Wishes

ഇന്ന് ജനുവരി മുപ്പത്.
പതിനേഴാമത് വിവാഹ വാര്‍ഷീകം ആഘോഷിക്കുന്ന

സാബു C തോമസ്സിനും ടിംബിള്‍ സാബുവിനും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍….

ഇന്ന് ജനുവരി 25….പത്തൊന്‍മ്പതാമത് വിവാഹ വാര്‍ഷീകം ആഘോഷിക്കുന്ന ജോമോന്‍ ജേക്കബിനും റോസ് ജോമോനും മലയാളം യു കെ യുടെ ഹൃദയം നിറഞ്ഞ ആശംസകള്‍……
കേരളത്തില്‍ കുറവിലങ്ങാട്ടുനിന്നുള്ള ജോമോന്‍ ജേക്കബ് (H M മേജര്‍ പ്രസ്സ് കുറവിലങ്ങാട്) ഇപ്പോള്‍ അമേരിക്കയില്‍ ഹൂസ്റ്റണില്‍ മലയാളം യു കെ യുടെ സ്റ്റാഫ് റിപ്പോര്‍ട്ടര്‍ കൂടിയാണ്.

ഇന്ന് പതിനഞ്ചാം പിറന്നാള്‍ ആഘോഷിക്കുന്ന മെറി ബിജുവിന് ജന്മദിനാശംസകള്‍ നേരുന്നു. ബിജു മാത്യുവിന്റെയും മിനി ബിജുവിന്റെയും മകളാണ്. മാത്യു ബിജു, മാര്‍വെല്‍ ബിജു എന്നിവര്‍ സഹോദരങ്ങള്‍ ആണ്.

ഇന്ന്‍ ഒന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന ആന്‍ മരിയ ജോജിയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു. മലയാളം യുകെ ന്യൂസ് ടീം അംഗവും, മാസന്ത്യാവലോകനം എന്ന സ്ഥിരം കോളമിസ്റ്റുമായ ജോജി തോമസിന്‍റെയും മിനി ജോജിയുടെയും മകളാണ് ആന്‍ മരിയ.

ഡിസംബര്‍ 27ന് കോട്ടയം അറുനൂറ്റിമംഗലം സെന്റ് ജോസഫ്‌സ് പളളിയില്‍ വച്ച് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച റിനോയ്ക്കും മരിയയ്ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. റിനോ, ഇംഗ്ലണ്ട് ലിവര്‍പൂളിലെ മാങ്കോട്ടില്‍ റെജിയുടെയും റെനിയുടെയും മകനും മരിയ, ആസ്‌ട്രേലിയ പെര്‍ത്തിലെ മാങ്കോട്ടില്‍ റോയിയുടെയും സോണിയുടെയും മകളും ആണ്.
പ്രാര്‍ത്ഥനകളും ആശംസകളും നേര്‍ന്ന് കൊണ്ട് കുടുംബാംഗങ്ങളും ബന്ധുക്കളും ലിവര്‍പൂളിലെയും പെര്‍ത്തിലെയും സുഹൃത്തുക്കളും.

1

2

യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസിന് ഇന്ന് ജന്മദിനം. ഭാര്യ ആന്‍സി ഷാജി, മക്കളായ  ഫെബിന്‍ ഷാജി, ഫേബ ഷാജി എന്നിവര്‍ പ്രിയപ്പെട്ട ഡാഡിക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു.
ഷാജി തോമസിന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ജന്മദിനാശംസകള്‍ നേരുന്നു.

 

നിത്യപുരോഹിതനായ ഈശോയെ…
അങ്ങേ ദാസരായ വൈദികരെ അങ്ങേ തിരുഹൃദയ തണലില്‍ നിരുപദ്രവമായി പാലിക്കണേ… അങ്ങേ തിരുശരീരത്തെ ദിനംപ്രതി സ്പര്‍ശിക്കുന്ന കരങ്ങളേയും അങ്ങേ തിരുരക്തത്തെ ആസ്വദിക്കുന്ന അധരങ്ങളേയും അങ്ങേ മഹനീയ പൗരോഹിത്യത്തിന്റെ ദിവ്യ ചിഹ്നത്താല്‍ മുദ്രിതമായ ഹൃദയത്തേയും നിര്‍മ്മലമായി കാത്തു കൊള്ളേണമേ.. അങ്ങേ സ്‌നേഹം ഈ വൈദീകനെ ഭൗതീക സംക്രമണത്തില്‍ നിന്ന് സംരക്ഷിക്കട്ടെ. ഈ വൈദീകന്റെ ഉദ്യമങ്ങള്‍ സമൃദ്ധമായി സഭലീഭവിക്കാന്‍ അനുഗ്രഹിക്കേണമെ….

വൈദീകര്‍ ഏത് അജഗണത്തിനു വേണ്ടിയാണോ നില്ക്കുന്നുവോ, ആ അജഗണം അവര്‍ക്ക് ഇഹത്തില്‍ സന്തോഷവും സമാധാനവും പരത്തില്‍ അക്ഷയ മകുടമായി പരിണമിക്കാന്‍ കൃപ ചെയ്യേണമെ……..

ദിവൃബലിയര്‍പ്പിച്ചതിന്റെ ആറാമത് വാര്‍ഷീകമാഘോഷിക്കുന്ന ജോബി മടത്തിത്തപ്പറമ്പിലച്ചന് മലയാളം യു കെ ന്യൂസ് ടീംമിന്റ ഹൃദയം നിറഞ്ഞ ആശംസകള്‍….

ഇന്ന്‍ പന്ത്രണ്ടാം പിറന്നാള്‍ ആഘോഷിക്കുന്ന സോന മോള്‍ക്ക് (സോന സെന്‍സ്, കൈതവേലില്‍) മലയാളം യുകെ ന്യൂസ് ടീമിന്‍റെ പിറന്നാള്‍ ആശംസകള്‍.
മാതാ കാറ്ററിംഗ് ഉടമ സെന്‍സ് കൈതവേലിലിന്റെയും യുക്മ ദേശീയ വൈസ് പ്രസിഡണ്ട് ബീന സെന്‍സിന്‍റെയും മകളാണ്. സ്നേഹ സെന്‍സ് സഹോദരിയാണ്.

ഇന്ന്‍ ഏഴാം പിറന്നാള്‍ ആഘോഷിക്കുന്ന അനീറ്റ മോള്‍ക്ക് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍..
യുകെ മലയാളികളുടെ പ്രിയപ്പെട്ട ഫോട്ടോഗ്രാഫര്‍ ബിജു മൂന്നാനപ്പള്ളിയുടെയും രാജി ബിജുവിന്റെയും മകളാണ് അനീറ്റ ബിജു.

RECENT POSTS
Copyright © . All rights reserved