നടന്‍ ചെമ്പന്‍ വിനോദ് പങ്കുവെച്ച ചിത്രത്തിന് നേരെ ആക്ഷേപിക്കുന്ന കമന്റുകള്‍ വന്നിരുന്നു. നടനെ ശാരീരികമായി അപമാനിക്കുന്ന കമന്റുകളാണ് എത്തിയത്. ഇതിനെതിരെ വിമര്‍ശനങ്ങളും വന്നിരുന്നു. മറ്റുള്ളവരുടെ ജീവിതത്തിലേക്കുള്ള മലയാളികളുടെ ഒളിഞ്ഞുനോട്ടത്തെ കുറിച്ച് താരം ഒരു അഭിമുഖത്തില്‍ സംസാരിക്കുന്ന വീഡിയോയാണ് ചര്‍ച്ചയാകുന്നത്.

ഒളിഞ്ഞുനോട്ടക്കാരോട് വളരെ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്, മക്കളെ താന്‍ അത്യാവശ്യം തരക്കേടില്ലാത്തൊരു തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞുനോട്ടമൊന്നും ഇങ്ങോട്ടു വെയ്ക്കണ്ട. ഒളിഞ്ഞു നോക്കാന്‍ ആണെങ്കില്‍ അതിന് അങ്കമാലി സ്‌റ്റൈലില്‍ മറുപടിയുമായി വരും എന്ന് ചെമ്പന്‍ പറയുന്നു.

നമ്മള്‍ തറ ആയിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ. എന്തിനാണ് ഒളിഞ്ഞു നോക്കുന്നത് നേരിട്ട് തന്നെ പറയാമല്ലോ. തന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാ കാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ സമ്മതിക്കുകയും ഇല്ല.

  ക​ടു​ത്ത സാമ്പത്തിക പ്രതിസന്ധി, മൂത്തമകൻ മ​രി​ച്ച​ത​റി​ഞ്ഞ് ഓടിയെത്തിയ അച്ഛൻ ഇതേ മരത്തിൽ തൂങ്ങി മരിച്ചു; ഒന്നും ചെയ്യാനാവാതെ രണ്ടു മരണങ്ങൾക്ക് സാക്ഷിയായി ഇളയ മകൻ....

അറിയേണ്ട കാര്യങ്ങള്‍ തന്നോട് ചോദിച്ചോ, പറയാം. എന്നതാണ് തന്റെ ഒരു ആറ്റിറ്റിയൂഡ് എന്ന് ചെമ്പന്‍ പറയുന്നു. സിനിമയെന്ന കലയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്നും സെന്‍സര്‍ഷിപ്പുകളെ പേടിച്ച് ചില വാക്കുകള്‍ പോലും ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും ചെമ്പന്‍ കൂട്ടിച്ചേര്‍ത്തു.