Uncategorized

ന്യൂസ് ഡെസ്ക്

ഇന്ത്യയ്ക്ക് മറ്റ് രാജ്യങ്ങളെ സഹായിക്കാൻ നിയമ തടസമൊന്നുമില്ല. എന്നാൽ ഇന്ത്യയെ ആപത്ഘട്ടത്തിൽ സാമ്പത്തികമായി ഒന്നു സഹായിക്കാമെന്നു വിദേശ രാജ്യങ്ങൾ കരുതിയാൽ അതു നടപ്പില്ല എന്നു സൂചന. കാരണം ഇന്ത്യയുടെ പ്രഗത്ഭരായ ഭരണാധികാരികൾ സ്വീകരിച്ചിരിക്കുന്ന നയമാണ് ഇപ്പോൾ പ്രശ്നമായിരിക്കുന്നത്. ഇതറിയാമായിരുന്ന നിലവിലുള്ള ഭരണാധികാരികൾ മുൻഗാമികളെ പഴിക്കുന്നതല്ലാതെ ഇതൊന്നു മാറ്റി എഴുതാൻ മെനക്കെട്ടുമില്ല.

പ്രളയത്തെ തുടര്‍ന്ന് കേരളത്തെ സഹായിക്കാനായി യുഎഇ പ്രഖ്യാപിച്ച സഹായധനം സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കില്ലെന്നാണ്  സൂചന ലഭിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നയപരമായ തീരുമാനമാണ് തുക സ്വീകരിക്കുന്നതിന് തടസ്സമായി നില്‍ക്കുന്നത്. നയപ്രകാരം വായ്പയായി മാത്രമേ വിദേശത്ത് നിന്ന് തുക സ്വീകരിക്കാനാകുവെന്നാണ് വിശദീകരണം. പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാനായി 700 കോടിയുടെ സഹായം അനുവദിച്ചതായി നേരത്തെ യുഎഇ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിരുന്നു.  ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തിന് പിന്നാലെ വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സാമ്പത്തിക സഹായങ്ങള്‍ അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരം തള്ളിക്കളഞ്ഞിരുന്നു. ലോകബാങ്കില്‍ നിന്ന് വായ്പയെടുത്താല്‍ പോലും സംഭാവനയായി പണം സ്വീകരിക്കില്ലെന്നാണ് അന്ന് ചിദംബരം നിലപാടെടുത്തത്.

സുനാമിക്ക് ശേഷം ഇന്ത്യ ഈ നയമനുസരിച്ച് വിദേശ സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. രണ്ട് യുപിഎ സര്‍ക്കാരുകളുടെ കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളില്‍ യുഎന്‍, റഷ്യ, ചൈന തുടങ്ങി നിരവധി കേന്ദ്രങ്ങളില്‍ നിന്നുള്ള സഹായ വാഗ്ദാനങ്ങളും രാജ്യം ഇതേകാരണത്താല്‍ നിരസിച്ചിരുന്നു. അതേസമയം വായ്പവാങ്ങുന്നതിന് നയം തടസ്സമാകില്ലെങ്കിലും വിദേശരാജ്യങ്ങളില്‍ നിന്ന് വായ്പയായി പണം തേടുന്നതിന് സംസ്ഥാനങ്ങള്‍ക്ക് സ്വന്തമായി കരാറിലേര്‍പ്പെടാനാകില്ല. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ നിലവിലെ ദുരന്തം നേരിടാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കെല്‍പ്പുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇക്കാര്യത്തില്‍ നയത്തില്‍ മാറ്റം വരുത്തണമോ എന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ പുരോഗമിക്കുകയാണ്

ബിനോയി ജോസഫ്

നന്മയുടെ പ്രകാശം അണയുന്നില്ല.. അവർ സ്വന്തം ജനതയുടെ കണ്ണീർ കണ്ടു.. മുന്നിൽ മിന്നി മറയുന്ന ദൃശ്യങ്ങൾ അവരുടെ ഹൃദയങ്ങളിൽ ഒരു തീരാനൊമ്പരമായി മാറി. യുകെയിലടക്കുള്ള പ്രവാസി മലയാളികൾ പലരും ഉറങ്ങിയിട്ട് ദിവസങ്ങളായി. ജന്മനാടിന്റെ സ്ഥിതിയോർത്ത് അവർക്ക് ഉറങ്ങാൻ കഴിയുന്നില്ല. സ്വന്തക്കാരെ നഷ്ടപ്പെട്ടവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വിഷമത്തിൽ അതീവ ദുഖിതരായവരും നിരവധി. പ്രളയദുരിത പ്രദേശങ്ങളിൽ ഉള്ളവർക്കായി സഹായങ്ങൾ എത്തിക്കുന്ന തിരക്കിലാണ് ഏവരും.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് യുകെയിലെ മലയാളികൾ നല്കിയ സഹായം ഫലപ്രദമായി എത്തിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ടെന്ന് കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. മലയാളം യുകെ പ്രസിദ്ധീകരിച്ച അപ്പീൽ വളരെ ഗുണം ചെയ്തതായി അദ്ദേഹം പറഞ്ഞു. കോട്ടയം ജില്ലയിലെ ആർപ്പൂക്കര പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് ബൈജു തിട്ടാല കോർഡിനേഷൻ നടത്തുന്നത്.

മലയാളം യുകെ അറിയിപ്പ്

യുകെയിൽ നിന്നുള്ള മലയാളികൾ ഇപ്പോൾ നാട്ടിൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നേരിട്ടോ, നേരിട്ട് അറിയാവുന്നവർ വഴിയോ ഏർപ്പെടുന്നുണ്ടെങ്കിൽ മലയാളം യുകെ ന്യൂസിനെ അറിയിക്കാവുന്നതാണ്. വിവരം മലയാളം യുകെ പ്രസിദ്ധീകരിക്കുന്നതും ആ പ്രദേശങ്ങളിൽ നിന്ന് ഇവിടെ കുടിയേറിയവർക്ക് തങ്ങളുടെ നാടിനെ സഹായിക്കാനായി അവസരം ഒരുങ്ങുകയും ചെയ്യും. ബൈജു വർക്കി തിട്ടാല ആർപ്പൂക്കര പഞ്ചായത്തിൽ നടത്തിയ പ്രവർത്തനത്തിൽ മലയാളം യുകെ അപ്പീൽ ഫലപ്രദമായിരുന്നു. പെട്ടെന്ന് സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കാൻ ഇത് സഹായിച്ചു. മലയാളം യുകെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഫണ്ട് സ്വരൂപിക്കുന്നില്ല. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് പിന്തുണ നല്കുകയും ലഭിക്കുന്ന സഹായം ഫലപ്രദമായി വിനിയോഗിക്കപ്പെടുന്നു എന്ന് ഉറപ്പു വരുത്തുകയും ആണ് ചെയ്യുക. ഇതിനായി മലയാളം യു കെ ന്യൂസ് ടീമിനെ [email protected] എന്ന ഇമെയിലിലോ  00447915660914 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

ക്യാമ്പുകളിൽ കഴിയുന്നവർക്ക് അവശ്യ വസ്തുക്കൾ എത്തിക്കുക എന്ന മഹത്തായ ദൗത്യത്തിലാണ് ബൈജു. ക്യാമ്പിൽ ആവശ്യത്തിനുള്ള ഭക്ഷ്യസാധനങ്ങളും മരുന്നുകളും എത്തിക്കഴിഞ്ഞു. ഇവർ വീടുകളിലേയ്ക്ക് മടങ്ങുമ്പോൾ അത്യാവശ്യം കൂടെ കൊടുത്തു വിടാനുള്ള ഭക്ഷ്യ വസ്തുക്കൾ ഒരുക്കുകയാണ് ബൈജു ഇപ്പോൾ. അരിയും പഞ്ചസാരയുമടക്കം മൂന്ന് ടണ്ണോളം ഭക്ഷ്യ വസ്തുക്കൾ ആവശ്യമുണ്ട്. മലയാളം യുകെ ഇന്നലെ പ്രസിദ്ധീകരിച്ച അപ്പീലിനെ തുടർന്ന് നിരവധി പേരാണ് ബൈജുവിനെ ബന്ധപ്പെട്ട് സഹായം നല്കിയത്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നാളെയോടെ ടാർജറ്റ് തികയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബൈജു തിട്ടാല.

കേംബ്രിഡ്ജ് എം.പിയായ ഡാനിയേൽ സെയ്നർ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയായ ജെറമി ഹണ്ടിന് ബൈജു തിട്ടാല നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ ദുരിതമനുഭവിക്കുന്നവർക്ക് ബ്രിട്ടൻ സഹായം നല്കണമെന്ന് അഭ്യർത്ഥിച്ച് കത്ത് നല്കിയിരുന്നു. തന്റെ കൈവശമുള്ള ആന്റിക് വസ്തുക്കൾ ലേലത്തിന് വച്ച് കിട്ടുന്ന തുക കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നല്കാൻ ബൈജു തിട്ടാലയെ ഏല്പിക്കുമെന്ന് കേംബ്രിഡ്ജ് നിവാസിയായ ബാർബര ഹാൻസെൻ അറിയിച്ചിട്ടുണ്ട്.

അദ്ധ്യായം -20
എന്റെ പുതിയ നാടകം – ദൈവഭൂതങ്ങള്‍

ദുര്‍ഗ്ഗാദേവിയുടെ പൂജ അവധിയായതിനാല്‍ നാടെങ്ങും ഉത്സവലഹരിയിലാണ്. ഹോളിക്കാലവും ഇങ്ങനെ തന്നെ. ബസ്സുകളില്‍ കയറാനും ഇറങ്ങാനും തിരക്കാണ്. തിക്കിത്തിരക്കി ഞാനും കയറി. ബസ്സില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാത്തതിനാല്‍ സ്‌റ്റോപ്പുകളില്‍ കൈകാണിക്കുന്നവരെ ഗൗനിക്കാതെയാണ് ബസ്സ് റാഞ്ചിയിലെത്തിയത്. നടന്നു വീട്ടിലെത്തി. ശശിയും അബ്ദുളളയും വീട്ടിലില്ല. അവര്‍ ഭക്ഷണം ഹോട്ടലില്‍ നിന്ന് കഴിക്കാറില്ല. വീട്ടില്‍ തന്നെയാണ് ഉണ്ടാക്കുന്നത്. കുളി കഴിഞ്ഞിട്ട് പേപ്പറും പേനയും എടുത്തു. ഏന്‍ജല്‍ തീയേറ്റേഴ്‌സിനു വേണ്ടി ഒരു നാടകം വേണമെന്ന് കുറച്ചു നാളായി ജോസഫ് സാര്‍ പറയുന്നു. മനസ്സിലേക്ക് കടന്നു വന്നത് രാജു പറഞ്ഞ പളളിയും പരിവാരങ്ങളുമാണ്. പളളിയില്‍ ദൈവത്തെ ആരാധിക്കാന്‍ വരുന്നവര്‍ക്ക്. എങ്ങനെ പിണങ്ങാനും ശണ്ഠകൂടാനും കഴിയും. അവരുടെ കണ്ണുകളില്‍ …………..സ്‌നേഹമല്ലേ?. അല്ലാതെ തീ പാറുന്ന പകയും അസൂയയും ആണോ? ആത്മാവിന്റെ അഗാധതലങ്ങളിലേക്ക് ഭക്തരെ നടത്താന്‍ ദേവാലയങ്ങളുടെ പരമാധികാരികളായ പുരോഹിതര്‍ക്ക് എന്തുകൊണ്ടു കഴിയുന്നില്ല?. ദേവാലയങ്ങളില്‍ ഉത്പാദിപ്പാക്കുന്ന ഉല്‍പന്നങ്ങള്‍ സത്യമോ, വിശുദ്ധിയോ, സ്‌നേഹമോ അതോ പക, വിദ്വേഷം, അമര്‍ഷം, വര്‍ഗ്ഗീയത തുടങ്ങിയ ഇരുട്ടിന്റെ ശക്തികളോ . ശ്രീബുദ്ധനോ, ശ്രീകൃഷ്ണനോ, യേശുക്രിസ്തുവോ ഒരു ദേവാലയവും ഉണ്ടാക്കിയിട്ടില്ല. എന്നിട്ടും അവരുടെ പേരില്‍ പാലും, പാല്‍പ്പായസവും, സമ്പത്തും ഒഴുക്കുന്നു. ഉത്സവങ്ങളും, പെരുന്നാളുകളും, തീര്‍ത്ഥാടനങ്ങളും നടത്തി സ്വയം ആഹ്ലാദിക്കുന്നു, സംതൃപ്തിയടയുന്നു.
സര്‍വ്വവ്യാപിയായ ദൈവത്തിന്റെ സ്‌നേഹം, സാഹോദര്യം, കാരുണ്യം, ശാന്തി, സമാധാനം എന്നിവ ജനമനസ്സുകളില്‍ സൃഷ്ടക്കുന്നതിന് പകരം സ്വന്തം സുഖത്തിനായി ദേവീ ദേവന്മാര്‍, ജ്യോതിഷികള്‍, മന്ത്രവാദികള്‍, തന്ത്രികള്‍, പൂജാരികള്‍ തുടങ്ങിയവര്‍ ജന്മമെടുക്കുന്നു. അത് സ്‌തോത്രഗീതങ്ങളാല്‍, ജപമാലകളാല്‍, പ്രതിഷ്ഠകളാല്‍, ആള്‍ദൈവങ്ങളാല്‍ ആരാധിക്കപ്പെടുന്നു. ഇവര്‍ക്കു പ്രപഞ്ചശക്തിയെ അറിയില്ല. അറിഞ്ഞിരുന്നുവെങ്കില്‍ സ്‌നേഹവും കാരുണ്യവും ത്യാഗവും സത്യവും അറിയുമായിരുന്നു. ഈശ്വന്റെ മക്കള്‍ സ്വാര്‍ത്ഥരല്ല. സ്വന്തം സുഖങ്ങള്‍ വെടിഞ്ഞ് മറ്റുളളവര്‍ക്കായി കഷ്ടതകള്‍ സഹിക്കുന്നവരാണ്. ഇന്ന് മുക്കിലും മൂലയിലും ആരാധനാ മൂര്‍ത്തികളും ദൈവങ്ങളുമാണ്. ദേവാലയങ്ങളുടെ ആഡംബരം വലിപ്പവും പെരുപ്പവുമാണ്. ഇവര്‍ ആരാധിക്കുന്നത് ആരേയാണ്?. ആര്‍ക്കു വേണ്ടി?.

പുതിയ നാടകം ദേവാലയങ്ങളില്‍ ആരാധിക്കാന്‍ വരുന്ന ഭൂതബാധയേറ്റവരെപ്പറ്റിയാകണോ. അതോ അളിയന്‍ പറഞ്ഞ പട്ടാളത്തിനുളളിലെ പീഡനങ്ങളെപ്പറ്റിയാകണോ?. മനഷ്യരെല്ലാം രഹസ്യങ്ങളുടെ മതില്‍ക്കെട്ടിലാണ്. അത് മതങ്ങളിലും സൈന്യത്തിലും പുറം ലോകമറിയാതെ നടക്കുന്നു. ഇവരെല്ലാം പീഢനങ്ങളുടെ ഇരകളാണ്. സ്വന്തം ഇഷ്ടങ്ങള്‍ എങ്ങനെ പരമാനന്ദത്തില്‍ എത്തിക്കാന്‍ കഴിയും അതാണ് അവരുടെ ചിന്ത. ഇതില്‍ നിര്‍ഭാഗ്യവതികളായ സ്ത്രീകളുമുണ്ട്. അവിടേയും പുരുഷ മേധാവിത്വമാണ്. സ്വന്തം സുഖത്തിനായി പരമാനന്ദത്തിനായി ഭാര്യയെ പീഢിപ്പിക്കുന്നു. ശ്രീബുദ്ധനും, ശ്രീകൃഷ്ണനും, യേശുക്രസ്തുവും ജീവിച്ചിരുന്ന കാലത്ത് സ്ത്രീകള്‍ പൂര്‍ണ്ണ സ്വതന്ത്രരായിരുന്നു. നമ്മുടെ മുന്നില്‍ ജനിച്ചു മരിച്ച പുണ്യാത്മാക്കളായ വിവേകാനന്ദനും, നാരായണ ഗുരുവും, ശ്രീരാമ പരമഹംസനും ജാതിയുടെയും മതത്തിന്റെയും വക്താക്കളായിരുന്നില്ല. വിശുദ്ധിയും, സ്‌നേഹവും, ത്യാഗവുമില്ലാത്ത ഇന്നത്തെ മനുഷ്യന്റെ ആരാധന ഈശ്വരധ്യാനമല്ല അതു പിശാചിനെ തൃപ്തിപ്പെടുത്താനുളളതാണ്. മനുഷ്യരിലെങ്ങും തിന്മയുടെ വിളയാട്ടമാണ് കാണുന്നത്. അവിടെ പാവങ്ങള്‍ പിടഞ്ഞു മരിക്കുന്നു. അതിനുത്തരവാദികള്‍ മതങ്ങളല്ല, ഭരണമല്ല, യുദ്ധമല്ല. പിന്നെ ആരാണ്?.
ഞാന്‍ എഴുതുന്ന നാടകം, ദൈവ- ഭൂതങ്ങള്‍ ചോദിക്കുന്ന ചോദ്യവും ഇതുതന്നെയാണ്. എനിക്ക് അതിനുളള ഉത്തരമുണ്ട്. ഈ കൊലയാളികളും കൊളളക്കാരും മറ്റാരുമല്ല, മനുഷ്യരൂപമുളള മണ്ണിലെ ഭൂതങ്ങളാണ്. ഈ നാടകത്തില്‍ പുരോഹിതനും, ഭരണാധികാരിയും, യുദ്ധക്കൊതിയനും, മന്ത്രവാദിയും, വേശ്യകളും, ഭൂതങ്ങളുടെ വേഷങ്ങള്‍ കെട്ടിയാടുന്നു. ഏതു നിമിഷവും ഈശ്വരന്‍ ദാനമായി നല്കിയ ഈ മനോഹരമായ ഭൂമിയെ അവര്‍ക്ക് ചാരമാക്കാന്‍ കഴിയും. ഈ നാടകത്തിലെ പ്രധാന കഥാപാത്രമാണ് ചെകുത്താന്‍ അല്ലെങ്കില്‍ സാത്താന്‍. അവനൊരു രാജ്യമുണ്ട്. ആ രാജ്യത്തിന്റെ സര്‍വ്വാധിപനാണ്, ചക്രവര്‍ത്തിയാണ് അവന്‍. ഈ ചക്രവര്‍ത്തിയുടെ സ്തുതിപാഠകാരാണ് ഭൂതങ്ങള്‍ അല്ലെങ്കില്‍ പിശാച്. ഭൂതം എന്നാല്‍ ദോഷത്തിന്റെ ആത്മാവെന്നാണ്. ദുരാത്മാവും അശുദ്ധാത്മാവും പരമാധികാരിയായ ചെകുത്താന്റെ മുഖ മുദ്രകളാണ്.

മണ്ണിലെ ആള്‍ ദൈവങ്ങളെ ആരാധിക്കുന്നവരെ നിയന്ത്രിക്കുന്നതു ഭൂതങ്ങളാണ്. ഇവരില്‍ ദുഷ്ടത കൂടിയവരും കുറഞ്ഞവരുമുണ്ട്. അത് വിഷ പാമ്പുകളെപോലെയാണ്. പെട്ടെന്നു മരിക്കും, സമയമെടുത്തു മരിക്കും. ഇവര്‍ക്ക് ഏറെ ഇഷ്ടം മനുഷ്യ ശരീരമാണ്. ഇവര്‍ തലമുറകളായി മനഷ്യരില്‍ വാസം ചെയ്യുന്നു. യിസ്രായേല്‍ രാജാവായിരുന്ന ശൗലിന് ഭൂതബാധയുണ്ടായിരുന്നുവെന്ന് ചരിത്രം പറയുന്നു. യേശുക്രിസ്തുവിന്റെ അടുക്കല്‍ ഭൂതബാധയുളളവരെ കൊണ്ടുവന്നതും പുറത്താക്കുന്നതും കാണുന്നു. ദുര്‍ന്നടപ്പുകാരിയായിരുന്ന മഗ്ദലന മറിയയുടെ ശരീരത്തില്‍ നിന്ന് ഏഴു ഭൂതങ്ങളെയാണ് ക്രിസ്തു പുറത്താക്കിയത്. യേശുക്രിസ്തുവിനെപോലും സാത്താന്‍ വെറതെ വിടുന്നില്ല. പരീക്ഷിച്ചു പറഞ്ഞു ”നീ എനിക്കു കീഴടങ്ങിയാല്‍ ഈ ലോകമാകെ ഞാന്‍ നിനക്കു നല്കാം.” അദ്ദേഹം പറഞ്ഞു സാത്താനെ നീ എന്നെ വിട്ടു പോകൂ. ഇന്നത്തെ മനുഷ്യര്‍ ഈ ലോക സുഖത്തിനായിട്ടല്ലേ പോരാട്ടം നടത്തുന്നത്. ഇങ്ങനെയുളളവരുടെ ശരീരത്തില്‍ ഏഴു ഭൂതങ്ങളല്ല എഴുനൂറെണ്ണം കാണും. ഈ ഭൂതങ്ങളെ ആരും തിരിച്ചറിയുന്നില്ല. അനീതിയും, അക്രമങ്ങളും, കൈക്കൂലിയും, ഹിംസയും നടത്തുന്ന ഇവരെല്ലാം ഭൂതബാധയേറ്റവരാണ്. ഇവരെല്ലാം മണ്ണിലെ ഭീകരഭൂതങ്ങളാണ്.

പാവപ്പെട്ട മനുഷ്യരും സ്ത്രീകളും മണ്ണില്‍ പീഡിപ്പിക്കപ്പെടുമ്പോഴാണ് സര്‍വ്വവ്യാപിയായ ഈശ്വരന്‍ അയച്ചതു പോലെ ഹിമാലയസാനുക്കളില്‍ തപസ്സ് അനുഷ്ഠിച്ചുകൊണ്ടിരുന്ന ഒരു സന്ന്യാസീ വര്യന്‍ നാടകത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്ധകാരത്തില്‍ അമര്‍ന്നു പോകുന്ന ജനത്തെ വീണ്ടെടുക്കാന്‍ ഈശ്വരന്‍ മനുഷ്യരുടെ മദ്ധ്യത്തിലേക്ക് പ്രവാചകന്മാരെ അയക്കാറുണ്ട്. അവരുടെ ജീവിതം മറ്റുളളവര്‍ക്കായി സമര്‍പ്പിക്കപ്പെട്ടതാണ്.ഈ മഹര്‍ഷി വര്യന്‍ ഒരു യാചകനായി ഓരോ വീടുകളിലും കയറിയിറങ്ങി. വടിയുമായി വീടിനു മുന്നില്‍ ചെല്ലുന്നു ഒന്നും വാങ്ങുന്നില്ല. വീട്ടുകാര്‍ക്ക് ആശ്ചര്യം, ഭിക്ഷക്കാരനായി വരുന്നവന്‍ ഒന്നും വാങ്ങാതെ മടങ്ങി പോകാറില്ല.
അദ്ദേഹം പറയുന്നു, ഈ മണ്ണിലുളളതെല്ലാം മായ, നമ്മളും മായ, ഈ മണ്ണില്‍ ഭൂതങ്ങള്‍ സഞ്ചരിച്ച് നിങ്ങളുടെ മനസ്സിനെ കീഴ്‌പ്പെടുത്തുന്നു, തിന്മകള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നു. എന്റെ ജനമേ രക്ഷപ്രാപിക്കൂ. നിങ്ങൡ ഭൂതങ്ങളിരിക്കുന്നതിനാല്ണ് മണ്ണില്‍ അധര്‍മ്മവും അനീതിയും പെരുകുന്നത്. ഈ ഇരുട്ടിന്റെ തടവറയില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു മാര്‍ഗമേയുളളൂ. അന്ധകാരത്തില്‍ ജീവിക്കുന്ന ആള്‍ ദൈവങ്ങളേയും ആരാധനകളേയും അധികാര ശക്തികളേയും ഉപേക്ഷിക്കൂ. വെളിച്ചത്തിലേക്ക് വരൂ. യഥാര്‍ത്ഥ ദൈവത്തെ നിങ്ങളാരും തിരിച്ചറിയുന്നില്ല. പ്രതിഷ്ഠ നടത്തിയാലോ, നേര്‍ച്ചനേര്‍ന്നാലോ, ആ ദൈവത്തെ കാണാനാവില്ല. നിങ്ങളറിയേണ്ടത് ആത്മാവ് എന്നത് പരബ്രഹ്മമാണ്. അത് സത്യമാണ്. ജ്ഞാനം, ഭക്തി, കര്‍മ്മം ഇതാണ് യഥാര്‍ത്ഥ ഈശ്വര വിശ്വാസികളില്‍ കാണുന്ന നന്മകള്‍. ഈശ്വരന് സ്തുതിയേക്കാള്‍ സല്‍പ്രവ്യര്‍ത്തികളാണ് ആവശ്യം. നമ്മള്‍ ജാതി- മതത്തിന്റേയോ രാഷ്ട്രീയത്തിന്റേയോ അടിമകളല്ല. നമ്മള്‍ ഈശ്വരന്റെ നാമത്തില്‍ പ്രകാശം പൊഴിക്കുന്ന ദീപങ്ങളാണ്. ആത്മാവും അറിവുമില്ലാത്ത മനുഷ്യരാണ് അന്ധമായി വിശ്വസിക്കുന്നത്.
ഇന്നത്തെ ജഡിക മതത്തില്‍ നിന്നു നിങ്ങള്‍ മുക്തി പ്രാപിക്കണം. എങ്ങും കാണുന്നത് കൊളളകള്‍, കൊലപാതകങ്ങള്‍, നാടോടി മതങ്ങള്‍. ഈ മണ്ണിലെ ഭൂതങ്ങള്‍ മനുഷ്യരെ മാനസീക രോഗികളാക്കി മാറ്റുന്നതിനു നിങ്ങള്‍ തിരിച്ചറിയുക. സത്യത്തലും ആത്മാവിലും ആരാധിച്ചാല്‍ നിങ്ങള്‍ രക്ഷ പ്രാപിക്കും. നിങ്ങളിലെ ഭൂതങ്ങളെ പുറത്താക്കാനും സാധിക്കും. ആത്മാവിനെ നാം കാണുന്നില്ല. അതു പോലെ വായുവിനേയും നാം കാണുന്നില്ല. ആ വായുവിലും ആത്മാവണ്ട്. ആ വായുവിനെ പോലും നിങ്ങള്‍ മലിനപ്പെടുത്തുന്നു. ആ വായു കിട്ടാതെ വന്നാല്‍ മനുഷ്യന്‍ വെറും ചാരം അല്ലെങ്കില്‍ ഒരുപിടി മണ്ണ്. നിങ്ങളിലെ ഭൂതങ്ങള്‍ നിങ്ങളെ നശിപ്പിച്ചു കൊണ്ടിരിക്കുന്നു.
ആദ്യമൊക്കെ ആളുകള്‍ കരുതിയത് ഇദ്ദേഹത്തിന് വല്ല ബുദ്ധിഭ്രമം വന്നതായിരിക്കുമെന്ന്. പിന്നീടവര്‍ കണ്ടത് ഗുരുപദേശമായിട്ടാണ്. യാതൊരു ദ്രവ്യങ്ങളും അവരില്‍ നിന്ന് വാങ്ങാറില്ല. ഉച്ചയ്ക്ക് ഒരല്പം കഞ്ഞി കൊടുത്താല്‍ കുടിക്കും. പ്രധാനമായും പച്ചിലകളും വെളളവുമാണ് അദ്ദേഹത്തിന്റെ ആഹാരം. ഒരാള്‍ ഒരു ദിവസം പേരു ചോദിച്ചു. ”എന്റെ പേരോ, ഞാന്‍ ആരെന്ന് എനിക്കു പോലുമറിയില്ല. നിങ്ങള്‍ക്കറിയാമോ?.” ചോദിച്ചവര്‍ വാ പൊളിച്ചു നിന്നു. ഈ വ്യക്തി ആരെന്നോ, എവിടെനിന്നു വന്നുവെന്നോ ആര്‍ക്കുമറിയില്ല. പേരുമില്ല പെരുമയുമില്ല. ഇദ്ദേഹത്തെപ്പോലുളളവര്‍ വര്‍ണ്ണ പകിട്ടാര്‍ന്ന വേഷഭൂഷാദികള്‍ അണിഞ്ഞ് കഴുത്തില്‍ തിളങ്ങുന്ന മണി മാലയുമിട്ട് കല്പനകള്‍ പുറപ്പെടുവിച്ച് അംഗരക്ഷകരാല്‍ കുളിരിളം മെത്തയില്‍ ഉറങ്ങുമ്പോള്‍ മട്ടുപ്പാവിലുറങ്ങേണ്ട ഈ മനുഷ്യന്‍ എന്തിനാണ് കടത്തിണ്ണകളിലും കടല്‍ത്തീരത്തും കായലേരങ്ങളിലും ഉറങ്ങുന്നത്.

തോളില്‍ തൂക്കിയിട്ടിരിക്കുന്ന സഞ്ചിയില്‍ ആരോ കൊടുത്ത തുണികളുണ്ട്. കുളി കഴിഞ്ഞ് വരുമ്പോള്‍ ആ തോര്‍ത്ത് തോളില്‍ ചുറ്റിയിട്ടിരിക്കും. ഉടുപ്പ് ധരിക്കാറില്ല. സൂര്യോദയത്തില്‍ ശല്യമില്ലാതെ കടല്‍- കായല്‍ത്തീരങ്ങളില്‍, അല്ലെങ്കില്‍ ആള്‍ ശല്യമില്ലാത്ത മരച്ചുവട്ടില്‍ ധ്യാനത്തില്‍ മുഴുകി മണിക്കൂറുകളോളം ഇരിക്കും. ആ ഇരിപ്പ് കണ്ടാല്‍ ഹിമാലയ സാനുക്കളില്‍ ഇരിക്കയാണോ എന്ന് തോന്നും. ഒന്നിലധികം പ്രാവശ്യം ഒരു വീട്ടില്‍ വളരെ അപൂര്‍വ്വമായിട്ടേ പോകയൊളളൂ. അതിന്റെ കാരണം ആ വീട്ടില്‍ ധാരാളം ഭൂതങ്ങള്‍ ഉളളതുകൊണ്ടാണ്. ഭൂതങ്ങള്‍ വസിക്കുന്ന ആളുകളേയും വീടുകളേയുമറിയാം. വീട്ടു മുറ്റത്ത് നിന്ന് കണ്ണടച്ച് ഭൂതങ്ങളെ ശാസിച്ചിട്ടാണ് അദ്ദേഹം മടങ്ങിപ്പോകുന്നത്. അദ്ദേഹത്തെ കാണുന്നവരുടെ കണ്ണുകളില്‍ ആനന്ദാശ്രു നിറയാറുണ്ട്.
ചിലര്‍ സ്വാമി ഒന്നു കൂടി വീട്ടില്‍ വരണമെന്നപേക്ഷിക്കും. അപ്പോള്‍ മറുപടി പറയും, ”ഞാന്‍ സ്വാമിയെന്ന് എനിക്കറിയില്ല. നിങ്ങള്‍ക്കറിയാമോ?.” അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ഉത്തമ സുഹൃത്തുക്കളെപ്പോലെ പലരും സമീപിക്കും. ഏതു ചോദ്യത്തിനും അവര്‍ക്ക് ബോധിക്കും വിധം ഉത്തരം കൊടുക്കും. അദ്ദേഹത്തിനൊപ്പം കടലോരങ്ങൡ സഞ്ചരിക്കുന്നവര്‍, മരച്ചുവട്ടില്‍ വന്നവര്‍ ഭൂതങ്ങളുടെ കാരാഗ്രഹത്തില്‍ കിടക്കുന്നവരായിരുന്നു. ആ ദുര്‍ഭൂതങ്ങളുടെ ബന്ധനത്തില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ ആത്മാവില്‍ ശക്തിപ്രാപിക്കുകയും പൊട്ടിക്കരയുകയും ചെയ്തു. ഈശ്വരന്റെ ചൈതന്യമാണ് ഈ സന്യസി വര്യനില്‍ എല്ലാവരും കണ്ടത്. ഭൂതങ്ങളില്‍ നിന്ന് രക്ഷപ്പെട്ടവരൊക്കെ സത്യവും നീതിയും മാത്രമല്ല ഈശ്വരനേയും ആള്‍ ദൈവങ്ങളെയും തിരച്ചറിയാനും തള്ളിക്കളയാനും തുടങ്ങി. മത-ഭരണ-ദൈവങ്ങള്‍ക്കു ഭൂതങ്ങളെ പുറത്താക്കുന്ന സന്യസി നോട്ടപ്പുളളിയായിരുന്നു. ഒരു ഇരുളുളള രാത്രിയില്‍ മരച്ചുവട്ടില്‍ ഉറങ്ങിക്കിടന്ന സന്യാസിയെ ഗുണ്ടകള്‍ കഴുത്തു ഞെരിച്ചു കൊന്നു. അദ്ദേഹത്തെ സ്‌നേഹച്ചാരാധിച്ചവര്‍ ആ വാര്‍ത്തയറിഞ്ഞ് പൊട്ടിക്കരഞ്ഞു. അവരൊക്കെ രക്ഷിക്കപ്പെട്ടവരായിരുന്നു. മത-ഭരണ-ദൈവങ്ങള്‍ അത് സ്വാഭാവിക മരണമെന്നെഴുതി. ആ അജ്ഞാത ജഡത്തെ എങ്ങോ കുഴിച്ചുമൂടി. പാപങ്ങളെ ഇരയാക്കിയവര്‍ അതില്‍ സന്തോഷിച്ചു.

മഹര്‍ഷീവര്യന്റെ നാമത്തില്‍ രക്ഷിക്കപ്പെട്ടവരൊക്കെ മണ്ണില്‍ കെട്ടിയിറക്കിയ ആള്‍ ദൈവങ്ങളെ ഉപേക്ഷിച്ചു. സത്യവും ധര്‍മ്മവും കര്‍മ്മവും അനുഷ്ടിക്കാന്‍ തുടങ്ങി. മണ്ണിലെ വിഷസര്‍പ്പങ്ങളില്‍ നിന്നും സുഖഭോഗങ്ങളില്‍ നിന്നും അവര്‍ അകന്നു. രക്ഷിക്കപ്പെട്ട മനുഷ്യരെല്ലാം സന്യാസീവര്യന്‍ ധ്യാനിച്ച മരച്ചുവട്ടില്‍ നിലാവിലലിയുന്ന പ്രകൃതിയെ പോലെ ധ്യാനത്തില്‍ മുഴുകി ആത്മാവില്‍ ചേര്‍ന്നിരിക്കുന്ന കാഴ്ച്ചയോടെയാണ് നാടകം അവസാനിക്കുന്നത്. മരമുകളില്‍ നിന്ന് ഏതോ കിളിയുടെ മധുര നാദവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. അവധി ദിവസങ്ങളില്‍ രാത്രി ഉറങ്ങാതെയാണ് ”ദൈവഭൂതങ്ങള്‍” എന്ന നാടകം പൂര്‍ത്തീകരിച്ചത്.

നാടകം ജോസഫ് സാറിന്റെ ക്വാര്‍ട്ടറില്‍ ഞാനെത്തിച്ചു. നാടകം ഓടിച്ചു വായിച്ചിട്ട് എല്ലാം ത്യജിച്ച് മനുഷ്യരുടെ ഇടയില്‍ ശിരസ്സുയര്‍ത്തി നിന്ന ആ സന്യാസീവര്യനെ അദ്ദേഹം പ്രശംസിച്ചു. സുഖലോലുപതയില്‍ മതിമറന്ന് സ്വാര്‍ത്ഥതാല്‍പര്യങ്ങളെ കീഴ്‌പ്പെടുത്താന്‍ സാധിക്കാത്തവര്‍ക്ക് ഇദ്ദേഹം ഒരു ഗുണപാഠമാണ്. സമ്പത്തിന്റെ മാര്‍ഗം മാത്രം അന്വേഷിക്കുന്നവര്‍ക്ക് ഒരിക്കലും അവരുടെ കടമയും കര്‍ത്തവ്യങ്ങളും സംരക്ഷിക്കാന്‍ സാധിക്കയില്ല. അങ്ങനെയുളളവര്‍ ഈ മണ്ണിലെ ഭൂതബാധയുളളവര്‍ തന്നെയാണ്. ആത്മാവിനെ സ്വന്തമാക്കാത്തവര്‍ മതാന്ധന്മാരായാല്‍ അവരെ ആലിംഗനം ചെയ്യുന്നതു വഴി നടത്തുന്നതും ഭൂതങ്ങള്‍ തന്നെയാണ്. മനുഷ്യന്‍ വലിച്ചെറിയേണ്ട ധാരാളം ദുരാചാരങ്ങള്‍, അന്ധവിശ്വാസങ്ങള്‍ ഇന്നും അവര്‍ പോറ്റി വളര്‍ത്തുകയാണ്. അതു വളര്‍ന്നു വരുന്ന തലമുറയേയും വഴി തെറ്റിക്കുന്നു.

സമൂഹത്തില്‍ മൂഢന്മാരുടെ എണ്ണമാണോ കൂടുന്നത്. അതോ വിവേകമുളളവരുടേതോ. മനുഷ്യന്റെ വിവേകം വിജ്ഞാനവിഹായസ്സിലേക്ക് വളരാത്തത് എന്തു കൊണ്ടാണ്. നാടകത്തില്‍ പറയുന്നതുപോലെ എല്ലാം വെറും മായയെന്ന് നമുക്ക് ആശ്വസിക്കാം. ജോസഫ് സാറുമായി സംസാരിച്ചു കൊണ്ടിരുന്നാല്‍ സമയം പോകുന്നതറിയില്ല. അദ്ദേഹത്തിനൊപ്പം ഭക്ഷണം കഴിച്ചിട്ടണ് ഞാനിറങ്ങിയത്. മാസങ്ങള്‍ പലതു കഴിഞ്ഞു. വളരെ പ്രതീക്ഷയോടെയാണ് പാറ്റ്‌നയില്‍ റിസര്‍വ്വ് ബാങ്കിലെ ഇന്റര്‍വ്യൂവിന്റെ ഫലം കാത്തിരുന്നത്. അതിന്റെഒരു കാരണം അവിടെ ഒരു ജോലി ലഭിച്ചാല്‍ ഇന്ത്യയില്‍ എവിടേയും സഞ്ചരിക്കാം. ചെറുപ്പം മുതലേ മനസ്സിലുളള ഭ്രമമാണ് പുതിയ ദേശങ്ങള്‍, സംസ്‌കാരങ്ങള്‍ കാണുക എന്നുളളത്. ഇന്റര്‍വ്യൂ ദിവസം അവിടുത്തേ ശര്‍മ്മാജീയുടെ സമീപനം എനിക്ക് ആത്മവിശ്വാസം നല്കിയിരുന്നു. അവിടെ കിട്ടുമോ ഇല്ലയോ എന്നറിയാന്‍ ഇന്റര്‍വ്യൂ കത്തിലുണ്ടായിരുന്ന ശര്‍മ്മാജിയുടെ ഓഫിസ്സിലേക്ക് വിളിച്ചു.ടെലിഫോണ്‍ ശബ്ദിച്ചു കൊണ്ടിരിക്കെ ഒരാള്‍ എടുത്തു. എനിക്ക് അനില്‍ ശര്‍മ്മയെ വേണമെന്ന് ആവശ്യപ്പെട്ടു. ഞാന്‍ വന്ദനം പറഞ്ഞുകൊണ്ട് എന്നെ പരിചയപ്പെടുത്തി.
അദ്ദേഹത്തിന്റെ വാക്കുകള്‍ കേട്ട് എന്റെ മനസ്സിനു മാത്രമല്ല ശരീരത്തിനും മരവിപ്പ് തോന്നി. ഞാന്‍ മനസ്സില്‍ താലോലിച്ചിരുന്ന എന്റെ സ്വപ്‌നങ്ങള്‍ തകര്‍ന്നിരിക്കുന്നു. ഏതോ ഇരുട്ടില്‍ തപ്പി തടയുന്നവനെ പോലെ പേടിച്ചരണ്ട മിഴികളോടെ ഫോണ്‍ വച്ചിട്ട് ഞാനിരുന്നു. എന്നിലെ ധൈര്യമെല്ലാം ചോര്‍ന്നിരിക്കുമ്പോഴാണ് മേശപ്പുറത്തെ ഇന്റര്‍ കോം ശബ്ദിച്ചത്. അത് എന്റെ ബോസ് സുബാഷ് ബാബുവിന്റെതായിരുന്നു. ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലുമായി ഞാനദ്ദേഹത്തിന്റെ മുറിയിലേക്ക് ചെന്നു. വിചാരിച്ചതു പോലെ ഒന്നും എഴുതാനല്ല. ചില കത്തുകള്‍ തന്നിട്ട് അതിന് റിമൈയിന്‍ഡര്‍ അയക്കണമെന്ന് പറഞ്ഞു. മറ്റു ചില പേപ്പറുകള്‍ ഫയല്‍ ചെയ്യാനുണ്ട്. മടങ്ങി വന്ന് മുറിക്കുള്ളിലിരുന്നു. ഒന്നും ചെയ്യാന്‍ മനസ്സ് അനുവദിച്ചില്ല. മനസ്സു നിറയെ ദുഖവും, നിരാശയും, സംശയങ്ങളും കൂടിക്കലര്‍ന്ന ഒരനുഭവം.

എന്നെ നിയമിച്ചു കൊണ്ടുളള കത്തയച്ചിട്ട് ഒന്നര മാസം കഴിഞ്ഞു. ജോലിക്ക് ഹാജരാകേണ്ട ദിവസവും കഴിഞ്ഞ് ഒരാഴ്ച്ച കൂടി അവര്‍ കാത്തിരുന്നു. ഉദ്യോഗാര്‍ത്തി വരാതിരിന്നപ്പോള്‍ അവര്‍ കരുതിയത് മറ്റു ജോലിയില്‍ ഏര്‍പ്പെട്ടു കാണും. അതുകൊണ്ട് അടുത്തയാള്‍ ജോലിയില്‍ പ്രവേശിച്ചു. അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലെ വിലാസമാണ് എല്ലായിടത്തും കൊടുത്തിട്ടുളളത്. വരുന്നതെല്ലാം ജ്യേഷ്ഠന്‍ മുഖേന ഫോണിലൂടെയോ അവിടെ ചെല്ലുമ്പോഴോ കിട്ടാറുണ്ട്. ഇന്റര്‍വ്യൂവിന് ചെല്ലണമെന്നറിയിച്ചതും ഇതേ വിലാസത്തിലാണ്. എവിടെയാണ് ആ വിലയേറിയ കത്ത് നഷ്ടപ്പെട്ടത്. ആരെങ്കിലും നശിപ്പിച്ചതാണോ. ആ യാത്ര നരകതുല്യമായിരുന്നെങ്കിലും ഈ നിയമനം സ്വര്‍ഗ്ഗത്തിലേക്കുളള ഒരു യാത്രയായിരുന്നു. മനസ്സു മൂകമായി, ഹൃദയം നുറുങ്ങുന്ന വേദനയുമായി കണ്ണുനീര്‍ തുടച്ചു. ആ മനോവേദനയിലും ഞാന്‍ ആശ്വാസം കണ്ടത് എന്റെ നഷ്ടങ്ങളുടെ കണക്കു പുസ്തകത്തില്‍ ഇതും ചേര്‍ത്താണ്.

ആ ദിവസം വളരെ നിരാശനായിട്ടാണ് മുറിയിലെത്തിയത്. തണുത്ത വെളളത്തില്‍ കുളിച്ചു കഴിഞ്ഞപ്പോള്‍ മനസ്സിനൊരു ഉന്മേഷമുണ്ടായി. പാറ്റ്‌നയിലെ ജോലി ഒരു സ്വപ്‌നമായിരുന്നു. അതിപ്പോള്‍ ദുസ്വപ്‌നമായി മാറി. എന്റെ നല്ല സ്വപ്‌നങ്ങള്‍ മണ്ണിലെ ഭൂതങ്ങള്‍ ദുസ്വപ്‌നമാക്കി മാറ്റിയിരിക്കുന്നു. ഇത് ആരോടും പറഞ്ഞില്ല. കത്തിലൂടെ ഓമനയെ മാത്രമേ അറിയിച്ചുളളൂ.

1975-ല്‍ എനിക്ക് കിട്ടിയ ശമ്പളം വെറും 450 രൂപയാണ്. ചെലവിനുളള കാശ് എടുത്തിട്ട് ബാക്കി തുക ബാങ്കിലിടാതെ അതു പലരുടേയും ആവശ്യങ്ങള്‍ക്കായി അയച്ചു കൊണ്ടിരുന്നു. ആ തുകയില്‍ നിന്നു നൂറു രൂപ വീട്ടിലേക്കും, അമ്പതു രൂപ വീതം രോഗത്തില്‍ തകഴിഞ്ഞിരുന്ന എന്റെ അമ്മാവന്‍ ഉമ്മന്‍ മുതലാളിക്കും, എന്റെ ആത്മ മിത്രം ലെപ്രസ്സി സനിറ്റോറിയത്തിലെ രാമചന്ദ്രന്‍ നായരുടെ അമ്മയ്ക്കുളള ചികിത്സക്കും പല മാസങ്ങളിലും അയച്ചു. ചെറുതും വലുതുമായ തുക പലര്‍ക്കും അയച്ചിട്ടുണ്ട്.
എന്റെ വീട്ടില്‍ എന്തിന് അയയ്ക്കുന്നു എന്നൊരു ചോദ്യം എന്നോട് തന്നെ ചോദിക്കാറുണ്ട്. അതിന്റെ ഉത്തരം, ഒരു പിഞ്ചുകുഞ്ഞിനെ വാത്സല്യത്തോടെ വളര്‍ത്തി വലുതാക്കുന്ന രക്ഷിതാക്കളെ മറക്കാനോ, അവഗണിക്കാനോ സാധ്യമല്ല. എനിക്ക് ജന്മം തന്നവരെ അവരുടെ അറിവില്ലായ്മകള്‍, ദൗര്‍ബല്യങ്ങള്‍ കണ്ടുകൊണ്ട് അകറ്റി നിര്‍ത്തുക എന്നത് സ്വന്തം ഉത്തരവാദിത്വങ്ങളില്‍ നിന്ന് ഒളിച്ചോടുന്നതിന് തുല്യമാണ്. അവര്‍ എന്നോട് പണം ആവശ്യപ്പെട്ടിട്ടില്ല. എന്റെ പണം കൈപ്പറ്റുമ്പോള്‍ എന്റെ അച്ഛന്റെ മനസ്സിനെ വേട്ടയാടുക മൗന നൊമ്പരങ്ങളായിരിക്കും. എന്നോടുളള എതിര്‍പ്പുകള്‍ കെട്ടടങ്ങിക്കാണണം. എന്റെ ജ്യേഷ്ഠന്മാരും നാട്ടില്‍ പണം അയച്ചിട്ടുണ്ട്. ആ മണിയോഡര്‍ കൊണ്ടു വരുന്നത് കടപ്പാട്ടമ്പലത്തിനടുത്തുളള സ്‌നേഹസമ്പന്നനായ പോസ്റ്റുമാന്‍ കുറുപ്പു ചേട്ടനായിരുന്നു. പണം കൈപ്പറ്റിയിട്ട് ഒന്നോ രണ്ടോ രൂപ അച്ഛന്‍ …………. ചേട്ടന് കൊടുക്കും. കുറുപ്പു ചേട്ടനെ ആ രാത്രിയില്‍ കാണുന്നത് മദ്യ ലഹരിയിലാണ്. അങ്ങനെ ഒരു ഭൂതം അദ്ദേഹത്തിലുണ്ടായിരുന്നെങ്കിലും എല്ലാവരും അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു.

ഓരോ അനുഭവങ്ങളും മനസ്സിലൊരു അഴിച്ചുപണി നടത്തി പരിശോധിച്ചാല്‍ അതൊന്നും വലിയ കാര്യങ്ങളല്ലെന്ന് തോന്നും. എന്റെ ചെറുപ്പത്തില്‍ ഞാന്‍ ധാരാളമായി അദ്ധ്വാനിച്ചു. നല്ല കുട്ടികള്‍ അങ്ങനെ വേണം.അദ്ധ്വാനമില്ലാത്തവരാണ് മടിയന്മാരും രോഗികളുമായി മാറുന്നത്. ഈ പ്രപഞ്ചം നിലനില്‍ക്കുന്നതുപോലും എത്രയോ തലമുറയുടെ അദ്ധ്വാനം മൂലമാണ്. അതിനെ മുതലാളി-തൊഴിലാളി വര്‍ഗ്ഗമെന്ന് പലരും വിളിച്ചു. അവിടെ അധര്‍മ്മവും ചാട്ടവാറടിയുമുണ്ടാകരുത്. പഠനത്തില്‍ ഞാന്‍ ഒരു വര്‍ഷം പിന്നിട്ടു. ഞാന്‍ നേരിട്ട ഏറ്റവും വലിയ സമ്മര്‍ദ്ദം സമയക്കുറവായിരുന്നു. കെട്ടിടത്തില്‍ എനിക്കൊപ്പം താമസ്സിക്കുന്നവര്‍ രാവിലേയും വൈകിട്ടും ഭക്ഷണമുണ്ടാക്കുമ്പോള്‍ ഞാന്‍ ക്ലാസ്സ് മുറികളിലാണ്. രാവിലെ ഏഴുമുതല്‍ ഒമ്പതു വരേയും വൈകിട്ട് ആറു മുതല്‍ ഒമ്പതു വരേയും ഓരോ ക്ലാസ്സുകളും, നാട്ടിലേതു പോലെ മണ്ണില്‍ വിയര്‍പ്പൊഴുക്കിയില്ലെങ്കിലും മനസ്സ് വ്യാപരിച്ചത് കൂടുതല്‍ വിദ്യ നേടുന്നതിലായിരുന്നു.

റാഞ്ചി കോളജ് ലൈബ്രറിയില്‍ കൂടുതലും ഹിന്ദി പുസ്തകങ്ങളാണ്. ഞാന്‍ ഹിന്ദി പറയുമെങ്കിലും അതില്‍ അഗാധമായ ജ്ഞാനം എനിക്കില്ല. ഒരു ഭാഗത്ത് ഇംഗ്ലീഷ് നോവലുകളും മറ്റും കണ്ടത് ഒരാശ്വാസമായി. ഇംഗ്ലീഷ് പുസ്തകങ്ങള്‍ വളരെ കുറച്ചു മാത്രമേ അവിടെ നിന്ന് വായിച്ചിട്ടുളളൂ. ആ കോളജില്‍ ആദിവാസി ക്രസ്ത്യാനികളും പഠിക്കാനുണ്ടായിരുന്നു. റാഞ്ചിയെ മുന്‍ കാലങ്ങളില്‍ വിളിച്ചിരുന്നത് ചോട്ടാനാഗ്പൂര്‍ എന്നായിരുന്നു. അവരൊക്കെ ആദിവാസികളെങ്കിലും മറ്റ് ഉന്നതജാതിക്കാര്‍ക്കൊപ്പം എല്ലാ രംഗത്തും മുന്‍ നിരയിലാണ്. ദേവാലയങ്ങളേക്കാള്‍ വിദ്യാലയങ്ങളെ, പുസ്തകങ്ങളെ സ്വന്തമാക്കിയവര്‍. അറിവിനുളള വാഞ്ച യുവതീ-യുവാക്കളിലുണ്ട്. അവരും എന്നെപ്പോലെ തന്നെ സമയം നഷ്ടപ്പെടുത്താതെ ദിവസങ്ങളെ ആരോഗ്യമുളളതാക്കുന്നു.അതിലൊരു സുന്ദരിക്ക് പിറ്റ്മാന്‍ ഷോര്‍ട്ട് ഹാന്‍ഡ് പഠിപ്പിച്ചു കൊടുക്കണമെന്നു പറഞ്ഞു. ബുദ്ധിഹീനരായ മനുഷ്യരുടെ മുന്നില്‍ ബുദ്ധിയുളളവരായി മാറാന്‍ അവര്‍ വിദ്യ അഭ്യസിക്കുന്നു. പുസ്തകങ്ങള്‍ വായിക്കുന്നു. ജ്യേഷ്ഠന്റെ അടുക്കല്‍ അനിയന്‍ കുഞ്ഞുമോന്‍ വന്നതായി ജ്യേഷ്ഠന്‍ എന്നെ ഫോണിലൂടെ അറിയിച്ചു. ഞാന്‍ പറഞ്ഞിട്ടാണ് അവന്‍ വന്നത്. അവന്‍ പഠിച്ചിറങ്ങയത് ന്യൂഡല്‍ഹിയിലെ പുസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ്. ഏഷ്യയിലെ പ്രമുഖ ടെക്‌നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനമാണത്. എയര്‍ഫോഴ്‌സില്‍ ജോലിയുളള ജ്യേഷ്ഠന്‍ പാപ്പച്ചന്‍ സുബാര്‍ട്ടോ പാര്‍ക്കിലെ വെസ്റ്റേണ്‍ കമന്റ് ആസ്ഥാനത്താണ് ജോലി ചെയ്യുന്നത്. എന്റെ പഞ്ചായത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരാള്‍ എയര്‍ഫോഴിസില്‍ ചേരുന്നത്. അതു ലഭിക്കാന്‍ കാരണം എന്‍ജിനീയറിഗ് ഡിഗ്രിയും എന്‍.സി.സി. ട്രെയിനിംഗുമാണ്.

ബിനോയി ജോസഫ്

ജന്മനാട് കണ്ണീരണിഞ്ഞപ്പോൾ വേദനിച്ചത് ലോകമെമ്പാടുമുള്ള മലയാളി സമൂഹമാണ്. പ്രളയജലം തല്ലിക്കെടുത്തിയത് 300 ലേറെ ജീവനുകൾ. ഏഴു ലക്ഷത്തിലേറെപ്പേർ ക്യാമ്പുകളിൽ കഴിയുന്നു. കണക്കാക്കിയിരിക്കുന്ന നഷ്ടം 20,000 കോടി രൂപയിലേറെ. കേരളം കണ്ട ഏറ്റവും വലിയ ദുരന്തം. പ്രളയജലം പിൻവാങ്ങുമ്പോൾ കേരളം തന്നെ പുനർനിർമ്മിക്കേണ്ട അവസ്ഥയിലാണ്. കേരള ജനത ദുരിതത്തിൽ ഉഴലുമ്പോൾ വിങ്ങിപ്പൊട്ടിയത് പ്രവാസികളുടെ ഹൃദയമാണ്. തങ്ങളുടെ ഉറ്റവരെയും സുഹൃത്തുക്കളെയും ഓർത്തുള്ള ആധിയിലാണ് മിക്കവരും.

സമ്മർ അവധിക്കാലത്ത് യുകെയിൽ നിന്ന് നാട്ടിലേയ്ക്ക് പോയ നിരവധി കുടുംബങ്ങളും പ്രളയത്തിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട്. നാട്ടിൽ അവധിയാഘോഷിക്കാൻ എത്തിയ കേംബ്രിഡ്ജിലെ കൗൺസിലറായ ബൈജു വർക്കി തിട്ടാല ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ മുൻ നിരയിലുണ്ട്. ക്യാമ്പുകളിൽ ഉള്ളവർക്ക് ദൈനംദിന ആവശ്യങ്ങൾക്കുള്ള മരുന്നുകളും ഭക്ഷണ സാധനങ്ങളും എത്തിക്കുന്ന തിരക്കിലാണ് അദ്ദേഹം. മൂന്നു ദിവസങ്ങൾ ഉറക്കം പോലും ഉപേക്ഷിച്ചാണ് അദ്ദേഹം ക്യാമ്പുകളിൽ പ്രവർത്തിച്ചത്. ആർപ്പൂക്കര പഞ്ചായത്ത് കേന്ദ്രീകരിച്ചാണ് പ്രവർത്തനം.

കരളലിയിക്കുന്ന ദൃശ്യങ്ങളാണ് ചുറ്റുമെന്ന് ബൈജു മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. വീടുകൾ നഷ്ടപ്പെട്ടവർ നിരവധിയാണ്. ഉപജീവനമാർഗമായ വളർത്തുമൃഗങ്ങളും വീട്ടുപകരണങ്ങളും കൃഷിയും നശിച്ചവർ നിരവധി. ക്യാമ്പുകളിൽ അത്യാവശ്യം വേണ്ട ഭക്ഷണ സാധനങ്ങൾ ലഭ്യമാണ്. യുകെയിൽ നിന്ന് മലയാളി കുടുംബങ്ങളുടെ സഹായത്താൽ രണ്ടു ലക്ഷത്തോളം രൂപയുടെ ഭഷ്യസാധനങ്ങളും മരുന്നുകളും നല്കാനായതായി അദ്ദേഹം പറഞ്ഞു. ബോൾട്ടൺ മലയാളി അസോസിയേഷൻ 50,000 രൂപയുടെ മരുന്നുകളാണ് എത്തിച്ചത്.

ക്യാമ്പുകളിൽ കഴിയുന്നവർ വീടുകളിൽ തിരിച്ച് ചെയ്യുമ്പോൾ അവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള പ്രയത്നത്തിലാണ് ബൈജു ഇപ്പോൾ. ഇതിന് സാമ്പത്തിക സഹായങ്ങൾ കൂടുതലായി ആവശ്യമുണ്ട്. സാമ്പത്തികമായി സഹായിക്കാൻ താത്പര്യമുള്ളവർ ബൈജു വർക്കി തിട്ടാലയെ 00919605572145 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്. നല്കുന്ന തുകയ്ക്ക് ലഭ്യമാകുന്നത്ര അരി, പയർ, പഞ്ചസാര, മരുന്നുകൾ തുടങ്ങിയവ അവശ്യ സാധനങ്ങള്‍ അർഹരായവർക്ക് ബൈജു എത്തിച്ചു നല്കും. ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റിനോടൊപ്പമാണ് ബൈജു പ്രവർത്തനങ്ങളിൽ ചുക്കാൻ പിടിക്കുന്നത്.

കേരളത്തിലെ വെള്ളപ്പൊക്കത്തിന്റെയും ദുരിതത്തിന്റെ വാർത്തകൾ മാധ്യമങ്ങളിൽ കണ്ട കേംബ്രിഡ്ജ് എം.പി ഡാനിയേൽ സെയ്നർ ബൈജുവുമായി സംസാരിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. കേംബ്രിഡ്ജ് മേയറും ഡെപ്യൂട്ടി മേയറും കൗൺസിലിലെ ലേബർ പാർട്ടി ലീഡറായ ലൂയിസ് ഹെർബേട്ടും ബൈജുവുമായി ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞു. കേരളത്തിന് സഹായം നല്കാൻ അഭ്യർത്ഥിച്ച് പ്രധാനമന്ത്രി തെരേസ മേയ്ക്ക് കേംബ്രിഡ്ജ് കൗൺസിലിലെ ലേബർ അംഗങ്ങൾ കത്തയച്ചിട്ടുണ്ട്.

അദ്ധ്യായം – 19
ഇന്ത്യയുടെ ആയുധപ്പുര

ബിഹാറിലെ പ്രമുഖ കമ്പനിയാണ് ഭാരത് സ്പണ്‍ പൈപ്പ്. ഭൂമിക്കടിയിലൂടെ വെളളം കടത്തി വിടുന്ന വലിയ പൈപ്പുകളാണ് ഇവിടെ നിര്‍മ്മിക്കുന്നത്. പാറ്റ്‌നയടക്കം പലയിടത്തും ഇവര്‍ക്ക് ഓഫിസ്സുകളുണ്ട്. അവര്‍ ഒരു സെക്രട്ടറിക്കായി പരസ്യം കൊടുക്കാനിരിക്കുമ്പോഴാണ് ഞാന്‍ ചെല്ലുന്നത്. ഉടനടി കല്‍ക്കട്ടക്കാരന്‍, സെന്‍കുമാര്‍ ഗുപ്ത എന്ന ഓഫീസ് മാനേജര്‍, എനിക്ക് ഷോര്‍ട്ട് ഹാന്‍ഡ്, ടൈപ്പിംഗ് ടെസ്റ്റ് തന്നു. ഞാനതില്‍ വിജയിച്ചു. എന്നെ നിയമിച്ചു കൊണ്ടുളള കത്ത് കയ്യില്‍ കിട്ടിയപ്പോള്‍ അവിടമാകെ വസന്തത്തിലെ വിടര്‍ന്ന പൂക്കളുടെ സൗരഭ്യമായിരുന്നു. എന്റെ ദുഖങ്ങളെല്ലാം ചിറകു വിടര്‍ത്തി പറന്നുപോയി. സന്തോഷം നിറഞ്ഞ ആ നിമിഷങ്ങളില്‍ വെളള പേപ്പറിലുടക്കിയ എന്റെ മിഴികള്‍ നിറഞ്ഞു വന്നു. കണ്ണുകള്‍ തുടച്ചു. പുറത്തെ പ്രകാശം പോലെ എന്റെ കണ്ണുകളും പ്രകാശിച്ചു.

അന്വേഷിച്ചാല്‍ കണ്ടെത്തുമെന്നുളള പാഠമാണ് എനിക്ക് ലഭിച്ചത്. ഞാനൊരു തെറ്റുകാരന്‍, മഹാപാപി എന്ന് മുദ്രയടിച്ചാലും ആ അപരാധങ്ങള്‍ക്കെല്ലാം മോക്ഷമാര്‍ഗ്ഗമായി മാറ്റിയത് ഈ വെളള പേപ്പറാണ്. ഗുപ്ത സാബ് എന്നെ അദ്ദേഹത്തിന്റെ മുറിക്കുളളിലിരുത്തി എന്റെ ജോലികളെപ്പറ്റി വിശദീകരിച്ചു തന്നു. വിടര്‍ന്ന മിഴികളോടെ ഞാനെല്ലാം കേട്ടു. അദ്ദേഹം കമ്പനിയുടെ മാനേജര്‍ മാത്രമല്ല, ഉന്നത സ്ഥാനം വഹിക്കുന്ന മോദിലാലിന്റെ സെക്രട്ടറി കൂടിയായിരിന്നു. ഇദ്ദേഹവും ഷോര്‍ട്ട് ഹാന്‍ഡില്‍ വിരുതനെന്ന് ഇപ്പോഴാണ് മനസ്സിലായത്. എന്നെ നിയമിച്ചിരിക്കുന്നത് ഡയറക്ടര്‍ സുബാഷ് ബാബുവിന്റെ സെക്രട്ടറിയായിട്ടാണ്. ഓഫിസ്സിലുളള എല്ലാവരേയും ഗുപ്ത സാബ് എന്നെ പരിചയപ്പെടുത്തി. അദ്ദേഹത്തിന്റെ ഓരോ വാക്കുകളും അഗാധമായ സ്‌നേഹത്തോടെ ആയിരുന്നു. ഒരു ബീഹാറിയേക്കാള്‍ ഒരു ബംഗാളിക്ക് മലയാളിയെ ഇഷ്ടമാണെന്ന് അപ്പോഴാണ് മനസ്സിലായത്.

ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിനടുത്തും ബംഗാളികളെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. സ്‌നേഹവും ആദരവും അറിവും ലളിതമായ ജീവിത ശൈലിയുമുളളവര്‍, മാംസത്തെക്കാള്‍ മത്സ്യത്തെ ഇഷ്ടപ്പെടുന്നവര്‍. മത്സ്യത്തിന്റെ തലയാണ് ഇവര്‍ക്ക് ഏറെ ഇഷ്ടം. ഈശ്വരനും ആരാധനകളുമുളളവരാണെങ്കിലും മതത്തിലോ രാഷ്ടീയത്തിലോ അന്ധന്മാരല്ല. ഗുപ്തസാബിന്റെ പെരുമാറ്റം കണ്ടപ്പോള്‍ ഇതൊക്കെയാണ് എനിക്കു തോന്നിയത്. നിര്‍വ്യാജമായ സ്‌നേഹത്തോടെ പെരുമാറുന്നവരാണ് മലയാളികള്‍ എന്നവര്‍ക്കറിയാമായിരിക്കാം. ബംഗാളികളും മലയാളികളും അവരുടെ കാഴ്ച്ചപ്പാടുകളില്‍ സമാനതകള്‍ ഉളളവരാണ്. രവീന്ദ്രനാഥ് ടാഗോര്‍ ജനിച്ച നാട് സാഹിത്യത്തിലും സംസ്‌കാരത്തിലും വളരെ മുന്നിലാണെന്ന് എനിക്ക് മനസ്സിലായി. ആ സ്‌നേഹ സൗമ്യത ഗുപ്ത സാബിലും ഞാന്‍ കണ്ടു. ഒരു ജോലി കിട്ടിയപ്പോള്‍ എന്റെ ദാരിദ്ര്യമെല്ലാം മാറി ഞാനൊരു സമ്പന്നനായി റാഞ്ചയുടെ പ്രാന്തപ്രദേശങ്ങളില്‍ ജീവിതമാരംഭിച്ചു.

ദുര്‍വ്വയില്‍ എന്നെയോര്‍ത്ത് അസ്വസ്ഥരായി, ശത്രുക്കളായി കഴിഞ്ഞവര്‍ക്ക് എന്നെപ്പറ്റി യാതൊരു വിവരവും ലഭിക്കാതെയായി. ഞാന്‍ വീണ്ടും ജേണലിസം പഠിക്കാനായി മുമ്പ് പോയ സ്ഥാപനത്തില്‍ ചേര്‍ന്നു. ആ കൂട്ടത്തില്‍ തുടര്‍ പഠനത്തിനായി റാഞ്ചി കോളജില്‍ ഈവനിംഗ് ക്ലാസ്സുകള്‍ക്കു ചേര്‍ന്നു. ഭൂതകാലത്തുണ്ടായ അനുഭവങ്ങള്‍ നൊമ്പരമായി എന്നെ പിന്‍ തുടര്‍ന്നുകൊണ്ടിരിന്നു. അത് നന്മയും തിന്മയുമായിട്ടുളള ഒരു പോരാട്ടമായിട്ടേ ഞാന്‍ കണ്ടുളളൂ. മുമ്പുണ്ടായ അനുഭവങ്ങളൊക്കെ ഞാനിപ്പോള്‍ മറക്കാനാണ് ശ്രമിക്കുന്നത്. ഓഫിസ്സില്‍ ഫോണുളളതു കൊണ്ട് എനിക്ക് കുര്യന്‍ സാര്‍, ബാലന്‍, ജോസഫ് സാര്‍, ജ്യേഷ്ഠന്‍, അച്ചന്‍കുഞ്ഞ് അങ്ങനെ പലരെയും വിളിച്ച് സ്‌നേഹാന്വേഷണങ്ങള്‍ പങ്കുവയ്ക്കാം. കുര്യന്‍ സാര്‍ പറഞ്ഞത് അവര്‍ അവതരിപ്പിച്ച നാടകം കല്‍ക്കട്ട മലയാളി സമാജവും അവതരിപ്പിക്കാന്‍ തയ്യാറായി എന്നാണ്.

പുതിയ നാടകം എവിടെ വരെയായി എന്നതിന് എനിക്ക് ഉത്തരമില്ലായിരുന്നു. ജീവിത ദുരിതങ്ങളില്‍ പിടഞ്ഞു കൊണ്ടിരുന്ന എനിക്ക് ഒന്നും എഴുതാന്‍ കഴിഞ്ഞിരുന്നില്ല. വറ്റി വരണ്ടിരുന്ന എന്റെ മനസ്സില്‍ അക്ഷരങ്ങള്‍ മുളച്ചു തുടങ്ങി. അതു വളര്‍ന്ന് മലരുകളായി മാറി. വീണ്ടും റാഞ്ചി മലയാളി അസ്സോസ്സിയേഷന്റെ മലയാളി മാസികയില്‍ ഞാന്‍ കഥകളും കവിതകളും എഴുതിത്തുടങ്ങി. കുര്യന്‍ സാര്‍ പറഞ്ഞതനുസരിച്ച് കല്‍ക്കട്ടയിലെ മലയാളം പ്രസിദ്ധീകരണങ്ങള്‍ക്കും ഞാന്‍ സാഹിത്യ സൃഷ്ടികള്‍ അയച്ചു. അവരുടെ ഒരു മാസികയില്‍ എന്റെയൊരു കവിത അച്ചടിച്ചു വന്നത് കണ്ട് അഭിമാനം തോന്നി. ഒരു മാസിക മാത്രമേ പോസ്റ്റുവഴി ലഭിച്ചുളളൂ. പിന്നീട് ഒന്നും വന്നില്ല. അതില്‍ എനിക്ക് കുണ്ഠിതം തോന്നിയില്ല. അയക്കുന്നതൊക്കെ സാഹിത്യ സൗന്ദര്യമുളളതാകണമെന്നില്ല. ഒരു വിഷയമെടുത്ത് സാധാരണ ഭാഷയില്‍ എഴുതി വിട്ടാല്‍ അതു സാഹിത്യമാകില്ലെന്ന് കേരള യുവ സാഹിത്യ സഖ്യത്തന്റെ ചര്‍ച്ചകളില്‍ ഞാന്‍ കേട്ടിട്ടുണ്ട.് സമൂഹത്തില്‍ സാഹിത്യകാരന്‍മനുഷ്യന്റെ ഉറ്റ തോഴനായി മാറിയാലേ മനുഷ്യഹൃദയങ്ങളില്‍ ഇടം നേടാന്‍ കഴിയൂ.

ഇന്ന് എന്നെ തളച്ചിടുന്നത് രണ്ടു കാര്യങ്ങളാണ്. ആദ്യത്തേത് സമയമില്ലായ്മ. വൈകിട്ടുളള ക്ലാസ്സുകള്‍ കഴിഞ്ഞ് അത്താഴം കഴിച്ചു വരുമ്പോഴേക്കും പത്തു മണികഴിയും . വീട്ടിലേക്കും സുഹൃത്തുക്കള്‍ക്കും കത്തെഴുതാന്‍ കുറച്ചു സമയം മാറ്റിവയ്ക്കും. അതു കഴിഞ്ഞാണ് സാഹിത്യരചന അതൊരു സ്വപ്‌ന ലോകമാണ്. അവിടെ പ്രകൃതിയുടെ സൗന്ദര്യവും അസത്യത്തിന്റെ ചാട്ടവാറടിയുമാണ് കടന്നുവരുന്നത്. ചവിട്ടി മെതിക്കപ്പെടുന്ന ജീവിതങ്ങള്‍ ഒരു ദുരന്തമായി കണ്ടുകൊണ്ടിരിക്കുമ്പോഴെല്ലാം രാത്രിയുടെ യജമാനന്‍ ഉറക്കത്തിനായി ക്ഷണിക്കും. രാത്രിയുടെ ആശിര്‍വ്വാദം വാങ്ങി കണ്ണടയ്ക്കും. അരുണോദയം കാണുമോ ഇല്ലയോ അതൊന്നുമറിയില്ല. കണ്ണുതുറന്നാല്‍ മഹാഭാഗ്യം. മറ്റൊന്ന്, പുസ്തകങ്ങള്‍ വായിക്കാന്‍ കിട്ടുന്നില്ല. അപ്പോഴൊക്കെ എന്നെ വായനയില്‍ വഴി നടത്തിയ നൂറനാട് ലെപ്രസ്സീ സാനിറ്റോറിയം കടന്നുവരും. കാവ്യലോകത്ത് മാത്രമല്ല ജീവിതത്തിലും വായനയില്ലെങ്കില്‍ വെറും ആത്മാവില്ലാത്ത ശരീരം പോലെയാണ്. വായനയെന്നും വിലപ്പെട്ട അറിവുകളാണ് സമ്മാനിക്കുന്നത്.
ദുര്‍ഗ്ഗ പൂജയ്ക്ക് ഒരാഴ്ച്ച അവധിയുണ്ടായിരുന്നു. ബീഹാറിലെ പ്രധാനപ്പെട്ട ആഘോഷമാണിത്. അപ്പോഴാണ് എച്ച്. എച്ച്. ഇ. സി ഫാക്ടറി പൊതുജനങ്ങള്‍ക്കായി തുറന്നിടുന്നത്. ഇന്ത്യയുടെ ആയുധമുണ്ടാക്കുന്ന സ്ഥാപനമായതിനാല്‍ അതീവ സുരക്ഷയാണ്. വലിയ ആഗ്രഹമായിരുന്നു ഈ ആയുധപ്പുര കാണണമെന്നുളളത്. റാഞ്ചിയില്‍ നിന്ന് ദുര്‍വ്വയിലേക്ക് ബസ്സു കയറി സെക്ടര്‍ മുന്നിലിറങ്ങി ഫാക്ടറി കാണാനായി ഒരു കിലോമീറ്റര്‍ നടന്നു. എച്ച്. ഇ. സിയുടെ ഓരോ വഴികളും സുന്ദരങ്ങളാണ്. റോഡിന്റെ ഇരു ഭാഗങ്ങളില്‍ മരങ്ങള്‍ ഒരേ ഉയരത്തില്‍ വളര്‍ന്നു നില്‍ക്കുന്നതു കാണാനും അഴകാണ്. ഫാക്ടറിക്കുളളിലെ ഭീമാകാരങ്ങളായ മെഷീനുകള്‍ കണ്ടപ്പോള്‍ എന്റെയുളളില്‍ നിറഞ്ഞത് രാജ്യം നേടിയ സമൃദ്ധിയുടെ സന്തോഷമല്ല, മറിച്ച് ഭീതിയും ഉത്കണ്ഠയുമാണ്. ഒരു രാജ്യം ഒരുന്നത ശക്തിയായി മാറുന്നത് അവരുടെ ആയുധ ബലത്തിലെന്നു ഞാന്‍ മനസ്സിലാക്കി. റഷ്യയുടെ സഹായത്താല്‍ നിര്‍മ്മിക്കപ്പെടുന്ന ആയുധങ്ങള്‍ കണ്ട് ഞാന്‍ മണിക്കൂറുകളോളം നടന്നു.

ഇതിനുളളില്‍ കണ്ടത് സ്‌നേഹത്തിന്റെ മുഖമല്ല നാശത്തിന്റെയും അഗ്നിജ്വാകളുടെയും മുഖമാണ്. മനഷ്യരിലെ അക്രമാസക്തിയും അത്യാഗ്രഹവും അനീതിയും പോലെ ഓരോ രാജ്യവും അതിനെ പ്രോത്സാഹപ്പിക്കുന്നു. ഈ ഭരണാധിപന്മാരുടെ മനസ്സ് ആയുധപ്പുരകളാണ്, കത്തിച്ച് ചാമ്പലാക്കുക. മാസങ്ങളും വര്‍ഷങ്ങളുമെടുത്ത് തീര്‍ത്തു കൊണ്ടിരിക്കുന്ന ഈ യുദ്ധ ഉപകരണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത് ചോരപ്പാടുകള്‍ തന്നെയാണ്. നിര്‍ദ്ദയമായി ജീവനെടുക്കുന്ന ആയുധങ്ങള്‍. നിസ്സഹായനായി മനസ്സിനേറ്റ മുറിവുകളുമായി മൂന്നു മണി കഴിഞ്ഞ് പുറത്തിറങ്ങി താമരക്കുളം വാസുപിളളയുടെ ക്വാര്‍ട്ടറിലേക്കു നടന്നു. നടക്കുമ്പോഴും എന്റെ മനസ്സില്‍ നിറഞ്ഞത് മനഷ്യന്റെ അക്രമവാസനയും യുദ്ധവുമാണ്. ആരാണ് ഈ മണ്ണിലെ ക്രൂരന്മാര്‍. മനുഷ്യന്റെ ജീവനെടുക്കുന്നവന്‍ മനുഷ്യനാണോ. മറ്റൊരു ജീവനെ സംരക്ഷിക്കുന്നവനാണ് മനുഷ്യന്‍.

രാജ്യത്തിന്റെ ഭദ്രതയ്ക്കും സുരക്ഷയ്ക്കും അതിര്‍ത്തികളില്‍ കാവല്‍ക്കാര്‍ പോരേ?. ഒരു രാജ്യത്തിന്റെ ശക്തിയും പ്രൗഢിയും സൗന്ദര്യവും കാട്ടേണ്ടത് ദാരിദ്ര്യം, പട്ടിണി, മാറാരോഗങ്ങള്‍ മുതലായവ തുടച്ചു മാറ്റുമ്പോഴാണ്. യുദ്ധകൊതിയന്മാരായ ഭരണാധികാരികള്‍ യുദ്ധം നടത്തുന്നത് സ്വന്തം താല്‍പര്യത്തിനാണ്. ഇവര്‍ യുദ്ധോപകരണങ്ങള്‍ വിറ്റ് രാജ്യത്തെ കൊളളചെയ്യുന്നവരാണ്. ദേശ സ്‌നേഹികള്‍ ഒരിക്കലും മനുഷ്യനെ യുദ്ധത്തിലേക്കോ, അനീതിയിലേക്കോ, അഴിമതികളിലേക്കോ നയിക്കില്ല. ജീവിതത്തിലെ എല്ലാ നന്മകളും തിന്മകളും ഒരു വ്യക്തിയിലാണ് . നല്ല മനുഷ്യര്‍ ഒരിക്കലും മരണവഴിയുടെ ഉപാസകരായിരിക്കില്ല. മറിച്ച് മനഷ്യന്റെ, ഈശ്വരന്റെ, നന്മയുടെ ഉപാസകരായിരിക്കും.

വാസുദേവന്‍പിളള താമസ്സിക്കുന്നത് സെക്ടര്‍ മുന്നിലാണ്. ഞങ്ങള്‍ താമരക്കുളം പഞ്ചായത്തിലുളളവരാണ്. ചാരുംമൂട്ടില്‍ നിന്നു രണ്ടു കിലോമീറ്റര്‍ ഉണ്ട് പിളള താമസ്സിക്കുന്ന തറയില്‍ (വസന്താലയം) വീട്ടിലേക്ക് ഇത് ചാവടിക്കടുത്താണ്. ജ്യേഷ്ഠന്റെ അടുത്ത സുഹൃത്തുകൂടിയാണ്. എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ച് ചോദിച്ചു. അല്ല ഇതാര് ഞങ്ങളുടെ ഗുണ്ടാ നേതാവോ. നീ എവിടെയാ, എന്തായാലും നീ ഇവിടെ ഇല്ലാത്തത് നന്നായി. ഇപ്പോള്‍ അപ്പുവിന്റെ കടയില്‍ ഗുണ്ടാ ശല്യമില്ല. ഞങ്ങള്‍ സംസാരിച്ചു കൊണ്ടിരിക്കെ പിളളച്ചേട്ടന്റെ ഭാര്യ സരസ്വതിയമ്മ ചായയും മധുര പലഹാരങ്ങളുമായെത്തി വിശേഷങ്ങള്‍ ചോദിച്ചു. മുമ്പൊരിക്കല്‍ ഞാനവിടെ വന്നിട്ടുണ്ട്. പിളളച്ചേട്ടന്‍ പിന്നീട് ചോദിച്ചത് എന്റെ നാടകത്തെപ്പറ്റിയാണ്. മലയാളി മാസികയില്‍ വരുന്നത് വായിക്കാറുണ്ടെന്നും കൂടുതലായി അതില്‍ ശ്രദ്ധിക്കാനും എന്നെ ഉപദേശിച്ചു.

അവിടെ നിന്നു പോയത് ജ്യേഷ്ഠന്റെ ക്വാര്‍ട്ടറിലേക്കാണ്. അവിടെ ചെല്ലുമ്പോള്‍ ഹട്ടിയിയല്‍ നിന്നുളള രാജുവുമുണ്ടായിരുന്നു. ജ്യേഷ്ഠന്‍ വീട്ടിലില്ലായിരുന്നു. അസ്സോസ്സിയേഷന്റെ കമ്മിറ്റി മീറ്റിംഗിന് പോയിരിക്കുന്നു. രാജു ക്ഷേമാന്വേഷണം നടത്തി. ജ്യേഷ്ഠത്തി എന്നെ ഉറ്റു നോക്കിയിട്ട് പുതിയ ജീവിതത്തെപ്പറ്റി ആരാഞ്ഞു. ഞാനും അപ്പുവിനെപ്പറ്റി ചോദിച്ചു. അതിനു കിട്ടിയ മറുപടി, നീ ഇവിടുന്ന് പോയതിന് ശേഷം അവിടെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ആ വാക്കുകളിലും കണ്ണിലും ഇനിയും ഒരു പ്രശ്‌നമുണ്ടാക്കാന്‍ ദയവായി അങ്ങോട്ടു പോകല്ലേ എന്നായിരുന്നു. അവിടുത്തെ മിക്ക ഹോട്ടലുകളിലും ജോലിക്കാരായി ഗുണ്ടകളെ വച്ചിട്ടുണ്ട്. ഞാന്‍ മറുപടി പറഞ്ഞു. എന്തായാലും ഗുണ്ടാപണിക്കു പോകുന്നില്ല, അതു പോരെ.

ജ്യേഷ്ഠത്തി ശാസനാ രൂപത്തില്‍ പറഞ്ഞു. പൊന്നമ്മയും ലീനോസും രംഗാര്‍ഡില്‍ ട്രാന്‍സ്ഫറായി വന്നിട്ടുണ്ട്. പറ്റുമെങ്കില്‍ നീ ഒന്നു പോ. തങ്കച്ചായന് നിന്ന് തിരിയാന്‍ സമയം ഇല്ല. എപ്പോഴും കമ്മിറ്റി ഒന്നുകില്‍ അസ്സോസ്സിയേഷന്‍ കമ്മിറ്റി അല്ലെങ്കില്‍ പളളി കമ്മിറ്റി. ഉടനെ രാജു പറഞ്ഞു, പളളിയുടെ ട്രഷററായിരിക്കുമ്പോള്‍ കമ്മിറ്റിക്കു പോകാതിരിക്കാന്‍ പറ്റുമോ. എച്ച. ഇ.സിയിലെ മര്‍ത്തോമ്മക്കാരെല്ലാം ചേര്‍ന്നാണ് സെന്റ് തോമസ്സ് മാര്‍ത്തോമ്മാ സ്‌കൂളുണ്ടാക്കിയത്. അതില്‍ പ്രമാണിമാരില്‍ ഒരാളാണ് ജ്യേഷ്ഠന്‍. പണി തീര്‍ത്ത് ആരാധന തുടങ്ങിയതിനു ശേഷം അവര്‍ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ആരംഭിച്ചു. രാജു കളിയാക്കിപ്പറഞ്ഞു. പളളി തുടങ്ങി, ഇപ്പം നടക്കുന്നത് തമ്മിലടിയാ, അച്ചനാ ഒരു ഗ്രൂപ്പിന്റെ നേതാവ്. നാട്ടിലെ തനി സ്വഭാവം. തങ്കച്ചന്‍ റ്റൈറ്റസ്, കാപ്പില്‍ തോമസ്, ടോമി ഗ്രൂപ്പെന്നാ കേട്ടത് ജ്യേഷ്ഠത്തി നിസ്സാരമായി പറഞ്ഞു. അതു പിന്നെ കാണാതിരിക്കുമോ. രാജു പറഞ്ഞു, ഇവനൊക്കെ എന്തിനാ പ്രാര്‍ത്ഥിക്കാന്‍ പോകുന്നത്. സോമാ നിനക്ക് പറ്റുമെങ്കില്‍ ഈ കളളക്കൂട്ടത്തെപ്പറ്റി ഒരു നാടകമെഴുത്. രാജു ചിരിക്കുന്ന കൂട്ടത്തില്‍ ഞാനും ഊറിച്ചിരിച്ചു.

ജ്യേഷ്ഠത്തി അളിയന്റെ കത്ത് എന്നെ ഏല്‍പിച്ചിട്ടു പറഞ്ഞു, ഈ അഡ്രസ്സ് എഴുതിയെടുക്ക്. ഞാന്‍ പോക്കറ്റിലിരുന്ന പേനയെടുത്ത് അഡ്രസ്സ് എഴുതി എടുത്തിട്ട് പോകാനായി എഴുന്നേറ്റു. ഇരിക്കെടാ ചായ ഇടാം. ഞാന്‍ വേണ്ടെന്നു പറഞ്ഞു അവരോട് യാത്ര പറഞ്ഞിറങ്ങി. റോഡില്‍ ജ്യേഷ്ഠന്റെ മക്കള്‍ ജയയും മിനിയും മറ്റു ഹിന്ദിക്കാരുടെ കുട്ടികള്‍ക്കൊപ്പം കളിച്ചുകൊണ്ടിരുന്നു. എന്റെ കണ്ണീരും, നെടുവീര്‍പ്പുകളും, പ്രതിസന്ധികളും കണ്ട ദേശത്തിലൂടെ നടന്ന് പോസ്റ്റ് ഓഫീസിന്റെ മുന്നിലെത്തി ദുര്‍വ്വയില്‍ നിന്നുളള ബസ്സ് കാത്തു നിന്നു.റോഡിലൂടെ പല ദേശക്കാരും സൈക്കിളില്‍ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. എല്ലാ വീടുകളിലും സൈക്കിള്‍ ഉണ്ട്. എല്ലാവരുടേയും യാത്രാവാഹനം സൈക്കിളാണ്. എല്ലാ റേഡുകളിലും മുന്നോട്ടു ചവിട്ടി വിടുന്ന സൈക്കിള്‍ റിക്ഷകളുമുണ്ട്. കാറുകള്‍ ഓടുന്നത് വളരെ വിരളമായിട്ടേ കണ്ടിട്ടുളളൂ. അതുണ്ടെങ്കില്‍ എച്ച്. ഇ. സിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ആയിരിക്കും. എന്റെ ചെറുപ്പത്തില്‍ എന്റെ നാട്ടിലും കാറുകള്‍ ഇല്ലായിരിന്നു.

റാഞ്ചിയില്‍ എത്തിയതിനു ശേഷം ഞാനെന്റെ പഠന വിഷയത്തിലും എഴുത്തിലും കൂടുതല്‍ ശ്രദ്ധിച്ചു. ഇതിനിടക്ക് ഒരു ദിവസം രാവിലെ രംഗാര്‍ഡിലേക്ക് ബസ്സില്‍ യാത്ര തിരിച്ച. ഓമനയെ കാണാന്‍ പോയതും ഇതുവഴിയാണ്. കത്തുകളിലൂടെ ഞങ്ങളുടെ മനസ്സും സ്‌നേഹവും ദൃഢമായിക്കൊണ്ടിരുന്നു. പ്രപഞ്ച സൗന്ദര്യം പോലെ എന്നും ഞങ്ങളുടെ ഹൃദയത്തിലേക്ക് ഒഴുകിയെത്തികൊണ്ടിരുന്നത് ധന്യമായ സ്‌നേഹമാണ്. സ്‌നേഹത്തിലൂടെ ഹൃദയത്തെ കണ്ടെത്തുന്ന യാത്ര തുടരുന്നു. അളിയന്‍ ലിനോസ് മിലിട്ടറിയിലെ ഹവില്‍ദാരാണ്. എന്റെ സഹോദരി പൊന്നമ്മയും മകള്‍ ലാലിയുമാണ് പഞ്ചാബില്‍ നിന്ന് ഇവിടേക്ക് വന്നിരിക്കുന്നത്. അളിയന്‍ ഇന്ത്യ, ചൈന, പാക് യുദ്ധങ്ങളിലൊക്കെ പങ്കെടുത്ത ഒരു ധീരപോരാളിയാണ്. ബസ്സിലിരുന്നു ചിന്തിച്ചത്, പാവപ്പെട്ട യുവാക്കളായ സൈനികരെപ്പറ്റിയാണ്. ലോകത്തമ്പാടും ഇതിനകം ലക്ഷക്കണക്കിന് ജീവനാണ് പൊലിഞ്ഞത്.

വിവേകമില്ലാത്ത ഭരണാധികാരികള്‍ ശീതോഷ്ണബാധകള്‍ ഏല്‍ക്കാത്ത മുറികളിലിരുന്ന് വികസിപ്പിച്ചെടുക്കുന്ന യുദ്ധമുറകള്‍ക്ക് രക്തം ചിന്തുന്നവര്‍. ദുരാഗ്രഹം ദുര്‍ബലനായ ഭരണാധികാരിയെ കീഴപ്പെടുത്തുന്നു. അവരുടെ നിഗൂഢ ലക്ഷ്യങ്ങള്‍ക്ക് വില കൊടുക്കേണ്ടത് നിരപരാധികളാണ്. എത്രയെത്ര കുടുംബങ്ങളെയാണ് ഇവര്‍ അനാഥരാക്കുന്നത്. ശക്തിയും ബുദ്ധിയുമുളള തലച്ചോറിനു മാത്രമേ നല്ലൊരു സമൂഹത്തെ, പുതിയൊരു ലോകത്തെ സൃഷ്ടിക്കാന്‍ സാധിക്കയുളളൂ. അങ്ങനെയുളളവര്‍ വെറി പൂണ്ട യുദ്ധക്കൊതിയന്മാരായിരിക്കില്ല. സമൂഹത്തെ സങ്കീര്‍ണതയിലേക്ക്, യുദ്ധങ്ങളിലേക്ക് തളളി വിടുന്നവരെ തിരിച്ചറിയാന്‍ ജനങ്ങള്‍ക്ക് കഴിയണം. അതറിഞ്ഞാല്‍ എല്ലാ യുദ്ധങ്ങളും ഈ ഭൂമുഖത്തു നിന്ന് തുടച്ചു മാറ്റാന്‍ കഴിയും. മനസ്സില്‍ തളം കെട്ടി കിടന്ന യുദ്ധത്തിന്റെ മുറിവുകള്‍ ബസ്സ് മലയിടുക്കുകളില്‍ എത്തിയപ്പോള്‍ അപ്രത്യക്ഷമായി. മുമ്പ് ഹസാരിബാഗിലേക്ക് പോകുമ്പോഴും ഇവിടുത്തെ കാടും പാറക്കെട്ടുകളും കണ്ടിരുന്നു. രംഗാര്‍ഡ് ബസ്സ് സ്റ്റോപ്പിലെത്തി പുറത്തേക്ക് നടന്നു. റാഞ്ചി ബസ്സ് സ്റ്റേഷന്‍ പോലെ വലിയൊരു സ്‌റ്റേഷനല്ല. ചിലരോട് മിലിട്ടറി ക്യാമ്പ് ചോദിച്ചു നടന്നു. രാഗാര്‍ഡ് ചെറിയൊരു സിറ്റിയാണ്. കുറച്ചു നടന്ന് മിലിട്ടറി ആസ്ഥാനത്തെത്തി. അകത്തോട്ടു കയറുന്ന വാതിലിനടുത്തായി മിലിട്ടറിയുടെ വിവിധനിറത്തിലുളള പതാകകള്‍ വായുവില്‍ പാറിക്കളിക്കുന്നുണ്ടായിരുന്നു. അടുത്തുളള ഒരു ഓഫീസ്സിലേക്ക് ചെന്നു. വരാന്തയില്‍ രണ്ടു പട്ടാളക്കാര്‍ നീണ്ട തോക്ക് തറയില്‍ കുത്തി നിറുത്തി, തലപ്പാവണിഞ്ഞ്, തലകളുയര്‍ത്തി ഒരു വിഗ്രഹത്തെപ്പോലെ ദൂരേക്ക് ദൃഷ്ടികളറപ്പിച്ച് നില്‍ക്കുന്നു.

ഓഫീസ്സിലിരിക്കുന്ന സര്‍ദാറിനോട് അളിയന്റെ വിവരണങ്ങള്‍ ചോദിച്ചറിഞ്ഞ് അവരുടെ താമസസ്ഥലത്തേക്ക് നടന്നു. ഇതിനുളളില്‍ നടന്നപ്പോള്‍ പുതിയൊരു ലോകത്ത് വന്നതായി തോന്നി. ഓരോ റോഡും, മരവും, പൂവണിഞ്ഞു നില്‍ക്കുന്ന ചെടികളും സൗന്ദര്യമാണ് നല്‍കുന്നത്. ഇതിനു പുറത്തു താമസ്സിക്കുന്നവര്‍ ദുഖദുരിതത്തിലെങ്കിലും അകത്തുളളവര്‍ പട്ടിണിയില്ലാതെ സന്തോഷമുളളവരായി കഴിയുന്നവരാണ്. മിക്ക റോഡുകളും നെടുകയും കുറുകയും വിവിധ നിറത്തിലുളള മഷികൊണ്ട് നിറപ്പകിട്ടാക്കിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ കാവല്‍ക്കാര്‍. അതിര്‍ത്തികളില്‍ എരിയുന്ന ദീപം പോലെ അവര്‍ കത്തി നില്‍ക്കുന്നു. രണ്ടും മൂന്നും നിലകളിലാണ് പട്ടാളക്കാര്‍ കുടുംബമായി താമസ്സിക്കുന്നത്. പെങ്ങള്‍ താമസ്സിക്കുന്ന ക്വാര്‍ട്ടറിന്റെ നമ്പര്‍ കണ്ടെത്തി.
സന്തോഷത്തോടെ പെങ്ങള്‍ സ്വീകരിച്ചു വിശേഷങ്ങള്‍ ആരാഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അളിയനും പട്ടാളവേഷത്തിലെത്തി. രാവിലെ അഞ്ചുമണിക്ക് ഇവിടെ നിന്നു പോയതാണ്. ഓട്ടവും ചാട്ടവും പരേഡുമൊക്കെ കഴിയുമ്പോഴേക്കും പതിനൊന്നു മണിയാകും. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കേ പട്ടാളജീവിതത്തെപ്പറ്റി ഞാന്‍ അളിയനോട് ചോദിച്ചുകൊണ്ടിരുന്നു. ഒരു ജനതയ്ക്ക് വേണ്ടി എല്ലായ്‌പ്പോഴും ഉറക്കിമിളച്ച് സംരക്ഷണം നല്‍കുന്നവരാണ് ഓരോ ധീരജവാനും. സമൂഹത്തില്‍ ഉന്നതമായ സ്ഥാനമുളളവര്‍ എന്നാണ് പുറത്തുളള കാണുന്നത്. പുറത്തുളളവര്‍ക്ക് വിവിധ തരത്തിലുളള സമരമുറകളുണ്ട്. ഞങ്ങളുടെ കയ്യില്‍ ആയുധങ്ങളുണ്ട് പക്ഷേ സമരായുധങ്ങളില്ല. പുറത്തുളള ജന്മി കുടിയാന്‍ വ്യവസ്ഥിതിയാണ് ഇതിനുളളിലും നടക്കുന്നത്. ഉന്നത ഉദ്ദ്യോഗസ്ഥന്റെ ഇംഗിതത്തിന് വഴങ്ങി ജീവിച്ചോണം. പുറത്തേ വ്യവസ്ഥിതി ജീവിക്കാന്‍ കൊളളാത്തതു പോലെ അകത്തേ വ്യവസ്ഥിതിയും ജീവിക്കാന്‍ കൊളളാത്തതാണ്.

എല്ലാ പട്ടാള കേന്ദ്രങ്ങളും മതിലുകളാല്‍, മുളളു വളളികളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതു പോലെ ഇതിനുളളില്‍ ഭൂരിഭാഗം പട്ടാളക്കാരേയും സുരക്ഷിതമായി തളച്ചിട്ടിരിക്കുകയാണ്. ചോദ്യം ചെയ്യാനോ ഞങ്ങള്‍ക്ക് സാധിക്കില്ല. കുടുംബം പോറ്റാന്‍ വന്ന ഞങ്ങള്‍ക്ക് ഇതിനുളളില്‍ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. രാജ്യത്തിനായി ജീവന്‍ ഉഴിഞ്ഞു വച്ചവര്‍ക്കു എങ്ങനെ മേലുദ്ദ്യോഗസ്ഥരുടെ ധിക്കാരത്തെ തളച്ചു നിര്‍ത്താന്‍ സാധിക്കും. അവരുടെ ഇംഗിതത്തിന് വഴങ്ങി ജീവിച്ചുകൊളളണം. അഥവാ ഒരാള്‍ അവര്‍ക്ക് ലഭിക്കുന്ന ഭക്ഷണം നല്ലതല്ല,മേലുദ്ദ്യോഗസ്ഥന്മാരുടെ സമീപനം ശരിയല്ലെന്നു പറഞ്ഞു പരാതി കൊടുത്താല്‍ അവന്‍ എല്ലാവരുടേയും നോട്ടപ്പുളളിയാണ്. സൈന്യത്തില്‍ നിന്ന് പുറത്താകും. എല്ലാം കേട്ടിരുന്നപ്പോള്‍ ഇവരും പുറത്ത് വിയര്‍പ്പൊഴുകി പണിയെടുക്കുന്നവരെ പോലെ കൊടിയ ദുഖങ്ങള്‍ അനുഭവിക്കുന്നവരെന്ന് മനസ്സിലായി. അകത്തേക്കു വരുമ്പോള്‍ ഇതല്ലായിരുന്നു എന്റെ മനസ്സ്.

ഇന്ത്യയുടെ പഴയ രാജസദസ്സുകളിലും രാജവീഥികളിലും ബ്രിട്ടീഷുകാരുടെ തെരുവീഥികളിലും മനഷ്യര്‍ ഇതു പോലെ ഉഴലുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ശിഷ്യത്വം നേടിയവര്‍ ഇന്ന് അതൊന്നു പുനരാവിഷ്‌കരിച്ച് അവതരിപ്പിക്കുന്നു എന്നു മാത്രം. എല്ലാം കാതോര്‍ത്തു കേള്‍ക്കുന്നതിനിടയില്‍ അളിയന്‍ ഒരു നിര്‍ദ്ദേശം വച്ചു. നീ പോലീസ്സിനെതിരെ എഴുതിയപ്പോള്‍ പോലീസ്സിന്റെ തല്ലു കൊണ്ടു. ഈ പട്ടാളക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി ഒന്നെഴുത്. അതിന്റെ അര്‍ത്ഥവും ആഴവും ഒരു നിമിഷം ഓര്‍ത്തിരുന്നിട്ട് പറഞ്ഞു. ങാ നോക്കട്ടെ. എന്നെ ജയിലില്‍ വിടാനല്ല പറഞ്ഞതെങ്കിലും അളിയന്റെ വാക്കുകളില്‍ നിന്ന് വന്നത് അമര്‍ഷമാണ്. എനിക്കും വിഷമം തോന്നി. ഒരു തൊഴില്‍ ലഭിച്ചപ്പോള്‍ അതിലും സന്തോഷം കിട്ടാത്തവര്‍. വിശപ്പടക്കാന്‍ ആഹാരവും, ആരോഗ്യമുളള ഒരു ശരീരത്തെ വാര്‍ത്തെടുക്കാന്‍ വ്യായാമവുമുണ്ട്. എന്നിട്ടും മഞ്ഞിലും മഴയിലും അവരുടെ രക്തവും അലിഞ്ഞു ചേരുന്നതായി തോന്നി. നാലു മണിക്ക് ചായ കുടിച്ചിട്ട് പെങ്ങളോട് യാത്ര പറഞ്ഞ് ഞാനിറങ്ങി. അളിയന്‍ മൂന്നു മണിക്കു തന്നെ ജോലിസ്ഥലത്തേക്കു പോയിരുന്നു. ബസ്സിലിരിക്കുമ്പോഴും അളിയന്റെ വാക്കുകള്‍ എന്നിലേക്കിരച്ചു കയറി. പട്ടാളക്കാര്‍ അതിനുളളില്‍ ഭയന്നാണോ കഴിയുന്നത്. പട്ടാളക്കാരനായിരുന്ന പാറപ്പുറത്ത് എന്ന സാഹിത്യകാരന്‍ എന്തുകൊണ്ട് ഇതിനെപ്പറ്റി എഴുതിയില്ല. എഴുത്തുകാരനും ദുര്‍ബലനാണോ. ഇരുമ്പഴികള്‍ അവരും ഭയക്കുന്നുണ്ടാകണം.

ന്യൂസ് ഡെസ്ക്

കേരളം പ്രളയത്തിലാഴ്ന്നപ്പോൾ ജർമ്മനിയ്ക്ക് പറന്ന വനംമന്ത്രി കെ.രാജു നാളെ  ഞായറാഴ്ച മടങ്ങിയെത്തും. ഇന്നു മടങ്ങാൻ കഠിനശ്രമം നടത്തിയെങ്കിലും തിരക്കുള്ള സമയമായതിനാൽ ടിക്കറ്റ് ലഭിച്ചില്ല എന്നാണ് അറിയുന്നത്. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന കോട്ടയം ജില്ലയുടെ രക്ഷാപ്രവർത്തനത്തിന് മന്ത്രിസഭ ചുമതലപ്പെടുത്തിയിരുന്നത് രാജുവിനെയാണ്. കേരളത്തിൽ മഴ ശക്തമായ 16ന് ആണ് മന്ത്രി ജർമ്മനിയിൽ ലോക മലയാളി കൗൺസിലിന്റെ സമ്മേളനത്തിനായി പോയത്. 22 ന് നടക്കുന്ന ഓണാഘോഷ പരിപാടികളിൽ സംബന്ധിച്ചതിനു ശേഷം തിരിക്കാതിരുന്ന രാജുവിനെ പ്രളയം പെട്ടെന്ന് നാട്ടിലെത്തിക്കുകയാണ്.

കോട്ടയത്ത് സ്വതന്ത്ര ദിനത്തിൽ ദേശീയ പതാക ഉയർത്തിയതിനു ശേഷമായിരുന്ന മന്ത്രി ജർമ്മൻ പര്യടനത്തിനു തിരിച്ചത്. ജനങ്ങൾക്ക് കരുത്തുപകരാൻ മനുഷ്യസ്നേഹികളെല്ലാം ഒന്നിക്കണമെന്നും പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന്റെ പുനർ നിർമ്മാണത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്നും പ്രസംഗിച്ചശേഷമാണ് അദ്ദേഹം വിമാനം കയറിയത്. പാർട്ടിയെ പോലും അറിയിക്കാതെയായിരുന്നു മന്ത്രി പറന്നത്. അതിരൂക്ഷമായ വിമർശനമുയർന്നതിനെ തുടർന്ന് മന്ത്രിയെ തിരിച്ചുവിളിക്കുകയായിരുന്നു.

മലയാളം യുകെ എഡിറ്റോറിയൽ

കേരളത്തിലെ ജനത അനുഭവിക്കുന്ന ദുരിതം വാക്കുകള്‍ക്ക് വിവരിക്കാവുന്നതിലും അപ്പുറമാണ്. ജനതയുണ്ടെങ്കിലെ രാജ്യമുള്ളൂ. ജനങ്ങളുണ്ടെങ്കിലേ രാജ്യത്തിന്റെ അതിർത്തികൾ കാക്കേണ്ടതുള്ളു. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്നതാണ് പ്രധാനം. ദുരിതത്തിൽ ഉഴലുന്ന ജനതയെ രക്ഷിക്കാൻ ഭരണാധികാരികൾ ഉത്തരവ് നല്കിയേ തീരു. സൈന്യം ബാരക്കുകളിൽ നിന്ന് പുറത്തു വരട്ടെ. ഒരു നിമിഷവും പാഴാക്കാനില്ല. ഭാരത ജനതയുടെ വിയർപ്പിനാൽ ഒരുക്കപ്പെട്ട സർവ്വ സജ്ജമായ സൈന്യത്തിന്റെ സേവനം കേരളത്തിനാവശ്യമുണ്ട്. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ റെസ്ക്യൂ മിഷനാണ് നടപ്പാക്കേണ്ടത്. നൂറു കണക്കിനാളുകൾ ദുരന്തഭൂവിൽ മരിച്ചു വീണുകഴിഞ്ഞു. കണ്ണു തുറന്നു നോക്കുക.. കേരളത്തിലെ മഹാപ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ എന്താണ് സന്ദേഹം? എത്ര പേരുടെ ജീവൻ കൂടി അതിനായി കേരള ജനത നല്കണം?

കേരള ജനത കേഴുകയാണ്.. ലോകമെമ്പാടുമുള്ള മലയാളികൾ ജന്മനാടിനെയോർത്ത്  ദു:ഖിക്കുന്നു.. ഇത്ര വലിയ ദുരന്തം മലയാള മണ്ണ് ഇതുവരെ അഭിമുഖീകരിച്ചിട്ടില്ല. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ രക്ഷാപ്രവർത്തനമാണ് നടന്നു കൊണ്ടിരിക്കുന്നത്. പൂർണമായ ഐക്യത്തോടെയും ഒരുമയോടെയും ജീവനുകളെ കാത്തു സൂക്ഷിക്കുവാൻ കേരളം കരുത്തു കാണിക്കുന്നു. മഹാപ്രളയത്തെ നേരിടാൻ മനുഷ്യ ശക്തിക്ക് ഒരു പരിധിയുണ്ട്. അപ്രതീക്ഷിതമായ പ്രകൃതിക്ഷോഭത്തിൽ കേരള ജനത പകച്ചു നിൽക്കുന്നു. മരണം 300 കഴിഞ്ഞു. ഒറ്റപ്പെട്ട് കഴിയുന്നത് ആയിരക്കണക്കിനാളുകൾ. മൂന്നു ലക്ഷത്തിലേറെപ്പേർ ക്യാമ്പുകളിലാണ്. വീടുകൾ നഷ്ടപ്പെട്ടവർ നിരവധി. അടിസ്ഥാന സൗകര്യങ്ങൾ താറുമാറായി. പതിനായിരം കോടിയെങ്കിലും നഷ്ടം വന്നു കഴിഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നല്കുന്നു. എം.പിമാരും മന്ത്രിമാരും എം എൽ എമാരും മറ്റു ജനപ്രതിനിധികളും ഗവൺമെൻറ് ഉദ്യോഗസ്ഥ സംവിധാനവും വിവിധ സംഘടനകളും പൊതുജനങ്ങളും ഒരു നിമിഷം പാഴാക്കാതെ അത്യദ്ധ്വാനം ചെയ്യുന്നു.  ഈ ഒരുമയെയും നന്മനസിനെയും അഭിനന്ദിക്കാതിരിക്കാൻ ആവില്ല. പക്ഷേ അവർക്കും നേരിടാൻ പറ്റാത്ത രീതിയിൽ മഹാപ്രളയം കേരളത്തിലെ ജനതയെ വേട്ടയാടുകയാണ്.

കേരളമൊട്ടുക്കുനിന്നും പ്രത്യേകിച്ച് പത്തനംതിട്ടയിൽ നിന്ന് വരുന്ന വാർത്തകൾ ഒട്ടും ശുഭകരമല്ല. തന്റെ ജനത്തിന്റെ ജീവൻ രക്ഷിക്കണേ എന്ന് കേണപേക്ഷിക്കുന്ന ഒരു ജനപ്രതിനിധിയുടെ വാക്കുകൾ നമ്മൾ ശ്രവിച്ചു. അകലങ്ങളിൽ പുറം ലോകവുമായി ബന്ധമില്ലാതെ കഴിയുന്ന നൂറുകണക്കിനാളുകളുടെ രോദനം ആരു കേൾക്കും. ദിവസങ്ങളായി ഭക്ഷണവും വെള്ളവും ലഭിക്കാത്തവർ നിരവധി ഉണ്ടാവും. വിശന്നു വലയുന്ന കുഞ്ഞുങ്ങളും ശാരീരിക അവശതകൾ ഉള്ളവരും എങ്ങനെ ജീവനെ പിടിച്ചു നിർത്തും. മരണം മുഖാമുഖം കാണുന്നത് നൂറുകണക്കിനാളുകൾ.

മഴയ്ക്ക് ശമനം വന്നെങ്കിലും വെള്ളമിറങ്ങുന്നില്ല. പാലങ്ങളും റോഡുകളും തകർന്നു. വൈദുതി വിതരണം തടസപ്പെട്ടു. ഭക്ഷണസാധനങ്ങൾക്ക് ക്ഷാമം നേരിടുന്നു. അടിയന്തിര ചികിത്സയോ മരുന്നുകളോ പോലും ലഭിക്കാതെ നിരവധി പേർ. ദുരിതത്തിൽ ഒറ്റപ്പെട്ടു കഴിയുന്ന ബന്ധു ജനങ്ങളെ ഓർത്ത് ഹൃദയവേദനയനുഭവിക്കുന്ന പ്രവാസി മലയാളികൾ ലോകമെമ്പാടുമുണ്ട്. ഓണാഘോഷത്തിനൊരുങ്ങിയ നാടും പ്രവാസി മലയാളി ലോകവും ശോകമൂകമായി. “ഇല്ല, ഇത്തവണ ഞങ്ങൾ ഓണ സദ്യയ്ക്ക് ഇല ഇടുന്നില്ല. പൂക്കളവും തിരുവാതിരയുമില്ല. ആ പണം ഞങ്ങൾ സ്വരുക്കൂട്ടും. ജന്മനാടിന്റെ പുനർ നിർമ്മിതിക്കായി ഞങ്ങൾ നല്കും” എന്നവർ പ്രതിജ്ഞ ചെയ്തു കഴിഞ്ഞു.

മഴ മാറി വെള്ളമിറങ്ങിയാലും ദുരിതങ്ങൾ ഏറെ ബാക്കിയുണ്ടാവും. കേരളത്തിന്റെ പുനർനിർമ്മാണ പ്രക്രിയ നടത്താൻ ഭഗീരഥപ്രയത്നം ആവശ്യമാണ്. അടിയന്തിരമായ രാഷ്ട്രീയ തീരുമാനങ്ങൾ ഉണ്ടാവണം. ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരാൻ സൈന്യത്തിന്റെ സഹായം കൂടിയേ തീരൂ. അടിയന്തിര രക്ഷാപ്രവർത്തനം കഴിഞ്ഞാൽ ജനങ്ങളുടെ പുനരധിവാസത്തിന് ധാരാളം പണം ആവശ്യമാണ്. അതിനാവശ്യമായ സഹായം നല്കാൻ കേന്ദ്ര ഗവൺമെന്റ് നടപടിയെടുക്കണം. പ്രവാസികളായ മലയാളികൾ ധാരാളമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നേരിട്ട് സംഭാവന നല്കാനാരംഭിച്ചു കഴിഞ്ഞു. കേരള ജനതയുടെ ദുരിതങ്ങൾ നേരിട്ടു കാണാൻ എത്തിയിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്കായി കേരളം കാതോർത്തിരിക്കുന്നു. കേരളത്തിലെമ്പാടും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഹൃദയംഗമമായ നന്ദി അറിയിക്കുന്നതോടൊപ്പം കേരള ജനതയുടെ ദു:ഖത്തിൽ മലയാളം യുകെ ന്യൂസ് ടീമും പങ്കു ചേരുന്നു. അതേ, നമ്മുടെ ജന്മനാട് തേങ്ങുകയാണ്. ആ കണ്ണീരൊപ്പാൻ നമുക്ക് ഒരുമിച്ച് കൈകോർക്കാം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം നിധിയിലേക്ക് നേരിട്ട് സംഭാവന നല്കാൻ താഴെയുള്ള ലിങ്കിൽ ദയവായി ക്ലിക്ക് ചെയ്യുക.

Please click this link to donate to Chief Minister’s Distress Relief Fund

ബിനോയി ജോസഫ്,

അസോസിയേറ്റ് എഡിറ്റർ, മലയാളം യുകെ ന്യൂസ്

ദിനേശ് വെള്ളാപ്പിള്ളി.

കാലവര്‍ഷം താണ്ഡവമാടിയ കേരളത്തിനു വേണ്ടി കൈകോര്‍ക്കാം നമുക്കൊരുമിച്ച്. സേവനം യു.കെയുടെ എല്ലാ ആഘോഷങ്ങളും റദ്ദ് ചെയ്തു കൊണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി കൈകോര്‍ക്കുന്നു. സേവനം യു.കെ സെപ്റ്റംബര്‍ 16ന് എയില്‍സ് ബറിയില്‍ വച്ച് നടത്താനിരുന്ന ചതയദിനാഘോഷം റദ്ദ് ചെയ്തു കൊണ്ട് അതിനു വേണ്ടി സമാഹരിച്ച മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുവാന്‍ തീരുമാനിച്ചു. സേവനം യുകെയുടെ എല്ലാ യൂണിറ്റുകളും ആഘോഷ പരിപാടികള്‍ മാറ്റിവെച്ച് കുടുംബ പ്രാര്‍ത്ഥനയോടെ ശ്രീനാരായണ ജയന്തി ആചരിക്കാന്‍ തീരുമാനിച്ചു.

കേരളം നാളിതുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തിന് ഒരു ചെറിയ സഹായഹസ്തം നല്‍കി നമ്മുടെ നാടിനെ രക്ഷിക്കാന്‍ എല്ലാ നല്ല വരായ പ്രവാസികളോടും സേവനം യുകെ അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം നല്ലവരായ കൂട്ടുകാരേ നിങ്ങള്‍ക്ക് കഴിയുംവിധം ഒരു കൈത്താങ്ങ് സേവനം യുകെയ്ക്ക് സംഭാവന ചെയ്യുക. നമ്മള്‍ കേട്ടറിഞ്ഞതിനേക്കാള്‍ എത്രയോ ഭയാനകമാണ് നമ്മുടെ നാടിന്റെ അവസ്ഥ. 181 ഓളം ജീവനുകളാണ് പൊലിഞ്ഞത്.

മാതാപിതാക്കളും, സഹോദരങ്ങളും നഷ്ടപെട്ടവരുടേയും നിലവിളികളാണ് എങ്ങും! അത് കണ്ടില്ലെന്ന് നടിക്കാന്‍ നമുക്കാകുമോ.! നാം പിറന്നു വീണതും പിച്ചവച്ചതുമായ നാട് പൂര്‍വ്വസ്ഥിതിയിലേക്കാകുവാന്‍ ദൈവത്തിന്റെ സ്വന്തം നാടിനെ തിരിച്ചു കിട്ടുവാന്‍ നമുക്ക് ഓരോരുത്തര്‍ക്കും കൈകോര്‍ക്കാം.

ഒരു ആയുസ് മുഴുവന്‍ സമ്പാദിച്ചതെല്ലാം നഷ്ടപ്പെട്ടവര്‍, വീടും, വീട്ടുപകരണങ്ങളും, വസ്ത്രങ്ങളും കുട്ടികളുടെ പാഠപുസ്തകങ്ങള്‍ ഇവയെല്ലാം നഷ്ടങ്ങളില്‍ പെടുന്നു. ഇവിടെ എന്തുകൊണ്ട് നമുക്കൊരു സഹായം എത്തിച്ചു കൂടാ.! പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പ്രവാസികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു. ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്‌നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും സേവനം യുകെ ചെയര്‍മാന്‍ ഡോ. ബിജു പെരിങ്ങത്തറ പറഞ്ഞു.

അദ്ധ്യായം – 18
ശ്രീ ബുദ്ധന്റെ മുന്നിലെത്തിയ വഴികള്‍

എവിടെ അഭയം തേടുമെന്നായിരുന്നു മനസ്സില്‍ നിറഞ്ഞുനിന്ന ചോദ്യം. അവര്‍ അടുത്തു വരുന്തോറും ആകുലത വര്‍ദ്ധിച്ചു. ടിക്കറ്റ് എടുത്തിരുന്നെങ്കില്‍ യാത്ര ഇത്രമാത്രം ക്ലേശകരമാകില്ലായിരുന്നു. രക്ഷപ്പെടാനുളള വഴികള്‍ ആരാഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ട്രെയിനിന്റെ വേഗം കുറഞ്ഞ് സൈറണ്‍ മുഴങ്ങിയത്. ട്രെയിന്‍ ഏതോ ഒരു സ്‌റ്റേഷനില്‍ നില്‍ക്കാന്‍ പോകുന്നു. അപ്പോഴേക്കും ചെക്കര്‍ എന്റെയടുക്കല്‍ എത്തിയിരുന്നു. എന്റെയടുത്തായി രണ്ടു പേര്‍ നില്പുണ്ട്. ഞാന്‍ ജീവനറ്റവനെ പോലെ അയാളെ തറപ്പിച്ചു നോക്കിയിട്ട് ടിക്കറ്റ് എടുക്കുന്ന ഭാവത്തില്‍ പോക്കറ്റിലിരുന്ന ഇന്റര്‍വ്യൂ പേപ്പര്‍ എടുത്തു. എന്നിട്ട് വീണ്ടും പോക്കറ്റിലേക്ക് നോക്കി. ആ സമയം അയാള്‍ അടുത്തു നിന്നവന്റെ ടിക്കറ്റു നോക്കി കൊടുക്കുന്ന സമയം ട്രെയിനിന്റെ വേഗം കുറഞ്ഞു വന്നു. എന്റെ അടുത്തു നിന്നവന്റെ കൈയ്യിലും ടിക്കറ്റ് ഇല്ലായിരുന്നു. അവന്‍ ഏതാനം നോട്ടുകള്‍ കൈക്കൂലിയായി കൊടുത്തു. അവര്‍ സംസാരിച്ചു നിന്നു. എനിക്കിത് നേരിയ ആശ്വാസം നല്‍കി.

ട്രെയിന്‍ പ്ലാറ്റ് ഫോമില്‍ എത്തുന്നതിനു മുന്നേ ആത്മധൈര്യത്തോടെ ഞാന്‍ പുറത്തേക്ക് ചാടി അതിവേഗമോടി. എന്നെ നോക്കി ട്രെയിനിലുളളവര്‍ നിന്നു. കുറച്ചു ദൂരം ഓടിയിട്ട് ഏങ്ങലടിച്ചുകൊണ്ട് തിരിഞ്ഞു നോക്കി. ഇനിയും ഒരുത്തനും എന്നെ കണ്ടെത്താനാവില്ലെന്ന് എനിക്കറിയാമായിരുന്നു. അല്പസമയം പരിക്ഷീണനായി ഞാനവിടെ നിന്നു. ഓട്ടവും വിശപ്പും ദാഹവും എന്നെ അവശനാക്കിയിരുന്നു. രാവിലെ ഭക്ഷണം കഴിച്ചതാണ്. ഉച്ചക്ക് കഴിച്ചിട്ടില്ല. ട്രെയിന്‍ ടിക്കറ്റിന് കാശില്ലെങ്കിലും ഭക്ഷണം കഴിക്കാന്‍ കാശുളളതോര്‍ത്ത് എന്റെ മുഖം തെളിഞ്ഞു. ലക്ഷ്യമില്ലാതെ ഓടിയത് എങ്ങോട്ടെന്നറിയില്ല. ഏതു സ്‌റ്റേഷന്‍ എന്നുമറിയില്ല. അറിയാത്ത വഴിയിലൂടെ ഞാന്‍ മുന്നോട്ട് നടന്നു. കുറച്ചു ദൂരം നടന്നപ്പോള്‍ ഒരു ചെറിയ വീടും അതിനടുത്തുളള പറമ്പത്ത് ഒരാള്‍ ജോലി ചെയ്യുന്നുണ്ട്. ഇനിയും അടുത്തുവരുന്ന ട്രെയിനില്‍ കയറി റാഞ്ചിയിലെത്തണം. ഞാന്‍ പോകുന്ന വഴിയിലൂടെ ഒരു പാവം മനുഷ്യന്‍ എന്റെ നേരെ നടന്നു വരുന്നു. സൗഹൃദ ഭാവത്തില്‍ ചോദിച്ചു. ഇവിടെ അടുത്തുളള ട്രയിന്‍ സ്‌റ്റേഷന്‍ ഏതാണ്. അദ്ദേഹം സ്‌നേഹത്തോടെ പറഞ്ഞു, ഇതു ഗയ സ്റ്റേഷനാണ്.

ഞാന്‍ നിശബ്ദനായി നിന്നു. എന്റെ മനസ്സില്‍ ബുദ്ധന്‍ തുടിച്ചു നിന്നു. മാനവരാശിക്ക് പ്രകാശം ചൊരിഞ്ഞ ബുദ്ധന്‍ പാര്‍ത്ത മണ്ണിലെന്ന് ഓര്‍ത്തു. ഞാന്‍ രക്ഷപ്പെട്ട് ഓടിയത് ഈ സ്ഥലത്തെന്ന് അറിഞ്ഞിരുന്നില്ല. മനസ്സു നിറയെ ശ്രീ ബുദ്ധന്‍. ആ പുണ്യാത്മാവിനെ പറ്റി ധാരാളം അറിഞ്ഞിരുന്നെങ്കിലും അദ്ദേഹം ധ്യാനിച്ച സ്ഥലത്ത് വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. ശ്രീബുദ്ധന്റെ ഗയയില്‍ ഇനിയൊരിക്കല്‍ വരണമെന്ന് പാറ്റനയ്ക്ക് പോകുമ്പോള്‍ മനസ്സില്‍ നിനച്ചതാണ്. പൊടുന്നനെ അതു മുന്നിലെത്തിയിരിക്കുന്നു. വാച്ചിലേക്ക് നോക്കി. നാലു മണി കഴിഞ്ഞിരിക്കുന്നു. എന്റെ മനസ്സില്‍ ഒരു ആശയമുദിച്ചു. അദ്ദേഹം ധ്യാനിച്ചിരുന്ന സ്ഥലം എവിടെയെന്ന് അറിയണം. അടുത്താണെങ്കില്‍ ഇന്നു തന്നെ കണ്ടിട്ട് മടങ്ങി പോകാം. അതല്ല ദൂരെയാണെങ്കില്‍ റയില്‍വേ സ്‌റ്റേഷനിലിരുന്ന് ഉറങ്ങിയിട്ട് രാവിലെ കാണാന്‍ പോകാം.

വേഗത്തില്‍ സ്‌റ്റേഷന്‍ ലക്ഷ്യമാക്കി നടന്നു. സ്‌റ്റേഷനിലെത്തി. ചെറിയൊരു സ്‌റ്റേഷനാണ്, ടിക്കറ്റ് കൗണ്ടറില്‍ ചെന്നു അവിടെ ആരെയും കണ്ടില്ല. ദൂരെ നിന്ന ഒരാള്‍ കണ്ണുകളുയര്‍ത്തി എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. എവിടേക്കാ ടിക്കറ്റ്?. ഞാന്‍ പറഞ്ഞു, സാറെ ടിക്കറ്റ് വേണ്ട, ശ്രീബുദ്ധന്റെ അമ്പലം എവിടെയാണ്. ഉടനടി അയാള്‍ ചോദിച്ചു, മഹാ ബോധിയാണോ. ഞാന്‍ തലയാട്ടി അതെയെന്നു പറഞ്ഞു. ഈ അമ്പലം ശ്രീബുദ്ധനു വേണ്ടി പണിതത് അശോകചക്രവര്‍ത്തിയായിരുന്നു എന്ന് ഞാന്‍ പഠിച്ചിട്ടുണ്ട്. അയാള്‍ പറഞ്ഞു. ബോധിഗയയിലേക്ക് പോകാനെങ്കില്‍ പത്തു പന്ത്രണ്ടു കിലോമീറ്റര്‍ ഉണ്ട്. ഞനദ്ദേഹത്തിനു നന്ദി പറഞ്ഞിട്ട് മടങ്ങി വന്ന് യാത്രക്കാരുടെ മുറിയിലിരുന്നു ചിന്തിച്ചു. അങ്ങോട്ടു പോകണമെങ്കില്‍ എങ്ങനെ പോകും. എന്റെ അടുത്തായി ഒരാള്‍ ഇരിക്കുന്നുണ്ടായിരുന്നു. അയാളോട് വിശദമായി ഞാന്‍ ചോദിച്ചു മനസ്സിലാക്കി.

ഇന്ന് എന്തായാലും പോകാന്‍ പറ്റത്തില്ല. രാത്രിയില്‍ ഇവിടെ കഴിച്ചു കൂട്ടുക തന്നെ. കൈയ്യില്‍ ബസ്സു കൂലിക്കുളള കാശുണ്ട്. പുറത്തുളള കടയില്‍ നിന്ന് എന്തെങ്കലും വാങ്ങി കഴിക്കണം. ശ്രീബുദ്ധന്‍ വന്നതിനു ശേഷവും ഈ മണ്ണിന്റെ മക്കള്‍ക്ക് യാതൊരു പുരോഗതിയുമില്ലെന്നു തോന്നി. എങ്ങും ദാരിദ്ര്യം പേറുന്ന ജനങ്ങളെയാണ് ബീഹാറില്‍ കണ്ടത്. ശ്രീ ബുദ്ധന്‍ ഇരുന്നു ധ്യാനിച്ച സ്ഥലം ഒരു വിശുദ്ധ ഭൂമിയാണ്. ആ ആത്മീയ ആചാര്യന്റെ സ്ഥലത്തു വന്നിട്ട് എനിക്ക് മടങ്ങിപോകാന്‍ കഴിയുന്നില്ല. അപ്പോഴും എന്റെ മനസ്സിലുദിച്ച ചോദ്യം, കളളട്രെയിന്‍ കയറിയിട്ടാണോ ഈ പുണ്യാത്മാവിന്റെ സ്ഥലം കാണാന്‍ വരേണ്ടത്. ഈ കളളനെ ശ്രീബുദ്ധന്‍ പോലും അംഗീകരിച്ചതിന്റെ തെളിവല്ലേ എന്നെ ഇവിടെ ഇറക്കിയത്. എന്റെ കയ്യില്‍ കാശില്ലെന്ന് അദ്ദേഹം പോലും അറിഞ്ഞിരിക്കുന്നു. എന്നാലും കുറ്റബോധം തോന്നി.

പുറത്ത് ഇറങ്ങി നടക്കുമ്പോള്‍ മുദ്രാവാക്യങ്ങളുമായി കുറച്ചുപേര്‍ റോഡിലൂടെ നടന്നു പോകുന്നു. ഞാനും അവരെ പിന്‍തുടര്‍ന്നു. ഇവിടുത്തെ ജീവിതം നരകമാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഭരണത്തിനെതിരെയാണ് ജയപ്രകാശ് നാരായണന്റെ അനുയായികള്‍ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇതുപോലുളള പീഡനങ്ങളാണ് പാവങ്ങള്‍ നേരിട്ടതെന്നും കൂട്ടത്തില്‍ ഒരാളോട് ചോദിച്ചപ്പോള്‍ മനസ്സിലായി. ഇന്ന് സന്ധ്യക്ക് ഗയ ടൗണില്‍ ജയപ്രകാശ് നാരായണന്‍ പ്രസംഗിക്കാന്‍ വരുന്നുണ്ട്. അവര്‍ക്ക് അദ്ദേഹം നവോത്ഥാന നായകനാണ്. എന്നെ പ്രത്യേകം ആകര്‍ഷിച്ച ഒരു കാര്യം അനുയായികളുടെ കൈയ്യില്‍ വലിയ വടികളും വാളുകളുമുണ്ടായിരുന്നു. ഇതേ കൊടികളാണ് പാറ്റനായിലെ പ്രകൃതി മൈതാനത്തും കണ്ടത്. കുറച്ചു ദൂരം അവര്‍ക്കൊപ്പം നടന്നിട്ട് ഞാന്‍ മടങ്ങിപോന്നു.

എന്തിനാണ് ഞാന്‍ അവര്‍ക്കൊപ്പം ഒരു പരിചയവുമില്ലാത്ത സ്ഥലത്ത് രാത്രി കാലത്ത് സഞ്ചരിക്കുന്നത്. ഇന്നത്തെ യോഗസ്ഥലത്ത് എന്തും സംഭവിക്കാമെന്നു തോന്നി. അഭിമാനമാണ് ഈ ജനത്തെ കണ്ടപ്പോള്‍ തോന്നിയത്. രാജ്യത്തു നിന്ന് വെളുത്ത കഴുകന്മാര്‍ പോയെങ്കിലും കറുത്ത കഴുകന്മാര്‍ മനുഷ്യനു മുകളില്‍ വട്ടമിട്ടു പറക്കുകയാണ്. രാജ്യസ്‌നേഹമുളള നേതാക്കന്മാര്‍ വരാതെ ഇന്ത്യയുടെ ദാരിദ്ര്യവും പട്ടിണിയും മാറില്ല. ഇന്നു കാണുന്നത് സിനിമയിലെപ്പോലുളള അഭിനവ നേതാക്കന്മാരാണ്. അല്പ സമയം രോഷപ്രകടനവുമായി പോകുന്നവരെ നോക്കി നിന്നു. അതില്‍ കൂടുതലും പ്രതികാര വാഞ്ചയുളള യുവാക്കളാണ്. സൂര്യന്റെ പ്രകാശം അണഞ്ഞു. ഞാനവിടെ കുറെ അലഞ്ഞു നടന്നു. വളരെ തിരക്കുളള ഒരു ഹോട്ടലില്‍ കയറി ചപ്പാത്തിയും ദാലും കഴിച്ചു. ഭക്ഷണം കൊടുക്കുന്നവര്‍ക്ക് ആരൊക്കെ കാശു കൊടുക്കുന്നു, അല്ലെങ്കില്‍ കൊടുക്കാതിരിക്കുന്നു, അതില്‍ ശ്രദ്ധിക്കാതെ വരുന്നവരുടെ ആവശ്യ പ്രകാരം ഭക്ഷണം കൊടുത്തു കൊണ്ടിരുന്നു. ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോകുന്നവര്‍ പുറത്തു വച്ചിരിക്കുന്ന വലിയൊരു പാത്രത്തില്‍ നിന്ന് വെളളമെടുത്തിട്ട് കൈകഴുകി വന്നിട്ടാണ് കസേരയിലിരിക്കുന്ന കടയുടമക്ക് കാശു കൊടുക്കുന്നത്.

ഞാന്‍ കടമുതലാളിയേയും ജോലിക്കാരേയും വളരെ ശ്രദ്ധയോടെയാണ് നോക്കുന്നത്. ഞാനും കൈകഴുകാന്‍ പുറത്തിറങ്ങി. മാന്യമായ രീതിയില്‍ കൈകഴുകി ഏതാനം മിനിറ്റുകള്‍ അകത്തേക്ക് നോക്കിയിട്ട് ഒരല്പം ഭീതിയോടെ മുന്നോട്ടു നടന്നു. സ്‌റ്റേഷനിലോട്ട് നടക്കുമ്പോള്‍ മനസ്സ് മന്ത്രിച്ചത് ഇങ്ങനെയാണ്. ശ്രീബുദ്ധന്റെ നാട്ടില്‍ ആരേയും പട്ടിണിക്കിടത്തില്ല. എങ്ങും ഇരുള്‍ മൂടി. സ്റ്റേഷന്റെ പ്ലാറ്റ് ഫോമില്‍ വിരലിലെണ്ണാന്‍ ആള്‍ക്കാരുണ്ട്. ഞാന്‍ വിശ്രമ മുറിയില്‍ അഭയം പ്രാപിച്ചു. ഒരു അഭയാര്‍ത്ഥിയെ പോലെ ഞാനിരുന്നു. അതിനുളളില്‍ നീണ്ട താടിയുളള മുഷിഞ്ഞ വസ്ത്രം ധരിച്ച ഒരു മനുഷ്യന്‍ ചുരുണ്ടു കൂടി ഇരുപ്പുണ്ട്. ഭിക്ഷക്കാരനെന്നു മനസ്സിലായി. അയാള്‍ എഴുന്നേറ്റു വന്നു യാചകനായ എന്നോട് ഒരു ചായ കുടിക്കാന്‍ കാശു തരണമെന്ന് യാചിച്ചു. ഒരു ചായയ്ക്ക് ഇരുപത് പൈസ മതി. എന്റെ പോക്കറ്റില്‍നിന്ന് അന്‍പതു പൈസ കൊടുത്തിട്ട് എന്തെങ്കിലും വാങ്ങി കഴിക്കാനും പറഞ്ഞു. ആ മുഖത്തെ ദൈന്യത, സ്‌നേഹം ഞാന്‍ കണ്ടു. അയാള്‍ എന്നെക്കാള്‍ ദരിദ്രനാണ്. എങ്ങു നിന്നോ ഒരു ട്രയിന്‍ വന്നു നിന്നു. അയാള്‍ ഭിക്ഷയാചിക്കാനായി പെട്ടെന്ന് അവിടേക്കു ചെന്നു.
വിശ്രമമുറിയില്‍ നേരം പുലരാനായി ഇരുന്നും എഴുന്നേറ്റും കോട്ടുവായിട്ടും കണ്ണടച്ചും തുറന്നും ഞാനിരുന്നു. അതിനിടയില്‍ പിച്ചക്കാരനും ആ മുറിയില്‍ വന്നിരുന്നു. അയാള്‍ അവിടുത്തെ അന്തേവാസിയെന്ന് തോന്നി. എന്തായാലും ഞാനയാള്‍ക്ക് അതിഥിയാണ്. ഇടക്കിടക്ക് ഞങ്ങളുടെ കണ്ണുകള്‍ കൂട്ടിമുട്ടും. ആദരപൂര്‍വ്വമാണ് എന്നെ നോക്കുന്നത്. ഹൃദയം നിറഞ്ഞ നന്ദി ആ നോട്ടത്തിലുണ്ട്. ഇടക്ക് ഞാന്‍ കണ്ണുതുറന്നപ്പോള്‍ കണ്ടത് അയാള്‍ തറയില്‍ ചുരുണ്ടുകൂടി കിടക്കുന്നതാണ്. ഈ മുറിക്ക് ഒരു പുതിയ മാനം വന്നിരിക്കുന്നു. ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു റയില്‍വേ സ്റ്റേഷനില്‍ ഞാനിരുന്നുറങ്ങുന്നത്. കിഴക്കേ മലമുകളില്‍ സൂര്യനും എന്നെ പോലെ ഉറങ്ങിയുണര്‍ന്നു. പ്രഭാത കര്‍മ്മങ്ങള്‍ക്കിടയില്‍ പല്ലു തേച്ചത് വിരലുകള്‍ കൊണ്ടാണ്. എന്റെ അടുത്തിരുന്നയാള്‍ എന്തോ ചെറിയ കമ്പുരച്ചാണ് പല്ല് തേക്കുന്നത്. കുളിരു നിറഞ്ഞ കാറ്റ് അവിടെ വീശുന്നുണ്ടായിരുന്നു. സൂര്യകിരണങ്ങള്‍ ഭൂമിയെ ആലിംഗനം ചെയ്തു കൊണ്ടിരുന്നു.

പ്ലാറ്റ് ഫോമിലൂടെ നടക്കുമ്പോള്‍ കല്‍ക്കട്ടയിലേക്ക് പോകാനുളള ട്രെയിന്‍ ചൂളം വിളിയുമായ് കടന്നുപോയി. ഞാന്‍ പുറത്തിറങ്ങി ബസ്സ് കിട്ടുന്നിടം ലക്ഷ്യമാക്കി നടന്നു. തണുപ്പു മാറിയിട്ടും നല്ല കുളിരാണ് അനുഭവപ്പെടുന്നത്. നടക്കുന്നതിനിടയില്‍ രണ്ടു വഴിയാത്രക്കാരോട് ബസ്സിന്റെ സ്ഥലം ചോദിച്ചറിഞ്ഞു. ശ്രീബുദ്ധനെ കാണാന്‍ വെമ്പല്‍ കൊളളുന്ന മനസ്സുമായി ഞാന്‍ നടന്നു. ബസ്സ് സ്റ്റോപ്പിലെത്തുമ്പോള്‍ ഒന്നിലധികം ബസ്സുകള്‍ കിടപ്പുണ്ട്. അതില്‍ ബോധിഗയയിലേക്കുളള ബസ്സും ഉണ്ടായിരുന്നു. ഞാനതില്‍ കയറിയിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കുമ്പോള്‍ തന്നെ കണ്ടക്ടറോട് ബോധിമരച്ചുവട്ടിലേക്കെന്ന് പറഞ്ഞു. ബസ്സ് എത്തിയപ്പോള്‍ അയാള്‍ ഉറക്കെ വിളിച്ചു പറഞ്ഞു, ബോധിഗയ…. എന്റെയൊപ്പം മറ്റു ചിലരും അവിടെയിറങ്ങി ബോധി മരച്ചുവട്ടിലേക്കു നടന്നു. ആ മരം ബുദ്ധന്‍ ഇരുന്ന മരത്തണലല്ല. അതിനു പകരം ഓര്‍മ്മിക്കാനെന്നവണ്ണമുളള മരമാണ്.
ബി.സി.563-ല്‍ നേപ്പാളില്‍ അതിസമ്പന്നമായ രാജകൊട്ടാരത്തില്‍ ജനിച്ച സിത്ഥാര്‍ത്ഥ ഗൗതമന്‍, ജീവിതത്തിന്റെ സര്‍വ്വ സൗഭാഗ്യങ്ങളുമുപേക്ഷിച്ച് പരാക്രമങ്ങളും, അനീതിയും, അസത്യങ്ങളും നടമാടുന്ന ഈ മണ്ണില്‍നിന്ന് പരമാനന്ദമായ സത്യവും, ജ്ഞാനവും തേടി സ്വര്‍ഗ്ഗലോകത്തേക്ക് യാത്രചെയ്തു. ആറു വര്‍ഷത്തിലധികമാണ് അദ്ദേഹം ഇവിടെ ധ്യാനത്തിലിരുന്നത്. അതിലൂടെ ജ്ഞാനോദയമുണ്ടായി. അടുത്തുളള മഹാബോധി അമ്പലത്തില്‍ ഈ ലോകത്തില്‍ പുഞ്ചിരി പ്രഭ സമ്മാനിച്ചു കൊണ്ടുളള സ്വര്‍ണ്ണനിറത്തിലുളള പ്രതിമയും അതിനടുത്തായി മഞ്ഞളിന്റെ നിറമുളള വസ്ത്രം ധരിച്ച ബുദ്ധ ഭിക്ഷുക്കള്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലുന്നതും കണ്ടു. ശ്രീ ബുദ്ധനെ നേരില്‍ കണ്ടതു പോലെ തോന്നി. മണ്ണിലെ സുഖമോഹങ്ങളില്‍ നിന്നകന്ന് കഴിയാന്‍ ആര്‍ക്കാണ് കഴിയുക. മഹാരാജാവായി അന്തപുര സ്ത്രീകളുമായി കുടിച്ചും ഉല്ലസിച്ചും കഴിയേണ്ടയാള്‍ സര്‍വ്വ സുഖങ്ങളും പരിത്യജിക്കുക അത് ദിവ്യത്വമാണ്. മരണമുളള മനുഷ്യന്‍ മരണമില്ലാത്തവനായി മാറുന്നു. എന്റെ മനസ്സ് പറന്നത് ഹിമാലയത്തിലേക്കാണ്. തപസ്സ്, മനസ്സിന്റെ ഏകാഗ്രതയാണ്.

ശിവന്റെ തപസ്സിന് സാക്ഷിയായി ഗംഗയുളളതുപോലെ ഇവിടേയും ഒരു നദി ഒഴുകുന്നുണ്ട്. അതിന്റെ പേരാണ് നിരംബവ. ഹിമാലയത്തിലുളള പോലുളള കസ്തൂരിയുടെ മണമോ, നിറമാര്‍ന്ന പക്ഷികളോ, മയിലുകളോ, പൂക്കളോ ഞാനവിടെ കണ്ടില്ല. ഞാനവിടെ കണ്ടത് ലോകത്തിനു ജീവന്‍ നല്‍കുന്ന ആത്മാവിന്റെ മണമാണ്. ഏത് മതവിശ്വാസിയായാലും ആശ്രമ ജീവിതം നയിക്കുന്നവര്‍ക്ക് ശ്രീബുദ്ധന്‍ ഒരു വഴികാട്ടിയാണ്. ആത്മീയ ജീവിതം നയിക്കുന്നവര്‍ക്ക് ഇടറി വീഴാന്‍ ധാരാളം വഴികളുണ്ട്. അവര്‍ക്ക് സുന്ദര ജീവിതത്തേക്കാള്‍ ആത്മാവിന്റെ വിഭവങ്ങള്‍ വിളമ്പാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാനും അവിടെ ആത്മാവില്‍ വിടരുന്ന പൂവു പോലെയായിരുന്നു. പ്രകൃതിയുടെ പല ഭാവങ്ങള്‍ എങ്ങുമുണ്ട്. ചില ഭാഗങ്ങളില്‍ ചെടികള്‍ പ്രസരിപ്പോടെ നില്‍പ്പുണ്ട്. ബുദ്ധ ഭക്തനായ അശോക ചക്രവര്‍ത്തി, ശ്രീബുദ്ധന്‍ ഇഹലോകവാസം വെടിഞ്ഞ് 280 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സുന്ദരമായ മഹാ ബോധിയമ്പലം അവിടെ പണിയുന്നത്. നൂറ്റാണ്ടുകളായി ബുദ്ധഭിക്ഷുക്കളും ആരാധകരും ധാരാളമായി അവിടെ പ്രാര്‍ത്ഥിക്കുന്നു.

ശ്രീബുദ്ധന്‍ ഗയയില്‍ മാത്രമല്ല സന്യസിച്ചതും ജീവിച്ചതും. മറ്റു തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ കുഷിനഗര്‍, ലുംബിനി, സമര്‍നാഥ് മുതലായവയാണ്. പാറ്റനയില്‍ നിന്നു 110 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടെയെത്താന്‍. 2002 മുതല്‍ യുനസ്‌കോയുടെ ഒരു പൈതൃക കേന്ദ്രം കൂടിയാണിത്. വികാര ഭരിതനായി എല്ലാം കണ്ടിട്ട് ഞാനവിടെ നിന്നു സ്റ്റേഷനിലേക്ക് മടങ്ങി. ഇതിനിടയില്‍ ഭക്ഷണം കഴിക്കാനും ഞാന്‍ മറന്നില്ല. രണ്ടു മണിയോടെ റാഞ്ചിയിലേക്ക് ട്രെയിന്‍ തിരിച്ചു. പിന്നില്‍ നിന്നും രണ്ടാമത്തെ ബോഗിയിലാണ് ഞാന്‍ കയറിയത്. ഇരുമ്പു പാളികള്‍ ഇളക്കി മറിച്ചു കൊണ്ട് ഓരോ സ്‌റ്റേഷനിലെത്തുമ്പോഴും ഞാനും പുറത്തിറങ്ങി. ടിക്കറ്റ് ചെക്കര്‍ ഏതെല്ലാം ബോഗിയിലാണ് കയറുന്നതെന്ന് ഞാന്‍ ശ്രദ്ധിച്ചു. സന്ധ്യ കഴിഞ്ഞപ്പോള്‍ എന്നെ ഞെട്ടിച്ചുകൊണ്ട് ടിക്കറ്റ് ചെക്കര്‍ എന്റെ ബോഗിയില്‍ കയറി. ഈ പ്രാവശ്യം പിടിക്കപ്പെടുമെന്ന് മനസ്സിലാക്കി ഞാന്‍ ടോയ്‌ലറ്റില്‍ കയറി ഒളിച്ചു. പുറത്ത് ഇരുട്ടായിരുന്നതിനാല്‍ കൈയ്യിലിരുന്ന കറുത്ത കോട്ട് എന്റെ ശ്രദ്ധയില്‍പെട്ടില്ല. മനസ്സ് ഉത്കണ്ഠപ്പെട്ടില്ല. അഥവാ പിടിച്ചാല്‍ പഴയതു പോലെ എന്തെങ്കിലും ആവര്‍ത്തിക്കണം. എന്റെ ഒപ്പം ഓടാനൊന്നും ഇവിടുത്തെ പോലീസ്സിന് കഴിയില്ല. മനസ്സിനെ ധൈര്യപൂര്‍വ്വം എന്തും വരട്ടെ എന്ന ഭാവത്തില്‍ ഞാനടക്കിനിറുത്തി. മനസ്സില്‍ ചോദിച്ചു, രാജ്യത്തെ കൊളള ചെയ്യുന്ന കളളന്മാരേക്കാള്‍ വലിയ കളളനാണോ ഞാന്‍?.
റാഞ്ചിയിലെത്തുമ്പോള്‍ ഇരുള്‍ കനത്തിരുന്നു. എന്റെ കണ്ണുകള്‍ ദൂരേക്ക് പാഞ്ഞു അകത്തേക്കും പുറത്തേക്കും പോകുന്ന വാതിലിനെ നോക്കി . ആ വലിയ വാതിലിനടുത്ത് നിന്ന് പുറത്തേക്ക് പോകുന്നവരുടെ ടിക്കറ്റുകള്‍ പരിശോധിക്കുന്നുണ്ട്. അതിനടുത്തായി വലിയ വടിയുമായി ഒരു പോലീസ്സുകാരനും നില്‍ക്കുന്നു. പുറത്തേക്ക് കടക്കുക അത്ര എളുപ്പമുളള കാര്യമല്ല. എന്തോ തിരയുന്നതു പോലെ ഞാനവിടെ നടന്നിട്ട് പ്ലാറ്റ് ഫോമിലെ ബഞ്ചില്‍ വന്നിരുന്നു. എല്ലാ യാത്രക്കാരും തിരക്കിട്ട് പുറത്തേക്ക് പോകുന്നു. ഞാന്‍ ഇവിടെ എത്ര നേരമിരിക്കും. ട്രെയിന്‍ പല ക്രോസിങ്ങുകളില്‍ സിഗ്നലിനായി കാത്തു കിടന്ന് ഒരു മണിക്കൂറോളം നഷ്ടപ്പെടുത്തി.

അല്പനേരമിരുന്നിട്ട് മിഴിച്ച കണ്ണുകളോടെ വാതിലിലേക്ക് നോക്കി. ഇപ്പോള്‍ അവിടെ ആരുമില്ല. പ്ലാറ്റ്‌ഫോമിലൂടെ ഞാന്‍ മുന്നോട്ടു നടന്ന് ചുറ്റുപാടുകള്‍ നിരീക്ഷിച്ചിട്ട് വാതിലിലൂടെ പുറത്തേക്ക് കടന്നു. പുറത്ത് കുറ്റാക്കുറ്റിരുട്ട് എല്ലാ ജീവജാലങ്ങളും ഉറക്കത്തിലാണ്. ശക്തിയായ കാറ്റ് വീശുന്നുണ്ട്. ആകാശ ഗോപുരങ്ങളില്‍ നിന്ന് മിന്നലും ഭൂമിയിലേക്ക് വന്നിരിക്കുന്നു. മഴക്കാണോ. റോഡിലൂടെ ചില വാഹനങ്ങള്‍ ഓടുന്നതല്ലാതെ ഒരു മനഷ്യനേയും കണ്ടില്ല. വേഗത്തില്‍ താമസസ്ഥലത്തേക്ക് നടന്നു. ഉളളില്‍ ഭയമില്ലെങ്കിലും ആശങ്കയില്ലെന്നു പറയാനാകില്ല. കാറ്റ് താളമേളങ്ങളോടെ സംഗീതം മീട്ടുന്നുണ്ട്. മുറിയില്‍ എത്തുന്നതിനു മുമ്പു തന്നെ ചാറ്റല്‍ മഴ പെയ്തു തുടങ്ങി. റാഞ്ചി നഗരത്തിലെത്തുമ്പോള്‍ മഴ ശക്തിയാര്‍ജ്ജിച്ചു. അടുത്തുളള കടത്തിണ്ണയില്‍ കയറി നിന്നു. നഗരം ശാന്തവും നിശബ്ദവുമാണ്. തണുത്ത കാറ്റ് വീശിയടിക്കുന്നു. ഇവിടെ നിന്നും അഞ്ചു മിനിറ്റ് ദൂരമേ താമസസ്ഥലത്തേക്കുളളൂ. മഴ മാറാതെ പറ്റില്ലല്ലോ. നല്ല വിശപ്പും ദാഹവും മനസ്സിനെ അലട്ടി. പാറ്റന യാത്ര കണ്ണുകളെ നിറച്ചു. പെയ്തിറങ്ങുന്ന ഈ മഴയും ആകാശത്തു നിന്ന് കരഞ്ഞു കരഞ്ഞു കണ്ണീര്‍ വാര്‍ക്കുകയാണോ. കണ്ണീരൊഴുക്കുന്ന മഴയുടെ കണ്ണീരൊപ്പുന്ന മണ്ണിനെ നോക്കി ഞാന്‍ നിന്നു. ഇടിമിന്നലുകള്‍ വീണ്ടുമുണ്ടായി. മഴയുടെ കണ്ണീര്‍ പ്രവാഹം നിലച്ചു. നഗരം നല്‍കിയ വെളിച്ചത്തിലൂടെ വീണ്ടും നടന്നു. പാന്‍സിന്റെ പോക്കറ്റില്‍ കിടന്ന താക്കോലെടുത്ത് കതക് ശബ്ദമുണ്ടാക്കതെ തുറന്നു. ശശിയും അബ്ദുളളയും നല്ല ഉറക്കത്തിലാണ്. മുറി തുറന്ന് ലൈറ്റിട്ട് തുണികളെല്ലാം അഴിച്ചു മാറ്റി കൈലിയുടുത്തു, കുളിമുറിയിലെ വെളളം കുടിച്ച് വിശപ്പടക്കി. കുളിച്ചു കഴിഞ്ഞപ്പോള്‍ ക്ഷീണമെല്ലാം മാറി. കതകും ലൈറ്റുമണച്ച് കിടന്നുറങ്ങി.
എന്റെ അലസമിഴികള്‍ തുറന്ന നേരം സൂര്യന്‍ ആകാശത്ത് തിളങ്ങി നിന്നു. ഉച്ചക്ക് പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു. അടുത്തുളള റോഡിലെ ബഹളമോ, അടുത്ത മുറിയിലുളളവരുടെ കാര്യങ്ങളോ ഞാനറിഞ്ഞില്ല. കഴിഞ്ഞ രാത്രിയിലോ ശരിക്കൊന്നുറങ്ങിയില്ല. മണിക്കൂറുകളോളം ട്രെയിനില്‍ നില്പ്, വിശപ്പ്, ദാഹം എല്ലാം എന്നെ തളര്‍ത്തിയിരുന്നു. കട്ടിലില്‍ ചിന്താകുലനായി ഉപജീവനത്തിന്റെ മാര്‍ഗ്ഗം ആലോചിച്ചിരുന്നു. നാട്ടില്‍ നിന്ന് വന്നിട്ട് പത്രമോഫിസില്‍ ജോലി ചെയ്തത് വെറും രണ്ടു മാസമാണ്. മുന്നില്‍ അന്ധകാരം വീണ്ടും കാണുന്നു. എഴുന്നേറ്റ് പല്ല് തേച്ച് കുളിച്ചിട്ട് തുണികള്‍ ധരിച്ച് ഹോട്ടലിലേക്ക് നടന്നു. അസഹ്യമായ വിശപ്പുണ്ട്. പോക്കറ്റിലെ പണം എണ്ണി തിട്ടപ്പെടുത്തി. വെറും പതിനൊന്നു രൂപ മാത്രം. ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. കാശു കൊടുക്കാതെ രക്ഷപ്പെടാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കട മുതലാളി എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പഴയതുപോലെ ഒരു ജോലിക്കായി റാഞ്ചിയുടെ ഓരോ വഴിയിലൂടെയും ഞാനലഞ്ഞു.

കമ്പനികളുടെ പേരുകള്‍ കാണുമ്പോള്‍ അതിനുള്ളില്‍ കയറി ജോലിയുണ്ടോ എന്നു തിരക്കും. ആ കൂട്ടത്തില്‍ സ്‌പെന്‍സര്‍ എന്ന മരുന്നു കമ്പനിയുടെ മലയാളി മാനേജര്‍ കറ്റാനത്തുകാരന്‍ തോമസ്സിനേയും ഞാന്‍ പരിചയപ്പെട്ടു. അവിടെ അവസരമില്ലെന്നു മനസ്സിലായി. ദിവസങ്ങള്‍ കഴിയുന്തോറും എന്നില്‍ ശുഭപ്രതീക്ഷകള്‍ മാത്രമായിരുന്നു. ഈ ദരിദ്ര രാജ്യത്ത് എന്നെപ്പോലെ ഒരു ദരിദ്രവാസി അലയുന്നതില്‍ തെറ്റൊന്നും ഞാന്‍ കണ്ടില്ല. ഇപ്പോള്‍ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്‌നം കയ്യിലെ കാശു തീര്‍ന്നു കൊണ്ടിരിക്കുന്നതാണ്. പല ദിവസങ്ങളിലും തിരക്കുളള ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചിട്ട് കാശു കൊടുക്കാതെ രക്ഷപ്പെട്ടിട്ടുണ്ട്. അത് എല്ലാ ദിവസവും വിജയിക്കാറില്ല. ഭക്ഷണം ഒരു ദിവസം ഒരു നേരമാക്കി. അത് ഉച്ചയ്ക്കുളളതാണ്. പട്ടിണിയിലും അര്‍ത്ഥപട്ടിണിയിലും ഞാന്‍ ദിനങ്ങള്‍ കഴിച്ചുകൂട്ടി ചെറുപ്പം മുതലേ അതു ശീലിച്ചത് പ്രയോജനപ്പെട്ടു. ഞാന്‍ താമസ്സിക്കുന്നതിനടുത്ത് ഒരു ദേവിയുടെ അമ്പലമുണ്ട്. മിക്ക ദിവസങ്ങളിലും ഞാന്‍ ദേവിയുടെ മുന്നില്‍ പോയിരുന്ന് ചോദിക്കും. ഈ ലോകമോഹ-സുഖ-ദുഖങ്ങളില്‍ നിന്ന് മാറിയിരുന്ന് വിളക്കും എണ്ണയും തിരിയും ദീപവും മാത്രം കണ്ടാല്‍ മതിയോ. ആ ദേവി നിറഞ്ഞു തുളുമ്പുന്ന സ്‌നേഹത്തോടെ എന്നെ നോക്കും. ആ നോട്ടത്തില്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പും. ഒരു ജോലിക്കായി എല്ലാ ഊടു വഴികളിലൂടെയും സഞ്ചരിച്ചിട്ടും ഒടുവില്‍ നിരാശയോടെയാണ് മുറിയില്‍ എത്തുന്നത്. എന്നിട്ടും എന്റെ മനസ്സ് ശക്തിയാര്‍ജിച്ചു. നിരാശയോടെ കിടന്നുറങ്ങി നേരം പുലര്‍ന്ന് എഴുന്നേല്‍ക്കുമ്പോള്‍ എന്നില്‍ നിറയുന്നത് മോഹങ്ങളാണ്, ശുഭ പ്രതീക്ഷകളാണ്. ശ്രമങ്ങള്‍ തുടര്‍ന്നാല്‍ തുറക്കാത്ത വാതിലും തുറക്കപ്പെടുമെന്ന് വിശ്വസിച്ചു. അങ്ങനെ എനിക്കായി ഒരു വാതില്‍ തുറക്കപ്പെട്ടു.

ന്യൂസ് ഡെസ്ക്

സീറോ മലബാർ എപ്പാർക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ  വികാരി ജനറാളായ മോൺ. മാത്യു ചൂരപ്പൊയ്കയിലിന്റെ പിതാവ് സി.ജെ ചാക്കോ ചൂരപ്പൊയ്കയിൽ (95 വയസ്) ഇന്ന് നിര്യാതനായി. സംസ്കാരം  19- 08- 2018 ഞായറാഴ്ച രണ്ടു മണിക്ക് താമരശേരി രൂപതയിൽപ്പെട്ട കോഴിക്കോട് കുറ്റ്യാടിക്കടുത്തുള്ള   വിലങ്ങാട് സെന്റ് ജോർജ് ഫൊറോനാ ചർച്ചിൽ നടക്കും. ബഹു. സി.ജെ ചാക്കോ ചൂരപ്പൊയ്കയിലിന്റെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് ടീമിന്റെ അനുശോചനം രേഖപ്പെടുത്തുന്നു.

RECENT POSTS
Copyright © . All rights reserved