ബെയ്ജിങ് ∙ കൊറോണ വൈറസ് ബാധയെ കുറിച്ച് ആദ്യ മുന്നറിയിപ്പു നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് കൊറോണ ബാധിച്ചു മരിച്ചു. കൊറോണ ബാധ പടർന്നുപിടിച്ച വുഹാനിലായിരുന്നു 34 കാരനായ ലീ വെൻലിയാങ്ങിന്റെ അന്ത്യമെന്ന് ചൈനീസ് ദേശീയ മാധ്യമം ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
2019 ഡിസംബറിൽ വുഹാനിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടത് സംബന്ധിച്ച് ആദ്യ മുന്നറിയിപ്പു നൽകിയത് ലീ വെൻലിയാങ് ആയിരുന്നു. ചൈനയിലെ പ്രമുഖ മെസേജിങ് ആപ്പായ വീചാറ്റിൽ, തന്റെ ഒപ്പം മെഡിക്കൽ പഠനം നടത്തിയവർ അംഗങ്ങളായ അലൂമ്നി ഗ്രൂപ്പിലാണ് ലീ ഈ വിവരം പങ്കുവച്ചത്.
പ്രദേശിക കടൽമത്സ്യ മാർക്കറ്റിലുള്ള ഏഴു പേർ സാർസിനു സമാനമായ രോഗലക്ഷണങ്ങളുമായി തന്റെ ആശുപത്രിയിലെ ക്വാറന്റൈനില്‍ ഉണ്ടെന്നായിരുന്നു സന്ദേശം. കൊറോണ വൈറസാണ് അസുഖത്തിന് കാരണമെന്ന് പരിശോധനാ ഫലത്തിൽ നിന്നു വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പ്രിയപ്പെട്ടവർക്ക് കൊറോണ വൈറസ് ബാധ സംബന്ധിച്ച് മുന്നറിയിപ്പു നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ച് പൊലീസ് അദ്ദേഹത്തെ ശാസിച്ചു.
ബെയ്ജിങ് ∙ ജനിച്ച് 30 മണിക്കൂർ മാത്രമായ കുഞ്ഞിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് ചൈന. ഇതുവരെ കൊറോണ ബാധ സ്ഥിരീകരിച്ചതിൽ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ കുഞ്ഞെന്ന് ചൈനീസ് വാർത്താ ഏജൻസി പറയുന്നു. കൊറോണയുടെ പ്രഭവ കേന്ദ്രമായ വുഹാനിലാണു സംഭവം. ഗർഭിണിയായ അമ്മയിൽനിന്നു വെർട്ടിക്കൽ ട്രാൻസ്മിഷൻ വഴി കുഞ്ഞിലേക്കു വൈറസ് പടർന്നതാകാം എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പ്രസവത്തിനു മുൻപ് അമ്മയ്ക്കു വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നുവെന്നാണു വിവരം. എന്നാൽ പരിശോധനയിൽ നെഗറ്റിവ് ആയിരുന്ന മറ്റൊരു യുവതി ജന്മം നൽകിയ കുഞ്ഞിനും തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതായി ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് െചയ്തു. ഡിസംബറിൽ വുഹാൻ മാർക്കറ്റിലെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്കു പടർന്നതാകാം എന്നു വിശ്വസിക്കുന്ന കൊറോണ ഇതുവരെ അഞ്ഞൂറോളം പേരുടെ ജീവനാണു കവർന്നത്.
സ്വന്തം ലേഖകൻ
മരണ വൈറസ് പൊട്ടി പുറപ്പെട്ടപ്പോൾ പ്രതിരോധിക്കാൻ പരാജയപ്പെട്ട് ചൈന. ചൈനയുടെ എമർജൻസി മാനേജ്‍മെന്റ് സിസ്റ്റം വികസിപ്പിക്കണമായിരുന്നു എന്ന അപൂർവമായ കുറ്റസമ്മതം ഇപ്പോൾ നടത്തിയിരിക്കുന്നത് പോളിറ്ബ്യൂറോ സ്റ്റാന്റിംഗ് കമ്മിറ്റി ആണ്. വൈറസ് ഉത്ഭവിച്ചിരിക്കാം എന്ന് കരുതപ്പെടുന്ന അനധികൃത വനവിഭവ കച്ചവടകേന്ദ്രങ്ങൾ അടിയന്തരമായി പൂട്ടിക്കാനും തീരുമാനമായി. ഇരുപത്തിനായിരത്തിനു മുകളിൽ കേസുകൾ ഇപ്പോൾ തന്നെ സ്ഥിരീകരിച്ചു കഴിഞ്ഞു. മരണസംഖ്യ വീണ്ടുമുയർന്നു 425 ആയി.
ആരോഗ്യ രംഗത്ത് നിലവിലുള്ള കുറവുകളും പ്രശ്നങ്ങളും മനസിലാക്കുന്നു, ഉടനെ അത് നേരിടാനുള്ള നടപടികൾ ഉണ്ടാകും തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ പറയുന്നു. നാഷണൽ എമർജൻസി മാനേജ്‍മെന്റ് സിസ്റ്റം കൂടുതൽ കാര്യക്ഷമമാക്കണം. തുടക്കത്തിൽ തന്നെ വൈറസിനെ നേരിടുന്നതിൽ രാജ്യത്തിനു പിഴവ് പറ്റി, എന്നിങ്ങനെയാണ് റിപോർട്ട് പറയുന്നത്. ആദ്യം മുതൽ തന്നെ വാർത്ത രഹസ്യമായി സൂക്ഷിക്കാൻ അധികൃതർ ശ്രദ്ധിച്ചിരുന്നു. വുഹാനിലെ ഒരു ഡോക്ടർ സഹപ്രവർത്തകരോട് വിഷയത്തിന്റെ തീവ്രത ബോധ്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ, വ്യാജവാർത്ത സൃഷ്ടിച്ചു തെറ്റിദ്ധരിപ്പിക്കുന്നു എന്ന് പോലീസിൽ പരാതി വന്നിരുന്നു . പനിയോടും വരണ്ട ചുമയോടും തുടങ്ങുന്ന രോഗത്തിന്റെ മരണനിരക്ക് താരതമ്യേന കുറവാണെന്നാണ് കണ്ടെത്തൽ.
20ഓളം രാജ്യങ്ങളിൽ വൈറസ് റിപ്പോർട്ട് ചെയ്യപ്പെട്ടു. 150ഓളം കേസുകൾ നിലവിൽ ഉണ്ട്. ഫിലിപ്പൈൻസ്ൽ ഒരാൾ മരിച്ചു. ചൈനയിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് രാജ്യങ്ങളെല്ലാം പൗരന്മാരെ രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അങ്ങനെ വന്നവരെ 14 ദിവസം നിരീക്ഷണത്തിൽ വെച്ചിരിക്കുകയാണ്. വുഹാനിലെ 75000ത്തോളം പേർക്ക് വൈറസ് ബാധ ബാധിച്ചിരിക്കാൻ ആണ് സാധ്യത. പ്രദേശം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.
സ്വന്തം ലേഖകൻ
നാലു വർഷം മുൻപ് കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയിൽ നിന്നും പടിയിറങ്ങിപ്പോയ മാലിദ്വീപ് വീണ്ടും തിരിച്ചു വരികയാണ്. കോമൺവെൽത്ത് രാജ്യങ്ങളുടെ എണ്ണം അങ്ങനെ വീണ്ടും 54 ആയി. ഫെബ്രുവരി 1 വെള്ളിയാഴ്ച പുലർച്ചെ 12 മണിക്ക് ആണ് ഈ മാറ്റം നടന്നത്. യൂറോപ്യൻ യൂണിയനിൽ നിന്നും ബ്രിട്ടന്റെ വിടവാങ്ങലിനു കാരണമായ ബ്രക്സിറ്റ് നടന്നതിനു ഒരു മണിക്കൂറിനു ശേഷമാണ് ഈ മാറ്റം സംഭവിക്കുന്നത്. കടൽ തീരങ്ങൾക്കും, ടൂറിസ്റ്റ് റിസോർട്ടുകൾക്കും ശ്രദ്ധേയമായ മാലിദ്വീപ്, 2016- ലാണ് കോമൺവെൽത്തിൽ നിന്നും പിന്മാറുന്നത്. 2018 – ൽ ഇബ്രാഹിം ഇബു മെഹമ്മെദ് പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കൂടിയാണ് ഈ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നത്. അദ്ദേഹം അധികാരത്തിലെത്തിയ ശേഷം പല നല്ല മാറ്റങ്ങളും രാജ്യത്ത് നടപ്പിലാക്കി കൊണ്ടിരിക്കുകയാണ്.
പല രാഷ്ട്രീയ തടവുകാരെയും അദ്ദേഹം വിട്ടയച്ചു കൊണ്ടിരിക്കുകയാണ്. അതോടൊപ്പം തന്നെ നാടുകടത്തപ്പെട്ട പ്രതിപക്ഷ പാർട്ടി അംഗങ്ങളെയും അദ്ദേഹം തിരികെ കൊണ്ടു വരികയാണ്. മാലിദ്വീപിനെ തിരികെ എടുക്കുവാൻ കോമൺവെൽത്തിലെ നിലവിലുള്ള എല്ലാ രാജ്യങ്ങളുടേയും സമ്മതം ആവശ്യമാണ്. അതോടൊപ്പം തന്നെ രാജ്യത്ത് സമാധാനമായ ജനാധിപത്യഭരണം നടപ്പിലാകുന്നുണ്ടെന്ന് തെളിയിക്കേണ്ടതും അത്യന്താപേക്ഷിതമാണ്.
ഏകദേശം 1200 ദ്വീപുകൾ ചേർന്നതാണ് മാലിദ്വീപ്. ഏകദേശം അഞ്ചു ലക്ഷം ആളുകൾ മാത്രമാണ് ഈ രാജ്യത്ത് താമസിക്കുന്നത്. വർഷങ്ങളായി രാജ്യത്ത് സ്വേച്ഛാധിപത്യ ഭരണം ആണ് നടക്കുന്നത്. 2008ലാണ് അവിടെ ജനാധിപത്യഭരണം ആദ്യമായി നിലവിൽ വരുന്നത്. നിലവിൽ ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയാണ് കോമൺവെൽത്ത് രാജ്യങ്ങളുടെ കൂട്ടായ്മയുടെ തലവൻ. തിരികെ വീണ്ടും കോമൺവെൽത്ത് കൂട്ടായ്മയിലേക്ക് എത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് വ്യക്തമാക്കി.
എബ്രഹാം സി
വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ട `പൂർവ റാൻബാക്സി എക്സിക്യൂട്ടീവ് ` ദിനേഷ് താക്കൂർ ന്റെ ഹർജിയിൽ വിദേശമന്ത്രാലയത്തിനു വേണ്ടി സമർപ്പിക്കപ്പെട്ട സത്യവാങ്‌മൂലത്തിലാണ് ഡൽഹി ഹൈ കോർട്ടിൽ മന്ത്രാലയം നിലപാടറിയിച്ചിരിക്കുന്നത് .
ഡൽഹി ഹൈ കോർട്ടിന്റെ തന്നെ 2018 ലെ ഒരു വിധിയിൽ OCI (Overseas Citizen of India) കാർഡ് കൈവശമുള്ള വിദേശ ഇന്ത്യക്കാരന് ഇന്ത്യൻ പൗരനു തുല്യമായ പൗരാവകാശങ്ങളും, സ്വതന്ത്രമായി സംസാരിക്കുവാനും ആശയപ്രകടനം നടത്തുവാനും ഉള്ള സാഹചര്യങ്ങളും എടുത്തു പറഞ്ഞിരുന്നു.
മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ ഈ നയം മാറ്റം വിദേശ ഇൻഡ്യക്കാർക്കിടയിൽ ആശങ്കയുണർത്തുന്നതും അനാരോഗ്യകരവുമാണ്.
ഇന്നും അവികസിതരാജ്യങ്ങളുടെ ഗണത്തിൽപ്പെടുന്ന ഇന്ത്യയിൽ നിന്നും ഏറ്റവും അധികം കയറ്റുമതി ചെയ്യപ്പെടുന്നത് വിദ്യാസമ്പന്നരും, വിദഗ്ദരുമായ തൊഴിലാളികളാണ്. അമേരിക്കയും യൂറോപ്പുമുൾപ്പെടെ ലോകത്തുള്ള വികസിത രാജ്യങ്ങളെല്ലാം തന്നെ ഇന്ത്യാക്കാരന്റെ ബുദ്ധിമികവിൽ നേട്ടങ്ങൾ കൊയ്യുമ്പോൾ, ഇന്ത്യയിൽ അവർക്കു നല്കാൻ അവസരങ്ങളില്ലാതെ വാതിലുകൾ കൊട്ടിയടയ്ക്കപ്പെടുന്നു. അഭ്യസ്ത വിദ്യർ ഇന്ത്യ വിടാനുള്ള പ്രധാന കാരണം അഭിരുചിക്കൊത്ത ജോലിസാധ്യതകളില്ലെന്നതു തന്നെ. എന്നാൽ അവർ മറ്റു രാജ്യങ്ങളിലേക്കു ചേക്കേറി അതിജീവനത്തിനായി അവിടങ്ങളിലെ പൗരത്വം സ്വീകരിച്ചു എന്നതു കൊണ്ട് മാതൃരാജ്യത്തോടുള്ള അവരുടെ കൂറിനു കുറവുകളുണ്ടാവുന്നില്ല. ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തിയും, കുട്ടികളെ ഇന്ത്യൻ സംസ്കാരത്തിൽ വളർത്തിയും വർഷത്തിലൊരിക്കലെങ്കിലും ബന്ധുമിത്രാദികളെ സന്ദർശിച്ചുമൊക്കെ മാതൃരാജ്യവുമായുള്ള അവരുടെ ബന്ധം നഷ്ടപ്പെടുത്താതെ സൂക്ഷിക്കുന്നു. വിദേശ രാജ്യങ്ങളിൽ അവർ സ്വരുക്കൂട്ടുന്ന സമ്പാദ്യം ഇന്ത്യയിൽ നിക്ഷേപിക്കയും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്കു മുതൽക്കൂട്ടാവുകയും ചെയ്യുന്നു. ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ധനം സാമ്പത്തിക പ്രതിസന്ധികളിൽ ഉലയാതെ നിൽക്കുന്നത് വിദേശ ഇന്ത്യക്കാരുടെ കരുതൽ ഒന്നുകൊണ്ടു മാത്രമാണ്.വികസിത രാജ്യമായി മാറുന്ന ഇന്ത്യയിലേയ്ക്ക് തങ്ങളുടെ അടുത്ത തലമുറയെ തിരിച്ചെത്തിക്കുകയാണ് ഓരോ പ്രവാസിയുടെയും സ്വപ്നം
OCI കാർഡുടമ യ്ക്ക് ഇന്ത്യയിൽ തങ്ങുവാനുള്ള സമയപരിധി നീക്കിയതും, റെജിസ്ട്രർ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കിയതും വഴി മോഡി ഗവണ്മെന്റ് പ്രവാസികളെ അംഗീകരിക്കുകയായിരുന്നു.
എന്നാൽ വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാരന്റെ ഭാഗധേയങ്ങൾ തീരുമാനിക്കുന്നത് മാറി മാറി വരുന്ന ഗവൺമെൻറ് പോളിസികൾ വഴിയാകുമെന്ന പുതിയ നിലപാട് ഉത്തരവാദയത്വപ്പെട്ടവർ അറിഞ്ഞുകൊണ്ടുള്ളതാവുമോ എന്ന് പോലും സന്ദേഹിക്കുന്നു. വോട്ടവകാശവും ജനപ്രതിനിധിയാവാനുള്ള അവസരവും സാധ്യമല്ലെങ്കിലും പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഞങ്ങളെ നിരാശരാക്കുന്നു
ജനപ്രതിനിധികൾ വിദേശരാജ്യങ്ങളിലെത്തി ലക്ഷം ലക്ഷം പ്രവാസികളെ സാക്ഷി നിറുത്തി അവരുടെയും ബന്ധുക്കളുടെയും ജീവനും സ്വത്തും ഇന്ത്യയിൽ സുരക്ഷിതമാണെന്നും ഏതവസരത്തിലും ഇന്ത്യയിലേക്കൊരു തിരിച്ചുവരവിന് സ്വാഗതം ചെയ്യുന്നു എന്നും കേൾക്കുമ്പോൾ അവർ പുളകിതരാവുന്നു. ഈ ഒരുറപ്പാണ് ഒരു പ്രവാസിയെ എന്നും ഇന്ത്യക്കാരനായി നിലനിര്ത്തുന്നത്
എന്നാൽ ഈ സുരക്ഷിതത്വവും വ്യക്തിസ്വാതന്ത്ര്യവും അപകടത്തിലാണെന്ന് തോന്നുന്ന നിമിഷം മുതൽ അവർ മാറി ചിന്തിക്കുവാൻ നിർബന്ധിതരാവും. ഇലക്ഷനു മുൻപും വിജയശേഷവും നിങ്ങളെ സ്വീകരിക്കുവാനും ശ്രവിക്കുവാനും ജനസഞ്ചയങ്ങൾ ഉണ്ടാവില്ല. OCI കാർ വെറും വിദേശിയുടെ ഗണത്തിലേയ്ക്ക് തരാം താഴ്ത്തപ്പെടുമ്പോൾ ഇന്ത്യയുടെ പ്രതിച്ഛായക്കും വിദേശങ്ങളിൽ മങ്ങലേൽക്കാം.
ആഗോളവത്കരണത്തിന്റെ ഈ യുഗത്തിൽ ലോകരാഷ്ട്രങ്ങൾ അവരുടെ ഉന്നമനത്തിനു ചവിട്ടുപടിയായി രാജ്യസുരക്ഷക്കുള്ള നിബന്ധനകൾ മാത്രം നിലനിറുത്തിക്കൊണ്ട് ഇരട്ട പൗരത്വം പ്രോത്സാഹിക്കുമ്പോൾ ഇന്നിന്റെ ആവശ്യമാണ് ഇന്ത്യക്കാരന്റെ ഇരട്ട പൗരത്വം
അനാവശ്യമായ സമരങ്ങളും നിരുത്തിരവാദിത്വപരമായ പ്രസ്താവനകളും കൊണ്ട് അലങ്കോലപ്പെട്ടു കിടക്കുന്ന ഇന്ത്യൻ രാഷ്ട്രീയത്തിൽ പുരോഗമനമായ ആശയങ്ങൾ നടപ്പിൽ വരുത്തുവാൻ ഉതിരവാദിത്വപ്പെട്ടവർക്കു സമയം കിട്ടുന്നില്ല!
പാഞ്ഞുപോകുന്ന ട്രെയിനുകൾ, എന്നാൽ നഗരത്തിലെ ഒരു റെയിൽവേ സ്റ്റേഷനിലും അവ നിർത്തുന്നില്ല. സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്, ഒരു മനുഷ്യൻ പോലുമില്ല. നിരത്തുകളിലും പാർക്കുകളിലും റസ്റ്ററന്റുകളിലുമെല്ലാം അവസ്ഥ ഇതുതന്നെ. പ്രേതനഗരത്തിലൂടെയെന്ന പോലെ ആളൊഴിഞ്ഞ നഗരങ്ങളിൽ പായുന്ന ട്രെയിനിനുള്ളിൽ സഞ്ചരിക്കുന്നവരും വിഹ്വലതയിലാണ്. അവരുടെ മുഖത്തെ ആശങ്കയുടെ പാതിയും മറച്ച് ഒരു മാസ്ക്കും…
സിനിമാക്കാഴ്ചയല്ല, ചൈനയിലെ വുഹാൻ നഗരത്തിലെ യാഥാർഥ്യമാണ്. ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് ന്യുമോണിയ ലക്ഷണങ്ങളോടെ ഒരാളെ വുഹാനിലെ ആശുപത്രികളിലൊന്നിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ ഏറ്റവും ശക്തമായ സാമ്പത്തികനിലയുള്ള 10 നഗരങ്ങളിലൊന്നായ വുഹാനിൽ നിന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് ഡിസംബർ 31ന് ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) ചൈന അറിയിക്കുകയും ചെയ്തു – വലിയൊരു ഇടവേളയ്ക്കു ശേഷം മാരകമായ കൊറോണ വൈറസ് രാജ്യത്തു പടർന്നിരിക്കുന്നു! അതിന്റെ ബാക്കിപത്രമായിരുന്നു മേൽപ്പറഞ്ഞ കാഴ്ചകൾ.
2002–03ൽ സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈനയിലും ഹോങ്കോങ്ങിലുമായി 650 ഓളം പേരാണു മരിച്ചത്. അന്ന് ലോകാരോഗ്യ സംഘടനാ പ്രവർത്തകർക്കു പോലും പ്രവേശനം നൽകാതെ മതില്‍ തീർക്കുകയാണ് ചൈന ചെയ്തത്. ഇപ്പോഴും ചൈനയുടെ നടപടികളിൽ സംശയമുണ്ടെന്ന നിലപാടിലാണ് യുഎസ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ജനിതക തിരുത്തൽ സംഭവിച്ച വൈറസിനെപ്പറ്റിയുള്ള വിവരം അതിവേഗം അറിയിച്ചതിന് ചൈനയെ പ്രകീർത്തിക്കുകയും ചെയ്യുന്നു. അതിനിടെയാണ് നഗരങ്ങളെ അടച്ചുപൂട്ടി ഒറ്റപ്പെടുത്തുന്ന ചൈനീസ് നടപടി. അതേസമയം, രോഗം പടരുന്നതു തടയാൻ ഇത്തരമൊരു നീക്കത്തിന്റെ ആവശ്യമില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ ആവർത്തിക്കുന്നത്.
ചൈന പേടിക്കണം
ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നാൽ ചൈന ആശങ്കപ്പെടേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. അതിന്റെ തുടർച്ചയായി ചൈനീസ് സർക്കാർ സ്വീകരിച്ച നടപടി പക്ഷേ ഞെട്ടിക്കുന്നതായിരുന്നു. ഏകദേശം രണ്ടു കോടി ജനത്തെയാണ് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ചൈന വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. അതും ചൈനീസ് പുതുവത്സരാഘോഷത്തിനായുള്ള അവധി വെള്ളിയാഴ്ച ആരംഭിച്ചതിനു തൊട്ടുമുൻപ്. ചൈനക്കാർ രാജ്യത്തും വിദേശത്തുമായി ആഘോഷിക്കുന്ന സമയമാണിത്. എന്നാൽ കൊറോണയുടെ സാഹചര്യത്തിൽ ലോകത്തിലെ ഭൂരിപക്ഷം വിമാനത്താവളങ്ങളിലും കർശന പരിശോധനയാണ്.
ചൈനയിൽ നിന്നു പറന്നുയരുന്ന വിമാനങ്ങളിലും വിവിധ രാജ്യങ്ങളിൽ വന്നിറങ്ങുന്നവയിലും തെർമൽ സ്ക്രീനിങ്ങിലൂടെയും മറ്റും പരിശോധന ശക്തം. പുറംലോകവുമായി ബന്ധമില്ലാതെ ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നതിൽ ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്പോർട്ട് ഹബുകളിലൊന്നായ വുഹാൻ നഗരത്തിലാണ്. ഇവിടത്തെ ഹ്വാനൻ മാംസ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. മുതല മുതൽ കൊവാലയുടെയും കങ്കാരുവിന്റെയും വരെ ഇറച്ചി ലഭിക്കുന്ന ചന്ത എന്നാണ് ഇതറിയപ്പെടുന്നത്. ഓരോ കടയിലും ലഭിക്കുന്ന മൃഗങ്ങളുടെ ചിത്രം സഹിതമാണ് മാർക്കറ്റിലെ പരസ്യം. മാംസം കൈകാര്യം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും.അനധികൃതമായാണ് വന്യജീവികളുടെ ഇറച്ചി വിൽക്കുന്നതും. ഇവിടെ നിന്നു വാങ്ങിയ പാമ്പിറച്ചിയിൽ നിന്നായിരിക്കാം പുതിയ കൊറോണ വൈറസ് (2019-nCoV: 2019 നോവെൽ കൊറോണ) പടർന്നതെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ പേർക്ക് കൊറോണ ബാധിച്ചിരിക്കുന്നതും വുഹാനിലാണെന്നും ചൈനീസ് നാഷനൽ ഹെൽത്ത് കമ്മിഷൻ പറയുന്നു.
‘തടങ്കലിലാക്കപ്പെട്ട’ വുഹാൻ
ഏകദേശം 1.1 കോടിയാണ് വുഹാനിലെ ജനസംഖ്യ. ഇവിടുത്തെ ജനങ്ങൾക്ക് നഗരംവിട്ടു പുറത്തുപോകാന്‍ അനുമതിയില്ല. അഥവാ പോകണമെങ്കിൽ വ്യക്തമായ കാരണം അധികൃതരെ ബോധിപ്പിക്കണം. ആർക്കും നഗരത്തിലേക്കും പ്രവേശനമില്ല. ചൈനയുടെ നാലു വശങ്ങളിലേക്കും ഒപ്പം ലോകത്തിന്റെ ഏതുഭാഗത്തേക്കും ഗതാഗത സൗകര്യമുണ്ടെന്നതാണ് വുഹാൻ നഗരത്തിന് അനുഗ്രഹമാകുന്നത്. അതാണ് ഇപ്പോൾ ശാപമായിരിക്കുന്നതും.
ചൈനയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേക്കും വുഹാനിൽ നിന്ന് ഏതാനും മണിക്കൂറുകൾ കൊണ്ട് ട്രെയിനിൽ എത്തിച്ചേരാനാകും. ചൈനയുടെ അതിവേഗ റെയിൽവേപാതകളുടെ ‘ഹബ്’ കൂടിയായി പലപ്പോഴും വുഹാൻ മാറുന്നു (ഭൂപടം കാണുക. അതിൽ അടയാളപ്പെടുത്തിയ നീല വര മണിക്കൂറിൽ 300 കിലോമീറ്ററിനു വേഗതയിൽ സഞ്ചരിക്കാവുന്ന ലൈനുകളാണ്. പച്ചനിറത്തിലുള്ളത് മണിക്കൂറിൽ 200–299 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്നതും. ഓറഞ്ച് നിറത്തിലുള്ളത് ചൈനയുടെ അതിവേഗ റെയിൽപാതയുമായി അപ്ഗ്രേഡ് ചെയ്ത് ചേർത്തിട്ടുള്ള ലൈനുകൾ. അതിവേഗപാതയിൽ ബുള്ളറ്റ് ട്രെയിനുകൾക്ക് 250–350 കിലോമീറ്ററാണ് മണിക്കൂറിൽ വേഗം. ചാരനിറത്തിൽ അടയാളപ്പെടുത്തിയത് ചൈനയുടെ പരമ്പരാഗത റെയിൽപാതയും).
ഏഷ്യയിലെ ഏറ്റവും നീളമുള്ള യാങ്സി നദിയും വുഹാനിനു സമീപത്തുകൂടെ ഒഴുകുന്നുണ്ട്. നദിയോടു ചേർന്ന് വുഹാനിലെ പ്രധാനപ്പെട്ട തുറമുഖവുമുണ്ട്. ഷാങ്‌ഹായ്, ചോങ്‌ക്വിങ് തുടങ്ങിയ പ്രദേശങ്ങളുമായി വുഹാന്റെ ചരക്ക് ഇടപാടുകളും ജലഗതാഗതവും ഈ തുറമുഖം കേന്ദ്രീകരിച്ചാണ്. ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ ഭൂരിപക്ഷം വിദേശികളുടെയും സുപ്രധാന പ്രവർത്തന കേന്ദ്രവും വുഹാനാണ്. അതിനു സഹായിക്കുന്നതാകട്ടെ വുഹാന്‍ രാജ്യാന്തര വിമാനത്താവളവും.എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേണ്‍ എയർലൈൻസ് എന്നീ സുപ്രധാന വിമാനക്കമ്പനികളുടെ പ്രധാന പ്രവർത്തനകേന്ദ്രമാണിത്. ന്യൂയോർക്ക് സിറ്റി, സാൻഫ്രാൻസിസ്കോ, ലണ്ടൻ, ടോക്കിയോ, റോം, ഇസ്തംബുൾ, ദുബായ്, പാരിസ്, സിഡ്നി, ബാങ്കോക്ക്, മോസ്കോ, ഒസാക്ക, സോൾ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്നു നേരിട്ട് വിമാന സർവീസുകളുണ്ട്. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലുൾപ്പെടെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് അവിടേക്കു ചൈനയിൽ നിന്നെത്തിയവരിൽ നിന്നാണെന്നതാണ് ഇപ്പോൾ ഈ സുപ്രധാന വിമാനത്താവളവും അടച്ചിടുന്നതിലേക്കു ചൈനയെ നയിച്ചത്. വുഹാനിൽ നിന്നുള്ളവർക്ക് തായ്‌വാൻ പ്രവേശനവും നിഷേധിച്ചിരിക്കുകയാണ്.
ലോകാവസാനം പോലെ…വുഹാനിലെ തെരുവുകളും ഷോപ്പിങ് സെന്ററുകളുമെല്ലാം വിജനമാണ്. ‘ലോകാവസാനമാണെന്നു തോന്നിപ്പിക്കുംവിധമാണ് ഇപ്പോൾ കാര്യങ്ങൾ…’ ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ വുഹാൻ സ്വദേശി കുറിച്ചിട്ട ഈ വാക്കുകൾ രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയായിക്കഴിഞ്ഞു. ജനത്തിന് ആവശ്യത്തിനു ഭക്ഷ്യവസ്തുക്കളും മരുന്നും ഉൾപ്പെടെ ലഭിക്കാത്തതിന്റെ പ്രശ്നങ്ങളും ചർച്ചയാകുന്നുണ്ട്. ഹൈവേ റൂട്ടുകളെല്ലാം ഒന്നൊന്നായി അടയ്ക്കുകയാണ്.
വുഹാന് തൊട്ടടുത്തുള്ള ഹ്വാങ്കേങ്ങിലും സമാനമാണ് അവസ്ഥ. ഏകദേശം 75 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ഇവിടെയും ജനത്തിനു നഗരം വിട്ടുപോകാൻ വിലക്കാണ്. ഏകദേശം 11 ലക്ഷമാണ് സമീപത്തെ എജൗ നഗരത്തിലെ ജനസംഖ്യ. ഇവിടെയും റെയിൽവേ സ്റ്റേഷനുകളും മറ്റു പൊതുഗതാഗത സൗകര്യങ്ങളും റദ്ദാക്കി. പ്രത്യേക കാരണങ്ങളുണ്ടെങ്കിൽ, അതും അധികൃതരെ ബോധിപ്പിച്ചു മാത്രമേ, ഇവിടെനിന്നും പുറത്തേക്കു കടക്കാനാകൂ.
ചൈനയുടെ മധ്യ പ്രവിശ്യയായ ഹുബെയിലെ 10 നഗരങ്ങളിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഹുബെയ് പ്രവിശ്യയിൽ മാത്രം ജനുവരി 23 വരെ 549 പേർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. 24 മരണവും ഇവിടെയാണ്. എൻഷി, ഷിജിയാങ്, ഹ്വാങ്ഷി എന്നിവയുൾപ്പെടെ ഏഴു നഗരങ്ങളിൽ ബസ് ഗതാഗതം പൂർണമായും നിർത്തലാക്കി. ഷിജിയാങ് നഗരത്തിൽ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, കർഷകർക്കായുള്ള ചന്ത, പെട്രോൾ പമ്പുകൾ, മരുന്നുകടകൾ എന്നിവയൊഴികെ ബാക്കിയെല്ലായിടവും അടച്ചിട്ടിരിക്കുകയാണ്. എൻഷി നഗരത്തിൽ അടച്ചിട്ട വേദികളിലുള്ള ആഘോഷ പരിപാരികളെല്ലാം നിരോധിച്ചു. നിലവിൽ ആകെ 13 നഗരങ്ങളിൽ ബസും ട്രെയിനും ഉൾപ്പെടെ പൊതുഗതാഗതം നിരോധിച്ചുകഴിഞ്ഞു. 4.1 കോടി ജനങ്ങളെയാണ് ഇതു ബാധിച്ചിരിക്കുന്നത്.
രോഗബാധയേറ്റ് മണിക്കൂറുകളും ചിലപ്പോൾ ദിവസങ്ങളും കഴിഞ്ഞായിരിക്കും ലക്ഷണം കാണിച്ചു തുടങ്ങുക. പലരും തുടക്കത്തിൽ ജലദോഷമോ പനിയോ ആണെന്നാണു കരുതുക. ശ്രദ്ധിച്ചില്ലെങ്കിൽ വൈറസ് കൂടുതൽ പേരിലേക്കു പടരുകയും ചെയ്യും. ഈ സാഹചര്യത്തിൽ ബന്ധുക്കളെപ്പോലും കാണാനാകാതെ വീട്ടിൽ അടച്ചിരിക്കുകയാണ് വുഹാൻ നിവാസികൾ. സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരും വൻതോതിൽ ഒന്നും വാങ്ങുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാവരുടെയും മനസ്സിലുള്ളത്, വൈകാതെ തന്നെ ഈ ‘ഒറ്റപ്പെടൽ’ അവസാനിക്കുമെന്നാണ്. ഭരണകൂടമാകട്ടെ ഇതിനെപ്പറ്റി മിണ്ടുന്നുമില്ല.അതിനിടയിൽ അവശ്യവസ്തുക്കൾക്ക് വില കുത്തനെ ഉയർത്തിയിട്ടുമുണ്ട് പലരും. അതും നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ അഞ്ചിരട്ടി വരെ. വുഹാനിൽ മുഖാവരണങ്ങളും ശുചിത്വത്തിന് ഉപയോഗിക്കുന്നതരം നേർപ്പിച്ച ആൽക്കഹോളും വൈറ്റമിൻ സി ഗുളികകളും ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വീടിനകത്തു വരെ എല്ലാവരും മുഖാവരണം ധരിച്ചാണു നടക്കുന്നത്. ടാക്സി കാറുകൾ ഓടുന്നുണ്ടെങ്കിലും നേരത്തേ ഉണ്ടായിരുന്നതിനേക്കാളും മൂന്നിരട്ടി തുകയാണു കൊടുക്കേണ്ടി വരുന്നത്.
കിരീടം’ വച്ച വൈറസ്ശരീരത്തിൽ കിരീടം (corona) പോലെ ഉയർന്ന ഭാഗങ്ങളുള്ളതിനാലാണ് കൊറോണ വൈറസിന് ആ പേരു ലഭിച്ചത്. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന ഈ രോഗം മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുമ്പോഴാണ് അപകടകാരിയാകുന്നത്. 1960കളിലാണ് അത്തരം വൈറസുകളെ ആദ്യം തിരിച്ചറിഞ്ഞത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് കൊറോണ വൈറസുകളെ. അവയിൽ സാധാരണയായി മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസുകൾ ഇവയാണ്
1) 229ഇ (ആൽഫ കൊറോണ വൈറസ്)
2) എൻഎൽ63 (ആൽഫ കൊറോണ വൈറസ്)
3) ഒസി43 (ബീറ്റ കൊറോണ വൈറസ്)
4) എച്ച്കെയു1 (ബീറ്റ കൊറോണ വൈറസ്)
മൃഗങ്ങളിൽ നിന്നു മനുഷ്യരിലെത്തി അവിടെ സ്വയം ജനിതക തിരുത്തലുകൾ (Genetic Mutation) വരുത്തി കോശങ്ങളില്‍ പെരുകുന്നതാണ് ഇപ്പോൾ കണ്ടെത്തിയ 2019–നോവൽ കൊറോണ വൈറസ് ഉൾപ്പെടെയുള്ളവയുടെ സ്വഭാവം. അത്തരത്തില്‍ രണ്ടെണ്ണത്തെ കൂടി നേരത്തേ കണ്ടെത്തിയതാണ് മെർസ് (മിഡിലീസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം–ബീറ്റ) വൈറസും സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം–ബീറ്റ) വൈറസും. സാർസ് വഴി 2003–03ൽ ലോകത്ത് എണ്ണൂറോളം പേരും മെർസ് ബാധിച്ച് 2012 മുതൽ ഏകദേശം 700 പേരും മരിച്ചിട്ടുണ്ട്.
മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസുകളിലെ ഏഴാമനാണ് ഇപ്പോൾ ചൈനയിൽ വില്ലൻ. ലക്ഷക്കണക്കിനു മനുഷ്യരിലേക്ക് എളുപ്പത്തിൽ പടർന്നുകയറാന്‍ ഇവയ്ക്കാകും. ചൈനയ്ക്കു പുറമേ മറ്റൊരു രാജ്യത്തും മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് രോഗം പടർന്നതായി സ്ഥിരീകരിച്ചിട്ടില്ല. ഒരുപക്ഷേ ഈ വൈറസ് ആപത്‌കാരിയായേക്കാമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്നാൽ നിലവിൽ ഭയക്കേണ്ടതില്ലെന്നു മാത്രം. എത്രമാത്രം വേഗത്തിൽ ഇവ മനുഷ്യരിലേക്കു പടരും എന്നതനുസരിച്ചിരിക്കും ലോകാരോഗ്യ സംഘടനയുടെയും തുടർനടപടികൾ.അടിയന്തരാവസ്ഥ വന്നാൽ…
വൈറസ് ബാധിച്ചിട്ടുള്ളത് ആർക്കൊക്കെയാണെന്നും അതിന്റെ ഉറവിടവും കൃത്യമായി അറിയാത്തതിനാലാണ് ലോകം മുൾമുനയിലാകുന്നതും നിരീക്ഷണം ശക്തമാക്കുന്നതും. വൈറസ് വ്യാപിച്ചാൽ ആഗോള അടിയന്തരാവസ്ഥയായി ഇതിനെ ഡബ്ല്യുഎച്ച്ഒയ്ക്കു പ്രഖ്യാപിക്കേണ്ടിവരും. ചൈനയുടെ കയറ്റുമതി–ടൂറിസം വരുമാനത്തെ ഉൾപ്പെടെ ഇതു ദോഷകരമായി ബാധിക്കും. യുഎസ് ഉപരോധത്താലും മറ്റും വലഞ്ഞ ചൈനയ്ക്ക് നിലവിലെ സാഹചര്യത്തിൽ സ്വന്തം ജനത്തെ ‘തടങ്കലിലാക്കുക’ എന്നതിൽക്കവിഞ്ഞു മറ്റൊന്നും ചെയ്യാനാകാത്തതും അതുകൊണ്ടാണ്.
നിലവിൽ മൂന്നു രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഈ പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്നിനായുള്ള പരീക്ഷണം തുടരുകയാണ്. അതിനിടെ അടിയന്തര സാഹചര്യം നേരിടാൻ 1000 പേരെ ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയുടെ നിർമാണവും വുഹാനിൽ പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണു കരുതുന്നത്. രോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നാണു ചൈനീസ് സ്റ്റേറ്റ് കൗൺസിൽ യോഗവും വ്യക്തമാക്കിയത്.
മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നടപടിയുണ്ടാകുമെന്നും ദേശീയ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. വുഹാന്റെ ഒറ്റപ്പെടൽ തുടരുമെന്നുതന്നെയാണ് ഇതു സൂചിപ്പിക്കുന്നത്. ആവശ്യത്തിനു മുൻകരുതലെടുക്കാതെ മാംസവിപണികൾക്കു പ്രവർത്തനാനുമതി നൽകിയതിനു പ്രാദേശിക സർക്കാരുകളെയാണ് ഭരണകൂടം വിമർശിക്കുന്നത്. എങ്ങനെയാണ് വൈറസ് പരന്നതെന്നും വുഹാൻ നഗരത്തിനു പുറത്തേക്ക് ഇതെങ്ങനെ എത്തിയെന്നും ഉൾപ്പെടെ ഹെൽത്ത് കമ്മിഷൻ സംഘം അന്വേഷിക്കുന്നുണ്ട്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇനിയും കൂടാമെന്ന റിപ്പോർട്ടും അതിനിടെ ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടുകഴിഞ്ഞു.
ചൊവ്വാഴ്ച വൈകീട്ട് മുതൽ കാണാതായ മലയാളിയും എറണാകുളം സ്വദേശിനിയുമായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ വെള്ളിയാഴ്ച 11:15 am (പ്രാദേശിക സമയം ) ന് കണ്ടെത്തിയത്. യുഎസിലെ ഇന്‍ഡ്യാനയിലെ നോത്രദാം സര്‍വകലാശാല സീനിയർ വിദ്യാർഥിനിയായിരുന്നു മലയാളിയായ ആൻ റോസ് ജെറി.
പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. തടാകത്തിൽ നിന്നും പുറത്തെടുത്ത മൃതദേഹത്തിൽ പരിക്കുകൾ കണ്ടില്ല എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരം അറിയുവാൻ കഴിയുകയുള്ളു.
ആന്‍ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ഥിനിയുടെ മൃതശരീരം പബ്ലിക് സേഫ്റ്റി ഓഫീസർ കണ്ടെത്തിയത്. ജെറിയുടെ നിര്യാണത്തിൽ എല്ലാവിധ സഹായവുമായി ക്യാപസ്സ് മിനിസ്ട്രി മുന്നിൽത്തന്നെയുണ്ട്.
പരേതയുടെ ആത്മശാന്തിക്കായി തിങ്കളാഴ്ച്ച (ജനുവരി 27 ) ഒൻപത് മണിക്ക് സേക്രഡ് ഹാർട്ട് ബസിലിക്കയിൽ കുർബാന അർപ്പിക്കുന്നു. എല്ലാവരെയും കുർബാനയിലേക്ക് ക്ഷണിക്കുന്നതായി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഫാദർ ജോൺ വാർത്താകുറിപ്പിൽ അറിയിച്ചു.
[ot-video][/ot-video]
ഓസ്ട്രേലിയയിൽ ഉണ്ടായ കാർ അപകടത്തിൽ മരണപ്പെട്ട തുരുത്തിപ്ലി തോമ്പ്ര ടി.എ.മത്തായിയുടെയും വല്‍സയുടെയും മകന്‍ ആല്‍ബിന്‍ ടി.മാത്യു (30), ഭാര്യ നിനു എൽദോ (28) എന്നിവരുടെ ശവസംസ്ക്കാര ചടങ്ങുകൾ ബുധനാഴ്ച (22/01/2020) തിരുത്തിപ്ലി സെന്റ് മേരിസ് വലിയപള്ളിയിൽ വച്ച് നടത്തപ്പെടുന്നു. ബുധനാഴ്ച്ച 12:30 നു ആണ് ശവസംസ്ക്കാര ചടങ്ങുകൾ.
2019 ഡിസംബർ ഇരുപതാം തിയതിയാണ് അപകടം ഉണ്ടായത്. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലെ ഡബ്ലോയ്ക്കടുത്തായിരുന്നു അപകടം ഉണ്ടായത്.
റോഡില്‍ നിന്നു മറിഞ്ഞ് കത്തിയ നിലയിലായിരുന്നു കാർ ഉണ്ടായിരുന്നത്. ക്വീന്‍സ്‌ലന്‍ഡില്‍ നിന്ന് ഡബ്ലോയിലേക്കുള്ള ന്യൂവല്‍ ഹൈവേയിലാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്നു പുറകെ വന്ന 7 വാഹനങ്ങള്‍ കൂട്ടിയിടിച്ചിരുന്നു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. പൊലീസെത്തി തീയണച്ചാണ് അന്ന് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. അപകടശേഷം കത്തിക്കരിഞ്ഞ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടായിരുന്നു.
പുതിയതായി വാട കയ്‌ക്കെടുത്ത വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ കാറില്‍ പോകുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ബെംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. കൂനാബറാബ്രന്‍ ഹെല്‍ത്ത് സര്‍വീസിലെ നഴ്‌സായിരുന്നു നീനു.
മൂവാറ്റുപുഴ മുളവൂര്‍ പുതുമനക്കുഴി എല്‍ദോസ്–സാറാമ്മ ദമ്പതികളുടെ മകളാണ് നിനു. മധുവിധു തീരും മുന്‍പെയാണ് ദമ്പതികളെ മരണം തട്ടിയെടുത്തത്. ഒക്ടാബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. നവംബര്‍ 20ന് ഇവര്‍ ഓസ്‌ട്രേലിയയിലേക്ക് പോയി. കഴിഞ്ഞ രണ്ടു വര്‍ഷമായി ഓസ്‌ട്രേലിയയില്‍ നേഴ്‌സായി ജോലി ചെയ്യവേ ആണ് അപകടത്തിൽ നീനു മരണപ്പെടുന്നത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായിരുന്നു ആല്‍ബിന്‍. റിട്ട.എസ്‌ഐയാണ് ആല്‍ബിന്റെ പിതാവ് ടി.എ.മത്തായി.
സ്വന്തം ലേഖകൻ
ഹോങ്കോങ് :- ഹോങ്കോങ് എയർലൈൻസിൽ യാത്ര ചെയ്ത സ്ത്രീയെ പ്രെഗ്നൻസി ടെസ്റ്റിന് വിധേയമാക്കിയ സംഭവത്തിൽ വിമാനകമ്പനി അധികൃതർ മാപ്പ് പറഞ്ഞു. ഇരുപത്തഞ്ചുകാരിയായ മിഡോറി നിഷിദ എന്ന ജാപ്പനീസ് യുവതിയെയാണ് പ്രെഗ്നൻസി ടെസ്റ്റിന് വിധേയയാക്കിയത്. ഹോങ്കോങ്ങിൽ നിന്നും യു എസിലെ സായ്പാനിലേക്കുള്ള യാത്രയിലാണ് നിഷിദക്കു ഈ ദുരനുഭവം നേരിടുന്നത്. ചെക് ഇൻ ചെയ്ത സമയത്തു താൻ ഗർഭിണി അല്ലെന്നു യുവതി പറഞ്ഞെങ്കിലും അധികൃതർ ചെവിക്കൊള്ളാൻ തയാറായില്ല. തനിക്കു നേരിട്ടത് ഏറ്റവും മോശമായ അനുഭവമാണെന്ന് വോൾ സ്റ്റ്രീറ്റിനു നൽകിയ അഭിമുഖത്തിൽ നിഷിദ പറഞ്ഞു.
ഇരുപതു വർഷമായി താനും, തന്റെ കുടുംബവും സായ്പാനിലാണ് താമസിക്കുന്നത്. ചില സമയങ്ങളിൽ ഗർഭിണിയായ സ്ത്രീകൾ യുഎസിൽ എത്തിയ ശേഷം തങ്ങളുടെ കുട്ടികൾക്ക് യു എസ് പൗരത്വം ആവശ്യപ്പെടാറുണ്ട്. ഇതിനെത്തുടർന്നാണ് ഇത്തരത്തിലൊരു പരിശോധന നടത്തിയത്. എന്നാൽ നിഷിദക്കുണ്ടായ ബുദ്ധിമുട്ടിൽ വിമാന കമ്പനി അധികൃതർ മാപ്പ് ചോദിച്ചു.
തങ്ങളുടെ കുഞ്ഞുങ്ങൾക്കു യു എസ് പൗരത്വം നേടിയെടുക്കുവാനായി ഒരുപാട് ഗർഭിണികൾ സായിപാനിൽ എത്താറുണ്ട്.
ഇത്തരത്തിൽ മറ്റൊരു സ്ഥലമായ നോർത്തേൺ മരിയാന ഐലൻഡിൽ , ഏകദേശം അറുന്നൂറോളം കുഞ്ഞുങ്ങളാണ് 2018-ൽ ജനിച്ചത്. ഇതിൽ 575 ഓളം കുഞ്ഞുങ്ങൾ ചൈനീസ് ടൂറിസ്റ്റുകൾക്കാണ് ഉണ്ടായത് എന്നാണ് കണക്കുകൾ രേഖപെടുത്തുന്നത്. ഇത്തരം പ്രശ്നങ്ങൾ നിലവിലുള്ളതിനെ തുടർന്നാണ് വിമാനകമ്പനികൾ ഇത്തരം പരിശോധനകളിൽ ഏർപ്പെടുന്നത്.
ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
ഓസ്ട്രേലിയ :- ഓസ്ട്രേലിയയിൽ കാട്ടുതീ വൻതോതിൽ പടർന്നു കൊണ്ടിരിക്കുന്നു. ഇതിനെ തുടർന്ന് ന്യൂ സൗത്ത് വെയിൽസിൽ ഒരാഴ്ച നീണ്ട എമർജൻസി പ്രഖ്യാപിച്ചിരിക്കുകയാണ്. അപകടം നേരിട്ട പ്രദേശങ്ങളിലേക്കുള്ള ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെ യാത്ര , ജനങ്ങളുടെ പ്രതിഷേധങ്ങളെ തുടർന്ന് ഇടയ്ക്കുവെച്ച് അവസാനിപ്പിച്ചിരിക്കുകയാണ്. അപകടങ്ങളെ നേരിടുവാൻ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് സഹായങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല എന്നതാണ് ജനങ്ങൾ ആരോപിക്കുന്നത്. നൂറുകണക്കിന് ജനങ്ങൾ അപകടസ്ഥലത്ത് നിന്നും മാറി താമസിച്ചു കൊണ്ടിരിക്കുകയാണ്.
സമീപപ്രദേശമായ വിക്ടോറിയയിൽ കുടുങ്ങിക്കിടക്കുന്ന ഏകദേശം നാലായിരത്തോളം ആളുകളെ രക്ഷിക്കുവാൻ സൈന്യം പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കാൻ കപ്പലുകളും മറ്റും സജ്ജമാണ്. സെപ്റ്റംബർ മാസം മുതൽ തന്നെ കാട്ടുതീ മൂലം ന്യൂ സൗത്ത് വെയിൽസിലും, വിക്ടോറിയയിലും ഏകദേശം 18 പേർ മരണപ്പെട്ടിട്ടുണ്ട്. അപകടം നേരിടാൻ വേണ്ട എല്ലാ മാർഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
ഉയർന്ന താപനിലയും, അതിശക്തമായ കാറ്റും ഈ ആഴ്ചയുടെ അവസാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഇത് കാട്ടുതീ വർദ്ധിക്കുന്നതിന് ഇടയാകും. ഇതിനെ തുടർന്ന് പല റോഡുകളും ഇപ്പോൾ തന്നെ അടച്ചിട്ടിരിക്കുകയാണ്. രണ്ടു സംസ്ഥാനങ്ങളിലെയും ചില പ്രദേശങ്ങളിൽ സൈന്യത്തിന് ഇതുവരെയും എത്തിപ്പെടാൻ സാധിച്ചിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. കാട്ടുതീ മൂലം ഉള്ള പുക ശ്വസിച്ച് ഒരു സ്ത്രീ മരണമടഞ്ഞിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന ഒരു പ്രത്യേക കാലാവസ്ഥ സിസ്റ്റത്തിന്റെ ഭാഗമായാണ് ഓസ്ട്രേലിയയിൽ ഇത്രയധികം താപനില ഉയരുന്നത് എന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു.
ഇതോടൊപ്പംതന്നെ ഓസ്ട്രേലിയയിൽ അപകടത്തിൽ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നതിനിടെ മരണമടഞ്ഞ ജഫ്രി കിറ്റോൺ എന്ന അഗ്നിശമനസേന പ്രവർത്തകന്റെ മകനു വിശിഷ്ടസേവാ മെഡൽ നൽകി ആദരിച്ചു. അദ്ദേഹത്തിന് ധൈര്യപൂർവ്വം ആയ പ്രവർത്തനങ്ങൾക്കാണ് ഈ ആദരവ് നൽകി തന്നെ പ്രധാനമന്ത്രി അറിയിച്ചു.