Videsham

മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ബ്രൗസറായ എഡ്ജ് ഉപഭോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. ഇമെയില്‍ ലിങ്കുകള്‍ തുറക്കണമെങ്കില്‍ എഡ്ജ് ബ്രൗസര്‍ ഡിഫോള്‍ട്ടാക്കി മാറ്റണമെന്നതാണ് വിന്‍ഡോസ് ഉപയോക്താക്കള്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നം. വിന്‍ഡോസ് 10 ഉപയോക്താക്കളിലാണ് മൈക്രോസോഫ്റ്റ് ഇത് അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. ഇതിന്റെ ഏറ്റവും പുതിയ പതിപ്പില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്ന് മൈക്രോസോഫ്റ്റ് അറിയിക്കുന്നു. വിന്‍ഡോസ് മെയില്‍ ആപ്പില്‍ നിന്ന് ലിങ്കുകള്‍ ക്ലിക്ക് ചെയ്യുമ്പോള്‍ മൈക്രോസോഫ്റ്റ് എഡ്ജില്‍ മാത്രമേ അവ ഓപ്പണാകുകയുള്ളു. വിന്‍ഡോസ് 10 ഡിവൈസുകളുടെ മികച്ച പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണെന്നും മൈക്രോസോഫ്റ്റ് അറിയിക്കുന്നു.

ക്രോം പോലെയുള്ള മുന്‍നിര ബ്രൗസറുകള്‍ ഉപയോഗിക്കാനുള്ള ഉപഭോക്താവിന്റെ താല്‍പര്യത്തെയാണ് ഈ അടിച്ചേല്‍പ്പിക്കലിലൂടെ മൈക്രോസോഫ്റ്റ് ഇല്ലാതാക്കുന്നത്. ഡിഫോള്‍ട്ട് ബ്രൗസര്‍ ഏതായാലും മെയില്‍ ലിങ്കുകള്‍ എഡ്ജില്‍ മാത്രമേ തുറക്കൂ. ജിമെയില്‍ ഉള്‍പ്പെടെയുള്ള ഇമെയില്‍ പ്രൊവൈഡര്‍മാരെ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും വിന്‍ഡോസ് 10ല്‍ വിന്‍ഡോസ് മെയിലാണ് ഡിഫോള്‍ട്ട് ഇമെയില്‍ ക്ലയന്റ്. ഇത് പ്രീ ഇന്‍സ്റ്റോള്‍ ചെയ്തിരിക്കുകയാണ്. ഉപയോക്താവിന്റെ സുരക്ഷ, ബാറ്ററി ലൈഫ് എന്നിവ കണക്കിലെടുത്താണ് ഇപ്രകാരം ചെയ്തിരിക്കുന്നതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

2015 ജൂലൈയില്‍ വിന്‍ഡോസ് 10നൊപ്പമാണ് ജനപ്രീതി നശിച്ച ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ പിന്‍വലിച്ചുകൊണ്ട് എഡ്ജ് ബ്രൗസറും കമ്പനി അവതരിപ്പിച്ചത്. ഡിഫോള്‍ട്ട് ബ്രൗസര്‍ ക്രോം ആക്കി മാറ്റാന്‍ ശ്രമിക്കുമ്പോള്‍ എഡ്ജ് ഉപയോഗിച്ചു നോക്കാനായിരുന്നു ആദ്യം ലഭിച്ചിരുന്ന നിര്‍ദേശം. എന്നാല്‍ മറ്റ് ബ്രൗസറുകളില്‍ ഡിഫോള്‍ട്ട് ആക്കിക്കൊണ്ട് ലിങ്കുകള്‍ തുറക്കാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ എഡ്ജ് ഉപയോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് മൈക്രോസോഫ്റ്റ് ശ്രമിക്കുന്നതെന്നാണ് വ്യക്തമാകുന്നത്. സ്ഥിരം ഉപയോക്താക്കളും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിക്കുന്നവരും ഇക്കാര്യത്തില്‍ അത്ര തൃപ്തരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ധാക്ക: പ്രണയം നിരസിച്ച യുവാവിന് നേരെ 16കാരിയുടെ ആസിഡ് ആക്രമണം. ബംഗ്ലാദേശിലെ ധാക്കയിലാണ് സംഭവം. തന്റെ പ്രണായാഭ്യര്‍ഥന പാടെ നിരസിച്ച യുവാവിനെ തെരുവില്‍ പിടിച്ചു നിര്‍ത്തി പെണ്‍കുട്ടി ആസിഡ് ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് ധാക്ക സ്വദേശി മഹ്മൂദുല്‍ ഹസന്‍ മറൂഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവിന്റെ മുഖത്തിന് സാരമായി പരിക്കേറ്റതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

ആക്രമണം നടത്തിയ പെണ്‍കുട്ടിയെയും അമ്മയെയും ബംഗ്ലാദേശ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് ആസിഡ് എത്തിച്ച് നല്‍കിയത് അമ്മയാണെന്ന് പോലീസ് വ്യക്തമാക്കി. മഹ്മൂദുല്‍ സന്‍ മറൂഫിന്റെ മുഖം മുഴുവന്‍ പൊള്ളി വികൃതമായിട്ടുണ്ട്. പൊള്ളല്‍ പൂര്‍ണമായും മാറിയാലും മുഖത്തുള്ള പാടുകള്‍ മാറാന്‍ സാധ്യതയില്ലെന്ന് മഹ്മൂദുലിനെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് ഇയാള്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.

സുഹൃത്തുക്കളുമായി വീട്ടിലേക്ക് മടങ്ങും വഴിയാണ് പെണ്‍കുട്ടി ഇയാളെ പിടിച്ചു നിര്‍ത്തി കൈയ്യിലുണ്ടായിരുന്ന ആസിഡ് മുഖത്തേക്ക് ഒഴിച്ചത്. അപ്രതീക്ഷിതമായ ആക്രമണമായതുകൊണ്ട് മഹ്മൂദുലിന് പെണ്‍കുട്ടിയെ തടയാന്‍ കഴിഞ്ഞില്ല. മഹ്മൂദുലിനെ ഇഷ്ടമാണെന്ന് പറഞ്ഞ് പെണ്‍കുട്ടി നിരന്തരം ശല്ല്യപ്പെടുത്താറുണ്ടെന്ന് പരിസരവാസികള്‍ പറയുന്നു. തന്റെ ആവശ്യം നിരന്തരമായി നിഷേധിക്കപ്പെട്ടതാണ് 16കാരിയെ പ്രകോപിപ്പിച്ചത്.

ദുരൂഹ സാഹചര്യത്തില്‍ കാണാതായ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എംഎച്ച്370യുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട് വിമാനാപകടങ്ങളേക്കുറിച്ച് സ്വതന്ത്രാന്വേഷണം നടത്തുന്നയാള്‍. ഓസ്‌ട്രേലിയന്‍ സ്വദേശിയായ അമച്വര്‍ ക്രാഷ് ഇന്‍വസെ്റ്റിഗേറ്റര്‍ പീറ്റര്‍ മക്മഹോന്‍ ആണ് അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ഗൂഗിള്‍ എര്‍ത്ത് ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ താന്‍ കണ്ടെത്തിയെന്ന് 64 കാരനായ മക്മഹോന്‍ വ്യക്തമാക്കുന്നു. മെക്കാനിക്കല്‍ എന്‍ജിനിയറായി ജോലി ചെയ്യുന്ന മക്മഹോന്‍ കഴിഞ്ഞ 25 വര്‍ഷമായി ക്രാഷ് ഇന്‍വസ്റ്റിഗേഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.

ഗൂഗിള്‍ മാപ്പും നാസ ചിത്രങ്ങളും ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ മൗറിഷ്യസിന് സമീപത്തായുള്ള റൗണ്ട് ഐലന്‍ഡ് എന്ന ചെറുദ്വീപിന് 10 മൈല്‍ അകലെ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഒഴുകി നടക്കുന്നത് കണ്ടെത്തിയെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ നടത്തിയ തെരച്ചിലില്‍ ഈ പ്രദേശം ഉള്‍പ്പെട്ടിരുന്നില്ല. വിമാനത്തിന്റെ വാലിന്റെ ഭാഗങ്ങളും ചിറകും സമുദ്ര നിരപ്പില്‍ കാണാമെന്ന് മക്മഹോന്‍ അവകാശപ്പെടുന്നു. തന്റെ കണ്ടെത്തലുകള്‍ തെരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയന്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്റ് സേഫ്റ്റി ബ്യൂറോയ്ക്ക് കൈമാറിയതായും അവര്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വാര്‍ത്ത സ്ഥിരീകരിച്ചതായും മക്മഹോന്‍ പറയുന്നു.

എന്നാല്‍ വിമാനത്തിനായി ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തെരച്ചില്‍ നടത്തുന്ന പ്രദേശത്തു തന്നെ ശ്രദ്ധകേന്ദ്രീകരിക്കാനാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ അവരോട് ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് ഡെയ്‌ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തെരച്ചിലിന് മേല്‍നോട്ടം വഹിക്കാന്‍ നാല് അമേരിക്കക്കാരാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയിലുള്ളത്. അധികൃതര്‍ക്ക് വിമാനം കണ്ടെത്തിയ വിവരം പുറത്തു വിടാന്‍ താല്‍പര്യമില്ല. വിമാനത്തിലാകമാനം ബുള്ളറ്റുകള്‍ തറഞ്ഞുകയറിയ പാടുകളാണുള്ളത്. അത് മറ്റൊരു അന്വേഷണത്തിലേക്ക് വഴിതുറക്കുമെന്നതിനാല്‍ ഇത് സംബന്ധിച്ച കാര്യങ്ങള്‍ പൊതുജനങ്ങളില്‍ നിന്ന് മറച്ചുവെക്കാനാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ എത്തിയതെന്ന് മക്മഹോന്‍ ആരോപിക്കുന്നു.

2014 മാര്‍ച്ച് 8നാണ് ക്വലാലംപൂരില്‍ നിന്ന് 239 യാത്രക്കാരുമായി ബീജിംഗിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം എംഎച്ച്370 കാണാതാവുന്നത്. മാസങ്ങള്‍ നീണ്ട തിരച്ചിലിനു ശേഷവും വിമാനത്തെക്കുറിച്ച് യാതൊരു വിവരങ്ങളും ലഭ്യമായില്ല. ഓസ്‌ട്രേലിയ, ചൈന, മലേഷ്യ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തിയ തെരച്ചില്‍ കഴിഞ്ഞ വര്‍ഷം ജനുവരിയോടെ അവസാനിപ്പിച്ചിരുന്നു. ഉള്‍ക്കടലില്‍ നടത്തിയ തെരച്ചിലിന് ഏതാണ്ട് 115 മില്ല്യണ്‍ പൗണ്ടാണ് ചെലവഴിച്ചത്. വിമാനത്തിന്റെ തിരോധാനത്തിന് പിന്നിലുള്ള കാരണങ്ങള്‍ ഇപ്പോഴും അവ്യക്തമാണ്.

മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. നാലാമത്തെ തവണയാണ് പുടിന്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. 75 ശതമാനം വോട്ട് ഇത്തവണ പുടിന്‍ നേടി. പോളിംഗ് ശതമാനവും വോട്ടു വിഹിതവും ഉയര്‍ത്താന്‍ മാത്രമാണ് പുടിന്‍ ശ്രമിച്ചത്. പുടിന്റെ വിജയം ഉറപ്പായിരുന്ന തെരഞ്ഞെടുപ്പ് പ്രഹസനമായിരുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.

പേരിനൊരു തിരഞ്ഞെടുപ്പ് മാത്രമായിരുന്നു റഷ്യയില്‍ നടന്നത്. സര്‍വേഫലങ്ങള്‍ ഏഴുപത് ശതമാനം വോട്ടുകള്‍ പ്രവചിച്ചപ്പോള്‍ അതിനും മുകളിലായി പുടിന്‍ 75 ശതമാനം വോട്ടുകള്‍ പുടിന്‍ നേടി. തന്റെ ഭരണകാലത്തെ നേട്ടങ്ങള്‍ അംഗീകരിക്കപ്പെട്ടിരിക്കുകയാണെന്നായിരുന്നു മോസ്‌കോയില്‍ നടന്ന റാലിയില്‍ പുടിന്‍ പ്രതികരിച്ചത്. മത്സരത്തിന്റെ ഒരു ഘട്ടത്തിലും പുടിന് കാര്യമായ വെല്ലുവിളി ഉണ്ടായിരുന്നില്ല.

50 ശതമാനം പോളിങ് നടന്ന തിരഞ്ഞെടുപ്പില്‍ പുട്ടിനടക്കം ഏട്ടു സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. പ്രധാന എതിരാളിയും പ്രതിപക്ഷ നേതാവുമായിരുന്ന അലക്‌സി നവല്‍നിക്ക് കോടതിവിലക്കു മൂലം തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായില്ല. ഇതേത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നവല്‍നി ആഹ്വാനം ചെയ്തിരുന്നു.

ചൊവ്വയിലെ ജീവനുകളെ തേടി 2030ല്‍ നടത്താനിരിക്കുന്ന ദൗത്യത്തിലെ സഞ്ചാരികളെ കാത്തിരിക്കുന്നത് വലിയ അപകടമെന്ന് മുന്നറിയിപ്പ്. ചൊവ്വ യാത്രികരെ കാത്തിരിക്കുന്നത് കൊലയാളി വൈറസുകളും അന്യഗ്രഹ രോഗാണുക്കളുമാണെന്ന മുന്നറിയിപ്പുമായി ഗവേഷകന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഗവേഷകനായ ഡോ. ബാരി ഡിഗ്രെഗോറിയോയാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ മാസം ആദ്യത്തോടെ ചൊവ്വയില്‍ ജീവനുണ്ടെന്നതിന് തെളിവുകള്‍ പുറത്തുവന്നതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. നാസയുടെ ക്യൂരിയോസിറ്റി റോവറിന്റെ ക്യാമറയില്‍ പതിഞ്ഞത് ഫോസിലുകളുടെ ചിത്രങ്ങളാണെന്നും ബഹിരാകാശ മിഷനു വേണ്ടിയുള്ള ഫണ്ടിംഗില്‍ തടസ്സം വരാതിരിക്കാന്‍ നാസ സത്യം മറച്ചുവെക്കുകയാണെന്ന് ഗവേഷകനായ ഡോ. ബാരി ഡിഗ്രെഗോറിയോ ആരോപിക്കുന്നു. ചൊവ്വയിലെ ജീവന്റെ സാന്നിധ്യം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും അന്യഗ്രഹ ജീവനുകളുണ്ടെങ്കില്‍ അത് ബഹിരാകാശ യാത്രികരുടെ മരണത്തിന് കാരണമായേക്കാമെന്നും യൂണിവേഴ്‌സിറ്റി ഓഫ് ബക്കിംഗ്ഹാമിലെ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.

നമുക്ക് പരിചിതമല്ലാത്ത അന്യഗ്രഹ രോഗാണുക്കളുടെയും വൈറസുകളുടെയും ഇടയിലേക്കാണ് ബഹിരാകാശ യാത്രികര്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളതെന്ന് ഡോ. ഡിഗ്രെഗോറിയോ ഡെയിലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. യാത്രികരുടെ ജീവന്‍ അപകടത്തിലാവാന്‍ സാധ്യത നിലനില്‍ക്കുന്നത് കൊണ്ടു തന്നെ ഇതര മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ചൊവ്വയില്‍ ജീവന്റെ അംശമുണ്ടോയെന്ന് സ്ഥിരീകരിക്കുക അത്യാവശ്യമാണ്. രോഗാണുബാധ മൂലം ബഹിരാകാശ യാത്രികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ മറ്റൊരു ദൗത്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുമെന്നതാണ് അനന്തരഫലം. സൂക്ഷ്മജീവികള്‍ ചൊവ്വയുടെ പ്രതലങ്ങളില്‍ ഉണ്ടെന്നുള്ളതിനെക്കുറിച്ച് തെളിവുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ബഹിരാകാശ യാത്രികരുടെ ജീവന്‍ അപകടത്തിലാവാതിരിക്കാന്‍ കൂടുതല്‍ അന്വേഷണങ്ങള്‍ നടത്താന്‍ നാസ തയ്യാറാകണമെന്ന് ഡോ. ഡിഗ്രെഗോറിയോ ആവശ്യപ്പെടുന്നു. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്ന് അന്വേഷിക്കുന്നതായി നാസ അവകാശപ്പെടുന്നുണ്ടെങ്കിലും സത്യത്തില്‍ അവരത് ചെയ്യുന്നില്ല. അന്വഷണം ഫലം ഒരിക്കല്‍ പുറത്തുവിട്ടു കഴിഞ്ഞാല്‍ വീണ്ടും മിഷനുകള്‍ നടക്കുമെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോയെന്ന് ഡോ. ഡിഗ്രെഗോറിയോ ചോദിക്കുന്നു. മനുഷ്യനെ ചൊവ്വയിലേക്ക് അയക്കുന്നതിന് മുന്‍പ് അവിടെ ജീവന്റെ അംശമുണ്ടോയെന്ന് സമഗ്രമായ അന്വേഷണം നാസ നടത്തുമെന്നാണ് തന്റെ പ്രത്യാശ. അത് സാമാന്യനിതീയാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യരെ അന്യഗ്രഹത്തിലേക്ക് മരിക്കാന്‍ അയക്കുന്നതിലൂടെ എന്തു പ്രസിദ്ധിയാണ് ലഭിക്കുകയെന്നും ഇത്തരത്തിലാണെങ്കില്‍ മിഷനുകള്‍ ഉണ്ടാകില്ലെന്നും ഡോ. ഡിഗ്രെഗോറിയോ കൂട്ടിച്ചേര്‍ത്തു.

മലയാളി വിദ്യാര്‍ഥിനി ജിദ്ദയില്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകള്‍ ഫിദ (14) ആണ് മരിച്ചത്.

കെ എം സി സി കൊടുവള്ളി മണ്ഡലം കുടുംബസംഗമം നടക്കുന്നതിനിടെ, വിശ്രമകേന്ദ്രത്തിലെ നീന്തല്‍ക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തുന്നതിനിടെയാണ് സംഭവം.

ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

സൗദി രാജകുമാരന്‍ ബന്ദറ ബിന്‍ അബ്ദുല്‍ അല്‍ സൗദ് വിമാനത്താവളത്തില്‍ വെച്ച് ആത്മഹത്യ ചെയ്തുവെന്ന് അറബ് മാധ്യമങ്ങള്‍. ദൃശ്യങ്ങള്‍ പുറത്തുവിട്ടുകൊണ്ടാണ് ഈ വാര്‍ത്ത ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള മാധ്യമങ്ങള്‍ സ്ഥിരീകരിക്കുന്നത്. എന്നാല്‍ ബ്രിട്ടീഷ് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായില്ല. ലണ്ടനിലെ വിമാനത്താവളത്തില്‍ വെച്ചായിരുന്നു സംഭവം എന്ന തരത്തില്‍ വാര്‍ത്തകള്‍ പരക്കുന്നുണ്ട്. പക്ഷേ ഇതു സംബന്ധിച്ച സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല.

വിമാനത്താവളത്തിന്റെ ബാല്‍ക്കണിയില്‍ നിന്നും രാജകുമാരന്‍ താഴേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. സമീപത്തുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റമാണ് ആത്മഹത്യക്ക് കാരണമെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജകുമാരന്റെ മരണകാരണം വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ ഇതുവരെ പുറത്തു വന്നിട്ടില്ല. കഴിഞ്ഞ ചൊവ്വാഴ്ച്ച മക്കയിലെ ഗ്രാന്റ് മസ്ജിദിലാണ് ശവ സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ബാല്‍ക്കണിയില്‍ നിന്നും വീണ ഉടനെ ബന്ദറ ബിന്‍ അബ്ദുല്‍ അല്‍ സൗദിന് വേണ്ട ചികിത്സ നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മരണം സംബന്ധിച്ച് ബ്രിട്ടനില്‍ നിന്നും റിപ്പോര്‍ട്ടുകളൊന്നും ലഭ്യമായിട്ടില്ല. വരും ദിവസങ്ങളില്‍ ആത്മഹത്യ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

ല​ണ്ട​ൻ: റ​ഷ്യ​ൻ ഇ​ര​ട്ട​ച്ചാ​ര​ൻ സ്ക്രി​പാ​ലി​ന്‍റെ​യും മ​ക​ൾ യൂ​ലി​യ​യു​ടെ​യും നേ​ർ​ക്കു​ണ്ടാ​യ രാ​സാ​യു​ധാ​ക്ര​മ​ണ​ത്തി​നു ത​ങ്ങ​ൾ​ക്ക് നേ​രെ കു​റ്റം ആ​രോ​പി​ച്ച റ​ഷ്യ​ക്കെ​തി​രെ ചെ​ക്ക് റി​പ്പ​ബ്ലി​ക്ക്. സ്ക്രി​പാ​ലി​നെ​തി​രേ പ്ര​യോ​ഗി​ച്ച മാ​ര​ക​മാ​യ രാ​സ​വ​സ്തു വി​ക​സി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ ഒ​ന്ന് ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് ആ​ണെ​ന്ന് റ​ഷ്യ ആ​രോ​പി​ച്ചി​രു​ന്നു. റ​ഷ്യ​യു​ടെ ആ​രോ​പ​ണം തി​ക​ച്ചും അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചെ​ക്ക് റി​പ്പ​ബ്ലി​ക്ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മാ​ർ​ട്ടി​ൻ സ്ട്രോ​പ്നി​ക്കി പ​റ​ഞ്ഞു.

മാ​​​ർ​​​ച്ച് നാ​​​ലി​​​നാ​​​ണ് സ്ക്രി​​​പാ​​​ലി​​​നും പു​​​ത്രി യൂ​​​ലി​​​യ​​​യ്ക്കും നേ​​​ർ​​​ക്ക് ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​രു​​​വ​​​രെ​​​യും അ​​​ബോ​​​ധാ​​​വ​​​സ്ഥ​​​യി​​​ൽ സാ​​​ലി​​​സ്ബ​​​റി​​​യി​​​ലെ ഷോ​​​പ്പിം​​​ഗ് മാ​​​ളി​​​ലെ ബ​​​ഞ്ചി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ര​​​ണ്ടു പേ​​​രും ഗു​​​ത​​​രാ​​​വ​​​സ്ഥ ത​​​ര​​​ണം ചെ​​​യ്തി​​​ട്ടി​​​ല്ല.

റ​ഷ്യ​ൻ സൈ​ന്യം വി​ക​സി​പ്പി​ച്ചെ​ടു​ത്ത നോ​വി​ചോ​ക് എ​ന്ന രാ​സ​വ​സ്തു ഉ​പ​യോ​ഗി​ച്ച് ഇ​രു​വ​രെ​യും വ​ധി​ക്കാ​ൻ നീ​ക്കം ന​ട​ന്ന​താ​യാ​ണ് ബ്രി​ട്ടീ​ഷ് സ​ർ​ക്കാ​ർ പ​റ‍​യു​ന്ന​ത്. എ​ന്നാ​ൽ ത​ങ്ങ​ൾ​ക്ക് ഇ​തി​ൽ യാ​തൊ​രു പ​ങ്കു​മി​ല്ലെ​ന്നാ​ണ് റ​ഷ്യ പ​റ‍​യു​ന്ന​ത്.

റഷ്യന്‍ ഡബിള്‍ ഏജന്റും മകളും സാലിസ്‌ബെറിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പശ്ചാത്യ രാജ്യങ്ങളുടെ ശക്തി റഷ്യ വിലകുറച്ചു കാണുകയാണെന്ന് നാറ്റോ തലവന്‍. തിരിച്ചടിക്കാനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശക്തിയെ റഷ്യ വിലകുറച്ചു കണ്ടിരിക്കുകയാണ് അതിന്റെ പ്രതിഫലനമാണ് സാലിസ്‌ബെറിയില്‍ കണ്ടത്. എന്നാല്‍ യൂറോപ്യന്‍ റിസര്‍വ് സൈന്യത്തിന് വന്‍ തിരിച്ചടി നല്‍കാനുള്ള ശക്തിയുണ്ടെന്ന് നാറ്റോ സെക്രട്ടറി ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബര്‍ഗ് മോസ്‌കോയ്ക്ക് മുന്നറിയിപ്പ് നല്‍കി. സാലിസ്‌ബെറിയില്‍ നടന്ന നെര്‍വ് ഏജന്റ് ആക്രമണവുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പരിശോധിച്ച ശേഷം പ്രതികരിക്കുകയായിരുന്നു നാറ്റോ സെക്രട്ടറി ജനറല്‍. നാറ്റോയുടെ പൊളിറ്റിക്കല്‍ കൗണ്‍സിലിന് അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ കൈമാറിയിരുന്നു.

 

റഷ്യന്‍ നിര്‍മ്മിത നെര്‍വ് ഏജന്റ് ആക്രമണത്തില്‍ മുന്‍ ബ്രിട്ടിഷ് ചാരനായ സെര്‍ജി സ്‌ക്രിപാലിനും മകള്‍ക്കും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും ഗുരുതരമായി വിഷബാധയേറ്റിരുന്നു. മൂന്ന് പേരുടെയും നില അതീവ ഗുരുതരമായി തുടരുകയാണ്. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ആക്രമണം ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത നടപടിയാണെന്ന് ബ്രിട്ടന്‍ പ്രതികരിച്ചിരുന്നു. 23 റഷ്യന്‍ ഡിപ്ലോമാറ്റുകളെ ബ്രിട്ടന്‍ പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെതിരെ മോസ്‌കോ പ്രതികരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നാറ്റോ സഖ്യത്തിന്റെ ശക്തിയേയും ഐക്യത്തെയും വിലകുറച്ചു കണ്ടതുകൊണ്ടാണ് ഇത്തരമൊരു ആക്രമണം നടത്താന്‍ റഷ്യ മുതിര്‍ന്നതെന്ന് ബിബിസി റേഡിയോ-4 ന് നല്‍കിയ അഭിമുഖത്തില്‍ ജെന്‍സ് സ്റ്റോള്‍ട്ടണ്‍ബര്‍ഗ് വ്യക്തമാക്കുന്നു.

ഫ്രാന്‍സ്, ജര്‍മ്മനി, യുഎസ്, യുകെ എന്നീ രാജ്യങ്ങളിലെ നേതാക്കള്‍ സംയുക്തമായി ഇറക്കിയ പ്രസ്താവനയില്‍ സാലിസ്‌ബെറിയില്‍ നടന്ന ആക്രമണത്തില്‍ റഷ്യയാണെന്ന് ആരോപിച്ചു. ആക്രമണം നടത്താന്‍ ഉപയോഗിച്ചിരിക്കുന്ന നെര്‍വ് ഏജന്റ് നോവിചോക് നിര്‍മ്മിച്ചിരിക്കുന്നത് റഷ്യയിലാണെന്നും പ്രസ്താവനയില്‍ ലോക നേതാക്കള്‍ വ്യക്തമാക്കി. സാലിസ്‌ബെറി ആക്രമണം റഷ്യയുടെ അംഗീകരിക്കാനാകാത്ത നീക്കങ്ങളില്‍ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണെന്നും ക്രീമിയയിലും ഈസ്റ്റേണ്‍ ഉക്രൈനിലും റഷ്യ നടത്തുന്ന അധിനിവേശവും അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് സംയുക്ത പ്രസ്താവനയില്‍ പറയുന്നത്. നാറ്റോയുടെ സൈനിക ശേഷി മൂന്നിരട്ടിയായി ഇപ്പോള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ആവശ്യമാണെങ്കില്‍ എപ്പോള്‍ വേണമെങ്കിലും സൈനികരെ അയക്കാന്‍ നാറ്റോ റെസ്‌പോണ്‍സ് ഫോഴ്‌സ് തയ്യാറാണ്. യുകെ സര്‍ക്കാരിന് ഏതു വിധ സഹായങ്ങളും നല്‍കാന്‍ നാറ്റോ സഖ്യം തയ്യാറാണെന്ന് സ്റ്റോള്‍ട്ടണ്‍ബര്‍ഗ് വ്യക്തമാക്കുന്നു.

പ്ലേ സ്റ്റേഷന്‍ ഗെയിമായ ഒമേഗ ലാബ്രിയന്‍ത്ത് Z യുകെയില്‍ നിരോധിച്ചു. കുട്ടികളെ ലൈംഗീകമായി ചിത്രീകരിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുകെയില്‍ ഗെയിമിന്റെ വില്‍പ്പന പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്. ചെറിയ കുട്ടികളെ ദോഷകരമായ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുള്ളതാണ് ഈ ഗെയിമെന്ന് വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജപ്പാനില്‍ പുറത്തിറങ്ങിയ ഗെയിമിന് എയ്ജ് റേറ്റിംഗ് നല്‍കാന്‍ കഴിയില്ലെന്നും വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറയുന്നു. എയ്ജ് റേറ്റിംഗ് ഇല്ലാതെ ഗെയിം യുകെയില്‍ വില്‍പ്പന നടത്താന്‍ കഴിയില്ല. നിരോധനത്തിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിയതായി ഗെയിമിന്റെ വിതരണക്കാര്‍ പിക്യൂബ് (PQube) അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചു.

നിലവില്‍ ആസ്‌ട്രേലിയ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ ഗെയിമിന് റേറ്റിംഗ് ഇല്ല. കൂടാതെ ന്യൂസിലാന്റിലും അയര്‍ലണ്ടിലും ഗെയിം ലഭ്യമാകുകയില്ലെന്ന് പിക്യൂബ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അമേരിക്കയില്‍ നിരോധനമില്ലെങ്കിലും 17 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് മാത്രമെ ഗെയിം ഉപയോഗിക്കാനും വാങ്ങാനുമുള്ള അധികാരമുള്ളു. യുകെയില്‍ സ്‌റ്റോറുകളിലും ഓണ്‍ലൈന്‍ സൈറ്റുകളിലും ഗെയിം ലഭ്യമല്ലെന്ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒരു സ്ത്രീ കഥാപാത്രം വ്യത്യസ്ഥമായ വെല്ലുവിളികളെ അതിജീവിക്കുന്ന ലെവലുകള്‍ ഉള്‍പ്പെട്ടതാണ് ഒമേഗ ലാബ്രിയന്‍ത്ത് Z. മനുഷ്യ നിര്‍മ്മിതമായ പല വസ്തുക്കളും ഈ കഥാപാത്രം അന്വേഷിച്ചു കണ്ടുപിടിക്കുന്നു. ഇതിലെ പല ലെവലുകളിലും ലൈംഗീകമായ തീം അടങ്ങിയിരിക്കുന്നതായി വീഡിയോ സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ പറയുന്നു. കഥാപത്രങ്ങള്‍ പരസ്പരം ലൈംഗീകമായ സ്പര്‍ശിക്കുന്നതും വസ്ത്രങ്ങള്‍ അഴിച്ചു മാറ്റുന്നതടക്കമുള്ള രംഗങ്ങള്‍ ഒമേഗ ലാബ്രിയന്‍ത്ത് Zലുണ്ട്.

ഗെയിമിലെ കഥാപാത്രങ്ങളുടെ പ്രായം ചെറിയ കുട്ടികള്‍ക്ക് സമാനമാണ്. കുട്ടികളുടെ ശബ്ദമാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നതെന്നും വിഎസ്‌സി വ്യക്തമാക്കുന്നു. ഗെയിമിലെ ഓവറോള്‍ കണ്ടന്റുകള്‍ യുകെയിലെ ഭുരിഭാഗം വരുന്ന ഉപഭോക്താക്കള്‍ക്ക് സ്വീകാര്യമല്ല. ഗെയിം കുട്ടികളുടെ മോറല്‍ ഡെവല്പ്‌മെന്റിനെ സാരമായി ബാധിക്കുമെന്ന് ഉപഭോക്താക്കള്‍ ഭയമുണ്ടെന്നും വിഎസ്‌സി പറയുന്നു. കുട്ടികളുടെ മോറല്‍ വളര്‍ച്ചയെ ചൂണ്ടികാണിച്ചാണ് വിഎസ്‌സി ഗെയിം നിരോധിക്കാനുള്ള തീരുമാനം കൈകൊണ്ടിരിക്കുന്നത്. നിരോധനത്തെക്കുറിച്ച് പിക്യൂബ് അധികൃതര്‍ ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

RECENT POSTS
Copyright © . All rights reserved