20-ആം നൂറ്റാണ്ടിൽ അമേരിക്കയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ തടവുകാരനാണു ജോർജ് സ്റ്റിന്നി ജൂനിയർ.ഇലെക്ട്രിക് കസേരയിൽ അവധശിക്ഷ നടപ്പാക്കപ്പെടുമ്പോൾ ജോർജ്ജിനു 14 വയസ്സ് പ്രായം.
വധശിക്ഷ നടപ്പാക്കപ്പെടും വരെ വിചാരണസമയത്തെല്ലാം ജോർജ്ജ് ബൈബിളിന്റെ ഒരു കോപ്പി കൈയ്യിൽ സൂക്ഷിച്ചിരുന്നു. താൻ നിരപരാധിയാണു എന്ന് അവൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. 11 വയസ്സുള്ള ബെറ്റി, 7 വയസ്സുള്ള മേരി എന്നീ വെള്ളക്കാരായ പെൺകുട്ടികളെ വധിച്ചു എന്നതാണു ജോർജ്ജിനുമേൽ ചുമത്തപ്പെട്ട കുറ്റാരോപണം.
ജോർജ്ജ് രക്ഷകർത്താക്കൾക്കൊപ്പം താമസ്സിച്ചിരുന്ന വീടിനു സമീപത്ത് നിന്നും ശരീരങ്ങൾ കണ്ടെടുത്തിരുന്നു. വിചാരണ നടക്കുന്ന സമയത്ത് വിധികർത്താക്കളായി വന്നവരെല്ലാം തന്നെ വെള്ളക്കാരായിരുന്നു. വെറും രണ്ട് മണിക്കൂർ കൊണ്ട് വിചാരണ പൂർത്തിയായി. പത്ത് മിനിറ്റുകൾക്കുള്ളിൽ വിധി രേഖപ്പെടുത്തപ്പെട്ടു. കോടതി മുറിയിൽ പ്രവേശിക്കുന്നതിനോ ഉപഹാരങ്ങൾ നൽകുന്നതിനോ അവന്റെ രക്ഷകർത്താക്കളെ അനുവദിച്ചിരുന്നില്ല. ആ നഗരത്തിൽ നിന്നുതന്നെ അവർ നാടുകടത്തപ്പെട്ടു.
വധശിക്ഷ നടപ്പാക്കുന്നതിനു മുൻപ് 81 ദിവസങ്ങൾ സ്വന്തം മാതാപിതാക്കളെ പോലും കാണാനനുവദിക്കാതെ ജോർജ്ജിനെ തടവിൽ പാർപ്പിച്ചു. നഗരത്തിൽ നിന്നും 80 കിലോമീറ്റർ അകലെയുള്ള തടവറയിൽ ഏകാന്ത തടവുശിക്ഷയായിരുന്നു അത്.
വിചാരണ നടന്നതാകട്ടെ അവന്റെ രക്ഷകർത്താക്കളുടെയൊ അഭിഭാഷകന്റെയോ സാനിധ്യമില്ലാതെ ഒറ്റക്കായിരുന്നു.5380 വാൾട്ട് വൈദ്യുതി തലയിലേൽപ്പിച്ചായിരുന്നു ജോർജ്ജിനെ വധിച്ചത്.
70 വർഷങ്ങൾക്ക് ശേഷം സത്യം പുറത്തുവന്നു; ജോർജ്ജ് നിരപരാധിയായിരുന്നു എന്ന സത്യം. തെക്കൻ കാലിഫോർണിയയിലെ ഒരു ജഡ്ജായിരുന്നു അത് തെളിയിച്ചത്. ആ പെൺകുട്ടികളെ കൊല്ലാനുപയോഗിച്ച തൂണിനു 19.07 കിലോ ഭാരമുണ്ടായിരുന്നു. അതെടുത്തുപൊക്കി, വധിക്കാൻ മാത്രം ശക്തിയിൽ മർദ്ദിക്കാൻ ജോർജ്ജിനു ഒറ്റക്ക് കഴിയുമായിരുന്നില്ല.
അവൻ നിരപരാധിയായിരുന്നു. കറുത്തവംശജനായിരുന്നതിനാൽ മാത്രം അവന്റെ തലയിലേക്ക് ആരോ കെട്ടിവെച്ചതായിരുന്നു ആ കൊലപാതക ആരോപണം.
ദി ഗ്രീൻ മൈൽ എന്ന ഗ്രന്ഥം 1999ൽ രചിക്കാൻ സ്റ്റീഫ കിങ്ങിനു പ്രേരണയായത് ഈ സംഭവമായിരുന്നു.
നിയമവിരുദ്ധ കുടിയേറ്റം ചൂണ്ടിക്കാട്ടി മെക്‌സിക്കോ തിരിച്ചയച്ച 311 ഇന്ത്യക്കാര്‍ ഇന്നലെ ഡല്‍ഹിയിലെത്തി. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ളവരാണ് ഇവര്‍. മെക്‌സിക്കോ അതിര്‍ത്തി വഴി യുഎസിലേയ്ക്ക് കുടിയേറാനുള്ള ശ്രമത്തിനിടെയാണ് ഇവര്‍ പൊലീസ് പിടിയിലായത്. പനാമ വഴി കാട്ടിലൂടെ നടന്നാണ് ഇവര്‍ മെക്‌സിക്കോയിലെത്തിയത്. ദുരിതം നിറഞ്ഞ യാത്രയ്ക്ക് ശേഷം ഒടുവില്‍ കുടിയേറ്റ മോഹങ്ങള്‍ അവസാനിപ്പിച്ച് നാട്ടില്‍ തന്നെ തിരിച്ചെത്തേണ്ടി വന്നു. ദാഹമകറ്റാന്‍ ഷര്‍ട്ട് പിഴിഞ്ഞ് വിയര്‍പ്പ് കുടിച്ചിട്ടുണ്ടെന്ന് ഇവരില്‍ ചിലര്‍ പറഞ്ഞു.
തൊഴില്‍രഹിതരും കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങളുമാണ് ഈ ചെറുപ്പക്കാര്‍. വിസ ഏജന്റുമാര്‍ ആവശ്യപ്പെട്ടത് 15-20 ലക്ഷം രൂപയാണ്. വിജയകരമായി ഇത്തരത്തില്‍ യുഎസിലെത്തിയവരുടെ കഥകള്‍ കേട്ടും യൂടൂബ് വീഡിയോ കണ്ടും മറ്റുമാണ് ഇത്തരമൊരു ആലോചന വന്നത്. യൂടൂബ് വീഡിയോ കണ്ടപ്പോള്‍ യാത്ര ഇത്ര ദുരിതം നിറഞ്ഞതായിരിക്കുമെന്ന് കരുതിയിരുന്നില്ല എന്ന് 26കാരനായ സേവക് സിംഗ് പറയുന്നു. ജലന്ധര്‍ സ്വദേശിയായ സേവക് സിംഗ് കര്‍ഷകനാണ്. ജൂലായ് 29നാണ് ഇന്ത്യ വിട്ടത്.
ഡല്‍ഹിയില്‍ നിന്ന് ഇക്വഡോറിലേയ്ക്ക്. റോഡ് മാര്‍ഗവും വിമാനമാര്‍ഗവുമായി കൊളംബിയയിലേയ്ക്ക്. അവിടെ നിന്ന് ബ്രസീല്‍, പെറു, പനാമ, കോസ്റ്റ റിക്ക, നിക്കാരാഗ്വ, ഹോണ്ടുറാസ്, ഗാട്ടിമാല, ഏറ്റവുമൊടുവില്‍ മെക്‌സിക്കോ. ഇങ്ങനെയായിരുന്നു ഇവരുടെ യാത്ര. ഏറ്റവും ഭീതിയുണ്ടാക്കിയ യാത്ര പനാമയിലതായിരുന്നു എന്ന് ഇവര്‍ പറയുന്നു. ഒരാഴ്ചയോളം കാട്ടിലൂടെ നടക്കേണ്ടി വന്നു.
ഭൂമി വിറ്റാണ് യാത്ര തിരിച്ചത് എന്നും ഇനി എന്ത് ചെയ്യണമെന്ന് അറിയില്ലെന്നും ദീപ് സിംഗ് പറയുന്നു. 2014ല്‍ ഡിപ്ലോമ നേടിയ ശേഷം ഇതുവരെ തൊഴിലൊന്നും ലഭിക്കാത്തയാളാണ് മന്‍ജീത്ത് സിംഗ്. ഇതെന്റെ അവസാന ചാന്‍സ് ആയിരുന്നു എന്നാണ് മന്‍ജീത്ത് സിംഗ് പറയുന്നത്.
യുഎസ് ട്രംപ് ഡൊണാള്‍ഡ് വൃത്തികെട്ടയാളെന്ന് വിഖ്യാത ഹോളിവുഡ് നടന്‍ റോബര്‍ട്ട് ഡി നീറോ. ട്രംപ് ഗുണ്ടാ പ്രസിഡന്റാണ്. അയാള്‍ ജയിലിലാകുന്നത് കാണാന്‍ ഇനിയും കാത്തിരിക്കാനാകില്ലെന്നും റോബര്‍ട്ട് ഡി നീറോ പറഞ്ഞു. താന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന, മാര്‍ട്ടിന്‍ സ്‌കോര്‍സസിയുടെ ഐറിഷ് മാന്‍ എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിനെത്തിയ ഡി നീറോ, ദ ഗാര്‍ഡിയനോടാണ് ഇക്കാര്യം പറഞ്ഞത്.
തോന്നുന്നതെന്തും ചെയ്യാന്‍ അധികാരമുണ്ട് എന്ന് കരുതുന്ന ഒരു ഗുണ്ടാ പ്രസിഡന്റ് ആണ് നമുക്കുള്ളത് എന്നതാണ് ഏറ്റവും അടിയന്തരമായി പരിഹാരം കാണേണ്ട പ്രശ്‌നം. ഈ പ്രശ്‌നം നമ്മള്‍ അവഗണിച്ചാല്‍ ഇത് നമ്മെയെല്ലാം ബാധിക്കുന്ന തരത്തില്‍ മാറും. അയാള്‍ക്ക് ചുറ്റുമുള്ളവര്‍ അയാളെ പ്രതിരോധിക്കുകയാണ്. ഈ റിപ്പബ്ലിക്കന്മാരുടെ കാര്യം ഭയാനകമാണ്. നമ്മള്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ – റോബര്‍ട്ട് ഡി നീറോ പറഞ്ഞു. ജനങ്ങളെ ഒരു പാഠം പഠിപ്പിക്കുമെന്നാണ് ഇവരുടെ മനോഭാവം. അവരെ നമ്മള്‍ പാഠം പഠിപ്പിക്കാന്‍ പോവുകയാണ് എന്ന് അവര്‍ മനസിലാക്കണം. അവര്‍ക്ക് ഇതില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്നും. സാമാന്യബോധമുള്ളവര്‍ക്ക്് ലോകത്തും ഈ രാജ്യത്തും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നറിയാം. അയാള്‍ മരിക്കണം എന്നെനിക്ക് ആഗ്രഹമില്ല. എന്നാല്‍ ജയിലിലായി കാണണമെന്നുണ്ട് – ഡി നീറോ പറഞ്ഞു.
പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഉക്രൈൻ്റെ ഇടപെടലിന് അവസരമുണ്ടാക്കാൻ ശ്രമിച്ചു എന്ന ആരോപണത്തിൽ ട്രംപ് ഹൗസ് ഓഫ് റെപ്രസൻ്റേറ്റീവ്സിൻ്റെ അന്വേഷണം നേരിടുകയാണ്. ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിലാണ് ഹൗസിൽ ഭൂരിപക്ഷമുള്ള ഡെമോക്രാറ്റുകൾ. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർത്ഥികളിലൊരാളായ മുൻ വൈസ് പ്രസിഡൻ്റ് ജോ ബൈഡനും മകനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് അന്വേഷണം നടത്താൻ ഉക്രൈൻ പ്രസിഡൻ്റിന് മേൽ സമ്മർദ്ദം ചെലുത്തി എന്നാണ് ട്രംപിനെതിരായ ആരോപണം.
മാഫിയ കൊലയാളി ഫ്രാങ്ക് ഷീരനായാണ് ഐറിഷ് മാനില്‍ റോബര്‍ട്ട് ഡി നീറോ വരുന്നത്. 1975ലെ ജിമ്മി ഹോഫ കൊലപാതകത്തിലൂടെയടക്കം കുപ്രസിദ്ധനാണ് ഫ്രാങ്ക് ഷീരന്‍.
ക്ലിയർലേക്ക് (യുഎസ്) ∙ കലിഫോർണിയയിൽ ഉണ്ടായ കാറപകടത്തിൽ ഷില്ലോങ് ആർച്ച്ബിഷപ് ഡൊമിനിക് ജാല (68), കോൺകോർഡ് സെന്റ് ബൊണവെഞ്ചർ പള്ളി വികാരി മൂവാറ്റുപുഴ രണ്ടാർ സ്വദേശി ഫാ. മാത്യു വെള്ളാങ്കൽ എന്നിവർ മരിച്ചു. ഒപ്പമുണ്ടായിരുന്ന ഫാ. ജോസഫ് പാറക്കാട്ട് പരുക്കുകളോടെ ആശുപത്രിയിലാണ്.
കൊലൂസ് കൗണ്ടിയിൽ രാത്രി 11ന് (ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ 10.30) ഇവർ സഞ്ചരിച്ചിരുന്ന കാർ സെമി ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇരുവരും മുന്നിലാണിരുന്നതെന്ന് പൊലീസ് അറിയിച്ചു. ആരാണ് കാർ ഓടിച്ചിരുന്നതെന്ന് അറിവായിട്ടില്ല.
മേഘാലയ സ്വദേശിയാണ് ജാല. 2000 ഏപ്രിൽ നാലിനാണ് ഷില്ലോങ് ആർച്ച്ബിഷപ്പായി സ്ഥാനമേറ്റത്. നോർത്ത് ഈസ്റ്റ് ഇന്ത്യ റീജനൽ ബിഷപ്സ് കൗൺസിൽ പ്രസിഡന്റുമായിരുന്നു. ഇംഗ്ലിഷ് ആരാധനാക്രമം സംബന്ധിച്ച ചർച്ചാ സമ്മേളനത്തിൽ പങ്കെടുക്കാനാണ് യുഎസിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി.
65 രാജ്യങ്ങളിൽ വ്യാപിച്ചു കിടന്നിരുന്ന മിജാർക്ക് പ്രസ്ഥാനത്തിന്റെ ഇന്റർനാഷനൽ ചാപ്ലിനാണ് ഫാ മാത്യു വെള്ളാങ്കൽ. രണ്ടാർ കുര്യാക്കോസ് ഏലിക്കുട്ടി ദമ്പതികളുടെ മകനായി ജനിച്ച ഫാ. വെള്ളാങ്കൽ സലേഷ്യൻ സഭയുടെ നോർത്ത് ഈസ്റ്റ് പ്രോവിൻസിൽ ചേർന്നു. 1986 ജനുവരി 5ന് പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് ഷില്ലോങ്ങിൽ മിഷൻ മേഖലയിൽ ഇടവക വികാരിയായും സ്കൂൾ പ്രിൻസിപ്പലായും സേവനം അനുഷ്ഠിച്ചു. പിന്നീട് നോർത്ത് ഈസ്റ്റ് പ്രോവിൻസിന്റെ യുവജന ഡയറക്ടറായി. കലിഫോർണിയയിലെ ഓക്‌ലൻഡ് രൂപതയിൽ ചേർന്ന ശേഷം 14 വർഷമായി അവിടെ വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. ഫാ. വെള്ളാങ്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് സഭാ അധികൃതരും ബന്ധുക്കളും.
വിമാന യാത്രയ്ക്കിടെ അബദ്ധത്തിൽ കൈയിൽ നിന്നും വഴുതി വീണ ഐപോണ്‍ 13 മാസങ്ങൾക്ക് ശേഷം ഉടമയ്ക്ക് തിരികെ ലഭിച്ചു. തെക്കൻ ഐസ്ലൻഡിലെ സ്കാഫ്റ്റാ നദിയിലെ വെള്ളപ്പൊക്കത്തിന്റെ ചിത്രങ്ങളെടുക്കാൻ ചെറുവിമാനത്തിൽ സഞ്ചരിക്കവെയാണ് ഫോട്ടോഗ്രാഫറായ ഹൗകുർ സോണോറാസണിന്റെ ഐഫോണ്‍ 6എസ് പ്ലസ് കൈയിൽ നിന്നും താഴേക്ക് വീണത്. ഏകദേശം 200 അടി ഉയരത്തിൽ നിന്നുമാണ് ഫോണ്‍ താഴേക്ക് വീണത്.
2018 ഓഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. ഫോണ്‍ നഷ്ടമായെന്ന് കരുതിയ ഹൗകുർ പ്രദേശത്തെ ഒരു കർഷകനോട് ഇതിനെക്കുറിച്ച് പറഞ്ഞിരുന്നു. അദ്ദേഹം ഈ സ്ഥലത്ത് തെരഞ്ഞുവെങ്കിലും ഫോണ്‍ ലഭിച്ചിരുന്നില്ല. എന്നാൽ പിന്നീട് 13 മാസങ്ങൾക്ക് ശേഷം സെപ്റ്റംബറിൽ ഇവിടെ ഹൈക്കിംഗിനെത്തിയ ഒരു സംഘം ഈ ഫോണ്‍ കണ്ടെത്തുകയായിരുന്നു. ഫോണ്‍ കംപ്യൂട്ടറുമായി ബന്ധിപ്പിച്ചതിന് ശേഷം ലഭിച്ച വിവരങ്ങളിൽ നിന്നും ഇവർ ഉടമയുമായി ബന്ധപ്പെടുകയായിരുന്നു.
ഒരു വർഷത്തിന് ശേഷവും ഫോണ്‍ പ്രവർത്തിക്കുന്നുവെന്നതാണ് ഏറെ ആശ്ചര്യകരമാകുന്നത്. കൂടാതെ നിലത്ത് വീഴുന്ന സമയം പകർത്തിയ ദൃശ്യങ്ങളും ഫോണിൽ സുരക്ഷിതമായിരുന്നു.
സാക്രാമെന്റൊ: ഇന്ത്യൻ വംശജനും അമേരിക്കയിലെ ടെക് സ്ഥാപനത്തിന്റെ കോടീശ്വരനായ ഉടമയുമായ തുഷാർ ആത്രേയെ (50) തന്റെ ബി.എം.ഡബ്ളിയു കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഈ മാസം ഒന്നിന് പുലർച്ചെ ഇദ്ദേഹത്തെ സാന്റക്രൂസിലെ തന്റെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയ ശേഷം കൊലപ്പെടുത്തി മൃതദേഹം വഴിയിൽ ഉപേക്ഷിച്ചതാണെന്ന് കരുതുന്നു. ഇന്നലെയാണ് മൃതദേഹം തുഷാറിന്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
കാറിലേക്ക് തുഷാർ കയറുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് തൊട്ടുമുൻപ് പൊലീസ് കൺട്രോൾ റൂമിലേക്ക് ഇദ്ദേഹത്തിന്റെ വസതിയിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേക്കും തുഷാറുമായി അക്രമി സംഘം കടന്നിരുന്നു. തുടർന്ന്, സാന്റക്രൂസ് മൗണ്ടൻസിൽ കാറുണ്ടെന്ന വിവരം മനസിലാക്കിയ പൊലിസ് അവിടെ എത്തിയപ്പോൾ തുഷാറിന്റെ മൃതദേഹവും കാറിനുള്ളിൽ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ് കമ്പനിയായ ആത്രേ നെറ്റിന്റെ ഉടമയാണ് തുഷാർ.
സാക്ഷി നിലപാടിൽ ശബ്ദം പുറപ്പെടുവിച്ച ബ്രാന്റ് ജീൻ ജഡ്ജിയുടെ നേർക്ക് തിരിഞ്ഞ് സഹോദരനെ കൊന്ന സ്ത്രീയെ കെട്ടിപ്പിടിക്കാൻ ആവശ്യപ്പെട്ടു.
മുൻ ഡാളസ് പോലീസ് ഓഫീസർ അംബർ ഗൈഗറിനെ 10 വർഷം തടവിന് ജൂറി വിധിച്ചിരുന്നു.
“ഇത് സാധ്യമാണോ എന്ന് എനിക്കറിയില്ല, പക്ഷേ എനിക്ക് അവളെ കെട്ടിപ്പിടിക്കാൻ കഴിയുമോ,” അദ്ദേഹം ചോദിച്ചു. “ദയവായി?”
“അതെ,” ജില്ലാ ജഡ്ജി ടമ്മി കെമ്പ് പറഞ്ഞു.
സാക്ഷി സ്റ്റാൻഡിൽ നിന്ന് ഇറങ്ങിയ ജീൻ ബുധനാഴ്ച ഗൈഗറിനെ കെട്ടിപ്പിടിച്ചു.
സ്വന്തം സഹോദരനെ കൊന്ന പൊലീസുകാരിക്ക് സ്നേഹാലിംഗനം നൽകിയ ആളുടെ വിഡിയോ വൈറലാകുന്നു. അമേരിക്കയിലാണ് സംഭവം.
പ്രതിഷേധക്കാർ പൊലീസ് ക്രൂരതക്കെതിരെ ഉച്ചസ്വരത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടിരുന്നപ്പോൾ കോടതിമുറിക്കുള്ളിൽ വികാരനിര്‍ഭരമായ രംഗം അരങ്ങേറുകയായിരുന്നു. കറുത്ത വർഗക്കാരനായ ജീൻ എന്നയാളാണ് കൊല്ലപ്പെട്ടത്. ജീനിന്റെ സഹോദരൻ ബ്രാണ്ട് വിധി കേൾക്കാൻ കോടതിമുറിക്കുള്ളിൽ ഉണ്ടായിരുന്നു. വിധി കേട്ട് ബ്രാണ്ട് പറഞ്ഞതിങ്ങനെ:
”നിങ്ങൾ ജയിലിൽ പോകണമെന്ന് എനിക്ക് ആഗ്രഹമില്ല. ഒരു വ്യക്തിയെന്ന രീതിയിൽ എനിക്ക് നിങ്ങളോട് സ്നേഹമാണ്. നിങ്ങള്‍ക്ക് ദോഷകരമാകുന്ന ഒന്നും ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നില്ല, സാധിക്കുമോ എന്നറിയില്ല, എനിക്കവരെ ഒന്ന് ആലിംഗനം ചെയ്യാൻ പറ്റുമോ?”. തുടർന്ന് കണ്ണു നിറക്കുന്ന രംഗങ്ങളാണ് കോടതിമുറിക്കുള്ളിൽ നടന്നത്. രംഗം കണ്ട് ജഡ്ജിയുടെ പോലും കണ്ണു നിറഞ്ഞു.
തന്റെ അപ്പാർട്ട്മെന്റിലാണ് ജീൻ ഇരിക്കുന്നതെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസുകാരി ജീനിനു നേരെ നിറയൊഴിച്ചത്. ആരോ അതിക്രമിച്ചു കയറിയെന്ന് തെറ്റദ്ധരിച്ചായിരുന്നു വെടിവെക്കല്‍. പക്ഷേ പിന്നീടാണ് അബദ്ധം മനസിലായത്.
അമേരിക്കയെ ഭസ്മമാക്കാന്‍ സാധിക്കുന്ന ഭൂഖണ്ഡാന്തര ബാസിറ്റിക് മിസൈലുമായി ചൈന.ഡി.എഫ്-41 എന്ന പേരുള്ള മിസൈല്‍ ലോകത്തിലെ ഉഗ്ര ശേഷിയുള്ള ബാലിസ്റ്റിക് മിസൈലാണെന്നാണ് റിപ്പോര്‍ട്ട്.
ഒരേസമയം 10 പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന്റെ പ്രഹരണ പരിധി 15000 കിലോമീറ്ററാണ്. നിലവില്‍ ഇത്രയും പ്രഹരണശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലുകള്‍ ഒരു ലോകരാജ്യങ്ങളുടേയും പക്കലില്ല.
മാവോ സേ തുങ്ങിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ചൈനയില്‍ അധികാരം പിടിച്ചതിന്റെ 70-ാം വാര്‍ഷികത്തില്‍ നടത്തിയ ദേശീയ ദിന പരേഡിലാണ് തങ്ങളുടെ പുതിയ ആയുധം ചൈന ലോകത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
ഒരുലക്ഷം സൈനികര്‍ അണിനിരന്ന പരേഡിന് അകമ്പടിയായി 160 സൈനിക വിമാനങ്ങള്‍, 580 മിലിട്ടറി ഉപകരണങ്ങള്‍, 59 സൈനിക ബാന്‍ഡുകള്‍ എന്നിവയും ഉണ്ടായിരുന്നു. ദേശീയ ദിന പരേഡില്‍ ടാങ്കുകളും കവചിത വാഹനങ്ങളും തദ്ദേശിയമായി വികസിപ്പിച്ച സൂപ്പര്‍സോണിക് ഡ്രോണുകളും ചൈന പ്രദര്‍ശിപ്പിച്ചു.
രണ്ടാം ക്ലാസിലേയ്ക്ക് പോകേണ്ടിയിരുന്ന ഏഴ് വയസുകാരനെ ക്ലാസ് തുടങ്ങുന്നതിന്റെ തലേദിവസമാണ് യുഎസിലെ മിസൂറി സംസ്ഥാനത്തുള്ള സെന്റ് ലൂയിസില്‍ വെടി വച്ച് കൊന്നത്. സേവിയര്‍ ഉസാംഗ എന്ന ഏഴ് വയസുകാരനാണ് വീടിന് പുറത്ത് നടന്ന, ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് കൊല്ലപ്പെട്ടത്.
സഹോദരിമാരായ ട്രിനിറ്റിയ്ക്കും (10) ഏഞ്ചലിനും (12) ഒപ്പം അയല്‍വീട്ടില്‍ നിന്ന് വീട്ടിലേയ്ക്ക് മടങ്ങിയതായിരുന്നു സേവ്യര്‍. വീടിന്റെ മുറ്റത്ത് നില്‍ക്കുമ്പോളാണ് വെടിയൊച്ച കേട്ടത്. പെണ്‍കുട്ടികള്‍ വീടിനകത്തേയ്ക്ക് ഓടിക്കയറി. സേവ്യര്‍ തങ്ങള്‍ക്കൊപ്പമില്ല എന്ന് അപ്പോളാണ് അവര്‍ ശ്രദ്ധിച്ചത്. കുറ്റിച്ചെടിയുടെ അടിയിലാണ് സേവ്യറുടെ മൃതദേഹം കിടന്നിരുന്നത്.
സെന്റ് ലൂയിസ് നഗരത്തില്‍ ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ഇതുവരെ കൊല്ലപ്പെട്ടത് കറുത്ത വര്‍ഗക്കാരായ 13 കുട്ടികളാണ് ഇത്തരത്തില്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെടുന്നത് വെളുത്ത വര്‍ഗക്കാരാണെങ്കില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ കിട്ടുമായിരുന്നു എന്ന് ദ ഗാര്ഡിയന് റിപ്പോര്‍ട്ട് പറയുന്നു. കറുത്തവര്‍ഗക്കാരായ പല മാതാപിതാക്കളും കുട്ടികളെ പുറത്തുവിടാന്‍ ധൈര്യപ്പെടുന്നില്ല. രണ്ട് വയസ് പ്രായമുള്ള കെയ്ഡന് ജോണ്സണ് മുതലുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. കെയ്ഡനേയും അമ്മ ട്രിനിറ്റി റിലേയേയും വീട്ടില്‍ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് മേയിലാണ്.
യുഎസിന്റെ വെടിവയ്പ് കൊലകളുടെ തലസ്ഥാനമെന്ന കുപ്രസിദ്ധി നേടിയിരിക്കുകയാണ് സെന്റ് ലൂയിസ്. 2014 മുതലുള്ള കണക്കെടുത്താല്‍ ഇക്കാര്യത്തില്‍ യുഎസിലെ മറ്റേത് നഗരങ്ങളേക്കാളും മുന്നില്‍. അക്രമത്തിനിരയായി കൊല്ലപ്പെടുന്നവരില്‍ കൂടുതലും കറുത്ത വര്‍ഗക്കാര്‍. ഈ വര്‍ഷം 13 കുട്ടികള്‍ തോക്കിനിരയായിരിക്കുന്നു. പൊലീസില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. തോക്കുകള്‍ വളരെ എളുപത്തില്‍ ലഭ്യമാകുന്ന അവസ്ഥ തുടരുകയാണ്.
യുവാക്കളുടെ പോക്കറ്റില്‍ പേഴ്സിനേക്കാള്‍ സാധാരണയായി തോക്ക് കാണുന്ന അവസ്ഥയാണുള്ളത് എന്ന് എന്‍ജിഒ പ്രവര്‍ത്തകനായ ജയിംസ് ക്ലാര്‍ക്ക് ഗാര്‍ഡിയനോട് പറഞ്ഞു. തൊഴിലില്ലായ്മയും ദാരിദ്ര്യവും മയക്കുമരുന്നിന് അടിപ്പെടുന്ന യുവത്വവും അടക്കമുള്ള പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യപ്പെടുന്നില്ല. എന്തുകൊണ്ട് ഈ തോക്ക് ഭീകരത ഇല്ലാതാക്കാന്‍ കഴിയുന്നില്ല എന്ന പ്രശ്‌നം അഭിസംബോധന ചെയ്യപ്പെടേണ്ടതുണ്ട് എന്ന് പറയുന്നു സെന്റ് ലൂയിസ് സിറ്റി സര്‍ക്യൂട്ട് അറ്റോണിയും നഗരത്തിലെ കറുത്ത വര്‍ഗക്കാരിയായ ആദ്യ അഭിഭാഷകയുമായ കിം ഗാര്‍ഡനര്‍. കഴിഞ്ഞ ഒരു പതിറ്റാണ്ടായി മിസൂറി സംസ്ഥാനം തോക്ക് നിയമങ്ങള്‍ കൂടുതല്‍ ഉദാരമാക്കുകയാണുണ്ടായത്. 19 വയസുള്ളയാള്‍ക്ക് തോക്ക് ലൈസന് ലഭിക്കുമെന്നായി. ഉപയോഗിക്കാന്‍ പരിശീലനമോ പെര്‍മിറ്റുകളോ വേണ്ടെന്നായി. ഇത് ആറ് വര്‍ഷത്തിനിടെ വെടിവയ്പ് കൊലകളില്‍ 16 ശതമാനം വര്‍ദ്ധനവാണുണ്ടാക്കിയത്.
ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ഇറാൻ : യുഎസ് ചാരനെ ഇറാൻ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. യുഎസിനുവേണ്ടി ചാരപ്പണി നടത്തിയതിന് മൂന്ന് പേരെ ശിക്ഷിച്ചതായും അവരിൽ ഒരാളെ വധശിക്ഷയ്ക്ക് വിധിച്ചതായും മറ്റൊരാൾ യുകെയ്ക്ക് വേണ്ടി ചാരപ്പണി നടത്തിയതായും ഇറാൻ ജുഡീഷ്യറി അറിയിച്ചു. സിഐഎയ്ക്ക് വേണ്ടി പ്രവർത്തിച്ചതിന് അലി നഫരിയെഹ്, മൊഹംമദലി ബാബാപോർ എന്നിവർക്ക് പത്തു വർഷത്തെ ജയിൽ ശിക്ഷയും ലഭിച്ചു. ബ്രിട്ടീഷ് രഹസ്യാന്വേഷണ വിഭാഗത്തെ സഹായിച്ചതിന് മുഹമ്മദ് അമിൻ നസബിന് 10 വർഷം ജയിൽ ശിക്ഷ വിധിച്ചു. ചാരപ്പണി നടത്തിയതിന് ഇറാൻ രഹസ്യാന്വേഷണ മന്ത്രാലയം 17 പേരെ അറസ്റ്റ് ചെയ്തിരുന്നു. ചാരപ്പണി ഉൾപ്പെടെ പല തെറ്റുകളും അവർ ചെയ്തിട്ടുണ്ടെന്ന ഇറാൻെറ വാദം, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിഷേധിച്ചു.
ബ്രിട്ടീഷ്-ഇറാനിയൻ നരവംശശാസ്ത്രജ്ഞൻ കമീൽ അഹ്മദിയെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതായി വക്താവായ ഗോലാംഹൊസൈൻ ഇസ്മായിലി അറിയിച്ചു. ഇറാനിലെ വീട്ടിൽ വെച്ചാണ് അഹ്മദിയെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ വെളിപ്പെടുത്തി. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഒപ്പം തന്നെ ഇറാൻ – യുകെ ബന്ധത്തെയും ഇത് സാരമായി ബാധിക്കും. 2016ൽ ചാരപ്പണി നടത്തിയെന്ന് ആരോപിച്ച്, ഇറാൻ പിടിച്ചു വെച്ചിരിക്കുന്ന സ്കിയൻ വാങ് ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കണമെന്ന് യുഎസിന്റെ ബ്രയാൻ ഹുക്ക് ആവശ്യപ്പെട്ടു. കമീൽ അഹ് മദിയെ ഇറാൻ അധികൃതർ അറസ്റ്റ് ചെയ്തതായി വക്താവായ ഗോലാംഹൊസൈൻ ഇസ്മായിലി അറിയിച്ചു. ഇറാനിലെ വീട്ടിൽ വെച്ചാണ് അഹ്മദിയെ അറസ്റ്റ് ചെയ്തതെന്ന് ഭാര്യ വെളിപ്പെടുത്തി. ഇറാനും യുഎസും തമ്മിലുള്ള സംഘർഷം രൂക്ഷമായ സമയത്താണ് ഇത്തരം സംഭവങ്ങൾ അരങ്ങേറുന്നത്. ഒപ്പം തന്നെ ഇറാൻ – യുകെ ബന്ധത്തെയും ഇത് സാരമായി ബാധിക്കും. 2016ൽ ചാരപ്പണി നടത്തിയെന്ന് ആരോപിച്ച്, ഇറാൻ പിടിച്ചു വെച്ചിരിക്കുന്ന സ്കിയൻ വാങ് ഉൾപ്പെടെ ഉള്ളവരെ മോചിപ്പിക്കണമെന്ന് യുഎസിന്റെ ബ്രയാൻ ഹുക്ക് ആവശ്യപ്പെട്ടു.