Wishes

ഇരുപത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന ഇരട്ട സഹോദരിമാരായ സ്വീൻ മരിയാ സ്റ്റാൻലിയ്ക്കും സുസെയിൻ എലെസാ സ്റ്റാൻലിയ്ക്കും ജന്മദിനാശംസകൾ. സ്വീൻ, വോൾവർഹാംപ്റ്റൺ യൂണിവേഴ്സിറ്റിയിൽ എം.ഫാമിനും സുസെയിൻ, ഷെഫീൽഡ് ഹാലാം യൂണിവേഴ്സിറ്റിയിൽ കമ്പ്യൂട്ടർ ഫോറൻസിക് സയൻസിനും പഠിക്കുന്നു. ഡെർബി സ്വദേശിയായ പ്രശസ്ത ഫോട്ടോഗ്രാഫർ “സ്റ്റാൻസ് ക്ലിക്ക്” സ്റ്റാൻലി തോമസിന്റെയും എൽസി സ്റ്റാൻലിയുടെയും മക്കളാണിവർ. യുകെയിലെമ്പാടും ഫോട്ടോഗ്രഫിയിലും  വീഡിയോഗ്രഫിയിലും ആങ്കറിംഗിലും കഴിവു തെളിയിച്ച സ്റ്റാൻലി കുടുംബാംഗങ്ങളായ കുഷാൽ സ്റ്റാൻലിയ്ക്കും ഐറിൻ കുശാലിനുമൊപ്പം സ്വീനും സുസെയിനും കലാരംഗത്ത് എന്നും സജീവമായി പ്രവർത്തിച്ചു വരുന്നു.

വൈവാഹിക ജീവിതത്തിന്‍റെ രജത ജൂബിലി ആഘോഷിക്കുന്ന നോബിള്‍ തെക്കേമുറിയ്ക്കും ലിസി നോബിളിനും ആശംസകള്‍ അറിയിക്കുന്നതായി സമീക്ഷ യുകെയിലെ സുഹൃത്തുക്കള്‍. ഇടതുപക്ഷ സാംസ്കാരിക പ്രസ്ഥാനമായ സമീക്ഷയുടെ  സജീവ പ്രവര്‍ത്തകരായ നോബിളും ലിസിയും പൂളില്‍ താമസിക്കുന്നു. കാത്തലിക് യൂണിവേഴ്സിറ്റി ഓഫ് സേക്രഡ് ഹാര്‍ട്ടില്‍ പഠിക്കുന്ന സനല്‍ എബ്രഹാം, ബോണ്‍മൌത്ത് ഗ്രാമര്‍ സ്കൂള്‍ ഫോര്‍ ഗേള്‍സില്‍ പഠിക്കുന്ന സ്നേഹ മരിയ എബ്രഹാം എന്നിവര്‍ മക്കളാണ്.

ഒന്നാം വിവാഹവാർഷികം ആഘോഷിക്കുന്ന കുഷാൽ സ്റ്റാൻലിയ്ക്കും ഐറിൻ കുഷാലിനും മലയാളം യുകെ ന്യൂസ് ടീമിന്റെ ആശംസകളും അഭിനന്ദനങ്ങളും. ഡെർബി സ്വദേശികളായ സ്റ്റാൻലി തോമസിന്റെയും എൽസി സ്റ്റാൻലിയുടെയും മക്കളായ കുഷാലും ഐറിനും സ്വീൻ സ്റ്റാൻലി, സുസൈൻ സ്റ്റാൻലി എന്നിവർക്കൊപ്പം  യുകെയിലെ വിവിധ വേദികളിൽ സദസിനെ കൈയിലെടുക്കുന്ന ജീവസുറ്റ ആങ്കറിങ്ങും യുകെ മലയാളികളുടെ മനസിന്റെ സൗന്ദര്യം അഭ്രപാളികളിൽ ഒപ്പിയെടുക്കുന്ന സ്റ്റാൻസ് ക്ലിക്ക്  ആൻഡ് ഡ്രോൺ ഫോട്ടോഗ്രഫിയുമായി സജീവമായി പ്രവർത്തിക്കുന്നു.

 

 

യുകെ മലയാളികളുടെ ഹൃദയങ്ങളെ കീഴടക്കിയ സ്റ്റാൻലി തോമസ്- എൽസി സ്റ്റാൻലി ദമ്പതികൾ ഇന്ന് 32-ാം വിവാഹ വാർഷികം ആഘോഷിക്കുന്നു. മനസിൻറെ സൗന്ദര്യം മറ്റുള്ളവരിലേയ്ക്ക് നിശബ്ദ പ്രവാഹമായി പകരുന്ന പ്രിയപ്പെട്ടവരായ ഈ ദമ്പതികൾ യുകെയിലെ കലാ സംസ്കാരിക സാമൂഹിക രംഗത്ത്  എന്നും സജീവമാണ്.

സ്റ്റാൻലി തോമസും എൽസി സ്റ്റാൻലിയും യുകെയിലേക്ക് കുടിയേറിയത് 2003 ലാണ്.  കുഷേൽ സ്റ്റാൻലി, സുസൈൻ സ്റ്റാൻലി, സ്വീൻ സ്റ്റാൻലി എന്നിവർ മക്കൾ. കുഷേലിൻറെ ഭാര്യ ഐറിൻ കുഷേലൽ യുകെയിലെ നിരവധി സ്റ്റേജുകളിൽ ആങ്കർ ആയി തിളങ്ങിക്കഴിഞ്ഞു. ബർട്ടനിലാണ് യു കെയിൽ ആദ്യം എത്തിയപ്പോൾ താമസിച്ചിരുന്നത്‌. ഇപ്പോൾ പത്തു വർഷമായി ഡെർബിയാണ് പ്രവർത്തന മണ്ഡലം. മലയാളികളുടെ ഇടയിൽ കേറ്ററിംഗിന് യുകെയിലെ മിഡ്ലാൻഡിൽ ആദ്യമായി തുടക്കം കുറിച്ചത് സ്റ്റാൻലി തോമസാണ്. സ്റ്റാൻലി തോമസിനും എൽസി സ്റ്റാൻലിയ്ക്കും മലയാളം യുകെ ന്യൂസ് ടീമിൻറെ വിവാഹ വാർഷികാശംസകൾ.

ബിർമിങ്ഹാം: സമൂഹത്തിന്റെ അടിസ്ഥാന ഘടകം കുടുംബമാണ്. വാസ്തവത്തില്‍ ഭൂമിയിലെ പറുദീസ തന്നെയാണ് കുടുംബങ്ങള്‍. ഒത്തിരി സ്‌നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ജീവിച്ച് കുടുംബം എങ്ങനെ സ്വര്‍ഗമാക്കാം എന്ന് ജോയിയും എൽസിയും മക്കൾക്ക് കാണിച്ചുകൊടുത്തു. അതെ ഇവർ വിവാഹത്തിന്റെ  ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാക്കുന്ന മലയാളി ദമ്പതികൾ…   നാമൊക്കെ ഇന്ന് യൂറോപ്യന്‍ രാജ്യങ്ങളിലും സുസ്ഥിതിയില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ അതിന്റെ മൂലകാരണം മാതൃകകളായി ജീവിച്ച നമ്മുടെ പൂര്‍വികരാണ്. സ്വന്തമായി ജീവിക്കാന്‍ മറന്നുപോയവര്‍. അവര്‍ പലതും സഹിച്ചതും ക്ഷമിച്ചതും കണ്ടില്ലായെന്ന് വച്ചതും കുടുംബസമാധാനത്തിന് വേണ്ടിയായിരുന്നു, മക്കള്‍ക്കുവേണ്ടിയായിരുന്നു. ഇത് മനസിലാക്കിയവർ ജോയിയും എൽസിയും… ജീവിത വിജയത്തിന്റെ അടിസ്ഥാനം..

മരണം വേര്‍പെടുത്തുംവരെ രോഗത്തിലും സുഖത്തിലും ദുഃഖത്തിലും സന്തോഷത്തിലും ഒരുമിച്ച് ജീവിച്ചുകൊള്ളാമെന്ന് ബലിവേദിയില്‍ നിന്നുകൊണ്ട് സത്യം ചെയ്തവരാണ് ദമ്പതികള്‍. പരസ്പരം സ്‌നേഹിക്കേണ്ടവരാണ്. പരസ്പരം പ്രാര്‍ത്ഥിക്കേണ്ടവരാണ്. സമൂഹത്തില്‍ വന്നിട്ടുള്ള മാറ്റവും ദൈവത്തില്‍ നിന്നുള്ള അകന്നുപോക്കുമാണ് ഇന്ന് കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളി. ദൈവത്തോട് ചേര്‍ന്നുനില്‍ക്കുമ്പോള്‍ എല്ലാ പ്രലോഭനങ്ങളെയും അതിജീവിച്ച് മുന്നേറാന്‍ നമുക്ക്  സാധിക്കുന്നു എന്ന കാര്യം ജോയിച്ചേട്ടനും എൽസി ചേച്ചിയും മക്കൾക്കായി കാണിച്ചുകൊടുത്തു.

വിവാഹത്തിലൂടെ ഒരു മനസും ഒരു ശരീരവുമായിത്തീരുന്ന പുരുഷനും സ്ത്രീയും പരസ്പരം മത്സരിക്കേണ്ടവരല്ല എന്ന സത്യം മനസിലാക്കിയപ്പോൾ  ഇരുവരും തങ്ങൾ ആയിരിക്കുന്ന സമൂഹത്തിന് തനതായ സംഭാവനകള്‍ നല്‍കാനുള്ളവരാണ് എന്ന ചിന്ത.. ഇവർ ഒരുമിച്ചുള്ള 25 വർഷങ്ങൾ ഇന്നലെ എന്നപോലെ ആയിത്തീന്നു. കുടുംബത്തില്‍ ഭാര്യയുടെയോ ഭര്‍ത്താവിന്റെയോ പ്രവര്‍ത്തന മേഖലകള്‍ നിസാരമായി കാണാതെ തുല്യപ്രാധാന്യത്തോടെ വീക്ഷിക്കുമ്പോൾ കുടുംബത്തിൽ ഇമ്പമുണ്ടാകുന്നു ആ ഇമ്പം മക്കളിലേക്ക് പകരുന്നു. യൂറോപ്പിൽ താമസിക്കുമ്പോൾ കുട്ടികൾക്കുള്ള വിഷമതകളെ ഇല്ലാതാക്കുവാനും മാതൃക ആകാനും സാധിച്ചവർ…

ഒരിക്കല്‍ ഒരു കുരുടന്‍ എങ്ങനെയോ ഒരു വനത്തില്‍ അകപ്പെട്ടു. പരിഭ്രാന്തനായി അവന്‍ ആ വനത്തിലൂടെ തപ്പിത്തടഞ്ഞ് നടക്കുമ്പോള്‍ എവിടെനിന്നോ ഒരു നിലവിളി കേട്ടു. ആ രോദനം ഒരു മുടന്തന്റേതായിരുന്നു. മുടന്തനെ കുരുടന്‍ തോളിലേറ്റി. തോളിലിരുന്നുകൊണ്ട് മുടന്തന്‍ കുരുടന് വഴി പറഞ്ഞുകൊടുത്തു. അങ്ങനെ അവര്‍ രണ്ടുപേരും രക്ഷപ്പെട്ടു. ഇതുപോലെ പരസ്പര സഹകരണത്തോടെ, ഒരാളുടെ ബലഹീനതയില്‍ മറ്റേയാള്‍ ശക്തി നല്‍കികൊണ്ട് ദമ്പതികള്‍ കുടുംബജീവിതത്തില്‍ മുന്നേറുമ്പോൾ കാണുന്നത് കുടുംബത്തിന്റെ പൂർണ്ണതയാണ്. എല്ലാം തികഞ്ഞവരായി ഈ ലോകത്തില്‍ ആരുമില്ല. പരസ്പരം കുറവുകള്‍ നികത്തുക. അങ്ങനെ ഭര്‍ത്താവ് ഭാര്യയിലും ഭാര്യ ഭര്‍ത്താവിലും പൂര്‍ണത കണ്ടെത്തുക. ലോകവും ലോകത്തിലേക്ക് പിറന്നു വീഴുന്ന ഓരോ മനുഷ്യനും അപൂര്‍ണതകള്‍ നിറഞ്ഞവരാണ്. പൂര്‍ണത ദൈവത്തിനുമാത്രം അവകാശപ്പെട്ടതാണ്. ഈ അവസരത്തിൽ വിവാഹത്തിന്റെ  ഇരുപത്തഞ്ചാം വർഷത്തിലേക്ക് കടക്കുന്ന ഇവർക്ക് സ്‌ട്രെച് ഫോർഡ് മാസ് സെന്ററിന്റെയും, ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റിയുടെയും (ബി സി എം സി)  എന്നിവരുടെയും വിവാഹ ആശംസകളോടൊപ്പം മലയാളംയുകെയുടെയും ഒരായിരം ആശംസകൾ നേരുന്നുകൊള്ളുന്നു… ജോയൽ, എൽബർട്ട്, അൻസിൽ എന്നിവർ മക്കൾ…

പതിനെട്ടാം പിറന്നാള്‍ ആഘോഷിക്കുന്ന ജൂലിയ ജോസഫിന് പപ്പ, മമ്മി, ജോയല്‍, ജുവി, ജെറില്‍ എന്നിവരുടെ ആശംസകള്‍

കാത്തിരിപ്പിന്റെ സുഖം … കാണാതിരിക്കുബോൾ ഉള്ള വേദന… കണ്ടിട്ടും മിണ്ടാതെ പോകുമ്പോൾ ഉള്ള നൊമ്പരം… മിണ്ടിയാൽ പറഞ്ഞാൽ തീരാത്തതിലുള്ള നിരാശ… ഇതിനെല്ലാം പരിഹാരമായി തോമസും സാന്ദ്രയും തമ്മിലുള്ള വിവാഹം കഴിഞ്ഞ വ്യാഴാഴ്ച (18/ 01/ 2018 ) പാലാ  അരുണാപുരം പള്ളിയിൽ വച്ച് പാലാ സഹായ മെത്രാൻ ജേക്കബ് മുരിക്കൻ ആശിർവാദം നൽകിയപ്പോൾ ഒരു തീരുമാനത്തിന്റെ പൂർത്തീകരണമാണ് സാധ്യമായത്… വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും
നിറയെ സന്തോഷവും , കൊച്ചു കൊച്ചു ദുഃഖങ്ങളുമായി
തുടർന്നും സംഭവബഹുലമായിരിക്കട്ടെ !
നിങ്ങളുടെ കുടുംബ ജീവിതം എന്ന് ആശംസിക്കുന്നു…

തോമസിനും സാന്ദ്രക്കും മലയാളം യുകെയുടെ എല്ലാ ആശംസകളും…

തോമസ് മാത്യു നെടുങ്കണ്ടം കാവളക്കാട്ട് കെ ടി മാത്യു & റോസമ്മ ദമ്പതികളുടെ പുത്രനും, സാന്ദ്ര  പാലാ തേയ്‌ച്ചുപറമ്പിൽ സന്തോഷ് ജോസഫ് & മിനി ദമ്പതികളുടെ പുത്രിയുമാണ്..

മലയാളം യുകെ ന്യൂസ് ടീം

ബർമിങ്ഹാം: കലാഭവൻ നൈസ്… യുകെ മലയാളികളുടെ സുപരിചിത മുഖം.. നൃത്തവേദികളിലെ നിറസാന്നിധ്യം… മത്സരാര്‍ത്ഥിയായല്ല മറിച്ച്  നൃത്താദ്ധ്യാപകന്‍ എന്ന നിലയില്‍ രാവും പകലും എന്ന വ്യത്യാസമില്ലാതെ കുട്ടികളെ സ്റ്റേജിൽ എത്തിക്കുന്ന അനുഗ്രഹീത കലാകാരൻ.. ഏതു സ്റ്റേജ് ഷോകളും അവിസ്സ്മരണീയമാക്കുന്ന യുകെ മലയാളികളുടെ സ്വന്തം കലാഭവൻ നൈസ്.. ഏറ്റെടുക്കുന്ന ജോലി പൂർണ്ണ വിശ്വസ്തതയോടെ വിജയതീരത്തെത്തിക്കുന്നവൻ വിശ്വസ്തൻ…

എന്നാൽ നിങ്ങൾക്കെല്ലാം സന്തോഷം പകരുന്ന സന്തോഷ വാർത്തയാണ് നിങ്ങളുമായി ഞങ്ങൾ പങ്കുവെക്കുന്നത്.. ഇത്രയും നാളും ഉണ്ടായിരുന്ന ബാച്ചലർ ജീവിതം അവസാനിപ്പിച്ച് ഇന്നലെ നൈസ് വിവാഹിതനായി എന്നുള്ള സന്തോഷമാണ് നിങ്ങളെ അറിയിക്കുവാനുള്ളത്…എറണാകുളം സ്വദേശിയായ പി എ സേവ്യേർ ഫിലോമിന ദമ്പതികളുടെ പുത്രനായ നൈസ് സേവ്യർ മദ്ധ്യപ്രദേശിൽ താമസിക്കുന്ന മലയാളിയായ മിസ്സിസ് ലിസി തോമസിന്റെയും – പരേതനായ കെ കെ തോമസിന്റെയും ഏക മകളാണ് ക്ലിയോ. മലയാളിയാണെങ്കിലും ഭോപ്പാലില്‍ ആണ്  ക്ലിയോ തോമസ് ജനിച്ചു വളര്‍ന്നത്. വിവാഹത്തിന് നാലു നാള്‍ മുന്നെയാണ് നൈസിന് നാട്ടിലെത്താന്‍ സാധിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ച നിശ്ചയവും പിന്നീട് വിവാഹത്തിനുള്ള ഒരുക്കങ്ങളുമായി തിരക്കിലായിരുന്നു നൈസ്. വിവാഹ ചടങ്ങുകള്‍ക്കും മധുവിധുവിനും ശേഷം ഫെബ്രുവരി പകുതിയോടെ യുകെയിലേക്ക് മടങ്ങുവാനാണ് തീരുമാനം എന്നാണ് അറിയുന്നത്. വിസാ നടപടി ക്രമങ്ങളെല്ലാം പൂര്‍ത്തിയായാല്‍ ക്ലിയോയെയും ഒപ്പം കൂട്ടും. ഇലക്ട്രോണിക് എഞ്ചിനീയറിംഗ് പാസായ വധു ക്ലിയോ തോമസിന്റെ പഠനമെല്ലാം സിംഗപ്പൂരിലായിരുന്നു.

ഇന്നലെ വൈകിട്ട് മൂന്നു മണിക്ക് എറണാകുളം ഹൈക്കോര്‍ട്ട് സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍ നടന്ന വിവാഹ ചടങ്ങില്‍ മാര്‍ ആലഞ്ചേരി പിതാവ് മുഖ്യകാര്‍മ്മികനായി. വിവാഹ ചടങ്ങില്‍ അനേകം വൈദികര്‍ സഹകാര്‍മ്മകരായും പങ്കെടുത്തു. രണ്ടു മണിക്കൂറോളം നീണ്ട ചടങ്ങുകളില്‍ വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളായ ഇരുന്നൂറോളം പേരാണ് പങ്കെടുത്തത്. തുടര്‍ന്ന് നൈസിന്റെ വീടായ എറണാകുളം നോര്‍ത്തിലെ പാപ്പള്ളി വീട്ടിലേക്ക് വധൂവരന്മാരെ കയറ്റുകയും വൈകിട്ട് ആറുമണി മുതല്‍ എടശ്ശേരി റിസോര്‍ട്ടില്‍ വിരുന്നു സല്‍ക്കാരം നടക്കുകയും ചെയ്തു.

[ot-video][/ot-video]

സംഗീതവും നൃത്തവും വര്‍ണ വിസ്മയങ്ങളും നിറഞ്ഞ ആഘോഷരാവ് ആയിരുന്നു റിസോര്‍ട്ടില്‍. സുഹൃത്തുക്കളടക്കം ആയിരത്തോളം പേരാണ് വിരുന്നു സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. യുകെയില്‍ നിന്നും 35ഓളം മലയാളികളും വിവാഹത്തില്‍ പങ്കെടുക്കാനെത്തി. പ്രസ്തുത ചടങ്ങിൽ ബിസിഎംസി ബിർമിങ്ഹാം അസോസിയേഷൻ മെംബേർസ് ഉള്‍പ്പെടെ പങ്കെടുത്തിരുന്നു.

2008ല്‍ യുകെയിലെത്തിയ നൈസ് യുകെ മലയാളികള്‍ക്കിടയിലെ എല്ലാ നൃത്ത പരിപാടികളിലും സജീവ സാന്നിധ്യമാണ്.  അടിപൊളി നൃത്തങ്ങളാണ് നൈസിന്റെ മാസ്റ്റര്‍ പീസ് എന്നു പറയാം. റാപ്പും റോക്കും ഹിപ് ഹോപും ഒക്കെ നിഴലിടുന്ന അപൂര്‍വ ചലനങ്ങളായിരിക്കും നൈസിന്റെ സൃഷ്ടിയില്‍ അരങ്ങിലെത്തുക. ആയിരത്തോളം കുട്ടികളെ നൈസ് ഇതിനോടകം നൃത്തം പഠിപ്പിച്ച് വേദിയിലെത്തിച്ചിട്ടുണ്ട്. ആനന്ദ് ടി വി അവാർഡ് നെറ്റുകൾ, യുക്മ കലാമേളകൾ, മലയാളംയുകേ അവാർഡ് നൈറ്റ് എന്നിവക്കുവേണ്ടി അവിസ്സ്മരണീയ മുഹൂർത്തങ്ങൾ ഒരുക്കിയ നൈസിനു മലയാളം യുകെയുടെ എല്ലാ ആശംസകളും നേരുന്നു.

[ot-video][/ot-video]

 

 

ഫോര്‍ട്ടുകൊച്ചിയില്‍   ഈ രാവ് ഉറങ്ങില്ല ‘പപ്പാഞ്ഞി’കളുടെ ഉത്സവമാണ്. ഡിസംബറിന്റെ അവസാന  മണിക്കൂറുകളിലേക്കു കടക്കുന്ന ഇന്ന് ഫോര്‍ട്ടുകൊച്ചിയുടെ മനസ്സില്‍ ഇനി പപ്പാഞ്ഞികള്‍ മാത്രം… പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഫോര്‍ട്ടുകൊച്ചി ഉടുത്തൊരുങ്ങുകയാണ്… കൊച്ചി കടപ്പുറത്തേക്കുള്ള എല്ലാ വഴികളിലും ആഘോഷത്തിന്റെ തോരണങ്ങള്‍… നക്ഷത്ര വിളക്കുകള്‍… ചുവപ്പ് ചുറ്റിയ സാന്റകള്‍… പൈതൃക നഗരം മാത്രമല്ല, ഈ നഗരത്തിലെയും സമീപപ്രദേശങ്ങളിലെയും ഓരോ മനുഷ്യനും പുതുവര്‍ഷത്തെ കാത്തിരിക്കുകയാണ്. ഫോര്‍ട്ടുകൊച്ചിയിലെ ഓരോ വീടും പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു.

ജാതി-മത ഭേദമന്യേ കൊച്ചിയുടെ മാത്രം ഉത്സവം…………

പപ്പാഞ്ഞികള്‍ പോര്‍ച്ചുഗീസ് സമ്മാനം – ‘പപ്പാഞ്ഞി’ എന്നാല്‍ പോര്‍ച്ചുഗീസില്‍ ‘മുത്തച്ഛന്‍’ എന്നാണര്‍ത്ഥം. പോര്‍ച്ചുഗീസ് പാരമ്പര്യമുള്ളവര്‍ മുത്തച്ഛനെ പപ്പാഞ്ഞി എന്നാണ് വിളിക്കുക.

pappanji
മുതിര്‍ന്ന കാരണവര്‍ എന്ന അര്‍ത്ഥത്തിലാണ് കൊച്ചിക്കാര്‍ പപ്പാഞ്ഞിക്ക് രൂപംകൊടുത്തത്. ആദ്യകാലത്ത് കോട്ടും സ്യൂട്ടുമണിഞ്ഞ സായ്പിന്റെ രൂപമായിരുന്നു കൊച്ചിയുടെ പപ്പാഞ്ഞികള്‍ക്ക്. കടന്നുപോകുന്ന വര്‍ഷത്തിന്റെ പ്രതീകമാണ് പപ്പാഞ്ഞി. ഈ പപ്പാഞ്ഞിയെ കത്തിക്കുന്നതോടെ ഒരു വര്‍ഷം എരിഞ്ഞടങ്ങും. പ്രതീക്ഷകള്‍ നിറയുന്ന പുതിയ വര്‍ഷത്തെ എതിരേല്‍ക്കുന്നതിന്റെ ഭാഗമായാണ് പപ്പാഞ്ഞിയെ കത്തിക്കുന്നത്.

പപ്പാഞ്ഞി എന്ന വാക്ക് പോര്‍ച്ചുഗീസിന്റെ സംഭാവനയാണെങ്കിലും പുതുവര്‍ഷാഘോഷത്തിന്റെ ഭാഗമായി പപ്പാഞ്ഞിയെ കത്തിച്ചുകൊണ്ടുള്ള ആഘോഷം പോര്‍ച്ചുഗീസുകാര്‍ക്കുണ്ടായിരുന്നില്ല. കൊച്ചിയില്‍ അധികാരമുറപ്പിച്ച ഡച്ചുകാര്‍ക്കോ, ബ്രിട്ടീഷുകാര്‍ക്കോ ഇങ്ങനെയൊരാഘോഷം ഉണ്ടായിരുന്നതായി ചരിത്രമില്ല. പോര്‍ച്ചുഗീസുകാരുടെ പപ്പാഞ്ഞിയെ കടമെടുത്ത്, കൊച്ചി രൂപപ്പെടുത്തിയതാണ് ഈ പുതുവര്‍ഷ ഉത്സവം… കൊച്ചിക്കാര്‍ രൂപപ്പെടുത്തിയ കൊച്ചിയുടെ സ്വന്തം ഉത്സവം.

കൊച്ചിയുടെ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് ജാതിയും മതവുമൊന്നുമില്ല. ജാതി-മത ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിക്കുന്ന കേരളത്തിലെ അപൂര്‍വം ഉത്സവങ്ങളിലൊന്നായി ഈ ആഘോഷം മാറിക്കഴിഞ്ഞു. ഡിസംബറിന്റെ അവസാന നാളുകളില്‍ പടിഞ്ഞാറന്‍ കൊച്ചിയുടെ മുക്കിലും മൂലയിലുമൊക്കെ പപ്പാഞ്ഞികളെ കാണാം. കുട്ടികളും ചെറുപ്പക്കാരുമൊക്കെ ഓരോ സംഘങ്ങളായി പപ്പാഞ്ഞിയെ ഉണ്ടാക്കി വഴിയോരത്ത് സ്ഥാപിക്കും. ഡിസംബര്‍ 31-ന് വൈകീട്ടുതന്നെ പാട്ടും നൃത്തവുമൊക്കെ തുടങ്ങും. രാത്രി പന്ത്രണ്ടോടെ പപ്പാഞ്ഞിക്ക് തീകൊളുത്തും. വീടുകളില്‍ ഈ സമയത്ത് കേക്ക് മുറിക്കും. വീട്ടുമുറ്റങ്ങളില്‍ മെഴുകുതിരികള്‍ തെളിക്കും. ഫോര്‍ട്ടുകൊച്ചിയില്‍ നിന്ന് വിവാഹം ചെയ്ത്, മറ്റു നാടുകളിലേക്ക് പോയ സ്ത്രീകള്‍ ഈ ഉത്സവകാലത്ത് വീടുകളിലെത്തും. പുറം നാടുകളില്‍ ജോലിക്ക് പോയവരും തിരിച്ചുവരും.

കൊച്ചിൻ കാര്‍ണിവലിന്റെ ചരിത്രം………..

പണ്ടുമുതല്‍ പുതുവര്‍ഷക്കാലത്ത് കൊച്ചിയില്‍ ക്ലബ്ബുകളും, സാംസ്‌കാരിക സംഘടനകളും വ്യാപകമായി കലാപരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. പ്രച്ഛന്നവേഷധാരികള്‍ പങ്കെടുക്കുന്ന ഘോഷയാത്രകളാണ് അതില്‍ പ്രധാനം.

പ്രച്ഛന്നവേഷ പരിപാടിയും കൊളോണിയല്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. വേഷപ്രച്ഛന്നരായി ആഘോഷങ്ങളില്‍ പങ്കെടുക്കുക പാശ്ചാത്യരാജ്യങ്ങളില്‍ പതിവാണ്. പുതുവര്‍ഷാഘോഷക്കാലത്ത് സ്ത്രീവേഷം അണിഞ്ഞ് നടക്കുന്ന ചെറുപ്പക്കാരെ ഫോര്‍ട്ടുകൊച്ചിയില്‍ കാണാം.

1985-ല്‍ ആണ് ഫോര്‍ട്ടുകൊച്ചിയില്‍ ഇപ്പോള്‍ കാണുന്ന രീതിയിലുള്ള ജനകീയ ‘കാര്‍ണിവലി’ന് തുടക്കം കുറിച്ചത്. നാടിന്റെ പല ഭാഗങ്ങളിലായി നടക്കുന്ന ചെറിയ ആഘോഷങ്ങളെല്ലാം ഒന്നിച്ചുചേര്‍ത്ത് ഒരൊറ്റ ആഘോഷം എന്ന നിലയിലേക്ക് മാറ്റുകയും അതിന് സര്‍ക്കാര്‍ സംവിധാനം പിന്തുണ നല്‍കുകയുമായിരുന്നു.

Image result for cochin carnival 2017

ഫയൽ ചിത്രം

അന്താരാഷ്ട്ര യുവജന വര്‍ഷമായി ആചരിച്ച 1985-ല്‍ ‘പങ്കാളിത്തം’, ‘വികസനം’, ‘സമാധാനം’ എന്നീ മുദ്രാവാക്യങ്ങളുമായാണ് കൊച്ചിയില്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ തുടങ്ങിയത്. ‘സാഹസം’, ‘പരിസ്ഥിതി’ എന്നീ മുദ്രാവാക്യങ്ങള്‍ കൂടി പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തു. ഫോര്‍ട്ടുകൊച്ചിയിലെ പുതുവര്‍ഷാഘോഷം ആരും ആര്‍ക്കുവേണ്ടിയും നടത്തുന്നതല്ല. എല്ലാവരും ചേര്‍ന്ന് എല്ലാവര്‍ക്കും വേണ്ടി നടത്തുകയാണ്. റോഡുകള്‍ അലങ്കരിക്കുന്നതും പപ്പാഞ്ഞികള്‍ സ്ഥാപിക്കുന്നതും വേഷമിടുന്നതും റാലിയില്‍ അണിനിരക്കുന്നതുമൊക്കെ നാട്ടുകാര്‍ തന്നെ. ഈ വര്‍ഷം 65 സംഘടനകള്‍ ചേര്‍ന്നാണ് കാര്‍ണിവല്‍ സംഘടിപ്പിക്കുന്നത്.

Related image

     ഫയൽ ചിത്രം 

ഫോര്‍ട്ടുകൊച്ചി ആര്‍.ഡി.ഒ. ആയിരുന്ന കെ.ബി. വത്സലകുമാരി കുറേക്കാലം കാര്‍ണിവല്‍ ആഘോഷക്കമ്മിറ്റി ചെയര്‍പേഴ്സണായി പ്രവര്‍ത്തിച്ചു. മുന്‍ മേയര്‍ കെ.ജെ. സോഹനായിരുന്നു ജനറല്‍ കണ്‍വീനര്‍. ഒരിക്കല്‍ മുഖ്യമന്ത്രി കരുണാകരന്‍ ആഘോഷക്കാലത്ത് ഫോര്‍ട്ടുകൊച്ചി വഴി കടന്നുപോയി. ആഘോഷങ്ങള്‍ കണ്ട് അദ്ദേഹം കാര്യം തിരക്കി. വിവരങ്ങളറിഞ്ഞ അദ്ദേഹം കാര്‍ണിവല്‍ സര്‍ക്കാര്‍ ഏറ്റെടുത്തു നടത്തണമെന്ന് നിര്‍ദേശിച്ചു. പിന്നീട് കാര്‍ണിവലിന് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചു. കൊച്ചി നഗരസഭയും കാര്‍ണിവല്‍ കമ്മിറ്റിയെ സഹായിച്ചുപോന്നു.

Related image

ഫയൽ ചിത്രം 

‘ജീവിതാചാരങ്ങളുടെ പുതുക്കിപ്രഖ്യാപനം’ എന്നാണ് കൊച്ചിയുടെ പുതുവര്‍ഷാഘോഷത്തെക്കുറിച്ച് ഫോര്‍ട്ടുകൊച്ചി സബ് കളക്ടറായിരുന്ന താരാ ഷറഫുദ്ദീന്‍ പറഞ്ഞത്. വിവിധ ജാതി-മത വിഭാഗങ്ങളില്‍പ്പെടുന്നവരുടെ ഒത്തുചേരലാണിത്… ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്ന ആഘോഷം. കൊച്ചിയുടെ മതേതര കൂട്ടായ്മയെ ശക്തിപ്പെടുത്തുന്ന ഘടകം കൂടിയാണ് ഈ ഉത്സവം.

Related image

        ഫയൽ ചിത്രം 

പുതുവര്‍ഷകാലത്ത് ഫോര്‍ട്ടുകൊച്ചി കടപ്പുറത്തേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടാകും. കഴിഞ്ഞവര്‍ഷം ഡിസംബര്‍ 31-ന് രാത്രി പപ്പാഞ്ഞിക്ക് തീകൊളുത്തുമ്പോള്‍ സാക്ഷികളാവാന്‍ ഏതാണ്ട് ഒരു ലക്ഷത്തോളം പേരാണ് കടപ്പുറത്തെത്തിയത്. എല്ലാ വഴികളും വളരെ നേരത്തെ അടച്ചിട്ടും ഇത്രയധികം പേര്‍ കടപ്പുറത്തെത്തിയത് അധികൃതരെ ഞെട്ടിച്ചു.

Image result for cochin carnival 2017

ഫയൽ ചിത്രം 

ഇത്രയധികം പേര്‍ ഒരുമിച്ചുകൂടി പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന ഉത്സവങ്ങള്‍ ഇന്ത്യയില്‍ത്തന്നെ അപൂര്‍വമാണ്. ആനിലയ്ക്ക് അന്താരാഷ്ട്രതലത്തില്‍ തന്നെ കൊച്ചിയുടെ ഉത്സവം ശ്രദ്ധിക്കപ്പെടുകയാണ്.
ഇക്കുറി ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് കൂറ്റന്‍ പപ്പാഞ്ഞിയുണ്ടാകും. ചിത്രകാരനും എഴുത്തുകാരനുമായ ബോണി തോമസാണ് ഇക്കുറി പപ്പാഞ്ഞിക്ക് രൂപകല്‍പ്പന നടത്തിയത്. 40 അടി ഉയരമുള്ള പപ്പാഞ്ഞി ഇരുമ്പ് ചട്ടക്കൂടിലാണ് തയ്യാറാക്കിയത്. ചാക്ക്, തുണി, കടലാസ് എന്നിവയും ഉപയോഗിച്ചു.

Image result for cochin carnival 2017

       ഫയൽ ചിത്രം 2017

കൊച്ചിന്‍ കാര്‍ണിവലിനോടനുബന്ധിച്ച് ഫോര്‍ട്ടുകൊച്ചിയില്‍ പരമ്പരാഗത കളികളും കലാരൂപങ്ങളും അരങ്ങേറും. പഴയകാലത്ത് കൊച്ചിയില്‍ കണ്ടിരുന്ന തേക്കൂട്ടം കളി, ചൂണ്ടയിടല്‍, മൈലാഞ്ചിയിടല്‍, ക്യാറ്റ് ബെല്‍റ്റ്, നീന്തല്‍, സൈക്ലിങ് തുടങ്ങിയ ഇനങ്ങളിലെല്ലാം മത്സരങ്ങളുണ്ട്.
ബാന്‍ഡ് മേളം, കളരിപ്പയറ്റ്, ചവിട്ടുനാടകം തുടങ്ങിയ കലാ രൂപങ്ങളും, പാശ്ചാത്യ സംഗീതവും അരങ്ങേറും. കയാക്കിങ്, ഗാട്ടാ ഗുസ്തി, പഞ്ചഗുസ്തി, ബീച്ച് ഫുട്ബോള്‍, ബാഡ്മിന്റണ്‍, പഴയകാല കളിക്കാരുടെ പന്തുകളി, പഴയകാല ചലച്ചിത്രഗാന മത്സരം, കുറാഷ്, ദീര്‍ഘദൂര ഓട്ടം തുടങ്ങി നിരവധി പരിപാടികള്‍ കാര്‍ണിവല്‍കാലത്ത് നടക്കും. കുേറക്കാലമായി നാവികസേനയും പരിപാടികളുമായി സഹകരിക്കുന്നു.

Image result for cochin carnival 2017

          ഫയൽ ചിത്രം 

ഇക്കുറിയും പരമ്പരാഗത കളികളും കലാരൂപങ്ങളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് കാര്‍ണിവല്‍ കമ്മിറ്റി ഭാരവാഹികളായ പി.ജെ. ജോസി, വി.ഡി. മജീന്ദ്രന്‍, പി.ഇ. വില്‍സണ്‍ എന്നിവര്‍ പറഞ്ഞു. വര്‍ഷങ്ങളോളം കാര്‍ണിവല്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ മുന്‍ മേയര്‍ കെ.ജെ. സോഹന്‍ ഇപ്പോഴും നേതൃനിരയിലുണ്ട്.

Image result for cochin carnival 2017

ഫയൽ ചിത്രം

നിറപ്പകിട്ടാര്‍ന്ന ഘോഷയാത്രയോടെയാണ് കൊച്ചിന്‍ കാര്‍ണിവല്‍ സമാപിക്കുക. ജനുവരി ഒന്നിന് വൈകീട്ടാണ് ഘോഷയാത്ര. ഫോര്‍ട്ടുകൊച്ചി വെളിയില്‍ നിന്നാരംഭിക്കുന്ന ഘോഷയാത്ര, പരേഡ് ഗ്രൗണ്ടില്‍ സമാപിക്കും. ഘോഷയാത്രയില്‍ ആയിരങ്ങള്‍ അണിനിരക്കും.

റജി നന്തികാട്ട്

2017 ഡിസംബര്‍ 27ന് ഇരുപത്തഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന യുകെയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന ടോണി ചെറിയാനും പത്നി ഡേയ്സിക്കും എല്ലാവിധആശംസകളും നേര്‍ന്ന് സുഹൃത്തക്കളും കുടുംബാംഗങ്ങളും.

കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് കൈത്താങ്ങായ ടോണി ചെറിയാന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നിഴല്‍ പോലെ കൂടെ നിന്ന ഡെയ്സിക്കും ലണ്ടന്‍ മലയാള സാഹിത്യവേദി, ഫ്രണ്ട്സ് ഓഫ് ലണ്ടന്‍, ആഷ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍, ജയന്‍സ് ക്ലബ് ബര്‍മിംഗ്ഹാം തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകളും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു.

RECENT POSTS
Copyright © . All rights reserved