USA

സോഷ്യൽമീഡിയയിൽ വലിയ സ്വാധീനമുള്ള മീന ഹാരിസിനോട് യുഎസ് വൈസ്പ്രസിഡന്റ് കമലഹാരിസിന്റെ പേര് ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പ് നൽകി വൈറ്റ്ഹൗസ്. എഴുത്തുകാരിയായും വ്യവസായസംരംഭക എന്ന നിലയിലും പ്രശസ്തയായ മീനാ ഹാരിസ് തന്റെ അമ്മായി കൂടിയായ കമലാ ഹാരിസിന്റെ പേര് തന്റെ പ്രശസ്തിയ്ക്ക് വേണ്ടി വലിയരീതിയിൽ ഉപയോഗിച്ചതായാണ് വൈറ്റ് ഹൗസിന്റെ ആരോപണം.

സ്വന്തം പ്രശസ്തിക്ക് വേണ്ടി വൈസ് പ്രസിഡന്റിന്റെ പേരുപയോഗിക്കുന്നത് നിർത്തണമെന്ന് മീനാ ഹാരിസിനോട് വൈറ്റ് ഹൗസ് പറഞ്ഞിരിക്കുന്നത്. വൈസ് പ്രസിഡന്റിന്റെ പേരും സ്വാധീനവും സ്വന്തം ബ്രാൻഡിന്റെ അഭിവൃദ്ധിയ്ക്കായി ഉപയോഗിക്കുന്നത് അധാർമികമാണെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തൽ. ചില കാര്യങ്ങൾ പൂർണമായും ഒഴിവാക്കാനാവില്ലെങ്കിലും കമലാ ഹാരിസിന്റെ അനന്തരവൾ പെരുമാറ്റത്തിൽ മാറ്റം വരുത്തണമെന്നും കുറച്ചു കൂടി ശ്രദ്ധ ചെലുത്തണമെന്നുമാണ് വൈറ്റ് ഹൗസിന്റെ നിർദേശം.

കമലയുടെ പേര് ഉൾപ്പെടുത്തിയ പുസ്തകമോ മീനയുടെ വസ്ത്രസംരംഭമായ ‘ഫിനോമിനൽ’ പുറത്തിറത്തിറക്കിയ ‘വൈസ് പ്രസിഡന്റ് ആന്റി’ എന്ന് പ്രിന്റ് ചെയ്ത സ്വെറ്റ് ഷർട്ടോ അനുവദനീയമല്ലെന്നാണ് വൈറ്റ് ഹൗസ് വ്യക്തമാക്കുന്നത്. പാലിക്കേണ്ട മര്യാദകളെ കുറിച്ച് ഫെഡറൽ അഭിഭാഷകർ നേരത്തെ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മീന ഇത് ചെവിക്കൊണ്ടില്ലെന്നാണ് ആരോപണം.

ബാലസാഹിത്യകാരി കൂടിയായ മീനയുടെ ഒരു പുസ്തകത്തിന്റെ പേര് തന്നെ ‘കമല ആൻഡ് മായാസ് ബിഗ് ഐഡിയ’ എന്നാണ്. കമലയുടെ വൈറ്റ് ഹൗസ് പ്രവേശനത്തിന്റെ തലേ ദിവസം ‘അമ്പിഷ്യസ് ഗേൾ’ എന്ന പുതിയ പുസ്തകവും പുറത്തിറങ്ങിയിരുന്നു.

മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രണ്ടാം തവണയും കുറ്റവിചാരണ അതിജീവിച്ചു. കുറ്റം ചുമത്തി ശിക്ഷവിധിക്കാൻ സെനറ്റ് മൂന്നിൽ രണ്ടു ഭൂരിപക്ഷമായ 67 വോട്ടു വേണമെന്നിരിക്കെ ഇന്നലെ വിചാരണയ്ക്കു ശേഷം ട്രംപ് കുറ്റക്കാരനെന്നു വോട്ടു ചെയ്തത് ആകെയുള്ള 50 ഡമോക്രാറ്റ് അംഗങ്ങളും 7 റിപ്പബ്ലിക്കൻ അംഗങ്ങളും.

പാർലമെന്റ് മന്ദിരത്തിനുനേരെ കലാപകാരികൾ ആക്രമണം നടത്തിയതിനു കാരണക്കാരൻ ട്രംപാണെന്ന ആരോപണമാണ് 5 ദിവസം നീണ്ട കുറ്റവിചാരണയ്ക്കു ശേഷം സെനറ്റ് തള്ളിയത്.വാഷിങ്ടൻ സമയം ഇന്നലെ വൈകിട്ട് (ഇന്ത്യൻ സമയം ഇന്നു പുലർച്ചെ) വോട്ടെടുപ്പു നടന്നു. സാക്ഷികളെ ഹാജരാക്കുന്ന നടപടി ഒഴിവാക്കിയതോടെയാണ് സെനറ്റ് വോട്ടെടുപ്പിലേക്ക് വേഗം നീങ്ങിയത്.

യുക്രെയ്ൻ പ്രസിഡന്റുമായി ഗൂഢാലോചന നടത്തി ഡമോക്രാറ്റ് നേതാവ് ജോ ബൈഡനെതിരെ കേസന്വേഷണത്തിനു ശ്രമിച്ചെന്ന ആരോപണത്തിലായിരുന്നു ട്രംപിന്റെ ആദ്യത്തെ കുറ്റവിചാരണ.

 

ചിക്കാഗോ: മാധ്യമ കുലപതികളെ അണിനിരത്തി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐ.പി.സി.എൻ.എ) ‘വെർച്ച് വൽ മാധ്യമ സംഗമം’ സംഘടിപ്പിക്കുന്നു. മാധ്യമരംഗത്തെ അതികായരായ എം.ജി.രാധാകൃഷ്ണൻ (എഡിറ്റർ ഇൻ ചീഫ്-ഏഷ്യാനെറ്റ്) ആർ. ശ്രീകണ്ഠൻ നായർ (മാനേജിംഗ് ഡയറക്ടർ, ഫ്‌ളവേഴ്‌സ്-24 ന്യൂസ്) ജോൺ ബ്രിട്ടാസ് (മാനേജിംഗ് ഡയറക്ടർ, കൈരളി ടിവി) എന്നിവരാണ് കോവിഡ് കാല ലോക വാർത്താ രംഗവും അതോടൊപ്പം കേരളത്തിലെ ഏറ്റവും പുതിയ തെരെഞ്ഞെടുപ്പ് ചൂടും, കൂടാതെ നവ മാധ്യമങ്ങളുടെ പാൻഡെമിക് സമയത്തെ പ്രസക്തിയും ആയിരിക്കും പങ്കു വയ്ക്കുക.

കോവിഡ് ജനജീവിതത്തെ നിശ്ചലമാക്കിയെങ്കിലും മാധ്യമങ്ങളുടെ പ്രാധാന്യവും ജോലിയും വർദ്ധിക്കുകയാണ് ചെയ്തത്. ‘എസ്സെൻഷ്യൽ’ കാറ്റഗറിയിൽ തന്നെയാണ് മാധ്യമങ്ങളും എന്ന യാഥാർഥ്യം പൊതു ജനങ്ങൾ മനസ്സിലാക്കിയോ എന്ന ചോദ്യവും പ്രസക്തമാണ്, വീട്ടിൽ തന്നെ ഇരിക്കാൻ നിർബന്ധിതരായ ജനങ്ങൾ ടി.വിക്കു മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നതാണ് കണ്ടത്. അത് പോലെ പത്രമാധ്യമങ്ങളുടെ പ്രാധാന്യവും വർധിച്ചു. ഈ മാറ്റങ്ങളെപറ്റി അവർ സംവദിക്കും.

ഈ മീറ്റിംഗിന്റെ മറ്റൊരു വലിയ പ്രത്യേകത നോർത്തമേരിക്കയിൽ മലയാള മാധ്യമ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാവർക്കും പങ്കെടുക്കാം എന്നുള്ളതാണെന്ന് പ്രസ്സ് ക്ലബ് നാഷണൽ പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റ്, ജനറൽ സെക്രട്ടറി സുനിൽ ട്രൈസ്റ്റാർ, ട്രഷറർ ജീമോൻ ജോർജ്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും അറിയിച്ചു.

ഫെബ്രുവരി 27 ശനിയാഴ്ച ന്യൂ യോർക്ക് സമയം രാവിലെ 10 മണിക്കാണ് സംഗമം (ഇന്ത്യൻ സമയം രാത്രി 8.30). പങ്കെടുക്കുന്നവർ മാധ്യമസംഗമം.ഓർഗ്/രജിസ്റ്റർ എന്ന ലിങ്കിൽ (www.madhyamasangamam.org/register) ക്ലിക്ക് ചെയ്തു വിവരങ്ങൾ നൽകണം. രജിസ്ട്രേഷൻ കഴിഞ്ഞാൽ ലോഗിൻ ചെയ്യാനുള്ള വിവരങ്ങൾ ഇമെയിൽ വഴി അറിയിക്കുന്നതായിരിക്കും.

കൂടുതൽ വിവരങ്ങൾക്ക് ബിജു കിഴക്കേക്കുറ്റ് 1-773-255-9777 സുനിൽ ട്രൈസ്റ്റാർ 1-917-662-1122 ജീമോൻ ജോർജ് 1-267-970-4267

യു.എസിലെ ടെക്​സസിൽ അന്തർ സംസ്​ഥാന പാതയിൽ നൂറിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച്​ ആറുമരണം. നിരവധിപേർക്ക്​ പരിക്കേറ്റു.

ടെക്​സസ്​ -പടിഞ്ഞാറൻ വിർജീനിയ പാതയിലാണ്​ അപകടം. ദിവസങ്ങളായി തുടരുന്ന കനത്ത മഞ്ഞുവീഴ്ചയിൽ കാഴ്ച മറഞ്ഞതാണ്​ അപകടകാരണം. 133 വാഹനങ്ങളാണ്​ കൂട്ടിയിടിച്ച്​ തകർന്നത്​. കാറുകളും ട്രക്കുകളുമാണ്​ തകർന്നവയിൽ അധികവും. നിരവധിപേർ വാഹനങ്ങളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ്​ വിവരം.

65 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്​. മൂന്നുപേർ അത്യാസന്ന നിലയിലാണ്​. ജോലിക്ക്​ പുറപ്പെട്ടവരാണ്​ അപകടത്തിൽപ്പെട്ടവരിൽ അധികവും.

ഹൈഡ്രോളിക്​ റെസ്​ക്യൂ ഉപകരണങ്ങളുടെ സഹായത്തോടെയാണ്​ രക്ഷാപ്രവർത്തനം. കനത്ത മഞ്ഞുവീഴ്​ച തുടരുന്നതിനാൽ സ്​ഥലത്ത്​ ഗതാഗത തടസം രൂക്ഷമായിരുന്നു.

കൂട്ടിയിടിയെ തുടർന്ന്​ ഇരു വശത്തുനിന്നുമുള്ള വാഹന ഗതാഗതം നിർത്തിവെച്ചു. കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന്​ ​നിരവധി വാഹനാപകടങ്ങളാണ്​ യു.എസിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായത്​. ടെന്നസിയിൽ മാത്രം 30ഓളം അപകടങ്ങൾ റിപ്പോർട്ട്​ ​െചയ്​തു.

മുണ്ടും സാരിയും ചുറ്റി യു.എസിൽ മഞ്ഞിൽ സ്കീയിങ് ചെയ്യുന്ന ദമ്പതികളുടെ വീഡിയോ വൈറലാകുന്നു. മഞ്ഞില്‍ തെന്നിക്കളിക്കുന്ന സ്‌കീയിങ് വിനോദം ഇന്ത്യയില്‍ അത്ര പ്രചാരത്തിലില്ലാത്തതാണ്. ദമ്പതികളായ ദിവ്യയും മധുവും ഇന്ത്യന്‍ പാരമ്പര്യ വസ്ത്രങ്ങളായ മുണ്ടും സാരിയുമണിഞ്ഞ് സ്‌കീയിങ് ചെയ്ത് പ്രശസ്തരായിരിക്കുകയാണ്.

മിനിസോട്ടയിലെ വെൽച് എന്ന ഗ്രാമത്തിലാണ് ദിവ്യ, മധു എന്നീ ദമ്പതികൾ ഈ രീതിയിൽ സ്കീയിങ് ചെയ്യുന്നത്. ബ്ലൗസിന് പകരം ദിവ്യ തണുപ്പില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കറുത്ത ജാക്കറ്റണിഞ്ഞിട്ടുണ്ടെന്ന് മാത്രം. ബോളിവുഡ് സിനിമകളില്‍ നിന്ന് വ്യത്യസ്തമായി ഈ നായകനും നായികയും കൈയുറകളും കാലില്‍ ബൂട്ടുകളും സ്‌കീയിങിനുള്ള മറ്റ് സുരക്ഷാ മാര്‍ഗങ്ങളും ധിരിച്ചിട്ടുണ്ട്.

ദിവ്യയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. തങ്ങൾക്കു തന്നെ ഒന്ന് മാറി ചിന്തിക്കാൻ അവസരം നൽകുന്നതായിരുന്നു ഈ സാഹസം എന്നാണ് വീഡിയോക്ക് കാപ്ഷൻ നൽകിയത്. പങ്കുവച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ നിരവധിപേരാണ് വീഡിയോയ്ക്ക് ലൈക്കുകളും കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. ഇരുവരെയും പ്രശംസിച്ചാണ് എല്ലാവരും കമന്റിട്ടിരിക്കുന്നത്.

 

 

View this post on Instagram

 

A post shared by ivya aiya (@divyamaiya)

മു​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ​തി​രാ​യ ഇം​പീ​ച്ച്‌​മെ​ന്‍റ് ന​ട​പ​ടി​ക​ള്‍ യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഉ​പ​രി​സ​ഭ​യാ​യ സെ​ന​റ്റി​ല്‍ ആ​രം​ഭി​ച്ചു. ജ​നു​വ​രി ആ​റി​നു ന​ട​ന്ന കാ​പ്പി​റ്റോ​ള്‍ ക​ലാ​പ​ത്തി​ന് പ്രേ​ര​ണ ന​ല്കി​യെ​ന്ന കു​റ്റ​മാ​ണ് ട്രം​പി​നെ​തി​രേ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന​ത്.

കോ​ണ്‍​ഗ്ര​സി​ന്‍റെ അ​ധോ​സ​ഭ​യാ​യ ജ​ന​പ്ര​തി​നി​ധി സ​ഭ നേ​ര​ത്തേ ട്രം​പി​നെ ഇം​പീ​ച്ച് ചെ​യ്തി​രു​ന്നു. മൂ​ന്നി​ല്‍ ര​ണ്ട് ഭൂ​രി​പ​ക്ഷ​മു​ണ്ടെ​ങ്കി​ലേ സെ​ന​റ്റി​ല്‍ കു​റ്റ​വി​ചാ​ര​ണ പാ​സാ​കൂ. നി​ല​വി​ല്‍ ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കും ഭ​ര​ണ​ക​ക്ഷി​യാ​യ ഡെ​മോ​ക്രാ​റ്റി​ക്ക് പാ​ർ​ട്ടി​ക്കും 50 അം​ഗ​ങ്ങ​ള്‍ വീ​ത​മാ​ണു​ള്ള​ത്.

ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐ.പി.സി.എൻ.എ) ഏഴാമത് മാധ്യമ ശ്രീ പുരസ്കാര ജേതാവിനെ തീരുമാനിക്കുവാൻ നാലംഗ ജഡ്ജിംഗ് പാനലിനെ ചുമതലപ്പെടുത്തി. മനോരമ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബ് അധ്യക്ഷനായ കമ്മിറ്റിയിൽ ദീപിക സീനിയർ എഡിറ്ററായിരുന്ന അലക്സാണ്ടർ സാം, ഇന്ത്യാ ടുഡേ അസോസിയേറ്റ് എഡിറ്ററായിരുന്ന പി.എസ് . ജോസഫ്, അമേരിക്കയിൽ നിന്ന് പ്രമുഖ ഭിഷഗ്‌വരനും എഴുത്തുകാരനുമായ ഡോ. എം.വി.പിള്ള എന്നിവരാണ് അംഗങ്ങൾ .

പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.

മാധ്യമശ്രീ അവാർഡ് കേരളത്തിലെ ഏറ്റവും വലിയ മാധ്യമ അവാർഡുകളിലൊന്നാണ്. ഒരു ലക്ഷം രൂപയും ശില്പവുമാണ് സമ്മാനം. കൂടാതെ അവാർഡ് ജേതാവിനെ നവംബർ രണ്ടാം വാരം ചിക്കാഗോയിലെ ഹോളിഡേ ഇൻ കൺവൻഷൻ സെന്ററിൽ വെച്ച് നടക്കുന്ന പ്രസ് ക്ലബ് ഇന്റർനാഷണൽ കോൺഫറൻസിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യും.

എൻ.പി. രാജേന്ദ്രൻ (മാതൃഭൂമി) അടുത്തയിടക്ക് അന്തരിച്ച ഡി. വിജയമോഹൻ (മനോരമ) എം.ജി. രാധാകൃഷ്ണൻ (ഏഷ്യാനെറ്റ്) ജോണി ലൂക്കോസ് (മനോരമ ടിവി) ഇപ്പോൾ എം.എൽ.എ ആയ വീണാ ജോർജ്, അന്വേഷണാത്മക പത്രപ്രവർത്തകൻ ജോസി ജോസഫ് എന്നിവരാണ് നേരത്തെ ഈ അവർഡ് നേടിയിട്ടുള്ളത്.

മാധ്യമ രംഗത്ത് പത്ത് വർഷത്തെയെങ്കിലും പരിചയമുള്ളവർക്ക് മാധ്യമ ശ്രീ അവാർഡിന് അപേക്ഷിക്കാം. ആർക്ക് വേണമെങ്കിലും പേര് നോമിനേറ്റ് ചെയ്യാം. വിവരങ്ങൾ ഈ-മെയിലിൽ അറിയിക്കുക [email protected]

കോവിഡിന്റെ പശ്ചാത്തലത്തിൽ മാധ്യമശ്രീ പുരസ്‌കാരം നൽകുന്ന ചടങ്ങുകൾ എങ്ങനെ വേണമെന്ന് പിന്നീട് തീരുമാനിക്കും. നാഷണൽ കോൺഫറൻസിൽ വച്ച് മാധ്യമ രത്ന അവാർഡും പതിവ് പോലെ സമ്മാനിക്കും. കേരളത്തിൽ നിന്നുള്ള മാധ്യമ പ്രവർത്തകരും രാഷ്ട്രീയ-സാമൂഹിക നേതാക്കളും പങ്കെടുക്കും. അമേരിക്കയിലെ വിവിധ സംഘടനകളുടെ ഭാരവാഹികളെ ചടങ്ങിൽ ആദരിക്കുകയും ചെയ്യും.

പ്രസിഡന്റ് ബിജു കിഴക്കേക്കുറ്റിന്റെ അധ്യക്ഷതയിൽ നാഷനൽ എക്സിക്യൂട്ടിവിന്റെയും ചാപ്ടർ പ്രസിഡന്റുമാരുടെയും യോഗം നടന്നു. ജനറൽ സെക്രട്ടറി സാമുവൽ ഈശോ (സുനിൽ ട്രൈസ്റ്റാർ) ട്രഷറർ ജീമോൻ ജോർജ്, നിയുക്ത പ്രസിഡന്റ് സുനിൽ തൈമറ്റം കൂടാതെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എല്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും എല്ലാ ചാപ്റ്റർ പ്രെസിഡന്റുമാരും പങ്കെടുത്തു.

വാഷിങ്ടൻ ∙ മനുഷ്യാവകാശ നിഷേധവും സാമ്പത്തിക ദുരുപയോഗവുമടക്കമുള്ള ചൈനീസ് നടപടികളെ അമേരിക്ക ശക്തമായി നേരിടുമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ചൈന ഉയർത്തുന്ന വെല്ലുവിളികളെക്കുറിച്ച് കൃത്യമായ ധാരണയുണ്ട്. ചൈനയുടെ സാമ്പത്തിക അധിനിവേശത്തെ യുഎസ് ചെറുത്തു തോൽപിക്കുക തന്നെ ചെയ്യും. എന്നാൽ യുഎസുന്റെ താൽപര്യങ്ങൾ കൂടി പരിഗണിച്ചു മുന്നോട്ടു പോകാൻ തയാറാണെങ്കിൽ ചൈനയുമായി ചേർന്നു പ്രവർത്തിക്കുന്നതിനു മറ്റു തടസ്സങ്ങളില്ലെന്നും ബൈഡൻ പറഞ്ഞു.

അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തിയുള്ള ചൈനയുടെ നീക്കങ്ങളിൽ ആശങ്കയുണ്ടെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ബൈഡന്റെ പ്രസ്താവന. ചൈന അയൽരാജ്യങ്ങൾക്കു ഭീഷണിയെങ്കിൽ ഇടപെടുമെന്നായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവിന്റെ പ്രതികരണം. ഇന്ത്യ– പസിഫിക് മേഖലയുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമായി സുഹൃദ്‌രാജ്യങ്ങൾക്കൊപ്പം നിലകൊള്ളുമെന്നു യുഎസ് നേരത്തേ വ്യക്തമാക്കിയിരുന്നു.

റഷ്യയ്ക്കെതിരെയും കടുത്ത ഭാഷയിലാണ് ബൈഡൻ സംസാരിച്ചത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കടുത്ത വിമർശകനായ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ എത്രയും പെട്ടെന്നു തടവിൽനിന്നു മോചിപ്പിക്കണമെന്നു ബൈഡൻ ആവശ്യപ്പെട്ടു. യുഎസ് ആഭ്യന്തര മന്ത്രാലയത്തിലെ ആദ്യ സന്ദർശനത്തിനിടെയാണ് റഷ്യയിലെ പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന പുടിന്റെ നടപടിയിൽ ബൈഡൻ അതൃപ്തി പരസ്യമാക്കിയത്. റഷ്യയുടെ ആക്രമണാത്മക നടപടികളെ യുഎസ് കണ്ടില്ലെന്നു നടിക്കില്ലെന്നും റഷ്യയെ ഫലപ്രദമായി നേരിടാൻ യുഎസിന് ആകുമെന്നും ബൈഡൻ പറഞ്ഞു.

രാസായുധ ആക്രമണത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട നവൽനി, ജർമനിയിൽ 5 മാസം നീണ്ട ചികിത്സയ്ക്കു ശേഷം കഴിഞ്ഞ 17 നാണു റഷ്യയിൽ തിരിച്ചെത്തിയത്. വിമാനമിറങ്ങിയ ഉടൻ അറസ്റ്റിലായ നവൽനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടു റഷ്യയിലെങ്ങും പ്രക്ഷോഭം പടരുന്നതിനിടെയാണ് നവൽനി അനുകൂല പ്രസ്താവനയുമായി ബൈഡൻ രംഗത്തെത്തിയത്.

മ്യാൻമറിൽ അട്ടിമറിയിലൂടെ പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെയും ശക്തമായ പ്രതികരണമാണ് ബൈഡൻ നടത്തിയത്. സൈന്യം ഉടൻ തന്നെ നടപടി പിൻവലിക്കണമെന്നും ജനാധിപത്യം പുനഃസ്ഥാപിക്കാൻ തയാറായില്ലെങ്കിൽ തിരിച്ചടിക്കാൻ മടിക്കില്ലെന്നും ബൈഡൻ പ്രതികരിച്ചു. മ്യാൻമറിനെതിരെ നടപടികളിലേക്കു കടന്നാൽ ചൈന അതു മുതലെടുക്കുമെന്ന മറുവാദം ഉയരുന്നതിനിടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ലോകരാജ്യങ്ങൾ സൈനിക അട്ടിമറിയെ തള്ളി രംഗത്തു വന്നപ്പോൾ പരോക്ഷമായി അനുകൂലിക്കുന്ന പ്രസ്താവനകളായിരുന്നു ചൈനയുടേത്.

ജനാധിപത്യത്തിന്റെ വീണ്ടെടുപ്പും അതിനു യുഎസിന്റെ നേതൃത്വവും പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റിന്റെ ചുമതലയേറ്റ ശേഷം ജോ ബൈഡൻ രാജ്യാന്തര തലത്തിൽ നേരിടുന്ന ആദ്യ വെല്ലുവിളിയാണ് മ്യാൻമർ പ്രശ്നം. റഷ്യയിലും ജനാധിപത്യ പ്രക്ഷോഭങ്ങൾ നടക്കുന്നുണ്ടെങ്കിലും വർഷങ്ങളായി തുടരുന്നതാണ്.

ഇന്ത്യൻ വംശജയായ ഭവ്യ ലാൽ അമേരിക്കൻ ബഹിരാകാശ ഏജൻസി നാസയുടെ ആക്‌ടിംഗ് ചീഫ് ഓഫ് ‌സ്‌റ്റാഫ് ആയി നിയമിതയായി. ജോ ബൈഡന്റെ പ്രസിഡൻഷ്യൽ ഏജൻസിയിൽ അംഗമായിരുന്നു ഭവ്യ.ബഹിരാകാശ സാങ്കേതിക വിദ്യയിലും എഞ്ചിനീയറിംഗിലും വലിയ അനുഭവ സമ്പത്തുള‌ളയാളാണ് ഭവ്യയെന്ന് നാസ അറിയിച്ചു. അമേരിക്കയിലെ ഇൻസ്‌റ്റി‌റ്റ്യൂട്ട് ഫോർ ഡിഫെൻസ് അനാലിസിസ് സയൻസ് ആന്റ് ടെക്‌നോളജി പോളിസി ഇൻസ്‌റ്റി‌റ്റ്യൂട്ടി(എസ്.ടി.പി.ഐ)ൽ 2005 മുതൽ 2020 വരെ ഗവേഷണ അംഗമായി പ്രവർത്തിച്ച അനുഭവ പരിചയം ഭവ്യ ലാലിനുണ്ട്.

വൈ‌റ്റ് ഹൗസിലെ സയൻസ് ആന്റ് ടെക്‌നോളജി പോളിസി ആന്റ് നാഷണൽ സ്‌പേസ് കൗൺസിലിൽ യുദ്ധപ്രധാനമായബഹിരാകാശ സാങ്കേതികവിദ്യ ചുമതലകൾ ഭവ്യക്കുണ്ടായിരുന്നു.രാജ്യത്തെ അഞ്ച് പ്രമുഖ സയൻസ് കമ്മി‌റ്റികളെ നയിക്കുകയോ അംഗമാകുകയോ ചെയ്‌തിട്ടുണ്ട്. എസ്.ടി.പി.ഐയിലെത്തും മുൻപ് ശാസ്‌ത്ര സാങ്കേതികവിദ്യ പോളിസി ഗവേഷണ കൺസൾട്ടൻസി സ്ഥാപനമായ സി-എസ്ടിപിഎസ് എൽഎൽസിയുടെ അദ്ധ്യക്ഷയായിരുന്നു ഭവ്യ.

ബഹിരാകാശ രംഗത്തെ സംഭാവനകൾക്ക് അന്താരാഷ്‌ട്ര ബഹിരാകാശയാത്രാ ഗവേഷണ അക്കാഡമിയിൽ ഭവ്യയെ അംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ആണവ എഞ്ചിനീയറിംഗിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയിട്ടുള‌ള ഇവർ സയൻസ് ആന്റ് ടെ‌ക്‌നോളജി ആന്റ് പോളിസിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ജോർജ് വാഷിംഗ്‌ടൺ സർവകലാശാലയിൽ നിന്ന് ഡോക്‌ടറേ‌റ്റും നേടി.

ഭ​ക്ഷ്യ നി​ർ​മാ​ണ ശാ​ല​യി​ൽ രാ​സ​വ​സ്തു ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്നുണ്ടായ അപകടത്തിൽ അ​ഞ്ച് പേ​ർ മ​രി​ക്കു​ക​യും 10 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ​യി​ലാ​ണ് സം​ഭ​വം. നൈ​ട്ര​ജ​ൻ ചോ​ർ​ന്ന​താ​ണ് അ​പ​ക​ട കാ​ര​ണം.

പ​രി​ക്കേ​റ്റ​വ​രി​ൽ മൂ​ന്നു പേ​രു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്. അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളും പ​രി​ക്കേ​റ്റ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. കൂ​ടു​ത​ൽ വി​വ​രം ല​ഭ്യ​മാ​യി​ട്ടി​ല്ല.

 

RECENT POSTS
Copyright © . All rights reserved