അമേരിക്കയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്‍റ് വിചാരണയില്‍ ഡെമോക്രാറ്റിക് പ്രോസിക്യൂട്ടര്‍മാരുടെ വാദം പൂര്‍ത്തിയായി. ‘രാജ്യത്തിന്‍റെ വിധിയാണ് തുലാസിലാണെ’ന്ന് കാലിഫോർണിയയില്‍ നിന്നുള്ള കോൺഗ്രസ് വനിതയും ഇംപീച്ച്മെന്‍റ് മാനേജറും മുതിർന്ന ഡെമോക്രാറ്റുകളിലൊരാളുമായ സോ ലോഫ്ഗ്രെൻ പറഞ്ഞു. പക്ഷപാതമില്ലാത്ത നീതി നടപ്പാക്കുന്നതിന് കൂടുതൽ സാക്ഷികളും, തെളിവുകളും ഹാജരാക്കാന്‍ അനുവദിക്കണമെന്ന് അവര്‍ സെനറ്റര്‍മാരോട് ആവശ്യപ്പെട്ടു.
“തങ്ങള്‍ക്ക് വേണ്ട എല്ലാ വിവരങ്ങളും കണ്ടത്തേണ്ടത് സെനറ്റര്‍മാരുടെ കര്‍ത്തവ്യമാണ്”, ലോഫ്ഗ്രെന്‍ സിന്‍ എന്‍ എന്‍ ചാനലിനോട് പറഞ്ഞു. വിചാരണയ്ക്ക് നേതൃത്വം നല്‍കുന്ന ചീഫ് ജസ്റ്റിസ് ജോണ്‍ റോബട്ട്സണ്‍ സാക്ഷികള്‍ക്ക് സമന്‍സ് അയച്ചാല്‍ അവരെ എത്രയും പെട്ടെന്നു ഇമ്പീച്ചമെന്‍റ് പ്രക്രിയയിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ പരിശ്രമിക്കുക തന്നെ ചെയ്യും. കോടതിയിലേക്ക് മൂന്നോ നാലോ വര്ഷം ഇത് വലിച്ചിഴയ്ക്കന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല.” ലോഫ് ഗ്രെന്‍ പറഞ്ഞു.
എന്നാല്‍ ട്രംപിനെ സുരക്ഷാ ഉപദേശകനായ ജോണ്‍ ബോള്‍ട്ടന്‍ അടക്കമുള്ള സാക്ഷികളെ വിളിച്ചുവരുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തെ റിപ്പബ്ലിക്കന്‍ നേതാവ് മിച്ച് മക്കോണല്‍ തള്ളി. നേരത്തെ, ഭരണഘടനക്ക് വിരുദ്ധമായ ഇംപീച്ച്മെന്റ് നടപടികൾ ഉടൻ പിൻവലിക്കണമെന്ന് നൂറ് അംഗങ്ങളുള്ള സെനറ്റിനോട് വൈറ്റ് ഹൌസ് ആവശ്യപ്പെട്ടിരുന്നു.
ട്രംപിന്‍റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് മേധാവിത്വമുള്ള സെനറ്റാവും ട്രംപിനെ പ്രസിഡന്‍റ് സ്ഥാനത്ത് നിന്ന് നീക്കണമോയെന്നതില്‍ തീരുമാനമെടുക്കുക. ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധിസഭയിൽ 197നെതിരെ 230 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അമേരിക്കയുടെ ചരിത്രത്തിൽ ഇംപീച്ച്മെന്റ് നടപടി നേരിടേണ്ടി വരുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ഡൊണാൾഡ് ട്രംപ്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രധാന എതിരാളിയായ മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ ഭരണകൂട സ്വാധീനം ഉപയോഗിച്ച് ഉക്രെയ്ൻ സർക്കാറിനു മേൽ സമ്മർദം ചെലുത്തിയെന്ന ആരോപണത്തിലാണ് ട്രംപ് ഇംപീച്ച്മെന്റ് വിചാരണ നേരിടുന്നത്. ഇന്റലിജൻസ് കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ജുഡീഷ്യറി കമ്മിറ്റി ട്രംപിനെതിരെ അധികാര ദുർവിനിയോഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിരിക്കുന്നത്.
എന്നാല്‍, കൃത്യമായ തെളിവുകൾ ഇല്ലാതെയാണ് പ്രതിപക്ഷം ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ആരോപിക്കുന്നു. കൂടുതല്‍ സാക്ഷികളെ ഹാജരാക്കണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യത്തെ സെനറ്റിലെ റിപ്പബ്ലിക്കന്മാരുടെ നേതാവ് മിച്ച് മക്കോണെൽ ശക്തമായി എതിർത്തു. ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ ഉൾപ്പെടെ, ഉക്രെയ്ൻ കാര്യങ്ങളിൽ ട്രംപിന്റെ വലംകയ്യായി പ്രവര്‍ത്തിച്ച അഭിഭാഷകൻ റൂഡി ജിയൂലിയാനിയുടെ ഇടപെടലുകള്‍ അടക്കം രാജ്യത്തെ ബോധ്യപ്പെടുത്തണമെങ്കില്‍ അവരെ വിസ്തരിച്ചേ തീരൂ എന്നാണ് ഡോമോക്രാറ്റുകളുടെ വാദം.
ന്യൂസിലാന്‍ഡ് സ്വദേശി പോള്‍ മോറയും ഐറിഷുകാരനായ മാര്‍ട്ടിന്‍ ഷീല്‍ഡ്‌സുമായിരുന്നു തട്ടിപ്പിന്റെ സൂത്രധാരന്മാര്‍. കംഎക്‌സ് ട്രേഡിങ്ങിലൂടെയായിരുന്നു ഇരുവരും വിവിധ യൂറോപ്യന്‍ സര്‍ക്കാരുകളുടെ ഖജനാവിന് കോടികളുടെ നഷ്ടംവരുത്തിവെച്ചത്. ജര്‍മനിക്ക് പുറമേ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ബെല്‍ജിയം, ഓസ്ട്രിയ, നോര്‍വെ, ഫിന്‍ലാന്‍ഡ്, പോളണ്ട് തുടങ്ങിയ രാജ്യങ്ങള്‍ക്കും കനത്ത നഷ്ടമുണ്ടായി.
ഒരു സിംഗിള്‍ സെറ്റ് ഷെയറിന്റെ ഡിവിഡന്റ് ടാക്‌സില്‍ രണ്ടുതവണയാണ് ഇവര്‍ റീഫണ്ട് നേടിയത്.. 2006 മുതല്‍ 2011 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.
പോള്‍ മോറയുടെയും മാര്‍ട്ടിന്‍ ഷീല്‍ഡ്‌സിന്റെയും സഹായത്തോടെ വിവിധ കമ്പനികളും ബാങ്കുകളും ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നു. ഇവരില്‍നിന്നെല്ലാം പിഴ ഈടാക്കാനാണ് അധികൃതരുടെ തീരുമാനം.
2011 ല്‍ ജര്‍മനിയിലെ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് വന്‍ വെട്ടിപ്പിന്റെ കഥ പുറത്തറിയുന്നത്. തുടര്‍ന്ന് പോള്‍ മോറയും ഷീല്‍ഡ്‌സും ജോലി ചെയ്തിരുന്ന ബാങ്കുകളിലും ഇവര്‍ പിന്നീട് ആരംഭിച്ച ട്രേഡിങ് സ്ഥാപനത്തിലും റെയ്ഡുകള്‍ നടത്തി. മാര്‍ട്ടിന്‍ ഷീല്‍ഡ്‌സ് പിന്നീട് ജര്‍മനിയുടെ പിടിയിലാവുകയും ചെയ്തു.
കഴിഞ്ഞ സെപ്റ്റംബര്‍ മുതലാണ് ബോണിലെ കോടതിയില്‍ ഷീല്‍ഡ്‌സിന്റെ വിചാരണ ആരംഭിച്ചത്. പോള്‍ മോറയ്‌ക്കെതിരെ ഡിസംബറില്‍ കുറ്റംചുമത്തിയെങ്കിലും ഇയാള്‍ ന്യൂസിലാന്‍ഡിലേക്ക് കടന്നുകളയുകയായിരുന്നു. അതേസമയം, തങ്ങള്‍ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു മോറയുടെ പ്രതികരണം. വിചാരണ പൂര്‍ത്തിയായി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ കോടികളാവും ഇവരില്‍നിന്ന് പിഴയായി ഈടാക്കുക.
ചൊവ്വാഴ്ച വൈകീട്ട് മുതൽ കാണാതായ മലയാളിയും എറണാകുളം സ്വദേശിനിയുമായ ആന്‍ റോസ് ജെറിയുടെ(21) മൃതദേഹമാണ് ക്യാംപസ് വളപ്പിലെ സെന്റ് മേരീസ് തടാകത്തില്‍ വെള്ളിയാഴ്ച 11:15 am (പ്രാദേശിക സമയം ) ന് കണ്ടെത്തിയത്. യുഎസിലെ ഇന്‍ഡ്യാനയിലെ നോത്രദാം സര്‍വകലാശാല സീനിയർ വിദ്യാർഥിനിയായിരുന്നു മലയാളിയായ ആൻ റോസ് ജെറി.
പ്രാഥമികാന്വേഷണത്തില്‍ മരണത്തില്‍ ദുരൂഹതകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു. തടാകത്തിൽ നിന്നും പുറത്തെടുത്ത മൃതദേഹത്തിൽ പരിക്കുകൾ കണ്ടില്ല എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. പോസ്റ്റ്മാർട്ടം ചെയ്ത ശേഷം മാത്രമേ കൂടുതൽ വിവരം അറിയുവാൻ കഴിയുകയുള്ളു.
ആന്‍ റോസിനെ കഴിഞ്ഞ ചൊവ്വാഴ്ച കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ക്യാംപസിലെ തടാകത്തില്‍ വിദ്യാര്‍ഥിനിയുടെ മൃതശരീരം പബ്ലിക് സേഫ്റ്റി ഓഫീസർ കണ്ടെത്തിയത്. ജെറിയുടെ നിര്യാണത്തിൽ എല്ലാവിധ സഹായവുമായി ക്യാപസ്സ് മിനിസ്ട്രി മുന്നിൽത്തന്നെയുണ്ട്.
പരേതയുടെ ആത്മശാന്തിക്കായി തിങ്കളാഴ്ച്ച (ജനുവരി 27 ) ഒൻപത് മണിക്ക് സേക്രഡ് ഹാർട്ട് ബസിലിക്കയിൽ കുർബാന അർപ്പിക്കുന്നു. എല്ലാവരെയും കുർബാനയിലേക്ക് ക്ഷണിക്കുന്നതായി യൂണിവേഴ്സിറ്റി പ്രസിഡന്റ് ഫാദർ ജോൺ വാർത്താകുറിപ്പിൽ അറിയിച്ചു.
[ot-video][/ot-video]
സ്വന്തം ലേഖകൻ
ഹോങ്കോങ് :- ഹോങ്കോങ് എയർലൈൻസിൽ യാത്ര ചെയ്ത സ്ത്രീയെ പ്രെഗ്നൻസി ടെസ്റ്റിന് വിധേയമാക്കിയ സംഭവത്തിൽ വിമാനകമ്പനി അധികൃതർ മാപ്പ് പറഞ്ഞു. ഇരുപത്തഞ്ചുകാരിയായ മിഡോറി നിഷിദ എന്ന ജാപ്പനീസ് യുവതിയെയാണ് പ്രെഗ്നൻസി ടെസ്റ്റിന് വിധേയയാക്കിയത്. ഹോങ്കോങ്ങിൽ നിന്നും യു എസിലെ സായ്പാനിലേക്കുള്ള യാത്രയിലാണ് നിഷിദക്കു ഈ ദുരനുഭവം നേരിടുന്നത്. ചെക് ഇൻ ചെയ്ത സമയത്തു താൻ ഗർഭിണി അല്ലെന്നു യുവതി പറഞ്ഞെങ്കിലും അധികൃതർ ചെവിക്കൊള്ളാൻ തയാറായില്ല. തനിക്കു നേരിട്ടത് ഏറ്റവും മോശമായ അനുഭവമാണെന്ന് വോൾ സ്റ്റ്രീറ്റിനു നൽകിയ അഭിമുഖത്തിൽ നിഷിദ പറഞ്ഞു.
ഇരുപതു വർഷമായി താനും, തന്റെ കുടുംബവും സായ്പാനിലാണ് താമസിക്കുന്നത്. ചില സമയങ്ങളിൽ ഗർഭിണിയായ സ്ത്രീകൾ യുഎസിൽ എത്തിയ ശേഷം തങ്ങളുടെ കുട്ടികൾക്ക് യു എസ് പൗരത്വം ആവശ്യപ്പെടാറുണ്ട്. ഇതിനെത്തുടർന്നാണ് ഇത്തരത്തിലൊരു പരിശോധന നടത്തിയത്. എന്നാൽ നിഷിദക്കുണ്ടായ ബുദ്ധിമുട്ടിൽ വിമാന കമ്പനി അധികൃതർ മാപ്പ് ചോദിച്ചു.
തങ്ങളുടെ കുഞ്ഞുങ്ങൾക്കു യു എസ് പൗരത്വം നേടിയെടുക്കുവാനായി ഒരുപാട് ഗർഭിണികൾ സായിപാനിൽ എത്താറുണ്ട്.
ഇത്തരത്തിൽ മറ്റൊരു സ്ഥലമായ നോർത്തേൺ മരിയാന ഐലൻഡിൽ , ഏകദേശം അറുന്നൂറോളം കുഞ്ഞുങ്ങളാണ് 2018-ൽ ജനിച്ചത്. ഇതിൽ 575 ഓളം കുഞ്ഞുങ്ങൾ ചൈനീസ് ടൂറിസ്റ്റുകൾക്കാണ് ഉണ്ടായത് എന്നാണ് കണക്കുകൾ രേഖപെടുത്തുന്നത്. ഇത്തരം പ്രശ്നങ്ങൾ നിലവിലുള്ളതിനെ തുടർന്നാണ് വിമാനകമ്പനികൾ ഇത്തരം പരിശോധനകളിൽ ഏർപ്പെടുന്നത്.
ലോസ് ആഞ്ചലസ്: യന്ത്രത്തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിംഗ് നടത്തുന്നതിനായി വിമാനത്തിലെ ഇന്ധനം തുറന്നുവിട്ടത് സ്കൂൾ ഗ്രൗണ്ടിലേക്ക്. അമേരിക്കയിലെ ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം.
50 വിദ്യാർഥികൾക്കും ഒന്‍പതു മുതിർന്നവർക്കും ഇതേ തുടർന്ന് ശാരിരീക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ എയർലൈൻസിന്റെ വിമാനമാണ് അടിയന്തര ലാൻഡിംഗ് നടത്തിയത്. പറന്നുയർന്ന ഉടൻ യന്ത്രത്തകരാർ കണ്ടെത്തുകയായിരുന്നു.
പൈലറ്റ് അടിയന്തര ലാൻഡിംഗിന് അനുമതി തേടുകയും അപകടം ഒഴിവാക്കുന്നതിനായി ഇന്ധന ടാങ്ക് തുറന്നു വിടുകയുമായിരുന്നു. അടിയന്തര ഘട്ടങ്ങളിൽ ഇന്ധനം പുറന്തള്ളാമെന്നും എന്നാൽ വിമാന ട്രാഫിക് കൺട്രോളർമാർ സമീപമുള്ള വിവരങ്ങൾ നൽകണമെന്നും നിയമമുണ്ട്.
ബാള്‍ട്ടിമോര്‍: കൈരളി ഓഫ് ബാള്‍ട്ടിമോര്‍ മലയാളി സമൂഹത്തിന്റെ ക്രിസ്മസ്-നവവത്സരാഘോഷങ്ങള്‍ക്ക് പരിസമാപ്തിയായി. വിവിധ കാരള്‍ സംഘങ്ങളുടെ ഗാനാലാപവും മനോഹരമായ പുല്‍ക്കൂടുകളും ദീപാലങ്കാരങ്ങളും ലഘുനാടകങ്ങളും കേക്ക് മത്സരവും കുട്ടികള്‍ക്കായി ഫാഷന്‍ ഷോയും അണിനിരന്ന ആഘോഷങ്ങളില്‍ ഒട്ടേറെ മലയാളികുടുംബങ്ങള്‍ പങ്കെടുത്തു. പ്രമുഖ സിനിമാ-ടെലിവിഷന്‍ താരമായ അനീഷ് രവിയായിരുന്നു മുഖ്യാതിഥി.
ആകര്‍ഷകമായ ഒട്ടേറെ പരിപാടികള്‍ അവതരിപ്പിക്കാന്‍ സാധിച്ച വര്‍ഷമായിരുന്നു കടന്നുപോയതെന്ന് കൈരളി പ്രസിഡന്റ് ടിസണ്‍ കെ. തോമസ് ചൂണ്ടിക്കാട്ടി. എല്ലാവരുടേയും സഹകരണത്തിന് ടിസണ്‍ നന്ദി അറിയിച്ചു.
അടുത്ത വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാന്‍ കൈരളിയുടെ പ്രസിഡന്റായി മാത്യു വര്‍ഗീസ് (ബിജു) ചുമതലയേറ്റു. പുതിയ വര്‍ഷത്തില്‍ ആകര്‍ഷകമായ പരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് ബിജു പറഞ്ഞു.
എന്റര്‍ടെയ്ന്‍മെന്റ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സൂരജ് മാമ്മന്‍, ആല്‍വിന്‍ അലുവത്തിങ്കല്‍, മോഹന്‍ മാവുങ്കല്‍, റഹ്മാന്‍ കടമ്പ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സമൃദ്ധമായ സ്‌നേഹവിരുന്നോടെയാണ് ആഘോഷങ്ങള്‍ സമാപിച്ചു.
ഇറാഖിലെ യു.എസ് സൈനിക താവളത്തിനുനേരെ ഇറാന്റെ മിസൈല്‍ ആക്രമണം. ഐന്‍ അല്‍ അസദ് സൈനിക താവളത്തിലും ഇര്‍ബിലും മിസൈല്‍ ആക്രമണം ഉണ്ടായി. ആക്രമണം ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് സൈനികതാവളം ആക്രമിച്ചത്. നാശനഷ്ടങ്ങള്‍ വിലയിരുത്തി വരുന്നതായി പെന്റഗണ്‍ അറിയിച്ചു.
അതേസമയം, ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്ന് അമേരിക്കയോട് ഇറാന്‍ ആവശ്യപ്പെട്ടു.ഇല്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കയാകും ഉത്തരവാദിയാകും. ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പ് നൽകി. അമേരിക്കയ്ക്കെതിരെ രണ്ടാംവട്ട ആക്രമണം തുടങ്ങിയെന്നും ഇറാന്‍ സൈന്യം.
ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം സ്ഥിരീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘എല്ലാം നന്നായി പോകുന്നു’വെന്ന് ട്വീറ്റ്. ആക്രമണത്തിന്റെ നാശനഷ്ടം വിലയിരുത്തുകയാണ്. നാളെ പ്രതികരിക്കും. അമേരിക്കന്‍ സൈന്യം ഏറ്റവും ശക്തരെന്ന് വീണ്ടും ട്രംപിന്റെ മുന്നറിയിപ്പും ട്വീറ്റിലുണ്ട്.
ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിന് പ്രതികാരമായി ഇറാഖിലെ സൈനിക കേന്ദ്രങ്ങളിലെ ഇറാന്‍ ആക്രമണം. ഐന്‍ അല്‍ അസദ്, ഇര്‍ബില്‍ എന്നിവിടങ്ങളിലാണ് പ്രാദേശിക സമയം രാവിലെ അഞ്ചരയോടെ മിസൈല്‍ ആക്രമണമുണ്ടായത്. രണ്ടിടങ്ങളിലുമായി ഒരു ഡസനോളം ബലിസ്റ്റിക് മിസൈലുകള്‍ പതിച്ചതായി അമേരിക്കന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. ആളപായമുളളതായി റിപ്പോര്‍ട്ടുകളില്ല. നാശനഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് പെന്റഗണ്‍ അറിയിച്ചു. പ്രസിഡന്റ് ട്രംപ് സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാര്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനെ വിവരങ്ങള്‍ ധരിപ്പിച്ചു. ആക്രമണം നടത്തിയെന്ന് സ്ഥിരീകരിച്ച ഇറാന്‍ രണ്ടാം വട്ട ആക്രമണം തുടങ്ങിയെന്നും അവകാശപ്പെട്ടു. ഗള്‍ഫ് മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിച്ചില്ലെങ്കില്‍ സൈനികരുടെ മരണത്തിന് അമേരിക്കമാത്രമാകും ഉത്തരവാദിയെന്ന് ഇറാന്‍ മുന്നറയിപ്പ് നല്‍കി. ഇറാനെതിരെ നീങ്ങരുതെന്ന് അമേരിക്കയുടെ സഖ്യകക്ഷികള്‍ക്കും മുന്നറിയിപ്പുണ്ട്.
അതിനിടെ, അമേരിക്കന്‍ വിമാന കമ്പനികളോട് ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം. അമേരിക്കന്‍ വ്യോമയാന അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, ഇറാന്‍ – യുഎസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില വര്‍ധിച്ചു. ബ്രെന്‍റ് ക്രൂഡ് വില വീണ്ടും 70 ഡോളര്‍ കടന്നു. അമേരിക്കന്‍, ഏഷ്യന്‍ ഓഹരി വിപണികളിലും വന്‍ഇടിവാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തലയ്ക്കു വിലയിട്ട് ഇറാൻ. ട്രംപിനെ ഇല്ലാതാക്കാൻ 80 മില്ല്യണ്‍ യുഎസ് ഡോളർ (ഏകദേശം 576 കോടി രൂപ) പാരിതോഷികമാണ് ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ രഹസ്യാന്വേഷണ വിഭാഗം തലവൻ ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരമായാണ് ഇറാന്റെ നടപടി.
ഇറാന്റെ ദേശീയ മാധ്യമത്തിലൂടെ മുതിർന്ന സൈനിക കമാൻഡർ പണപ്പിരിവിന് ആഹ്വാനം ചെയ്തു എന്നാണു റിപ്പോർട്ട്. എല്ലാ ഇറാനിയൻ പൗരൻമാരിൽനിന്നു ഓരോ ഡോളർ വീതം ശേഖരിച്ച് ട്രംപിനെ വധിക്കുന്നവർക്കു നൽകാനുള്ള പണം കണ്ടെത്തുമെന്നും പ്രഖ്യാപനമുണ്ടായതായി ബ്രിട്ടീഷ് മാധ്യമമായ മിറർ റിപ്പോർട്ട് ചെയ്യുന്നു. 80 ദശലക്ഷം പൗരൻമാരാണ് ഇറാനിലുള്ളത്.
ഇറാൻ റെവലൂഷനറി ഗാർഡ്സിലെ ഉന്നതസേനാ വിഭാഗമായ ഖുദ്സ് ഫോഴ്സ് തലവൻ ജനറൽ ഖാസിം സുലൈമാനി യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിനു പ്രതികാരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു. യുഎസിനെ ആക്രമിച്ചാൽ ഇറാനിലെ 52 കേന്ദ്രങ്ങളിൽ അതിവേഗത്തിൽ ശക്തമായ ആക്രമണമുണ്ടാമെന്നാണു ട്രംപിന്റെ മറുപടി.
ഡൊണാൾഡ് ട്രംപിനെതിരെ ലൈംഗികാരോപണവുമായി മുൻ ഫോക്സ് ന്യൂസ് റിപ്പോർട്ടർ രംഗത്ത്. ‘നിങ്ങൾ എപ്പോഴെങ്കിലും എന്റെ ഓഫീസിലേക്ക് വരണം, അവിടെവെച്ചു നമുക്ക് ചുംബിക്കാം’ എന്ന് അമേരിക്കൻ പ്രസിഡന്റാകുന്നതിന് മുമ്പ് ട്രംപ് പറഞ്ഞിരുന്നതായി കോർട്ട്നി ഫ്രിയൽ ആരോപിച്ചു. അവരുടെ വരാനിരിക്കുന്ന ഓർമ്മക്കുറിപ്പായ ‘ടുനൈറ്റ് അറ്റ് 10: കിക്കിംഗ് ബൂസ്, ബ്രേക്കിംഗ് ന്യൂസ്’ എന്ന പുസ്തകത്തിലാണ് അവര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
ട്രംപിന്‍റെ മിസ് യുഎസ്എ സൗന്ദര്യമത്സരത്തിൽ ജഡ്ജായി പോകാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞ് ആഴ്ചകള്‍ കഴിഞ്ഞാണ് ട്രംപ് ഫോണിലൂടെ ബന്ധപ്പെട്ട് കാര്യം പറഞ്ഞതെന്ന് ഫ്രിയൽ പറയുന്നു. ‘ഞെട്ടലില്‍നിന്നും വിട്ടുമാറാന്‍ അല്‍പം സമയമെടുത്തെങ്കിലും ഞങ്ങള്‍ രണ്ടുപേരും വിവാഹിതരാണെന്ന കാര്യം ട്രംപിനെ ഓര്‍മ്മിപ്പിച്ച് കോള്‍ കട്ട് ചെയുകയായിരുന്നു’ എന്നാണ് അവര്‍ പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ട്രംപ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സമയത്ത് നേരിട്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും അവര്‍ പറയുന്നു.
ട്രംപിനെതിരെ ഡസന്‍കണക്കിന് സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. അവരെയെല്ലാം നുണയന്മാരായി ചിത്രീകരിക്കാനാണ് അദ്ദേഹം ഇപ്പോഴും ശ്രമിച്ചിട്ടുള്ളത്. ‘എന്നാല്‍ ഞാന്‍ ആ സ്ത്രീകളെ പൂര്‍ണ്ണമായും വിശ്വസിക്കുന്നു’ എന്ന് ഫ്രിയൽ പറഞ്ഞു. എന്നാല്‍, ഫ്രിയൽ കള്ളമാണ് പറയുന്നതെന്ന് വൈറ്റ്‌ഹൌസ് പ്രതികരിച്ചു. ‘ലൈംഗികമായി ഉപദ്രവിക്കാന്‍ മാത്രം അവര്‍ ആകൃഷ്ടയായി തോന്നിയിട്ടില്ല’ എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം
യാത്രക്കിടയിൽ ഇന്ത്യയിൽ നിന്നുള്ള വയോധികയ്ക്ക് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ന്യൂയോർക്കിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന വിമാനം റിയാദിൽ അടിയന്തരമായി ഇറക്കുകയുണ്ടായി. അറുപത് വയസുകാരിയായ ആന്ധ്രാ സ്വദേശിനി ബാലനാഗമ്മയെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് റിയാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായുള്ള വാർത്ത പുറത്തേക്ക് വന്നത്.
ന്യൂയോർക്കിൽ നിന്ന് അബുദാബി വഴി ഇന്ത്യയിലേക്ക് പോകുന്ന ഇത്തിഹാദ് വിമാനത്തിനാണ് വെള്ളിയാഴ്ച വൈകീട്ട് റിയാദ് കിങ് ഖാലിദ് ഇൻറർനാഷണൽ എയർപ്പോർട്ടിൽ എമർജൻസി ലാൻഡിങ് നടത്തേണ്ടിവന്നിരുന്നത്. ആന്ധ്രപ്രദേശിലെ കടപ്പ സ്വദേശിനി ബാല നാഗമ്മയെ ഉടനെ ആസ്റ്റർ സനദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി. ഐസിയുവിൽ കഴിയുന്ന രോഗി അപകടനില തരണം ചെയ്തതായും അധികൃതർ വ്യക്തമാക്കുകയുണ്ടായി. വയോധികയ്ക്ക് ബോധം തിരിച്ചുകിട്ടി. ന്യൂയോർക്കിലുള്ള മകൻ സുരേഷിൻറെ അടുത്തുനിന്ന് സ്വദേശത്തേക്കുള്ള മടക്കയാത്രയിലായിരുന്നു ബാല നാഗമ്മ ഏർപ്പെട്ടിരുന്നത്. വിമാനത്തിൽ വെച്ച് ശാരീരികമായ അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് സഹയാത്രക്കാർ ജീവനക്കാരെ വിവരം അറിയിക്കുകയും പൈലറ്റ് തൊട്ടടുത്തുള്ള വിമാനത്താവളം ഏതെന്ന് കണ്ടെത്തി റിയാദിൽ അടിയന്തരമായി ഇറക്കാൻ അനുമതി തേടുകയുമായിരുന്നു ചെയ്തത്.
അതോടൊപ്പം തന്നെ ലാൻഡിങ് നടത്തിയ ഉടൻ വിമാനത്താവളത്തിലെ മെഡിക്കൽ ടീം രോഗിയെ ഏറ്റെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മലയാളി സാമൂഹിക പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടാണ് റിയാദിൽ ബാല നാഗമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് തന്നെ. അസുഖം ഭേദപ്പെട്ടാലുടൻ നാട്ടിലെത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി