ദില്ലി: ബെെക്കിലെത്തി മാല പൊട്ടിച്ച മോഷ്ടാക്കളെ യുവതി നേരിട്ട വീഡിയോ വെെറലാകുന്നു. സെെക്കിള്‍ റിക്ഷയില്‍ വന്നിറങ്ങിയ യുവതികള്‍ റോഡ് മുറിച്ച് കടക്കാന്‍ നോക്കുമ്പോഴാണ് ഹെല്‍മറ്റ് ധരിച്ച് ബെെക്കിലെത്തിയ മോഷ്ടാക്കള്‍ മാല പൊട്ടിച്ചത്.
ദില്ലിയിലെ നന്‍ഗ്ലോയിലാണ് സംഭവം.

ബെെക്കിന്‍റെ പിന്നിലിരുന്നയാളാണ് മാല പൊട്ടിച്ചത്. ഇതിന് ശേഷം മുന്നോട്ട് പോകാന്‍ നോക്കിയപ്പോള്‍ മാല പൊട്ടിച്ചയാളുടെ കെെയില്‍ യുവതി പിടിച്ച് വലിച്ചതോടെ ബെെക്കിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് താഴെ വീണു. തുടര്‍ന്ന് യുവതിയും വഴിയാത്രക്കാരും ചേര്‍ന്ന് മാല പൊട്ടിച്ചയാളെ നന്നായി കെെകാര്യം ചെയ്തു. ഇതിനിടെ ബെെക്കോടിച്ച ആള്‍ ഓടുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ