Videsham

കുവൈത്ത് സിറ്റി: രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് കുവൈത്തില്‍ അറസ്റ്റിലായ മലയാളി നഴ്‌സിന് മോചനത്തിന് വഴി തെളിഞ്ഞു. നഴ്‌സ് എബിന്‍ തോമസ് നിരപരാധിയാണെന്ന് കുവൈത്ത് കോടതി വിധി പ്രഖ്യാപിച്ചു. തൊടുപുഴ കരിങ്കുന്നം മാറ്റത്തിപ്പാറ മുത്തോലി പുത്തന്‍പുരയില്‍ കുടുംബാംഗമാണ് എബിന്‍. ഇയാള്‍ക്ക് 2015 മാര്‍ച്ച് മുതല്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന് കീഴിലാണ് ജോലി.

രക്തസാമ്പിളില്‍ കൃത്രിമം കാണിച്ചെന്നാരോപിച്ച് ഫെബ്രുവരി 22നാണ് കുവൈത്ത് പോലീസ് എബിനെ അറസ്റ്റ് ചെയ്തത്. ഫഹാഹീല്‍ ക്ലിനിക്കില്‍ ജോലി ചെയ്യവെയായിരുന്നു അറസ്റ്റ്. മൂന്ന് തവണ കേസ് വിധി പറയാന്‍ മാറ്റിവെച്ചിരുന്നു. ഞായറാഴ്ചയാണ് കോടതി വിധി പ്രഖ്യാപിച്ചത്. ഇതോടെ മലയാളി സമൂഹത്തിന്റെ പ്രാര്‍ഥനക്ക് ഫലം കണ്ടുവെന്നാണ് പ്രവാസികള്‍ പ്രതികരിച്ചത്.

 

ലണ്ടന്‍: മിഷന്‍ ഇംപോസിബിള്‍ സീരീസിലെ ആറാമത് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ ഹോളിവുഡ് മെഗാ സ്റ്റാര്‍ ടോം ക്രൂസിന് പരിക്കേറ്റു. അദ്ദേഹത്തിന്റെ രണ്ട് അസ്ഥികള്‍ ഒടിഞ്ഞതായാണ് വിവരം. പരിക്ക് ഭേദമായി വീണ്ടും ചിത്രീകരണം ആരംഭിക്കണമെങ്കില്‍ മാസങ്ങള്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്. ചിത്രീകരണത്തിനായി സജ്ജീകരിച്ചിരുന്ന മതിലിലേക്ക് ഉയരത്തില്‍ നിന്ന് വീണതാണ് പരിക്കിന് കാരണം. ചിത്രത്തിലെ പ്രധാന കഥാപാത്രമായതിനാല്‍ ഷൂട്ടിംഗും നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സെന്‍ട്രല്‍ ലണ്ടനിലെ ബ്ലാക്ക്ഫ്രയറില്‍ ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 55കാരനായ സൂപ്പര്‍താരം ആക്ഷന്‍ രംഗങ്ങള്‍ സ്വന്തമായാണ് ചെയ്യാറുള്ളത്. രണ്ട് കെട്ടിടങ്ങള്‍ക്കിടയില്‍ ചാടുന്ന രംഗമായിരുന്നു ചിത്രീകരിച്ചത്. ക്രെയിനില്‍ റോപ്പുകൡ തൂങ്ങിയായിരുന്നു ചാടിയത്. എന്നാല്‍ ചാട്ടത്തില്‍ താരത്തിനുണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. മതിലില്‍ ഇടിച്ചുവീണ ക്രൂസിന്റെ കണങ്കാലുകള്‍ക്കാണ് ഒടിവുണ്ടായത്.

എക്‌സ്‌റേ പരിശോധനയിലാണ് പരിക്കിന്റെ ആഴം മനസിലായത്. താരം ചികിത്സക്കായി അമേരിക്കയിലേക്ക് തന്നെ തിരിച്ചു പോകുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2015ല്‍ വന്ന മിഷന്‍ ഇംപോസിബിള്‍ ചിത്രത്തില്‍ വിമാനത്തില്‍ തൂങ്ങിയുള്ള സ്റ്റണ്ട് ടോം ക്രൂസ് ചെയ്തിരുന്നു. 2013ല്‍ ബുര്‍ജ് ഖലീഫയില്‍ തൂങ്ങിയുള്ള സാഹസിക അഭ്യാസമാണ് മിഷന്‍ ഇംപോസിബിളിനു വേണ്ടി ക്രൂസ് ചെയ്തത്.

വാഷിങ്ടൺ: ലോകത്തെ ഞെട്ടിച്ച വാനാക്രൈയെ പിടിച്ചു കെട്ടിയ മാര്‍ക്കസ് ഹച്ചിന്‍സണെ പോലീസ് അറസ്റ്റ് ചെയ്തു. ഒാൺലെെൻ പണമിടപാടുകൾ സംബന്ധിച്ച വിവരങ്ങൾ കമ്പ്യൂട്ടറിൽ നിന്ന് ചോര്‍ത്തിയെടുക്കുന്ന മാൽവെയറുകൾ നിര്‍മിച്ചതിനാണ് അമേരിക്കൻ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ക്രോണോസ് എന്ന് പേര് നൽകിയിരിക്കുന്ന മാൽവെയറിലൂടെയാണ് പണമിടപാടുകളുടെ വിവരങ്ങൾ  ചോര്‍ത്തിയത്. അതിൻ്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിൽ പങ്കാളിയായി എന്നതാണ് മാര്‍ക്കസിനെതിരെയുള്ള കേസ്. 2014 ജൂലെെ മുതൽ 2015 ജൂലെെ വരെയുള്ള കാലയളവിലാണ്  ക്രോണോസ് നിര്‍മ്മിച്ചത്.

മൂന്നു ദിവസം കൊണ്ടാണ്  മാര്‍ക്കസ് ഹച്ചിന്‍സൺ വാനാക്രൈ റാന്‍സംവേറിന്റെ ‘കില്‍ സ്വിച്ച്’ കണ്ടെത്തി അതിന്റെ വ്യാപനം തടഞ്ഞത്. അതോടെ ഇയാൾ ലോക പ്രശസ്തനാവുകയായിരുന്നു. വാനാക്രൈ ആക്രമണം തടയാന്‍ അധികൃതരെ സഹായിച്ചതിനെ തുടര്‍ന്നാണ് ഇയാൾ അമേരിക്കയിലെത്തിയത്. ലണ്ടൻ പൗരനായ  മാര്‍ക്കസ് ഹച്ചിന്‍സണെ  ആഗസ്റ്റ് രണ്ടിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ക്ലാസില്‍ കയറാതെ കംപ്യൂട്ടറിന്റ മുന്നില്‍ മുഴുവന്‍സമയവും ചെലവഴിച്ച ഹച്ചിന്‍സണ്‍ ഔദ്യോഗികമായി കംപ്യൂട്ടര്‍ പഠിച്ചിട്ടില്ല. സ്വന്തമായി തുടങ്ങിയ ടെക്‌നിക്കല്‍ ബ്ലോഗ് ‘മാല്‍വേര്‍ ടെക്’ ഹിറ്റായതോടെ   ക്രിപ്‌റ്റോസ് ലോജിക് കമ്പനി ജോലിയിൽ പ്രവേശിക്കുകയായിരുന്നു ഇയാൾ.

യമനില്‍ നിന്നു തട്ടിക്കൊണ്ടു പോയ മലയാളി പുരോഹിതന്‍ ടോം ഉഴുന്നാല്‍ ജീവനോടെ ഉണ്ടെന്ന് യമൻ  ഉപപ്രധാനമന്ത്രി.  ഫാദര്‍ ടോം സുരക്ഷിതനാണെന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യമൻ ഉപപ്രധാനമന്ത്രി ഇന്ത്യൻ വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരിക്കുന്നത്. ഇന്ത്യ സന്ദർശിക്കുന്ന യമൻ ഉപപ്രധാനമത്രി ഇന്ത്യൻ വിശേഷകാര്യമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയിൽ ആണ് ഈ വിവരം അറിയിച്ചത്. പല വിഡിയോകളും പുറത്തുവന്നിരുന്നു എങ്കിലും ഫാ: ഉഴുന്നാലിൽ ജീവനോടെ ഉണ്ടെന്ന് യമൻ സർക്കാർ പറയുന്നത് ഇത് ആദ്യമായിട്ടാണ്.

അച്ചന്റെ വിമോചനത്തിനായി ഉള്ള എല്ലാ സഹായവും നൽകുന്നതിന് ഇന്ത്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് സുഷമ യമൻ ഉപപ്രധാനമന്ത്രിയെ അറിയിച്ചു.  2016 മാര്‍ച്ച് നാലിനായിരുന്നു തെക്കന്‍ യെമനിലെ ഏദനില്‍ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച് ഭീകരര്‍ ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്.

 

ലണ്ടന്‍: പൊതുതെരഞ്ഞെടുപ്പിനു ശേഷം ലേബര്‍ പാര്‍ട്ടിയുടെ ജനപിന്തുണ വര്‍ദ്ധിച്ചതായി യുഗോവ് പോള്‍ ഫലം. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയേക്കാള്‍ എട്ട് പോയിന്റ് മുന്നിലാണ് ഏറ്റവും പുതിയ ഫലമനുസരിച്ച് ലേബറിന്റെ സ്ഥാനം. ദി ടൈംസ് നടത്തിയ യുഗോവ് പോളില്‍ 46 ശതമാനം വോട്ടുകള്‍ ലേബര്‍ നേടിയപ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് 38 ശതമാനം വോട്ടുകള്‍ നേടാനേ കഴിഞ്ഞുള്ളു. ലിബറല്‍ ഡെമോക്രാറ്റുകള്‍ക്ക് 6 ശതമാനം വോട്ടുകള്‍ ലഭിച്ചു. യുകിപ്പ് നാല് സ്ഥാനങ്ങള്‍ പിന്നോട്ടു പോകുകയും ചെയ്തു. കഴിഞ്ഞ മാസം ഐസിഎം നടത്തിയ സര്‍വേയില്‍ ലേബറിന് രണ്ട് പോയിന്റുകള്‍ അധികം ലഭിച്ചിരുന്നു. ഒപ്പീനിയം പോളില്‍ 6 പോയിന്റുകളുടെ ലീഡും ലേബറിനുണ്ടെന്ന് വ്യക്തമായിരുന്നു.

ഇടക്കാല തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട് ഭൂരിപക്ഷം നഷ്ടപ്പെട്ട തെരേസ മേയ് സര്‍ക്കാര്‍ ഭരണം നിലനിര്‍ത്താനായി ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിയുമായി ചര്‍ച്ചകള്‍ നടത്തിയത് ജനപിന്തുണ കുറയാന്‍ കാരണമായെന്ന് വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് മറ്റു പ്രതിപക്ഷ പാര്‍ട്ടികളേക്കാള്‍ വന്‍ ലീഡായിരുന്നു ഉണ്ടായിരുന്നത്. 1980നു മുമ്പ് മാത്രമായിരുന്നു ടോറികള്‍ക്ക് ഇത്ര വലിയ ലീഡ് ലഭിച്ചിരുന്നത്. പക്ഷേ തെരഞ്ഞെടുപ്പിന്റെ ഓരോഘട്ടങ്ങളിലും ഈ ലീഡ് കുത്തനെ ഇടിയുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. പല കാര്യങ്ങളിലും പ്രകടനപത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്ന് പിന്നോട്ടു പോകേണ്ടി വന്നത് കണ്‍സര്‍വേറ്റീവിന് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.

13 സീറ്റുകള്‍ നഷ്ടപ്പെട്ട് ഭൂരിപക്ഷം കൈമോശം വന്ന ടോറികളേക്കാള്‍ 40 ശതമാനം വോട്ട് വിഹിതവും 33 അധിക സീറ്റുകളും ലഭിച്ച ലേബറാണ് നേട്ടം കരസ്ഥമാക്കിയത്. രണ്ട് വര്‍ഷം മുമ്പ് കാമറൂണിന്റെ നേതൃത്വത്തില്‍ നേടിയ മേല്‍ക്കൈയാണ് തെരേസ മേയ് കളഞ്ഞു കുളിച്ചത്. പ്രധാനമന്ത്രിയുടെ ഭാവി സംബന്ധിച്ചും ഈ സര്‍വേ ഫലം ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

ലോ​​​​ക​​​​ത്തി​​​​ലെ ഒ​​​​ന്നാ​​​​മ​​​​ത്തെ നാ​​​​വി​​​​ക ശ​​​​ക്തി​​​​യാ​​​​കാ​​​​നു​​​​ള്ള ഭാ​​​​ഗ​​​​മാ​​​​യി 10,000 ട​​​​ൺ ഭാ​​ര​​​​മു​​​​ള്ള ഭീ​​​​മ​​​​ൻ യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ൽ ചൈ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്തു.

ചൈ​​​​നീ​​​​സ് നേ​​​​വി​​​​ക്കാ​​​​യി ഒ​​​​രു ഭീ​​​​മ​​​​ൻ ന​​​​ശീ​​​​ക​​​​ര​​​​ണ​​​​ക്ക​​​​പ്പ​​​​ൽ ജ​​​​യിം​​​​ഗ്നാം ഷി​​​​പ്പ്‌​​​യാ​​​​ർ​​​​ഡി​​​​ൽ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്ത​​​​താ​​​​യി സി​​​​ൻ​​​​ഹു​​​​വ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. പു​​​​തു​​​​ത​​​​ല​​​​മു​​​​റ ന​​​​ശീ​​​​ക​​​​ര​​​​ണ​​​​ക്ക​​​​പ്പ​​​​ൽ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ ചൈ​​​​നീ​​​​സ് നേ​​​​വി​​​​യു​​​​ടെ ആ​​​​ദ്യ​​​​ക​​​​പ്പ​​​​ലാ​​​​ണി​​​ത്. വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണം, മി​​​​സൈ​​​​ൽ പ്ര​​​​തി​​​​രോ​​​​ധം, യു​​​​ദ്ധ​​​​ക്ക​​​​ലു​​​​ക​​​​ളെ​​​​യും മു​​​​ങ്ങി​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളെ​​​​യും നേ​​​​രി​​​​ടാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​നം തു​​​ട​​​ങ്ങി​​​യ​​​വ ക​​​​പ്പ​​​​ലി​​​​ൽ സ​​​​ജ്ജീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

മു​​​​ൻ​​​​കൂ​​​​ട്ടി നി​​​​ശ്ച​​​യി​​​ച്ച​​​​പ്ര​​​​കാ​​​​രം ക​​​​പ്പ​​​​ലി​​​​ന്‍റെ ശേ​​​​ഷി പ​​​​രീ​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പു​​​​തി​​​​യ ക​​​​പ്പ​​​​ലി​​​​നൊ​​​​പ്പം ര​​​​ണ്ട് വി​​​​മാ​​​​ന​​​​വാ​​​​ഹി​​​​നി​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ളും വൈ​​​​കാ​​​​തെ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ്യും. ഇ​​​​വ​​​​യെ ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ വി​​​​ന്യ​​​​സി​​​​ക്കാ​​​​നാ​​​​ണു ചൈ​​​​ന​​​​യു​​​​ടെ പ​​​​ദ്ധ​​​​തി.

യുഎഇ ജനതയ്ക്ക് വൈഫൈ സംവിധാനം സൗജന്യമായി ഉപയോഗിക്കാം. യുഎഇയിലെ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 400 ഓളം വൈഫൈ ഹോട്ട്‌സ്‌പോട്ടുകളില്‍നിന്ന് സൗജന്യമായി ജനങ്ങള്‍ക്ക് വൈഫൈ ഉപയോഗിക്കാം.

ലോക വൈഫൈ ദിനം, നോമ്പുകാലം എന്നിവ പരിഗണിച്ചാണ് യുഎഇ ടെലികമ്യൂണിക്കേഷന്‍സിന്റെ കീഴിലുള്ള വൈഫൈ യുഎഇ ജനങ്ങള്‍ക്ക് സൗജന്യമായി ഇന്റര്‍നെറ്റ് നല്‍കുന്നത്. ഇത്രയും നാള്‍ ഉണ്ടായിരുന്ന ഇന്റര്‍നെറ്റ് വേഗതയുടെ പത്തിരട്ടിയായിരിക്കും ജനങ്ങള്‍ക്ക് സൗജന്യമായി ലഭിക്കുമ്പോള്‍ നല്‍കുന്നത്. ചെറിയ പെരുന്നാള്‍ വരെ ഈ സൗജന്യം തുടരും.

യുഎഇയിലെ പൊതു ഇടങ്ങളായ മെട്രോ സ്‌റ്റേഷനുകള്‍ ദുബായ് മാള്‍ എന്നിവിടങ്ങളില്‍ വൈഫൈ സേവനം ലഭ്യമാക്കുന്നത് യുഎഇ വൈഫൈ എന്ന സര്‍ക്കാര്‍ ഏജന്‍സിയാണ്. പെരുന്നാള്‍ പ്രമാണിച്ച് ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചതും അവര്‍ തന്നെയാണ്.

യുഎഇ സര്‍ക്കാരിന്റെ വിഷന്‍ 2021 ലേക്കുള്ള ചുവടു വെയ്പ്പുകളുടെ ഭാഗമാണ് സൗജന്യ വൈഫൈ സേവനങ്ങളും. 2021 ആകുമ്പോഴേക്കും യുഎഇയെ ലോകനിലവാരത്തിലേക്ക് എല്ലാ തരത്തിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിവെച്ച പദ്ധതിയാണ് വിഷന്‍ 2021. ഈ പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്കായി സമഗ്രമേഖലകളിലും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയാണ് യുഎഇ.

വാഷിങ്ടണ്‍: അമേരിക്കന്‍ പടക്കപ്പല്‍ ജപ്പാന്‍ ചരക്കുകപ്പലുമായി കൂട്ടിയിടിച്ച് ഏഴുപേരെ കാണാതായി. ജപ്പാനിലെ യോകോസുക തീരത്തുനിന്ന് 56 നോട്ടിക്കല്‍ മൈല്‍ അകലെ പസഫിക് സമുദ്രത്തിലാണ് സംഭവം.

യുഎസ് നേവിയുടെ യുഎസ്എസ് ഫിറ്റ്‌സ്‌ജെരാള്‍ഡ് എന്ന യുദ്ധക്കപ്പലാണ് അപകടത്തില്‍ പെട്ടത്. അപകടത്തെ തുടര്‍ന്ന് കപ്പലില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണ്.

കപ്പല്‍ മുങ്ങുന്നത് തടയാന്‍ വെള്ളം പമ്പ്‌ചെയ്ത് പുറത്തുകളഞ്ഞുകൊണ്ടിരിക്കുകയാണ്. കൂടാത ഇതിനെ കരയിലേക്ക് നീക്കാനുള്ള ശ്രമവും തുടങ്ങി. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ അമേരിക്കന്‍ നാവികരെ ജപ്പാന്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ ആശുപത്രിയിലേക്ക് മാറ്റി.

കാണാതായ നാവികരെ കണ്ടെത്താനായി ജപ്പാന്‍ നാവിക സേന നാല് കപ്പലുകളുെ ഹെലികോപ്റ്ററും ഉപയോഗിച്ച് കടലില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. 330 പേരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ളതാണ്  യുഎസ്എസ് ഫിറ്റ്‌സ്‌ജെരാള്‍ഡ്.

പ്രവാസികള്‍ക്ക് തിരിച്ചടിയായി ഇന്‍ഷുറന്‍സ് രംഗത്ത് കൂടുതല്‍ സ്വദേശിവത്കരണത്തിന് സൗദി സര്‍ക്കാര്‍ തീരുമാനം.  റംസാന്‍ അവസാനിക്കുന്നതോടെ കസ്റ്റമര്‍ കെയര്‍, ക്ലെയിംസ് മേഖലകളല്‍ സൗദി സ്വദേശികളെ മാത്രമേ നിയമിക്കാവൂ എന്ന് സൗദി സര്‍ക്കാര്‍ ഉത്തരവ് നല്‍കി. 58 ശതമാനം സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയ ഇന്‍ഷുറന്‍സ് മേഖല പൂര്‍ണമായും സ്വദേശികള്‍ക്കായി മാറ്റുന്നതിന്റെ ഭാഗമായാണിത്. മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് തിരിച്ചടിയാകുന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം.

സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയാണ് ഇത് സംബന്ധിച്ച നിര്‍ദേശം ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നല്‍കിയത്. ജൂലൈ രണ്ടു മുതല്‍ സ്വദേശിവത്കരണം പൂര്‍ത്തിയാക്കണം എന്നാണ് ഉത്തരവ്. നേരത്തെ ഇന്‍ഷുറന്‍സ് കമ്പനികളില്‍ സീനിയര്‍ മേഖലയിലും, ടെക്‌നിക്കല്‍ മേഖലയിലും സ്വദേശികളെ നിയമിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. ടെക്‌നിക്കല്‍ മേഖലയില്‍ സ്വദേശികള്‍ക്ക് വേണ്ട പരിശീലനം നല്‍കാന്‍ സര്‍വ്വകലാശാലകള്‍ക്ക്  നിര്‍ദേശം നല്‍കിയിരുന്നു. ഇന്‍ഷുറന്‍സ് കമ്പനികള്‍ സര്‍വ്വകലാശാലകളില്‍ നിന്നും നേരിട്ട് നിയമനം നടത്തണമെന്നും സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്.

അമേരിക്കന്‍ ഹൗസ്‌ ഓഫ് റെപ്രസെന്‍റേറ്റീവ് അംഗങ്ങള്‍ക്ക് നേരെ നടന്ന വെടിവെയ്പ്പില്‍ യുഎസ് പാര്‍ലമെന്റ് അംഗവും റിപബ്ലിക്കന്‍ പാര്‍ട്ടി പ്രമുഖനുമായ സ്റ്റീവ് സ്കാലിസിന് ഗുരുതര പരിക്ക്. വെടിയേറ്റ സ്കാലിസിനെ അത്യാസന്ന നിലയില്‍ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഷിങ്ടണിനടുത്ത് വിര്‍ജീനിയയിലുള്ള ബേസ്ബോള്‍ ഫീല്‍ഡില്‍ വെച്ചായിരുന്നു ആക്രമണം. കാരുണ്യ പ്രവര്‍ത്തനകള്‍ക്കായി സംഘടിപ്പിക്കുന്ന ബേസ്ബോള്‍ മത്സരത്തിന്റെ പരിശീലനത്തിനെത്തിയ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നേരെയായിരുന്നു വെടിവെയ്പ്പ്. മറ്റ് നാല് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. വെടിയുതിര്‍ത്തയാളെ തിരിച്ചറിഞ്ഞതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. 66കാരനായ ജെയിംസ് ഹോഡ്കിന്‍സണ്‍ എന്ന വ്യക്തിയാണ് വെടിയുതിര്‍ത്തത് എന്നാണ് കരുതുന്നത്. പൊലീസ് വെടിവെയ്പ്പില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു .

Image result for lawmaker-steve-scalise-injured-in-gop-baseball-shooting-in-us
ആക്രമണത്തിന് പിന്നാലെ തന്നെ മറ്റൊരു പാര്‍ലമെന്റ് അംഗം ക്ലോഡിയ ടെന്നെയ്ക്ക് ഭീഷണി ഇമെയില്‍ ലഭിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ഒരാള്‍ വീണു, ഇനി 216 പേര്‍ കൂടി, സമ്പന്നര്‍ക്ക് വേണ്ടി സാധാരണക്കാരെ ഉപദ്രവിക്കുമ്പോള്‍ അതിനുള്ള പ്രായശ്ചിത്തം നിങ്ങളുടെ ജീവന്‍ തന്നെ’ എന്നാണ് ഇമെയിലിലെ സന്ദേശം. ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ സജീവയായിരുന്നു ടെന്നെ.

Image result for lawmaker-steve-scalise-injured-in-gop-baseball-shooting-in-us
നേരത്തെ സോഷ്യല്‍ മീഡിയയിലും മറ്റും ട്രംപിനും റിപബ്ലിക്കന്‍ എംപിമാര്‍ക്കും എതിരെ വെടിയുതിര്‍ന്നെന്ന് കരുതുന്ന ജെയിംസ് ഹോഡ്കിന്‍സണ്‍ രോഷാകുലനായി പ്രതികരിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നേരെയുള്ള രാഷ്ട്രീയ ആക്രമണമാണോ എന്ന കാര്യം പൊലീസ് സ്ഥിതികരിച്ചിട്ടില്ല. എന്നാല്‍ റിപബ്ലിക്കന്‍ പാര്‍ട്ടിക്കെതിരായ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ സജീവമായിരുന്നു ജെയിംസ് ഹോഡ്കിന്‍സണ്‍. ഡൊണാള്‍ഡ് ട്രംപ് തന്റെ പ്രസിഡന്റല്ലെന്നും റിപബ്ലിക്കന്‍ പാര്‍ട്ടിയെ അവസാനിപ്പിക്കണമെന്നും റിപബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ക്കായുള്ള നരകത്തിലേക്കുള്ള പാത തെളിഞ്ഞിരിക്കുന്നു എന്നുമെല്ലാം ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

Image result for lawmaker-steve-scalise-injured-in-gop-baseball-shooting-in-us

കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരിക്കുന്നതിന് വേണ്ടിയാണ് റിപബ്ലിക്കന്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി അംഗങ്ങള്‍ തമ്മിലുള്ള മത്സരം സംഘടിപ്പിക്കുന്നത്. രാവിലെ ഏഴ് മണിക്കാണ് ആക്രമണം നടന്നത്. ഈ സമയത്ത് 20 എംപിമാരും 2 സെനറ്റര്‍മാരും ഇവിടെയുണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

RECENT POSTS
Copyright © . All rights reserved