ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഉടനടി വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടിയെന്ന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പറഞ്ഞു.
ജനറല്‍ കാസെം സുലൈമാനി കൊല്ലപ്പെട്ടത് ബഗ്ദാദ് എയര്‍പോര്‍ട്ടിലേക്കുള്ള റോഡിലാണ്. ഇറാനില്‍ രണ്ടാമത്തെ ശക്തനായ നേതാവാണ് സുലൈമാനി.
ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ ആറുപേരും കൊല്ലപ്പെട്ടു. അമേരിക്ക – ഇറാന്‍ – ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.
ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. ഖുദ്സ് സേന ഭീകരസംഘടനയാണെന്നും ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കായി ആണെന്നും അവര്‍ വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കൂടുകയും ചെയ്തു.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
നൈജീരിയ : 2019ൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് ആയിരത്തോളം ക്രിസ്ത്യാനികളെന്ന് റിപ്പോർട്ട്. ഫുലാനി ഗ്രൂപ്പിന്റെ ആക്രമണത്തിലാണ് ഇത്രയധികം ക്രിസ്ത്യാനികൾ നൈജീരിയയിൽ കൊല്ലപ്പെട്ടത്. ഫുലാനി തീവ്രവാദികളുടെ നേതൃത്വത്തിലുള്ള ആക്രമണങ്ങൾ മിഡിൽ ബെൽറ്റിലെ ഗ്രാമീണ കാർഷിക സമൂഹങ്ങളെ ബാധിച്ചുകൊണ്ടിരിക്കുകയാണെന്ന് യുകെ ആസ്ഥാനമായുള്ള സർക്കാരിതര സംഘടനയായ ഹ്യൂമാനിറ്റേറിയൻ എയ്ഡ് റിലീഫ് ട്രസ്റ്റ് (ഹാർട്ട് ) പ്രസിദ്ധീകരിച്ച കണക്കുകൾ വ്യക്തമാക്കുന്നു. യുകെ പാർലമെന്റ് അംഗം ബറോണസ് കരോലിൻ കോക്സ് സ്ഥാപിച്ച ലാഭരഹിത സ്ഥാപനമായ ഹാർട്ട്, കഴിഞ്ഞ നവംബർ 18 നാണ് ഈ റിപ്പോർട്ട് പുറത്തുവിടുന്നത്. റിപ്പോർട്ടിന്റെ ഒരു പകർപ്പ് ക്രിസ്റ്റ്യൻ പോസ്റ്റിന് ലഭിക്കുകയുണ്ടായി.
ഫുലാനി ഗ്രൂപ്പ്, ഗ്രാമീണ ഗ്രാമങ്ങളെ ആക്രമിക്കുകയും ഗ്രാമീണരെ അവരുടെ ഭൂമിയിൽ നിന്ന് പുറത്താക്കുകയും അവരുടെ സ്ഥാനത്ത് സ്ഥിരതാമസമാക്കുകയും ചെയ്യുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. ഹാർട്ടിന്റെ കണക്കുകൾ പ്രകാരം 2015 മുതൽ 6000ത്തോളം ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നും 12000 പേർ പലായനം ചെയ്തതായും പറയപ്പെടുന്നു. ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ കടുനയിൽ “അഞ്ച് വലിയ ആക്രമണങ്ങൾ” ഉണ്ടായിട്ടുണ്ടെന്നും ഇത് ആകെ 500 മരണങ്ങൾക്ക് കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു. ഹാർട്ടിന്റെ 1000 മരണ കണക്കെടുപ്പിൽ ബൊർനോ സ്റ്റേറ്റിലെയും ബോക്കോ ഹറാമിളെയും ആക്രമണങ്ങളും ഉൾപ്പെടുന്നു.
നൈജീരിയയിൽ 2018 ൽ 2,400 ക്രിസ്ത്യാനികളെങ്കിലും കൊല്ലപ്പെട്ടുവെന്ന് നൈജീരിയ ആസ്ഥാനമായുള്ള സിവിൽ സൊസൈറ്റി സംഘടന റിപ്പോർട്ട് ചെയ്തിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹാർട്ട് തുടർ കണ്ടെത്തലുകൾ നടത്തിയത്. നൂറുകണക്കിന് ആരാധനാലയങ്ങൾ തകർത്തെന്നും ക്രിസ്ത്യൻ സുവിശേഷ പ്രവർത്തകരെ കേന്ദ്രീകരിച്ച് ആക്രമണങ്ങൾ നടത്തിയെന്നും ഹാർട്ട് പറയുന്നു. ക്രിസ്ത്യൻ പീഡനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയയെന്ന് ഓപ്പൺ ഡോർസ് യുഎസ്എയുടെ 2019 ലെ വേൾഡ് വാച്ച് ലിസ്റ്റ് വ്യക്തമാക്കുന്നു.
ജയേഷ് കൃഷ്ണൻ വി ആർ , മലയാളം യുകെ ന്യൂസ് ടീം
ചൈനയുടെ ഹുവായ് ഫൈവ് ജി ടെലികമ്മ്യൂണിക്കേഷൻ ശൃംഖലയ്ക്ക് അനുവാദം നൽകരുതെന്ന് യുഎസ് ബ്രിട്ടനോട് ആവശ്യപ്പെട്ടു. ടെലികോം ഭീമന്റെ സാന്നിധ്യം ബ്രിട്ടന്റെ ആഭ്യന്തര വിദേശ രഹസ്യാന്വേഷണ ഏജൻസികളായ MI5 , M16 എന്നിവയ്ക്ക് ഭീഷണിയാണെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഓ ബ്രെയൻ പറഞ്ഞു. യുകെയുടെ ആണവ രഹസ്യങ്ങളോ ,MI5 , M16 എന്നിവയിൽ നിന്നുള്ള രഹസ്യങ്ങളോ മോഷ്ടിക്കപ്പെടാൻ സാധ്യതയുണ്ട് എന്ന് ബ്രെയൻ എം മുന്നറിയിപ്പ് നൽകി .
ദേശീയ സുരക്ഷാ അപകടമുണ്ടാക്കുന്ന കമ്പനികൾ നിർമ്മിച്ച ടെലികമ്യൂണിക്കേഷൻ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് യുഎസ് കമ്പനികളെ തടയുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ മെയ് മാസത്തിൽ ട്രംപ് ഒപ്പുവച്ചിരുന്നു. ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി യുഎസ് ഹുവായ് കമ്പനിയെ വ്യാപാര കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു .
ഹുവായ് ഫൈവ് ജിയിൽ ചൈനീസ് ചാരവൃത്തിക്ക് പ്രവേശനം നൽകുന്ന ഉപകരണങ്ങൾ ഉണ്ടോ, അത് ഫൈവ് ഐസ് ഇൻറലിജൻസ് ആയ അമേരിക്ക, യുകെ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻറ്, എന്നിവയുടെ നെറ്റ് വർക്ക് ഭിന്നിപ്പിക്കുമോ എന്ന ചോദ്യങ്ങളാണ് ഉയർന്നു വന്നിരിക്കുന്നത് .
ഫൈവ് ഐസ് ഇൻറലിജൻസിലെ മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ബ്രിട്ടൻ ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു. ഹുവായുടെ ഫൈവ് ജി ഉൽപ്പന്നങ്ങൾ കുറഞ്ഞ സെൻസിറ്റീവ് പ്രദേശങ്ങളിൽ ഉപയോഗിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.
യുഎസും ചൈനയും പുതുവർഷാരംഭത്തിൽ ഒരു വ്യാപാര കരാറിൽ ഒപ്പുവെക്കും എന്ന് പ്രഖ്യാപിച്ചതിനാൽ ബ്രെയൻ നടത്തിയ പ്രസ്താവനയിൽ ഹുവായ് ഉടൻ അഭിപ്രായപ്പെടില്ല.
ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഹുവായ് ഒഴിവാക്കില്ലെന്ന് കമ്പനി വിശ്വസിക്കുന്നു. തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനമാക്കിയുള്ള സമീപനമാണ് യുകെ സ്വീകരിക്കുന്നത്. അതുകൊണ്ടു ഹുവായിയെ യുകെ സ്വീകരിക്കുമെന്ന് ഉറപ്പുണ്ട് എന്ന് ഹുവായിയുടെ പ്രസിഡന്റ് വിക്ടർ സങ് പറഞ്ഞു.
ആതിര സരാഗ് , മലയാളം യുകെ ന്യൂസ് ടീം
ചൈന : കുഞ്ഞിന് ഒരു മാസം പ്രായം തികയുന്നത് ആഘോഷിക്കാൻ സംഘടിപ്പിച്ച പാർട്ടിക്കിടയിൽ മുത്തശ്ശൻ മദ്യം കുടിപ്പിച്ച് നവജാതശിശു മരിച്ചു. നവജാതശിശുവിനെ അനുഗ്രഹിക്കുവാൻ പരമ്പരാഗതമായി ചൈനയിൽ നടത്തപ്പെടുന്ന ആഘോഷത്തിനായി ശിശുവിന്റെ മാതാപിതാക്കളും മറ്റു കുടുംബസുഹൃത്തുക്കളും
ബീജിംഗിലെ മുത്തശ്ശന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു. ഇതിനിടെ സുഹൃത്തുക്കളിൽ ഒരാളുടെ നിർബന്ധത്തിനു വഴങ്ങി മുത്തശ്ശൻ താൻ കുടിക്കുന്നത്തിന് മുൻപായി കുട്ടിക്ക് മദ്യം നൽകുകയായിരുന്നു.
കുഞ്ഞിന് ശ്വാസമുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയിയെങ്കിലും അവിടെ എത്തിക്കുന്നതിനുമുമ്പ് കുഞ്ഞ് മരിച്ചു. വളരെ ചെറിയ അളവിൽ മദ്യം കുട്ടികളെ വിഷലിപ്തമാക്കുകയും മരണത്തിലേക്ക് നയിക്കുകയും ചെയ്യും. മദ്യം നാഡീവ്യവസ്ഥയെ ബാധിക്കുന്നു, ഇത് രക്തത്തിലെ ഗ്ലൂക്കോസ് കുറയുവാനും കോമയ്ക്കോ മരണത്തിനോ ഇടയാക്കുന്നു, കുട്ടികളുടെ ശരീരങ്ങൾ മുതിർന്നവരേക്കാൾ വേഗത്തിൽ മദ്യം ആഗിരണം ചെയ്യുന്നുവെന്ന് മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു.
സ്വിസ് മലയാളികളുടെ പുരോഗമന പ്രസ്‌ഥാനമായ സ്വിസ് കേരള പ്രോഗ്രസ്സിവ് ഫോറം (KPFS) പൗരത്വ ബില്ലുമായി ബന്ധപ്പെട്ടു ഇന്ത്യയൊട്ടാകെ ഉയർന്നുവന്നിരിക്കുന്ന പ്രതിഷേധങ്ങളിൽ ഉൽക്കണ്ഠ പ്രകടിപ്പിച്ചു.
പൗരന്മാരെ രണ്ടു തരമായി തിരിച്ചു ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരെ അവഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്തു അവർക്കു മൗലികാവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്നിരിക്കുന്ന പൗരത്വ ഭേദഗതി ബില്ല് (CAB) പാർലമെന്റിന്റെ ഇരു സഭകളിലും ബി.ജെ.പി ഗവണ്മെന്റിനു പാസ്സാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു. ഫാസിസത്തിന്റെ എല്ലാ സവിശേഷതകളോടു കൂടി രൂപാന്തരണം ചെയ്തുകൊണ്ടിരിക്കുന്ന വർഗീയ ശക്തികളുടെ ഈ നീക്കങ്ങളെ പുരോഗമനചിന്താഗതിക്കാരായ ഓരോ ഇന്ത്യൻ പൗരനും ഉൽകണ്ഠയോടും ഭീതിയോടെയുമാണ് കാണുന്നത്. ഒരുമയോടെ പ്രവർത്തിക്കുവാനും നാടിന്റെ പുരോഗതിക്കു വേണ്ടി നിലകൊള്ളാനും ഓരോ പൗരനെയും ഇത്തരം നീക്കങ്ങൾ ഓർമിപ്പിക്കുന്നു.
ഈ ഭേദഗതി ബിൽ വിദേശമലയാളികൾക്കും OCI കാർഡ് കൈവശമുള്ള എല്ലാവര്ക്കും ദോഷമുണ്ടാക്കുന്ന ഭേദഗതികൾ ഉള്കൊള്ളുന്നതാണെന്നത് പ്രശ്നത്തിന്റെ ഗൗരവം വര്ധിപ്പിക്കുന്നതാണെന്നതിൽ സംശയമില്ല. നിസ്സംഗതയോടെ കാര്യങ്ങളെ കാണുന്ന പ്രവണത മാറ്റി ഉണർന്നു പ്രവറ്ത്തിക്കേണ്ടതിന്റെ ആവശ്യകതയും ഇത്തരം സംഭവങ്ങൾ നമ്മെ ഓർമിപ്പിക്കുന്നു. പിറന്ന മണ്ണിലേക്ക്, വീടും വസ്തുവകകളും സ്‌ഥിതിചെയ്യുന്ന നാട്ടിലേക്ക് ചെല്ലുവാൻ വിസപോലും കിട്ടാത്ത അവസ്‌ഥ ഓരോ മലയാളിക്കും ചിന്തിക്കാൻ പോലുമാകില്ല.
സാമുദായികസൗഹാർദ്ദത്തിന് കടക്കൽ കത്തി വയ്ക്കുന്ന ഇത്തരം നീക്കങ്ങളെ കൂട്ടായ്മയോടെ എതിർക്കേണ്ടതുണ്ടെന്നു കേരള ഗവണ്മെന്റ് തന്നെ അഭിപ്രായം പ്രകടിപ്പിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 26 നു സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലക്കു KPFS ന്റെ ഭാവുകങ്ങൾ നേരുന്നതായി സംഘടനക്ക് വേണ്ടി പ്രസിഡന്റ് സണ്ണി ജോസഫും ജന:സെക്രട്ടറി സാജൻ പെരേപ്പാടനും അറിയിച്ചു.
ഡബ്ലിന്‍: യുകെയിലേക്ക് കൂടുതൽ വിദേശ നഴ്‌സുമാരെ കൊണ്ടുവരും എന്ന അറിയിപ്പിന് പിന്നാലെ അയര്‍ലണ്ടിലെ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ വ്യാപകമായ പൊളിച്ചെഴുത്തുകള്‍ നടത്തി കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. അയര്‍ലണ്ടില്‍ ജോലിയ്‌ക്കെത്തുന്ന എല്ലാ നഴ്‌സുമാര്‍ക്കും ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് അനുവദിച്ചതാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ജനുവരി ഒന്നിന് പുതിയ വര്‍ക്ക് പെര്‍മിറ്റ് നിയമം പ്രാബല്യത്തില്‍ വരും എന്നാണ് അയർലണ്ടിലെ മന്ത്രിയുടെ വാർത്താക്കുറിപ്പ് ഇന്ന് ഐറിഷ് മാധ്യമങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
ഇത് വരെ അയര്‍ലണ്ടില്‍ എത്തിയിരുന്ന വിദേശ നഴ്‌സുമാരെ ക്രിട്ടിക്കല്‍ സ്‌കില്‍, ജനറല്‍ വര്‍ക്ക് പെര്‍മിറ്റ് എന്നിങ്ങനെ രണ്ടായി വേര്‍തിരിച്ചാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ ഭേദഗതി പ്രകാരം നഴ്‌സുമാര്‍ എല്ലാവരും ക്രിട്ടിക്കല്‍ സ്‌കില്‍ എന്ന ഒരൊറ്റ കാറ്റഗറിയിലാവും ഉള്‍പ്പെടുക. നിലവില്‍ ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് ഉള്ള നഴ്‌സുമാര്‍ക്ക് ലഭിച്ചിരുന്ന എല്ലാ ആനുകൂല്യങ്ങളും ജനറല്‍ പെര്‍മിറ്റില്‍ എത്തിയവര്‍ക്കും ലഭിക്കും.
ജനറല്‍ വര്‍ക്ക് പെര്‍മിറ്റില്‍ എത്തിയവരുടെ സ്പൗസസിന് ജോലി ചെയ്യാനുള്ള തടസം, ഫാമിലിയെ കൊണ്ടുവരാന്‍ ഉണ്ടായിരുന്ന കാലതാമസം എന്നിവയെല്ലാം പുതിയ നിയമത്തോടെ നീക്കം ചെയ്യും. ജോലി തേടി അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാര്‍ക്കൊപ്പം തന്നെ അവരുടെ പങ്കാളിക്കും, മക്കള്‍ക്കും അയര്‍ലണ്ടില്‍ എത്താനാവും. പങ്കാളികള്‍ക്ക് അയര്‍ലണ്ടില്‍ ജോലി ചെയ്യാന്‍ ഉണ്ടായിരുന്ന എല്ലാ തടസവും സര്‍ക്കാര്‍ ഇല്ലാതാക്കി. അയര്‍ലണ്ടിലേയ്ക്ക് കൂടുതല്‍ ഷെഫുമാരെയും, കണ്‍സ്ട്രക്ഷന്‍ വിദഗ്ധരെയും ആകര്‍ഷിക്കാനായുള്ള നിയമഭേദഗതികളും പുതിയ നിയമത്തില്‍ ഉള്‍പ്പെടുന്നു. കൂടുതല്‍ ഷെഫുമാര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കും.
ഗതാഗത, ലോജിസ്റ്റിക് മേഖലകളിലെ കുറവ് പരിഹരിക്കുന്നതിന് ഹെവി ഗുഡ്‌സ് വാഹന ഡ്രൈവര്‍മാര്‍ക്ക് 200 പെര്‍മിറ്റുകളും അനുവദിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മികച്ച കരിയര്‍ ബാക്ക് ഗ്രൗണ്ടില്‍ നിന്നും അയര്‍ലണ്ടില്‍ എത്തുന്ന നഴ്‌സുമാരുടെ സ്പൗസസിന് അയര്‍ലണ്ടിലെ പൊതു തൊഴില്‍ മേഖലയില്‍ നിബന്ധനകളില്ലാതെ പ്രവര്‍ത്തിക്കാനാവുമെന്നത് ഏറെ നേട്ടമാകും. അത് കൊണ്ട് തന്നെ മലയാളികള്‍ക്കും ഏറെ അഭിമാനിക്കാവുന്ന ഒരു നിയമ മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. അയര്‍ലണ്ടിലേക്ക് ഏറ്റവും കൂടുതല്‍ നഴ്‌സുമാര്‍ എത്തുന്നതും ഇന്ത്യയില്‍ നിന്നാണ്. എന്തായാലൂം മെഡിക്കൽ പഠനം നടത്തിയിട്ടുള്ളവരുടെ ജോലി അവസരങ്ങൾ കൂടുന്നു എന്നത് ഒരു യാഥാർത്യമാണ്.
ഇസ്ലാമാബാദ്∙ പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു പാക്ക് കോടതി വധശിക്ഷ വിധിച്ചതായി പാക്ക് മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. മുഷറഫ് കുറ്റക്കാരനാണെന്നു 2014-ല്‍ വിധിച്ചിരുന്നു. പ്രത്യേക കോടതിയുടെ മൂന്നംഗ ബെഞ്ചാണു ശിക്ഷ വിധിച്ചത്.
അറസ്റ്റ് ഭയന്ന് പാക്കിസ്ഥാന്‍ വിട്ട മുഷറഫ് 2016 മുതല്‍ ദുബായിലാണ് കഴിയുന്നത്. രാജ്യദ്രോഹക്കേസില്‍ വിചാരണ സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഷറഫ് നല്‍കിയ ഹര്‍ജിയില്‍ ലാഹോര്‍ ഹൈക്കോടതി തിങ്കളാഴ്ച സര്‍ക്കാരിനു നോട്ടിസ് അയച്ചിരുന്നു. തനിക്കെതിരായ വിചാരണ ഭരണഘടനാ വിരുദ്ധമാണെന്നു മുഷറഫ് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ഭരണകാലത്താണ് മുഷറഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016-ല്‍ ചികിത്സയ്ക്കായാണ് മുഷറഫ് പാക്കിസ്ഥാന്‍ വിട്ട് ദുബായിലെത്തിയത്. ഡിസംബര്‍ 5-നുള്ളില്‍ മൊഴി നല്‍കണമെന്ന് പാക്കിസ്ഥാന്‍ കോടതി മുഷറഫിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.
അഴിമതിക്കേസില്‍ ഏഴു വര്‍ഷം ശിക്ഷക്കപ്പെട്ട നവാസ് ഷെരീഫ്, ജാമ്യം നേടിയ ശേഷം ഇപ്പോള്‍ ലണ്ടനില്‍ ചികിത്സയിലാണ്. മുഷറഫിനെതിരെ കേസെടുത്തതിനെ തുടര്‍ന്നാണ് തന്റെ പിതാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്നു നവാസ് ഷെരീഫിന്റെ മകള്‍ മറിയം നവാസ് ആരോപിച്ചിരുന്നു.
ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം
ലോകമെമ്പാടുമുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ആക്രമണങ്ങളുടെയും സമാന കുറ്റകൃത്യങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയും, ചിത്രീകരിക്കാൻ കൂട്ടു നിൽക്കുകയും ചെയ്ത 33 പേരെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തു. മൂന്നു ഭൂഖണ്ഡങ്ങളിലായി 11 വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും 33 പേരെയാണ് അറസ്റ്റ് ചെയ്തത്. അതിൽ 17 പേരും സ്പെയിനിൽ നിന്നുള്ളവരാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരും അന്വേഷണം നേരിട്ടവരുമായ സ്പെയിൻകാരിൽ അധികംപേരും 18 വയസ്സിൽ താഴെയുള്ളവരാണ്. 15 വയസ്സുകാരനായ ആൺകുട്ടിയും കേസിൽ പ്രതിയാണ്. തീവ്രമായ പല ചിത്രങ്ങളെയും വളരെ നിസ്സാരമായാണ് പ്രതികൾ കണക്കാക്കുന്നത്.
ഉറുഗ്വേയിൽ അറസ്റ്റ് ചെയ്യപ്പെട്ട രണ്ടുപേരിൽ ഒരാൾ ഇരയായ കുട്ടിയുടെ അമ്മയാണ്. കുട്ടിയെ ഉപദ്രവിച്ചതും ഗ്രൂപ്പിലേക്ക് ചിത്രങ്ങൾ പോസ്റ്റ് ചെയ്തതും ഇവരാണ്. മറ്റൊരു കേസിൽ അറസ്റ്റിലായ 29 കാരൻ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനോടൊപ്പം മറ്റ് ഗ്രൂപ്പ് അംഗങ്ങളെ പെൺകുട്ടികളുമായി പരിചയപ്പെടാൻ പ്രേരിപ്പിക്കുകയും ചെയ്തു. ലൈംഗികാതിക്രമത്തിന് ആയി തെരഞ്ഞെടുത്ത പെൺകുട്ടികൾ പോലീസിനോട് പരാതിപ്പെടാൻ സാധ്യതയില്ലാത്ത അഭയാർഥികൾ ആയിരിക്കണം എന്ന് ഉപദേശിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.
സ്പെയിൻ നാഷണൽ പോലീസിന് രണ്ട് വർഷം മുൻപ് ഇമെയിൽ സന്ദേശത്തിലൂടെ ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. യൂറോ പോൾ, ഇന്റർപോൾ, ഇക്വഡോർ കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ പോലീസ് സേനയുടെ സഹായത്തോടെയാണ് അന്വേഷണം നടത്തിയത്. യുകെ, ഇക്വഡോർ, കോസ്റ്റാറിക്ക, പെറു, ഇന്ത്യ ഇറ്റലി, ഫ്രാൻസ്, പാകിസ്ഥാൻ, സിറിയ എന്നീ രാജ്യങ്ങളിൽ നിന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്
അതി തീവ്ര സ്വഭാവം ഉള്ള ക്രൂരമായ പീഡനങ്ങളുടെ ചിത്രങ്ങളാണ് പങ്കുവെച്ചവയിലധികവും. ഗ്രൂപ്പിലെ ചിലർ വാട്സാപ്പ് സ്റ്റിക്കറുകൾ ആയും ഇവ ഉപയോഗിച്ചിരുന്നു. ചിത്രത്തിലെ ഇരകളായ കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോൾ.
ഡബ്ലിന്‍: അയർലണ്ടിൽ ഉള്ള എല്ലാ പ്രവാസി മലയാളികൾക്കും ദുഃഖം നൽകി ഡബ്ലിന് അടുത്ത് താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന് ഐറിഷ് പ്രവാസി മലയാളികളുടെ യാത്രാമൊഴി. ഇന്നലെ (തിങ്കളഴ്ച) വൈകീട്ട് നാലുമണിയോട് കൂടി മേരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്‌നില്‍’ ആരംഭിച്ചു. കൃത്യസമയം പാലിച്ചു ഫ്യൂണറൽ ഡയറക്ടർസ് മേരിയുടെ ഭൗതീക ശരീരം എത്തിക്കുകയും ചെയ്‌തു. കാനഡയിനിന്നും മേരിയുടെ ഏക സഹോദരന്‍ ഡബ്ലിനില്‍ എത്തിയിരുന്നു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി മലയാളികളും സുഹൃത്തുക്കളും സഹപ്രവർത്തകരും വൈദീക ശ്രേഷ്ഠരും പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ പങ്കെടുത്തു.
കോഴിക്കോട് അശോകപുരം സ്വദേശിനിയാണ് മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച താലയിലെ ഇവര്‍ താമസിക്കുന്ന അപ്പാട്ട്‌മെന്റിലാണ് മേരിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്വന്തം ജന്മദിന ദിവസം തന്നെയായിരുന്നു മേരിയുടെ മരണവും. കോഴിക്കോട് അശോകപുരം ഇടവകാംഗമാണ് മരണപ്പെട്ട മേരി.
[ot-video][/ot-video]