മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനുള്ള തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് അടിയന്തിര ഉന്നതതല യോഗം. ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം നടക്കുക. യോഗത്തിൽ ജില്ല കളക്ടർ, പൊളിക്കൽ ചുമതലയുള്ള സബ്കളക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവരും പങ്കെടുക്കും. ഫ്ലാറ്റുകൾ പൊളിക്കുന്ന സമയത്ത് സമീപത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതും ഫ്ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസവുമായിരിക്കും യോഗത്തിൽ പ്രധാന വിഷയമാവുകയെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഫ്ലാറ്റ് ഒഴിഞ്ഞവരുടെ പുനരധിവാസം സംബന്ധിച്ച കാര്യങ്ങളും പൊളിക്കാൻ കമ്പനിയെ തെരഞ്ഞെടുക്കുന്നതിലും ചർച്ചകൾ ഉണ്ടാകും. അതേസമയം, ഒഴിഞ്ഞു പോയ മുഴുവൻ പേരും ഇത് സംബന്ധിച്ച രേഖകൾ കൈപ്പറ്റാത്തിനാൽ നഷ്ടപരിഹാരം ലഭ്യമാക്കുന്ന നടപടികൾ സങ്കീർണമാകുകയാണ്. ശരിയായ ഉടമസ്ഥാവകാശ രേഖകളില്ലാതെ 140 അപ്പാർട്മെന്റുകൾ ഉള്ളതായാണ് വിലയിരുത്തൽ. 4 ഫ്ലാറ്റ് സമുച്ചയങ്ങളിലായി 326 അപ്പാർട്മെന്റുകൾ ഉള്ള മരടിൽ വിൽക്കാതെ ബിൽഡർമാരുടെ കൈവശമുള്ളവ ഉൾപ്പെടെയുള്ളവയാണിത്. ഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഇതുവരെ നഗരസഭക്ക് സമർപ്പിക്കാനായിട്ടില്ല. എന്നാൽ അടുത്ത ദിവസം തന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് നഗരസഭ അധികൃതർ പറയുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനിടെ, ഫ്ലാറ്റ് പൊളിക്കൽ സംബന്ധിച്ച കെഎംആർഎൽ, പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ്സ് ഓർഗനൈസേഷൻ (പെസോ), മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുമരാമത്ത് വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരിൽ നിന്നുള്ള വിദഗ്ധർ ഉൾപ്പെട്ട സാങ്കേതിക സമിതിയുടെ റിപ്പോർട്ട് നാളെ സംസ്ഥാന സർക്കാരിനു കൈമാറും. ഇതോടൊപ്പം ഫ്ലാറ്റുകൾ പൊളിക്കാൻ താൽപര്യപത്രം നൽകിയ 6 കമ്പനികളുടെ പ്രതിനിധികളുമായി സബ് കലക്ടർ സ്നേഹിൽ കുമാറും സമിതി അംഗങ്ങളും കൂടിക്കാഴ്ച നടത്തി. പൊളിക്കുന്ന രീതി, സാങ്കേതികവിദ്യ, അനുഭവ സമ്പത്ത് തുടങ്ങിയവ വിലയിരുത്താനായിരുന്നു കൂടിക്കാഴ്ച.