സ്വന്തം ലേഖകൻ

പോർച്ചുഗീസ് ജേണലിസം സ്റ്റുഡന്റ് ജോർജ് ആരാന്റസ്മായുള്ള ആദ്യവിവാഹം’ അക്രമാസക്തമായിരുന്നു’ എന്നാണ് അഭിപ്രായപ്പെട്ടത്. താൻ ഗാർഹിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയായിട്ടുണ്ടെന്നും, താൻ അവയെ അതിജീവിച്ച വ്യക്തിയാണെന്നും ബുധനാഴ്ച തന്റെ പേഴ്സണൽ വെബ്സൈറ്റിലൂടെ 3,663 വാക്കുകളുള്ള തീർത്തും സ്വകാര്യ വിവരങ്ങൾ അടങ്ങിയ ലേഖനത്തിലൂടെയാണ് വെളിപ്പെടുത്തിയത്. അതേസമയം തന്നെ പീഡിപ്പിച്ചത് ആരാണെന്ന് അവർ വെളിപ്പെടുത്തിയിട്ടില്ല.

‘ പീപ്പിൾ ഹു മെൻസ്ട്രൂവേട് ‘ എന്ന ഓൺലൈൻ ലേഖനത്തിൽ പ്രതികരിച്ചതിന് തുടർന്ന് ട്രാൻസ്ഫോബിയ ആരോപിക്കപ്പെടുകയും പ്രശസ്ത താരങ്ങളിൽ നിന്ന് ഉൾപ്പെടെ ഗുരുതരമായ വിമർശനങ്ങൾ ഏറ്റുവാങ്ങുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് വെളിപ്പെടുത്തൽ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

14.5 മില്യനോളം വരുന്ന തന്റെ ഫോളോവേഴ്സിന് അവർ ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ് ‘ അവരെ വിളിക്കാൻ ഒരു പേരുണ്ട്, ആരെങ്കിലും എന്നെ ഒന്ന് സഹായിക്കൂ, വുമ്പൻ, വിംപഡ്, വൂമഡ്, എന്താണത്?’ 54 കാരിയായ റൈറ്റർക്കെതിരെ ഹാരി പോട്ടർ സീരീസുകളിൽ ഹാരിപോട്ടർ ആയി അഭിനയിച്ച ഡാനിയേൽ റാഡ്ക്ലിഫ്, ഹെർമോയിൻ ആയി അഭിനയിച്ച എമ്മ വാട്സൺ, ഫന്റാസ്റ്റിക് ബീസ്റ്സ് സിനിമയിൽ അഭിനയിച്ച എഡ്ഡി റെഡ്മൈൻ തുടങ്ങി പ്രശസ്ത താരങ്ങൾ ഉൾപ്പെടെ റൗളിങ്ങിന്റെ അഭിപ്രായത്തിന് എതിരെ രംഗത്ത് വന്നിരുന്നു. എന്നാൽ “സെക്സ് ആൻഡ് ജെൻഡർ വിഷയങ്ങളിൽ ജെ കെ റൗളിംഗിന്റെ അഭിപ്രായങ്ങൾ രൂപപ്പെടുത്താൻ ഉണ്ടായ കാരണങ്ങൾ” എന്ന തലക്കെട്ടോടെ തന്റെ വിമർശകർക്കുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് എഴുത്തുകാരി. തന്റെ പ്രായക്കുറവുള്ള ആരാധകർക്ക് വായിക്കാൻ പറ്റിയതല്ല ആ ലേഖനം എന്ന് തലക്കെട്ടിൽ തന്നെ അവർ അറിയിപ്പ് നൽകുന്നുണ്ട്, ‘ വാണിംഗ്: ഈ ലേഖനത്തിൽ കുട്ടികൾക്ക് ഹിതകരമല്ലാത്ത വാക്കുകൾ കണ്ടേക്കാം’ എന്നാണു സബ് ഹെഡിങ് നൽകിയിരിക്കുന്നത്. തന്റെ പീഡകനെ കുറിച്ച് ഒരു വിധത്തിലുള്ള തെളിവുകളും നൽകാതിരിക്കാൻ അവർ ശ്രദ്ധിച്ചിട്ടുണ്ട്, ചെറുപ്പത്തിൽ തന്റെ നിസ്സഹായാവസ്ഥ അയാൾ മുതലെടുക്കുകയായിരുന്നു എന്നാണ് റൗളിങ് പറയുന്നത്.

ശനിയാഴ്ച രാവിലെ സ്കോട്ടിഷ് ഗവൺമെന്റ് പുറത്തിറക്കിയ വിവാദപരമായ ലിംഗ നിർണയ പ്ലാനിനെപ്പറ്റി അവർ പറയുന്നുണ്ട്, മിക്കവാറും എല്ലാ പുരുഷന്മാരും സ്ത്രീകളാകേണ്ടി വരും എന്നാണ് അവർ അഭിപ്രായപ്പെട്ടത്. എന്നാൽ അതിനെ തുടർന്ന് സാമൂഹ മാധ്യമങ്ങളിലൂടെ നിശിതമായ വിമർശനങ്ങളാണ് റൗളിങ്ങിനെ തേടിയെത്തിയത്.