നീണ്ട കാത്തിരിപ്പിന്റെ സമാപനം… കാണാതിരിക്കുബോൾ ഉള്ള വേദന… കണ്ടിട്ടും മിണ്ടാതെ പോകുമ്പോൾ ഉള്ള നൊമ്പരം… വിചാരിച്ചത് സംസാരിച്ചു തീരാത്തതിലുള്ള നിരാശ… രാജ്യങ്ങൾ കടന്നാലും കയ്യെത്തും ദൂരെ കാണുവാൻ സാധിക്കുന്ന ആധുനിക സാങ്കേതികവിദ്യ ഉണ്ടെങ്കിലും കൂടിച്ചേരൽ കൊച്ചുവാർത്തമാനങ്ങളുടെ പെരുമഴക്കാലം തീർക്കുന്നു… ഇതിനെല്ലാം പരിഹാരമായി ബോണി എബ്രഹാവും നിമ്മി ജോസും തമ്മിലുള്ള വിവാഹം ഇന്ന് (21 / 01/ 2023 ) ജന്മനാടായ ഇടുക്കിയിൽ വച്ച് നടത്തപ്പട്ടു.. വലിയ ഇണക്കങ്ങളും കൊച്ചു പിണക്കങ്ങളും
നിറയെ സന്തോഷവും , മറവിയിൽ തീരുന്ന ദുഃഖങ്ങളുമായി
തുടർന്നും സംഭവബഹുലമായിരിക്കട്ടെ !
നിങ്ങളുടെ കുടുംബ ജീവിതം എന്ന് ആശംസിക്കുന്നു…
ബോണിക്കും സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്ന നിമ്മിക്കും (സ്റ്റോക്ക് ഓൺ ട്രെന്റ് മിഷൻ മിനിസ്ട്രിയിലെ അംഗം) മലയാളം യുകെയുടെ എല്ലാ ആശംസകളും നേരുന്നു…
സ്റ്റോക്ക് ഓൺ ട്രെൻഡ്: യുകെയിലേക്കുള്ള മലയാളികളുടെ കുടിയേറ്റം രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോൾ കൊച്ചുകുട്ടികളുമായി എത്തിച്ചേർന്നവർ ഇന്ന് അവരുടെ കുട്ടികളുടെ ജീവിത സഖികളെ കണ്ടെത്താനുള്ള സമയങ്ങളിൽ കൂടിയാണ് കടന്നു പോകുന്നത്.
വന്നകാലത്തു സ്‌കൂളുകളിലേക്ക് ആണ് ഓടിയിരുന്നതെങ്കിൽ ഇന്ന് കാലം മാറി കുട്ടികൾ മിക്കവാറും വലുതായി നല്ല നല്ല ജോലികളിൽ നിലകൊള്ളുന്നു. 2001 കാലഘട്ടത്തിൽ ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ മലയാളികൾ എത്തി തുടങ്ങിയത്. അവസാനമായി നാട്ടിൽ നിന്നും 100 മലയാളി നഴ്സുമാർ ആണ് പുതുതായി എത്തിച്ചേർന്നിരിക്കുന്നത്. ഇപ്പോൾ സ്റ്റോക്ക് മലയാളികൾ ശ്രമിക്കുന്നത് തങ്ങളുടെ മക്കൾക്ക് ജീവിത പങ്കാളികളെ കണ്ടെത്തുവാനാണ്.
ഒരുപക്ഷേ സ്റ്റോക്ക് ഓൺ ട്രെയ്നിലെ ആദ്യത്തെ ഡോക്ടർ കുട്ടിയാണ് മൂവാറ്റുപുഴ വാഴക്കുളം സ്വദേശിയായ റോയിസൺ & ആൻ ദമ്പതികളുടെ മൂത്ത കുട്ടിയായ റീജു റോയിസൺ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ലീഡ്‌സിന് അടുത്തുള്ള ഹെറിഫോർഡ്ഷയർ NHS ഡിസ്ട്രിക്ക് ഫൗണ്ടേഷൻ ട്രസ്റ്റിൽ ആണ് റീജു പ്രാക്ടീസ് ചെയ്യുന്നത്. റീജുവിന്റെ ‘അമ്മ ആൻ റോയിസൺ, ഏക സഹോദരി സ്നേഹ എന്നിവർ സ്റ്റോക്ക് ഓൺ ട്രെന്റ് റോയൽ സ്റ്റോക്ക് ആശുപത്രിലെ നഴ്സുമാരായി ജോലി ചെയ്യുന്നു.
മണ്ണക്കനാട് സ്വദേശിയായ ജോസ് മാത്യു അനിമോൾ ദമ്പതികളുടെ മകനും ജർമ്മനിയിലെ മ്യൂണിക്കിൽ ഓട്ടോമോട്ടീവ് കമ്പനി എഞ്ചിനീയർ ആയി ജോലി ചെയ്യുന്ന മാത്യുവും തമ്മിലുള്ള വിവാഹമാണ് ശനിയാഴ്ച (27 / 11 / 2021) രാവിലെ പതിനൊന്ന് മണിക്ക് മണ്ണക്കനാട് സെന്റ് സെബാസ്റ്യൻ പള്ളിയിൽ വച്ച് നടന്നത്.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ച ഡോക്ടർ റീജുവിനും Mr. മാത്യുവിനും മലയാളം യുകെ യുടെ എല്ലാവിധ ആശംസകളും അറിയിക്കുന്നു.
ഇരുപതു ആണ്ടുകൾക്ക് മുന്നേ നാടിനേം നട്ടാരേം വേദനയോടെ ആണെങ്കിലും പിന്നിലേക്കാക്കി ആത്മവിശ്വാസത്തോടെ യൂറോപ്യൻ കുടിയേറ്റക്കാരന്റെ കുപ്പായം അണിഞ്ഞപ്പോൾ സ്വപ്നം കണ്ടിരുന്നില്ല ഇന്ന് കാണുന്ന സൗഭാഗ്യങ്ങളും സന്തോഷവും കൈവരുമെന്ന്. ഏറെ മോഹിച്ചു കിട്ടിയ കളമശ്ശേരി സ്റ്റേഷനിലെ കേരള പോലീസ് ജോലി പാതിവഴിയിൽ ഉപേക്ഷിച്ചു ഇംഗ്ലണ്ടിലെ പരിചാരക ജോലിയിൽ പ്രവേശിച്ച എൽദോസ് തുടർച്ചയായി ഒരേ സ്ഥാപനത്തിൽ കഴിഞ്ഞ 15 വർഷത്തോളമായി സൗഹാർദ്ധപരവും നിസ്വാർത്ഥവുമായ പെരുമാറ്റം കൊണ്ടു തന്റെ സ്ഥാപനത്തിലെ മികച്ച അവാർഡുകൾ പലതവണ നേടുകയുണ്ടായി. St ലിയോനാർഡ്‌സിൽ വീട്ടുകാരെ പോലെ സ്നേഹിക്കുന്ന കൂട്ടുകാർ ഒത്തുകൂടിയപ്പോൾ എല്ലാവർക്കും പറയുവാൻ ഉണ്ടായിരുന്നത് എൽദോസ് എന്ന മനുഷ്യസ്നേഹിനിസ്വാർത്ഥവുമായ പെരുമാറ്റം കൊണ്ടു തന്റെ സ്ഥാപനത്തിലെ മികച്ച അവാർഡുകൾ പലതവണ നേടുകയുണ്ടായി. St ലിയോനാർഡ്‌സിൽ വീട്ടുകാരെ പോലെ സ്നേഹിക്കുന്ന കൂട്ടുകാർ ഒത്തുകൂടിയപ്പോൾ എല്ലാവർക്കും പറയുവാൻ ഉണ്ടായിരുന്നത് എൽദോസ് എന്ന മനുഷ്യസ്നേഹി അവരവരുടെ ജീവിതത്തിൽ പല വിഷമഘട്ടങ്ങളിലും കൂടെ നിന്നു സഹായിച്ച സഹോദര സ്നേഹത്തെ പറ്റി മാത്രമാരുന്നു.കൂട്ടുകാർ തന്നെ ഒരുക്കിയ ഭക്ഷണ മേളയും ഗാനമേളയും കുട്ടികളും മുതിർന്നവരും അവതരിപ്പിച്ച ഡാൻസും ചേർന്ന് വർണ്ണശബളമായ ചടങ്ങ് മറക്കാനാവാത്ത അനുഭവമായി.
കോതമംഗലം കാടാതി ദേശത്തു മൂലയിൽ കുടുംബാംഗമായ എൽദോസിന്റെ ജീവിത വിജയത്തിന്റെ പങ്കാളി മീമ്പാറ തെങ്ങുംപള്ളിൽ സാനി എൽദോസ് NHS ൽ രജിസ്റ്റർഡ് നേഴ്സ് ആയി ജോലിചെയ്തു വരികയാണ്. അലൻ,അന്ന എന്ന രണ്ട് മക്കളാണ് ഈ സന്തുഷ്ട കുടുംബത്തിന്റെ മാറ്റുകൂട്ടുന്നത് .
യുകെയിൽ ജനിച്ചു വളർന്ന മലയാളി കുട്ടികളെ സംബന്ധിച്ചിടത്തോളം മലയാളം സംസാരിക്കുകയും എഴുതുകയും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ മലയാളത്തോടുള്ള തന്റെ ഇഷ്ടം അമ്മയുടെ സഹായത്താൽ സാധിച്ചെടുക്കുന്ന ജോവിറ്റ സെബാസ്റ്റ്യൻ എന്ന ഒൻപതുകാരി നമുക്ക് അഭിമാനമാകണം. മലയാളം നന്നായി സംസാരിക്കുകയും എഴുതുകയും ചെയ്യുന്ന കൊച്ചു മിടുക്കിക്ക് ജന്മദിന ആശംസകൾ നേരുന്നത് പിതാവായ സാബു, മാതാവ് ജോസ്‌ന സഹോദരൻ ജസ്റ്റിൻ എന്നിവർ… ജോവിറ്റക്ക് ‘അമ്മ ജോസ്‌ന നൽകിയ കുറിപ്പ് താഴെ
ജോസ്‌നയുടെ കുറിപ്പ് വായിക്കാം..
അന്നുവരെ കണ്ണുരുട്ടി പ്രക്ഷോഭിച്ചിരുന്ന അപ്പൻ മകളുടെ കൊഞ്ചലിൽ അലിഞ്ഞു ചേരുന്ന ഓരോ നിമിഷവും കാണുമ്പോൾ ആ കോംബിനേഷനെന്തൊരു ചേലാണെന്നോ ..
ഒരു മകളിലൂടെ ഓരോ അമ്മയ്ക്കും തന്റെ ചെറുപ്പകാലം പുനർജനിക്കുന്നു. ബെഡ്‌റൂം മുതൽ ടോയ് ലറ്റ് വരെ തനിക്കു കൂട്ടുവരുന്ന…ഒട്ടിച്ചേർന്നു നടന്നോരോ നിമിഷവും അലങ്കരിക്കുന്ന ഒരു കുഞ്ഞി കൂട്ടുകാരി…
അവളുടെ ഓരോ വളർച്ചയും തന്റെ വളർച്ചപോലെ ‘അമ്മ ആസ്വദിക്കുന്നു. അമ്മയുടെ ഡ്രെസ്സുകൾ അണിയാനും അമ്മയെ പോലെ അണിഞ്ഞിരുങ്ങാനുംകൊതിക്കുന്ന ..അമ്മയെപ്പോലെ പൊട്ടുകുത്താനിഷ്ടപ്പെടുന്ന ..അമ്മയെപ്പോലെ സാരിയുടുക്കാൻ കൊതിക്കുന്ന …പൊട്ടും പൂവും വാതോരാതെ കുഞ്ഞി കുഞ്ഞി രഹസ്യങ്ങളും പങ്കുവക്കുന്നൊരു കൂട്ടുകാരി .
അവൾ ടീച്ചർ ആകുമ്പോൾ അവൾക്കായി ‘അമ്മ അവളുടെ ക്ലാസ്സിലെ കൊച്ചുകുട്ടിയാകുന്നു…അവളുടെ ബ്യൂട്ടിഷന്റെ സ്ഥിരം ഇര ..അവളെന്ന ഡോക്ടറിന്റെ സ്ഥിരം രോഗി …അവളുടെ കടയിലെ സ്ഥിര കസ്റ്റമർ ..അങ്ങനെ അങ്ങനെ ഓരോ റോളും അവളുടെയും അമ്മയുടെയും ലോകം സൃഷ്ടിക്കുന്നു ….
ഡ്രെസ്സുകളുടെ സെലക്ഷൻ നന്നായൊന്നും ഈ കമ്മൽ മതിയൊന്നും ചോദിക്കാൻ പറ്റിയൊരു കൂട്ടുകാരി ..സെൽഫി ഭ്രാന്തിയായ അമ്മയുടെ സ്ഥിരം ഫോട്ടോഗ്രാഫർ …അമ്മയുടെ മേക്കപ്പ് സെറ്റിന്റെ സ്ഥിരം മോഷ്ടാവ്…അമ്മയുടെയുടെ മേൽ കൂടുതൽ അധികാരം കാണിക്കുന്ന കുറുമ്പത്തി ..
കരഞ്ഞു തോളിൽ പമ്മിയിരുന്നൊരുത്തി പെട്ടെന്ന് അഭിപ്രായങ്ങൾ പറയുന്നു . തന്റേതായ അഭിപ്രായങ്ങൾ ഉണ്ടാകുന്നു. പിണങ്ങി പോക്കലിന്റെ എണ്ണം കുറയുന്നു ..മേലാതാവുമ്പോൾ അമ്മയ്ക്ക് നെറ്റിതടവി തന്നു ശുശ്രുഷിക്കാൻ ഇമ്പം കൂടുന്നു….
പെട്ടെന്നൊരു നാൾ അമ്മയുടെ ഉള്ളറയിൽനിന്നും നെഞ്ചത്തേയ്ക്കും അവിടെനിന്നു തോളിലേക്കും മടിയിലേക്കും പിന്നെ അമ്മയുടെ വിരലിലേക്കും അവിടെനിന്നു അമ്മയുടെ മുന്നിലേക്കും പതുക്കെ ഓടി കടന്നു പോകുന്ന മകളുടെ വളർച്ച കാണാൻ എന്തൊരു ഭംഗിയാണന്നോ ..വളരെ സാവധാനം ഒരു കുഞ്ഞു പൂ വിരിയുന്ന പോലെ അഴകായ് ഒരമ്മയ്ക്കാസ്വദിക്കാൻ ദൈവം തരുന്നൊരു കനിയാണോരൊ പെൺകുഞ്ഞും …
ജോസ്‌ന സാബു സെബാസ്റ്റ്യൻ
സ്വന്തം ലേഖകൻ
ഹേവാർഡ്‌സ് : ഇന്ന് ഒന്നാം ജന്മദിനം ആഘോഷിക്കുന്ന ക്രിസ്റ്റഫറിനും , എട്ടാം ജന്മദിനം ആഘോഷിക്കുന്ന ജുവാനക്കും ഒരായിരം ജന്മദിനാശംസകൾ ഒത്തിരി സ്നേഹത്തോടെ അപ്പ , അമ്മ , ഹേവാർഡ്‌സ് ഹീത്ത് മലയാളി സമൂഹവും നേരുന്നു . ഹേവാർഡ്‌സിൽ താമസിക്കുന്ന ജോമോന്റെയും ജിനിയുടെയും മക്കളായ ക്രിസ്റ്റഫറിനും ജുവാനയ്ക്കും മലയാളം യുകെ ടീമിന്റെ ജന്മദിന ആശംസകൾ .
ഇന്ത്യ സ്വതന്ത്രമായിട്ട് മൂന്ന് വർഷങ്ങൾ മാത്രം… അതായത് 1950… പട്ടിണിയുടെ കാലഘട്ടം എന്ന് തന്നെ പറയാം… ഈരാറ്റുപേട്ടയിൽ താമസം ആയിരുന്ന മുന്തിരിങ്ങാട്ടുകുന്നേൽ കുടുംബം മലബാറിന് വണ്ടി കയറാൻ തന്നെ തീരുമാനിച്ചു… ഏഴ് വയസ്സ് മാത്രം പ്രായമായ മാത്യു പിന്നീട് വളർന്നത് പേരാവൂരിന് അടുത്തുള്ള പൂളകുറ്റി എന്ന ഗ്രാമത്തിൽ.. ഇന്ന് ഗ്രാമമെന്നു വിളിക്കുന്ന പൂളകുറ്റി അന്ന് വനമായിരുന്നു.. കാട് വെട്ടിത്തെളിച്ച കൃഷിയിടം.. കപ്പയും ചേനയും ഒക്കെ നട്ട്, കായ് കനികൾ ഭക്ഷിച്ചു മുൻപോട്ട് നീങ്ങിയ ജീവിത വഴികൾ… കഷ്ടപ്പാടുകളിലൂടെ ജീവിതം കരുപ്പിടിപ്പിച്ച ഓർമ്മച്ചെപ്പുകൾ.. ഒന്നും മായാതെ ഇന്നും ഓർമ്മയിൽ തെളിഞ്ഞു നിൽക്കുന്നു..
ഇന്ന് കാലം മാറി.. മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾ ഒക്കെയായി… മക്കൾ നല്ല നിലയിൽ എത്തിയെങ്കിലും ഇല്ലായ്മകളുടെ കാലം നന്നായി ഓർമ്മിച്ചെടുത്ത രണ്ട് വ്യക്തികൾ ഒന്നായി ചേർന്നത് ഫെബ്രുവരി രണ്ട് 1970.. (2/2/1970) മാത്യു താലികെട്ടി കൂടെ കൂട്ടിയത് വായനാട്ടുകാരി ആണ്ടുർ കുടുംബാംഗം ഏലമ്മയെ. അതെ അവർ ഒരുമിച്ചു നീങ്ങാൻ തുടങ്ങിയിട്ട് വർഷം അൻപത് (50) ആയിരിക്കുന്നു… പേരാവൂർ അടുത്ത് പൂളകുറ്റിയിൽ എത്തിയ ആദ്യകാല കുടിയേറ്റക്കാരിൽ പെടുന്നവരാണ് മാത്യുവും ഭാര്യ ഏലമ്മയും…
യുകെയിലെ മലയാളി കുട്ടികളോട് ഇത്തരം സത്യം പറഞ്ഞാൽ കിട്ടുന്ന ഉത്തരം … ‘ഇറ്റ് ഈസ് നോട്ട് മൈ ഫാൾട്ട്’ എന്നാണ് മറുപടി വരുക… ഒറ്റ വാക്കിൽ പറഞ്ഞാൽ ജനറേഷൻ ഗ്യാപ്പ്…
നാല് മക്കൾ… സ്വപ്‍ന, സോണി, സുനിൽ, സോയൂസ്. ഇതിൽ സുനിൽ മാത്യു ആണ് സ്റ്റോക്ക് ഓൺ ട്രെന്റിൽ താമസിക്കുന്നത്. ലണ്ടനിൽ നിന്നും സ്റ്റോക്ക് ഓൺ ട്രെന്റിൽ എത്തിയ കണ്ണൂരുകാരൻ മലയാളി കുടുംബസമേതം മീയറിൽ താമസിക്കുന്നു.
അൻപതാം വിവാഹ വാർഷികം ആഘോഷിക്കുന്ന മാത്യുവിനും ഏലമ്മക്കും മലയാളംയുകെയുടെ ആശംസകൾ…
മരണം വേര്‍പെടുത്തുംവരെ രോഗത്തിലും സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും ഒരുമിച്ച് ജീവിച്ചുകൊള്ളാമെന്ന് ബലിവേദിയില്‍ നിന്നുകൊണ്ട് സത്യം ചെയ്‌ത് ടോളിനും ഗ്രിഫ്റ്റി മരിയയും വിവാഹജീവിതത്തിലേക്ക്. ഇന്ത്യൻ സമയം ഉച്ചതിരിഞ്ഞു മൂന്ന് മണിക്ക് പെരുമ്പാവൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ സീറോ മലബാർ ഗെയ്റ്റ് ബ്രിട്ടൻ രൂപതയിൽ ഉള്ള സ്റ്റോക് ഓൺ ട്രെന്റ് മിഷൻ ഇൻചാർജ് ആയിരുന്ന ജെയിസൺ കരിപ്പായി, ക്‌ളീറ്റസ് പ്ലാക്കൽ സി എം ഐ , സിറിൽ മടവനാൽ, ഡോൺബോസ്‌കോ, ജേക്കബ് നാലുപറ, എം സി ബി സ് എന്നീ വൈദീകർ ചേർന്ന് വിവാഹം ആശീർവദിച്ചു. സ്റ്റോക്ക് ഓൺ ട്രെൻഡ് മിഷന്റെ ഇപ്പോൾ ഉള്ള ട്രസ്റ്റികളിൽ ഒരാളായ സിബി പൊടിപ്പാറയുടെയും റോസമ്മ സിബിയുടെയും മകളാണ് ബിരുദാനന്തര ബിരുദധാരിയായ ഗ്രിഫ്റ്റി മരിയ.
ഗ്രിഫ്റ്റിയുടെയും ടോളിന്റെയും വിവാഹത്തിൽ പങ്കെടുക്കാൻ ഒരുപിടി സുഹൃത്തുക്കൾ എത്തിയിട്ടുണ്ട്. സ്വന്തം ഇടവക പെരുന്നാൾ നടക്കുന്നതിനാൽ വിവാഹ ആശിർവാദം നടത്തി കരിപ്പായി അച്ചൻ മടങ്ങുകയായിരുന്നു.
വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നവർ പരസ്പരം സ്‌നേഹിക്കേണ്ടവരാണ്. പരസ്പരം പ്രാര്‍ത്ഥിക്കേണ്ടവരാണ്. ദൈവത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ ദമ്പതികൾക്ക് സാധിക്കുന്നു.
വിവാഹത്തിലൂടെ ഒരു മനസും ഒരു ശരീരവുമായിത്തീരുന്ന പുരുഷനും സ്ത്രീയും പരസ്പരം മത്സരിക്കേണ്ടവരല്ല എന്ന സത്യം മനസിലാക്കിയപ്പോൾ ഇരുവരും തങ്ങൾ ആയിരിക്കുന്ന സമൂഹത്തിന് തനതായ സംഭാവനകള്‍ നല്‍കാനുള്ളവരാണ് എന്ന ചിന്ത.. കുടുംബത്തില്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പ്രവര്‍ത്തന മേഖലകള്‍ നിസാരമായി കാണാതെ തുല്യപ്രാധാന്യത്തോടെ വീക്ഷിക്കുമ്പോൾ കുടുംബത്തിൽ ഇമ്പമുണ്ടാകുന്നു.
ഒരിക്കല്‍ ഒരു കുരുടന്‍ എങ്ങനെയോ ഒരു വനത്തില്‍ അകപ്പെട്ടു. പരിഭ്രാന്തനായി അവന്‍ ആ വനത്തിലൂടെ തപ്പിത്തടഞ്ഞ് നടക്കുമ്പോള്‍ എവിടെനിന്നോ ഒരു നിലവിളി കേട്ടു. ആ രോദനം ഒരു മുടന്തന്റേതായിരുന്നു. മുടന്തനെ കുരുടന്‍ തോളിലേറ്റി. തോളിലിരുന്നുകൊണ്ട് മുടന്തന്‍ കുരുടന് വഴി പറഞ്ഞുകൊടുത്തു. അങ്ങനെ അവര്‍ രണ്ടുപേരും രക്ഷപ്പെട്ടു. ഇതുപോലെ പരസ്പര സഹകരണത്തോടെ, ഒരാളുടെ ബലഹീനതയില്‍ മറ്റേയാള്‍ ശക്തി നല്‍കികൊണ്ട് ദമ്പതികള്‍ കുടുംബജീവിതത്തില്‍ മുന്നേറുമ്പോൾ കാണുന്നത് കുടുംബത്തിന്റെ പൂർണ്ണതയാണ്. എല്ലാം തികഞ്ഞവരായി ഈ ലോകത്തില്‍ ആരുമില്ല. പരസ്പരം കുറവുകള്‍ നികത്തുക. അങ്ങനെ ഭര്‍ത്താവ് ഭാര്യയിലും ഭാര്യ ഭര്‍ത്താവിലും പൂര്‍ണത കണ്ടെത്തുക.
വിവാഹ ജീവിതത്തിലേക്ക് കടന്ന മരിയ- ടോളിൻ ദമ്പതികൾക്ക് മലയാളം യുകെയുടെ ആശംസകൾ നേരുന്നു…
സോഷ്യൽ മീഡിയയിലൂടെ അനേകലക്ഷം ആസ്വാദകർ ഹൃദയത്തിലേറ്റിയ അനുഗ്രഹിത ഗായകൻ അഭിജിത്ത് വിജയന്‍ (അഭിജിത്ത് കൊല്ലം) വിവാഹിതനാകുന്നു. വധു വിസ്മയ ശ്രീ. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.
യേശുദാസുമായുള്ള ശബ്ദ സാമ്യത കൊണ്ടാണ് യുവ ഗായകന്‍ അഭിജിത്ത് വിജയന്‍ ആദ്യം ശ്രദ്ധ നേടിയിരുന്നത്.
പത്ത് വര്‍ഷത്തിലേറെയായി സോഷ്യല്‍ മീഡിയയിലും ഗാനമേള വേദികളും നിറസാനിധ്യമായി നില്‍ക്കുന്ന അഭിജിത്ത് അടുത്തിടെയാണ് സിനിമകളില്‍ പാടിത്തുടങ്ങിയത്.
സ്വന്തം ലേഖകൻ
ഗ്ലോസ്റ്റർ : ഗ്ലോസ്റ്റർഷെയർ മലയാളികളുടെയും യുകെ മലയാളികളുടെയും ഹൃദയം കീഴടക്കിയ സോമൻ ചേട്ടൻ – ബിന്ദുചേച്ചി ദമ്പതികൾക്ക് ഇന്ന് 25 -ാം വിവാഹ വാർഷികം . ജി എം എ എന്ന മഹാപ്രസ്ഥാനത്തിന്റെ സ്ഥാപക അംഗമായ സോമൻ ചേട്ടനും , യുകെ മലയാളികൾക്ക് പ്രിയംങ്കരിയുമായ ബിന്ദുസോമനും ഇന്ന് അവരുടെ 25 -ാം വിവാഹ വാർഷികം ആഘോഷിക്കുകയാണ് . കഴിഞ്ഞ 24 വർഷമായി ഗ്ലോസ്റ്ററിൽ താമസിക്കുന്ന സോമൻചേട്ടനും ബിന്ദുചേച്ചിയും ഗ്ലോസ്റ്റർഷെയർ മലയാളികൾക്ക് എന്നും പ്രിയപ്പെട്ട കുടുംബാഗംങ്ങളാണ് .
തികഞ്ഞ കലാസ്നേഹികളായ ഇവർ യുകെയിലെ എല്ലാ കല സാംസ്ക്കാരിക കുട്ടായ്മകളിലെയും നിറസാന്നിത്യമാണ് . യുകെ മലയാളികൾക്കിടയിൽ വളർന്ന് പന്തലിച്ച ജി എം എ എന്ന മലയാളി അസോസിയേഷന്റെ വളർച്ചയ്ക്ക് നിരവധി സംഭാവനകൾ നൽകിയ ദമ്പതികളാണ് സോമൻ ചേട്ടനും ബിന്ദുചേച്ചിയും . സുബിൻ , സുബിത്ത് , ആന്റണി എന്നിവർ മക്കളാണ് . 38 വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയ ഗ്ലോസ്റ്റർ മലയാളികളുടെ പ്രിയപ്പെട്ടവരായ സോമൻ ചേട്ടനും ബിന്ദുചേച്ചിക്കും വിവാഹ വാർഷിക ആശംസകൾ നേരുന്നു .