൻ ജയ്സൺ ആണ്. പങ്കെടുത്ത എല്ലാ മത്സരയിനത്തിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് റോസ്മിൻ ഈ നേട്ടം സ്വന്തമാക്കിയത്. സിംഗിൾ ഡാൻസ്, സോളോ സോംഗ്, ഉപകരണസംഗീതം എന്നിവയിൽ റോസ്മിൻ ജയ്സൺ ഒന്നാം സ്ഥാനം നേടി.

പാലാ പൂവരണി സ്വദേശി പന്തപ്ലാക്കൽ ജെയ്സൺ – ഷൈനി ദമ്പതികളുടെ രണ്ടാമത്തെ മകളാണ് റോസ്മിൻ. ഗ്ലാസ് ഗോയ്ക്ക് അടുത്ത് ബെൽസ് ഹിൽ എന്ന സ്ഥലത്താണ് താമസം. കാർഡിനൽ ന്യൂമാൻ സ്കൂളിൽ S3 വിദ്യാർത്ഥിയാണ് റോസ്മിൻ. പഠന – പാഠ്യേതര വിഷയങ്ങളിൽ ഉന്നത നിലവാരം പുലർത്തുന്ന,  ആദ്യകലാ തിലകമായി തിരഞ്ഞെടുക്കപ്പെട്ട കുമാരി റോസ്മിൻ ജെയ്സനെ യുസ്മ അഭിനന്ദിച്ചു. യുസ്മാ കലാമേളയിൽ പങ്കെടുത്ത എല്ലാ കലാപ്രതിഭകളെയും ഭാരവാഹികൾ അനുമോദിച്ചു.

മോഹന്‍ദാസ് കുന്നന്‍ചേരി

ഓക്‌സ്‌ഫോര്‍ഡ്: കേരളത്തിലെ പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരം ബ്രിട്ടനിലും ആഘോഷിക്കാനായി പൂരത്തിന്റെ നാട്ടുകാരായ തൃശ്ശൂര്‍ ജില്ലക്കാര്‍ ജൂലായ് 6 ശനിയാഴ്ച വിശ്വപ്രസിദ്ധമായ ഓക്‌സ്‌ഫോര്‍ഡിലെ നോര്‍ത്ത്‌വേ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഹാളില്‍ മറ്റൊരു പൂരത്തിനായി ഒത്തുകൂടുന്നു.

ബിട്ടനിലെ തൃശ്ശൂര്‍ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ആറാമത് ജില്ലാകുടുംബസംഗമം വൈവിദ്ധ്യവും വര്‍ണ്ണാഭവുമാക്കിത്തീര്‍ക്കുന്നതിനുവേണ്ടി സംഘാടകര്‍ അണിയറയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്.

ജില്ലാ കുടുംബസംഗമത്തിനോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്‍പര്യം ഉള്ളവര്‍ ജൂണ്‍മാസം 20-ാം തീയതിക്ക് മുമ്പ് സംഘാടകരുടെ പക്കല്‍ പേരുകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760
07727253424

ഹാളിന്റെ വിലാസം
Northway Evangelical Church
Sutton Road
Oxford
OX3 9RB

കാസര്‍ഗോഡ്: കോടംവേളൂര്‍ പഞ്ചായത്തില്‍ മുല്ലൂര്‍ വീട്ടില്‍ ദേവസ്യയെയും കുടുംബത്തെയും രോഗങ്ങള്‍ പിടികൂടിയിട്ട് വര്‍ഷങ്ങളേറെയായി. കഴിഞ്ഞ പതിനേഴു വര്‍ഷമായി ദേവസ്യയുടെ രണ്ടു ഹൃദയ വാല്‍വുകളും തകരാറിലായിട്ടു. ഇതിനോടകം പലരുടെയും സഹായത്താല്‍ ദേവസ്യയുടെ ഹൃദയ സര്‍ജറി രണ്ടുതവണ ചെയ്തു കഴിഞ്ഞു. മൂന്നു കുട്ടികളും ഭാര്യയും അടങ്ങുന്ന ദേവസ്യയുടെ കുടുംബം പഞ്ചായത്തു നല്‍കിയ സ്ഥലത്തു വീടുവച്ചാണ് താമസിക്കുന്നത്.

കൂലിപ്പണിയെടുത്തായിരുന്നു ദേവസ്യ കുടുംബം പോറ്റിയിരുന്നത്, മക്കളുടെ പഠന ചെലവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മറ്റു പലരുടെയും സഹായം കൊണ്ടാണ് കുട്ടികളുടെ വിദ്യാഭ്യാസം മുന്നോട്ടു കൊണ്ടുപോകുന്നത്. വിധിയുടെ ക്രൂരതയെന്നോണം ദേവസദ്യയുടെ ഭാര്യ ആലീസ് പ്രസവശേഷം തളര്‍ന്നു കിടപ്പിലായി. ദീര്‍ഘ നാളത്തെ പല ചികിത്സകള്‍ക്ക് ശേഷമാണ് ആലീസ് ഇപ്പോള്‍ നടക്കാന്‍ തുടങ്ങിയത്. രണ്ടുപേരുടെയും അനാരോഗ്യവും ചികിത്സകളും ഈ കുടുംബത്തെ താങ്ങാനാവാത്ത വലിയൊരു കടക്കെണിയിലാണ് എത്തിച്ചത്. ഓരോ മാസവും രണ്ടുപേരുടെയും മരുന്നുകള്‍ക്കും ചികിത്സക്കും തന്നെ നല്ലൊരു തുക ചെലവ് വരുന്നുണ്ട്.

തുടര്‍ച്ചയായി പണിക്കുപോലും പോകാന്‍ കഴിയാതെ ദേവസ്യ എങ്ങനെ ജീവിതം മുന്‌പോട്ടുതള്ളിനീക്കും എന്നറിയാതെ വലയുകയാണ്. പ്രിയമുള്ളവരേ ഈ കൊച്ചു കുടുംബത്തെയും കുട്ടികളെയും നമ്മളില്‍ ഒരാളായി കരുതി നിങ്ങളും സഹായിക്കില്ലേ?. ഈ കുടുംബത്തെ സഹായിക്കുവാന്‍ കഴിയുന്നവര്‍ മാര്‍ച്ച് ഇരുപത്തിയെട്ടിന് മുമ്പായി നിങ്ങളാല്‍ കഴിയുന്ന സഹായം വോക്കിങ് കാരുണ്യയുടെ താഴെക്കാണുന്ന അക്കൗണ്ടിലേക്കു നിക്ഷേപിക്കാവുന്നതാണ്.

Registered Charity Number 1176202
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Society.
Sort Code:404708
Account Number: 52287447

കുടുതല്‍വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

Copyright © . All rights reserved