വൈറ്റ്ഹൗസിലേക്ക് മാരകമായ റൈസിൻ വിഷം കലർന്ന കവർ അയച്ച സംഭവത്തിൽ സ്ത്രീ അറസ്റ്റിൽ. ന്യൂയോർക്ക്– കാനഡ അതിർത്തിയിൽ കസ്റ്റംസും അതിർത്തി രക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. 2014-ല്‍ ബറാക് ഒബാമയ്ക്ക് കത്തിലൂടെ രാസവിഷം അയച്ച സംഭവത്തില്‍ നടി ഷാനന് റിച്ചാര്‍ഡ്സനെ അറസ്റ്റ് ചെയ്തിരുന്നു.
വൈറ്റ് ഹൗസ് വിലാസത്തിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് കഴിഞ്ഞ ആഴ്ച വന്ന കവറിൽ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മാരക വിഷമായ റൈസിന്റെ സാന്നിധ്യം കണ്ടെത്തിയത്. കാനഡയിൽനിന്നാണ് കവർ എത്തിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. എവിടെ നിന്നു വന്നു ആരാണ് അയച്ചത് എന്നിവ സംബന്ധിച്ച് എഫ്ബിഐയും പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസും കാനഡയിലെ ഏജൻസികളുമായി ചേർന്നാണ് അന്വേഷിക്കുന്നത്. കവർവന്ന വിലാസത്തിൽനിന്ന് നേരത്തെ അയച്ച പോസ്റ്റുകൾ ഉൾപ്പെടെ പരിശോധിക്കും. അറസ്റ്റിലായ സ്ത്രീയാണോ കവർ അയച്ചത് എന്നുൾപ്പെടുള്ള യാതൊരു വിവരങ്ങളും അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
അമേരിക്കയിലെ മയാമി കോറല്‍ സ്പ്രിങ്സില്‍ മലയാളി നഴ്സ് കുത്തേറ്റുമരിച്ചു. ബ്രൊവാർഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്സായ എറണാകുളം പിറവം മരങ്ങാട്ടില്‍ മെറിൻ ജോയിയെയാണ് കുത്തിവീഴ്ത്തിയശേഷം കാർ കയറ്റി കൊന്നത്. കൊലയ്ക്കുശേഷം സ്വയം കുത്തിമുറിവേല്പിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവ് ഫിലിപ് മാത്യു പൊലീസ് പിടിയിലായി.
മെറിന് ജോലി ചെയ്തുമടങ്ങുമ്പോള്‍ വൈകിട്ട് ഏഴുമണിയോടെ കാര്‍ പാര്‍കിങ് ഇടത്താണ് കൊല നടന്നത്. കാറിലെത്തിയ ഫിലിപ് മാത്യു മെറിനെ നിരവധി തവണ കുത്തിമുറിേവല്‍പിച്ചശേഷം കാറിടിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. മെറിനെ പൊലീസ് ഉടന്‍തന്നെ പൊംപാനോ ബീച്ചിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഭര്‍ത്താവ് ഫിലിപ് മാത്യു എന്നു വിളിക്കുന്ന നെവിന് കാറോടിച്ച് സ്ഥലത്തുനിന്ന് പോവുകയും ചെയ്തു. നെവിനെ പിന്നീട് സ്വയം കുത്തിമുറിവേല്പിച്ച നിലയില്‍ പിന്നീട് ഹോട്ടല്‍ മുറിയില്‍ നിന്ന് പൊലീസ് പിടികൂടി.
മിഷിഗണിലെ വിക്സനില്‍ ജോലിയുള്ള നെവിന് ഇന്നലെ കോറല്‍ സ്പ്രിങ്സില്‍ എത്തി ഹോട്ടലില്‍ താമസിക്കുകയായിരുന്നു. കഴിഞ്ഞ ഡിസംബറിൽ നാട്ടില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കുകയും നെവിൻ ഭാര്യയെയും കുഞ്ഞിനെയും കൂട്ടാതെ അമേരിക്കയിലേക്ക് മടങ്ങുകയും ചെയ്തു. കുഞ്ഞിനെ നാട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ആക്കിയ മെറിന് പിന്നീട് ജോലിയില്‍ പ്രവേശിച്ചു. ബ്രൊവാര്‍ഡ് ആശുപത്രിയിലെ ജോലി രാജി വച്ച് മറ്റൊരു ആശുപത്രിയില്‍ ചേരാനിരിക്കെയാണ് ആക്രമണം. വെളിയനാട് സ്വദേശിയാണ് നെവിനും ചികില്‍സയിലാണ്. നെവിനെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി.
സൗത്ത് ഫ്ലോറിഡ കോറല്‍ സ്പ്രിങ്സില്‍ ബ്രോവാര്‍ഡ് ഹെല്‍ത്ത് ഹോസ്പിറ്റലില്‍ നഴ്സായ മലയാളി യുവതി കുത്തേറ്റ് മരിച്ചു. കോട്ടയം സ്വദേശി മെറിന് ജോയിക്കാണ് അതിദാരുണമായ അന്ത്യം ഉണ്ടായത്.
രാവിലെ ഏഴു മണിയോടെ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിങ് ലോട്ടില്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. കത്തി കൊണ്ട് കുത്തിയശേഷം നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനമോടിച്ചു കയറ്റുകയും ചെയ്തുവെന്നറിയുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പോലീസ് പ്രതിയെ കസ്റ്റഡിലെടുത്തുവെങ്കിലും വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കുടുംബ കലഹം എന്നാണു കരുതുന്നത്.
പിറവം മരങ്ങാട്ടില്‍ കുടുംബാംഗമാണു മെറിന്, ഭര്‍ത്താവ് വെളിയനാട് മണ്ണൂത്തറ നെവിന് എന്നു വിളിക്കുന്ന ഫിലിപ്പ് മാത്യു. ഒരു കുട്ടിയുണ്ട്
റഷ്യ ബഹിരാകാശത്ത് ഉപഗ്രഹവേധ മിസൈൽ പരീക്ഷിച്ചുവെന്ന് യുഎസും യുകെയും ആരോപിച്ചു. ബഹിരാകാശ അധിഷ്ഠിത ആയുധ മൽസരത്തിനു വീണ്ടും ചൂടുപിടിക്കുന്നു എന്നതിന്റെ സൂചനയാണിത്. ‘ജൂലൈ 15 ന് നടത്തിയ ഒരു പ്രൊജക്റ്റിലിന്റെ പരീക്ഷണം ബഹിരാകാശ അധിഷ്ഠിത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള റഷ്യയുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ്. അത് അമേരിക്കയുടെ ബഹിരാകാശ വസ്തുക്കള്‍ക്ക് കനത്ത ഭീഷണിയാണ് സൃഷ്ടിക്കുന്നത് എന്ന് പുതിയ യുഎസ് ബഹിരാകാശ സേന മേധാവി ജനറൽ ജോൺ റെയ്മണ്ട് പറഞ്ഞു. യുഎസിന്റെ ഉപഗ്രഹങ്ങള്‍ക്ക് ഏറെ അടുത്തുള്ള രണ്ടു റഷ്യന്‍ ഉപഗ്രഹങ്ങളില്‍ ഒന്നില്‍ നിന്നാണ് പരീക്ഷണം നടത്തിയത് എന്നും അദ്ദേഹം ആരോപിച്ചു.
തങ്ങളുടെ ബഹിരാകാശ പ്രവർത്തനങ്ങൾ തികച്ചും സമാധാനപരമാണെന്ന് റഷ്യ വാദിക്കുന്നു. വിക്ഷേപണത്തിൽ ഉൾപ്പെട്ട ബഹിരാകാശ പേടകത്തിന്റെ പ്രവർത്തനങ്ങൾ ഒരു പരിശോധന ഉപഗ്രഹമെന്ന നിലയില്‍ അല്ലെന്നു റെയ്മണ്ട് പറഞ്ഞു. 2017 ൽ റഷ്യ സമാനമായ “ഓൺ-ഓർബിറ്റ് പ്രവർത്തനം” നടത്തിയതായി യുഎസ് സ്പേസ് കമാൻഡ് പ്രസ്താവനയിൽ പറയുന്നു. ആദ്യമായാണ് റഷ്യ സാറ്റലൈറ്റ് വെപ്പണ്‍ ഉപയോഗിച്ചു എന്ന ആരോപണം അമേരിക്ക പരസ്യമായി ഉന്നയിക്കുന്നത്. ‘ആയുധത്തിന്റെ സ്വഭാവസവിശേഷതകളുള്ള ഒരു പ്രൊജക്റ്റൈൽ വിക്ഷേപിച്ച റഷ്യയുടെ നടപടി ആശങ്കയോടെയാണ് ഞങ്ങള്‍ നോക്കിക്കാണുന്നത് എന്ന് യുകെയുടെ ബഹിരാകാശ ഡയറക്ടറേറ്റ് മേധാവി എയർ വൈസ് മാർഷൽ ഹാർവി സ്മിത്തും പറഞ്ഞു.
സൈനിക ആവശ്യങ്ങൾക്കായി കൃത്രിമോപഗ്രഹങ്ങളെ നശിപ്പിക്കുന്ന ബഹിരാകാശ ആയുധമാണ് ഉപഗ്രഹ വേധ മിസൈൽ (ആന്റി സാറ്റലൈറ്റ് മിസ്സൈൽ സിസ്റ്റം,അസാറ്റ്). പല രാജ്യങ്ങളിലും അസാറ്റ് സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. യുദ്ധത്തിൽ ഇതുവരെ അസാറ്റ് സംവിധാനം ഉപയോഗിച്ചിട്ടില്ലെങ്കിലും, ഏതാനും ചില രാജ്യങ്ങൾ തങ്ങളുടെ സ്വന്തം ഉപഗ്രഹങ്ങളെ പരീക്ഷണങ്ങൾക്കായി തകർത്തിട്ടുണ്ട്. അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ മാത്രമാണ് ഈ സംവിധാനം ഇതുവരെ വിജയകരമായി നടപ്പിലാക്കിയിട്ടുള്ളത്.
ഹൂസ്റ്റണിലുള്ള ചൈനയുടെ കോണ്‍സുലേറ്റ് അടപ്പിച്ച് അമേരിക്ക. ചാരവൃത്തി ആരോപിച്ചാണ് നടപടി. കോവിഡ് വാക്സിന് വിവരങ്ങള്‍ ചൈന ചോര്‍ത്തിയെന്ന് അമേരിക്ക ആരോപിച്ചിരുന്നു. അമേരിക്കന്‍ നടപടിക്ക് പകരമായി വുഹാനിലെ യുഎസ് കോണ്‍സുലേറ്റ് അടപ്പിക്കാനും നീക്കമുണ്ട്.
അമേരിക്കയുടെ ബൗദ്ധിക സ്വത്തവകാശം സംരക്ഷിക്കുന്നതിനാണ് ഈ തീരുമാനമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ അതിരുവിട്ടതും ന്യായീകരിക്കാന്‍ കഴിയാത്തതുമായ നിര്‍ദേശമാണിതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് വാങ് വെന്‍ബിന്‍ പറഞ്ഞു.
തീരുമാനം പിന്‍വലിക്കാത്ത പക്ഷം ശക്തമായ നടപടികള്‍ ചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടാകും. കോണ്‍സുലേറ്റ് വളരെ കുറഞ്ഞ സമയപരിധിക്കുള്ളില്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മുന്‍പൊന്നും കേട്ടിട്ടില്ലാത്തതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൈനയ്ക്ക് കോണ്‍സുലേറ്റ് അടയ്ക്കാന്‍ രണ്ട് ദിവസമാണ് സമയം അനുവദിച്ചിരിക്കുന്നത്.
അതിനിടെ, ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റില്‍ നിന്ന് തീയും പുകയും ഉയര്‍ന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഉദ്യോഗസ്ഥര്‍ കോണ്‍സുലേറ്റിലെ രേഖകള്‍ കത്തിച്ചതിനെ തുടര്‍ന്നാവാം ഇതെന്ന് കരുതുന്നു.
അഗ്നിശമന സേന സ്ഥലത്തെത്തിയെങ്കിലും അവര്‍ക്ക് കോണ്‍സുലേറ്റിനുള്ളില്‍ കടക്കാനായില്ല. കോണ്‍സുലേറ്റ് അധികൃതര്‍ അനുമതി നല്‍കാത്തതിനാലാണ് അഗ്നിശമന സേനയ്ക്ക് ഉള്ളില്‍ കടക്കാന്‍ കഴിയാതിരുന്നത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളേയും അവരുടെ കുടുംബങ്ങളേയും അമേരിക്കയിലേക്ക് പ്രവേശിക്കുന്നതില്‍ നിന്നും പൂര്‍ണ്ണമായി വിലക്കാന്‍ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചൈന തിരിച്ചും, രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്ന അമേരിക്കക്കാര്‍ക്കെതിരെയും സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. പാർട്ടി അംഗങ്ങളുടെയും ഇതിനകം രാജ്യത്തുള്ള അവരുടെ കുടുംബങ്ങളുടെയും വിസ റദ്ദാക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുസംബന്ധിച്ച കരടുരേഖ തയ്യാറായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
പീപ്പിൾസ് ലിബറേഷൻ ആർമിയിലെ അംഗങ്ങള്‍ക്കും, സർക്കാർ ഉടമസ്ഥതയിലുള്ള സംരംഭങ്ങളിലെ ജീവനക്കാര്‍ക്കും നിരോധനം ഭാധകമായേക്കും. അമേരിക്കയില്‍ പൊതു തിരഞ്ഞെടുപ്പ് അടുത്തെത്തിയ ആഹചാര്യത്തില്‍ ട്രംപിനെ ഒരു കടുത്ത ചനീസ് വിരോധിയായി സ്ഥാപിച്ച് ഭൂരിപക്ഷ വോട്ടു ബാങ്കിനെ സ്വാധിനിക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്ത് അദ്ദേഹത്തിന്റെ പ്രചാരണ വിഭാഗം ശക്തമായി നടത്തുന്നുണ്ട്. വ്യാപാരം അടക്കമുള്ള ചില വിഷയങ്ങളില്‍ ട്രംപ് ചൈനയെ രൂക്ഷമായി വിമര്‍ശിക്കുമെങ്കിലും പ്രസിഡന്റ് സി ജിൻപിങ്ങിനെ പ്രശംസിക്കുന്നതിലും അദ്ദേഹം ഒട്ടും കുറവു വരുത്താറില്ല. ഹോങ്കോങ്ങിലെയും സിൻജിയാങ്ങിലെയും ചൈനീസ് അടിച്ചമർത്തലുകളെ കുറിച്ച് മൌനം തുടരുന്ന അദ്ദേഹം തിരഞ്ഞെടുപ്പിൽ വിജയിക്കാൻ സഹായിക്കണമെന്ന് സിൻ ജിൻപിങ്ങിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
അതേസമയം, എല്ലാവരെയും വിലക്കുക എന്നതില്‍ പ്രായോഗിക പ്രശ്നങ്ങളും ഉണ്ട്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയില്‍ 92 ദശലക്ഷം അംഗങ്ങളുണ്ട്. 2018 ൽ ഏകദേശം മൂന്ന് ദശലക്ഷം ചൈനീസ് പൗരന്മാർ അമേരിക്ക സന്ദർശിച്ചുവെന്നാണ് കണക്ക്. കോവിഡ് മൂലമുള്ള നിയന്ത്രണങ്ങള്‍ കാരണം ഇപ്പോഴത് ഗണ്യമായി കുറഞ്ഞിരിക്കാം. ആരൊക്കെ പാര്‍ട്ടി അംഗങ്ങളാണ് എന്നറിയാന്‍ യാതൊരു സംവിധാനവുമില്ല എന്നതാണ് മറ്റൊരു പ്രശ്നം. അതിനാൽ പാർട്ടി അംഗങ്ങളുടെ പ്രവേശനം തടയലും, നിലവിലുള്ളവരെ തിരിച്ചയക്കലും പ്രായോഗികമായി നടക്കാന്‍ പ്രയാസമാണ്.
രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസുകാരായ വിദേശ വിദ്യാര്‍ത്ഥികള്‍ രാജ്യം വിടേണ്ട തീരുമാനത്തില്‍ മാറ്റം വരുത്തി ഡൊണാള്‍ഡ് ട്രംപ്. തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചതായി ഫെഡറല്‍ ജഡ്ജ് അലിസണ് ബറോഗ് അറിയിച്ചു. നേരത്തെ സര്‍ക്കാര്‍ നീക്കത്തില്‍ യുഎസ് ഫെഡറല്‍ ഏജന്‍സികള്‍ക്കെതിരെ കോടതിയില്‍ കേസുമായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയും മസാച്ചുസെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി)യും രംഗത്തെത്തിയിരുന്നു.
ഈ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ യുക്തിസഹമല്ലെന്നും ഏകപക്ഷീയവും നിയമവിരുദ്ധമാണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്ലാസുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറിയിട്ടുണ്ടെങ്കില്‍ രാജ്യം വിടണമെന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റം അറിയിച്ചിരിക്കുന്നത്.
2018-19 അക്കാദമിക വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 10 ലക്ഷത്തിലേറെ വിദേശ വിദ്യാര്‍ത്ഥികളാണ് അമേരിക്കയില്‍ പഠിക്കുന്നത്. ചൈനയില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ അമേരിക്കയിലെത്തുന്നത്. തൊട്ടു പിന്നില്‍ ഇന്ത്യയാണ്. ദക്ഷിണ കൊറിയ, സൗദി അറേബ്യ, കാനഡ എന്നീ രാജ്യങ്ങളാണ് പിന്നില്‍.
നടിയും ഗായികയും മോഡലുമായ നയാ റിവേരയുടെ മൃതദേഹം കണ്ടെത്തി. ആറ് ദിവസം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. പിരു തടാകത്തില്‍ നിന്നാണ് നയായെ കണ്ടെത്തിയത്. ലോസ് ആഞ്ജലീസ് ഡൗണ്ടൗണിന് ഏകദേശം 90 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തടാകത്തില്‍ 33 കാരിയായ റിവേരയെ ബുധനാഴ്ചയാണ് കാണാതായത്.
നാല് വയസുള്ള മകനൊപ്പം ബോട്ടില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. ലൈഫ് ജാക്കറ്റ് ധരിച്ച നിലയില്‍ ബോട്ടില്‍ കുട്ടിയെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ നടിക്ക് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു. നടി വെള്ളത്തില്‍ മുങ്ങിപ്പോയിരിക്കാം എന്ന നിഗമനത്തിലായിരുന്നു പോലീസ്. കാണാതെ പോയിടത്ത് നിന്ന് 64 കിലോമീറ്റര്‍ ദൂരെയാണ് മൃതദേഹം കണ്ടെത്തിയത്.
2009 മുതല്‍ 2015 വരെ ഫോക്സില്‍ സംപ്രേക്ഷണം ചെയ്ത മ്യൂസിക്കല്‍-കോമഡി ഗ്ലീയിലൂടെയാണ് റിവേര ജനശ്രദ്ധ നേടുന്നത്. പരമ്പരയിലെ 113 എപ്പിസോഡുകളില്‍ റിവേര പ്രത്യക്ഷപ്പെട്ടു. നടന് റയാന് ഡോര്‍സേയായിരുന്നു റിവേരയുടെ ഭര്‍ത്താവ്. 2018 ല്‍ ഇവര്‍ വേര്‍പിരിഞ്ഞു.
മുൻ ഗ്ലി താരം നയാ റിവേരയെ കാണാനില്ലെന്നും തെക്കൻ കാലിഫോർണിയയിലെ തടാകത്തിൽ തിരച്ചിൽ നടത്തുകയാണെന്നും അധികൃതർ . ലോസ് ഏഞ്ചൽസിലെ ഡൗണ്ടൗണിന് ഏകദേശം 56 മൈൽ (90 കിലോമീറ്റർ) വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന പിരു തടാകത്തിലാണ് 33 കാരിയായ റിവേരയെ കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിരു തടാക ലസംഭരണിയിൽ ബുധനാഴ്ച റിവേര ഒരു പോണ്ടൂൺ ബോട്ട് വാടകയ്ക്കെടുത്തിരുന്നതായും ഇളയ മകനെ ലൈഫ് വെസ്റ്റ് ധരിച്ച ബോട്ടിൽ കണ്ടെത്തിയതായും കെഎൻബിസി റിപ്പോർട്ട് ചെയ്തു.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഒരു ബോട്ടും ഹെലിക്കോപ്റ്ററും ഉപയോഗിച്ച് തെരച്ചില്‍ ആരംഭിച്ചെങ്കിലും രാത്രിയോടെ വെളിച്ചക്കുറവ് മൂലം നിര്‍ത്തി വച്ചിരുന്നു. തിരച്ചിൽ വ്യാഴാഴ്ചയും തുടരും.
2009 മുതൽ 2015 വരെ ഫോക്സിൽ സംപ്രേഷണം ചെയ്ത മ്യൂസിക്കൽ-കോമഡി ഗ്ലീയിൽ ചിയർലീഡറായി റിവേര അഭിനയിച്ചിരുന്നു. പരമ്പരയിലെ 113 എപ്പിസോഡുകളിൽ റിവേര പ്രത്യക്ഷപ്പെട്ടു. സഹതാരം കോ-സ്റ്റാർ മാർക്ക് സാലിംഗുമായി റിവേര ഡേറ്റിംഗിലായിരുന്നു. 2018 ല്‍ കുട്ടികളുടെ അശ്ലീല ചിത്ര ആരോപണങ്ങളെത്തുടര്‍ന്ന് ഇദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നു.