തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി. ഇതുസംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം സിബിഐയ്ക്ക് കൈമാറുന്ന ആദ്യ കേസാണിത്.

കേസിൽ പൊലീസ് നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയാണ് കേസിലെ ഏക പ്രതി. എന്നാൽ പൊലീസ് അന്വേഷണത്തിൽ തൃപ്തരല്ലെന്ന് അറിയിച്ച കുടുംബം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരിൽകണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയെ തുടർന്ന് കേസിൽ തുടരന്വേഷണം നടത്തി പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 13 പുതിയ സാക്ഷിമൊഴികളും മറ്റ് തെളിവുകളും റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി നവീൻ ബാബുവിനെതിരായ അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചതായി പൊലീസ് അറിയിച്ചു.