കൊല്ലപ്പെട്ടത് ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍; അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടി ചെയ്യുമെന്ന് ഇറാന്‍റെ പ്രഖ്യാപനം

കൊല്ലപ്പെട്ടത് ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍;  അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടി ചെയ്യുമെന്ന് ഇറാന്‍റെ പ്രഖ്യാപനം
January 03 01:09 2020 Print This Article

ഇറാന്റെ രഹസ്യസേനാവിഭാഗം തലവന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ കടുത്ത പ്രതികരണവുമായി ഇറാന്‍. പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ ഉടനടി വ്യക്തമാക്കി. അമേരിക്കയ്ക്കെതിരെ തീവ്രമായ തിരിച്ചടിയെന്ന് റവലൂഷണറി ഗാര്‍ഡ് മുന്‍ മേധാവി പറഞ്ഞു.

ജനറല്‍ കാസെം സുലൈമാനി കൊല്ലപ്പെട്ടത് ബഗ്ദാദ് എയര്‍പോര്‍ട്ടിലേക്കുള്ള റോഡിലാണ്. ഇറാനില്‍ രണ്ടാമത്തെ ശക്തനായ നേതാവാണ് സുലൈമാനി.

ഇറാന്‍ പൗരസേന കമാന്‍ഡര്‍ അബു മഹ്ദി ഉള്‍പ്പെടെ ആറുപേരും കൊല്ലപ്പെട്ടു. അമേരിക്ക – ഇറാന്‍ – ഇറാഖ് ബന്ധം കൂടുതല്‍ വഷളാവുമെന്ന് ആശങ്ക ഉയര്‍ന്നുകഴിഞ്ഞു.

ആക്രമണം ട്രംപിന്റെ നേരിട്ടുള്ള ഉത്തരവ് പ്രകാരമെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. ഖുദ്സ് സേന ഭീകരസംഘടനയാണെന്നും ആക്രമണം വിദേശത്തെ യുഎസ് പൗരന്മാരുടെ സുരക്ഷയ്ക്കായി ആണെന്നും അവര്‍ വ്യക്തമാക്കി. ആക്രമണത്തിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കൂട‌ുകയും ചെയ്തു.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles