നാളെ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് നൂറാം പിറന്നാള്‍. പിറന്നാള്‍ ദിനത്തിനരികെ, മാര്‍ത്തോമാ സഭയുടെ വലിയ ഇടയന്‍റെ ഒരു വൈകുന്നേരത്തെ കാഴ്ചകളാണിനി.
നൂറാംവയസിന്‍റെ അവശതകള്‍ക്കിടയിലും മാര്‍ത്തോമാ സഭയുടെ വലിയ ഇടയന് വിശ്രമമില്ലാത്ത ദിനങ്ങളാണ് ഇപ്പോള്‍. പിറന്നാള്‍ ആശംസകളുമായി എത്തുന്നവരെ നിറഞ്ഞ ചിരിയോടെതന്നെ സ്വീകരിക്കുകയാണ് ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. സ്നേഹാന്വേഷണങ്ങള്‍ക്കൊപ്പം നാട്ടിലെ വിവരങ്ങളും വിശേഷങ്ങളും അതിഥികള്‍ പങ്കുവയ്ക്കുന്നു.
നൂറുവയസിനിടെ ഉണ്ടായതെല്ലാം നല്ല അനുഭവമാണമെന്നും ഒറ്റക്കാര്യം മാത്രമാണ് വേദനിപ്പിച്ചിട്ടുള്ളതെന്നും വലിയ മെത്രാപ്പൊലീത്ത ഓര്‍ത്തെടുത്തു. മറ്റുള്ളവര്‍ക്ക് നന്മ ചെയ്താല്‍ അത് പിന്നീട് നേട്ടമായി ഭവിക്കുമെന്ന് സമൂഹത്തെ ഓര്‍മിപ്പിക്കാനും വലിയ മെത്രാപ്പൊലീത്ത മറന്നില്ല.
പ്രാര്‍ഥനയും ഒപ്പംനിന്ന് ഫോട്ടോയുമെടുത്താണ് ഓരോ അതിഥികളും മടങ്ങുന്നത്. അതിഥികളെ പ്രാര്‍ഥനയോടെ ആശീര്‍വദിച്ച് അയക്കാനും വലിയ ഇടയന്‍ മറക്കുന്നില്ല. അവശതകള്‍ക്ക് കീഴടങ്ങാത്ത മനസുമായി വൈകുന്നേരത്തെ പൊതുപരിപാടിയില്‍ പങ്കെടുക്കാനായി കുളിച്ചൊരുങ്ങാന്‍ , എല്ലാവരോടും യാത്രപറഞ്ഞ് വലിയ മെത്രാപ്പൊലീത്ത മുറിയിലേക്ക് മടങ്ങി.
കാലടി. ഇത്താപ്പിരി എന്ന് നാട്ടുകാര്‍ ബഹുമാനത്തോടെ വിളിക്കുന്ന ജോസഫ് കോലഞ്ചേരിയുടെയും ത്രേസ്യാമ്മയുടേയും ദാമ്പത്യത്തില്‍ വിരിഞ്ഞത് ഏഴുപേര്‍… സഭയുടെ കൂദാശകളും ഏഴ്. ഏഴില്‍ നാല് സഭയ്ക്കും, മുന്ന് കുടുംബ ജീവിതത്തിനുമായി ഇത്താപ്പിരി നീക്കി വെച്ചു. ഇത്താപ്പിരിക്ക് സന്തോഷിക്കാന്‍ ഇതില്‍ കൂടുതല്‍ എന്ത് ബാക്കി. ടോമി കോലഞ്ചേരിയും ജോയി കോലഞ്ചേരിയും കുടുംബ ജീവിതം കൂദാശയായി തിരഞ്ഞെടുത്തപ്പോള്‍, വര്‍ഗ്ഗീസ് കോലഞ്ചേരി റവ. ഫാ. വര്‍ഗ്ഗീസ് കോലഞ്ചേരിയായി അമേരിക്കയില്‍ സേവനമനുഷ്ടിക്കുന്നു.
തീര്‍ന്നില്ല. നാല് സഹോദരിമാരില്‍ ബ്രിജിറ്റ് റാഫേല്‍ കുടുംബ ജീവിതത്തിലേയ്ക്കുയര്‍ന്നപ്പോള്‍ കത്തോലിക്കാ സഭയ്ക്ക് സ്വന്തമായത് സിസ്റ്റര്‍ പ്രസന്നാ SMMI, സിസ്റ്റര്‍ സജിത F. C. C, സിസ്റ്റര്‍ സവീനാ F. C.C . എന്ന മൂന്ന് സിസ്റ്റേഴ്‌സിനെയാണ്.
ഇനി ഞങ്ങള്‍ മലയാളം യു കെ പറയട്ടെ.
കത്തോലിക്കാ വിശ്വാസത്തിന് നാല് സമര്‍പ്പിത മക്കളെ സമ്മാനിച്ച ഇത്താപ്പിരിക്കും ത്രേസ്യാമ്മയ്ക്കും സന്തോഷിക്കാന്‍ ഒരുപാടുണ്ടിവിടെ. അതുപോലെ കുടുംബ ജീവിതം കൂദാശയായി തിരഞ്ഞെടുത്ത മൂന്നു പേരും. കൊലഞ്ചേരി കുടുംബത്തിന്റെ പൂര്‍ണ്ണതയാണിവിടെ പ്രകടമാകുന്നത്.
ടോമി കോലഞ്ചേരിക്കും
ഡിന്റാ ടോമിക്കും മലയാളം യു കെ യുടെ ഹൃദയം നിറഞ്ഞ വിവാഹ വാര്‍ഷീക ആശംസകള്‍…….
ഇന്ന് (02/02/2016) പതിനാലാം പിറന്നാള്‍ ആഘോഷിക്കുന്ന അലീഷ്യ മോള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പപ്പ, മമ്മി, ആല്‍വിന്‍
അലീഷ്യ മോള്‍ക്ക് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ജന്മദിനാശംസകള്‍. പൂളില്‍ താമസിക്കുന്ന ഷാജി ജോസഫിന്റെയും ജോളി ഷാജിയുടെയും മകളാണ് നല്ലൊരു നര്‍ത്തകി കൂടിയായ അലീഷ്യ. യുക്മ സൗത്ത് ഈസ്റ്റ് റീജിയന്‍ കലാപ്രതിഭ ആല്‍വിന്‍ ഷാജിയാണ് സഹോദരന്‍.
അലീഷ്യമോള്‍ക്ക് ജന്മദിനാശംസകള്‍ നേരാന്‍ താഴെയുള്ള കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്,
ഇന്ന്‍ ഇരുപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന ഫെബിന്‍ ഷാജിയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കൊണ്ട് പപ്പ, മമ്മി, ഫേബ.
യുക്മ നാഷണല്‍ ട്രഷറര്‍ ഷാജി തോമസിന്റെയും ആന്‍സി ഷാജിയുടെയും മകനാണ് ഇന്ന്‍ ഇരുപത്തി മൂന്നാം ജന്മദിനം ആഘോഷിക്കുന്ന ഫെബിന്‍ ഷാജി. ഫെബിന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ഹൃദയംഗമമായ ജന്മദിനാശംസകള്‍ നേരുന്നു.
ഇന്ന്‍ (02/02/2016) രണ്ടാം ജന്മദിനം ആഘോഷിക്കുന്ന എയ്ഡന്‍ മോന് (എയ്ഡന്‍ റോയ് പാലുത്താനം) പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് പപ്പ, മമ്മി, ചേട്ടന്‍.
അനില്‍ പാലുത്താനത്തിന്റെയും സ്മിത അനിലിന്റെയും മകനാണ്. എയ്ഡന്‍ റോയ്. അലന്‍ റോയ് ആണ് ജേഷ്ഠ സഹോദരന്‍. എയ്ഡന്‍ മോന് മലയാളം യുകെ ന്യൂസ് ടീമിന്‍റെ ജന്മദിനാശംസകള്‍
ഇന്ന് ജനുവരി മുപ്പത്തിയൊന്ന്.സിജോ പാറ്റാനിയുടെ പന്ത്രണ്ടാമത് വിവാഹ വാര്‍ഷീകമാണ്. ഞങ്ങള്‍ പാറ്റാനി എന്നു വിളിക്കുന്ന സിജോയെ അറിയാത്തവര്‍ കുറവിലങ്ങാട്ട് ഇല്ല.
കപ്പലോട്ടത്തില്‍ പ്രസിദ്ധമായ കുറവിലങ്ങാട്ട് പള്ളിയുടെ നടയില്‍ വലതുകാല്‍ വെച്ച് വലത്തോട്ട് നോക്കിയാല്‍ കാണുന്നത് പാറ്റാനിയുടെ വീടാണ്. കൂടത്തില്‍ പഠിച്ച ബാല്യകാല സുഹൃത്തുകള്‍ എല്ലാവരും തന്നെ ജീവിത പ്രശ്‌നങ്ങളുമായി നാട് വിട്ടപ്പോഴും പാറ്റാനി ഇപ്പോഴും കുറവിലങ്ങാട്ട് ഉണ്ട്.
വലപ്പേഴും അവധിക്കാലമാഘോഷിക്കാന്‍ നാട്ടില്‍ വരുന്ന സുഹൃത്തുക്കള്‍ ശാന്തമായി പുഞ്ചിരിക്കുന്ന പാറ്റാനിയെ ഒരിക്കലെങ്കിലും കാണാതെ തിരിച്ചു പോകാറുമില്ല. പറ്റാനി വിവാഹം കഴിച്ചിട്ട് പന്ത്രണ്ട് വര്‍ഷമായി.
ഇന്ന് പന്ത്രണ്ടാമത് വിവാഹ വാര്‍ഷീകം ആഘോഷിക്കുന്ന സിജോ പാറ്റാനിക്കും ടിന്റ്റൂ പാറ്റാനിക്കും മലയാളം യുകെയുടെ ഹൃദയം നിറഞ്ഞ ആശംസകള്‍ …
www.malayalamuk.com
സത്യങ്ങള്‍ വളച്ചൊടിക്കാതെ !