ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഇറാൻ : യുഎസ് ചാരനെ ഇറാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. യുഎസിനുവേണ്ടി ചാരപ്പണി നടത്തിയതിന് മൂന്ന് പേരെ ശിക്ഷിച്ചതായും അവരിൽ ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചതായും മറ്റൊരാൾ യുകെയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതായും ഇറാൻ ജുഡീഷ്യറി അറിയിച്ചു. സിഐഎയ്ക്ക് വേണ്ടി പ്രവർത്തിച്ചതിന് അലി നഫരിയെഹ്, മൊഹംമദലി ബാബാപോർ എന്നിവർക്ക് പത്തു വർഷത്തെ ജയിൽ ശിക്ഷയും ലഭിച്ചു. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തെ സഹായിച്ചതിന് മുഹമ്മദ് അമിൻ നസബിന് 10 വർഷം ജയിൽ ശിക്ഷ വിധിച്ചു. ചാരപ്പണി നടത്തിയതിന് ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം 17 പേരെ അറസ്റ്റ് ചെയ്തിരുന്നു. ചാരപ്പണി ഉൾപ്പെടെ പല തെറ്റുകളും അവർ ചെയ്തിട്ടുണ്ടെന്ന ഇറാൻെറ വാദം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിഷേധിച്ചു.
ബ്രിട്ടീഷ്-ഇറാനിയൻ നരവംശശാസ്ത്രജ്ഞൻ കമീൽ അഹ്മദിയെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതായി വക്താവായ ഗോലാംഹൊസൈൻ ഇസ്മായിലി അറിയിച്ചു. ഇറാനിലെ വീട്ടിൽ വെച്ചാണ് അഹ്മദിയെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ വെളിപ്പെടുത്തി. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഒപ്പം തന്നെ ഇറാൻ – യുകെ ബന്ധത്തെയും ഇത് സാരമായി ബാധിക്കും. 2016ൽ ചാരപ്പണി നടത്തിയെന്ന് ആരോപിച്ച്, ഇറാൻ പിടിച്ചു വെച്ചിരിക്കുന്ന സ്കിയൻ വാങ് ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കണമെന്ന് യുഎസിന്റെ ബ്രയാൻ ഹുക്ക് ആവശ്യപ്പെട്ടു. കമീൽ അഹ് മദിയെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതായി വക്താവായ ഗോലാംഹൊസൈൻ ഇസ്മായിലി അറിയിച്ചു. ഇറാനിലെ വീട്ടിൽ വെച്ചാണ് അഹ്മദിയെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ വെളിപ്പെടുത്തി. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഒപ്പം തന്നെ ഇറാൻ – യുകെ ബന്ധത്തെയും ഇത് സാരമായി ബാധിക്കും. 2016ൽ ചാരപ്പണി നടത്തിയെന്ന് ആരോപിച്ച്, ഇറാൻ പിടിച്ചു വെച്ചിരിക്കുന്ന സ്കിയൻ വാങ് ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കണമെന്ന് യുഎസിന്റെ ബ്രയാൻ ഹുക്ക് ആവശ്യപ്പെട്ടു.
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സിറോ മലബാർ കത്തോലിക്കാ ഇടവക ദേവാലയത്തിൽ ആണ്ടുതോറും ആഘോഷിക്കുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുന്നാൾ ഈ വർഷവും ഭക്ത്യാഢംബരപൂർവ്വം കൊണ്ടാടുവാൻ പള്ളിക്കമ്മറ്റി തീരുമാനിച്ചു . ഇടവകയുടെ സ്വർഗീയ മദ്ധ്യസ്ഥനായ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാളിനോടൊപ്പം പരിശുദ്ധ കന്യകാമറിയത്തിന്റെയും ,വിശുദ്ധ തോമാശ്ളീഹായുടെയും തിരുനാളുകൾ സംയുക്തമായി ടോംകിൻസ് അവന്യൂവിലെ സൈൻറ് ജോസഫ് പള്ളിയിൽ വച്ച് ഭക്തി നിർഭാരമായ തിരുന്നാൾ കുര്ബാനയോടും പ്രൗഢഗംഭിരമായ പ്രദക്ഷിണത്തോടു കുടിയും ഒക്ടോബർ 13 -ന് ആഘോഷിക്കുന്നു.
ഞായർ ഉച്ചകഴിന് നാലുമണിക്ക് ആരംഭിക്കുന്ന ആഘോഷകരമായ തിരുനാൾ പാട്ടുകുർബാനക്കു ശേഷം കോടികൾ ,മുത്തുക്കുടകൾ ,ചെണ്ടമേളം എന്നിവയുടെ അകമ്പടിയോടെ തിരുസ്വരൂപങ്ങളും ,തിരുശേഷിപ്പും എഴുന്നെള്ളിച്ചുകൊണ്ടുള്ള ഭക്തിനിർബരമായ പ്രദിക്ഷിണം തിരുനാളിന്റെ പ്രധാന ആകര്ഷകമായിരിക്കും .പള്ളിയിലെ തിരുക്കര്മങ്ങള്ക്കും പ്രദിക്ഷിണത്തിനും ശേഷം വിഭവസമൃദ്ധമായ അത്താഴവിരുന്നും ഉണ്ടായിരിക്കുന്നതാണ്.
കോട്ടയം – അതിരമ്പുഴ സ്വാദേശിയും സ്റ്റാറ്റൻ ഐലൻഡ് ഇടവകാംഗവുമായാ ജേക്കബ് പോൾ വടക്കേടവും കുടുബവുമാണ് ഈ വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്നത്. തിരുനാളിനു ഒരുക്കമായുള്ള നവനാൾ പ്രാർത്ഥനയും പരിശുദ്ധകുർബാനയുടെ വാഴ്വും തിരുനാള് വരെയുള്ള എല്ലാ ഞായരച്ചകളിലും വിശുദ്ധ കുര്ബാനയോടുകൂടി വൈകുനേരം 4 .30 -ന് നടത്തപ്പെടുന്നു.
തിരുനാൾ ആഘോഷങ്ങൾ വളരെ ഭംഗിയോടും ഭക്തിയോടും കുടി നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂരോഗമിക്കുന്നതായി പ്രദുദേന്തി ജേക്കബ് പോൾ വടക്കേടവും (718 -759 -8342 ) അറിയിച്ചു .ദൈവകൃപയുടേ
പരിമളം വിതറുന്ന വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ അനുഗ്രഹാശിർവാദങ്ങൾ പ്രാപിക്കുന്നതിന് ഏവരെയും സ്വാഗതം ചെയ്യുന്നതായി പള്ളിക്കമ്മറ്റിയും വികാരി ഫാ: സോജു തേക്കിനേത്തു സി.എം.ഐ യും (718 -207 -5445) അറിയിക്കുന്നു .
അധികാര ദുർവിനിയോഗത്തിന്റെ പേരിൽ ഇംപീച്ച്മെന്റിനു ഡെമോക്രാറ്റുകള്‍ തയ്യാറെടുക്കുന്നതിനിടെ ട്രംപും അദ്ദേഹത്തിന്‍റെ സ്വകാര്യ അഭിഭാഷകനുമായ റൂഡി ജിയൂലിയാനിയുടെ നേതൃത്വത്തിലുള്ള തീവ്രവലതു സൈന്യവും രൂക്ഷമായ വാക്കുകളുമായി തിരിച്ചടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ജനങ്ങൾക്കായി പ്രവർത്തിക്കുന്നതിൽ നിന്ന് തന്നെ തടയാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതെന്ന് പറഞ്ഞ ട്രംപ്, ജനങ്ങളുടെ സുരക്ഷയും ആരോഗ്യപരിരക്ഷയും സ്വാതന്ത്ര്യവും ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും തുറന്നടിച്ചു.
‘ഉക്രെയ്ൻ പ്രോസിക്യൂട്ടർമാരിൽ നിന്നുള്ള സത്യവാങ്മൂലങ്ങള്‍’ എന്ന പേരില്‍ പരസ്‌പരബന്ധമില്ലാത്ത കാര്യങ്ങളാണ് ജിയൂലിയാനി ഒരു ടെലിവിഷന്‍ ചര്‍ച്ചക്കിടെ വിളിച്ചു പറഞ്ഞത്. അജ്ഞാത വിസിൽബ്ലോവറേയും ഡെമോക്രാറ്റുകളും ഇരുവരും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ട്രംപിന്‍റെ നിര്‍ദേശപ്രകാരമാണ് ജിയൂലിയാനി ഉക്രെയിനിയന്‍ അധികൃതരുമായി സംസാരിച്ചത് എന്നതിന് തെളിവുകളുണ്ടായിട്ടും അദ്ദേഹം ആ വാദം തള്ളിക്കളഞ്ഞു. പകരം ‘ഞാൻ ജോ ബൈഡനെക്കുറിച്ച് അന്വേഷിച്ചില, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റൺ ഉക്രെയിനുമായി നടത്തിയ ഗൂഡാലോചനയെ കുറിച്ചാണ് അന്വേഷിച്ചതെന്നാണ്’ അദ്ദേഹം പറയുന്നത്.
അതിനിടെ, ‘ഇത്തരത്തില്‍ മനപ്പൂര്‍വ്വം കല്ലുവെച്ച നുണകള്‍ മാത്രം പ്രചരിപ്പിക്കുന്ന ജിയൂലിയാനിയെ’ ചര്‍ച്ചകള്‍ക്ക് വിളിക്കരുതെന്ന് ബൈഡന്‍റെ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ പ്രമുഖ ചാനലുകളുടെ മേധാവികള്‍ക്ക് എഴുതിയതായി ഡെയ്‌ലി ബീസ്റ്റ് റിപ്പോർട്ടു ചെയ്യുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ട്രംപിന്റെ എതിരാളിയായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥി ഹിലറി ക്ലിന്റന്റെ സ്വകാര്യ ഇമെയിൽ അക്കൗണ്ട് സംബന്ധിച്ച അന്വേഷണം വീണ്ടും ചൂടുപിടിപ്പിച്ചുകൊണ്ട് ഇത്തവണയും മേല്‍ക്കൈ നേടാന്‍ കഴിയുമോയെന്നാണ് ട്രംപും സംഘവും നോക്കുന്നത്.
പരാതി നൽകിയ വിസിൽബ്ലോവർക്കെതിരെയും ട്രംപ് രംഗത്തെത്തിക്കഴിഞ്ഞു. ‘ഒരു വിദേശ നേതാവുമായി നടത്തിയ വ്യക്തമായ സംഭാഷണത്തെ തീര്‍ത്തും കൃത്യമല്ലാത്തതും വഞ്ചനാപരവുമായ രീതിയിൽ’ അവതരിപ്പിക്കുകയാണ് വിസിൽബ്ലോവർ ചെയ്തതെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അതുകൊണ്ട് അദ്ദേഹത്തെ നേരില്‍ കാണണമെന്ന് പറഞ്ഞ ട്രംപ് ‘ഈ വ്യക്തി യുഎസ് പ്രസിഡന്റിനെതിരെ ചാരപ്പണി നടത്തുകയായിരുന്നോ?’ എന്നും ചോദിച്ചു. ഇംപീച്ച്‌മെന്റ് അന്വേഷണത്തിന്റെ മുൻനിരയിലുള്ള ഇന്റലിജൻസ് കമ്മിറ്റി ചെയർമാനായ ആദം ഷിഫ് അടക്കമുള്ളവരെയും ട്രംപ് വെറുതെ വിട്ടില്ല.
അതേസമയം, ട്രംപ് ഭരണകൂടത്തിന്റെ ഉക്രെയിനുമായുള്ള ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയോട് പ്രതിനിധിസഭ ഉത്തരവിട്ടിട്ടുണ്ട്. ഇതിനിടെ, റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമർ പുടിനുമായും സൗദി നേതാക്കളുമായും ട്രംപ് നടത്തിയ ഫോൺ സംഭാഷണങ്ങൾ ചോരാതിരിക്കാൻ കടുത്ത നടപടികളാണ് വൈറ്റ് ഹൌസ് കൈകൊണ്ടിട്ടുള്ളത്. അത്യാധുനിക കമ്പ്യൂട്ടർ സംവിധാനങ്ങൾ ഉപയോഗിച്ച് ഫോൺ വിവരങ്ങൾ സുരക്ഷിതമാക്കിയതായാണ് റിപ്പോർട്ടുകൾ.
അമേരിക്കയുടെ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ലോകത്തിലെ വേഗമേറിയ പുരുഷതാരം. യുഎസിന്റെ തന്നെ ജസ്റ്റിന്‍ ഗാറ്റ്ലിന്‍ വെള്ളിയും കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ വെങ്കലവും നേടി.
ഉസൈന്‍ ബോള്‍ട്ടില്ലാത്ത ലോക വേദയില്‍ കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്താണ് 9.76 സെക്കന്‍ഡില്‍ കോള്‍മാന്‍ 100 മീറ്റര്‍ ഓടിത്തീര്‍ത്തത്. സ്റ്റാര്‍ട്ടിങ് മുതല്‍ ഫിനിഷിങ് വരെ അച്ചടക്കത്തോടെ എതിരാളികളെ പിന്തള്ളിയ കോള്‍മാന്‍ മാജിക്.
ബോള്‍ട്ടിന് പിന്നില്‍ പലപ്പോഴും രണ്ടാമനായ ഗാറ്റ്ലിന് ഇത്തവണയും രണ്ടാമത് തന്നെ. സമയം 9.89 സെക്കന്‍ഡ്. 9.90 സെക്കന്‍ഡില്‍ ഓടിയെത്തിയ കാനഡയുടെ ആന്ദ്രെ ഡി ഗ്രാസി വെങ്കലം നേടിയപ്പോള്‍ ബോള്‍ട്ടിന്റെ പിന്‍ഗാമിയാകാനെത്തിയ ജമൈക്കയുടെ യൊഹാന്‍ ബ്ലേക്ക് നിരാശപ്പെടുത്തി. 9.97 സെക്കന്‍ഡില്‍ അഞ്ചാമതെത്താനേ ബ്ലേക്കിനായുള്ളു.
മിക്സ്ഡ് റിലേയില്‍ ചരിത്രം കുറിച്ച് മലയാളികള്‍ മാത്രമടങ്ങിയ ഇന്ത്യന്‍ ടീം ഫൈനലിലെത്തി . സീസണിലെ മികച്ച സമയം കണ്ടെത്തിയ ഇന്ത്യ അടുത്തവര്‍ഷത്തെ ടോക്കിയോ ഒളിംപിക്സിനും യോഗ്യത നേടി . ഇന്നുരാത്രിയാണ് ഫൈനല്‍
മുഹമ്മദ് അനസ്, വി.കെ വിസ്മയ, ജിസ്ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നിവരടങ്ങിയ ഇന്ത്യയുടെ മലയാളി ടീമാണ് ഹീറ്റ്സില്‍ മൂന്നാമതായി ഫിനിഷ് ചെയ്തത് . മൂന്നുമിനിറ്റ് 16 സെക്കന്‍ഡിലാണ് ഇന്ത്യ ഫിനിഷിങ്ങ് ലൈന്‍ കടന്നത്. അവസാന ലാപ്പില്‍ ബാറ്റന്‍ കൈമാറുന്നതില്‍ പിഴവുസംഭവിച്ചെങ്കിലും നോഹ നിര്‍മല്‍ ടോമിന്റെ മികച്ച പ്രകടനം ഇന്ത്യയ്ക്ക് ഫൈനലിലേയ്ക്ക് വഴിയൊരുക്കി .
ആറാം സ്ഥാനത്തുനിന്നാണ് ഇന്ത്യ മൂന്നാമതായി ഓടിയെത്തിയത്. ഇതോടെ ടോക്കിയ ഒളിംപിക്സിനും ഇന്ത്യ യോഗ്യത നേടി . ആദ്യ ഹീറ്റ്സില്‍ മല്‍സരിച്ച അമേരിക്ക ലോകറെക്കോര്‍ഡ് കുറിച്ച് ഫൈനലുറപ്പിച്ചു . വനിത വിഭാഗം 100 മീറ്റര്‍ അടക്കം അഞ്ചിനങ്ങളിലാണ് ഇന്ന് ഫൈനല്‍ .
യുഎസ് അഭയം ആവശ്യപ്പെട്ട് രണ്ട് ഇന്ത്യന്‍ യുവാക്കള്‍ 75 ദിവസമായി നിരാഹാരം അനുഷ്ഠിക്കുകയാണ്. 33-കാരനായ അജയ് കുമാറും 24-കാരനായ ഗുര്‍ജന്ത് സിംഗുമാണ് നിരാഹാര സമരം നടത്തുന്നത്. ടെക്‌സസിലെ എല്‍ പാസോയിലെ ഇമിഗ്രേഷന്‍ തടങ്കലില്‍ കഴിയുന്ന ഇവരെ ഉടന്‍ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിലെ തെക്കന്‍ അതിര്‍ത്തിയിലെ വിഷയങ്ങള്‍ കാരണം കഴിഞ്ഞ ഒരു വര്‍ഷമായി തടങ്കലിലാണ് ഇവര്‍.
വടക്കേ ഇന്ത്യയില്‍ നിന്ന് രണ്ടുമാസം എടുത്താണ് ഇവര്‍ യുഎസ് – മെക്‌സിക്കോ അതിര്‍ത്തിയിലേക്ക് എത്തിപറ്റിയത്. കടലിലൂടെയും, കരയിലൂടെയും ഇടയ്ക്ക് വിമാനത്തിലൂടെയും സഞ്ചരിച്ചാണ് മെക്‌സിക്കോയില്‍ എത്തിച്ചേര്‍ന്ന അവര്‍ അവിടെ നിന്ന് വളരെ സാഹസികമായിട്ടാണ് യുഎസ് അതിര്‍ത്തിയിലേക്ക് കടന്നത്. അവിടെ വച്ച് ഇവര്‍ പിടിക്കപ്പെടുകയും ചെയ്തു. നാട്ടിലേക്ക് മടങ്ങിയെത്തിയാല്‍ രാഷ്ട്രീയ എതിരാളികള്‍ തങ്ങളെ പീഡിപ്പിക്കുമെന്നും അതിനാല്‍ അഭയം നല്‍കണമെന്നുമാണ് അധികൃതരോട് ഇവര്‍ പറയുന്നത്.
അജയ് കുമാറിന്റെ അപ്പീല്‍ യുഎസ് ഇമിഗ്രേഷന്‍ അപ്പീലിന്റെ മുമ്പാകെ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല. അതേസമയം തന്റെ അപ്പീല്‍ നിരസിച്ച ഇമിഗ്രേഷന്‍ ജഡ്ജിയുടെ ഉത്തരവിനെ ചോദ്യം ചെയ്യുന്നുണ്ട് ഗുര്‍ജന്ത് സിംഗ്. ‘നീതിപൂര്‍വവ്വും നിഷ്പക്ഷവു’മായ വിധി പറയുന്നഒരു ന്യായാധിപന്‍ തന്റെ വാദം പുതിയതായി കേള്‍ക്കണമെന്നാണ് ഗുര്‍ജന്ത് ആവശ്യപ്പെടുന്നത്.
തടങ്കലില്‍ വയ്ക്കുന്നതില്‍ പ്രതിഷേധിച്ചും ഇമിഗ്രേഷന്‍ ജഡ്ജിമാര്‍ കേസുകള്‍ തീരുമാനിക്കുമ്പോള്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരും കഴിഞ്ഞ ആഴ്ച വരെ നിരാഹാര സമരത്തിലായിരുന്നു. യുഎസിലെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കേസുകള്‍ കേള്‍ക്കുമ്പോള്‍ ഒറ്റക്കുള്ള പ്രായപൂര്‍ത്തിയായ അഭയാര്‍ഥികളെ തടഞ്ഞുവയ്ക്കാനോ മോചിപ്പിക്കാനോ അധികാരമുണ്ട്.
2018 ല്‍ യുഎസ് അതിര്‍ത്തി പട്രോളിംഗിനിടെ പിടികൂടിയത് 9,000 ല്‍ അധികം ഇന്ത്യക്കാരായിരുന്നു. ഇവരില്‍ ഈ രണ്ട് പേരും ഉള്‍പ്പെടുന്നു. 2017-ലെതിനേക്കാള്‍ മൂന്നിരട്ടിയാണ് 2018ല്‍ യുഎസിലേക്കുള്ള ഇന്ത്യന്‍ അഭയാര്‍ഥികളുടെ ഒഴുക്ക്. ഇവരില്‍ ഭൂരിഭാഗവും വടക്കേന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്.
ജൂലൈയില്‍ അതിര്‍ത്തി പട്രോളിംഗ് നടത്തിയ ഉദ്യോഗസ്ഥര്‍ അരിസോണയിലെ മരുഭൂമിയില്‍ ആറ് വയസുള്ള ഇന്ത്യന്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. യുഎസിലേക്ക് കടക്കാന്‍ ശ്രമിച്ച് ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട ആ പെണ്‍കുട്ടി യാതന നിറഞ്ഞ യാത്രകൊണ്ടാവാം മരണപ്പെട്ടതെന്ന് കരുതുന്നു.
എത്തിപ്പെടുന്ന ഇന്ത്യക്കാരില്‍ ഭൂരിപക്ഷവും അഭയാര്‍ഥികളാണ്. പക്ഷേ ഉന്നതങ്ങളില്‍ നിന്ന് അവരുടെ അപേക്ഷകള്‍ നിരസിക്കുകയാണ് പതിവ്. സ്വദേശ സുരക്ഷ പ്രകാരം 2015നും 2017നും ഇടയില്‍ 7,000-ല്‍ അധികം ഇന്ത്യക്കാരെയാണ് യുഎസില്‍ നിന്ന് തിരിച്ചയച്ചത്. എന്നാലും വീണ്ടും ഇന്ത്യന്‍ സംഘങ്ങള്‍ യുഎസ് അതിര്‍ത്തിയിലേക്ക് മുന്‍വര്‍ഷത്തേക്കാള്‍ അധികമായി എത്തികൊണ്ടിരിക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
‘ഞാനെന്റെ മകളെ ഇതുവരെ കണ്ടിട്ടില്ല. ഒരിക്കല്‍പോലും കൈപിടിച്ചിട്ടില്ല, ഉമ്മവെച്ചിട്ടില്ല. ആകെ ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയും മാത്രമാണ് ഞാൻ അവളെ കണ്ടിട്ടുള്ളത്’ – ട്രംപിന്റെ യാത്രാ വിലക്കിന്റെ ഇരയായ യമനീ അമേരിക്കക്കാരനായ ഇസ്മായിൽ അൽഗസാലിയുടെ വാക്കുകളാണിത്. ചൊവ്വാഴ്ച അമേരിക്കൻ കോൺഗ്രസ് പാനലിനു മുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാ വിലക്കുകാരണം തന്റെ ഭാര്യയേയും മക്കളേയും യുഎസിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല.
2000-ത്തിലാണ് അൽഗസാലി യുഎസില്‍ എത്തുന്നത്. ന്യൂയോർക്ക് നഗരത്തിലെ ചെറിയൊരു പലചരക്ക് കടയില്‍ ജോലിചെയ്ത് ഉപജീവനം നടത്തുന്നു. തന്റെ ഭാര്യക്ക് നിരോധനത്തില്‍നിന്നും ഇളവുലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹതയുണ്ടെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ കോൺസുലർ ഓഫീസറുമായുള്ള അഞ്ച് മിനിറ്റ് കൂടിക്കാഴ്ചയിൽതന്നെ ആ വാദം തഴയപ്പെട്ടു. അവര്‍ക്ക് വീണ്ടും വിസ നിഷേധിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബമിപ്പോള്‍ ആഭ്യന്തരയുദ്ധം താറുമാറാക്കിയ യമനില്‍ കുടുങ്ങിക്കിടക്കുകയാണ്.
നിരവധി മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിഷേധിക്കുന്ന ട്രംപ് ഭരണകൂടത്തിന്റെ നയത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആദ്യമായി അമേരിക്കൻ ജനപ്രതിനിധിസഭയിൽ അന്വേഷണം നടക്കുകയാണ്. അതില്‍ പങ്കെടുക്കാനും പരാതികള്‍ പറയാനും അമേരിക്കയിലെ മുസ്ലിങ്ങള്‍ക്കും ആദ്യമായി അവസരം ലഭിച്ചു. ഇറാൻ, ലിബിയ, സൊമാലിയ, സിറിയ, യെമൻ, ഉത്തര കൊറിയ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും വെനിസ്വേലയിൽ നിന്നുള്ള സർക്കാർ ഉദ്യോഗസ്ഥർക്കും നിലവിൽ നിരോധനം ബാധകമാണ്.
യുഎസിലെ നിയമപരമായ സ്ഥിര താമസക്കാരനായ അബ്ദുല്ല ഡെഹ്സാംഗി എന്ന ഇറാനിയൻ തന്റെ ഭാര്യക്ക് വിസ അനുവദിച്ചുകിട്ടാന്‍ മൂന്നു വര്‍ഷത്തോളമാണ് കാത്തുനിന്നത്. എന്നിട്ടും പ്രയോജനമുണ്ടായില്ല. അതും ഡോക്ടറേറ്റ് ബിരുദം നേടിയ, അമേരിക്കൻ യൂണിവേഴ്‌സിറ്റിയിൽ ബയോ ഇൻഫോർമാറ്റിക്‌സിൽ ഗവേഷണം നടത്താൻ അവസരം ലഭിച്ച ആളായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ. അദ്ദേഹവും ഭാര്യയും 10 വര്‍ഷംമുന്‍പ് ഇറാനില്‍നിന്നും വന്നതാണ്. പിന്നീട് തിരിച്ചുപോയിട്ടില്ല. ‘മുസ്ലീം നിരോധനം പ്രഖ്യാപിച്ചതോടെ ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം തകർന്നു’ എന്ന് ഡെഹ്സാംഗി പറയുന്നു. ഇപ്പോള്‍ അവര്‍ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്.
ട്രംപിന്റെ വംശീയമായ ഈ നയം മാറ്റിമറിക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിനു ശ്രമിക്കുകയാണ് ഡെമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ. ഏപ്രിലിൽ പ്രതിനിധി ജൂഡി ചു സഭയില്‍ അവതരിപ്പിച്ച ‘നോ ബാൻ ആക്ട്’ ബില്ലിനെ 170 അംഗങ്ങള്‍ പിന്തുണച്ചിരുന്നു. യുഎസിലേക്കുള്ള വിദേശികളുടെ പ്രവേശനം നിയന്ത്രിക്കാനുള്ള പ്രസിഡന്റിന്റെ അധികാരത്തെ പരിമിതപ്പെടുത്തുക എന്നതാണ് പ്രധാനമായും ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്.
അതേസമയം, കോൺഗ്രസ് പാനലിനു മുന്നിൽ ഹാജരായ ട്രംപ് അഡ്മിനിസ്ട്രേഷൻ ഉദ്യോഗസ്ഥർ നയത്തെ പ്രതിരോധിക്കാൻ ശ്രമിച്ചു. യാത്രാ നിരോധനത്തിലൂടെ മുസ്‌ലിം അമേരിക്കക്കാരോടും അവരുടെ കുടുംബങ്ങളോടും നിരന്തരമായി വിവേചനപരമായ സമീപനമാണ് പുലര്‍ത്തുന്നതെന്ന് തെളിവുകള്‍ നിരത്തിയാണ് പാനല്‍ ഉദ്യോഗസ്ഥരേ നേരിട്ടത്. ദേശീയ സുരക്ഷ ഉറപ്പാക്കാനെന്ന പേരില്‍ മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിനെ ട്രംപിന്റെ സ്വന്തം പാര്‍ട്ടിയില്‍നിന്നുള്ളവര്‍ തന്നെ വിമര്‍ശിച്ചിരുന്നു.
നരേന്ദ്രമോദിക്കും ഡോണള്‍ഡ് ട്രംപിനുമൊപ്പം സെല്‍ഫിയെടുത്ത കൗമാരക്കാരനാണ് ഇന്റര്‍നെറ്റ് ലോകത്തെ പുതിയ താരം. ഇരുവര്‍ക്കുമൊപ്പം കുട്ടി സെല്‍ഫിയെടുക്കുന്ന വിഡിയോ പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കുവെച്ചിട്ടുണ്ട്.
ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോദി’ ചടങ്ങിനിടെയാണ് സംഭവം. പരിപാടിയില്‍ നൃത്തം അവതരിപ്പിച്ച ചെറുപ്പക്കാരുമായി സംവദിക്കുകയായിരുന്നു മോദിയും ട്രംപും. അപ്പോഴാണ് ട്രംപിനടുത്തെത്തി ബാലന്‍ സെല്‍ഫിയെടുത്തോട്ടേ എന്ന് ചോദിച്ചത്. പിന്നാലെ മോദിയെയും വിളിച്ച് സെല്‍ഫിക്ക് പോസ് ചെയ്യാന്‍ ട്രംപ് ആവശ്യപ്പെട്ടു. മോദിയും ട്രംപും ബാലനും സെല്‍ഫി ഫ്രെയിമില്‍.
രണ്ട് മണിക്കൂറിനുള്ളില്‍ നിരവധി ആളുകളാണ് ചിത്രം ലൈക്ക് ചെയ്തത്. രണ്ട് ലോകനേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത ഭാഗ്യവാന്‍ എന്നാണ് ഭൂരിഭാഗം പേരും ചിത്രം ഷെയര്‍ ചെയ്ത് പറഞ്ഞത്. ജീവിതകാലം മുഴുവന്‍ ഓര്‍ത്തുവെക്കാവുന്ന സെല്‍ഫിയെന്നും കമന്റുകളെത്തി. എപ്പിക് സെല്‍ഫി എന്നായിരുന്നു ബിജെപി എംപി അനുരാഗ് താക്കൂറിന്റെ പ്രതികരണം.
39,000 അടി ഉയരത്തിൽ നിന്നും വിമാനം താഴേക്ക്. ഞെട്ടിവിറച്ച് യാത്രക്കാർ. ഭയാനക ദൃശ്യങ്ങളുടെ വിഡിയോ പുറത്ത്. അറ്റ്ലാന്റയിൽ നിന്നും വൈകിട്ട് 3.47 മണിയോടെയാണ് ഡെൽറ്റ ഫ്ലൈറ്റ് 2353 പറന്നുയർന്നത്. ഒന്നര മണിക്കൂർ വരെ പ്രശ്നങ്ങളില്ലായിരുന്നു. എന്നാൽ പെട്ടന്ന് കാബിനിലെ വായു മര്‍ദ്ദത്തിൽ മാറ്റം വന്നു. ഇതോടെ യാത്രക്കാർക്ക് അസ്വസ്തത നേരിടാൻ തുടങ്ങി. ചിലരുടെ മൂക്ക്, ചെവി പൊട്ടി രക്തം വന്നു. മുകളിൽ നിന്ന് ഓക്സിജൻ മാസ്കുകൾ യാത്രക്കാരുടെ സീറ്റിലേക്ക് വീണു. പിന്നീടുള്ള യാത്ര ഓക്സിജൻ മാസ്ക് ധരിച്ചായിരുന്നു. ഒരു മുന്നറിയിപ്പും ഇല്ലാതെ ഓക്സിജൻ മാസ്കുകൾ താഴേക്ക് വീണതോടെ യാത്രക്കാർ ഭയന്നു.
വിമാനത്തിനുള്ളിൽ നിന്നും കരച്ചിലും നിലവിളിയും ഉയർന്നു. ചിലർ സമൂഹമാധ്യമത്തിലൂടെ അനുഭവം പങ്കുവെച്ചു. വിമാനം താഴേക്ക് വീഴുന്നുവെന്നും ഞങ്ങളെല്ലാം മരിക്കാൻ പോകുകയാണെന്ന് കരുതി വീട്ടിലേക്കും പ്രിയപ്പെട്ടവർക്കും സന്ദേശം അയച്ചവർ വരെയുണ്ട്. വിമാനത്തിനകത്തു നിന്നുള്ള ചിത്രങ്ങളും വിഡിയോയും യാത്രക്കാരുടെ ഭീതി വ്യക്തമാക്കുന്നുണ്ട്.
യാത്രയ്ക്കിടെ കാബിൻ പ്രഷറൈസേഷൻ ക്രമക്കേട് ഉണ്ടായതിനെത്തുടർന്നാണ് വിവമാനം താഴ്ക്ക് പതിച്ചത്. 39,000 അടി ഉയരത്തിൽ പറക്കുകയായിരുന്നു വിമാനം 10,000 അടി താഴേക്ക് പതിക്കുകയായിരുന്നു. ഏഴര മിനിറ്റോളം ഈ രീതിയിൽ യാത്ര തുടർന്നു. ഒരു യാത്രക്കാരൻ ഭയന്ന് മകനെ കെട്ടിപ്പിടിച്ച് തങ്ങളെ സ്നേഹിക്കുന്നുവെന്ന് കുടുംബത്തോട് പറയുന്നത് ഒരു ട്വീറ്റിൽ കാണാം. 60 മുതൽ 90 സെക്കൻഡ് വരെ ഭയാനകമായ ഒരു സംഭവമായിരുന്നു, അവിടെ എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ശരിക്കും അറിയില്ലായിരുന്നു. ഭയപ്പെടുത്തുന്ന നിമിഷമായിരുന്നുവെന്ന് യാത്രക്കാരിൽ ഒരാൾ പറഞ്ഞു. അവസാനം സുരക്ഷിതമായി വിമാനം ഇറക്കിയപ്പോഴാണ് യാത്രകാർക്ക് ശ്വാസം നേരെ വീണത്.
@Delta Flight 2353 God Bless the Captain and crew. Had an emergency midair from Atlanta to Fort Lauderdale. Oxygen masks deployed and we descended quickly and we’re diverted to Tampa. I texted my wife and dad I loved them. Told my mom I love her and hugged my son. @wsvn @cbs12 pic.twitter.com/C9QcU9DbYV
— J.T. (@BrutusOsceola) September 18, 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൂസ്റ്റൺ സന്ദർശനം മുടങ്ങിയേക്കും എന്ന് റിപ്പോർട്ടുകൾ. പ്രദേശത്തെ കനത്ത മഴക്കെടുതിയാണ് മോദിയുടെ ‘ഹൗഡി മോദി’ എന്ന മെഗാ പരിപാടിയ്ക്ക് ഭീഷണിയായിരിക്കുന്നത്. വ്യാഴാഴ്ച മുതൽ ആരംഭിച്ച കനത്ത മഴയിൽ പ്രദേശത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. ഉഷ്ണമേഖലാ കൊടുങ്കാറ്റിനെ തുടർന്ന് പെയ്ത പേമാരി ആണ് ഹൂസ്റ്റണിൽ നാശം വിതച്ചത്. ഇത് ടെക്സാസ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ഗവർണറെ പ്രേരിപ്പിച്ചു.
അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിനൊപ്പം രാജ്യത്തെ ഇന്ത്യൻ വംശജരെ അഭിസംബോധന ചെയ്യാനാണ് ഹൗഡി മോദിയിലൂടെ നരേന്ദ്ര മോദി തീരുമാനിച്ചിരുന്നത്. എന്നാൽ ശക്തമായ മഴയെ തുടർന്നുണ്ടായ നാശനഷ്ടങ്ങളും പ്രളയവും മൂലം ആളുകൾ പരിപാടിയിലേക്കെത്തുമോ എന്ന ആശങ്കയിലാണ് സംഘാടകർ. പ്രദേശത്തെ വൈദ്യുതി നിലച്ചതും സംഘടകർക്ക് തലവേദനയായിരിക്കുകയാണ്.
കാലിഫോര്‍ണിയ: പോണ്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തി. 43കാരിയായ ജെസീക്ക ജെയിംസാണ് മരിച്ചത്. കാലിഫോര്‍ണിയയിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ വീട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ നിന്നും നിരവധി മരുന്നുകള്‍ കണ്ടെത്തിയിട്ടുണ്ട്.
മരണകാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. 2002ലാണ് താരം പോണ്‍ രംഗത്ത് എത്തിയത്. ജെസീക്ക റെഡ്ഡിംഗ് എന്നാണ് ഇവരുടെ യഥാര്‍ത്ഥ പേര്. വിവിഡ് വാലി എന്ന ടിവി ഷോയില്‍ ജെസീക്ക പങ്കെടുത്തിട്ടുണ്ട്. മൂന്നുവര്‍ഷം അധ്യാപികയായി ജോലി ചെയ്തിരുന്നു.