USA

വാ​ഷം​ഗ്ൺ: ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ ചെ​റു​യാ​ത്രാ​വി​മാ​നം ത​ക​ർ​ന്ന് ഇ​ന്ത്യ​ൻ വം​ശ​ജ​രാ​യ ഡോ​ക്ട​ർ ദ​മ്പ​തി​ക​ളും മ​ക​ളും മ​രി​ച്ചു. ഡോ​ക്ട​ർ ജ​സ്വീ​ർ ഖു​റാ​ന(60), ഭാ​ര്യ ഡോ.​ദി​വ്യ ഖു​റാ​ന, മ​ക​ൾ കി​ര​ൺ ഖു​റാ​ന എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.  നോ​ർ​ത്ത് ഈ​സ്റ്റ് ഫി​ഡാ​ഡെ​ൽ​ഫി​യ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് പു​റ​പ്പെ​ട്ട വി​മാ​നം ഒ​ഹി​യോ സ്റ്റേ​റ്റ് യൂ​ണി​വേ​ഴ്സി​റ്റി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പാ​ണ് ത​ക​ർ​ന്നു വീ​ണ​ത്. പൈ​ല​റ്റ് ലൈ​സ​ൻ​സ് ഉ​ണ്ടാ​യി​രു​ന്ന ഖു​റാ​ന​യാ​ണ് വി​മാ​നം പ​റ​ത്തി​യി​രു​ന്ന​ത്.   ഡ​ൽ​ഹി എ​യിം​സി​ൽ ഗ​വേ​ഷ​ക​രാ​യി​രു​ന്ന ജ​സ്വീ​ർ ഖു​റാ​ന-​ദി​വ്യ ദ​മ്പ​തി​ക​ൾ 20 വ​ർ​ഷ​ത്തോ​ള​മാ​യി യു​എ​സി​ലാ​ണ്. ദ​മ്പ​തി​ക​ളു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ളാ​യ കി​ര​ൺ ഹാ​രി​ട​ൺ ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

യുഎസ് ധനിക വ്യവസായി ജെഫ്രി എപ്സ്റ്റീന്‍ ജയിലില്‍ ആത്മഹത്യ ചെയ്തു. സെക്‌സ് ട്രാഫിക്‌സ് കേസിലാണ് 66കാരനായ ജെഫ്രി എപ്സ്റ്റീന്‍ ജയിലിലായത്. ജൂലായ് ആറിന് അറസ്റ്റ് ചെയ്യപ്പെട്ടത് മുതല്‍ ജാമ്യമില്ലാതെ ജയിലിലാണ് എപ്സ്റ്റീന്‍. ജെഫ്രി എപ്സ്റ്റീന്‍ കുറ്റക്കാരനെന്ന് ഇതുവരെ കോടതി വിധിച്ചിട്ടില്ല. കണ്ടാല്‍ എപ്സ്റ്റീനെ പോലൊരാളെ മാന്‍ഹട്ടന്‍ കറക്ഷണല്‍ സെന്ററില്‍ നിന്ന് രാവിലെ 7.30ന് ന്യൂയോര്‍ക്ക് ഡൗണ്‍ടൗണ്‍ ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. രാവിലെ 6.38ഓടെ എപ്സ്റ്റീന് ഹൃദയാഘാതമുണ്ടായിരുന്നു.

എപ്സ്റ്റീന്റെ കഴുത്തിലെ പരിക്ക് സംബന്ധിച്ച് ദുരൂഹതയുണ്ട്. സ്വയം പരിക്കേല്‍പ്പിച്ചതാകാമെന്നും അതല്ല, സഹതടവുകാരന്‍ ആക്രമിച്ചതായിരിക്കാമെന്നും ജയില്‍വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ബിസി ഫോര്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യൂയോര്‍ക്കിലെ പാം ബീച്ചിലും വിര്‍ജിന്‍ ഐലാന്റിലുമുള്ള തന്റെ വീടുകളില്‍ വച്ച് എപ്സ്റ്റീന്‍ ബലാത്സംഗം ചെയ്തു എന്നാണ് യുവതി പരാതി നല്‍കിയത്. ഇത് സംബന്ധിച്ച അണ്‍സീല്‍ഡ് ഡോക്യുമെന്റുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2002 – 2005 കാലത്താണ് എപ്സ്റ്റീനെതിരെ ആദ്യം ലൈംഗിക പീഡന ആരോപണമുയര്‍ന്നത്.

ബിയര്‍ സ്‌റ്റേണ്‍സ് എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിലൂടെയാണ് 1982ല്‍ ബിസിനസ് കുതിപ്പ് തുടങ്ങിയത്. 14 വയസുകാരിയെ ലൈംഗികചൂഷണത്തിനിരയാക്കിയെന്ന പരാതി എപ്സ്റ്റീനെതിരെ വരുന്നത് 2005ലാണ്. തുടര്‍ന്ന് 11 മാസം എഫ്ബിഐ അന്വേഷണം നേരിട്ടു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ ലോ സെക്രട്ടറി അലക്‌സ് അകോസ്റ്റ എപ്സ്റ്റീന്റെ സെക്‌സ് ട്രാഫിക് കേസുകളില്‍ ഇടപെടല്‍ നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജൂലായില്‍ രാജി വച്ചിരുന്നു. പ്രോസിക്യൂട്ടര്‍മാര്‍ ഇരകളെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതായി കോടതി കണ്ടെത്തിയിരുന്നു

ഹൂസ്റ്റണ്‍: ജീവിതത്തിലെ ഇരുള്‍ മൂടിയ ദിനങ്ങളിലാണ് ക്രിസ്തുവിനെ അറിഞ്ഞതെന്നും അന്നുമുതല്‍ ജീവിതത്തിലേക്ക് പ്രകാശം കടന്നുവന്നുവെന്നും ക്രിസ്റ്റീന മോഹിനി. ഹൂസ്റ്റണിലെ സീറോ മലബാര്‍ നാഷ്ണല്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ തന്റെ ജീവിതസാക്ഷ്യം ആയിരങ്ങള്‍ക്ക് മുന്‍പില്‍ പങ്കുവെക്കുകയായിരിന്നു അവര്‍. ജീവിതക്ലേശങ്ങളിലും രോഗപീഡകളിലും മാനസിക അസ്വസ്ഥതകളിലുമെല്ലാം നമ്മെ താങ്ങിനിര്‍ത്താന്‍ സത്യദൈവമായ ക്രിസ്തുവിനല്ലാതെ മറ്റൊരു മരുന്നിനോ മന്ത്രത്തിനോ കഴിയില്ലായെന്ന് നടി തുറന്ന് പറഞ്ഞു.

ക്രിസ്തു കൂടെയുണ്ടെങ്കില്‍ ദുഷ്ടാരൂപികള്‍ക്ക് നമ്മെ കീഴടക്കാനോ നമ്മില്‍ ആവസിക്കാനോ കഴിയില്ല. ആദ്യ പ്രസവം കഴിഞ്ഞ ഇരുപത്തിനാലാം വയസു മുതല്‍ സ്‌പോണ്ടിലോസിസ് രോഗം പിടികൂടിയെന്നും തുടര്‍ന്ന് വിഷാദവും ഏകാന്തതയും ചേര്‍ന്ന് ജീവിതത്തെ വരിഞ്ഞുമുറുക്കിയെന്നും പഴയകാലത്തിന്റെ ഓര്‍മ്മകള്‍ താരം പങ്കുവച്ചു. അന്നത്തെ ദിനങ്ങളില്‍ ആത്മഹത്യയെക്കുറിച്ചുപോലും ചിന്തിച്ചിട്ടുണ്ട്. ആ ദിനങ്ങളിലാണ് ബൈബിളുമായി പരിചയത്തിലാകുന്നത്. തമിഴ് ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച മോഹിനിക്ക് ബൈബിളും ക്രിസ്തുവും പുതിയൊരു അത്ഭുതമായിരുന്നു.

ദിവ്യകാരുണ്യനാഥന്‍ വസിക്കുന്ന ദേവാലയത്തിലെ തിരുക്കര്‍മങ്ങളും പരിശുദ്ധമാതാവിന്റെ സാമീപ്യം നിറഞ്ഞുനില്‍ക്കുന്ന ജപമാല പ്രാര്‍ത്ഥനകളും സ്തുതിഗീതങ്ങളും ഹൃദയത്തിന് സമാധാനവും ശാന്തിയും നല്‍കിതുടങ്ങി. ബൈബിള്‍ വഴി ക്രിസ്തുവിലേക്കും അവിടെ നിന്ന് ദിവ്യകാരുണ്യാനുഭവത്തിലേക്കും ജീവിതം വഴി മാറി. ജപമാലയും ദൈവമാതൃസ്തുതികളും ജീവിതത്തിന്റെ ഭാഗമായി. പതുക്കെപതുക്കെ തന്നെപിടികൂടിയിരുന്ന വിഷാദത്തിന്റെയും രോഗത്തിന്റെയും ദു:ഖത്തിന്റെയും അരൂപികള്‍ വിട്ടുപോകുകയും ജീവിതം പ്രകാശമാനമാവുകയും ചെയ്തു. പരിശുദ്ധ അമ്മയിലൂടെയാണ് താന്‍ ഈശോയുടെ വഴിയിലെത്തിയതെന്നും മോഹിനി സാക്ഷ്യപ്പെടുത്തി. മുന്‍ചലച്ചിത്രതാരത്തിന്റെ ജീവിതസാക്ഷ്യം അത്ഭുതാദരവോടെയാണ് സദസ് കേട്ടിരുന്നത്. ബ്രാഹ്മണ കുടുംബത്തില്‍ ജനിച്ചു ഒടുവില്‍ സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനി ഇന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് സജീവമാണ്.

[ot-video][/ot-video]

വാഷിങ്ടന്‍∙ ഫിലാഡെല്‍ഫിയയില്‍ ചെറുവിമാനം തകര്‍ന്ന് പ്രശസ്തരായ ഇന്ത്യന്‍ ഡോക്ടര്‍ ദമ്പതികളും 19-കാരിയായ മകളും മരിച്ചു. ഡോ. ജസ്‌വീര്‍ ഖുറാന (60), ഡോ. ദിവ്യ ഖുറാന (54), മകള്‍ കിരണ്‍ എന്നിവരാണു മരിച്ചത്.

യാത്രയില്‍ ഒപ്പമില്ലാതിരുന്ന ഒരു മകള്‍ മാത്രമാണ് കുടുംബത്തില്‍ അവശേഷിക്കുന്നത്. 44 വര്‍ഷം പഴക്കമുള്ള വിമാനം പറത്തിയിരുന്നത് പൈലറ്റ് ലൈസന്‍സുള്ള ഡോ. ജസ്‌വീര്‍ ഖുറാനയാണ്. ഡല്‍ഹി എയിംസില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ജസ്‌വീറും ഭാര്യയും രണ്ടു പതിറ്റാണ്ടു മുമ്പാണ് അമേരിക്കയിലേക്കു പോയത്.

രാവിലെ ആറു മണിക്ക് വടക്കുകിഴക്കന്‍ ഫിലാഡല്‍ഫിയയിലെ വിമാനത്താവളത്തില്‍നിന്നു കൊളംബസിലെ ഒഹിയോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി വിമാനത്താവളത്തിലേക്കായിരുന്നു ഇവരുടെ യാത്ര. പറന്നുയര്‍ന്നു മിനിട്ടുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നുവീണെന്നാണ് റിപ്പോര്‍ട്ട്.

ഫ്ളോറിഡയിലുള്ള പ്രവാസി മലയാളിയാണ് പനയിൽ നിന്ന് കള്ളു ചെത്താൻ സ്വന്തമായ രീതി വികസിപ്പിച്ചെടുത്തത് . വീട്ടുമുറ്റത്ത് വളരുന്ന പനകളിൽ നിന്നാണ് അദ്ദേഹം കള്ളു ചെത്തി നല്ല മധുരകള്ള് യഥേഷ്ടം സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുന്നത് . ഒരാൾ പൊക്കമുള്ള പനയുടെ കുലകളിൽനിന്ന് നിലത്തു നിന്നുകൊണ്ടുതന്നെ അദ്ദേഹത്തിന് കള്ള് ചെത്താൻ സാധിക്കുന്നുണ്ട് .പല കുലകളിലായി 2 ലിറ്ററിൻെറ പ്ലാസ്റ്റിക് കുപ്പികളിലാണ് കള്ള് ശേഖരിക്കുന്നത് . എങ്ങനെ പനയുടെ കുലകളിൽനിന്ന് കള്ള് ശേഖരിക്കണം എന്ന് വളരെ വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട് .പ്രവാസി മലയാളിയുടെ മധുരകള്ളിനോടുള്ള ഗൃഹാതുരത്വത്തോടെയുള്ള ആഗ്രഹം അങ്ങനെ അമേരിക്കയിലും സഫലമാകുന്നു .

https://www.facebook.com/390385245169410/posts/399833417557926/

കേരളത്തിൽ കള്ള് ഉത്പാദിപ്പിക്കുന്നത് പ്രധാനമായും തെങ്ങിൽ നിന്നും പനയിൽ നിന്നും ആണ്. അധികം പുളിപ്പില്ലാത്ത മധുരകള്ള് ഔഷധപാനിയമാണ് . ലഹരി ഇല്ലാത്ത മധുരകള്ള് (നീര) ഉത്പാദിപ്പിക്കാനും വിതരണം ചെയ്യുവാനും കേരളത്തിൽ നാളികേര വികസനബോർഡ് വിപുലമായ പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നു . കേരളത്തിൽ ഏകദേശം 29,536 കള്ള് ചെത്തു തൊഴിലാളികൾ ഉണ്ട് .

യുഎസ് മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റനും മോണിക്ക ലെവിന്‍സ്‌കിയും തമ്മിലുളള ലൈംഗിക പീഡനാരോപണം ടിവി സീരീസ് ആകുന്നു. പരാതിക്കാരിയായ മോണിക്ക ലെവിന്‍സ്‌കി തന്നെയാണ് ഈ ലൈംഗിക പീഡനം പരമ്പരയാക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. ടിവി സീരീസിന്റെ നിര്‍മ്മാതാക്കളിലൊരാളാണ് മോണിക്ക ലെവിന്‍സ്‌കി. Impeachment: American Crime Story എന്ന പേരിലാണ് ക്രൈം സ്റ്റോറി വരുന്നത്.

1997ലാണ് വൈറ്റ് ഹൗസ് മുന്‍ ഇന്റേണ്‍ ആയിരുന്ന മോണിക്ക ലെവിന്‍സ്‌കിയുമായി തന്നേക്കാള്‍ 27 വയസ് പ്രായം കൂടുതലുണ്ടായിരുന്ന അന്നത്തെ യുഎസ് പ്രസിഡന്റ് ബില്‍ ബില്‍ ക്ലിന്റന്‍ വഴിവിട്ട തരത്തില്‍ മോണിക്കയുമായി ലൈംഗികമായി ബന്ധം പുലര്‍ത്തുന്നതായി ആരോപണം ഉയര്‍ന്നത് ആരോപണം ആദ്യം നിഷേധിച്ച ക്ലിന്റന്‍ 1998 ജനുവരിയില്‍ ഇത് അംഗീകരിച്ചു. യുഎസിലും ആഗോളതലത്തിലും വലിയ കോളിളക്കമുണ്ടാക്കി. ക്ലിന്റന്‍ ഇംപീച്ച് ചെയ്യപ്പെടും എന്ന ഘട്ടത്തിലേയ്ക്ക് വരെ കാര്യങ്ങളെത്തിയിരുന്നു.

തങ്ങളുടെ ബന്ധം പരസ്പര സമ്മത പ്രകാരമായിരുന്നെങ്കിലും തന്നേക്കാള്‍ 27 വയസ് മുതിര്‍ന്നയാളായ ക്ലിന്റന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു പിന്നീട് 2014ല്‍ മോണിക്ക ലെവിന്‍സ്‌കി വെളിപ്പെടുത്തിയത്.

ബില്‍ ക്ലിന്റനെ അവതരിപ്പിക്കുന്നത് റയാന്‍ മര്‍ഫി ആയിരിക്കും. ബുക്ക്സ്മാര്‍ട്ടിലൂടെ ശ്രദ്ധേയയായ ബിയാനി ഫെല്‍ഡ്സ്റ്റീന്‍ ആണ് മോണിക്ക ലെവിന്‍സ്‌കിയെ അവതരിപ്പിക്കുക. മോണിക്കയുടെ ഫോണ്‍ കോള്‍ ടാപ്പ് ചെയ്ത് സിവില്‍ സര്‍വന്റ് ലിന്‍ഡ ട്രിപ്പ് ആയി സാറ പോള്‍സണ്‍ രംഗത്തെത്തും. 2020 സെപ്റ്റംബറില്‍ ക്ലിന്റന്‍ – മോണിക്ക സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കും. യുഎസിന് പുറമെ യുകെയിലും സീരീസ് ലഭ്യമായേക്കും.

ഫ്‌ളോറിഡ∙ യുഎസിൽ മലയാളിയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. കോട്ടയം പേരൂർ സ്വദേശി മാത്യു െകാരട്ടിയിലാണ് (68) കൊല്ലപ്പെട്ടത്. ഹൈവേ 60 നു സമീപമുള്ള സെന്റർ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിച്ച ശേഷം പുറത്തുവന്ന ജെയ്സൺ ഹനസൻ ജൂനിയർ(36) എന്ന അക്രമിയാണ് മാത്യുവിനെ െകാലപ്പെടുത്തിയത്. ചൊവ്വാഴ്ച യുഎസ് സമയം രാവിലെ 10:30നായിരുന്നു സംഭവം. മോഷണമുതലുമായി രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ തോക്കു ചൂണ്ടിയ അക്രമി മാത്യുവിന്റെ എസ്‌യുവി തട്ടിയെടുക്കുകയായിരുന്നു.

മാത്യുവിനെ പാസഞ്ചർ സീറ്റിലേക്ക് തള്ളി മാറ്റിയ ശേഷം വാഹനം ഓടിച്ചു പോകുകയായിരുന്നു. പ്രതി സഞ്ചരിച്ച വാഹനം പൊലീസ് പിന്തുടരുന്നതിനിടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിച്ച് വാഹനം മറിയുകയായിരുന്നു. വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് പിടികൂടി.

തട്ടിക്കൊണ്ടുപോയ മാത്യുവിനായുള്ള തിരച്ചിൽ ഊർജിതമായി നടക്കുന്നതിനിടെ വൈകിട്ട് നാലു മണിയോടെ വാഷിങ്ടൻ‌ റോഡിൽ കവർച്ച ചെയ്ത ബാങ്കിനു സമീപം തന്നെയുള്ള സേക്രട്ട് ഹാർട് ക്നാനായ കത്തോലിക്ക കമ്യൂണിറ്റി സെന്ററിനു പിന്നിൽ നിന്നു മാത്യുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കൊ​​​ച്ചി: പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വ​​​തി അ​​​മേ​​രി​​​ക്ക​​​യി​​​ൽ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ പൊ​​​ള്ള​​​ലേ​​​റ്റു മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​മു​​​ണ്ടാ​​​യി​​​ട്ടും പ്ര​​​തി​​​യാ​​​യ ഭ​​​ർ​​​ത്താ​​​വി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​തെ സി​​​ബി​​​ഐ ഒ​​​ളി​​​ച്ചു​​​ക​​​ളി​​​ക്കു​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി മാ​​​താ​​​പി​​​താ​​​ക്ക​​​ൾ. വ​​യോ​​ധി​​ക ദ​​​ന്പ​​​തി​​​ക​​​ളാ​​​യ പാ​​​ല​​​ക്കാ​​​ട് കാ​​​വി​​​ൽ​​​പ്പാ​​​ട് കെ. ​​​ഗോ​​​പി​​​നാ​​​ഥ്-​​​ഭ​​​ദ്ര എ​​​ന്നി​​​വ​​​രാ​​​ണ് മ​​​ക​​​ൾ അ​​​നി​​​ത​​​യു​​​ടെ ദു​​​രൂ​​​ഹ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ സി​​​ബി​​​ഐ​​​ക്കെ​​​തി​​​രേ ആ​​​രോ​​​പ​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്.

മ​​​ക​​​ളു​​​ടെ മ​​​ര​​​ണ​​​ത്തി​​​നു കാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ അ​​​നി​​​ത​​​യു​​​ടെ ഭ​​​ർ​​​ത്താ​​​വും പാ​​​ല​​​ക്കാ​​​ട് സ്വ​​​ദേ​​​ശി​​​യു​​മാ​​​യ സ​​​ന്തോ​​​ഷി​​​നെ നി​​​യ​​​മ​​​ത്തി​​​നു മു​​​ന്പി​​​ൽ കൊ​​​ണ്ടു​​​വ​​​രാ​​​ൻ സി​​​ബി​​ഐ ത​​​യാ​​​റാ​​​കു​​​ന്നി​​​ല്ലെ​​​ന്ന് ഇ​​​വ​​​ർ പ​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​രോ​​​പി​​​ച്ചു.  2000 ഓ​​​ഗ​​​സ്റ്റ് മൂ​​​ന്നി​​​നാ​​​യി​​രു​​ന്നു അ​​​മേ​​രി​​​ക്ക​​​യി​​​ൽ എ​​​ൻ​​​ജി​​​നിയ​​​റാ​​​യ സ​​​ന്തോ​​​ഷു​​​മാ​​​യു​​​ള്ള അ​​​നി​​​ത​​​യു​​ടെ വി​​​വാ​​​ഹം. വി​​​വാ​​​ഹ​​​ശേ​​​ഷം അ​​​നി​​​ത സ​​​ന്തോ​​​ഷി​​​നൊ​​​പ്പം അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​യി. ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ക്കാ​​​രി​​​യാ​​​യ അ​​​നി​​​ത അ​​വി​​ടെ ഉ​​​ന്ന​​​ത​​പ​​ഠ​​ന​​ത്തി​​നു ചേ​​ർ​​ന്നു.

പ്യോം​ഗ്യാം​ഗ്: ഉ​ത്ത​ര​കൊ​റി​യ​യു​ടെ അ​വ​സാ​ന മി​സൈ​ൽ പ​രീ​ക്ഷ​ണം ദ​ക്ഷി​ണ​കൊ​റി​യ​ക്കും യു​എ​സി​നു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്ന് കിം ​ജോം​ഗ് ഉ​ൻ. ആ​ണ​വ​നിരാ​യു​ധീ​ക​ര​ണം സം​ബ​ന്ധി​ച്ച കാ​ര്യ​ത്തി​ൽ പു​ന​രാ​ലോ​ച​ന ന​ട​ത്തു​മെ​ന്നും നേ​ര​ത്തെ ഉ​ത്ത​ര​കൊ​റി​യ അ​റി​യി​ച്ചി​രു​ന്നു.   യു​എ​സ്- ഉ​ത്ത​ര​കൊ​റി​യ ബ​ന്ധം മോ​ശ മാ​ക്കാ​ൻ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സം ഇ​ട​യാ​ക്കു​മെ​ന്നു നി​ര​വ​ധി ത​വ​ണ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണെ​ന്നു ഉ​ത്ത​ര​കൊ​റി​യ​ൻ വി​ദേ​ശ​മ​ന്ത്രാ​ല​യ വ​ക്താ​വ് ചൂ​ണ്ടി​ക്കാ​ട്ടി. ആ​ണ​വ പോ​ർ​മു​ന ഘ​ട​പ്പി​ക്കാ​വു​ന്ന മി​സൈ​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​കൊ​റി​യ പ​രീ​ക്ഷി​ച്ച​ത്. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ നാ​ലാം ത​വ​ണ​യാ​ണ് മി​സൈ​ൽ പ​രീ​ക്ഷി​ച്ച​ത്.

അമേരിക്കയില്‍ രണ്ടിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ മുപ്പത് പേര്‍ കൊല്ലപ്പെട്ടു. ടെക്സസിലും ഒഹിയോയിലുമാണ് അക്രമികള്‍ ആള്‍ക്കൂട്ടതിനുനേരെ വെടിവച്ചത്. ആക്രമണകാരണം വ്യക്തമായിട്ടില്ല.

തോക്ക് നിയമം കര്‍ശനമാക്കിയിട്ടും ആള്‍ക്കൂട്ടതിനു നേരയുള്ള വെടിവയ്പ്പുകള്‍ അമേരിക്കയില്‍ തുടരുകയാണ്. ഒരാഴ്ചയ്ക്കിടെ മൂന്നുവട്ടമാണ് വെടിവയ്പ്പുണ്ടായത്. ഇന്നുപുലര്‍ച്ചെ ടെക്സസിലെ വാള്‍മാര്‍ട്ട് സ്റ്റോറില്‍ ഇരുപത്തൊന്നുകാരന്‍ നടത്തിയ വെടിവയ്പ്പില്‍ ഇരുപത് പേര്‍ കൊല്ലപ്പെട്ടു. ഇരുപത്താറ് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. ഡാലസ് സ്വദേശിയായ അക്രമി പൊലീസ് കസ്റ്റഡിയിലാണ്.

മണിക്കൂറുകളുടെ ഇടവേളയിലാണ് ഓറിഗനിലെ ഒഹായോവില്‍ വീണ്ടും വെടിവെപ്പുണ്ടായത്. ബാറിലേക്കുള്ള പ്രവേശനം തടഞ്ഞതില്‍ പ്രകോപിതനായ യുവാവ് ആള്‍ക്കൂട്ടിനുനേരെ തുടര്‍ച്ചയായി വെടിയുതിര്‍ത്തു. പത്തുപേര്‍ കൊല്ലപ്പെട്ടു. പതിനാറുപേര്‍ക്ക് ഗുരുതരപരുക്കേറ്റു. അക്രമിയും സ്വയം വെടിയുതിര്‍ത്ത് മരിച്ചെന്നാണ് സൂചന. ഒഹായോവിലേക്കുള്ള ഗതാഗതം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി. കഴിഞ്ഞയാഴ്ച കലിഫോര്‍ണിയയില്‍ 19കാരന്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു.

RECENT POSTS
Copyright © . All rights reserved