ചതുർ മുഖം – മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം : ഷെറിൻ പി യോഹന്നാൻ എഴുതിയ ഫിലിം റിവ്യൂ

ചതുർ മുഖം – മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രം : ഷെറിൻ പി യോഹന്നാൻ എഴുതിയ ഫിലിം റിവ്യൂ
April 12 09:23 2021 Print This Article

ഷെറിൻ പി യോഹന്നാൻ

മലയാളത്തിലെ ആദ്യ ടെക്‌നോ ഹൊറർ ചിത്രമെന്ന നിലയിലാണ് ‘ചതുർ മുഖം’ ഇന്ന് റിലീസ് ചെയ്തത്. പ്രേതം 2 വിൽ ഈ ഒരു എലമെന്റ് കടന്നുവരുന്നുണ്ടെങ്കിലും കൈകാര്യം ചെയ്ത വിധം ഒട്ടും നന്നായിരുന്നില്ല. അതുകൊണ്ട് തന്നെ വേറിട്ടൊരു അനുഭവം സമ്മാനിക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു.

കോഹിനൂറിന്റെ തിരക്കഥാകൃത്തുകളായ രഞ്ജിത്ത് കമല ശങ്കർ, സലിൽ.വി എന്നിവരുടെ ആദ്യ സംവിധാന സംരംഭം ആണ് ഈ ചിത്രം. രാവിലെ എഴുന്നേൽക്കുന്നത് മുതൽ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരാളാണ് തേജസ്വിനി. നാട്ടിലെത്തുന്ന ഒരു ദിവസം കൈവശം ഉണ്ടായിരുന്ന ഫോൺ നഷ്ടപ്പെട്ടുപോകുകയും പിന്നീട് ഓൺലൈനിലൂടെ 4500 രൂപയുടെ ഒരു ഫോൺ വാങ്ങുകയും ചെയ്തു. ആ ഫോൺ കയ്യിലെത്തിയതുമുതൽ തേജസ്വിനിയുടെ ജീവിതത്തിൽ പല അനിഷ്ട സംഭവങ്ങളും അരങ്ങേറാൻ തുടങ്ങി.

Positives – മലയാള സിനിമ പിന്തുടർന്നു പോകുന്ന ക്‌ളീഷേ പ്രേതസങ്കല്പങ്ങളെ തിരുത്തിയെഴുതാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിന് അനിവാര്യമായ രീതിയിലാണ് ചിത്രം ഒരുക്കിയെടുത്തിരിക്കുന്നത്. മന്ത്രവാദിയെയും പള്ളീലച്ചനെയും ഒന്നും ക്ലൈമാക്സിൽ കൊണ്ടുവരാതിരുന്നത് തന്നെയാണ് ചിത്രത്തിന്റെ പ്ലസ് പോയിന്റ്. ഡോൺ വിൻസെന്റിന്റെ ഗംഭീര പശ്ചാത്തലസംഗീതം ചിത്രത്തിന്റെ അവസാനം വരെ നിറഞ്ഞുനിൽക്കുന്നുണ്ട്. മഞ്ജു വാര്യരുടെയും അലൻസിയരുടെയും പ്രകടനം മികച്ചു നിൽക്കുന്നു. ഇനി കഥ എങ്ങനെയാവുമെന്ന ആകാംഷ ഉണർത്തികൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്. പ്രശ്നങ്ങളെ പരിഹരിക്കാൻ കണ്ടെത്തുന്ന വഴിയും ഇൻട്രസ്റ്റിംഗ് ആയി തോന്നി.

Negatives – ടെക്‌നോ ഹൊറർ എന്ന ലേബലിൽ ആണ് പടം എത്തിയതെങ്കിലും അധികം ഭയപ്പെടുത്തുന്ന രംഗങ്ങൾ ഒന്നും ചിത്രത്തിലില്ല. പലവിധ ലോജിക്കൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും ഈയൊരു ജോണർ ആയതിനാൽ അതൊക്കെ മറന്നുകളയുന്നതാവും നല്ലത്. ക്ലൈമാക്സ്‌ ഒക്കെ മോശമായാണ് അനുഭവപ്പെട്ടത്. സണ്ണി വെയ്ന്റെ പ്രകടനം ഒട്ടും നന്നായിരുന്നില്ല. ആ ഒരു കുറവ് പലയിടത്തും മഞ്ജു വാര്യരാണ് പരിഹരിച്ചത്. ചില ക്ലോസപ്പ് ഷോട്ടുകളും അനാവശ്യമായി തോന്നി.

Last Word – സീറ്റ് എഡ്ജ് ത്രില്ലർ എന്ന അവകാശവാദം ഉന്നയിക്കാനില്ല. രണ്ടേകാൽ മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും സിനിമ ഒരിടത്തും ബോറടിപ്പിക്കുന്നില്ല. അധികം ലോജിക് ഒന്നും അന്വേഷിക്കാതിരുന്നാൽ ഒരു തവണ കണ്ടിരിക്കാം. കാണാൻ ആഗ്രഹമുണ്ടെങ്കിൽ തിയേറ്ററിൽ തന്നെ കാണുക.വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles